നിലാവ് പോലെ, നോവൽ, ഭാഗം 2 വായിക്കുക…..

രചന : Ajwa

തന്നെ നോക്കി നിക്കുന്ന ആളെ കണ്ടു മീനു ഒന്ന് മാറി കൊടുത്തു…

“സാർ ചിത്രേച്ചി ഏത് ക്ലാസിൽ ആണ്…”

മീനുന്റെ ചോദ്യം കേട്ട് അഖിൽ ഒന്ന് ഞെട്ടി കൊണ്ട് അവളെ നോക്കി…

“എന്താ…”

“അത് എന്റെ ചിത്രേച്ചി ഈ കോളേജിൽ ആണ് പഠിക്കുന്നെ… ഡിഗ്രി ഫൈനൽ ഇയർ ആണ്…

ചേച്ചി ഇന്ന് ഫുഡ്‌ കൊണ്ട് വന്നില്ല കൊടുക്കാൻ വന്നതാ…”

“കുട്ടി അപ്പൊ… അല്ല ഈ കോളേജിൽ സ്റ്റുഡന്റ് അല്ലേ…”

“അയ്യോ അല്ല ഞാൻ കോളേജിൽ ഒന്നും പോവാറില്ല… ചേച്ചി ഏതാ ക്ലാസ് എന്ന് അറിയോ…”

അവൾ പറയുന്നത് കേട്ട് അത്ഭുതത്തോടെ അയാൾ അവളെ കണ്ണും മൂക്കും ചുണ്ടും കവിളും ചെന്നിയിൽ കൂടി ഒലിച്ചിറങ്ങുന്ന വിയർപ്പ് തുള്ളികൾ എല്ലാം നോക്കി കാണുക ആയിരുന്നു…

“ഏതാ ബാച്ച്…”

“അയ്യോ എനിക്ക് അതൊന്നും അറീല…”

അത് കേട്ട് അഖിൽ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

“ചേച്ചി ഇന്ന് ഓറഞ്ച് ടി ഷർട്ട്‌ ആണ് ഇട്ടെ… ബ്ലാക്ക് ജീൻസും…”

അവൾ പറയുന്നത് കേട്ട് അഖിൽ ചിരിക്കാതിരിക്കാൻ പാട് പെട്ടു…

അവളെ പിന്നിലേക്ക് ഒന്ന് മാറി നിന്നതും അരക്കെട്ട് വരെ നീണ്ട മുടിയും അതിൽ വെച്ചിരിക്കുന്ന തുളസി കതിരും എല്ലാം അവൻ ആകാംക്ഷയോടെ നോക്കി നിന്നു…

“അറിയോ…”

പെട്ടന്ന് അവൾ തിരിഞ്ഞു കൊണ്ട് ചോദിച്ചതും അയാൾ അവളിൽ നിന്നും പെട്ടെന്ന് തന്നെ നോട്ടം മാറ്റി…

“അത് കണ്ടു പിടിക്കാം…”

എന്നും പറഞ്ഞു അഖിൽ പ്യുണിനെ വയയ്ച്ചതും അയാൾ അതും വാങ്ങി പോയി… തന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പോകുന്ന മീനയെ നോക്കി അയാളും തിരിച്ചു പുഞ്ചിരിച്ചു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“മ്മ് എന്ത്‌ പറ്റി… നിനക്ക് സങ്കടമോ സന്തോഷമോ ഉണ്ടായാൽ മാത്രമേ നീ എന്റെ മടിയിൽ ഇങ്ങനെ തല വെച്ച് കിടക്കൂ… ഇന്ന് എന്തായാലും സങ്കടം അല്ല അത് നിന്റെ മുഖത്ത് നിന്നും എനിക്ക് മനസ്സിൽ ആവും… എന്താ ഇന്നത്തെ സന്തോഷത്തിനു കാരണം അത് പറ…”

അഖിലിന്റെ തല മുടിയിൽ തലോടി കൊണ്ട് അമ്മ ചോദിച്ചു…

അവൻ അമ്മയുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് വീണ്ടും മടിയിൽ തല വെച്ച് കിടന്നു…

“ഒരു പെണ്ണ്… ഞാൻ ഇന്ന് കണ്ടു അമ്മേ… അവളെ കണ്ടപ്പോൾ മുതൽ എനിക്ക് വേണ്ടി മാത്രമായി ജനിച്ചത് ആണോ എന്നൊരു തോന്നൽ… പാവാ എന്റെ അമ്മയെ പൊന്നു പോലെ നോക്കും…”

“അത് എങ്ങനെ ഉള്ളവൾ ആയാലും എന്റെ മോൻ വിളിച്ചു കൊണ്ട് വരുന്ന പെണ്ണിനെ ഈ അമ്മ രണ്ട് കയ്യും നീട്ടി സ്വീകരിക്കും അത് പോരെ…”

“എന്നാലും അതല്ല അമ്മേ… എനിക്ക് അവളെ വീണ്ടും വീണ്ടും കാണാൻ തോന്നാ…അത്രക്ക് സുന്ദരി ആയിരുന്നു അവൾ… അവൾ സംസാരിക്കുമ്പോൾ ഉണ്ടല്ലോ ടൈം പോവുന്നത് പോലും അറീല…”

“അത് ശരി അസ്ഥിക്ക് പിടിച്ച പോലെ ഉണ്ടല്ലോ… ആരാ കക്ഷി നിന്റെ സ്റ്റുഡന്റ് വല്ലതും ആണോ…”

“ഏയ്‌ ഇത് അതൊന്നും അല്ല… പക്ഷെ കോളേജിൽ വെച്ചാ ഞാൻ അവളെ ഇന്ന് കണ്ടത്… ഏതോ ഒരുത്തിക്ക് ഫുഡ്‌ കൊണ്ട് വന്നതാ… അവൾ കയറി വന്നത് എന്റെ ഇവിടെ ആയിരുന്നു…”

അവൻ ഹൃദയത്തിൽ തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞു…

“ആഹാ നിനക്ക് അത്രക്ക് ഇഷ്ടം ആയെങ്കിൽ നമുക്ക് അവളെ കൊണ്ട് വരാം…”

“അല്ലേലും എനിക്കറിയാം എന്റെ അമ്മ ഇതേ പറയൂ എന്ന്… My sweet mom…”😘

അവൻ അമ്മയെയും കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു…

“ഫോട്ടോ വല്ലതും ഉണ്ടോ… എന്താ ആ കുട്ടിയുടെ പേര്… നീ ഇത്രക്ക് ഒക്കെ വർണിച്ചത് കേട്ടപ്പോൾ എനിക്കും ഒരു ആഗ്രഹം…”

അപ്പോഴാണ് അഖിൽ അമളി മനസ്സിൽ ആക്കിയത്… പേര് പോലും ചോദിച്ചില്ല എന്ന്…

“അത് അതില്ലേ അമ്മേ… പേര് ചോദിക്കാൻ മറന്നു… പിന്നല്ലേ ഫോട്ടോ…”

“ഓഹോ അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ… അവളെ കണ്ടപ്പോൾ എന്റെ മോൻ ബസ്സ്റ്റോപ്പിൽ നിക്കുന്ന ചെക്കന്മാരെ പോലെ വായി നോട്ടം ആയക്കരുന്നല്ലേ പരിപാടി… നീയൊരു ലെക്ചർ അല്ലേ നിന്റെ സ്റ്റുഡന്റ്സ് ആരേലും കണ്ടെങ്കിലോ…”

“ആരും കണ്ടിട്ടില്ലന്നെ… ദൈവം എനിക്ക് വേണ്ടി മാത്രം ആയി കാണിച്ചു തരാൻ കൊണ്ട് വന്നതാ അവളെ… പിന്നെ നോക്കി എന്നുള്ളത് നേരാ പക്ഷെ വായി നോക്കിയത് അല്ലാട്ടോ അവളെ മൊത്തത്തിൽ ഒന്ന് നോക്കിയതാ… വല്ല ഒടിവോ ചതവോ ഉണ്ടോ എന്ന്…”

അവൻ അതും പറഞ്ഞു അമ്മയുടെ കവിളിൽ നുള്ളി കൊണ്ട് എണീറ്റ് മുറിയിലേക് ഓടി…

അമ്മയും അവന്റെ പോക്ക് കണ്ടു ഒന്ന് ചിരിച്ചു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“നീ പോയ കാര്യം എന്തായി…”

ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ ആണ് അച്ഛൻ നന്ദനോട് ആയി ചോദിച്ചത്…

“അവർ ലെറ്റർ അയക്കാം എന്ന് പറഞ്ഞു…”

നന്ദൻ നിരാശയോടെ പറഞ്ഞു…

കറിയും ആയി വരുന്ന മീനുവിനെ നന്ദൻ ഒന്ന് നോക്കി… അവൾ ഒരിക്കൽ പോലും അവന്റെ മുഖത്ത് നോക്കിയതില്ല… അച്ഛൻ നന്ദനെയും അവളെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു…

“എന്റെ പൊന്നമ്മേ ഈ അസത്തിനെ ഒക്കെ എന്തിനാ അമ്മ കോളേജിൽ അയച്ചയത്… ഇതിനേക്കാൾ ബേധം പട്ടിണി കിടക്കുന്നത് ആയിരുന്നു… ഞാൻ ആകെ നാണം കെട്ടു… ആ പ്യുൺ ചിത്ര ചിത്ര എന്നും പറഞ്ഞു ഇനി കയറി ഇറങ്ങാൻ ക്ലാസ് ഇല്ല…”

മീനു അത് കേട്ട് എല്ലാരേയും ഒന്ന് നോക്കി…

“സോറി ചേച്ചി… ആ സാർ ബാച്ച് ഒക്കെ ചോദിച്ചിരുന്നു… പക്ഷെ എനിക്ക് അതൊന്നും അറീല്ലല്ലോ…

എനിക്ക് അറിയാവുന്ന എല്ലാ കാര്യവും ഞാൻ പറഞ്ഞു കൊടുത്തതാ…”

“വിവരം ഇല്ലാത്ത നിന്നോട് അതൊക്കെ പറഞ്ഞാൽ മനസ്സിൽ ആവോ… കേട്ടോ അമ്മേ എന്റെ ഡ്രെസ്സ് കളർ ഒക്കെയാ ഇവൾ അയാൾക്ക് പറഞ്ഞു കൊടുത്ത ക്ലൂ… നാണം കെടുത്താൻ ആയിട്ട്…”

മീനു അതൊക്കെ കേട്ട് ഒരു കുറ്റവാളിയെ പോലെ നിന്നു…

നന്ദൻ സഹതാപത്തോടെ അവളെ ഒന്ന് നോക്കി ഫുഡ്‌ നിർത്തി എണീറ്റ് പോയി…

മുറിയിൽ നിന്നും നന്ദനു കേൾക്കാം ആയിരുന്നു അവൾ കഴുകി തുടച്ചു വെക്കുന്ന പാത്രങ്ങളുടെ ശബ്ദം…സ്വസ്ഥത കിട്ടാത്ത പോലെ അവൻ മുറിയിൽ കൂടി നടക്കാൻ തുടങ്ങി…

പ്രകാശങ്ങൾ ഓരോന്നായി ആനയുന്നത് കണ്ടു നന്ദൻ പുറത്തേക്ക് ഇറങ്ങി കിച്ചണിലേക്ക് നടന്നു…അടുത്തായുള്ള ഒരു കുഞ്ഞു മുറിയിൽ ആയിരുന്നു മീനുവിന്റെ കിടത്തം… അവൻ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവളുടെ മുറിയിൽ കയറി…

ഷീറ്റ് വിരിക്കുന്ന അവൾ പിന്നിൽ ഒരു രൂപം കണ്ടതും നിലവിളിക്കാൻ ഒരുങ്ങിയതും നന്ദൻ അവളെ വാ അടച്ചു പിടിച്ചു…

“മീനു… എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്… നീ പിടി തരില്ലല്ലോ അത് കൊണ്ടാ എനിക്ക് ഇങ്ങനെ വരേണ്ടി വന്നത്…”

അവൻ കയ് മാറ്റി കൊണ്ട് അവളോട് പറഞ്ഞു…

“നന്ദേട്ടാ എനിക്കറിയാം നന്ദേട്ടന് എന്നോട് എന്താ പറയാൻ ഉള്ളത് എന്ന്… എനിക്ക് ഒരു ഏട്ടന്റെ സ്ഥാനത്ത് മാത്രം ആണ് നന്ദേട്ടൻ… വെറുതെ ആരെങ്കിലും കണ്ടു തെറ്റിധരിക്കുന്നതിന് മുന്നേ ഒന്ന് പോ നന്ദേട്ടാ…”

“പ്ലീസ് മീനു ഇനിയെങ്കിലും നീ എന്നെ മനസ്സിൽ ആക്ക്… നിന്നെ ഇവിടെ നിന്നും ഞാൻ രക്ഷിച്ചു കൊണ്ട് പോകും… അതിന് വേണ്ടിയാ ഒരു ജോലിക്ക് ശ്രമിക്കുന്നത് പോലും…”

നന്ദൻ അവളിലേക്ക് അടുത്ത് കൊണ്ട് പറഞ്ഞതും എന്തോ സൗണ്ട് കേട്ട് അവർ രണ്ടും ഒരു പോലെ ഞെട്ടി…

നന്ദൻ ഇറങ്ങി നോക്കിയതും മുന്നിൽ നിക്കുന്ന അച്ഛനെ കണ്ടു ഒന്ന് പകച്ചു…

“ഹ്മ്മ്… ആ പാവത്തിന് ഇപ്പൊ കിടക്കാൻ ഈ കിച്ചൻ എങ്കിലും ഉണ്ട്… അതും എന്റെ മോൻ ഇല്ലാതാക്കരുത്… ഒരു പെണ്ണിന്റെ കിടപ്പ് മുറിയിൽ അസമയത്തു പോവാൻ മാത്രം എന്റെ മോൻ തരം താണ് പോയോ…”

“അച്ഛാ ഞാൻ…”

“അമ്മ അറിയേണ്ട അതിന് മുന്നേ പോകാൻ നോക്ക്…”

അവൻ അനുസരണയോടെ അകത്തേക്ക് പോയതും അയാൾ അവളെ ഒന്ന് നോക്കി…

“മോൾ പേടിക്കേണ്ട…ഞാൻ ജീവനോടെ ഉള്ളിടത്തോളം എന്റെ മോളെ ഞാൻ സംരക്ഷിക്കും…

പക്ഷെ രക്ഷിക്കാൻ ആവില്ല ഈ അച്ഛന്… അത് മാത്രാ മോളെ ഈ അച്ഛന്റെ സങ്കടം…”

അവൾ സങ്കടത്തോടെ അച്ഛന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു…

“ഒന്നും വേണ്ട അച്ഛാ… എനിക്ക് എന്നും അച്ഛനെ കണ്ടാൽ മതി… നന്ദേട്ടൻ ഇന്നല്ലെങ്കിൽ നാളെ എന്നെ മനസ്സിൽ ആക്കും…”

അച്ഛൻ അവളെ ആശ്വസിപ്പിച്ചു കൊണ്ട് തന്റെ മുറിയിൽ ചെന്നു കിടന്നു… അയാളുടെ ഓർമ്മകൾ പഴയ കലങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു…

വിവാഹം കഴിഞ്ഞു രണ്ട് മക്കൾ ഉണ്ടായിട്ടുംഅന്നത്തെ സീതയും ആയുള്ള പിണക്കം ആയിരുന്നു എല്ലാറ്റിനും കാരണം… അന്ന് ഒരു ട്യൂടോറിയൽ കോളേജ് അധ്യാപകൻ ആയിട്ട് ആയിരുന്നു ദേവിയുടെ നാട്ടിലേക്ക് എത്തി പെട്ടത്…

സ്നേഹിക്കാൻ മാത്രം അറിയാവുന്ന അവളെ കാണാൻ സുന്ദരി ആയിരുന്നു… അവളാണ് ഒരിക്കൽ തന്റെ അടുത്ത് വന്നു പറഞ്ഞത് ഞാൻ ഈ മാഷിനെ ഇഷ്ടപ്പെടുന്നു എന്ന്… അന്ന് കുറെ ഒഴിഞ്ഞു മാറാൻ നോക്കി എങ്കിലും അവളുടെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങേണ്ടി വന്നു…

താൻ ഗർഭിണി ആണെന്ന് വന്നു പറയുമ്പോ ആണ് തെറ്റ് പറ്റിയെന്നു മനസ്സിൽ ആയത്… ക്ഷമ ചോദിച്ചു വന്ന സീതയെയും രണ്ട് മക്കളെയും ഉപേക്ഷിക്കാൻ ആയില്ല…അന്ന് നാട്ടിലേക്ക് തിരിക്കുമ്പോൾ അവൾ ഓടി വന്നു ആവശ്യപ്പെട്ടത് ഒന്ന് മാത്രം ആയിരുന്നു എനിക്ക് എന്നും എന്റെ മാഷിനെ കണ്ടാൽ മതി എന്ന്…

അന്ന് ദേവിയെ സംരക്ഷിക്കാൻ തന്നെ തീരുമാനിച്ചു… നാട്ടിലെ ഗവണ്മെന്റ് സ്കൂളിൽ അദ്ധ്യാപകൻ ആയി ജോലി കിട്ടിയപ്പോൾ അവൾ ആവശ്യപ്പെട്ടത് ഒരു വേലക്കാരി ആയിട്ട് ആണേലും മാഷിന്റെ കൺവെട്ടത് കഴിയണം എന്നായിരുന്നു…

പിന്നീട് അവൾ ഒന്നിനും പരാതി പറയാതെ അടുക്കളയിൽ മാത്രം ഒതുങ്ങി കൂടി… ഒപ്പം ഒന്നും അറിയാത്ത തന്റെ മോളും… സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി വെച്ചത് കൊണ്ടാവും ഒരു സുപ്രഭാതത്തിൽ അവളുടെ ചലനമറ്റ ശരീരം ആണ് കണ്ടത്…

തകർന്നു പോവാതിരിക്കാൻ അന്ന് മകളോട് സത്യം പറയേണ്ടി വന്നു ഞാൻ ആണ് നിന്റെ അച്ഛൻ എന്ന്… അന്ന് തൊട്ട് അവളും എല്ലാം സഹിച്ചു അമ്മയെ പോലെ എനിക്കും അച്ഛന്റെ സംരക്ഷണയിൽ കഴിയണം എന്ന വാശിയോടെ അടുക്കളകാരി ആയി…

പക്ഷെ ഇന്ന് സ്വന്തം ചേട്ടൻ തന്നെ അവൾക്ക് ഒരു ജീവിതം കൊടുക്കാൻ തയാർ ആവുന്നു…

അയാൾ ഉറക്കം വരാതെ ഓരോ നിമിഷവും ഓരോ യുഗങ്ങൾ ആക്കി തള്ളി നീക്കി…

തന്റെ മോളെ മറ്റൊരാളെ കയ്യിൽ സുരക്ഷിതമായി ഏൽപ്പിക്കണം… അവൾക്ക് ഇന്നേ വരെ കിട്ടാത്ത എല്ലാ സന്തോഷങ്ങളും തിരിച്ചു കിട്ടണം…അയാളുടെ ചിന്ത അത് മാത്രം ആയിരുന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“ഇന്ന് ഞാൻ ആ കുട്ടിയുടെ പേരും നാളും ഊരും കണ്ടു പിടിച്ചിരിക്കും… എന്നിട്ട് ആ കഴുത്തിൽ ഒരു താലിയും കെട്ടി കൊണ്ട് വരും എന്റെ പെണ്ണായി…”

അഖിൽ മുടി ചീകി കൊണ്ട് കണ്ണാടിയിൽ നോക്കി പറയുന്നത് കേട്ട് അമ്മ ചിരിച്ചു കൊണ്ട് അതും നോക്കി നിന്നു…

“ഇന്ന് തന്നെ കെട്ടു നടക്കോ…”

അത് കേട്ട് അഖിൽ അമ്മയെ നോക്കി ഒന്ന് ചിരിച്ചു…

“അമ്മ ഇതെപ്പോ വന്നു…”

“നീ ആ ഡയലോഗ് പറയുന്നതിന് മുന്നേ വന്നു… എന്റെ മോൻ കടുത്ത തീരുമാനം ഒക്കെ എടുത്താണ് അല്ലേ പോണത്…”

“പിന്നല്ലാതെ അവളെ വേറെ വല്ല ആൺപിള്ളേരും കെട്ടി കൊണ്ട് പോകുന്നതിന് മുന്നേ എനിക്ക് കെട്ടണം…”

അഖിൽ അമ്മയുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു… പിന്നെ അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ഇറങ്ങി…

അഖിൽ ആദ്യം അന്വേഷിച്ചത് ചിത്രയെ ആയിരുന്നു… ക്ലാസിൽ കയറിയതും അഖിൽ ചിത്രയെ നോക്കി പതിവില്ലാതെ ഒന്ന് ചിരിച്ചു…

അത് കണ്ടു ചിത്ര കൺകുളിർക്കെ അഖിൽ സാറിനെ നോക്കി പുഞ്ചിരിച്ചു… അവളുടെ പ്രണയം പൂവണിയാൻ പോവുന്നു എന്ന പ്രതീക്ഷയോടെ…

തുടരും..

രചന : Ajwa

ലൈക്ക് കമൻ്റ് ചെയ്യണേ….

Scroll to Top