പൊന്നു നമ്മുക്ക് നല്ലൊരു വീട് വാങ്ങി മാറിയാലോ അമ്മയുടെ വഴക്ക് ഒക്കെ നിൽക്കില്ലെ……

രചന : മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

” ടീ നിന്റെടുത്ത് പലപ്രാവിശ്യം പറഞ്ഞിട്ടുണ്ട് എന്റെ മോന്റെ കാര്യത്തിൽ ഇടപ്പെടാണ്ടൊന്ന്.. ”

ചൂല് ഒന്നൂടെ ഉയർത്തിപ്പിടിച്ച് നെയറ്റി ഒന്നു മടക്കിക്കുത്തി അവൾ.

“എന്റെ കെട്ടിയോന്റെ കാര്യത്തിൽ പിന്നെ നാട്ടുകാര് വന്ന് നോക്കുമോ തള്ളെ.”

ഇത് ഒന്നും കണ്ടില്ലെന്ന് വെച്ച് ചുമ്മാ പാത്രം വായിച്ച് ഇരിക്കുന്ന അച്ഛന്റെ അരികിലെക്ക് നടക്കുന്നുണ്ട് അമ്മാ.

” കേട്ടില്ലെ മനുഷ്യ ഇത് അവൾ പറഞ്ഞത്.. ”

” അവൾ പറഞ്ഞതിൽ എന്താ തെറ്റ്… വയസ്സായിലെ ടീ.”

” നീങ്ങൾ ഒക്കെ ഒന്നാ എനിക്കറിയാം.. ടാ അച്ചു… ടാ..”

നേരെ അടുത്ത ഉഴം എന്റെയാ മിണ്ടിയാലും മിണ്ടിയില്ലെങ്കിലും കുഴപ്പമാ കാര്യം കേൾക്കാം ആദ്യം ഒന്നും അറിയാത്ത പോലെ. എല്ലാം കേട്ടു ഒരോ വാക്കിലും കുറ്റപ്പെടുത്തലുകളുടെ കൂമ്പാരം മാത്രമായിരുന്നു.!

അതിനടയിൽ അവൾക്ക് വീട്ടിൽ പോയ് നിൽക്കാൻ ആഗ്രഹം പറഞ്ഞിരുന്നു.

“ടീ പൊന്നു റെഡിയാക്കോ നമ്മുക്ക് ഒന്ന് നിന്റെ വീട് വരെ പോകാം.. ”

അവൾ മറുചോദ്യത്തിന് മുതിരാതെ സ്ന്തോഷത്തോടെ റെഡിയായ്.. തുള്ളിച്ചാടി നിൽപ്പാണ്.

“ഏട്ടാ ഇന്ന് എന്താ പതിവില്ലാതെ ഒരു..ഇഷ്ടം എന്തായാലും നന്നായ് കുറെയായ് പോയിട്ട്..!”

പതിയെ അവളെ ചേർത്തപ്പിടിക്കുമ്പോൾ അച്ഛൻ ചിരിക്കുന്നുണ്ടായിരുന്നു.. കുറെയായ് പിണക്കങ്ങളും പരിഭവങ്ങളുമായി നാല്ക്കെട്ടിൽ അവൾ.

“പൊന്നു നമ്മുക്ക് നല്ലൊരു വീട് വാങ്ങി മാറിയല്ലോ അമ്മയുടെ വഴക്ക് ഒക്കെ നിൽക്കില്ലെ…

പൊന്നുവിനെ ഒരു ആശ്വാസമാവും.”

“അതെ മോനെ ഞാനും അമ്മയും വഴക്കാന്ന് കരുതിയെ നോക്കിക്കോ ഒരു രണ്ടു ദിവസം കഴിഞ്ഞാ വിളിച്ച കൊണ്ട് വരാൻ പറഞ്ഞത് നിലവിളിക്കുന്നുത് കേട്ടോ.. ”

ഒരു ദിവസം കഴിഞ്ഞതും അമ്മയുടെ സാംസാരം എത്തി നിൽക്കുന്നത് അവസാനം അവളിലാണ് പറയാൻ ഉള്ളാ മടിയാവും പറയാതെ പറയുന്നുണ്ട്

അമ്മാ അവളെ തിരികെ വിളിക്കാൻ.. പതിയെ വൈകുന്നേരം അച്ഛൻ റൂമിലേക്ക് വരുന്നുണ്ടായിരുന്നു..

“അതെ അവളെ പോയി വിളിച്ചോണ്ട് വരന്നെ നാളെ.. ”

“എന്താ അച്ഛാ എന്ത് പറ്റി .. ”

” നിന്റെ അമ്മ തന്നെ അവിടെ കിടന്ന് ഒരു സമാധനവും തരില്ലാ… കാണുന്നവർക്ക് കീരിയും പാമ്പും പോലെയാണ് എങ്കിലും ആ മനസ്സ നിനക്ക് അറിഞ്ഞൂടെ.. എന്റെ കണക്ക് കൂട്ടല് തെറ്റാത്ത ഒരു പെണ്ണാണ് അവൾ നല്ല ഉശീര് ഉള്ളാ പെണ്ണ്… അതിന്റെ കുറച്ച് കുറുമ്പ് ഉണ്ടെന്ന് ഉള്ളൂ പാവമാ. ”

” അവളും പറഞ്ഞു നാളെ വരും അച്ഛാ അവൾ… വിളിച്ചിരുന്നു അമ്മേ കാണാൻ തോന്നുന്നു.. എന്നും പറഞ്ഞ്. ”

ചിലർ അങ്ങനെയാണ് എത്ര ദേഷ്യം കൂടിയാലും ഉള്ളിലെ ഇഷ്ടം അതിനെക്കാൾ ഏറെ കൂടുതലയരിക്കും വഴക്ക് ഇടാൻ ആളില്ലെങ്കിൽ നാദം നിലച്ച് പൂല്ലാം കുഴൽ പോലയാവും.. തിരിച്ചവന്ന് പടികയറിയതും തുടങ്ങിയിരുന്നു അവൾ ആദ്യവെടി പൊട്ടിച്ച് അച്ഛൻ ഉമ്മറപ്പടിയിൽ ചിരി നിർത്താതെ ഇരിപ്പുണ്ട് …!

ഇന്നും അമ്മയമ്മയും മരുമകളും ദേഷ്യം കുറച്ച് സ്നേഹം ഇരട്ടിയാക്കി യാത്ര തുടരുന്നു നിറവയറുമായി അവളും.!

രചന : മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ