ഏട്ടൻ പറയുന്നത് വിശ്വസിക്കാൻ കഴിയാതെ കുറച്ചു നേരം അങ്ങനെ തന്നെ നിന്ന് പോയി ഞാൻ….

രചന : അശ്വതി അച്ചു

” അമ്മു , അമ്മു…. ഇവളിതു എവിടെ പോയി കിടക്കാ… ”

” എന്തിനാ മഹിയേട്ടാ ഇങ്ങനെ ഒച്ച ഇടുന്നത്..? ഞാൻ എവിടെയും പോയിട്ടില്ല.. അടുക്കളയിൽ കുറച്ചു പണിയുണ്ട്.. അത് തീർക്കായിരുന്നു.. ”

” നീ അതൊക്കെ അവിടെ ഇട്ടിട്ടു വേഗം കുളിച്ചു റെഡിയായി വന്നേ… മോളെയും റെഡിയാക്കു.. ”

” ഏഹ്… ഏട്ടനെന്താ പറ്റിയത്.. ഈ സന്ധ്യയ്ക്ക് കുളിച്ചു റെഡിയായി എവിടെ പോവാനാ? ”

” അതൊക്കെയുണ്ട്.. ന്റെ അമ്മുക്കുട്ടി പെട്ടന്ന് പോയി റെഡിയായി വായോ.. ചെല്ല് പെണ്ണെ.. ”

” കാര്യം പറ ഏട്ടാ.. ”

” ഓഹ്… ഈ പെണ്ണിന്റെ ഒരു കാര്യം.. നീ മുറ്റത്തെക്കൊന്നു വന്നു നോക്ക്യേ.. ”

” മുറ്റത്തൊ? അവിടെയിപ്പോ എന്താ കാണാൻ. ”

ന്റെ ചോദ്യം ഒരിക്കലും അവസാനിക്കില്ലേന്ന് മനസിലാക്കിയ ഏട്ടൻ എന്നെയും പിടിച്ചു വലിച്ചു മുറ്റത്തെക്ക് കൊണ്ട് പോയി.. അവിടെ ചെന്നു നോക്കിയപ്പോ ഒരു പുതുപുത്തൻ ബൈക്ക് ഇരിക്കുന്നു..

കാര്യം മനസിലാവാതെ ഞാൻ ഏട്ടനെ നോക്കി..

” നീ ഇങ്ങനെ നോക്കുകയൊന്നും വേണ്ട.. ഇവനെ നമ്മൾ സ്വന്തമായി വാങ്ങിയത് തന്നെയാ… ”

ഏട്ടൻ പറയുന്നത് വിശ്വസിക്കാൻ കഴിയാതെ കുറച്ചു നേരം അങ്ങനെ തന്നെ നിന്ന് പോയി..കാരണം ഒരു ബൈക്ക് എടുക്കുന്ന കാര്യം ഈ നിമിഷം വരെ ഏട്ടൻ എന്നോട് പറഞ്ഞിരുന്നില്ല..പെട്ടെന്ന് കണ്ടപ്പോ ആകെ ഷോക്കായി പോയി .. പിന്നെ ആ ബൈക്കിന്റെ അടുത്ത് ചെന്നു അതിനെ തൊട്ടും തലോടിയുമൊക്കെ കുറച്ചു നേരം നിന്നു..

” ഇവനെ അമ്പലത്തിൽ കൊണ്ട് പോയി ഒന്ന് പൂജിക്കാമെന്ന് കരുതിയാ നിന്നോട് ഒരുങ്ങി വരാൻ പറഞ്ഞത്.. ”

ഏട്ടൻ പറഞ്ഞു കഴിഞ്ഞതും ഞാനാ ചെവിയിൽ പിടിച്ചു തിരുമി..

” ആവൂ… വിട് ന്റെ അമ്മു… നിക്ക് നല്ല വേദന ഉണ്ടെട്ടോ.. ഇപ്പൊ എന്തിനാ നീയെന്റെ ചെവി പൊന്നാക്കുന്നത്..? ബൈക്ക് എടുക്കുന്ന കാര്യം നേരത്തെ പറയാഞ്ഞതു കൊണ്ടാണോ..? അത് നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതിയാ ഞാൻ.. ആാാാ.. ഡീ പിടി മുറുക്കല്ലേ.. ദേ ഏട്ടന് നല്ല വേദന ഉണ്ടെട്ടോ.. ഏട്ടന്റെ മുത്തല്ലേ ചെവിയിൽ നിന്നും പിടിവിട്.. ”

ഇത്തിരി കെഞ്ചി പറഞ്ഞപ്പോൾ ഞാൻ ചെവിയിലെ പിടുത്തം വിട്ടു..

” ഇതിപ്പോ തന്നതെ എന്നോട് പറയാതെ പോയി എടുത്തതു കൊണ്ട് മാത്രമല്ല.. നല്ലൊരു കാര്യം ചെയ്യേണ്ടത് വൈകുന്നേരമല്ല രാവിലെയാണ് എന്ന് ഓർമിപ്പിക്കാനും കൂടിയാണ്.. ന്റെ ഏട്ടാ.. വണ്ടി പൂജിക്കുന്നതൊക്കെ രാവിലെയല്ലേ.. അതുകൊണ്ട് നമുക്ക് നാളെ രാവിലെ തന്നെ അമ്പലത്തിൽ പോകാട്ടോ.. എനിക്കെ അടുക്കളയിൽ ഒത്തിരി പണിയുണ്ട് ഞാൻ അതൊക്കെ തീർത്തിട്ട് വരാട്ടോ..”

അവളുടെ മറുപടി കേട്ടപ്പോ രണ്ടു പൊട്ടിക്കാനാ തോന്നിയത്.. ഇത് അവൾക്കു വാ തുറന്നു പറഞ്ഞാൽ പോരായിരുന്നോ വെറുതെ ന്റെ ചെവി പൊന്നാക്കണമായിരുന്നോ.. അല്ല ഇത്തിരി വേദനിച്ചെങ്കിലെന്താ അവള് പറഞ്ഞതും കാര്യമല്ലേ..

അതുകൊണ്ട് തല്ക്കാലം അവളെ വെറുതെ വിടാലെ.. പക്ഷെ , ഒന്നും കൊടുക്കാതെ വിടുന്നതും ശരിയല്ല..

പോകാൻ നിന്നവളെ ഞാൻ വലിച്ചു ന്റെ നെഞ്ചിലെക്കിട്ടു.. അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ ആ കവിളിൽ നല്ലൊരു കടി വെച്ചു കൊടുത്തു.. നേരത്തെ ബൈക്ക് കണ്ടപ്പോൾ തിളങ്ങിയ ആ കണ്ണുകളിൽ ഇപ്പൊ ചെറുതായി ദേഷ്യം വരുന്നുണ്ട്..

” ഏട്ടാ… എനിക്ക് നല്ലത് പോലെ വേദനിച്ചുട്ടോ.. ഇങ്ങക്ക് ഞാൻ വെച്ചിട്ടുണ്ട് മനുഷ്യ.. ”

അങ്ങനെ പറഞ്ഞപ്പോൾ തന്നെ മനസിലായി പെണ്ണിന്റെ സ്വഭാവം മാറിയെന്നു.. അപ്പൊ തന്നെ അവളിലുള്ള പിടിയും വിട്ടു ഞാനാ വീടിനു ചുറ്റും ഓടാൻ തുടങ്ങി.. പുറകെ അവളും.. രണ്ടുപേരും ഓടി മതിയായപ്പോ ആ വരാന്തയിൽ വന്നിരുന്നു..

കുറച്ചു കഴിഞ്ഞു ന്റെ പെണ്ണ് എന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു..

” ഏട്ടാ.. എന്തിനാ കാശില്ലാത്ത സമയത്തു പുതിയ വണ്ടി വാങ്ങിക്കാൻ പോയത്.. ഇപ്പൊ തന്നെ ഒത്തിരി കടമില്ലേ നമുക്ക്.. അതൊക്കെ തീർത്തിട്ട് പതിയെ വാങ്ങിയാൽ പോരായിരുന്നോ..? ”

” അമ്മു , എനിക്കെന്റെ പെണ്ണിനെയും കൊണ്ട് പെട്ടെന്നൊന്നു പുറത്തു പോവണമെന്ന് തോന്നിയാൽ ഞാൻ അപ്പുറത്തെ വീട്ടിൽ പോയി വണ്ടി ചോദിക്കേണ്ടി വരില്ലേ.. അപ്പൊ അവർ കരുതും ഒരു വണ്ടി വാങ്ങിക്കാൻ പോലും കഴിവില്ലാത്തവനാണോ നിന്റെ കെട്ടിയോനെന്നു.. അന്നേരം നിന്റെ മുഖം വാടും..

എല്ലാവരെയും ഉപേക്ഷിച്ചു നീ ന്റെ കൂടെ ഇറങ്ങി വന്ന അന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചതാ ഒരുതരി മണ്ണ് വീണു പോലും നിന്റെ കണ്ണുകൾ നിറയിക്കില്ലേന്ന്..

എനിക്കും മോൾക്കുമായി ജീവിക്കുന്ന നിനക്ക് ഞാൻ ഇതെങ്കിലും ചെയ്തു തരണ്ടേ പെണ്ണെ.. ?

അതുപോലെ നിന്റെ ഓരോ ആഗ്രഹങ്ങൾ എനിക്ക് നടത്തി തരണം.. പെട്ടെന്നൊന്നും നടക്കില്ല..

പതിയെ പതിയെ അതൊക്കെ നടക്കുള്ളൂ..അതുവരെ വെയിറ്റ് ചെയ്യണം ന്റെ വഴക്കാളി..

” ന്റെ ഏട്ടാ… എനിക്കങ്ങനെ ആഗ്രഹങ്ങൾ ഒന്നുമില്ല.. ദാ കണ്ണടയും വരെ ഈ നെഞ്ചിൽ ഇങ്ങനെ ഒട്ടിച്ചെർന്നിരിക്കണം.. കണ്ണുകൾ അടയും നിമിഷം ഈ മുഖം മാത്രം ആയിരിക്കണം എന്റെ കണ്ണുകളിൽ..

അതെ ഏട്ടന്റെ അമ്മുക്കുട്ടിക്ക് വേണ്ടൂ.. ”

അവളുടെ മറുപടി കേട്ടു ഞാൻ ഒന്നുംകൂടി അവളെ എന്നിലേക്ക്‌ ചേർത്തു പിടിച്ചു നെറ്റിയിൽ ഒരു മൃദു ചുംബനം കൊടുത്തു..

ശുഭം…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : അശ്വതി അച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top