കല്യാണ രാത്രി ഭർത്താവിന്റെ ദു.സ്വഭാവങ്ങൾ അറിയേണ്ടി വന്നൊരു ഭാര്യ ആണ് ഞാൻ….

ഭാര്യ…

രചന : അപർണ മിഖിൽ

“അല്ലാ… നിങ്ങളൊക്കെ കൂടി എന്താ ഉദ്ദേശിക്കുന്നത്.. ”

താര തന്റെ രോ.ഷം മറച്ചു വെയ്ക്കാതെ തന്റെ മുന്നിൽ ഇരിക്കുന്ന ആളുകളോടായി ചോദിച്ചു.

അവളുടെ ആ ചോദ്യത്തിൽ ആ മധ്യവയസ്ക ഒന്ന് പ’തറി. എങ്കിലും തോ’റ്റു കൊടുക്കാൻ അവർക്ക് മനസ്സിലാത്തത് പോലെ അവർ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചു.

“അതിപ്പോ.. ഞങ്ങൾ പറഞ്ഞതിൽ എന്താ തെ’റ്റ് എന്ന് കൂടി നീയൊന്ന് പറയ്..”

“കൊള്ളാം അമ്മേ… ഒരു തെ’റ്റും ഇല്ല അല്ലേ.. എന്റെ സ്ഥാനത്ത് അമ്മ അമ്മയുടെ സ്വന്തം മകളെ ഒന്ന് സങ്കൽപ്പിച്ചു നോക്ക്… അപ്പൊ അറിയാം തെ’റ്റും ശരിയും…”

അവൾ ഒന്ന് എങ്ങിപ്പോയി. തന്നിലെ വി’കാരവിക്ഷോ.ഭങ്ങൾ അടക്കാൻ എന്ന വണ്ണം അവൾ കണ്ണടച്ച് ശ്വാസം ഒന്ന് ആ.ഞ്ഞു വ.ലിച്ചു.

” അമ്മേ… കല്യാണ രാത്രി ഭർത്താവിന്റെ ദു.സ്വഭാവങ്ങൾ അറിയേണ്ടി വന്നൊരു ഭാര്യ ആണ് ഞാൻ..

എന്റെ വീട്ടുകാർക്ക് മുന്നിൽ സൽസ്വഭാവി എന്ന് നിങ്ങൾ എല്ലാവരും കൂടി ചിത്രീകരിച്ച മനുഷ്യന് ഇല്ലാത്ത ദു.ശീലങ്ങൾ ഒന്നും ഇല്ലെന്ന് അറിഞ്ഞു ത.കർന്ന് പോയൊരു പെണ്ണ്… അതിനെക്കുറിച്ചു നിങ്ങളോടൊക്കെ പറഞ്ഞപ്പോൾ ഉള്ള മറുപടി എന്താ… ആൺപിള്ളേർക്ക് അങ്ങനെ ചില ശീ.ലങ്ങൾ ഒക്കെ ഉണ്ടാകും..

കല്യാണം കഴിച്ചു കേറി വരുന്ന പെണ്ണിന്റെ മിടുക്ക് ആണ് ഇതൊക്കെ മാറ്റി എടുക്കുന്നത് എന്ന് അല്ലേ..

ഞാൻ ഒന്ന് ചോദിച്ചോട്ടെ.. അമ്മയുടെ ഈ നിൽക്കുന്ന മകൻ കഴിഞ്ഞ 27 വർഷം ആയി എന്റെ കൂടെ ആയിരുന്നോ താ.മസം.. വളർത്തി വലുതാക്കിയ അച്ഛനും അമ്മയും പറഞ്ഞാൽ അ.നുസരിക്കാത്ത മകനെ എങ്ങു നിന്നോ കയറി വരുന്ന ഒരു പരിചയവും ഇല്ലാത്ത ഒരു പെണ്ണ് ന.ന്നാക്കി എടുക്കണം എന്ന് പറഞ്ഞാൽ… സ്വന്തം ജീവിതം ഹോ.മിച്ചു കൊണ്ട് ഇവരെ ഒക്കെ നന്നാക്കി എടുക്കാൻ ഞങ്ങൾ ഒക്കെ എന്താ വല്ല മ.ന്ത്രവാ.ദികളും ആണോ…. അല്ല… കൂടുതൽ പറയുന്നത് എന്തിനാ… അമ്മ ഒരു പെ’ണ്ണല്ലേ… പെണ്ണുങ്ങൾക്ക് മാത്രമേ അമ്മയുടെ മോനെ ന’ന്നാക്കാൻ പറ്റൂ എന്ന് ആണെങ്കിൽ പിന്നെ എന്ത് കൊണ്ടാണ് അമ്മയുടെ മോനെ ന’ന്നാക്കാൻ അമ്മക്ക് പ’റ്റാത്തത്… ”

അവളോട് പറയാൻ അവർക്ക് മറുപടി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

“എല്ലാവർക്കും ഒരു ധാരണ ഉണ്ട്.. കല്യാണം കഴിഞ്ഞാൽ മോൻ നന്നാവും.. അല്ലെങ്കിൽ വരുന്ന പെണ്ണ് ന’ന്നാക്കും. അഥവാ അവൻ ന’ന്നായില്ലെങ്കിൽ അത് അവളുടെ പി’ടിപ്പുകേ’ട് എന്നും പറയും..

കല്യാണത്തിന് മുന്നേ അവൻ മോ’ശം ആയിപ്പോയത് ആ പെണ്ണിന്റെ കു’റ്റം കൊണ്ട് ആയിരുന്നോ..

നല്ലൊരു ജീവിതം സ്വപ്നം കണ്ടു വന്നു കയറുന്ന പെണ്ണിന് ഒരു പരിചയവും ഇല്ലാത്ത ഒരു ചുറ്റുപാടിൽ ഭർത്താവിന്റെ കൊ’ള്ളരുതായ്മകൾ ഒക്കെ കൂടി സ’ഹിക്കണം എന്ന് പറഞ്ഞാൽ… ”

“മോളേ… ജീവിതം ഇങ്ങനെ ഒക്കെ ആണ്.. പെണ്ണുങ്ങൾ അങ്ങനെ പലതും സ’ഹിക്കേണ്ടി വരും..

അങ്ങനെ സ’ഹിച്ചും പൊ’റുത്തും ഒക്കെ അല്ലേ മുന്നോട്ട് നന്നായി ജീവിക്കാൻ പറ്റൂ…”

“അതെ… അമ്മ പറഞ്ഞത് ശരിയാണ്.. പക്ഷെ, ഒരു തിരുത്ത് ഉണ്ട്.. സ്ത്രീകൾ മാത്രം എല്ലാം സഹിച്ചും പൊറുത്തും നിന്നാൽ പോരല്ലോ.. ദാമ്പത്യത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യസ്ഥാനം ആണ്…

അപ്പോ അത് നന്നായി പോണം എന്ന് ഉണ്ടെങ്കിൽ കുറച്ചൊക്കെ അഡ്ജസ്റ്റ്മെന്റിനു ഭർത്താവും തയ്യാർ ആവണ്ടേ… ”

അവൾ എല്ലാവരുടെയും മുഖത്ത് നോക്കി.

“അതുകൊണ്ട് ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്.. എന്നോടൊപ്പം ഒരു ജീവിതം സജിയേട്ടൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാ ദു’ശീലങ്ങളും നിർത്തിയിട്ട് എന്നെ വന്നു വിളിക്ക്.. ഞാൻ എന്റെ വീട്ടിൽ ഉണ്ടാവും.. നന്നായി എന്ന് എനിക്ക് ബോധ്യം ആയാൽ ഞാൻ വരും ഏട്ടന്റെ ഒപ്പം ഇവിടേക്ക്… ”

അതും പറഞ്ഞു ബാഗുമായി അവൾ പുറത്തേക്ക് ഇറങ്ങി.

“അല്ല മോളേ…. കെട്ട് കഴിഞ്ഞു പിറ്റേന്ന് തന്നെ കെട്ടിച്ചു വിട്ട മോള് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ മോൾടെ വീട്ടുകാരുടെ അവസ്ഥ ഒന്ന് ഓർത്ത് നോക്ക്…”

“പ്ര’തികരിക്കേണ്ടിടത്ത് അത് ചെയ്യണം എന്ന് പറഞ്ഞാണ് എന്റെ അച്ഛനും അമ്മയും എന്നെ വളർത്തിയത്.. ഇപ്പോ ഇങ്ങനെ ഒരു തീരുമാനം എടുക്കാനുള്ള ധൈര്യം എനിക്ക് തന്നതും അവരാണ്..

അപ്പോ ശരി… സജിയേട്ടാ… പറഞ്ഞത് പോലെ…”

യാത്ര പറഞ്ഞു മുറ്റത്തു ഇട്ടിരുന്ന കാറിലേക്ക് കയറി അവൾ ഓ’ടിച്ചു പോയി.

“എല്ലാം സഹിച്ചും പൊറുത്തും ഭർത്താവിന്റെ കാ’ൽക്കീഴിൽ കി’ടക്കുന്ന കാലം കഴിഞ്ഞു പോയി.

പ്ര’തികരിക്കേണ്ടിടത്ത് അത് ചെയ്യുക തന്നെ വേണം. ആദ്യമേ അത് ചെയ്യാതിരുന്നാൽ പിന്നെ അവർക്ക് നമ്മളെ ച’വിട്ടി താ’ഴ്ത്തുന്നത് ഒരു ശീലം ആകും..ഈ കാര്യത്തിൽ ഞാൻ ഏടത്തിയുടെ ഭാഗത്താ അമ്മേ…”

അതും പറഞ്ഞു മകളും ക’ളം ഒഴിഞ്ഞു.

“ഡാ… നിനക്ക് നിന്റെ ഭാര്യയെ വേണമെങ്കിൽ നീ സ്വയം ന’ന്നാവാൻ നോക്കിക്കോ…”

അതും പറഞ്ഞു അമ്മ അകത്തേക്ക് നടന്നു.

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : അപർണ മിഖിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top