മഴ പോൽ, തുടർക്കഥ, ഭാഗം 8 വായിക്കുക……

രചന : മഞ്ചാടി

“”അമ്പൂട്ടി കുളി കഴിഞ്ഞോ….. അമ്പൂട്ടി എത്ര നേരായി കുളിക്കാൻ കേറീട്ട്…. മതി…. വേഗം വായോ…. നിക്ക് കഥ കേൾക്കാൻ കൊതിയാവുന്നുണ്ട്….. അമ്പൂട്ടി…. “”

കുളി കഴിഞ്ഞ് വന്നിട്ട് കഥ പറഞ്ഞു തരാം എന്നേറ്റു പോയതാണ് അമ്പിളി … കുളി മുറിക്കുള്ളിൽ കയറിയതെ ഉണ്ടായിരുന്നൊള്ളു…. അതിന് മുന്നേ ആ ഭ്രാന്തൻ വാതിൽ തല്ലി പൊളിക്കാൻ തുടങ്ങിരുന്നു….ഒട്ടും ക്ഷമയില്ലാത്തൊരു കുറുമ്പൻ….

“”ന്റെ ഉണ്ണിയേട്ടാ….ദ വരുന്നു…. ഒന്നടങ്ങി നിന്നെ….വല്യച്ഛനുണ്ട് ട്ടോ… താഴെ…. അടി കിട്ടുവേ…. “”

മുഖവും വീർപ്പിച്ചു പോയി എന്ന് തോന്നുന്നു….

പിന്നേ വാതിലിൽ മുട്ടും തട്ടും ഒന്നും കേട്ടില്ല…ആ പെണ്ണ് തിടുക്കത്തിൽ കുളി കഴിഞ്ഞിറങ്ങി….തോർത്ത്‌ മുണ്ടിൽ വാരി കെട്ടിയിരുന്ന നീളൻ മുടി അഴിച്ചിട്ട് നന്നായി തുവർത്തുകയായിരുന്നവൾ….മുന്നിലുള്ള നില കണ്ണാടിയിലൂടെ കണ്ടു…. മുഖം ഒരു കുട്ടയ്ക്ക് വീർപ്പിച്ചിരിക്കുന്ന ഉണ്ണിയേട്ടനെ….

വലിയൊരു തലയിണ മടിയിൽ വെച്ചിട്ടുണ്ട്….

അതിന്റെ മുകളിൽ കൈ താടക്ക് കൊടുത്ത് ഇരിപ്പാണ് …. ആ ഭ്രാന്തന്റെ ചുണ്ടുകൾ കുറുമ്പോടെ കൂർത്തിരുന്നു… തിളങ്ങുന്ന പാതിരാ കണ്ണിൽ അവളോടുള്ള പരിഭവമായിരുന്നു….

“”ഉണ്ണിയേട്ടോയ്…. ന്നോട് പിണക്കാണോ….ന്റെ ഉണ്ണിക്കുട്ടൻ… ഹ്മ്മ് “”

എത്ര വിളിച്ചിട്ടും ആൾക്കൊരു കുലുക്കവുമില്ല…നെറ്റി ചുളിച്ച് അവളെ നോക്കി ചുണ്ട് കോട്ടി….ദേഷ്യം കൊണ്ട് മൂക്കിൻ തുമ്പ് ചുവന്ന് തുടുത്തിരുന്നു….ചുണ്ടിൽ ഊറിയ ചിരിയാലെ ആ പെണ്ണ് മുടി ചീകി കുളിപ്പിന്നലിലിട്ടു….ഒളി കണ്ണിട്ട് നോക്കുമ്പോൾ ഉണ്ണിയേട്ടൻ പിന്നിലിരുന്ന് കൊഞ്ഞനം കുത്തുന്നു…..

അമ്പിളി പെണ്ണപ്പോൾ പൊട്ടി വന്ന ചിരിയെ പിടിച്ചു നിർത്താൻ പാട് പെടുകയായിരുന്നു…. ചിരിച്ചാ ആ ഭ്രാന്തൻ പിണങ്ങി പോകും പിന്നേ അവളെ കളിക്കാൻ കൂട്ടില്ല…..

അവന്റെ കുഞ്ഞു കളികളോടായിരുന്നു അവൾക്കേറ്റവും പ്രിയം…

കണ്ണാടിക്ക് മുന്നിലിട്ടിരുന്ന മേശയുടെ ഓരത്തുള്ള കുങ്കുമ ചെപ്പ് കയ്യിലെടുത്തവൾ…അതിൽ നിന്നുമൊരു നുള്ളെടുത്തു…. നെറ്റിയിൽ ചാർത്തുന്നതിന് മുന്നേ ഉണ്ണിയേട്ടനെ ഒന്ന് തിരിഞ്ഞു നോക്കി….പിന്നേ നുള്ളിയെടുത്ത കുങ്കുമം ചെപ്പിലേക്ക് തന്നെ തട്ടി കളഞ്ഞു…

താലി കെട്ടിയവന്റെ കൈ കൊണ്ട് നെറ്റിയിൽ സിന്ദൂരം ചാർത്താൻ ആ പൊട്ടി പെണ്ണിന് ഏറെ കൊതി തോന്നി… പിന്നേ ഒന്നും നോക്കിയില്ല…

ആ ഭ്രാന്തന്റെ അരികിലേക്കവൾ നടക്കുക്കുമ്പോൾ കയ്യിൽ കുങ്കുമ ചെപ്പും ഉണ്ടായിരുന്നു…അവന്റെ മുന്നിലേക്ക് നീട്ടിയതും ഉണ്ണിയേട്ടൻ ചുണ്ട് ചുളുക്കി മുഖം വെട്ടിച്ചിരുന്നു….കുറച്ചു കഴിഞ്ഞതും ആ രക്തവർണ്ണമുള്ള പൊടിയിലേക്ക് തന്നെ ഉറ്റു നോക്കുന്നുണ്ട്….

കണ്ണുകൾ കൗതുകത്തോടെ വിടർന്നു വന്നു….

അതിൽ തൊട്ട് നോക്കാൻ ഉണ്ണിക്കുട്ടന് നല്ല പൂതിയുണ്ടെന്ന് ആ മുഖം കണ്ടാലറിയാം…

“”ഉണ്ണിയേട്ടാ…. നിക്ക് തൊട്ടു തായോ…. “”

ചെപ്പിലേക്ക് വിരൽ താഴ്ത്തിയവൻ അവളുടെ തുടുത്ത കവിളിൽ വെച്ചു തേച്ച് കൊടുത്തു….

ഉണ്ണിയേട്ടനെ നോക്കി കുറുമ്പോടെ ചുണ്ട് കൂർപ്പിച്ചവൾ….

പിന്നേ കവിളിൽ പടർന്ന കുങ്കുമം സാരി തലപ്പ് കൊണ്ട് തുടച്ചെടുത്തു…

“”ഉണ്ണിയേട്ടാ….അവിടെയെല്ല…. ദേ ഇവിടെയാ…

അവന്റെ കൈ പിടിച്ച് നെറ്റിയിൽ തൊട്ട് കാണിച്ചു കൊടുത്തു…. ഏറെ കൗതുകത്തോടെ ആ പെണ്ണിന്റെ സീമന്ത രേഖയാ ഭ്രാന്തൻ നീട്ടി ചുവപ്പിക്കുമ്പോൾ അവളുടെ നോട്ടം ആവേശത്തോടെ വിടർന്നു നിൽക്കുന്ന അവന്റെ പാതിരാ കണ്ണുകളിലായിരുന്നു….

അടങ്ങാത്ത ഇഷ്ട്ടം തോന്നിയാ ഭ്രാന്തനോടവൾക്ക്…നിഷ്കളങ്കത ഏറെയുള്ള അവന്റെ കുഞ്ഞു മനസ്സിനോട് നിറച്ചും പ്രേമം തോന്നി….

പീലികൾ തിങ്ങി നിറഞ്ഞ അവന്റെ മിഴികളിൽ ആ പെണ്ണില്ലാതാകുന്നത് പോലെ…. അവനിൽ വികൃതി നിറയുന്നതും കള്ളത്തരം നിറഞ്ഞ കുസൃതി ചിരി ചൊടികളിൽ വിരിയുന്നതും അവളറിഞ്ഞതേ ഇല്ലേ….

തിടുക്കത്തിൽ അവളുടെ കയ്യിലുള്ള ചെപ്പ് വാങ്ങി ഉണ്ണിയേട്ടൻ ആ പെണ്ണിന്റെ നീണ്ട കഴുത്തിലങ്ങ് കൊട്ടി…കുങ്കുമം അവളുടെ മേലിലാകെ ചിതറി വീണു…. പിന്നേ കുറച്ചെടുത്ത് ഇരു കവിളിലും നെറ്റിയിലും വാരി തേച്ചു…

“”ഉണ്ണിയേട്ടാ….. എന്ത് പണിയാ കാണിച്ചേ….. ഡാ കള്ളാ…. ഞാൻ വല്യച്ചനോട് പറഞ്ഞു കൊടുക്കും നോക്കിക്കോ….ഞാൻ ഇപ്പൊ കുളിച്ചതേ ഉള്ളു…. “”

സ്ഥലകാല ബോധം വന്നവൾ അലറിയതും ആ ഭ്രാന്തൻ മുറി വിട്ട് ഓടിയിരുന്നു…. ഉറക്കെ ഉറക്കെ ചിരിക്കുന്നുണ്ട്…..തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്…

“”ഞ… ഞ്ഞ…. ഞ്ഞെ….. നീ പൊടി കൊമ്പൂട്ടി…. നീ കഥ പറഞ്ഞു തന്നില്ലല്ലോ….. കളിക്കാൻ കൂട്ടില്ലെടി നിന്നെ… നോക്കിക്കോ….””

ദേഷ്യത്തിൽ കൈ നെറ്റിയിലടിച്ചു പോയവാൾ …

“”ന്തിന്റെ കേടായിരുന്നു നിക്ക്….അങ്ങേരെ കൊണ്ട് ഒന്ന് സിന്ദൂരം തൊടീപ്പിക്കാൻ പൂതി തോന്നീട്ടല്ലേ….

ഇതിപ്പോ സിന്ദൂരത്തില് ന്നേ…. അങ്ങട്ട് കുളിപ്പിച്ചു…….””

പദം പറഞ്ഞു കൊണ്ടവൾ കുങ്കുമത്തിൽ മുങ്ങിയ മുഖവും കഴുത്തും കഴുകാൻ കുളി മുറിയിലേക്ക് തന്നെ നടന്നിരുന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“”ഉണ്ണിയേട്ടാ….. ഇങ്ങു വന്നേ…. ഈ ആവി ഒന്ന് പിടിച്ചേ….ന്നിട്ട് വേണം ഉച്ചക്കത്തെ മരുന്ന് കഴിക്കാൻ…. ഉണ്ണിയേട്ടാ…. വാശി പിടിക്കാതെ വായോ…. നല്ല ഉണ്ണി കുട്ടനല്ലേ…. ഇത് കഴിഞ്ഞിട്ട് അമ്പൂട്ടി പാട്ട് പാടി തരും…. കഥകള് പറഞ്ഞു തരും… പിന്നെല്ലേ ഇന്ന് വൈകുന്നേരം ഉണ്ണിയേട്ടന് ഏറ്റവും ഇഷ്ട്ടപെട്ട അടപ്പായസം അമ്പൂട്ടി ഉണ്ടാക്കി തരൂല്ലോ…. വേഗം വന്ന് ആവി പിടിച്ചേ….. “”

മഴ കൊണ്ട് പിടിച്ച പനിയൊക്കെ മാറിയെങ്കിലും ജലദോഷം ഇപ്പോഴും മാറീട്ടില്ല….ഊണ് കഴിച്ചു കഴിഞ്ഞതേ അമ്പിളി പെണ്ണവന്റെ പിറകെ കൂടിയതാണ്…. ഒന്നാവി പിടിപ്പിക്കാൻ….ആ ഭ്രാന്തനാണെങ്കിൽ ഒരു തരം ദുർവാശിയായിരുന്നു…

മനക്കലെ തറവാട്ടിലെ മുതിർന്നവർ ക്ഷേത്ര ദർശനം കഴിഞ്ഞ് കുറച്ച് മുന്നേ എത്തിയിട്ടേ ഉണ്ടായിരുന്നൊള്ളു…..എല്ലാവരും നന്നേ ക്ഷീണിച്ച് ഉറക്കം പിടിച്ചിരുന്നു….

അമ്പിളി പെണ്ണിനാണെങ്കിൽ അടുക്കളയിൽ പിടിപ്പതു പണിയുണ്ട്…. മുത്തശ്ശിക്ക് കുളിക്കാനുള്ള വെള്ളം തിളപ്പിച്ച് ചൂടാക്കണം….

വൈകുന്നേരത്തേക്കുള്ള കടികളൊരുക്കണം….മഴക്ക് മുന്നേ ഉണങ്ങാനിട്ടിരുന്ന തുണികളെടുക്കണം…

അതിനുമിടയിലാണ് ഉണ്ണിക്കുട്ടനുമായുള്ള അമ്പൂട്ടിയുടെ മൽപ്പിടുത്തം….

“”ഉണ്ണിയേട്ടാ ….. ഇങ് വന്നേ….. വല്യച്ഛൻ വന്നിട്ടുണ്ടെ…. ഞാൻ വിളിക്കണോ….. “”

പിന്നെയും നീട്ടിവിളിച്ചവൾ…. വല്യച്ഛന്റെ പേര് കേട്ടതും കാറ്റ് പോലെ ആ ഭ്രാന്തൻ പാഞ്ഞു വന്നു….രാവിലെ ഉണ്ടായിരുന്ന കുസൃതിയും കുറുമ്പുമൊന്നും ആ മുഖത്തുണ്ടായിരുന്നില്ല….

പകരം എന്തോ ഒരു വിരസത അവനെ പിടി കൂടിയിരുന്നു….

കണ്ണുകൾ ചുവന്ന് കലങ്ങിയിട്ടുണ്ട് …. തല മുടി പാറി പറന്ന് നെറ്റിയിൽ വീണു കിടപ്പുണ്ട്….ഇടയ്ക്കിടെ ആ ഭ്രാന്തൻ ഏതോ ഒരു ഭാവത്തിൽ തല മാന്തി പറിച്ചു കൊണ്ടിരുന്നു…

പിന്നേ കണ്ണുകൾ അമർത്തി തിരുമ്മി….. പല്ലുകൾ ഇടയ്ക്കിടെ ഞെരിക്കുന്നുണ്ട്….ആരും കേൾക്കാത്തവണ്ണം പതിയെ പതിയെ എന്തോ അവന്റെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു….

കൈയിലുണ്ടായിരുന്ന കമ്പിളി ആ പെണ്ണിൽ നിന്നും പിടിച്ചു വാങ്ങി…..തുളസിയും കഞ്ഞി കൂർക്കയും ഇട്ട് ചൂടാക്കിയ വെള്ളം വെച്ചിരുന്ന തൂക്കിലേക്ക് മുഖം പൂഴ്ത്തി കുനിഞ്ഞു നിന്നു …. പിന്നേ ആ വലിയ കമ്പിളി എടുത്ത് തല വഴി മൂടുകയും ചെയ്തു…..

അവന്റെ മട്ടും ഭാവവും കണ്ട് അമ്പിളിക്കുള്ളിൽ വല്ലാത്തൊരു പരിഭ്രമം ഉടലെടുക്കുന്നുണ്ടായിരുന്നു….

അറിയാതെ കൈകൾ കഴുത്തിലണിഞ്ഞിരുന്ന താലി മാലയിൽ മുറുകി വന്നു…

കുറച്ച് കഴിഞ്ഞതും മൂടിയിരുന്ന കമ്പിളി വലിച്ചെറിഞ്ഞവൻ നിവർന്നു നിന്നു…. കണ്ണുകൾ കൂടുതൽ കലങ്ങിയിരുന്നു…. ആവി പിടിച്ച് മൂക്കിൻ തുമ്പും കവിളുകളും ചുവന്ന് വന്നിട്ടുണ്ട്…

ചൊടികളിലെപ്പഴും തത്തി കളിക്കുന്ന ആ ഭ്രാന്തന്റെ കള്ള ചിരി എങ്ങോ മറഞ്ഞിരിക്കുന്നു….

പകരം വല്ലാത്തൊരസ്വസ്ഥത അവന്റെ മുഖത്ത് നിഴലിച്ചു….

“”എന്തേ… ന്റെ ഉണ്ണിക്കുട്ടന്…. വയ്യേ… ഹ്മ്മ്… “”

ചൂടുണ്ടോ എന്ന് നോക്കാൻ അവന്റെ നെറ്റിയിൽ മെല്ലെ ഒന്ന് തൊട്ടതും ….വല്ലാത്തൊരു രൗദ്ര ഭാവം അവനിൽ നിറഞ്ഞു…. ഊക്കോടെ അവളുടെ കൈ തട്ടി എറിഞ്ഞ് ആ ഭ്രാന്തൻ മുകളിലേക്ക് പാഞ്ഞിരുന്നു….

“”ന്റെ തമ്പുരാനേ….ന്ത്‌ പറ്റി ആവോ….ഇത്രയും നേരം കുറുമ്പ് കാട്ടി നടന്നതാ…. പെട്ടന്ന് ഇപ്പൊ…ഒന്നും വരുത്തല്ലേ ന്റെ ഈശ്വരാ “”

ഭയമവളെ വലിഞ്ഞു മുറുക്കും പോലെ….കൈ കാലുകൾ ചെറുതായി വിറച്ചു തുടങ്ങി…. മഞ്ചാടി മണികളുടെ നിറമുള്ള അധരങ്ങൾ ചോര വറ്റി വിളർത്തു വന്നു….കൈ രണ്ടും പരിഭ്രമത്തോടെ കൂട്ടി തിരുമ്മി ആ പെണ്ണ് പുറത്തേക്കൊന്ന് നോക്കി…

മാനം കാർമേഘങ്ങൾ കൊണ്ട് മൂടിയിരുന്നു….നല്ല മഴക്കോളുണ്ട്… വീണ്ടും വീണ്ടും ഭയത്തോടെ ഹൃദയം തുടി കൊട്ടി…വല്ലാത്തൊരു തിടുക്കത്തോടെ അമ്പിളി പണികളൊക്കെ തീർത്ത് മുറിയിലേക്ക് മടങ്ങുമ്പോൾ ആദ്യത്തെ തുള്ളി ഭൂമിയിൽ വീണുടഞ്ഞു….

ആ ഭ്രാന്തനപ്പോഴേക്കും കട്ടിലിന്റെ ഒരു മൂലയിൽ ചുരുണ്ടു കൂടി ഉറങ്ങിയിരുന്നു…. ചെറുതായി ഞരങ്ങുന്നുണ്ട്…. ഉറക്കിൽ പോലും അവന്റെ മുഖത്തെ അസ്വസ്ഥത അവളെ കൂടുതൽ ഭയപ്പെടുത്തുകയായിരുന്നു….

നെറ്റിയിൽ വീണു കിടന്നിരുന്ന കുറു നിരകളെ വകഞ്ഞു മാറ്റി ഒരു വിറയലോടെ അവിടം ചുണ്ട് ചേർത്തവൾ…..

പിന്നേ ആ ഭ്രാന്തനെ നെഞ്ചോളം പുതപ്പിച്ചു….

മഴ ശക്തിയാർജ്ജിച്ചു പെയ്യാൻ തുടങ്ങിയതും ഓടി ചെന്നവൾ തുറന്നിട്ടിരുന്നു ജന വാതിലുകൾ അടച്ചു പൂട്ടി കൊളുത്തിട്ടു…. ഇരു വശത്തായി കിടന്നിരുന്ന കർട്ടൻ വലിച്ചിട്ട് ജനൽ കമ്പികളെ മൂടി…..

മഴ പൊടിയുന്ന ശബ്ദം കേട്ടാലെങ്ങാനും ഉണ്ണിയേട്ടൻ ഉണരുമോ എന്ന പേടിയായിരുന്നവളിൽ…..

അടുത്ത് ചെന്നിരുന്ന് മെല്ലെ തട്ടി കൊടുത്തു….

ഇടക്കെപ്പഴോ ആ പെണ്ണും ഉറങ്ങിയിരുന്നു….

തുടരെ തുടരെയുള്ള ഫോണിന്റെ ശബ്ദമാണവളെ ഉറക്കിൽ നിന്നുമുണർത്തിയത്….മുത്തശ്ശിയോ വല്യച്ചനോ ഫോണെടുക്കുമെന്ന് വിചാരിച്ചെങ്കിലും ഫോൺ പിന്നെയും ശബ്‌ദിച്ചു….

കണ്ണും മുഖവും ഒന്ന് കൂട്ടി തിരുമ്മി അവൾ കട്ടിലിൽ നിന്നും താഴെ ഇറങ്ങി….

ഉണ്ണിയേട്ടനപ്പോഴും ഉറക്കത്തിലാണ്….മഴ തോർന്നിട്ടുണ്ട്…. അത് തന്നെ അവൾക്കൊരാശ്വാസമായിരുന്നു….

ഓടി ചെന്ന് ഫോണെടുത്ത് ചെവിയോട് ചേർത്തു….

“”hellow…. കാർത്തിക്ക് വർമ്മയുടെ വീടല്ലേ…””

“”അതെ… “”

“”ഞങ്ങൾ MV മെന്റൽ ഹോസ്പിറ്റലിൽ നിന്നുമാണ് വിളിക്കുന്നത് monthly കാർത്തിക്കിന് വീട്ടിൽ വന്ന് ഞങ്ങൾ inject ചെയ്യുന്ന മരുന്ന് ഇപ്പൊ വന്നിട്ടില്ല……അതൊരു അമേരിക്കൻ മെഡിസിനാണ്….ഇപ്രാവശ്യം കുറച്ച് പ്രോബ്ലെംസ് കാരണം മരുന്ന് എത്താൻ താമസിക്കും….. സൊ രോഗിക്ക് സമയത്തിന് ആ മരുന്ന് കൊടുത്തില്ലെങ്കിൽ പ്രശ്നാണ്….വല്ലാതെ violent ആവും….

പേടിക്കാനൊന്നുല്ല ….പക്ഷെ നിങ്ങൾ സൂക്ഷിക്കണം…..ചിലപ്പോ അക്രമം കാണിക്കാം….

ഒരു കാരണ വശാലും പുറത്തിറങ്ങാൻ സമ്മതിക്കരുത് ട്ടോ… be very careful… മരുന്ന് വന്നാലുടൻ ഞങ്ങൾ അങ്ങോട്ട് എത്തിക്കാം…. ട്ടോ… ടെൻഷൻ ഒന്നും വേണ്ട…. thankyou “”

ഫോൺ വെച്ചതേ ഉണ്ടായിരുന്നൊള്ളു…. അതിന് മുന്നേ എന്തൊക്കെയോ എറിഞ്ഞുടയുന്ന ശബ്ദത്തിന്റെ കൂടെ ഉണ്ണിയേട്ടന്റെ അലർച്ച കൂടി കേട്ടതും ആ പെണ്ണ് മുകളിലേക്ക് ഓടിയിരുന്നു….

കയ്യിൽ കിട്ടിയതൊക്കെയും ആ ഭ്രാന്തൻ ഊക്കോടെ നിലത്തേക്കെറിഞ്ഞു…. പിന്നേ തറയിൽ വീണു കിടക്കുന്ന ഓരോന്നിലും അമർത്തി ചവിട്ടി…. അവനിലെ യഥാർത്ഥ ഭ്രാന്തൻ ഉണരുകയായിരുന്നപ്പോൾ….

വല്ലാത്ത ഭീതിയോടെ അമ്പിളി മുറിക്കുള്ളിൽ കയറുമ്പോൾ ചുമരിൽ തൂക്കിയിട്ടിരുന്ന ടൈം പീസ് എറിഞ്ഞുടക്കുകയായിരുന്നവൻ…. മുറിയിലാകെ ചില്ല് കഷ്ണങ്ങൾ ചിതറി വീണു…..

ആരെയും പേടി പെടുത്തുന്നൊരു ഭാവമായിരുന്നവന്റെ മുഖത്ത്…..പിന്നെയും പിന്നെയും കലി അടങ്ങാതെ ആ ഭ്രാന്തൻ അലമുറയിട്ട് ഉറക്കെ ഉറക്കെ നിലവിളിച്ചു…..

ജട പിടിച്ചു കിടന്ന മുടി പിച്ചി പറിച്ചവൻ ……കൂർത്ത നഖം കൊണ്ട് മുഖത്തും കഴുത്തിലും മാന്തുന്നുണ്ട്….. ചോര പൊടിഞ്ഞു പോയ്‌……സ്വയം നോവിച്ച് ആനന്ദം കണ്ടെത്തുകയായിരുന്നാ ഭ്രാന്തൻ…..

നിലത്ത് അങ്ങിങ്ങായി തെറിച്ചു കിടക്കുന്ന ടൈം പീസിലെ ചില്ല് കഷ്ണത്തിലവൻ ചവിട്ടാൻ ആഞ്ഞതും ഓടി ചെന്നാ പെണ്ണവനെ പിടിച്ചു മാറ്റി….

“”ഉണ്ണിയേട്ടാ…. ന്താ പറ്റിയെ….. നിക്ക് പേടിയാവുന്നു…. ഉണ്ണിയേട്ടാ… ഇനിയും വികൃതി കാട്ടിയാൽ അമ്പൂട്ടി കരയും ട്ടോ…. ഉണ്ണിയേട്ടനല്ലേ അന്ന് പറഞ്ഞെ അമ്പൂട്ടിയെ ഒത്തിരി ഇഷ്ട്ടാണെന്ന്….

ഇഷ്ട്ടായിട്ടാണോ ന്നേ കരയിക്കുന്നേ…. “”

ചുണ്ട് പിളർത്തി അവനെ ഉലച്ചു കൊണ്ടവളത് ചോദിക്കുമ്പോൾ ആ ഭ്രാന്തന്റെ കണ്ണുകൾ ദേഷ്യത്താൽ കുറുകി വന്നു…. നെറ്റിയിലെ നീല ഞരമ്പ് തുടിച്ചു കൊണ്ടിരുന്നു….കണ്ണുകൾ ചുവന്ന് കലങ്ങി കുപ്പപ്പുണ്ട്….

അരക്കെട്ട് കവിഞ്ഞു കിടക്കുന്ന ആ പെണ്ണിന്റെ നീളൻ മുടിയിൽ പിടിച്ചൊരൊറ്റ വലിയായിരുന്നു….പിന്നേ പുറകിലേക്ക് ആഞ്ഞു തള്ളി…. വേദന കൊണ്ട് പിടഞ്ഞു പോയവൾ…..മിഴിനീർ അപ്പോഴേക്കും അണ പൊട്ടി ഒഴുകിയിരുന്നു….

നിലത്തു വീണു പോയവളെ അഴിഞ്ഞുലഞ്ഞ മുടി കുത്തിൽ മുറുകെ പിടിച്ച് വീണ്ടും വലിച്ചെഴുന്നേല്പിച്ചു….കഴുത്തിലേക്ക് പല്ലുകളാഴ്ത്തുമ്പോൾ വേദന സഹിക്ക വയ്യാതെ ആ പെണ്ണവന്റെ ഷർട്ടിൽ മുറുകെ…. മുറുകെ പിടിച്ചു….

ആ ഭ്രാന്തന്റെ കൂർത്ത പല്ലുകൾക്കിടയിൽ അവളുടെ താലി മാലയും കൂടി ഞെരിഞ്ഞമരുകയായിരുന്നു….കൂടുതൽ ശക്തിയോടെ അവന്റെ ദന്തങ്ങൾ കഴുത്തിൽ ആഴ്ന്നിറങ്ങുമ്പോൾ ഒന്നലറി കരയാൻ തോന്നിയവൾക്ക്…..

“”ഉണ്ണീ…… “”

വാതിക്കൽ വല്യച്ഛന്റെ ശബ്ദം മുഴങ്ങി കേട്ടതും ഉണ്ണിയേട്ടൻ ഊക്കോടെ അവളെ അടർത്തി മാറ്റി….

ആ പെണ്ണിന്റെ കഴുത്തിടമപ്പോൾ നീറി പുകയുകയായിരുന്നു… തല വെട്ടി പൊളിക്കുന്നത് പോലെ…..

എങ്കിലുമവൾ കരഞ്ഞത് അവനു വേണ്ടിയായിരുന്നു…. അവനു വേണ്ടി മാത്രം…

കയ്യിൽ വലിയൊരു പുളി വടിയുമായി വന്ന് വല്യച്ഛനവനെ ആഞ്ഞു തല്ലി…. ആ ഭ്രാന്തൻ ഒന്നട്ടഹസിച്ചു…. പിന്നേ ഒരു മൂലയിൽ പേടിയോടെ ചുരുണ്ട് കൂടി… അപ്പോഴേക്കും തറവാട്ടിലെ സ്ത്രീകളോരോന്നും മുറിയിലേക്കെത്തിയിരുന്നു…..

നിലത്ത് അവശയായി കിടന്നിരുന്നവളെ പിടിച്ചെഴുന്നേല്പിച്ചു…. ഗായു ഒരു ഗ്ലാസിൽ തണുത്ത വെള്ളം നിറച്ച് അവളുടെ ചുണ്ടോട് ചേർത്ത് കൊടുത്തു….

“”നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്…. വികൃതി കാണിച്ചാൽ എന്റെ കയ്യീന്ന് നല്ലോണം കിട്ടും ന്ന്….. എന്താ നിനക്ക് പറഞ്ഞ മനസ്സിലാവില്ലേ…. അടിച്ചാല് ഇറങ്ങാത്ത ഒരു ച്യേഷ്ട്ടയും നിന്റെ ശരീരത്തില് ഇല്ല…..രണ്ട് കിട്ടാത്തതിന്റെയാ…. “”

ഓരോ തവണയും വല്യച്ഛന്റെ പുളി വടി അവന്റെ ശരീരത്തിൽ ഊക്കോടെ പ്രഹരങ്ങൾ ഏൽപ്പിക്കുമ്പോൾ ആ ഭ്രാന്തൻ അലറി കരയുകയായിരുന്നു……

“”ന്നേ തല്ലല്ലേ…. ന്നേ തല്ലല്ലേ…. നിക്ക്… നിക്ക് നോവുന്നു…. ആാാ…. നിക്ക് നോവുന്നു….മ്മാ… മ്മാ… ഉണ്ണിക്കുട്ടൻ നല്ല കുട്ടി ആയിക്കോളാ…. ഇനി വികൃതി ഒന്നും കാട്ടൂല്ല…

ഉണ്ണിക്കുട്ടനെ തല്ലല്ലേ…. ഉണ്ണിക്കുട്ടന് നോവുന്നുണ്ട്…..നല്ലോണം…നല്ലോണം നോവുന്നുണ്ട്….. “”

കൈ കൊണ്ട് ആവും വിധം തടയാൻ ശ്രമിച്ചെങ്കിലും അവന്റെ പ്രതിരോധങ്ങളെ തടഞ്ഞു കൊണ്ട് വീണ്ടും വീണ്ടും പുളി വടി അവന്റെ മേലിൽ പതിച്ചു….

“”ഉണ്ണിക്കുട്ടന് നോവുന്നു…. വല്യച്ചാ… ന്നേ… ന്നേ തല്ലല്ലേ…. “”

ആ ഭ്രാന്തന്റെ അലർച്ചയും ദയനീയമായ നില വിളിയും അവിടമാകെ മുഴങ്ങുമ്പോൾ ഗായത്രി കൺ കോണിൽ ഉരുണ്ടു കൂടിയ നീർ കണങ്ങൾ തുടച്ച് കൊണ്ട് പുറത്തേക്കോടിയിരുന്നു….

ഏങ്ങി… ഏങ്ങി ആ ഭ്രാന്തൻ കരയുന്നത് കണ്ടുനിൽക്കാൻ അമ്പിളിക്ക് കഴിഞ്ഞില്ല….

അവളെ താങ്ങി പിടിച്ചു നിന്നിരുന്ന വല്യമ്മയുടെയും ചെറിയമ്മയുടെയും കയ്യിൽ നിന്നും കുതറി ഓടി അവനെ പൊതിഞ്ഞു പിടിച്ചു…അടി കൊണ്ട് വീർത്തിരുന്നവന്റെ മുഖം കൈ കുമ്പിളിലെടുത്തു….

മുത്തങ്ങൾ കൊണ്ട് മൂടി….

“”വേണ്ട…..വല്യച്ചാ….. വേണ്ട…. ഉണ്ണിയേട്ടനെ ഇനി തല്ലല്ലേ…. ന്റെ ഉണ്ണിയേട്ടൻ ഇനി വികൃതിയൊന്നും കാട്ടില്ല….. തല്ലല്ലേ…. വല്യച്ചാ…. “”

“”മാറി നിൽക്ക്…. കുട്ടീ…. ഇവന്റെ പോക്കിരിത്തരം…. ഇന്ന് ഞാൻ നിർത്തും…. “”

വല്യച്ഛൻ ഒന്ന് കൂടി ഒച്ചയിട്ടതും വിറച്ചു കൊണ്ടാ ഭ്രാന്തൻ അവളെ ഇറുകെ പുണർന്നു….

വല്ലാത്തൊരു ഭയമായിരുന്നവന്റെ കണ്ണിൽ….പഴയ കുറുമ്പും കള്ളത്തരങ്ങളും എങ്ങോട്ടാ മറഞ്ഞിരിക്കുന്നു…. കൺ പോളകൾ വീർത്തു കെട്ടിയിട്ടുണ്ട്…….

“”ന്നേ തല്ലണ്ടാന്ന് പറ അമ്പൂട്ടി…. ഉണ്ണിക്കുട്ടന് വേദനിക്കാ….ആകെ നീറുന്നുണ്ട്… ഉണ്ണിക്കുട്ടൻ നല്ല കുട്ടി ആയിക്കോളാ…. ന്നേ തല്ലല്ലേന്ന് വല്യച്ചനോട് പറ അമ്പൂട്ടി….. “”

പദം പറഞ്ഞ് കരഞ്ഞു കൊണ്ടവൻ അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തുമ്പോൾ ഏറെ അവശനായിരുന്നു..

വേദന സഹിക്കാൻ കഴിയാതെ ഇടയ്ക്കിടെ ഞരങ്ങുന്നുണ്ട്…. അടി കൊണ്ട് മുറിഞ്ഞിടത്തൊക്കെ മെല്ലെ അവളൊന്ന് തലോടി….

നീറ്റൽ കൊണ്ടാണെന്ന് തോന്നുന്നു നേർത്ത ശബ്ദത്തിൽ മൂളുന്നുണ്ടവൻ…..

ഒഴുകി ഇറങ്ങിയിരുന്ന മിഴി നീരിനെ തുടച്ചു കൊടുത്തു…

നെറ്റിയിൽ മൃദുവായി ആ പെണ്ണ് ചുണ്ടുകൾ ചേർത്തു…. കുറുകി കൊണ്ടവനപ്പോൾ അവളോട് ഒന്ന് കൂടി പറ്റി ചേർന്ന് കിടന്നു…..

“”ന്നേ തല്ലല്ലേന്ന്… പറ…. ഉണ്ണിക്കുട്ടന് നോവാ…. “”

“”ന്റെ ഉണ്ണിക്കുട്ടനെ ഇനി ആരും തല്ലില്ലാട്ടോ…..അമ്പൂട്ടി അടിക്കാൻ സമ്മതിക്കില്ല… ഉണ്ണിക്കുട്ടൻ ന്റെയാ…. ന്റെ മാത്രാ….. “”

അവന്റെ പുറത്ത് സ്വാന്തനമെന്നോണം പതിയെ ഒന്ന് തലോടി….ഉള്ളിൽ നിറഞ്ഞ വേദനയോടെ അവൻ മാന്തി പറിച്ചിടത്തൊക്കെ ആ പെണ്ണിന്റെ അധരങ്ങൾ പതിച്ചു കൊണ്ടിരുന്നു….സാരി തലപ്പ് കൊണ്ട് പൊടിഞ്ഞ ചോരയെ മെല്ലെ തുടച്ചു നീക്കി…. തൊലി പൊളിഞ്ഞു പോയിരുന്നു….

ഏറെ കൊതിയോടെ അവനെ ചേർത്ത് പിടിച്ച് കാത്തിരുകിൽ പിന്നെയും ഉമ്മ വെച്ചു….

“”ന്തിനാ ന്റെ ഉണ്ണിയേട്ടാ….. ഇങ്ങനെ സ്വയം മുഖത്ത് മാന്തും…. പിച്ചും ഒക്കെ ചെയ്യുന്നേ…..

ന്നേ മാന്തിക്കൊ…. ന്നാലും വേണ്ടില്ല…. ഇങ്ങനെ വേദനിച്ച് കിടക്കുന്ന ന്റെ ഉണ്ണിയേട്ടനെ കാണാൻ നിക്ക് വയ്യ….. ആ പഴയ കുറുമ്പനെയാ നിക്കിഷ്ട്ടം….. “”

മടിയിൽ തലവെച്ച് തളർച്ചയോടെ മയങ്ങുന്ന അവന്റെ മുടിയിലൂടെ വെറുതെ വിരലോടിച്ചിരുന്നു….തോളിലൊരു കര സ്പർശനമേറ്റതും അവളൊന്ന് തിരിഞ്ഞു നോക്കി….

ഗായുവാണ്…. കയ്യിൽ ഫസ്റ്റ് എയ്ഡ് ബോക്സും ഡെറ്റോളുമുണ്ട്….ആ പെണ്ണും ഒരു പാട് കരഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു….മൂക്കിൻ തുമ്പ് ചുവന്ന് തുടുത്തിരിപ്പുണ്ട്….

“”ചേച്ചീ…. ഉണ്ണിയേട്ടൻ…. ഉറങ്ങി… ല്ലേ…..””

“”മ്മ്…… “”

“”പാവാ…. ചേച്ചി… ഉണ്ണിയേട്ടൻ….കണ്ടില്ലേ വല്യച്ഛ പറഞ്ഞ കേൾക്കില്ല…. കാളയെ തല്ലും പോലെ പൊതിരെ അതിനെ തല്ലും…. ആര് പറഞ്ഞാലും കേൾക്കില്ല… ഇന്ന് ചേച്ചി ഉണ്ടായതോണ്ടാ…

അല്ലെങ്കി ഇപ്പഴൊന്നും വല്യച്ഛ തല്ല്…. നിർത്തില്ല…അടിച്ചടിച്ച് ക്ഷീണിക്കുമ്പോ ആ പഴയ മുറീല് പൂട്ടി ഇടും…പാവാ…ഭയങ്കര കരച്ചിലും നിലവിളിയും ആയിരിക്കും…..””

കവിളിനെ നനച്ചൊഴുകുന്ന നീർ മുത്തുകളെ പ്രയാസപ്പെട്ട് തുടച്ച് മാറ്റി….. ഏറെ അവശനായിരുന്നാ ഭ്രാന്തനെ ഇരുവരും ചേർന്ന് താങ്ങി പിടിച്ച് കിടക്കയിൽ കിടത്തി….

“”ന്നേ… തല്ലല്ലേ…. ന്നേ തല്ലല്ലേ…. നോവാ….. നിക്ക് നോവാ… “”

മയക്കത്തിൽ പോലുമവൻ വേദനയോടെ…. ഏറെ ഭയത്തോടെ പുലമ്പുമ്പോൾ ആ പെണ്ണിന്റെ ചുണ്ടുകൾ അറിയാതെ വിതുമ്പി…. അപ്പോഴേക്കും ഗായു അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചിരുന്നു…. പിന്നേ അമ്പിളി പെണ്ണൊരു പൊട്ടി കരച്ചിലായിരുന്നു…. ഉള്ളിലെ പരാഭവങ്ങളോരോന്നുമവൾ കരഞ്ഞു തീർത്തു….

“”സാരല്ല്യ…. ചേച്ചീ…. ഇങ്ങനെ കരയാതെ….ഉണ്ണിയേട്ടനെ തിരിച്ചു കൊണ്ട് വരാൻ ചേച്ചി വേണം…. ചേച്ചി ഇങ്ങനെ വിഷമിച്ചിരുന്നാൽ എങ്ങനാ…. “”

“”ഞാൻ…. നിക്ക്… നിക്ക് സഹിക്കണില്ല ഗായൂ….ന്റെ ഉണ്ണിയേട്ടന്… ന്തോരം നൊന്ത് കാണും….””

നിലത്ത് വീണു കിടന്നിരുന്ന പുളി വടി ദേഷ്യത്തോടെ അവൾ പൊട്ടച്ചെറിഞ്ഞു….കഴുത്തിടം വല്ലാതെ നീറുന്നുണ്ട്…..കുറച്ച് ഐസ് വെച്ചു…. ഇപ്പോൾ ചെറിയൊരു ആശ്വാസം പോലെ….

ചാൽ തീർത്ത് ഒഴുകിയ കണ്ണുനീർ തുടച്ചു കൊണ്ടവൾ കിടക്കയിലിരുന്നു… അപ്പോഴേക്കും ഗായു മുറി വിട്ട് പോയിരുന്നു….

ഫസ്റ്റ് ബോക്സ്‌ തുറന്ന് പഞ്ഞി കീറിയെടുത്ത് ഡെറ്റോളിൽ മുക്കി ഓരോ മുറിവിൽ നിന്നും പൊടിഞ്ഞ ചോര മെല്ലെ ഒപ്പിയെടുത്തു….ഞരങ്ങുന്നുണ്ടവൻ….പിന്നേ മുറിവിൽ മെല്ലെ ഒന്നൂതി കൊടുത്തു….

“”സാരല്ലാട്ടോ…..ന്റെ ഉണ്ണിയേട്ടന്…. വാവു പെട്ടന്ന് മാറിക്കോളും ….. “”

തുടരും…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : മഞ്ചാടി


Comments

Leave a Reply

Your email address will not be published. Required fields are marked *