നിലാവ് പോലെ എന്ന നോവലിൻ്റെ ഒന്നാം ഭാഗം ഒന്ന് വായിച്ചു നോക്കൂ…

രചന : Ajwa

“എന്റെ കൃഷ്ണാ എന്നും കാലത്ത് നിന്റെ മുന്നിൽ തിരിയും കൊളുത്തി ഞാൻ ചോദിക്കുന്നുന്നത് ഒരേ ഒരു കാര്യം അല്ലേ… ഇന്നും എനിക്ക് നിന്നോട് അതേ ചോദിക്കാൻ ഉള്ളൂ… ഇന്നെങ്കിലും എന്റെ വിളി നീ കേൾക്കോ…എവിടെ കേൾക്കാൻ അല്ലേ വെറും അടുക്കളക്കാരി ആയ എന്റെ പ്രാർത്ഥന കേൾക്കാൻ നിനക്ക് എവിടാ നേരം… നൂറ് കണക്കിന് ആൾക്കാർ നിന്റെ മുന്നിൽ വന്നു തൊഴുതു ചോദിക്കുന്നത് അല്ലേ നീ കേൾക്കൂ…

ഇവിടെ ഈ ഇരുട്ട് പിടിച്ച മുറിയിൽ നിന്നെ പ്രതിഷ്ടിച്ചത് തന്നെ നിനക്ക് ഇഷ്ട്ടം ആയി കാണില്ല അല്ലേ…

എന്നാലും ഈ തിരി അണയാതെ ഞാൻ നോക്കുന്നില്ലേ…”

“എടീ മീനു… നീ എവിടെ പോയി കിടക്കാ…”

“എന്റെ കൃഷ്ണ… അവിടെ തുടങ്ങി… ഇനിയും ചെന്നില്ലേൽ ഞാൻ ഈ പടിക്ക് പുറത്താ… പോകാൻ വേറെ ഇടം ഇല്ലാത്തോണ്ടാ ഞാൻ ചെല്ലട്ടെ…”

തുളസി കതിരും എടുത്തു തന്റെ മുടിയിൽ ചൂടി അവൾ പുറത്തേക്ക് ഇറങ്ങി…

“കാലത്ത് ഞാൻ ഇവിടെ വന്നു തൊള്ള തുറന്നാലേ നിനക്ക് എഴുന്നള്ളാൻ പറ്റൂ എന്നുണ്ടോ…”

അത് കേട്ട് മീനു അല്ലെന്ന് കാണിച്ചു അവളുടെ ജോലി വേകത്തിൽ ചെയ്യാൻ തുടങ്ങി…അപ്പൊ തന്നെ അവർ അകത്തേക്ക് നടന്നു…

പാല് എടുത്തു സ്റ്റോവ് ഓൺ ചെയ്തു ചായക്ക് വെച്ച് അവൾ വെജിറ്റബിൾ ഓരോന്ന് ആയി അരിഞ് തുടങ്ങി…

ചായ തിളച്ചു വന്നതും നാല് കപ്പ് എടുത്തു ട്രെയിൽ വെച്ച് ചായയും എടുത്തു കൊണ്ട് അവൾ നടന്നു…

“മേഡം ചായ…”

ചെയറിൽ ഇരുന്നു പേപ്പർ മറിച്ചു നോക്കുന്ന ആ സ്ത്രീക്ക് മുന്നിൽ അവൾ കപ്പ് നീട്ടി…

“ഓഹ് എഴുന്നള്ളിയൊ തമ്പുരാട്ടി… എന്താടി നിനക്ക് വിളി കേൾക്കാൻ ഇത്ര താമസം…”

“മേഡം വിളിച്ചപ്പോ തന്നെ ഞാൻ വന്നതാ…”

അവൾ അവർക്ക് ഉള്ള കപ്പ് കൊടുത്തു ഒരു പുഞ്ചിരിയോടെ അടുത്ത് കണ്ട മുറിയിൽ കയറി…

“ചിത്രേച്ചി… എണീക്ക്… കോളേജിൽ പോകേണ്ടത് അല്ലേ…”

പുതപ്പും മാറ്റി ചിത്ര കോട്ട് വായും ഇട്ട് മുടി ഒതുക്കി വെച്ച് അവൾ നീട്ടിയ കപ്പ് എടുത്തു…

“ആ നീ ഓറഞ്ച് ടി ഷർട്ടും ബ്ലാക്ക് ജീനും അയൺ ചെയ്തു വെക്ക്… ആ പിന്നെ മാച്ചിങ് ചപ്പലും…”

“മ്മ്…”

എന്നും മൂളി മീനു വീണ്ടും അതുമായി പുറത് ഇറങ്ങി… അപ്പോഴും അവളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…

“ചാച്ചാ ചായ…”

“നിന്റെ ചായ കുടിച്ചാലെ എനിക്ക് ഒരു ഉണർവ് കിട്ടൂ… ഞാൻ നോക്കി നിക്കായിരുന്നു…”

ചായയും എടുത്തു അവൾക്ക് ഒരു പുഞ്ചിരി കൂടി സമ്മാനിച്ചു അയാൾ ഒരു സിപ് കുടിച്ചു…

മീനു വീണ്ടും അടുത്ത മുറിയിലേക് നടന്നു…

ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന സൗണ്ട് കേട്ട് അവൾ കപ്പ് എടുത്തു ടേബിളിൽ അടച്ചു വെച്ച് പുറത്തേക്ക് ഇറങ്ങി…

കിച്ചണിൽ പിന്നെ ഒരു ഓട്ടം ആയിരുന്നു…

അരിഞ് വെച്ച പച്ചക്കറികൾ എടുത്തു സാമ്പാർ ഉണ്ടാക്കി…

മാവ് എടുത്തു ഇഡലി തട്ടിൽ ആയി അതും ചുറ്റെടുത്തു… ഇടക്ക് ചോറും കൂടി വേവിച്ചു വെച്ചു…

എല്ലാർക്കും കഴിക്കാൻ ഉള്ള ഫുഡ്‌ വിളമ്പി അവൾ ടേബിളിൽ നിരത്തി വെച്ചു… അവർ ഓരോരുത്തർ ആയി വന്നു ഓരോന്ന് പറഞ്ഞു ഫുഡ്‌ കഴിക്കുമ്പോൾ മീനു കിച്ചണിൽ ടിഫിൻ റെഡി ആക്കുന്ന തിരക്കിൽ ആയിരുന്നു…

ഇതാണ് മീനുവിന്റെ ലോകം… കുഞ്ഞു നാളിൽ അമ്മയുടെ കയ്യും പിടിച്ചു ഒരു വേലക്കാരി ആയി വന്നതായിരുന്നു മീനു.. അമ്മ ഈ ലോകം വിട്ടു പോയപ്പോൾ പോകാൻ ഒരു ഇടം ഇല്ലാത്ത മീനു അവിടെ അമ്മയുടെ ജോലി ചെയ്തു തുടങ്ങി…

കുടുംബനാഥൻ ആയ വാസുദേവൻ ഒരു അദ്ധ്യാപകൻ ആണ്…ഭാര്യ സീത… മക്കൾ ആയ നന്ദൻ ഓരോ ഇന്റർവ്യൂ എന്നും പറഞ്ഞു നടക്കുന്നു… ഇത് വരെ ഒരു ജോലി ആയില്ല…ചിത്ര ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥി ആണ്… ചിത്രയുടെ പഴയ വസ്ത്രവും ബുക്കും എല്ലാമായിരുന്നു മീനുവിനെ തേടി എത്തുന്ന പുത്തൻ സാധനങ്ങൾ…പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് എന്നല്ലാതെ വലിയ അറിവ് ഒന്നും തന്നെ ഇല്ല…

പക്ഷെ അടുക്കള പണി നന്നായി അറിയാട്ടോ…

ടിഫിൻ കൊണ്ട് വെക്കുന്ന മീനുവിനെ നന്ദൻ ഒന്ന് നോക്കി… അവൾ അതൊന്നും കാര്യം ആക്കാതെ തന്റെ ജോലിയിൽ മുഴുകി…

“നീ എവിടെയാ മോനെ പോന്നത്…”

“ഇന്ന് ഒരു ഇന്റർവ്യൂ ഉണ്ട്…”

നന്ദൻ തന്റെ ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി…

“മീനു… ചാവി…”

“അവൾ കിച്ചണിൽ ആവും…”

അച്ഛൻ അവന് നേരെ ചാവി നീട്ടി കൊണ്ട് പറഞ്ഞു… അവളെ കാണാത്ത നിരാശ അവന്റെ മുഖത്ത് അയാൾക്ക് കാണാം ആയിരുന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“എടീ മീനു ഇത് വരെ കഴിഞില്ലേ…”

“ദാ കഴിഞ്ഞു ചേച്ചി…”

മീനു അയൺ ചെയ്ത ഡ്രെസ്സ് എടുത്തു ചിത്രക്ക് നേരെ നീട്ടി… അവൾ വൈകിയ അനിഷ്ടം കാണിച്ചു അത് തട്ടിപ്പറിച് വാങ്ങി…

“അമ്മേ… എങ്ങനെ ഉണ്ട് അഖിൽ സാർ വീഴോ…”

ചിത്ര മേക്കപ്പ് ഒന്ന് കൂടി തേച്ചു പിടിപ്പിച്ചു കൊണ്ട് അമ്മയെ നോക്കി ചോദിച്ചു…

“പിന്നെ വീഴാതെ… എന്റെ മോളെ അത്രയും സൗന്ദര്യം ഒന്നും ആ കോളേജിൽ എന്തായാലും ആർക്കും ഇല്ല… സുന്ദരനും സുമുഖനും സർവോപരി സൽഗുണ സമ്പന്നനും ആയ അഖിൽ സാറിന് നീ അല്ലാതെ വേറെ ഏത് പെണ്ണ് ചേരാൻ…”

അത് കേട്ട് ചിത്ര ആത്മ സംതൃപ്തിയോടെ ഒന്ന് കൂടി കണ്ണാടിയിൽ നോക്കി ചിരിച്ചു…

“അവനെ നിന്റെ വരുതിയിൽ വീഴ്ത്താൻ മാത്രം നോക്കിയാൽ പോരാ… വേറെ ഒരു പെണ്ണും അവനെ നോക്കാനും പാടില്ല… അതും നിന്റെ മിടുക്ക് പോലെ ഇരിക്കും…”

“ഹ്മ്മ് അതോർത്തു അമ്മ പേടിക്കേണ്ട…

കോളേജിൽ ഞാൻ തന്നെ അത് പാട്ടാക്കിയിട്ടുണ്ട്…

ചിത്രയും അഖിൽ സാറും മുടിഞ്ഞ പ്രേമത്തിൽ ആണെന്ന്… വൈകാതെ ആളും എന്നെ ഇഷ്ട്ടം ആണെന്ന് പറയും… പിന്നെ ഞാൻ ആഗ്രഹിച്ച പോലെ ഒരു കല്യാണം…അതോടെ അഖിൽ സാർ ഈ ചിത്രയുടെ മാത്രം സ്വന്തം…”

അമ്മയും മകളും പരസ്പരം നോക്കി ഒന്ന് പൊട്ടി ചിരിച്ചു… സീത മകളുടെ കവിളിൽ ഉമ്മ വെച്ച് അവളെയും കൊണ്ട് ഇറങ്ങി…

“എടീ മീനു മോളെ ചെരിപ്പ് എവിടെ…”

“ദാ കൊണ്ട് വന്നു …”

അവൾ അത് തുടച്ചു കഴിഞ്ഞു പുറത്തേക്ക് കൊണ്ട് വന്നു… അവൾക്ക് മുന്നിൽ ആയി തറയിൽ ഇരുന്നു അവിടെ വെച്ചു കൊടുത്തു…

“ഒന്ന് കൂടി നീയത് തുടച്ചേ…ഇത്തിരി കൂടി പൊടി ഉണ്ട് അതിൽ…”

മീനു തന്റെ ദാവണി തുമ്പു കൊണ്ട് അത് ഒന്ന് കൂടി തുടച്ചു… വാസുദേവൻ ആ കാഴ്ച കണ്ടു ഒന്നും പറയാൻ ആവാതെ തന്റെ കവറും എടുത്തു നടന്നു…

ഇത് സ്ഥിരം കാഴ്ചയാണ്… ഒരിക്കലും തന്റെ വാക്കിനു വില കൽപ്പിക്കാത്ത സീത ഇതും അനുസരിക്കാൻ പോണില്ല എന്ന് നന്നായി അറിയാം അയാൾക്ക്…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഡെസ്കിലും ബെഞ്ചിലും ആയി ചിതറി കിടക്കുന്ന കടലാസ് കഷ്ണങ്ങൾ പോലെ ഇരിക്കുന്ന കുട്ടികൾ…

ബെൽ മുഴങ്ങിയതും ക്ലാസ് ശാന്തമായി…പെൺകുട്ടികൾ പലരും പുറത്തേക്ക് കണ്ണും നട്ട് ഇരിപ്പാണ്…

ചിത്ര തന്റെ സ്വപ്നങ്ങൾക്ക് ചിറകു നൽകി കൊണ്ട് അഖിൽ സാറിന്റെ വരവിനായി കത്തിരുന്നു…

“Good morning sir…”

സാർ തിരിച്ചു വിഷ് ചെയ്തതോടെ എല്ലാരും ഇരുന്നു… ചിത്ര അഖിൽ സാറിനെ തന്നെ നോക്കി ഇരുന്നു…

വെട്ടി തിളങ്ങുന്ന ഷൂസ്… ഒതുങ്ങി നിൽക്കുന്ന പാന്റ് ഇൻഷൈഡ് ചെയ്തു വെച്ചിരിക്കുന്ന ഷർട്ട്‌…നല്ല കട്ട താടി…ഒതുക്കി വെച്ചിരിക്കുന്ന മുടിയിൽ നിന്നും അനുസരണ ഇല്ലാതെ പാറി പറന്നു നെറ്റിയിൽ പതിക്കുന്ന മുടി… ചിരിക്കുമ്പോൾ ആരെയും പിടിച്ചു മയക്കുന്ന സൗന്ദര്യം… എല്ലാം അവളെ അവനിൽ നിന്നും കണ്ണെടുക്കാൻ അനുവദിച്ചില്ല…

സാർ പോയപ്പോൾ ആണ് ചിത്ര സ്വപ്ന ലോകത്തു നിന്ന് ഉണർന്നത്…

“ഇത്ര പെട്ടെന്ന് വൺ ഹൗർ ആയോ…”

“ക്ലാസ് കേൾക്കാനോ അതോ സാറിന്റെ ഗ്ലാമർ ആസ്വദിക്കാനോ…”

“സാറിന്റെ ഒരു ചിരി കണ്ടാൽ അപ്പൊ ഫ്ലാറ്റ് ആയി പ്പോവും… പിന്നെ എങ്ങനാടി…”

ചിത്രയും കൂട്ടുകാരികളും അതും പറഞ്ഞു ചിരിക്കാൻ തുടങ്ങി…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“എടീ…മീനു…”

സീതയുടെ അലർച്ച കേട്ടാണ് തുണി കഴുകി കൊണ്ടിരിക്കുന്ന മീനു അകത്തേക്ക് വന്നത്…

“എന്താ മേഡം…”

“കുന്തം… നിന്നോട് ഇന്ന് ഞാൻ പ്രത്യേകം പറയാത്തത് കൊണ്ടാണോ നീ മോളെ ലഞ്ച് എടുത്തു കൊടുക്കാതിരുന്നത്…”

അപ്പോഴാണ് മീനു ടേബിളിൽ കിടക്കുന്ന ടിഫിൻ കണ്ടത്…

“അയ്യോ മേഡം ഞാൻ കണ്ടില്ല… എന്നും ഞാൻ ഇവിടെ അല്ലേ വെക്കാറ്… അത് പോലെ ഇന്നും വെച്ചതാ ചേച്ചി എടുക്കാത്തത് ഞാൻ കണ്ടില്ല…”

“എന്ന് കരുതി എന്റെ മോൾ ഉച്ചക്ക് പട്ടിണി നിക്കണം എന്നാണോ… നീ ചെന്നു ഇത് അവൾക്ക് കൊണ്ട് പോയി കൊടുക്ക്…”

“അയ്യോ ഞാനോ… എനിക്ക് ആ കോളേജ് ഒന്നും അറീല…”

“നീ ഇവിടന്ന് ഒരു ഓട്ടോ വിളിച്ചു പോയാൽ മതി…

അയാൾ അത് അവിടെ നിർത്തി തരും…”

മീനു ഉള്ളിലുള്ള സങ്കടം പുറത്ത് കാണിക്കാതെ അവർ കൊടുത്ത കാശും ആയി പുറത്തേക്ക് ഇറങ്ങി…

“മഹാരാജാസ് കോളേജിൽ പോകണം…”

അവൾ ഒരു ഓട്ടോയിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു… അയാൾ ഓട്ടോ കോളേജിന് മുന്നിൽ നിർത്തിയതും മീനു പുറത്തേക്ക് ഇറങ്ങി…

ഈശ്വരാ ഇത്രയും വലിയ കോളേജിൽ ഞാൻ ചിത്രേച്ചിയെ എവിടെ ചെന്നു കണ്ടു പിടിക്കും…

അവൾ അതും ചിന്തിച്ചു അവിടെ തന്നെ നിന്നു…

ഓരോ കാലും അവൾ പേടിച്ചു പേടിച്ചു മെല്ലെ എടുത്തു വെച്ചു… ഒരു പേടിയോടെ ചുറ്റിലും നോക്കി…

എങ്ങോട്ട് പോവും എന്ന് മനസ്സിൽ ആവാതെ അവൾ അവിടെ നിന്നും തിരിഞ്ഞു കളിച്ചു… സ്റ്റാഫ് റൂം എന്ന് കണ്ടതും അവൾ അതും നോക്കി നടന്നു…

അകത്തു നിന്നും പുറത്തേക്ക് ഇറങ്ങി വന്ന അഖിലിന്റെയും വാതിൽ പടിയിൽ എത്തിയ മീനുവിന്റെയും തല ഒന്ന് കൂട്ടി ഇടിച്ചു…

രണ്ട് പേരും പരസ്പരം തല ഉഴിഞ്ഞു കൊണ്ട് നോക്കിയതും മീനുവിനെ കണ്ടു അഖിൽ അവളെ തന്നെ നോക്കി നിന്നു…

ആ ഒരു നിമിഷം പരിസരം മറന്നു കൊണ്ട് അയാൾ അവളെ തന്നെ നോക്കി നിന്നു…

തുടരും…

എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുക, അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ… മിസ്സ് ആവാതെ വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യൂ…

രചന : Ajwa