അശ്വതി തുടർക്കഥയുടെ മൂന്നാം ഭാഗം വായിച്ചു നോക്കൂ…

രചന : Megha Meghu

അവൾ ദുബായ് എയർപോർട്ടിൽ ഇറങ്ങി. അവൾക്ക് പോകാനുള്ള വണ്ടി കമ്പനി ഏർപ്പാട് ആക്കിയിട്ടുണ്ടായിരുന്നു. ആ വണ്ടിയിൽ അവൾ കമ്പനി നൽകിയ താമസസ്ഥലത്ത് എത്തി. അവിടെ കമ്പനിയിലെ കുറച്ചു പേർ ഉണ്ടായിരുന്നു. അവർ അവളെ റൂമിലേക്ക് കൂട്ടികൊണ്ടുപോയി. ആ റൂമിൽ അവളുടെ ഒപ്പം രണ്ടു പേർ കൂടി ഉണ്ടായിരുന്നു, രമ്യയും ഗീതുവും. അവിടുന്ന് അങ്ങോട്ട് 3 പേരും ഒന്നിച്ചായിരുന്നു. അച്ചു അവരുമായി പെട്ടെന്ന് കൂട്ടായി. അച്ചുവിന്റെ എല്ലാ പ്രേശ്നങ്ങളും അവർക്കും അറിയാം എല്ലാത്തിനും അവൾക്ക് കൂട്ടായി അവരും ഉണ്ടായിരുന്നു. കമ്പനിയിലെ എല്ലാ കാര്യങ്ങളും അവളെ അവർ പഠിപ്പിച്ചു. അങ്ങനെ വർഷങ്ങൾ ഒന്നൊന്നായി കടന്നുപോയി.

3 വർഷം പെട്ടെന്ന് കടന്നു പോയി. ഈ 3 വർഷം കൊണ്ട് അച്ചു എല്ലാം തിരിച്ചു പിടിച്ചു. ബാങ്കിലെ ലോൺ അടച്ചു തീർത്തു. അയാളുടെ കൈയിൽ നിന്ന് അച്ഛൻ ഉറങ്ങുന്ന മണ്ണ് തിരിച്ചു പിടിച്ചു

അച്ഛന്റെ കടയും തിരിച്ചു വാങ്ങി. അങ്ങനെ അവളുടെ ലക്ഷ്യങ്ങൾ എല്ലാം പൂർത്തിയായി. ഇനി അങ്ങോട്ട് സന്തോഷത്തോടെ കഴിയാൻ ഒരു നല്ല വീടുവെച്ചു. ഇനി അവൾ തിരിച്ചു പോകുന്നു അവളുടെ നാട്ടിലേക്ക്.

ഇതാണ് അശ്വതിയുടെ ജീവിതം. സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ അവളുടെ ജീവിതം.

ഇനി അവൾ ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ്.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

വെളുപ്പിന് 4 മണിക്ക് കൊച്ചി വിമാനത്താവളത്തിൽ ഫ്ലൈറ്റ് ലാൻഡ്‌ചെയ്തു. അവൾ തന്റെ കഴിഞ്ഞകാല ജീവിതത്തിന്റെ ഓർമകളിൽ നിന്നുണർണർന്നു.

അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

3 വർഷത്തിന് ശേഷം ഞാൻ തിരിച്ചെത്തിയിരിക്കുന്നു

അവൾ ഓർത്തു . അവൾ ഫ്ലൈറ്റിൽ നിന്നിറങ്ങി എയർപ്പോർട്ടിലെ ഫോർമാലിറ്റീസ് ഒക്കെ തീർത്തു പുറത്തിറങ്ങി, ഒരു ടാക്സി വിളിച്ച് വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. അവൾ തന്റെ നാടിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. 3 വർഷംകൊണ്ട് ഇവിടം ഒക്കെ ആകെ മാറി എന്നവൾ ഓർത്തു. ഏകദേശം 8 മണിയോട് കൂടി അവൾ വീട്ടിൽ എത്തി. അവൾ കാറിൽ നിന്നു പുറത്തിറങ്ങി ചുറ്റും കണ്ണോടിച്ചു.

പഴയ ചെറിയ വീടിരുന്നിടത് ഇന്നു നല്ല രണ്ടുനില വീട്. തന്റെ അധ്വാനത്തിന്റെ ഫലം അവൾ ഓർത്തു.

വണ്ടിയുടെ ശബ്‌ദം കേട്ടു ഉള്ളിൽ നിന്നു ലക്ഷ്മിയും അമ്മുവും ഇറങ്ങി വന്നു. അവർ അമ്മുവിന്റെ അടുത്തേക്ക് ഇറങ്ങി ചെന്നു.

അച്ചു ഓടിച്ചെന്ന് അമ്മേനെ കെട്ടിപിടിച്ചു. രണ്ടു പേരുടെയും കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞിരുന്നു. അമ്മ അവളെ ചേർത്ത് പിടിച്ചു.

“മോളെ അച്ചു….. എന്റെ കുട്ടീനെ അമ്മ കണ്ടിട്ട് എത്ര നാളായി.. ഒരു മാറ്റവും ഇല്ല എന്റെ കുട്ടിക്ക്.

നിനക്ക് അവിടെ സുഖമായിരുന്നോ മോളെ……….”

“എന്റെ അമ്മേ, ചേച്ചി ഇപ്പൊ ഇങ്ങോട്ട് വന്നല്ലേയുള്ളു എന്നിട്ട് ഇവിടെ തന്നെ നിർത്തുവന്നോ വിശേഷങ്ങൾ ഒക്കെ പിന്നെ ചോദിക്കാം.”

“അമ്മു മോളെ…… അച്ചു അവളെ കെട്ടിപിടിച്ചു.”

“ചേച്ചി….. ചേച്ചി വാ നമ്മുക്ക് അകത്തേക്ക് പോകാം.”

“വാ മോളെ അകത്തേക്ക് കേറി വാ.”

“ദാ വരുന്നമ്മേ ഞാൻ ടാക്സിടെ പൈസ കൊടുക്കട്ടെ.”

അതും പറഞ്ഞ് അച്ചു ടാക്സിടെ പൈസ കൊടുത്ത് വണ്ടി പറഞ്ഞ് വിട്ടു.

“അമ്മേ ഞാൻ ഇപ്പൊ വരാം അച്ചന്റെ അടുത്ത് പോയിട്ട്.”

അതും പറഞ്ഞവൾ അച്ചന്റെ അസ്ഥിത്തറക്ക് അടുത്തേക്ക് പോയി. അച്ഛന്റെ ഓർമകളിൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളെ ആശ്വസിപ്പിക്കാൻ എന്നപോലെ ഒരു തണുത്ത കാറ്റ് അവളെ തഴുകി കടന്നു പോയി.

“മോളെ……”

“ദാ വരുന്നമ്മേ.”

“അച്ഛാ അച്ഛന് ഞാൻ തന്ന വാക്ക് പാലിച്ചു. നമ്മുടെ വീടും കടയും ഒക്കെ ഞാൻ തിരിച്ചുപിടിച്ചു.

അമ്മേനെയും അമ്മുനെയും ഒരു കുറവും വരുത്താതെ നോക്കി ഇനി. അങ്ങോട്ടും അവർക്ക് ഒരു കുറവും വരുത്തില്ല ഞാൻ.”

ഇത്രയും പറഞ്ഞു അവൾ അകത്തേക്ക് പോയി.

അവൾ വീട് മുഴുവൻ ചുറ്റി നടന്നു കണ്ടു. എന്റെ അധ്വാനത്തിന്റെ ഫലം എന്റെ സ്വപ്നമാണ് ഈ വീട്….അവൾ ഓർത്തു. പിന്നെ കുറെ നേരം അമ്മയോടും അമ്മുനോടും 3 വർഷത്തെ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു.

പിന്നെ കുളിച്ചു ഫ്രഷായി വന്നു ഭക്ഷണം കഴിച്ചു.

“അമ്മേ നല്ല ക്ഷീണം, ഞാൻ കുറച്ചുനേരം കിടന്നിട്ടു വരാം” അച്ചു പറഞ്ഞു.

“ആ ശരി മോളെ പോയി കിടന്നോ… ആ മോളെ പിന്നെയെ വൈകുന്നേരം അമ്പലത്തിൽ പോണംട്ടോ ഉത്സവം അല്ലെ അതുകൊണ്ട് എണീക്കാൻ വൈകണ്ട.”

“ആ ശരി അമ്മേ..”

അച്ചു ഉറങ്ങി എണിറ്റു ചായ കുടിച്ചു അമ്പലത്തിൽ പോകാൻ റെഡിയായി. അവൾ ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും അമ്മുവും ഒരുങ്ങി വന്നു.

അവർ 3 പേരും കൂടി പോകാൻ ഇറങ്ങിയപ്പോൾ മുറ്റത്തു ഒരു കാർ വന്നു നിന്നു . കാറിൽ നിന്ന് ആദ്യം ഇറങ്ങിയത് ഹരിനന്ദൻ ആയിരുന്നു

(ഹരിനന്ദൻ ആരാണെന്ന് മറന്നിട്ടില്ലലോ) പുറകെ അരവിന്ദനും സരസ്വതിയും ഇറങ്ങി (ഹരിയുടെ അച്ഛനും അമ്മയും)

“3 പേരും കൂടി അമ്പലത്തിലേക്ക് ആയിരിക്കുമല്ലേ..?” അരവിന്ദൻ ചോദിച്ചു.

“ആ അതെ…” ലക്ഷ്മി പറഞ്ഞു.

“ഞങ്ങൾ ഒരു പ്രധാനപ്പെട്ട കാര്യത്തെ കുറിച്ച് സംസാരിക്കാൻ വന്നതാണ്. അതു വെച്ച് താമസിപ്പിക്കണ്ട എന്ന് തോന്നി അതാ അശ്വതി മോളെ വന്നപ്പോൾ തന്നെ വന്നേ.” അരവിന്ദൻ പറഞ്ഞു.

“അകത്തേക്ക് കേറിവാ ഇരുന്നു സംസാരിക്കാം.”

ലക്ഷ്മി പറഞ്ഞു.

ഈ സമയം ഹരി അച്ചുവിനെ തന്നെ നോക്കുവായിരുന്നു അവൾ അവനെയും. ഹരിയുടെ കണ്ണുകളിൽ അവളോടുള്ള പ്രണയം അവൾക്ക് കാണാൻ കഴിഞ്ഞു.

അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി

രണ്ടുപേരുടെയും കണ്ണുകളിൽ പ്രണയം നിറങ്ങു നിന്നു. ഒരിക്കൽ പോലും അച്ചു അവനെ ഇഷ്ടമാണെന്നു പറഞ്ഞിട്ട് ഇല്ലെങ്കിലും അവനു അറിയാം അവൾക്ക് അവനെ ഇഷ്ടമാണെന്ന് അതുകൊണ്ട് തന്നെയാണ് അവൻ അവൾക്ക് വേണ്ടി കാത്തിരുന്നതും.

ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് അവിടെ ഒരാൾ നിൽക്കുന്നത് അവർ അറിഞ്ഞതുമില്ല.

“ഹലോ… എന്താ ഇവിടെ കുറെ നേരം ആയല്ലോ രണ്ടുപേരും കണ്ണും കണ്ണും നോക്കി നിൽക്കുന്നു…

ആരും ഒന്നും കാണുന്നില്ല എന്നാണോ രണ്ടുപേരുടെയും വിചാരം.” അമ്മു ചോദിച്ചു.

“അല്ല അതു പിന്നെ ഞങ്ങൾ വെറുതെ…”

“മതി മതി ഉരുണ്ടു കളിച്ചത് എല്ലാരും അകത്തേക്ക് പോയി. മതി ഇവിടെ നിന്നു കണ്ണു കൊണ്ടു കഥ പറഞ്ഞത്.. വാ അകത്തേക്ക് പോകാം.”

അച്ചുവും ഹരിയും ഒരു ചമ്മലോടെ അമ്മുവിന്റെ പുറകെ അകത്തേക്ക് പോയി. അവർ ചെല്ലുമ്പോൾ എല്ലാവരും അകത്തു ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു.

“അപ്പൊ ലക്ഷ്മി ഞങ്ങൾ വന്ന കാര്യം പറയാം അതു വേറെയൊന്നും അല്ല, ഹരി ഞങ്ങളോട് ഒരു കാര്യം പറഞ്ഞു. അവനു ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്ന് ഇവൻ ആ കുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്നും. ആ കുട്ടി ആരാണെന്ന് കേട്ടപ്പോൾ അതിനു എതിരു പറയാൻ ഞങ്ങൾക്കും തോന്നിയില്ല.”

“അല്ല ഇതൊക്കെ ഇപ്പൊ ഇവിടെ പറയാൻ എനിക്ക് ഒന്നും മനസിലായില്ല.” ലക്ഷ്മി പറഞ്ഞു.

“അതു ലക്ഷ്മി ഞങ്ങൾ പറഞ്ഞ ആ കുട്ടി അശ്വതിയാണ്. ഞങ്ങളുടെ ഹരി മോനു അച്ചു മോളേക്കാൾ നല്ല കുട്ടിയെ വേറെ കിട്ടില്ല അതുകൊണ്ട് തന്നെയാണ് മോൾ പോയി തിരിച്ചു വരുന്നത് വരെ ഞങ്ങൾ കാത്തിരുന്നതും.”

അരവിന്ദൻ പറഞ്ഞു.

“അതെ ലക്ഷ്മി അച്ചു മോളെ ഞങ്ങൾക്ക് തരണം. മരുമകൾ ആയിട്ടല്ല മകൾ ആയിട്ട് ഒരു കുറവും വരുത്താതെ ഞങ്ങൾ നോക്കിക്കോളാം. ഇവളെ പറ്റില്ല എന്ന് മാത്രം പറയരുത്.” സരസ്വതി പറഞ്ഞു.

“അതു പിന്നെ ഞാൻ എന്താ പറയ്യാ ഇത് പറ്റില്ല എന്ന് പറയാൻ എനിക്ക് പറ്റില്ല എന്റെ മോൾക്ക് കിട്ടിയ ഭാഗ്യം ആണിത് എനിക്ക് കൊഴപ്പം ഒന്നുമില്ല. മോളുടെ ഇഷ്ടം അണെനിക്ക് വലുത്.”

“എനിക്ക് സമ്മതമാണ് അമ്മേ എനിക്ക് ഹരിയേട്ടനെ ഇഷ്ടമാണ്.”

അച്ചു പറഞ്ഞതു കേട്ടപ്പോൾ എല്ലാവർക്കും ഒരുപാടു സന്തോഷമായി. ഹരിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇതെല്ലാം സത്യമാണോ എന്ന്. ഇത്ര പെട്ടെന്ന് അച്ചു സമ്മതിക്കുമെന്ന് ഹരി സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

“മോൾക്കു സമ്മതമാണെങ്കിൽ നമുക്കിത് ഇനി വച്ചു താമസിപ്പിക്കണോ. ഉടനെ തന്നെ അങ്ങു നടത്തിയേക്കാം ലക്ഷ്മി എന്തുപറയുന്നു”..

അരവിന്ദൻ ചോദിച്ചു.

” നടത്താം എനിക്കു സന്തോഷമേ ഉള്ളൂ. എന്റെ മോളെ നല്ലൊരാളുടെ കൈ പിടിച്ചേൽപ്പിച്ചിട്ടു മരിച്ചാൽ മതി എന്നായിരുന്നു എന്റെ പ്രാർത്ഥന. അതെന്തായാലും ഭഗവാൻ കേട്ടു. ഇത്രനാളും എന്റെ കുട്ടി ഞങ്ങൾക്കുവേണ്ടിയാ ജീവിച്ചെ, ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്റെ കുട്ടി. ഇനി അവൾക്ക് ഇഷ്ടമുള്ള ആൾക്കൊപ്പം സന്തോഷത്തോടെ അവൾ ജീവിക്കട്ടെ.” ലക്ഷ്മി പറഞ്ഞു.

“എന്നാ ഇനി ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ഇതങ്ങ് നടത്താം” അരവിന്ദൻ പറഞ്ഞു.

പിന്നെ എല്ലാവരും ചായ ഒക്കെ കുടിച്ചു സന്തോഷത്തോടെ പിരിഞ്ഞു. പിന്നീട് അങ്ങോട്ടു ഹരിയുടെയും അച്ചുവിന്റെയും ദിവസങ്ങളായി. ഇത്ര നാളും മനസ്സിൽ മൂടിവെച്ച പ്രണയം ഹരിയോടു പറഞ്ഞു.

ആ സ്നേഹം മുഴുവൻ ഹരിക്ക് നൽകി.

പിന്നീടുള്ള ദിവസങ്ങൾ അവർ ആസ്വദിക്കുകയായിരുന്നു.

തമ്മിൽ മത്സരിച്ചു പ്രണയിച്ചു അവർ……….

ഒരാഴ്ചയ്ക്കു ശേഷം…

അച്ചു രാവിലെ എണീറ്റ് കുളിച്ച് അമ്പലത്തിലേക്ക് പോയി. അച്ചുവിനെയും കാത്ത് ആൽത്തറയിൽ ഹരി ഇരിക്കുന്നുണ്ടായിരുന്നു. ഹരിയെ കണ്ടപ്പോൾ അച്ചു ചിരിച്ചുകൊണ്ട് അവൻറെ അടുത്തേക്ക് നടന്നു.

“ആ തമ്പുരാട്ടി എഴുന്നള്ളിയോ……….”

“ഹരിയേട്ടാ ചുമ്മാ കളിയാക്കല്ലേട്ടോ.”

“പിന്നെ ഞാൻ എന്താടീ പറയ്യാ.. എത്ര നേരായീന് അറിയോ നിന്നെയും കത്ത് ഇങ്ങന ഇരിക്കാൻ തുടങ്ങിയിട്ട്.”

“സോറി ഹരിയേട്ടാ ഞാൻ കുറച്ച് വൈകി.”

“മ്മ് ശരി വാ തൊഴുതിട്ട് വരാം.”

അവർ രണ്ടാളും അമ്പലത്തിലേക്ക് നടന്നു.

ശ്രീകോവിലിനു മുന്നിൽ നിന്നും രണ്ടാളും തൊഴുകൈയോടെ പ്രാർത്ഥിച്ചു.

” ഭഗവാനെ ഞങ്ങളെ ഇനി ഒരിക്കലും പിരിക്കരുത്.”

അച്ചു മനസ്സിൽ പ്രാർത്ഥിച്ചു.

ഈ സമയമത്രയും ഹരി അച്ചുവിനെ തന്നെ നോക്കി നിൽക്കുവായിരുന്നു.

പ്രാർത്ഥിച്ചു കഴിഞ്ഞു കണ്ണുതുറന്ന അച്ചു കാണുന്നത് തന്നെത്തന്നെ നോക്കിനിൽക്കുന്ന ഹരിയെയാണ്.

“ഇതെന്താ മോനെ എന്നെ നോക്കി നിൽക്കുന്നേ..അങ്ങോട്ട് നോക്കി പ്രാർത്ഥിക്ക്.”

” ഭഗവാനോടു പറയാനുള്ളത് ഒക്കെ നീ പറഞ്ഞില്ലേ അച്ചൂ. അതിൽ കൂടുതൽ ഞാൻ എന്തു പറയാനാ.

എനിക്ക് കൂടി വേണ്ടി നീ പ്രാർത്ഥിച്ചിട്ടില്ല എൻറെ അച്ചൂട്ടി.”

“മ്മ് വാ പോകാം.”

” പോവം നിൽക്ക്. എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്. അത് ഇവിടെ വച്ചുതന്നെ പറയണം എന്നു തോന്നി. അതുകൊണ്ടാ ഇന്ന് അമ്പലത്തിൽ വരാൻ പറഞ്ഞേ. അതു കേട്ടാൽ എന്റെ അച്ചുട്ടിക്ക് ഒരുപാട് സന്തോഷാവും.”

“എന്താ ഹരിയേട്ടാ പറയ്യ്.”

“പറയാം. അച്ഛൻ പണിക്കരെ കണ്ടു മുഹൂർത്തം കുറിപ്പിച്ചു. ഈ മാസം 25ാം തിയതിയാണ് മുഹൂർത്തം കുറിച്ചു തന്നിരിക്കുന്നെ.”

“ഈ മാസം 25ാം തിയതിയോ.. അതിനു ഇനി 15 ദിവസം കൂടിയല്ലേ ഒള്ളൂ.”

“അതെ, 15 ദിവസം. അതിനുള്ളിൽ മുഹൂർത്തം നടത്തണം. അങ്ങനെ 15 ദിവസം കൂടെ കഴിഞ്ഞാൽ നീ എന്റെയാണ് അച്ചു, എന്റെ മാത്രം.”

“എനിക്ക് ഒരുപാട് സന്തോഷമായി ഹരിയേട്ടാ. ഇനി 15 ദിവസം കൂടിയേ ഉള്ളൂ ഈ കാത്തിരിപ്പ്.”

” മമ് എന്നാ പോയാലോ..തിന്റെ വീട്ടിൽ വന്നു അച്ഛൻ പറയാം എന്ന് പറഞ്ഞിട്ടുണ്ട്.”

“ആ പോകാം.”

അവർ രണ്ടു പേരും തിരിച്ചുപോയി. ഈ സമയം അത്രയും അവരുപോലും അറിയാതെ ഒരാൾ അവരെ പിന്തുടരുന്നുണ്ടായിരുന്നു. കണ്ണിൽ എരിയുന്ന പകയോടെ അയാൾ പലതും മനസ്സിൽ കണക്കു കൂട്ടി.

ഇനി നടക്കാൻ പോകുന്നത് എന്താണെന്നറിയാതെ അച്ചുവും ഹരിയും അവർ ഒന്നിച്ചുള്ള ജീവിതത്തേക്കുറിച്ചു സ്വപ്നങ്ങൾ കാണാൻ തുടങ്ങി.

“ഇല്ല ഹരി. അച്ചുവിനെ ഒരിക്കലും നിനക്ക് സ്വന്തമാക്കാൻ കഴിയില്ല. അതിനു ഞാൻ സമ്മതിക്കില്ല.

അവൾ എന്റെയാ ഹരീ… എന്റെ. അവളെ സ്വന്തമാക്കാൻ ഇനി നിന്നെ കൊല്ലേണ്ടി വന്നാൽ അതും ചെയ്യും ഞാൻ.”

അയാൾ മനസ്സിൽ പറഞ്ഞു….

തുടരും…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : Megha Meghu