അന്ന് രാത്രി അവളുടെ കരങ്ങളും അധരങ്ങളും അവനെ തേടി വന്നപ്പോൾ അവൻ അതിശയിച്ചു….

ഭാര്യ…

രചന : Linith Seth Joshy

“നിങ്ങൾ സത്യത്തിൽ എന്നെ വിവാഹം കഴിച്ചത് രണ്ടു പേർക്ക് ദിവസവും കൊടുക്കേണ്ട പൈസ ലാഭിക്കാം എന്ന് കരുതിയാണ് അല്ലെ?”

“ങേ?”

അവൾ പോളിഷ് ചെയ്തുകൊടുത്ത ഷൂ കാലിലേക്ക് വലിച്ചു കയറ്റുബോഴാണ് ഭദ്രയുടെ ചോദ്യം കേട്ട് അവനൊന്നു ഞെട്ടിയത്…

ഷൂ നിലത്തു വീണത് നോക്കാതെ അവൻ അവളെ നോക്കി.. ഇളം നീല സാരിയണിഞ്ഞു ചന്ദനം തൊട്ട് മുടി കുളിച്ചു വിടർത്തിയിട്ട നാടൻ സുന്ദരി..

അവളുടെ സൗന്ദര്യം നോക്കിത്തന്നെയാണ് കെട്ടിയതും. അവരുടെ കല്യാണം കഴിഞ്ഞിട്ട് നാല് മാസം ആകുന്നു..

അവളുടെ മുഖഭാവം വ്യക്തമല്ല.

“നീയെന്താ പറഞ്ഞത്?”

അവൻ വീണ്ടും ചോദിച്ചു..

“നിങ്ങൾക്ക് പുറത്തു രണ്ടുപേർക്ക് കൊടുക്കേണ്ട പൈസ ലാഭിക്കാൻ അല്ലെ എന്നെ കല്യാണം കഴിച്ചത് എന്ന്?”

അവൾ വീണ്ടും ചോദിച്ചു..

“ആർക്ക്? ഏതാ ആ രണ്ടുപേർ?”

“ഒന്ന് വീട്ടുജോലിക്കാരി.. രണ്ടു വേശ്യ…ഇവരുടെ രണ്ടുപേരുടെയും പണിയല്ലേ ഞാൻ ശമ്പളം ഒന്നുമില്ലാതെ ചെയ്യുന്നത്..”

“എന്താടീ പറഞ്ഞത്???”

അവൾ പുച്ഛത്തോടെ അത് പറഞ്ഞതും അവൻ ചാടി എഴുന്നേറ്റ് അലറിക്കൊണ്ട് അവളുടെ മുഖം നോക്കി ആഞ്ഞു അടിച്ചു..

അടി കൊണ്ട് ഒരു വശത്തേക്ക് ചെരിഞ്ഞു എങ്കിലും അവൾ ചിതറി വീണ മുടി മുഖത്ത് നിന്നും മാറ്റി അവനെ നോക്കി ചിരിച്ചു.

പുച്ഛത്തോടെ..

അവൻ ഷൂസ് വലിച്ചിട്ട് പുറത്തേക്ക് പാഞ്ഞു..

മിന്നൽ പോലെ അവന്റെ കാർ അകന്നുപോയപ്പോൾ അവൾ കതകടച്ചു അതിൽ ചാരി നിന്ന് കരഞ്ഞു..

പിന്നെ എന്തോ ഓർത്തതുപോലെ കണ്ണ് തുടച്ചു അകത്തേക്ക് നടന്നു.. ആ വലിയ വീട്ടിലെ പണികൾ ചെയ്തു തുടങ്ങി.. ആരോടോ ഉള്ള വാശി പോലെ..

ഓഫീസിൽ എത്തിയ അവൻ ആകെ അസ്വസ്ഥൻ ആയിരുന്നു.. അവൾ പറഞ്ഞത് അവന് മനസിലായില്ല.. അതിന്റെ രോഷം ഒക്കെ അവൻ ജോലിക്കാരോട് തീർത്തു..

അന്ന് ഉച്ചക്ക് വീട്ടിലേക്ക് പോയില്ല. പകരം ഹോട്ടലിൽ പോയി കഴിച്ചു.. വൈകുന്നേരം പതിവ്പോലെ ജോലി തീർത്തു ക്ലബ്ബിലേക്ക്..

കൂട്ടുകാരുടെ ഒപ്പം രണ്ടു പെഗ്ഗും അടിച്ചു അവിടെ ഇരുന്നു വീട്ടിൽ എത്തിയപ്പോൾ രാത്രി പത്തുമണി..

എന്നും ഈ സമയത്താണ് എത്തുന്നത്.. വണ്ടി അകത്തിട്ട് ഗേറ്റ് അടച്ചു അവൻ അകത്തേക്ക് കയറിയപ്പോൾ അവൾ വാതിൽ തുറന്നു..

അവൻ അവളെ ശ്രദ്ധിക്കാതെ അകത്തു കയറി..

“ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്…”

ഒന്ന് കുളിച്ചു വന്നപ്പോൾ അവൾ വന്നു പറഞ്ഞു..

ഉടനെ അവൻ താഴേക്ക് ചെന്നു.. അവൾ വിളമ്പിവച്ച ചപ്പാത്തിയും കുറുമയും കഴിച്ചു പ്ലേറ്റ് നീക്കി വച്ച് നേരെ കൈകഴുകി റൂമിൽ പോയി മൊബൈൽ നോക്കി കിടന്നു..

അവന്റെ ഉള്ളിൽ അപ്പോഴും അവൾ രാവിലെ പറഞ്ഞകാര്യം ഉണ്ടായിരുന്നു..

ഒരു മണിക്കൂറോളം ആയി അവൾ റൂമിലേക്ക് വന്നപ്പോൾ.. കുളിച്ചു ലൈറ്റ് ഡിം ചെയ്തു അവൾ വന്നു കിടന്നപ്പോൾ ഉടനെ അവൻ ഫോൺ മാറ്റിവച്ചു അവളിലേക്ക് അമർന്നു…

ആവേശം എല്ലാം കെട്ടടങ്ങി ഒരു സിഗരറ്റ് കത്തിച്ചു അവൻ പുറത്തേക്ക് പോയപ്പോൾ അവൾ ഷീറ്റ് വലിച്ചു നഗ്നത മറച്ചു..

അവൻ ബാൽക്കണിയിൽ നിന്ന് ഒന്ന് കൂടെ ആലോചിച്ചു.. ഏയ്.. അവൾക്ക് എന്താണ് ഇവിടെ കുറവ്?

പാവപ്പെട്ട വീട്ടിലെ ആണ്.. എന്നാലും എംബിഎ കഴിഞ്ഞവൾ ആണ്.. സ്ത്രീധനം വാങ്ങാതെ കെട്ടി..

പലതരം വസ്ത്രങ്ങൾ.. ആഭരണങ്ങൾ കാർ വലിയ വീട്.. ഒരു പെണ്ണിന് വേറെ എന്ത് വേണം?

അവൻ ചെന്നപ്പോൾ അവൾ ഉറക്കം പിടിച്ചിരുന്നു..

ചെരിഞ്ഞ് കിടന്നു ഉറങ്ങുന്നവളെ കണ്ടപ്പോൾ അവനിൽ വീണ്ടും വികാരം ഉണർന്നു.. വീണ്ടും അവൻ അവളെ ഉണർത്തി അവന്റെ ആവേശം തീർത്തു…

എല്ലാം കഴിഞ്ഞു അവൻ മാറി കിടന്നു…

“ഭദ്ര.. നീ ഹാപ്പി അല്ലെ?”

അവൻ അവളോട് ചോദിച്ചു.. ഇല്ല ഉത്തരം ഇല്ല..

അവൾ ഈ ഇടയായി ഒന്നും മിണ്ടാറില്ല.. എനിക്കും മിണ്ടാൻ സമയം കിട്ടാറില്ലല്ലോ എന്ന് അവൻ ചിന്തിച്ചു.

എന്തോ ആലോചിച്ചു കിടന്നു അവൻ ഉറങ്ങി..

രാവിലെ പതിവുപോലെ അവന്റെ എല്ലാ കാര്യങ്ങളും അവൾ ചെയ്തുകൊടുത്തു.. ഇടാനുള്ള വേഷങ്ങൾ ഇസ്തിരിയിട്ടു കൊടുത്തു, ഷൂ പോളിഷ് ചെയ്തു കൊടുത്തത് ഇടുമ്പോൾ അവൻ അവളെ നോക്കി..

ചിന്ത എവിടെയോ ആണ്..

“ഭദ്ര..?”

അവൾ അവനെ ചോദ്യ ഭാവത്തിൽ നോക്കി…

“നീ ഹാപ്പി അല്ലെ? ഇന്നലെ എന്താ നീ അങ്ങനെ പറഞ്ഞത്?”

അവൻ വീണ്ടും ചോദിച്ചു..

“ഞാൻ ഹാപ്പി ആണെന്ന് കണ്ടാൽ തോന്നുന്നുണ്ടോ നിങ്ങൾക്ക്?”

അവളുടെ മറുചോദ്യം..

“നീ കളിയാക്കുകയാണോ?”

“അല്ല… അങ്ങനെ തോന്നിയോ?”

“ങേ…ഞാൻ… നീയെന്താ ഇങ്ങനെ.. ഒക്കെ… എന്താ നിന്റെ പ്രശ്നം?”

അവൻ നീരസത്തോടെ ചോദിച്ചു..

“എന്നെ ഒന്ന് പുറത്തു കൊണ്ടുപോകുമോ?”

അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് അമ്പരന്നു..

“അറിയില്ലേ എനിക്ക് ഓഫീസിൽ പിടിപ്പത് പണിയുണ്ടെന്നു? എല്ലാം എന്റെ തലയിൽ ആണ്..

നിനക്ക് വീട്ടിൽ ഇരുന്നാൽപോരെ ഒന്നും അറിയണ്ടല്ലോ…നീ തല്ക്കാലം ഒരു ഓട്ടോ വിളിച്ചു പോ.. ഞാൻ വരുമ്പോൾ വൈകും..”

അവൻ അത് പറഞ്ഞു എണീറ്റ് നിന്നു അവളെ നോക്കി.. അവളുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു..

“എന്താ?”

“ചോദിച്ചില്ലേ ഞാൻ ഹാപ്പിയാണോ എന്ന്? അല്ല രാജ്.. ഹാപ്പി ആയിരുന്നു.. എന്റെ വീട്ടിൽ…”

അവൾ മെല്ലെ പറഞ്ഞു..

“നിന്റെ വീടോ? കോഴിക്കൂട് പോലെയുള്ള ആ വീട്ടിൽ നിന്നും വന്ന നിനക്ക് ഇത് കൊട്ടാരമാണ്.

നീ ഇടുന്ന ബ്രാൻഡഡ് തുണികൾ, മൂന്ന് നേരം ഭക്ഷണം, സ്വന്തം കമ്പനിയുള്ള ഭർത്താവ്.. ഇതിൽ പരം എന്ത് വേണം ഒരു പെണ്ണിന്? പിന്നെ ആസ് എ മാൻ..

ഞാൻ നിന്നെ ഫിസിക്കലി ഹാപ്പി ആക്കുന്നതും ഉണ്ട്.. വേറെ എന്ത് വേണം നിനക്ക്?

അസൂയ ആണ് നിന്നോട് പലർക്കും.. എന്റെ കൂട്ടുകാരി നാൻസി.. അവൾ ഇപ്പോഴും പറയും നിനക്ക് എന്നെ കെട്ടികൂടായിരുന്നോ എന്ന്… “

അവൻ പറഞ്ഞു നിർത്തിയപ്പോൾ അവൾ വീണ്ടും ചിരിച്ചു..

“എന്നാൽ എന്നെ ഒഴിവാക്കിയശേഷം അവളെ കെട്ടിക്കോളു.. ഒരു പരാതിയും ഇല്ല.. ഞാൻ പൊയ്ക്കോളാം..പക്ഷെ അവൾ ഇവിടെ അധികകാലം നിൽക്കില്ല.. “

അതും പറഞ്ഞു അവൾ റൂമിന് പുറത്തേക്ക് പോയപ്പോൾ അവൻ അമ്പരന്നു നിന്നു..

പുറത്തേക്ക് പോയ അവൾ വേഗം തിരിച്ചു വന്നു..

“നിങ്ങൾ പറഞ്ഞ കണക്കുകൾ ഇല്ലേ? മൂന്ന് നേരം ഭക്ഷണം എനിക്ക് എന്റെ വീട്ടിൽ നിന്നും കിട്ടുമായിരുന്നു..

വലിയ ബ്രാൻഡുകൾ അല്ലെങ്കിലും ഇടാനുള്ള തുണി എന്റെ അച്ഛൻ ആണ് വാങ്ങി തന്നിരുന്നത്.. പിന്നെ ജോലി ആയ ശേഷം സ്വന്തവും വാങ്ങുമായിരുന്നു…

പിന്നെ ഇത്ര വലിയ ബംഗ്ലാവ് ഒന്നും അല്ല, ചെറിയ വീടാണ്. നിങ്ങൾ പറഞ്ഞ കോഴിക്കൂട്, പക്ഷെ അവിടെ സ്നേഹം ഉണ്ടായിരുന്നു.. സന്തോഷം ഉണ്ടായിരുന്നു.

ഭർത്താവ് വലിയ പണക്കാരൻ ആയാൽ ഭാര്യ സന്തോഷവതി ആകുമോ? ആകില്ല..

പിന്നെ ഫിസിക്കലി ഞാൻ ഹാപ്പി ആണെന്ന് ആര് പറഞ്ഞു? ഞാൻ പറഞ്ഞോ?

പിന്നെ ചിലവുകൾ ഒക്കെ എനിക്കും നടത്താം, അതിന് എന്നെ ജോലിക്ക് വിടണം..

വിവാഹത്തിനെക്കുറിച്ച് എനിക്ക് ഒത്തിരി സങ്കൽപ്പം ഉണ്ടായിരുന്നു.. ഭർത്താവിനെക്കുറിച്ചും,, എന്നാൽ സങ്കൽപ്പത്തിൽ ഉള്ള ഭർത്താവിന്റെ നിഴൽ പോലും അല്ല നിങ്ങൾ.. “

അവൾ കിതപ്പോടെ പറഞ്ഞു നിർത്തി.. അതിന് ശേഷം പുറത്തേക്ക് നടന്നു…

അവൻ വായും പൊളിച്ചു അവൾ പോയവഴിയെ നോക്കി നിന്നു.. അതിന് ശേഷം മെല്ലെ പുറത്തേക്ക് നടന്നു..

അന്ന് വൈകുന്നേരം അവൻ നാൻസിയെ വിളിച്ചു ഒരു റസ്റ്ററന്റിൽ പോയി ഇരുന്നു.. അവർ നല്ല കൂട്ടുകാർ ആണ്.. എല്ലാം അവളോട് തുറന്നു പറഞ്ഞു…

“ഇന്നലെ രാവിലെ മുതൽ നടന്ന കാര്യങ്ങൾ ഒന്ന് പറയാമോ രാജ് നീ? ഒന്നും വിടാതെ…”

നാൻസി ചോദിച്ചപ്പോൾ അവൻ എല്ലാം പറഞ്ഞു..

അവളെ അടിച്ചതും, വൈകുന്നേരം ഉറങ്ങി കിടന്നവളെ എണീപ്പിച്ചു ശാരീരികമായി ഉപയോഗിച്ചതും എല്ലാം..

“രാജ്… നിനക്ക് ഒരു കാര്യം അറിയുമോ? ഞാൻ നിന്നെ കെട്ടണം എന്ന് ആഗ്രഹിച്ചിരുന്നു.. പക്ഷെ അതിന് മുൻപേ നീ അവളുടെ സൗന്ദര്യത്തിൽ വീണിരുന്നു.. എനിക്ക് കുഴപ്പം ഒന്നുമില്ല ഐ ഹാവ് മൂവേഡ് ഓൺ.. പക്ഷെ അവളുടെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ ഡിവോഴ്സ് നോട്ടീസ് നിന്റെ വീട്ടിൽ വന്നേനെ…”

എല്ലാം കേട്ട് കഴിഞ്ഞു നാൻസി പറഞ്ഞത് കേട്ടപ്പോൾ അവൻ ഞെട്ടി അവളെ നോക്കി..

“തെറ്റുധരിക്കണ്ട.. ഒരു പെണ്ണിന് വേണ്ടത് എന്താണെന്നു നിനക്ക് പഠിപ്പിച്ചു തരാത്ത നിന്റെ അമ്മ ആണ് ഇതിലെ കുറ്റക്കാരി….പക്ഷെ ഇതൊക്കെ സ്വയം പഠിക്കാവുന്നതേ ഉള്ളു..”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൻ അവളെ നോക്കി.. അതിശയത്തോടെ..

“നിനക്ക് അവളെ ഇഷ്ടമാണോ? അതോ അവൾ പറഞ്ഞത് പോലെ ഡിവോഴ്സ് ചെയ്തു എന്നെ കെട്ടുന്നോ?”

അവളുടെ അടുത്ത ചോദ്യം അവനെ ഒത്തിരി ചിന്തിപ്പിച്ചു..

“ഇല്ല നാൻസി.. എനിക്ക് അവളെ ഇഷ്ടമാണ്..

പക്ഷെ എനിക്ക് അറിയില്ല അവൾക്ക് എന്താണ് വേണ്ടത് എന്ന്…”

അവൻ സങ്കടത്തോടെ പറഞ്ഞു..

“ഒരു പെണ്ണിന് വേണ്ടത് സ്നേഹമാണ് രാജ്, കേറിങ് ആണ്.. അപ്പ്രീസിയേഷൻ ആണ്.. സമയം ആണ്..

അവൾ പറഞ്ഞത് സത്യം അല്ലെ? നിനക്ക് വെച്ച് വിളമ്പാനും നിനക്ക് തോന്നുമ്പോൾ ശാരീരികമായി ഉപയോഗിക്കാനും അല്ലാതെ അവൾക്ക് എന്ത് സ്ഥാനം ആണ് അവിടെ ഉള്ളത്?”

അവളുടെ ചോദ്യം കേട്ടപ്പോൾ അവന്റെ തല താഴ്ന്നു..

“നിനക്ക് അവളെ വേണോ? ഞാൻ പറയുന്നത് കേൾക്കേണ്ടിവരും….”

അവൾ പറഞ്ഞത് കേട്ട് അവൻ അവളെ നോക്കി…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അന്ന് അവൻ നേരെ വീട്ടിലേക്ക് ആണ് പോയത്..

ക്ലബ്ബിൽ പോയില്ല..

കാറിന്റെ ശബ്ദം കേട്ട് കതക് തുറന്ന അവളുടെ മുഖത്ത് അത്ഭുതം.. നേരിയ ഒരു പുഞ്ചിരി..

“ഞാൻ ചായ എടുക്കാം…”

അവൾ മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു..

അവൻ മെല്ലെ പുറകെ പോയി..

“ഭദ്ര….”

“ങേ എന്തോ..?”

അവൾ ഞെട്ടി തിരിഞ്ഞു നോക്കി… അവൻ കയ്യിൽ ഇരുന്ന പൂക്കുല അവൾക്ക് നേരെ നീട്ടി.. ആദ്യമായി ആ മുഖത്ത് കളിയാടി നിന്ന സന്തോഷം അവൻ ശ്രദ്ധിച്ചു.. അവൾ അത് വേഗം വന്നു വാങ്ങി..

“കൊള്ളാം.. ആര് തന്നതാ?”

അവളുടെ ചോദ്യം അവനെ ഒന്ന് നോവിച്ചു..

അവൾക്ക് വേണ്ടി ഞാൻ വാങ്ങില്ല എന്ന് ഉറപ്പുള്ളതുപോലെ..

“ഞാൻ വാങ്ങിയതാണ്.. നിനക്ക് വേണ്ടി…”

അവളുടെ കണ്ണിൽ അത്ഭുതം നിറഞ്ഞു..

ആകാംഷയോടെ അവൾ അവനെ നോക്കി…

അവളുടെ കണ്ണ് നിറഞ്ഞത് അവൻ ശ്രദ്ധിച്ചു..

“അതെ.. ഇന്ന് ഒന്നും ഉണ്ടാക്കേണ്ട.. പുറത്തു പോകാം.. നീ വന്നു റെഡി ആയിക്കോ…”

അവൻ അതും പറഞ്ഞു മുകളിലേക്ക് ചെന്നു..

നന്നായി ഒന്ന് കുളിച്ചു.. പുറത്തു വന്നപ്പോൾ അവൾ റൂമിൽ ശങ്കിച്ച് നിൽക്കുന്നുണ്ട്…

അവൻ അലമാരതുറന്നു ഒരു കരിംനീല സാരി എടുത്തു.. അവൾക്ക് നേരെ നീട്ടി..

“ഇത് നിനക്കു നന്നായി ചേരും…”

അവൾ അത് നെഞ്ചിനോട് ചേർത്ത് വച്ചതും ഒരു പുഞ്ചിരി വിടർന്നതും ആസ്വദിച്ചു അവൻ ഡ്രസ്സ് ചേഞ്ച് ചെയ്തു..

വളരെ സന്തോഷവതി ആയിട്ടാണ് അവൾ കാറിൽ കയറിയത്. ആദ്യം പോയത് നല്ലൊരു റെസ്റ്ററേറ്റിൽ ആണ്.. അവൾക്ക് ഇഷ്ടമുള്ളത് ഓർഡർ ചെയ്യാൻ പറഞ്ഞു അവൻ അവളെ നോക്കി ഇരുന്നു..

കഴിക്കുമ്പോൾ അവൾ തമാശ പറഞ്ഞു ചിരിക്കുകയും അവന്റെ താടിയിൽ പറ്റിയ ഭക്ഷണശകലം കൈ നീട്ടി തടവി കളയുകയും ചെയ്തപ്പോൾ അവനും സന്തോഷം തോന്നി..

ഷോപ്പിംഗ് കഴിഞ്ഞു ബീച്ചിൽ എത്തിയപ്പോൾ അവൾ അവന്റെ കൈപിടിച്ച് ബീച്ചിൽ കൂടെ ഓടിതകർത്തു..

അവൾ ഒരു കൊച്ചുകുട്ടിയെപോലെ ആയി..

അവസാനം വിയർത്തു കുളിച്ചു അവന്റെ തോളിൽ തല ചായ്ച്ചു വച്ചപ്പോൾ പെണ്ണിനോട് അവന് അത്ഭുതം തോന്നി..

ഇഷ്ടപെട്ട ഐസ്ക്രീം നുണഞ്ഞുകൊണ്ടു അവന്റെ ഒപ്പം കടൽത്തീരത്ത് ഇരുന്ന അവൾ സന്തോഷവതി ആയിരുന്നു..

കാറിൽ കയറിയ അവൾ നന്നായി സംസാരിച്ചു..

ഒത്തിരി സന്തോഷത്തോടെ..

അന്ന് രാത്രി അവളുടെ കരങ്ങളും അധരങ്ങളും അവനെ തേടി വന്നപ്പോൾ അവൻ അതിശയിച്ചു..

അവളുടെ കിതപ്പുകളും ശബ്ദവും അവന്റെ നിയന്ത്രണം കളഞ്ഞു.. അന്ന് അവൻ അറിഞ്ഞു ഒരു പെണ്ണ് പൂർണമനസോടെ അവളുടെ ശരീരവും പ്രേമവും തരുന്നതിന്റെ പ്രേതെകത.

അവസാനം അവന്റെ നെഞ്ചിൽ വിയർത്തു കുളിച്ചു കിടക്കുമ്പോൾ അവൾ മെല്ലെ മൊഴിഞ്ഞു…

“ഒത്തിരി സന്തോഷവതിയാണ് ഞാൻ ഇന്ന്…”

“കുറച്ചു ദിവസം നിന്റെ വീട്ടിൽ പോയി നിന്നാലോ? കുറെ നാളായില്ലേ പോയിട്ട്?”

അവന്റെ ചോദ്യം കേട്ടതും അവൾ അവനെ ഇറുക്കി പുണർന്നു ചുംബിച്ചുകൊണ്ടാണ് മറുപടി കൊടുത്തത്…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

കുറച്ചു ദിവസം കഴിഞ്ഞ്‌…

“ഭദ്ര, ദോശ റെഡി…വാ കഴിക്കാം?”

അവൻ വിളിച്ചു പറഞ്ഞു…

“എന്തിനാ ഏട്ടാ… ഞാൻ ചെയ്യാരുന്നില്ലേ?.”

അവൾ പുറം അടിച്ചുവാരിക്കൊണ്ടിരുന്ന ചൂല് മാറ്റി വച്ച് ഓടിവന്നപ്പോൾ അവൻ അവളുടെ കവിളിൽ ഒന്ന് സ്നേഹത്തോടെ ചുംബിച്ചു.. അവളെ ചേർത്ത് പിടിച്ചു പൊക്കിയെടുത്തു സിങ്കിന്റെ അരികിൽ ഇരുത്തി..

“അടുക്കള ഭക്ഷണം ഉണ്ടാക്കാൻ ഉള്ളതാണ്.. ആര് ഉണ്ടാക്കിയാലും അവിടെ ഭക്ഷണം ഉണ്ടാകും..

കേട്ടോടി ഭാര്യേ?”

അത് കേട്ട് അവൾ അധരം കടിച്ചുകൊണ്ട് അവനെ പ്രേമത്തോടെ നോക്കി…

ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.. കുട്ടികളെപ്പോലെ കലഹിച്ചു, സ്നേഹിച്ചു…, പ്രേമിച്ചു..

ഭക്ഷണം കഴിഞ്ഞു മുകളിലേക്ക് പോയ അവന്റെ വിളി കേട്ട് അവൾ ഓടി മുകളിൽ ചെന്നു..

അവൾ റൂമിലേക്ക് വന്നപ്പോൾ അവൻ അവന്റെ ഷർട്ട് ഇസ്തിരി ഇട്ടുകഴിഞ്ഞു ഒരു സാരി കൂടെ ഇസ്തിരി ഇടുകയായിരുന്നു..

“എന്താ ഏട്ടാ ഇത്? എന്തിനാ സാരി അയൺ ചെയ്യുന്നത്?”

അവൻ അയൺബോക്സ് മാറ്റി വച്ച് അവളുടെ അടുത്തേക്ക് ചെന്നു.. സിന്ദൂരമിട്ട നെറ്റിയിൽ മെല്ലെ ചുംബിച്ചു..

“ഇന്ന് മുതൽ നീയും വരുന്നു ഓഫീസിൽ.. പണികൾ ഒരുമിച്ചു ചെയ്യാം… അപ്പോൾ നേരത്തെ വരാം..

കൂടുതൽ സമയം നമുക്ക് പ്രേമിക്കാം.. എന്ത് പറയുന്നു?”

അവന്റെ ചോദ്യം കേട്ട് അവളുടെ കണ്ണ് നിറഞ്ഞു…

അവൾ മുറുക്കെ അവനെ പുണർന്നു…

“എന്റെ ഭാഗ്യം ആണ് ഏട്ടൻ….”

“അന്ന് പറഞ്ഞ കാര്യം ഓർമയുണ്ടോ? വേറെ എന്തോ ആണെന്ന് പറഞ്ഞിരുന്നു….?”

അവൻ കുസൃതിചിരിയോടെ അവളുടെ താടി പിടിച്ചു പൊക്കി… അവൾ ചിരിച്ചു… നാണത്തോടെ അവന്റെ നെഞ്ചിലേക്ക് തല പൂഴ്ത്തി..

അവൾ കുളിക്കാൻ പോയപ്പോൾ അവൻ ഫോൺ എടുത്തു ഒരു മെസ്സേജ് അയച്ചു..

“താങ്ക് യു നാൻസി.. ശരിയാണ് എന്റെ അമ്മ എന്നെ പഠിപ്പിച്ചില്ല.. എന്നാലും നീ ഉണ്ടായിരുന്നു എനിക്ക് പറഞ്ഞുതരാൻ.. നീയാണ് യഥാർത്ഥകൂട്ടുകാരി… ഒത്തിരി സന്തോഷവാൻ ആണ് ഞാൻ… അവളുടെ ഇഷ്ടങ്ങളൊക്കെ അറിയുന്ന തിരക്കിലാണ് ഞാൻ.. അവളെന്നെ ഇപ്പോൾ ഒരു കുട്ടിയെപോലെയാണ് കൊണ്ടുനടക്കുന്നത്.. താങ്ക് യു.. താങ്ക്സ് എ ലൊറ്റ്‌…”

അത് വായിച്ചു നാൻസി ചിരിച്ചപ്പോൾ അവൻ അവളെ കോരി എടുത്തു കാറിലേക്ക് കൊണ്ടുപോകുകയായിരുന്നു..

അവസാനിച്ചു…

അടുക്കളയിൽ ജീവിതം തീർക്കേണ്ടവൾ അല്ല സ്ത്രീ.. അതിന് അവരിൽ നിന്നും തന്നെ മാറ്റം വരട്ടെ.. ചുമ്മാ ഇരുന്നപ്പോൾ കുത്തികുറിച്ചതാണ്..

സ്നേഹത്തോടെ…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Linith Seth Joshy