ഞാൻ ജീ, വനും ജീവിതവുമായി കണ്ട് സ്, നേഹിച്ച പുരുഷൻ മറ്റൊരു പെ, ണ്ണിനെ താലി കെ, ട്ടുന്നു…

രചന: ഹരിത ഉണ്ണി

പ്രണയവർണങ്ങൾ…

“പാറൂട്ടിയേ…”

“എന്താ ഏട്ടാ??..”

” നമ്മൾ കെ ട്ടുമ്പോ എന്തൊരാഘോഷാവും എന്നറിയോ നിനക്ക്‌?..”

“ഇല്ലാലോ..”

“ആ മെയിൻ റോഡിൽ നിന്ന് കുറച്ച് വഴിയുണ്ട് ഉള്ളിലേക്ക് നടക്കാൻ.. മ്മടെ ശിവന്റെ അമ്പലത്തിൽ വെച്ചാ കുടുംബത്തിലെ എല്ലാ കല്യാണോം നടക്കാറ്.. അത്ര ദൂരം നമ്മളെ രണ്ടാളേം പാട്ടും, ബ ഹളവും, കൊ ട്ടും, മേളവും ഒക്കെയായി കൊണ്ടോവും.. അതിനിടേൽ കൂട്ടുകാര് എന്തൊക്കെ ഒ പ്പിക്കുമെന്ന് പറയാൻ പറ്റില്ലാട്ടോ.. നീ എല്ലാത്തിനും ക രുതിയിരുന്നോ..”

“ഉം.. നമ്മക്ക് നോക്കാം.. അധികായാൽ ഞാൻ അവിടെ നിന്ന് ക രയുട്ടോ ഏട്ടാ.. പിന്നെ ഇങ്ങക്ക് നാ ണക്കേ ടാവും..”

” ആ.. അപ്പൊ മ്മക്ക് നോക്കാം.. ഇപ്പൊ കി ടക്കാം.. വ ല്ലാണ്ടുറക്കം വരുന്നുണ്ട്..”

“അയ്യോ ഫോൺ വെക്കല്ലേ ഏട്ടാ.. കുറച്ചേരം കൂടി സംസാരിക്കണം..”

“പോയി കി ടന്നുറങ്ങ് പെണ്ണേ.. നിക്ക് നാളെ ഓഫീസിൽ പോണം..”

പയ്യാവൂർ പയ്യാവൂർ.. ആരോ എന്നെ ത ട്ടി വിളിച്ചു..

ഞാൻ ഞെ ട്ടി കണ്ണ് തുറന്നു.. കുട്ടിക്ക് ഇവിടെ ഇറങ്ങണംന്നല്ലേ പറഞ്ഞേ.. സ്ഥലമെത്തി.. ഞാൻ ഇറങ്ങി നടന്നു.. വഴി ഒന്നും നിശ്ചയില്ല.. പറഞ്ഞു കേട്ടറിവേ ഉള്ളു.. ഒരു ചെറിയ പെട്ടികട മാത്രമേ പരിസരത്തുള്ളു..

” ചേട്ടാ.. ഈ ശിവ ക്ഷേത്രം.. ”

“നേരെ പോയി ഇടത്തേക്ക് ഒരു വഴി കാണും മോളേ.. അതിലേ നേരെ പോയാൽ മതി..”

ആ വഴിയിലൂടെ ഞാൻ മെല്ലെ നടന്നു.. പറഞ്ഞ പോലെ തന്നെ വലിയ ആഘോഷം ആണ്.. വഴി നിറയെ തോരണങ്ങളും, പൊ ട്ടിക്കാനുള്ള പ ടക്കവും ഒക്കെ ഒരുക്കി വെക്കുന്ന കൂട്ടുകാർ.. ഞങ്ങൾ ഒരുപാട് വട്ടം സ്വപ്നം കണ്ടിട്ടുള്ള ആ കല്യാണ ദിവസം.. പക്ഷെ എന്റെയല്ല.. അ യാളുടെ മാത്രം..

“ഏട്ടോ….ഏട്ടോയ്… എത്ര നേരമായി ഞാൻ വിളിക്കുന്നു.. എന്താ എന്റെ കാൾ എടുക്കാത്തെ??”

” ഞാൻ ഒരു മീറ്റിങ്ങിൽ ആയിരുന്നു പാറു.. പറ എന്തേയ്?? ”

” ഇന്ന് വരൂലേ?? അതോ എന്നെ പറഞ്ഞ് പ റ്റിക്കോ?? ”

” ഇല്ലടാ.. നാലാകുമ്പോ ഞാൻ എത്താം.. ഇന്നമ്മക്ക് എവിടെയാ പോകണ്ടേ??”

” ബീച്ചിൽ ..”

” അത് വേണോ പാറു..?”

” വേണം.. സമയത്തിന് എത്തിയാ മതി..”

അന്ന് ആ തി രമാലകളെ നോക്കി നിൽക്കുമ്പോൾ എന്റെ മനസ് നിറയെ സന്തോഷവും ഏട്ടന്റെ മുഖത്ത് പേ ടിയും ആ ശങ്കകളും ആയിരുന്നു.. പുറത്തു പോകാറുണ്ടെങ്കിലും ബീച്ച് പോലെ ഉള്ള പബ്ലിക് സ്ഥലത്ത് ആദ്യമായാണ്.. അല്ലെങ്കിൽ കോഫി ഹവ്സോ.. മറ്റേതെങ്കിലും ഹോട്ടലിലോ പോയി ചായയോ ഐസ്ക്രീമോ കഴിച്ചു പിരിയാറാണ് പതിവ്..

” മ്മള് ആദ്യായിട്ടലെ ബീച്ചിൽ വരണേ.. നീ അങ്ങോട്ട് നീ ങ്ങി ഇ രുന്നേ” ഏട്ടൻ പറഞ്ഞു

” എന്തിനാത് ??..”

” അതേയ് ഇത് നിന്റെ നാ ടല്ല.. എന്റെ നാടാണ്.. നിന്നെ അറിയണ ആരും ഇ വിടില്ല.. എന്ന് വെച്ച് ഞാൻ നോക്കണ്ടേ.. നീ ഇ ച്ചിരി നീ ങ്ങി ഇരുന്നേ..”

” അതേയ്.. എന്റെ വീട്ടുകാർക്കും കൂട്ടുകാർക്കും ഒക്കെ അറിയാട്ടോ ഈ ഫോ ൺ വിളീം, കറക്കോം, കാപ്പി കുടീം ഒക്കെ..”

“എന്നിട്ട് നീ എന്ത് പറഞ്ഞു??”

” ഞാൻ പേരും, ഫോട്ടോയും, ജാ തകോം ഒക്കെ കാ ട്ടി കൊടുത്തു..”

” ആ നന്നായി..”

” എനിക്കൊരു ഐസ്ക്രീം വാങ്ങി താ ഏട്ടാ”..

” ദാ പൈസ.. നീ പോയി വാങ്ങി വാ..”

” ങേ? ഇതിപ്പൊ നമ്മളിലാരാ പെ ൺകു ട്ടി?? എനിക്ക് വലാത്ത സം ശയം ഉണ്ട്..”

” ആ.. ഈ റി ലേഷനിൽ നീ ആ ൺകു ട്ടി തന്നെയാ.. തു റിച്ചു നോക്കണ്ട.. എന്ത് ചെയ്യണം, എവിടെ പോകണം എന്നൊക്കെ നീ അല്ലേ തീരുമാനിക്കാറ്.. ഞാൻ അത് അ നുസരിക്കാനും.. അത് നേരെ തിരിച്ചല്ലേ പാറു വേണ്ടേ??..”

“ആ ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ.. ന ട്ടെല്ലില്ലായ്മ ഒരു കു റ്റമല്ലല്ലോ..”

” ഡീ…”

” പിന്നാലാണ്ട്‌.. പുറത്തു നടക്കുമ്പോ ഒന്ന് കൈ പി ടിച്ചു നടക്കാൻ പോലും ഏട്ടന് പേ ടിയല്ലേ..”

” എനിക്ക് പേ ടിയൊന്നുമില്ല.. നാ ട്ടുകാര് കാ ണുമെന്നുള്ള ഒരു വിചാരം വേണ്ടേ പെണ്ണേ..?? ആ ശെരി..

വാ നമുക്ക് പോകാം..”

” ഉം.. ശെരി.. ഇവിടെ ഇങ്ങനെ ഇരിക്കുന്നതിലും ബേദം അതാ..”

ഞങ്ങൾ തിരിച്ചു കാറിൽ കേറുമ്പോൾ ഞാൻ ഓണത്തിന് നാട്ടിൽ പോകുമ്പോൾ നമ്മുടെ കാര്യം വീട്ടിൽ അവതരിപ്പിക്കുന്ന കാര്യം പറഞ്ഞു.. വരട്ടെ സമയം ഉണ്ടല്ലോ എന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി..

” അഞ്ചു കൊല്ലം ആവാനാ പോകുന്നേ.. ഇനീം സമയം വേണം എന്നാണോ ഏട്ടാ??.. ഒന്ന് സൂചിപ്പിക്കുകയെങ്കിലും ചെയ്യ്.. അല്ലെങ്കിൽ ഏട്ടന്റെ അമ്മയുടെ സ്വ ഭാവം വെച്ചു എല്ലാം ഉറപ്പിച്ചിട്ടായിരിക്കും ഏട്ടനെ അറിയിക്കുക.. എന്റെ കാര്യം ആർക്കും അറിയില്ലല്ലോ.. ”

ഉം.. നോക്കാം ..എന്ന് പറഞ്ഞ് അന്ന് ഞങ്ങൾ മടങ്ങി..

കുറച്ചു മാസങ്ങൾക്കു ശേഷം എന്നോട് ഏട്ടൻ പറഞ്ഞു.. ഡീ.. അമ്മ പെണ്ണ് കാണാൻ പറയുന്നു എന്ന്..

ആദ്യം കേട്ടപ്പോൾ ഞാൻ ഒന്ന് വിറച്ചു.. പിന്നെ ആ ചിരി കേട്ടപ്പോൾ ആണ് ശ്വാ സം നേരെ വീ ണത്..

ഇതൊക്കെയൊരു തമാശയല്ലേ.. പോയി കണ്ടിട്ട് വരാമെന്നു പറഞ്ഞു..

” ഏട്ടാ ഞാൻ എത്ര പ്രാവിശ്യം പറഞ്ഞതാണ് നമ്മുടെ കാര്യം ഒന്ന് വീട്ടിൽ പറയാൻ.. അത് ഒന്ന് അവതരിപ്പിക്ക്.. പിന്നെ ഇങ്ങനെ പെ ണ്ണ് കാണാൻ നടക്കണ്ട ആവിശ്യം ഇല്ലല്ലോ..”

“പാറു.. നീ നാ യർ അല്ലല്ലോ.. അത് കൊണ്ട് വീട്ടിൽ അവതരിപ്പിക്കാൻ കുറച്ച് പ്ര ശനം ആണ്.. ”

ഞാൻ അ ടി മുതൽ മു ടി വരെ വി റക്കാൻ തുടങ്ങി..

“കഴിഞ്ഞ അഞ്ച്‌ കൊല്ലം ആയി അറിയിലായിരുന്നോ ഞാൻ നാ യർ അല്ലെന്ന്.. പ്രേമിക്കുമ്പോൾ ഇല്ലാതിരുന്ന ജാ തി ക ല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോ എവിടെന്നു കേറി വന്നു.. എന്റെ പുറകെ നടന്നപ്പോ അറിയിലായിരുന്നോ ഇത് വീട്ടിൽ അവതരിപ്പിക്കേണ്ടി വരുമെന്ന്.. അപ്പോൾ ആലോചിച്ചില്ലായിരുന്നോ ഇത് പ്രശ നം ആകുമെന്ന്..

” ശെരിയാണ് … പക്ഷേ… നീ ഇമോഷണൽ ആവല്ലേ.. ഞാൻ നോക്കട്ടേ…”

കാൾ ക ട്ട് ആയി..

പതിയെ പതിയെ കോ ളുകൾ കുറഞ്ഞു തുടങ്ങി..

ഞാൻ വിളിച്ചാൽ എടുക്കാതായി.. കാണാൻ വരാൻ പറഞ്ഞാൽ വരാതെയായി…

അവസാനം ഏട്ടന്റെ പിറന്നാൾ ദിനത്തിൽ കാണണം എന്ന് ഞാൻ വാ ശി പിടിച്ചു.. എന്റെ വാ ശി ജയിച്ചു..

വരാമെന്നു സമ്മതിച്ചു..

പോകുമ്പോൾ ഞാൻ ഒരു സമ്മാനം കൂടി കരുതിയിരുന്നു.. ഒരു കോഫി മഗ്.. ക റുത്ത കളറുള്ള അതിൽ ചൂ ട് വെള്ളം ഒ ഴിച്ചാൽ മാത്രം ഫോട്ടോ തെളിഞ്ഞു വരും.. ഞങ്ങളുടെ ഫോട്ടോ..

ആദ്യം കരുതിയത് ഏട്ടനോട് പ റയണ്ട എന്നാ..

ഇവൾക്ക് വ ട്ടാ.. ഒരു വലിയ ക റുത്ത കപ്പ്‌ തന്നിരിക്കുന്നു എന്നും പറഞ്ഞ് അടുക്കളയിൽ കൊണ്ട് വെക്കുമല്ലോ.. ആഹാ നല്ല വലിയ കപ്പ്‌ ആണലോ എന്ന് കരുതി അമ്മ അതിൽ ചൂ ട് ചായ ഒ ഴിക്കുമല്ലോ.. അപ്പൊ ഞങ്ങളുടെ ഫോട്ടോ തെളിഞ്ഞു വരുമല്ലോ..

വീട്ടിൽ പ റയാൻ മടി ഉള്ളവർക്ക് ഇങ്ങനെ തന്നെ വേണമല്ലോ പ ണി കൊടുക്കാൻ.. പിന്നെ പാവമല്ലേ..

പോട്ടെ എന്ന് കരുതി വേണ്ടാന്ന് വെച്ചു…

ഫ്ലാസ്കിൽ കരുതിയ ചൂ ട് വെള്ളം അതിലൊഴിച്ച് കാണിച്ചു കൊടുത്തപ്പോൾ കൊ ച്ചു കു ട്ടികളുടെ കൈയിൽ കോലുമിട്ടായി കിട്ടിയാൽ ഉണ്ടാകുന്ന സന്തോഷം ആയിരുന്നു ആ മുഖത്ത്.. പക്ഷെ..

തെളിഞ്ഞ് വരുന്ന ഫോട്ടോ കണ്ടപ്പോ ആ മുഖം ഒന്ന് മ ങ്ങി.. കല്യാണം ആയാൽ ഞാൻ ഇത് പൊ ട്ടിച്ചു ക ളയേണ്ടി വരില്ലേ പാറു എന്ന് ചോദിച്ചു..

രൂ ക്ഷമായി ഞാൻ ഒന്ന് നോക്കി.. എന്നിട്ടു പറഞ്ഞു വീട്ടിൽ പറയാതെ സമ്മതിക്കില്ല എന്ന് സ്വയം വി ശ്വസിക്കാതെ ഒന്ന് അവതരിപ്പിച്ചു നോക്കിക്കൂടെ…

പിന്നീടൊരിക്കൽ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ അവളെ സ്വ ന്തമാക്കാൻ ഒന്ന് ശ്ര മിച്ചു പോലും ഇല്ലല്ലോ.. വി ട്ടു ക ളഞ്ഞില്ലേ എന്നൊരു കു റ്റബോ ധം തോന്നരുതെന്ന്..

പിന്നീട് തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല.. ഇറങ്ങുമ്പോൾ പറഞ്ഞു..

നീ വലിയ ഉയരങ്ങളിൽ എത്തേണ്ട കു ട്ടിയാണ്.. എന്നെ പോലൊരുത്തനെ കെ ട്ടി ക ളയാനുള്ളതല്ല നിന്റെ ലൈഫ് എന്ന്..

തിരിച്ചു ഹോസ്റ്റലിലേക്ക്‌ നടക്കുമ്പോൾ നിറകണ്ണുകളുമായി ഞാൻ ആലോചിച്ചു..

എവിടെയാണ് എനിക്ക് തെ റ്റി പോയതെന്ന്..

നന്നായി പഠിച്ചതോ..നേട്ടങ്ങൾ കൊയ്‌തതോ..

സ്വന്തമായി അഭിപ്രായങ്ങൾ ഉള്ളതോ.. ഏട്ടൻ പറഞ്ഞ പോലെ ഉയരങ്ങളിലേക്ക് പ റക്കുന്നതോ..

സ്വപ്നം കാണുന്നതോ??

അടുക്കളയിൽ ഒ തുങ്ങി കൂടുന്ന, സ്വന്തമായി അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഇല്ലാതെ വീ ട്ടു ജോലിയും, ഭർത്താവിന്റെ കാ ര്യങ്ങളും മാത്രം നോക്കി അ കത്തളങ്ങളിൽ ഒ തുങ്ങി കൂടുന്ന ഒരു ഭാര്യയെ ആയിരുന്നോ ഏട്ടന് വേണ്ടിയിരുന്നത്..

റൂമിൽ പോയി പറഞ്ഞതൊക്കെ ഓർത്തു നോക്കിയപ്പോൾ മാട്രിമോണിയുടെ കാര്യം പറഞ്ഞത് ഓർമ വന്നു.. കണ്ണുകൾ ഒക്കെ തു ടച്ചു ലാപ്ടോപ്പ് ഓൺ ആക്കി കേരള മാട്രിമോണി സൈറ്റ് എടുത്തു..

ഏട്ടന്റെ ജിമെയിൽ ഐ ഡി കൊടുത്തു..

പാ സ്സ്‌വേ ർഡ് ഒരു ഊഹത്തിന് കൊടുത്തു നോക്കി.. മൂന്നാമത്തെ ശ്ര മത്തിൽ ലോ ഗിൻ ആയി..

അതിൽ പ്രൊഫൈൽ ഉള്ളത് എന്നെ അത്ഭുദപ്പെടുത്തിയില്ല.. ക ല്യാണ പ്രായമായ ഏതൊരു ആണിനും ഉണ്ടാവും.. സ്വാഭാവികം..

പക്ഷെ എന്നെ ഞെ ട്ടിച്ചത് വേറൊരു കാര്യമായിരുന്നു.. വിസി്റ്റ് ചെയ്ത പ്രൊ ഫൈലുകളുടെ എണ്ണം…

867… ഒരെണ്ണം എടുത്ത് അതിലെ ഡീറ്റെയിൽസ് നോക്കണം എന്നുണ്ടെങ്കിൽ തന്നെ എത്ര സമയം വേണം.. അപ്പൊ പിന്നെ എത്ര സമയം ഇതിൽ ചിലവഴിച്ചു കാണും.. വെറുതെ ആണോ എന്റെ കാ ൾ എടുക്കാനും, തിരിച്ചു വിളിക്കാനും ഒന്നും സമയമിലാത്തത്.. എനിക്കു ഭൂമി ത ല കീ ഴായി മ റിയുന്ന പോലെ തോന്നി.. ഇത് വരെ ഉണ്ടായിരുന്ന പ്രതീക്ഷകൾ ഒക്കെ ന ശിച്ചു..

ഫോൺ എടുത്തു വിളിച്ചു..

” ഏട്ടൻ പറഞ്ഞതൊക്കെ ശെരിയാ.. ഞാൻ വലിയ ഉയരങ്ങളിൽ എത്തേണ്ട ആളാണ്.. എന്നെ കിട്ടാനുള്ള ഒരു യോ ഗ്യതയും നിങ്ങൾക്കില്ല.. എല്ലാത്തിനും നന്ദി.. ക ല്യാണം അറിയിക്കാൻ അല്ലാതെ ഇനിയൊന്നിനും എന്നെ വിളിക്കണം എന്നില്ല.. ഗുഡ്ബൈ”

അതായിരുന്നു അ വസാനത്തെ കാൾ..

ആ കല്യാണത്തിനാണ് ഞാൻ ഇന്ന് പോകുന്നത്..

ഏട്ടന് ഏറ്റവും ഇഷ്ടമുള്ള നീല കളർ സാരി ഉ ടുത്ത്..

മുല്ലപ്പൂ ഒക്കെ ചൂടി.. നന്നായി ഒരുങ്ങി.. ഏട്ടന്റെ വീടിന്റെ അടുത്തുള്ള ശിവ ക്ഷേത്രത്തിൽ വെച്ചാണ് കല്യാണം.. ദൂരെ നിന്ന് നോക്കി കണ്ടു.. ഞാൻ വലതുകാൽ വെച്ച് കേ റാൻ ആഗ്രഹിച്ചിരുന്ന വീട്..

അപരിചിതരായ ഒരുപാട് ആളുകളുടെ നടുവിൽ നിന്ന് ഞാൻ കണ്ടു.. കൺകുളിർക്കെ.. ഞാൻ ജീ വനും ജീ വിതവുമായി കണ്ട് സ്നേഹിച്ച പുരുഷൻ മറ്റൊരു പെണ്ണിനെ താലി കെട്ടുന്നത്.. നെറുകയിൽ സിന്ദൂരം ചാർത്തുന്നത്.. കൈ പിടിച്ചു വലം വെക്കുന്നത്.. ഇടത്തെ കൺതടം ചെറുതായൊന്ന് നനഞ്ഞു.. കൈ കൊണ്ട് മെല്ലെ തുടച്ചു..

തിരക്കുകൾ കുറഞ്ഞപ്പോൾ ഞാൻ രണ്ട് പേരുടെയും അടുത്തേക്കായി ചെന്നു.. നല്ല കുട്ടിയാണ്..

എന്നെക്കാളും നിറവുമുണ്ട്… ഇടയ്ക്ക് ഏട്ടൻ എന്നെ ഉ ണ്ടച്ചി പാറു എന്ന് വിളിച്ചു ക ളിയാക്കുമായിരുന്നു..

ഏട്ടൻ ആഗ്രഹിച്ച പോലെ തന്നെ മെലിഞ്ഞ ഒരു കു ട്ടിയെ കിട്ടി.. ഒരുപക്ഷെ എന്നെ കല്യാണം കഴിച്ചിരുന്നെങ്കിൽ കിട്ടാവുന്നതിനേക്കാൾ സ്വ ർണത്തിന്റെ തിളക്കവും ഉണ്ട്..

സ്വയം പേര് പറഞ്ഞു പരിചയപ്പെടുത്തി.. രണ്ടു പേരുടെയും കൂടെ നിന്ന് ഫോട്ടോയും എടുത്തു..

എന്നിട്ട് ഏട്ടനോട് മാത്രമായി പറഞ്ഞു.. ഞാൻ നാളെ USൽ പോവുകയാണ്.. സ്കോളർഷിപോട് കൂടി..

അന്ന് പറഞ്ഞ ഉയരങ്ങളിലേക്കുള്ള ആദ്യ പടി..

നി സ്സഹായതയോടെ എന്നെ നോക്കി ഒന്ന് ചിരിച്ചു..

ഇനി ഏട്ടന്റെ പേരിൽ ഒരു പി ടി ഊ ണും.. എന്നിട്ട് എനിക്ക് പോകണം.. ദൂരങ്ങളിലേക്ക്.. എന്റെ സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ.. കൈ മു റിച്ചു ജീ വൻ ക ളയാനും, ദൈവം തന്ന ജീ വിതം ന ശിപ്പിക്കാനും ഒന്നും ഞാൻ നിക്കില്ല.. അച്ഛനും അമ്മയ്ക്കും വേണ്ടി ജീ വിക്കാൻ.. അവരെന്നെ ഓർത്ത് അഭിമാനിക്കാൻ.. പിന്നെ എനിക്ക് വേണ്ടി ദൈവം പ ടച്ചു വി ട്ടിട്ടുള്ള ജീവന്റെ പാ തി എന്നെ തേടി വരും വരെ കാത്തിരിക്കാൻ..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന: ഹരിത ഉണ്ണി