നിഴലായ് നോവലിൻ്റെ ഭാഗം 29 വായിക്കുക……

രചന : Thasal

“പട്ടീീ….. ”

നന്ദനും കുടുംബവും പടിപ്പുര കടന്നപ്പോൾ തന്നെ കേൾക്കുന്നത് മണിയുടെ അലർച്ചയായിരുന്നു….

നന്ദൻ ചുറ്റും ഒന്ന് നോക്കി… ഇനി വല്ല പട്ടിയും…

“പട്ടി കെട്ടാൻ പോകുന്ന കള്ള് കുടിയനെ പോയി വിളിയടി കടവാവലെ…. ”

ഗൗതമിന്റെ അലർച്ച കൂടി കേട്ടതോടെ എല്ലാവരും ഒരുപോലെ നന്ദനെ ഒന്ന് നോക്കി… നന്ദൻ ആണെങ്കിൽ ആകെ കൂടി ഉള്ള തൊലിയും ഉരിഞ്ഞു പോയ കണക്കെ എല്ലാവരെയും നോക്കി ഒന്ന് ഇളിച്ചു…

“അങ്ങനെ ഒന്നും ഇല്ല ഇടക്കൊക്കെ…. ”

“അയ്യോ…. അവളെ വിടടാ…. ഗൗതമെ… വിടടാ.

ഉള്ളിൽ നിന്നും മുത്തശിയുടെ കരച്ചിൽ ഉയർന്നതും സംഭവം കാര്യമാണ് എന്ന് മനസ്സിലാക്കി എല്ലാവരും ഉള്ളിലേക്ക് ഓടി… മുന്നേ പോയ നന്ദൻ ഉള്ളിൽ ഉള്ളത് കണ്ട് ഒന്ന് സ്റ്റെക്ക് ആയി… പിന്നാലെ വന്ന പാറുവും അച്ഛനും വായയും തുറന്ന് നിന്നു… അമ്മ മാത്രം ചിരിക്കാൻ തുടങ്ങി….

നിലത്ത് കിടന്നുള്ള അടിയാണ് ആങ്ങളയും പെങ്ങളും കൂടി… മണിയും മുടിയാണ് ഗൗതമിന്റെ കയ്യിൽ എങ്കിൽ ഗൗതമിന്റെ പാതി ജീവൻ മണിയുടെ കയ്യിലാ… മനസ്സിലായില്ലേ….

കഴുത്തിനാ പിടിച്ചത് എന്ന്… മുത്തശ്ശി അടുത്ത് ഇരുന്നു മണിയുടെ മുടി വിടിവിക്കാൻ ഉള്ള ശ്രമത്തിലാണ്….

“ഞാനല്ല… സെഞ്ചുറി അടിക്കാൻ നിൽക്കുന്ന തങ്ക കുടമേ വിടാത്തത്…. അവളോട്‌ കഴുത്തിൽ നിന്ന് വിടാൻ പറ…. ”

ഒരുത്തന് മരണ വെപ്രാളം… എവിടെ മുത്തശ്ശി മൈന്റ് ചെയ്യുന്നില്ല…

“ടാ വിടടാ എന്റെ കൊച്ചിന്റെ മുടീന്ന്…. കഷ്ടപ്പെട്ടു കാച്ചിയ എണ്ണയും തേച്ചു കൊല്ലങ്ങൾ കൊണ്ട് ഉണ്ടാക്കി എടുത്ത മുടിയാ… വിടടാ… ”

മുത്തശ്ശി അലറി…. ഗൗതം ആണെങ്കിൽ എന്നെ ഒന്ന് കൊന്ന് തരാമോ എന്നൊരു നോട്ടം…

“കെളവി….മരിക്കാൻ കിടക്കുമ്പോൾ തന്നെ വേണം ഇമ്മാതിരി ഊത്ത്… ചിരിച്ചു നിൽക്കാതെ ആരെങ്കിലും ഇതിനെ ഒന്ന് മാറ്റാൻ നോക്കടാ….”

ചുറ്റും നിൽക്കുന്നവരെ നോക്കി കൊണ്ട് ഗൗതം അലറി… എവിടെ ഒരൊറ്റ ഒന്ന് അനങ്ങുന്നില്ല….

“തനിക്ക് എന്റെ അച്ഛനെ തന്നെ മാറ്റി പറയണം അല്ലേഡോ… ”

മണി അവനെ കാലെത്തിച്ചു ചവിട്ടി കൊണ്ട് അലറി…ഗൗതം ആണെങ്കിൽ അത് മോന്തേലും കൊണ്ടു വേദനയും ഉണ്ട്.. ഇളകാനും പറ്റുന്നില്ല എന്ന അവസ്ഥയിലും….ഗൗതമും ഒട്ടും കുറഞ്ഞില്ല മുടിയിൽ തന്നെ വീണ്ടും പിടുത്തം മുറുക്കി…

അല്ലേലും ആണുങ്ങളുടെ സ്ഥിരം പോയിന്റ് ആണ് പെണ്ണുങ്ങളുടെ മുടി….

“പോടീ…. കാലത്തി…. ഒഴിഞ്ഞു പോടീ… ഈ ശരീരത്തിൽ നിന്നും ഒഴിഞ്ഞു പോ…”

നിന്ന് പിടക്കുന്നവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു എഴുന്നേറ്റു ഇരുന്നു കൊണ്ട് അവൻ പറഞ്ഞു….

നന്ദൻ ആണെങ്കിൽ ആ ഡയലോഗിൽ ചിരിച്ചു തുടങ്ങി…. മണി കയ്യും കാലും ഇട്ടു അടിച്ചു അവനെ ചവിട്ടി നിലത്ത് തന്നെ ഇട്ടു… അവന്റെ മേലിലേക്ക് കയറി ഇരുന്നു നെഞ്ചിൽ തന്നെ മാന്തി….

“അയ്യോ നരസിംഹം…. നിന്ന് കിണിക്കാതെ പിടിച്ചു മാറ്റടാ ഇതിനെ അല്ലേൽ നിന്റെ പെങ്ങളെ കെട്ടാൻ ആളില്ലാതായി പോകും… ”

ഗൗതമിന്റെ രോദനം… അത് കേട്ടാൽ സഹിക്കാത്ത ഒരാളെ ഒള്ളൂ… ആരാ… പാറു…

പാറു നന്ദന്റെ മുതുകിനിട്ട് ഒന്ന് കൊടുത്തു…

“പിടിച്ചു മാറ്റഡോ…”

അവൾ അലറിയതും നന്ദൻ വേറൊന്നും ചിന്തിക്കാൻ പോലും നിൽക്കാതെ ഓടി പോയി ഗൗതമിന്റെ മേലിൽ നിന്നും മണിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു…

മണി ആണേൽ അട്ട പറ്റിയ കണക്കെ ഗൗതമിനെ പിടിച്ചു കൊണ്ട് അടിയും തൊഴിയും തന്നെ…

“വിടടോ…ഡോ… തനിക്ക് ഇനിയും വേണോഡോ… ”

നന്ദന്റെ കയ്യിൽ കിടന്നു പിടഞ്ഞു കൊണ്ട് അവൾ ഗൗതമിന് നേരെ അലറി… നന്ദൻ അവളെ പിടിച്ചു മാറ്റിയതും ഗൗതം രണ്ട് കയ്യും ഉയർത്തി കുരിശ് പോലെ കാണിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു….

“പോ സാത്താനെ…”

അതും പറഞ്ഞു കൊണ്ട് പിന്നോട്ട് മാറുന്നവനെ കണ്ട് അവൾ കൈ എത്തിച്ചു ടീവിയുടെ റിമോർട്ട് എടുത്തു ഒറ്റ ഏറ്… കറക്റ്റ് ആയിട്ട് അത് ഗൗതമിന്റെ തലക്ക് മുകളിലൂടെ അതാ പോകുന്നു….

ഗൗതം നെഞ്ചിൽ കൈ വെച്ച് ആശ്വസിച്ചു…. ഫുട്‌ബോളിൽ ഷോട്ട് എടുത്തു കഴിഞ്ഞു അത് ക്രോസ്സ് ബാറിന് മുകളിലൂടെ പോയാൽ ഗോൾ കീപ്പർക്ക് ഉണ്ടാകുന്ന ആശ്വാസം ഇല്ലേ… ദത് തന്നെ…

“Just miss…. ”

പാറുവിന്റെ ഡയലോഗ് വന്നതോടെ ഗൗതം അവളെ ഒരു നിമിഷം നോക്കി പോയി…. കെട്ടുതാലി പൊട്ടിക്കാൻ നോക്കുന്ന പോർക്കേ… പാറുവിനെ മനസ്സിൽ നന്നായി സ്മരിച്ചു പോയി… നന്ദൻ മണിയെ വയറ്റിലൂടെ ചുറ്റി പിടിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു….ഇടയ്ക്കിടെ ഭീഷണി ഉയർന്നു കേൾക്കുന്നുണ്ട്….

ഭീസണി എനിക്ക് ഇഷ്ടം അല്ല എന്ന എക്സ്പ്രശനാണ് ഗൗതമിന്…

“കൊണ്ട് പോടാ ആ ഭ്രാന്തിയെ… ”

ഗൗതം വിളിച്ചു പറഞ്ഞു…

“ഭ്രാന്തി നിങ്ങടെ കുഞ്ഞമ്മ… ”

പറഞ്ഞു തീരും മുന്നേ മണി നന്ദന്റെ കയ്യിൽ നിന്നും കുതറി മാറി ഓടി….

ഇനി ഫുൾ സ്ലോ മോഷൻ…. ഗൗതം ഞെട്ടി കൊണ്ട് മുഖത്തിന്‌ മീതെ രണ്ട് കയ്യും വെച്ച് നിൽക്കുന്നു…. പാറു ഞെട്ടി കണ്ണും തള്ളി നിൽക്കുന്നു… നന്ദൻ കൈ അവൾക്ക് നേരെ നീട്ടി കൊണ്ട് തടയാൻ ശ്രമിക്കുന്നു…മണി എന്തോ അലറി കൊണ്ട് ഓടുന്നു… ഗൗതമിന് തൊട്ടരികിൽ എത്തുന്നു…കഴുത്തിന് പിടിക്കാൻ കൈ ഉയർത്തുന്നു…..

കട്ട്‌…..സ്ലോമോഷൻ തീർന്നു… കാര്യത്തിലേക്ക് കടക്കുകയാണ് സുഹൃത്തുക്കളെ…

പിടിക്കുന്നതിനും മുന്നേ നന്ദൻ അവളെ പൊക്കി എടുത്തു…. അവന്റെ കയ്യിൽ കിടന്നു കുതറി മാറാൻ ശ്രമിച്ചതും നന്ദൻ അവളെ പൊക്കി എടുത്തു റൂമിലേക്ക് ആക്കി ഡോർ ലോക്ക് ചെയ്തു….

“I am ok…. ”

യുദ്ധം ജയിച്ച പോരാളി കണക്കെ ഒന്ന് എഴുന്നേറ്റു നിന്ന് കൊണ്ട് ആരോടെന്നില്ലാതെ പറയുന്ന അവനെ പാറു ഒന്ന് പുച്ഛിച്ചു നോക്കി…

“അതിന് ആരെങ്കിലും ചോദിച്ചോ…. ”

“അതിന് നീ ഏതാടി മരഭൂതമെ….”

അവളെ നോക്കി പുച്ഛിച്ചു കൊണ്ട് അച്ഛനെയും അമ്മയെയും ഒരു നിമിഷം അവൻ നോക്കി…

“എന്നെ കൊല്ലുന്നതും നോക്കി നിൽക്കുകയാണല്ലേ… വേണ്ടായിരുന്നു… അപ്പച്ചിയെ ഞാൻ ഇതിൽ പ്രതീക്ഷിച്ചില്ല…. ”

അവൻ ഒരു സെന്റി അടിച്ചു നോക്കി… അത് കറക്റ്റ് ആയി കൊണ്ടാൽ ഇന്നിവിടെ എന്തെങ്കിലും ഒക്കെ സംഭവിക്കും… കിട്ടിയാൽ ഊട്ടി…. അല്ലേൽ ചട്ടി….

“പിടിച്ചു മാറ്റാൻ ഇന്നും ഇന്നലേം തുടങ്ങിയത് അല്ലല്ലോ… ചെറുപ്പം മുതലേ അവളുടെ തല്ലു കൊണ്ട് വളർന്നവൻ അല്ലേ നിങ്ങള്… പിന്നെ എന്താ… ഇതിനാണോ ഏട്ടാ…. തല്ലു കൊള്ളി തല്ലു കൊള്ളി എന്ന് പറയുന്നത്… ”

പാറു ഒന്ന് ഇട്ടു നോക്കി…. ഗൗതം അവളുടെ ചെവിക്കടുത്ത് ചുണ്ട് ചേർത്ത് എന്തോ ഒന്ന് പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് ഉള്ളിലേക്ക് നടന്നു…

പോകുന്നതിനിടയിൽ മുത്തശ്ശിയെ ഒരു നോക്ക് നോക്കി… യാ മോനെ….

“കെളബി… ചത്തോ എന്നറിയാൻ വന്നതാവും അല്ലേ… കൊന്നില്ല…. കൊന്നാൽ ഒരു നോട്ടീസ് അയക്കാം… ബോഡി ഏറ്റു വാങ്ങാൻ വന്നാൽ മതി… വരുന്ന വഴിക്ക് പേരക്കുട്ടിക്ക് തലയിൽ തേച്ചു പിടിപ്പിക്കാൻ ചെമ്പരത്തി എണ്ണയും ഇങ്ങ് എടുത്തോ… ”

ഞൊണ്ടി കൊണ്ട് ഉള്ളിലേക്ക് പോകുന്ന അവനെ എല്ലാവരും ചിരിയോടെ നോക്കി…പാറു ആണേൽ നേരത്തെ പറഞ്ഞ ഹാങ്ങ്‌ ഓവറിൽ ആണ്….

“മോളെ പാറു… നിന്റെ അച്ഛൻ ഒരു പാവം ആണ്….. എന്റെ മക്കളുടെ കയ്യിലിരിപ്പ് കൊണ്ട് ദിവസം രണ്ട് നേരം വെച്ച് ആരെങ്കിലും ഒക്കെ എന്നെ സ്മരിക്കുന്നുണ്ട്… ഇനിയും ഈ അച്ഛനെ വിളിപ്പിക്കരുത്… ”

അച്ഛൻ അപേക്ഷയോടെ പറയുന്നത് കേട്ടു ആകെ തേഞ്ഞമട്ടെ ഉള്ളിലേക്ക് നടന്നു….

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“വേദനയുണ്ടോ….”

“ഇല്ലടി…. തന്നത് മുഴുവൻ തെൻമിട്ടായിയും പാലൈസും അല്ലേ…. മാറി നിന്നോണം അങ്ങോട്ട്‌…. ”

നെറ്റിയിലെ കല്ലിച്ച പാടിൽ ഐസ് വെക്കുകയാണ് ഗൗതം അവന്റെ തൊട്ടടുത്തിരുന്നു കൊണ്ടാണ് പാറുവിന്റെ അന്തവും കുന്തവും ഇല്ലാത്ത ചോദ്യം…. ഗൗതം കവിൾ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു നോക്കി… നല്ല വേദന…. ഇമ്മാതിരി അടി ജന്മത്തിൽ കൊണ്ടിട്ടില്ല….

അപ്പോഴേക്കും ഡോറും കടന്നു നന്ദൻ ബെഡിൽ വന്നിരുന്നു… ചുണ്ടിലെ ചിരി പുറത്തേക്ക് വരാതിരിക്കാൻ കഷ്ടപ്പെടുന്നുണ്ട്… നേരെ ഫോണിലേക്ക് തന്നെ നോട്ടം മാറ്റി… അല്ലേൽ ഗൗതമിനെ കാണുമ്പോൾ ചിരിച്ചു പൊട്ടും….

“നിനക്ക് അവളെ ഒന്ന് തടഞ്ഞു നോക്കാമായിരുന്നില്ലേടാ… ”

നന്ദന്റെ ചോദ്യം ന്യായം…

“ആദ്യത്തെ പിടി തന്നെ കൊലവള്ളിക്ക് ആയാൽ ഏത് വാപ്പ വിചാരിച്ചാൽ ആട തടയാൻ പറ്റ…

എന്നിട്ടും ഞാൻ തടഞ്ഞു… സ്വന്തം ദേഹം കൊണ്ട്… അത് കൊണ്ട് ഒരു അടി പോലും മിസ്‌ ആകാതെ കിട്ടിയിട്ടുണ്ട്… അല്ല പിന്നെ… ”

ഗൗതം പറഞ്ഞതും നന്ദന് ചിരിച്ചു ഒതുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“ഇങ്ങ് നീങ്ങി നിൽക്ക് രണ്ടാളും…. ”

ഇരു വശങ്ങളിൽ ആയി രണ്ട് കൂട്ടരേയും നിർത്തി ചോദ്യം ചെയ്യലിൽ ആണ് അച്ഛൻ…മണി ഗൗതമിനെ നോക്കി പല്ല് കടിച്ചു… ഗൗതം പറ്റും വിധം ഒന്ന് പുച്ഛിച്ചു…

“ഞങ്ങൾ വന്നത് എന്തിനാണ് എന്നറിയോ… ”

അച്ഛന്റെ ചോദ്യം വന്നതും രണ്ട് പേരും ഇല്ല എന്നർത്ഥത്തിൽ തല കുലുക്കി…

“നിങ്ങളെ ഒക്കെ വിവാഹ തിയ്യതി പറയാൻ… അടുത്ത ആഴച്ച നിശ്ചയവും… അതിന് തൊട്ടടുത്ത ആഴ്ച തന്നെ ഗൗതമിന്റെയും പാറുവിന്റെയും വിവാഹം… അതിന് ഒരാഴ്ച കഴിഞ്ഞു മണിയുടെയും നന്ദന്റെയും…. മനസ്സിലായോ… ”

ഈ ഒരു അവസ്ഥയിൽ അഭിപ്രായം പറയുന്നത് ശരിയല്ല എന്ന് തോന്നിയതും ഒരു കൂട്ടരും മിണ്ടാതെ നിന്നു…

“അത് പറയാൻ വന്നപ്പോൾ കണ്ടതോ…. ടാ… ഗൗതം എന്തിനായിരുന്നു ഇവിടെ തല്ല്,,,, ”

അച്ഛൻ ചോദിച്ചു…

“ഇവൾക്ക് ഭ്രാന്ത അച്ഛാ… വെറുതെ… ”

“വെറുതെ ഒന്നും അല്ല അച്ഛ… ഇയാള് എന്റെ അച്ഛനെ മാറ്റി പറഞ്ഞു… ”

ഇച്ചിരി കലിപ്പ്‌ മോട് ഓൺ ആക്കി കൊണ്ട് മണി പറഞ്ഞത് ഗൗതം ആലോചനയിൽ..

അതെപ്പോ….

“ടാ… നീ എന്താടാ പറഞ്ഞത്… ”

“ഞാനോ… ഞാനൊന്നും പറഞ്ഞില്ലല്ലൊ… ”

“അമ്മ പറ എന്താ നടന്നത്… ”

“എനിക്കറിയില്ല മക്കളെ… ഇവിടെ രണ്ടും കൂടി സംസാരിച്ചു ഇരിപ്പുണ്ടായിരുന്നു.. പെട്ടെന്ന് ശബ്ദം കേട്ടു വന്നു നോക്കിയപ്പോൾ താഴെ ഗൗതമും മുകളിൽ മണിയും… ”

മുത്തശി ഓർത്തെടുത്തു താടക്കും കൈ കൊടുത്തു കൊണ്ട് പറഞ്ഞതും അച്ഛൻ മണിയെ ഒന്ന് നോക്കി…

“സത്യായിട്ടും ഇയാള് അങ്ങനെ പറഞ്ഞത് കൊണ്ടാ…. ”

“കുറെ നേരം ആയി അവൻ പറഞ്ഞു എന്ന് പറയുന്നു… എന്താടി അവൻ പറഞ്ഞത്… ”

നന്ദന്റെ ക്ഷമ അങ്ങ് നശിച്ചു…

“നിന്റെ തന്തയല്ല എന്റെ തന്ത…. !!!”

സ്പോട്ടിൽ ഉള്ള അവളുടെ ഡയലോഗ് കേട്ടു എല്ലാവരും ഞെട്ടി പണ്ടാരം അടങ്ങി പോയി…

വിവരം ഇല്ലേ ഈ കുട്ടിക്ക്…

“ടി അത്… ”

“സിനിമയിൽ ആണെന്നല്ലേ… സിനിമയിൽ ഉള്ളതാണ് എങ്കിലും തനിക്ക് എന്നോട് തന്നെ പറയണമായിരുന്നോഡോ…ഒന്നും ഇല്ലേലും ഒരേ തന്തക്ക് ജനിച്ചതല്ലേ… എന്നിട്ട് സ്വന്തം തന്തയെ വിളിക്കാൻ നിൽക്കുന്നു…. കാലമാടൻ ”

പറഞ്ഞു തീരും മുന്നേ ഒരു സ്റ്റീൽ ഗ്ലാസ്‌ വായുവിലൂടെ തെറിച്ചു വന്നു… അത് മേലിൽ തട്ടും മുന്നേ തന്നെ ഗൗതം ഒഴിഞ്ഞു മാറിയതും അത് നേരെ ചെന്ന് വീണത് പാറുവിന്റെ കയ്യിലും… പാറു ഒരു കൂസലും കൂടാതെ ഗൗതമിന്റെ തലക്ക് നോക്കി തന്നെ എറിഞ്ഞു…. ഗൗതം ഒരു നിമിഷം ചുറ്റും ബട്ടർഫ്ലൈസിനെ കണ്ടപ്പോൾ ആണ് ഒരു തല്ലു കിട്ടിയത് ഓർമയിൽ ഉണർന്നത്…. നന്ദനും കുടുബം അടക്കം എല്ലാവരും അവളെ അത്ഭുതത്തോടെ നോക്കി….

“ഒരാളുടെയും ഏറ് ഞാൻ മിസ്‌ ആക്കാറില്ല… ”

വലിയ ഗമയിൽ ആയിരുന്നു സംസാരം… ഗൗതം തലയും ഉഴിഞ്ഞു കൊണ്ട് അവളെ നോക്കി കണ്ണുരുട്ടി…

“ഇതിനൊക്കെ മൂത്ത ഭ്രാന്ത…. കൊണ്ട് പോയി ചങ്ങലക്ക് ഇടെടാ…. ഏത് നേരത്ത് ആണാവോ എന്റെ ദൈവമെ….. ”

എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഉള്ളിലേക്ക് പോകുന്ന ഗൗതമിനെ കണ്ട് എല്ലാവരും പരസ്പരം നോക്കി…

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“ഏട്ടാ….എനിക്ക് എന്തോ ഒരു പേടി തോന്നുന്നു.

ഉമ്മറത്തു പത്രവും പിടിച്ചു ഇരിക്കുമ്പോൾ ആണ് അച്ഛന്റെ അടുത്ത് വന്നിരുന്നു കൊണ്ട് അമ്മ പറഞ്ഞത്… അച്ഛൻ സംശയത്തോടെ അവരെ നോക്കി…

“രണ്ട് കൂട്ടരുടെയും വിവാഹം ഒരു പന്തലിൽ ആക്കാമായിരുന്നു…. ഇനി മണിക്കുട്ടിക്ക് തോന്നുവോ സ്വന്തം മോളുടെ ജീവിതം നന്നാക്കാൻ വേണ്ടി നമ്മൾ മനഃപൂർവം അങ്ങനെ ആക്കിയതാണ് എന്ന്…

ഒന്നും ഇല്ലേലും പാറുവിനെക്കാളും ഗൗതമിനെക്കാളും മുന്നേ സ്നേഹിച്ചു തുടങ്ങിയവരാണ് നന്ദനും മണിയും….എനിക്കെന്തോ…. ”

അമ്മയുടെ വാക്കുകൾ അയാളെ നന്നായി ചിന്തിപ്പിച്ചു….

“കണിയാൻ കുറിച്ച് തന്ന തിയ്യതി അനുസരിച്ച് ആണ് ഞാൻ പറഞ്ഞത്… പക്ഷെ… ഞാൻ ചിന്തിച്ചില്ലഡോ… കുട്ടിക്ക് അത് വിഷമം ആയി കാണോ… ”

അച്ഛനും സങ്കടം തോന്നി….

“നീ വാ… ”

അച്ഛൻ അമ്മയെ വിളിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു….

” കല്യാണം കഴിഞ്ഞിട്ട് നീ ഈ വീട്ടിലേക്ക് തന്നെയല്ലേടി കയറി വരാൻ പോകുന്നത്… നിനക്കുള്ളത് അപ്പൊ തരാടി തീറ്റപണ്ടാരമെ… ”

ഹാളിലെ ദിവാൻ കോട്ടിലും നിലത്തും ആയി കിടപ്പുണ്ട് മുത്തശ്ശിയും പേര കുട്ടികളും…

മുത്തശ്ശിയുടെ മടിയിൽ ആയുള്ള കിടത്തം ആണ് മണിയും നന്ദനും…. ഗൗതമും പാറുവും തല്ലിൽ ആണ്…

കാരണം… കാരണം ഉണ്ട്… നേരത്തെ ഏറിൽ ചെക്കന്റെ തലയിൽ ഒരു മുഴ……

“എന്റെ ഏട്ടാ…. തല്ലു കൂടാതെ കാര്യത്തിലേക്ക് കടക്ക്….. ഇനി ഒരാഴ്ച കൂടി ഒള്ളൂ കല്യാണത്തിന് ഡ്രസ്സ്‌ എടുക്കണ്ടായോ…. ”

മണിയുടെ ചോദ്യം ആണ്… അത് കേട്ടു കൊണ്ടാണ് അച്ഛനും അമ്മയും ഉള്ളിലേക്ക് കയറി വരുന്നത്…

“എന്താ ഇവിടെ ഒരു ചർച്ച… ”

“ഒന്നും ഇല്ല എന്റെ അച്ഛാ…ഇവരുടെ കല്യാണം ഇങ്ങ് അടുത്തില്ലേ….. ഡ്രസ്സ്‌ എടുക്കണ്ടേ എന്ന് ചോദിച്ചു രണ്ടിനും കൂസൽ ഇല്ല… ”

ബല്ലാൽ ദേവനും ബാഹുബലിയും കണക്കെ പരസ്പരം നോക്കി പേടിപ്പിച്ചു കൊണ്ട് നിൽക്കുന്ന ഗൗതമിനെയും പാറുവിനെയും ചൂണ്ടി കൊണ്ട് മണി പറഞ്ഞു…

“അത് എന്തായാലും എൻഗേജ്മെന്റിനും രണ്ട് കല്യാണങ്ങൾക്കും ഉള്ളത് ഒരുമിച്ച് എടുക്കാം…

അതായിരിക്കും നല്ലത്…അതല്ല ഞങ്ങൾ വേറെ കാര്യം സംസാരിക്കാൻ വന്നതാ… ”

അച്ഛൻ പറഞ്ഞതും മണി സംശയത്തോടെ തനിക്ക് അടുത്ത് കിടക്കുന്ന നന്ദനെ നോക്കി… ആള് കണ്ണടച്ച് കിടപ്പാണ് മുത്തശ്ശിയുടെ കൈകൾ രണ്ട് പേരുടെയും മുടി ഇഴകളിലൂടെ ഇഴഞ്ഞു നീങ്ങി…

“എന്താ അച്ഛാ… ”

“ഞങ്ങൾ ഓർക്കുക ആയിരുന്നു… രണ്ട് വിവാഹങ്ങളും ഒരു പന്തലിൽ…. ”

“ഏയ്‌… അത് പറ്റത്തില്ല… എന്റെ ഏട്ടന്റെ കല്യാണത്തിന് എനിക്ക് മുന്നിൽ തന്നെ നിൽക്കണം…. ”

ഇച്ചിരി കുറുമ്പോടെ തന്നെ ആയിരുന്നു മണി പറഞ്ഞത്.. അവളുടെ വാക്കുകൾ അച്ഛനിലും അമ്മയിലും ഒരു ആശ്വാസം പകർന്നു… നന്ദന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു… അവൻ ആരും കാണാത്ത മട്ടെ ചെറു വിരലിനാൽ അവളുടെ വിരലിൽ ഒരു സ്പർശം… അത് അവന്റെ സ്നേഹം ആയിരുന്നു….

“കുട്യോള് പറയുന്നതും ശരിയാണ്….. ഇവിടെ പാറു ഇവിടെ കയറുന്ന അന്ന് തന്നെ മണി പോയാൽ അത് പാറുവിനും ഒരു ബുദ്ധിമുട്ട് ആയിരിക്കും…. ഈ വയസ്സിയെ കൊണ്ട് കുട്യോളെ സഹായിക്കാനും പറ്റില്ലല്ലൊ…. അത് കൊണ്ട് തീരുമാനിച്ച പോലെ മതി… നന്ദിനി… അതായിരിക്കും ശരി… ”

മുത്തശ്ശി രണ്ട് പേരുടെയും മുടിയിൽ തലോടി കൊണ്ട് പറഞ്ഞു… നന്ദൻ മെല്ലെ മണിയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു… അവളും ഒന്ന് പുഞ്ചിരിച്ചു… അതിൽ തന്നെ എല്ലാം ഉണ്ടായിരുന്നു….

തുടരും…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : Thasal