മംഗല്യ ചാർത്ത് തുടർക്കഥയുടെ അവസാന ഭാഗം വായിക്കൂ…

രചന : ശ്രീക്കുട്ടി

മാളു എനിക്ക് ഒരു കാര്യം പറയാനുണ്ട്

അതിന് അവൾ ഒന്നു മൂളി തന്നു..

“നിനക്കെന്നെ ഇഷ്ടമാണോ?” ഞാൻ വിദൂരതയിലേക്ക് നോക്കി ചോദിച്ചു.

“എന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ കാരണം..”

“എനിക്കങ്ങനെ തോന്നുന്നു അതുകൊണ്ട്…”

“മ്മ് ഞാൻ എന്റെ കെട്ടിയോനെ അല്ലാതെ വേറെ ആരെയാ സ്നേഹിക്കാ….”

“എന്നാ നമ്മുക്ക് ഇടയിലെ ഈ സൗഹൃദം അവസാനിപ്പിച്ചൂടെ…തുടങ്ങിക്കൂടെ നമ്മുക്ക് ഒരു ജീവിതം…..”

“ഏഹ്… “എന്നും പറഞ്ഞൂ അവൾ എന്നെ നോക്കി…

“സത്യടി പെണ്ണെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ട എപ്പോഴോ ഞാൻ നിന്നെ സ്നേഹിക്കാൻ തുടങ്ങി..

നമുക്കിടയിൽ വയസ്സെന്ന ഒരു മറ ഇല്ലായിരുന്നെങ്കിൽ നാം ഇതിനോടകം തന്നെ പരസ്പരം സ്നേഹിച്ച് ജീവിക്കയിരുന്നു.ഞാൻ നിന്റെ വയസ്സിന് ഇളയതായത് നിനക്കൊരു പ്രശ്നമാണെങ്കിൽ നമുക്ക് പിരിയാം എനിക്ക് എതിർപ്പില്ല..”എന്നും പറഞ്ഞ് ഞാൻ മണൽപ്പരപ്പിലേക്ക് നോക്കിയിരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പട്ടി മോങ്ങുന്ന സൗണ്ട് കേട്ടു ഞാൻ ചുറ്റും നോക്കി. പക്ഷേ അ ഭാഗത്തതൊന്നും ഒരു പട്ടിക്കുഞ്ഞിനെ പോലും ഞാൻ കണ്ടില്ല. പിന്നെയാണ് മനസ്സിലായത് ആ ശബ്ദം എന്റെ തൊട്ടപ്പുറത്ത് നിന്നാണെന്ന്. ഞാൻ നോക്കിയപ്പോൾ മാളു ഇരുന്ന് ഭയങ്കര കരച്ചിലാണ് ദൈവമേ പണി പാളിയോ…

“മാളു… “ഞാൻ അവളെ കുലുക്കി വിളിച്ചു…

പെട്ടെന്ന് തോന്നുന്നത് ഈ പെണ്ണ് എന്താ ഇങ്ങനെ കിടന്നു മോങ്ങുന്നത്

“Dee മാളു നീ ഇങ്ങനെ കിടന്നു കരയുന്നത്..”

“പിന്നെ നീ പറഞ്ഞതിന് കരയാതെ 😭.’

” കരയാതെ ഞാൻ ഒന്ന് ചിരിക്കെടാ” എന്നും പറഞ്ഞ് തീർന്നില്ല കരഞ്ഞു കൊണ്ട് അവളെന്നെ ആ മണ്ണിലേക്ക് തള്ളിയിട്ടു.

അവളുടെ ചുവന്നു തുടുത്ത മുഖം കാണുമ്പോൾ എനിക്ക് ചിരി നിർത്താൻ പറ്റുന്നില്ല. ഞാനവിടെ ആ മണലിൽ നിന്ന് പൂര ചിരി ആയിരുന്നു.

അത് കണ്ടിട്ടുണ്ടോ അവൾക്ക് ഗെയിം തോന്നുന്നു എന്റെ അടുത്ത് വന്നിരുന്നു എന്റെ നെഞ്ചിൽ ഭയങ്കര ഇടി ആയിരുന്നു.

അവളുടെ ഇടി സഹിക്കാൻ വയ്യ ഞാൻ അതും ഞാൻ അവളെ പിടിച്ച് എന്റെ നെഞ്ചിലേക്ക് ഇട്ടു പിന്നെ അവിടെ കിടന്ന് കരച്ചിൽ മൊത്തം.

എന്റെ പെണ്ണിനെ ഞാൻ ഇങ്ങനെ നിന്നോട് കരയാൻ വേണ്ടി പറഞ്ഞതല്ല, ഞാൻ നിന്നെ ഒന്നാമത്തെ ചെയ്തു നോക്കിയതാ,,

ഇങ്ങനെയാണോ ടെസ്റ്റ് ചെയ്യാം എന്നും പറഞ്ഞു വീണ്ടും കരയാൻ തുടങ്ങി..

ഓ സോറി സോറി സോറി ഇനി പറയൂല മൈ ഡിയർ പൊണ്ടാട്ടി.. ഇനി ഒന്നു ചിരിക്കൂ

sikotar എന്നും പറഞ്ഞ ആളിനെ തട്ടിമാറ്റി ആ മതി പരപ്പിലൂടെ ഓടി..

അങ്ങനെ നമ്മളെ വിട്ടു കൊടുക്കില്ലല്ലോ. ഞാനും ഓടി അവളുടെ പിന്നാലെ…. കുറച്ച് ദൂരം പിന്നിട്ട തും അവൾ മൊത്തത്തിൽ കൈവെച്ചു ചിരിക്കാൻ ഗുഡ് തുടങ്ങി കൂടെ ഞാനും കൂടി.. പിന്നീട് ഒരു പൊട്ടിച്ചിരിയിലേക്ക് വഴി മാറി……..

അല്ല ഇങ്ങനെ ചിരിച്ചോണ്ട് ഇരുന്നാൽ മതി ആ കോളേജിലേക്ക് പോകണ്ടേ

ഇന്ന് പോണോ

വിജയിക്കാന് ദേഷ്യം പിടിപ്പിക്കാൻ നിൽക്കല്ലേ..

അധികം വൈകിട്ട് ഒന്നും ഇല്ലാലോ 9 മണി ആയിട്ടുള്ളു നെക്സ്റ്റ് അവർ ക്ലാസ്സിൽ കേറാം വേഗം മോൻ വണ്ടി എടുത്തേ..

ആയിക്കോട്ടെ ടീച്ചർ…..

അതിന് അവൾ ഒന്ന് ചിരിച്ചു തന്നു.

♥♥♥♥♥♥♥♥♥♥♥

ഞാൻ സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴിക്കാണ് ആരോ എന്നെ പിടിച്ചുവലിച്ച് അടുത്തുകണ്ട റൂമിലേക്ക് ഇട്ടത്. ഒരു നിമിഷം ഞാൻ പകച്ചു പോയെങ്കിലും എന്നെ വലിച്ചുകീറിയ ആളെ എനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായിരുന്നു.

“മാധു നീ ന്താ കാണിക്കുന്നത്?”

“ഇതുവരെ ഒന്നും കാണിച്ചില്ലല്ലോ 😌.. ”

“ഓഹോ അപ്പോ എന്താ ഉദ്ദേശം ”

ആതോ…… എന്നും പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വന്നു…

എന്റെ ഇടുപ്പിൽ കൈവച്ചു അവനോട് ചേർത്ത് നിർത്തി…

എന്റെ ശ്വാസോച്ഛാസം പോലും ക്രമാതീതം ആയിരുന്നു.അവൻ എന്റെ മുഖത്തേക്ക് ചെറുതായി ഒന്ന് ഊതി.. അടിവയറ്റിൽ മഞ്ഞു വീണ ഒരു തരം വെപ്രാളം ആയിരുന്നു അപ്പോൾ….

അവൻ എന്നെ അവന്റെ അടുത്തേയ്ക്ക് കൂടുതൽ ചേർത്തുനിർത്തി…പെട്ടന്നാണ് അവൻ എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ അധരത്തെ സ്വന്തമാക്കിയത്….

പെട്ടന്ന് ഒന്ന് പുളഞ്ഞു പോയെങ്കിലും പിന്നീട്ട് ഞനും അത് ആസ്വദിക്കാൻ തുടങ്ങി….

തന്റെ പ്രിയതമന്റെ ആദ്യ പ്രണയ സമ്മാനത്തെ……..ചുണ്ടുകൾ പൊട്ടി ചോര ഒലിക്കാൻ തുടങ്ങിയെങ്കിലും അകന്നു മാറാൻ ഞങ്ങൾ ആഹ്രഹിച്ചിരുന്നില്ല.

പെട്ടന്നാണ് ആരോ വാതിലിൽ മുട്ടിയത്…

അപ്പോൾ തന്നെ ഞങ്ങൾ ഞെട്ടി പിടഞ്ഞു ദൂരേക്ക് മാറി നിന്നും….

മാധവ് പേടിച്ചാണ് വാതിൽത്തുറക്കാൻ പോയത്..

ഭയം എന്നെയും വേട്ടയാടിയിരുന്നു….

അതും കണ്ടു ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നടത്തി അകത്തേക്ക് കയറി വരുന്ന അരുൺ സാറിനെ.

“എന്തായിരുന്നു രണ്ടുംകൂടി ഇവിടെ പരിപാടി?”എന്നയാൾ ഒരു പുച്ഛം കലർന്ന രീതിയിൽ ചോദിച്ചു.

“എന്നാലും ഞാൻ അറിഞ്ഞില്ല മാളു ഇതാണ് നിന്റെ ഭർതൃ സ്നേഹം എന്ന്.കൊള്ളാലോ നിന്റെ ഭർത്താവിനോടുള്ള സ്നേഹം.. ഇന്നലെ എന്തൊക്കെ ഡയലോഗ്സ് ആയിരുന്നു പറഞ്ഞത്.

എന്നിട്ട് ഇന്ന് ദേ സ്വന്തം ക്ലാസ്സിലെ ഒരു കുട്ടിയുടെ കൂടെ അത് പോട്ടെ ഇവൻ നിന്റ അനിയൻ അല്ലെ.

എന്നിട്ടും നീ…..” എന്നും പറഞ്ഞൂ അയാൾ മുഖം തിരിച്ചു.

“സാർ എന്ത് കണ്ടിട്ടാ ഇങ്ങനെ ഒക്കെ പറയുന്നത്.

മാധവ് ദേഷ്യം കടിച്ചമർത്തി ചോദിച്ചു.

“എന്ത് കണ്ടെന്നോ ഇനി ഒന്നും കാണാൻ ബാക്കി ഇല്ല. നിങ്ങൾ മതിമറന്ന് സ്നേഹിച്ചപ്പോൾ ആ ജനൽ അടക്കാൻ മറന്നുപോയതാവും അല്ലെ?”

എന്നയാൾ പുച്ഛത്തോടെ പറഞ്ഞു.

അപ്പോഴാണ് ഞങ്ങളുടെ അത് ശ്രെദ്ധിച്ചത്.

എന്തിനെന്നില്ലാതെ എന്റെ തല താന്നു..

നീ ഇത്രയും തരംതാഴ്ന്ന അവൾ ആണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ മാളവിക.എന്നും പറഞ്ഞു അയാൾ അവളെ നോക്കി.

സാർ അവൾ ഒന്നും പറയണ്ട. എനിക്കത് സഹിച്ച് എന്ന് വരില്ല. മാതാവ് തന്റെ ദേഷ്യത്തെ പരമാവധി കണ്ട്രോൾ ചെയ്തു പറഞ്ഞു.

“നിന്നെയും ഇവൾ വലയിലാക്കി അല്ലേ…

എന്നാലും മാളു നിനക്ക് ഇപ്പോ നിന്റെ ഭർത്താവിനോട് സ്നേഹം ഒന്നും ഇല്ലെ?”

“സാർ ഒന്നും നിർത്തുവോ “ചുവന്ന കണ്ണുകളോടെ കണ്ണിൽ ദേഷ്യം ഒതുക്കി അവൻ പറഞ്ഞു.

“എന്താ നിനക്ക് ഇവളെ പറയുമ്പോൾ പൊള്ളുന്നുണ്ടോ?അതിന് മാത്രം എന്ത് ബന്ധം ആണ് നിങ്ങൾ തമ്മിൽ ഉള്ളത്. സഹോദരസ്‌നേഹം ആണെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല.

അതല്ലല്ലോ ഞാൻ ഇവിടെ കണ്ടത്.”

” സാറിനെ വിശ്വസിപ്പിക്കാൻ ആയിട്ട് ഞങ്ങൾക്ക് ഇവിടെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. എന്നാ നിങ്ങൾ ഇവിടെ കണ്ടത് സഹോദരസ്നേഹം ആണെന്ന് പറയാൻ ഞാനില്ല. കാരണംഞാൻ നിങ്ങൾക്ക് സഹോദരനല്ല. മറിച്ച് അവളുടെ കഴുത്തിൽ താലികെട്ടിയ അവളുടെ ഭർത്താവാണ്.

ഞങ്ങളുടെ സ്വകാര്യ നിമിഷത്തിലേക്ക് കടന്നുവന്നനിങ്ങൾ ആണ് ഇവിടെ തെറ്റ് ചെയ്തത് അല്ലാതെ ഞങ്ങളല്ല. ”

” എന്ത്…?നീ ഇവിടെ ഭർത്താവ് ആണെന്ന് വെറുതെ കള്ളം പറയല്ലേ മാധവ്. ഇത് ഞാൻ വിശ്വസിക്കില്ല കാരണം നിങ്ങൾ തമ്മിൽ എങ്ങനെ.. ”

“ഞങ്ങൾ തമ്മിൽ എങ്ങനെ വിവാഹിതരായി എന്ന് നിങ്ങൾ അറിയണ്ട അവശ്യമില്ല. പിന്നെ ഇനി എന്റെ പെണ്ണിനെ എന്തും പറയാമെന്ന് നിങ്ങൾ വിചാരിക്കണ്ട. നോക്കിനിന്നെന്ന് വരില്ല ഞാൻ.. വാ മാളു “എന്നും പറഞ്ഞു അവൻ എന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു…

പുറത്തെത്തിയതും ഞാൻ അവന്റ കൈ വിടുവിച്ച് വാഷ്റൂമിൽ പോയി എന്റെ സങ്കടങ്ങൾ ഒക്കെ പെയ്തു തീർത്തു…..

♥♥♥♥♥♥

വൈകിട്ട് അവളെ കൊണ്ടുപോകാനായി ഓഫീസ് റൂമിൽ ചെന്നപ്പോൾ അറിഞ്ഞു മാളു നേരത്തെ തന്നെ വീട്ടിലേക്ക് പോയി എന്ന്. അതുകൊണ്ടു തന്നെ ഞാനും അധികനേരം കോളേജിൽ ചുറ്റാൻ അതെ ഈ വീട്ടിലേക്ക് പോയി. വീട്ടിലെത്തി റൂമിലെത്തിയതും കണ്ടു മാളു കണ്ണാടിയിൽ എന്തോ നോക്കി നിൽക്കുന്നത്. ഞാൻ പറഞ്ഞിട്ട് ഒന്നും അവൾ അറിഞ്ഞിട്ടില്ലെന്ന് സാരം അതുകൊണ്ടുതന്നെ ഞാൻ അവളുടെ പിറകിൽ പോയി കെട്ടിപിടിച്ചു…ആദ്യം ഒന്നു പുളഞ്ഞെങ്കിലും പിന്നെ അവൾ അതെ നിൽപ്പ് തന്നെ തുടർന്നു..

“എന്ത സാർ പറഞ്ഞത് വിഷമം ആയോ “?

“മ്മ്…”

“വിട്ട് കളയഡാ എനിക്ക് അറിഞ്ഞൂടെ നിന്നെ.

പിന്നെ എന്റെ ഭാര്യയെ സ്നേഹിക്കാൻ എനിക്ക് ആരുടെയും അനുവാദം വേണ്ട. നീ എന്റെ ഭാര്യയാണ് ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അത് അങ്ങനെതന്നെയായിരിക്കും അതിൽ ഒരു മാറ്റവുമില്ല.

പിന്നെ രാത്രി ഒരു സ്പെഷ്യൽ ആക്കി മാറ്റുന്നുണ്ട്ട്ടോ. “എന്നും പറഞ്ഞു ഞാൻ ഒരു കള്ള ചിരി ചിരിച്ചു….

“പോടാ” എന്നും പറഞ്ഞു അവളെ എന്നെ തട്ടിമാറ്റി താഴേക്ക് ഓടി പോയി..

♥♥♥♥♥

“എന്നാലും അവൻ എന്താവും ഉദ്ദേശിച്ചത്?ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ അവൻ ആണെങ്കിൽ പുറത്തേക്കും ഇറങ്ങിട്ടില്ല….

അമ്മായിയും അമ്മാവനും ഇല്ലാത്തത് കൊണ്ട് തന്നെ ഞങ്ങൾക്ക് ഉള്ള ഫുഡ്‌ എല്ലാം ഉണ്ടാക്കി ഞാൻ അവനെ റൂമിൽ പോയി വിളിച്ചു.

എന്തോ എന്നിൽ നിന്നും മറക്കുന്ന പോലെ തോന്നുന്നു. ഭക്ഷണം കഴിക്കുമ്പോഴും അവൻ അധികം ഒന്നും സംസാരിച്ചില്ല. അത്താഴമെല്ലാം കഴിഞ്ഞു അവൻ വേഗം തന്നെ മുകളിൽ കേറി പോയി.ഇവനിത് എന്ത് പറ്റി.🙄. പിന്നെ ഞാൻ അധികനേരം അത് ആലോചിച്ചു ഇരിക്കാതെ അടുക്കള പണി എല്ലാം തീർത്ത മുകളിലേക്കു പോയി.

മുകളിൽ എത്തിയതും അവൻ എന്നെ പിറകിൽ നിന്ന് കെട്ടിപിടിച്ചു..

“മാറ് മാധു ഞാൻ വിയർത്തിരിക്കുവാ.. നീ ഒന്നും മാറിക്കെ ഞാൻ കുളികട്ടെ ”

“നിന്റെ ഈ വിയർപ്പ് പോലും എന്നെ മത്തു പിടിപ്പിക്കുന്നു.” എന്ന് പറഞ്ഞു അവൻ എന്നിൽ കൂടുതൽ ചേർന്ന് നിന്നു….

“എന്തോ കേട്ടില്ല…”

“ഏയ്‌ ഒന്നൂല്ല്യ നീ പോയി കുളിക്ക്.”

“Mmm…”

ഞാൻകുളി കഴിഞ്ഞു വന്നപ്പോൾ ബെഡിൽ ഒരു ബ്ലാക്ക് സാരി ഇരിക്കുന്നതാണ് കണ്ടത്. അതിനു മുകളിൽ ഒരു ലെറ്റർ ഉണ്ടായിരുന്നു. ഞാൻ അത് കയ്യിലെടുത്തു വായിക്കാൻ തുടങ്ങി..

എന്റേതാവാൻ നിനക്ക് പറ്റുമെങ്കിൽ പൂർണ ചന്ദ്രന്റെ ചുവട്ടിൽ ഒരു പിടി മെഴുകുതിരിയും കത്തിച്ചു വച്ച് ഞാൻ കാത്തിരിക്കും…നീ എന്റേതാവുമ്പോൾ പൂർണചന്ദ്രൻ നാണത്താൽ കൂടുതൽ പ്രകാശപൂരിതമാവണം…. കാത്തിരിക്കുന്നു ഞാൻ നിനക്കായ്……

അത് വായിച്ചു തീർന്നതും നാണത്താൽ എന്റെ മുഖം ചുവന്നു…. ആ സാരിയിൽ പതിയെ ഞാൻ തലോടി… ബ്ലാക്ക് സാരിയുടെ ഭംഗി വർധിപ്പിക്കാൻ എന്നപോലെ വെള്ളം മുത്തുകൾ പതിപ്പിച്ചിരുന്നു അതിൽ..

പിന്നെ ഞാൻ അത് ഉടുത്ത് മുടി അഴിച്ചിട്ടു..

നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട് കുത്തി. കണ്ണ് വാലിട്ട് എഴുതി…. വീട് മുഴുവൻ അവനെ നോക്കിയെങ്കിലും എങ്ങും അവനെ കണ്ടില്ല.

അവസാനം ടെറസിൽ പോയപ്പോ കണ്ട കാഴ്ച്ച എന്നെ നെട്ടിച്ചു കളഞ്ഞു..

മെഴുകുതിരി എങ്ങും കത്തിച്ചുവച്ചിരിക്കുന്നു.അവിടിവിടെ ആയി മുല്ലപ്പൂക്കൾ വിതറി ഇട്ടിരിക്കുന്നു. ഒരു ബെഡ് നിലത്ത് ഇട്ടിട്ടുണ്ട്.. അതിൽ നിറയെ റോസാപൂവിന്റെ ഇതളുകൾ ഉണ്ട്.

പെട്ടന്ന് വന്നു മാധവ് എന്നെ പിറകിലൂടെ കെട്ടി പിടിച്ചു..

“സമ്മതമാണോ എന്റേതാവാൻ……”

“മ്മ്….. “നാണത്താൽ എന്റെമുഖം താഴ്ന്നു….

അവൻ എന്നെ ഇരു കയ്യിലും കോരി എടുത്ത് ബെഡിൽ ഇരുത്തി…..

ആ നിലാവിനെ സാക്ഷിയാക്കി അവർ ഒന്നായി….

ഒരിക്കലും പിരിയില്ലെന്നവർ മനസ്സ് കൊണ്ട് വാക്കുകൊടുത്തുകൊണ്ടിരുന്നു….

♥♥♥♥♥♥♥♥♥♥♥♥♥

After 5 years…….

“വാങ്ങിക്കാൻ ഉള്ളതെല്ലാം വാങ്ങിച്ചോ…?” ഞാൻ മാളിൽ നിന്നും സാധങ്ങൾ വാങ്ങിച്ചു പുറത്തേക്ക് ഇറങ്ങിയതും മാധു എന്നോട് ചോദിച്ചു.

“ആ മാധു വാങ്ങിച്ചു.. അമ്മു എവിടെ…?”

“ദേ അവിടെ ഇരുന്നു കളിക്കുന്നു.” എന്നും “പറഞ്ഞു മാധു പാർക്കിൽ കളിക്കുന്ന അമ്മുവിനെ കാണിച്ചു തന്നു..

“ആരാ അവളുടെ കൂടെ ഉള്ള കുട്ടി? “ഞങ്ങളുടെ 3 വയസുകാരി അമ്മുവിന്റെ കൂടെ ഉള്ള ഒരു ആൺകുട്ടിയെ ചൂണ്ടി കാണിച്ചു ഞാൻ ചോദിച്ചു.

“അറിയില്ല ഇവിടെ വന്നപ്പോൾ തൊട്ടുള്ള നമ്മുടെ മോളുടെ കൂട്ട…”

“എന്നാ വാ അവളുടെ അടുത്ത് പോകാം.”

പെട്ടന്ന് കുട്ടികളുടെ അടുത്തേക്ക് വരുന്നു

ആളുകളെ കണ്ടതും എന്റെ ഹൃദയം എന്തെന്നില്ലാതെ തുടിച്ചു……

അവരുടെ അടുത്ത എത്തിയതും ഞാൻ ആ പെൺകുട്ടിയുടെ തോളിൽ കൈ വച്ചു..

പെട്ടന്നവൾ തിരിഞ്ഞ് നോക്കി. എന്നെ കണ്ടതും അവളെ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ തിരിച്ചും..

“ദേവു മോളെ നീ എന്നാ തിരിച്ചുവന്നത്. “ഞാൻ അവളെ അടർത്തിമാറ്റി ചോദിച്ചു.

ഒരു ആഴ്ച ആയി ചേച്ചി.. ഇത് ചേച്ചിടെ മോൾ ആണോ?” അമ്മുവിനെ നോക്കി അവളെ ചോദിച്ചു..

“മ്മ് അതെ…. അമിഷ എന്നാ പേര്…”

“ഇത് നിന്റക്കുട്ടി ആണോടാ……?”

“അതെ ചേച്ചി…. നന്ദു ഇപ്പോ 3വയസ്സ് കഴിഞ്ഞു….”

” അപ്പോ ഹസ്ബൻഡ്?” ഞാൻ സംശയ പൂർവ്വം അടുത്തു നിൽക്കുന്ന ആളെ നോക്കി..

“ഇത് ആണ് എന്റെ ഭർത്താവ് ഹാരിസ് അമേരിക്കയിൽ ഡോക്ടർ ആണ്..”.എന്നും പറഞ്ഞു അവളെ കൂടെ ഉള്ള ചെറുപ്പകാരനെ പരിചയപ്പെടുത്തി തന്നു.

മാധവും ഹാരിസ്സും നല്ല വർത്താനം ആണ്.

ഇന്നൊന്നും തീരുന്ന ലക്ഷണം ഇല്ല..

“നിന്റെ ഇന്റർകാസ്റ്റ് ആയിരുന്നുലെ കല്യാണം..”

“മ്മ് അതെ 4വർഷം മുന്നേ പപ്പ മരിച്ചു.. പിന്നെ ഒരു ഡിപ്രെഷൻ ആയിരുന്നു. ഹാരിസ് എന്നെ നോക്കിയുന്ന ഡോക്ടർ ആണ്. അസുഖമെല്ലാം മാറിയപ്പോൾ എന്നെ ഹാരിസ് സ്നേഹിക്കുന്നുണ്ടെന്ന് വന്നു പറഞ്ഞു… കൊറേ എതിർത്തു. പക്ഷെ അവസാനം അവന്റെ മഹാറിനു അവകാശി ആകേണ്ടി വന്നു.. ”

“എന്തായാലും നന്നായി മോളെ നിന്നെ ഇനി കാണും എന്ന് വിചാരിച്ചതല്ല.”

“ഞാനും…..അല്ല നിങ്ങളുടെ പ്രശ്നം ഒക്കെ തീർന്നില്ലേ?””

“പിന്നല്ലാതെ..”

“വയസ്സ് ഒരു പ്രശ്നം ആയി ഇടയിൽ വരാറുണ്ടോ ചേച്ചി? “അവളെ സംശയത്തോടെ ചോദിച്ചു..

“ഉണ്ടായിരുന്നു ഇപ്പോ ഇല്ല..സച്ചിനും അഭിഷേക് ബാച്ഛനും ആണ് അവന്റെ ഹീറോ എന്നാ മാധവ് പറയാറ്. 😂”

“ശരിയചേച്ചി വയസിലൊന്നും ഒരു കാര്യം ഇല്ല.

പ്രണയം ഉണ്ടെങ്കിൽ വയസിനു അവിടെ എന്ത് പ്രാധാന്യം ആണുള്ളത്…..”

“ഞങ്ങളുടെ പ്രണയം ഒരിക്കലും അവസാനിക്കില്ല.

കാരണം വിധി ചേർത്ത് വച്ചതാ.. അത്ര പെട്ടന്നൊന്നും ദൈവംഞങ്ങളെ അകറ്റില്ല devu”എന്നും പറഞ്ഞൂ മാധു എന്റെ തോളിൽ കയ്യിട്ടു…

“അങ്ങനെ ആണെകിൽ ഞങ്ങളുടെയും ”

എന്നുപറഞ്ഞു ഹാരിസ് ദേവുവിനെ അവനോട് ചേർത്പിടിച്ചു….

പിന്നീട് അതൊരു പൊട്ടി ചിരിക്ക് വഴിമാറി…..

മധുവിന്റെയും മാളുവിന്റെയും പ്രണയം ഇവിടെ അവസാനിക്കുന്നില്ല..അവർ ജീവിക്കട്ടെ നമ്മുക്ക് പോകാം….

അവസാനിച്ചു….

ഈ കഥയുടെ ആദ്യം മുതലാവസാനം വരെ കൂടെനിന്ന എല്ലാവരോടും ഹൃദയത്തിന്റെഭാഷയിൽ നന്ദി പറയുവാ… ഒരുപാട് സന്ദോഷം ഉണ്ട് എനിക്ക്

കാരണം ഞാൻ ഒരിക്കലും പ്രേതീക്ഷിക്കാത്ത ഒരു സപ്പോർട്ട് ആണ് എനിക്ക് ഈ കഥയിലൂടെ കിട്ടിയത്.

ഇനിയും വലിച്ചു നീട്ടി ബോറാകേണ്ട എന്ന് വച്ചിട്ടാണ് ഇവിടെ ഇത് അവസാനിപ്പിക്കുന്നത്.

ഒരുപാട് പേർക്ക് വിഷമം ഉണ്ടാവും എന്നറിയാം.

എല്ലാരോടും സോറി.

എല്ലാരും അഭിപ്രായം പറയിട്ടോ… ലാസ്റ്റ് part അല്ലെ…

രചന : ശ്രീക്കുട്ടി