മഴ പോൽ, തുടർക്കഥ, ഭാഗം 14 വായിക്കുക……

രചന : മഞ്ചാടി

“”ഗായു ഒന്ന് നിന്നെ… അല്ല കുഞ്ഞോളെ ആക്രമിച്ച അയാൾ മരിച്ചില്ലേ…””

“”അതെ മരിച്ചതല്ല… കൊന്നതാ ആ കാമ മൂത്ത പിശാചിനെ ഉണ്ണിയേട്ടൻ തന്നെ… അന്ന് അവിടെ അവര് തമ്മിൽ നടന്ന അടി പിടിയിൽ ഉണ്ണിയേട്ടന് അങ്ങനെ ഒക്കെ സംഭവിച്ചു….പൂജ കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരികെ വന്നപ്പോൾ കണ്ടത് ബോധമറ്റ് കിടക്കുന്ന മൂന്ന് ശരീരങ്ങൾ….

കുഞ്ഞോളെ അങ്ങനൊരവസ്ഥയിൽ കണ്ട ഷോക്കിൽ ഉണ്ണിയേട്ടന് മാനസികം പിടിപെട്ടു…. ബോധം വരുമ്പോൾ ഉണ്ണിയേട്ടൻ തികച്ചും ഒരു ഭ്രാന്തനായിരുന്നു….അടുത്ത് വരുന്നവരെ ഒക്കെ പിച്ചി പറിച്ചും മാന്തിയും ആക്രമിക്കുന്നൊരാൾ….അത് കൊണ്ട് ആ ഗുണ്ടയെ കൊന്നതിനു കാസൊന്നും ഉണ്ടായില്ല… ഭയങ്കര അലർച്ചയും നില വിളിയുമായിരുന്നു വീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ….ആ ദിവസങ്ങളൊന്നും ഓർക്കാൻ കൂടി വയ്യ…. ഭയാനകമായിരുന്നു….. ഉണ്ണിയേട്ടനെ അടക്കി നിർത്താൻ വല്യച്ഛൻ എത്ര അടിച്ചിട്ടുണ്ടെന്നറിയോ…

എങ്കിലും ഉണ്ണിയേട്ടനും അയാളും തമ്മിലുണ്ടായ സംഘട്ടനത്തിൽ ആ കാമ ഭ്രാന്തന്റെ ഇരുമ്പ് വടി കൊണ്ടേറ്റ അടി കാരണം ഉണ്ണിയേട്ടന് പല ഓർമ്മകളും നഷ്ട്ടപെട്ടു. ചിലത് മാത്രം പൂർണമല്ലാതെ അവശേഷിക്കുന്നു….ഡോക്ടർ പ്രതേകം പറഞ്ഞതാ കുഞ്ഞോളുടെ ഓർമ്മകൾ ഉണ്ണിയേട്ടന് തിരിച്ചു കിട്ടാൻ സാധ്യതയുള്ള ഒരു സാഹചര്യവും ഉണ്ടാക്കരുതെന്ന്…. അങ്ങനെ വന്നാൽ ചിലപ്പോ പെട്ടന്നുള്ള ഷോക്കിൽ മരണം വരെ സംഭവിക്കാം എന്ന്…..അത് കൊണ്ട് കുഞ്ഞോളുടെ വ സ്ത്രങ്ങളും ഫോട്ടോസും എല്ലാം ഇവിടെ നിന്നും മാറ്റി….അവളെ കുറിച്ചുള്ള ഒരോർമ്മയും ഇന്നീ വീ ട്ടിലില്ല…..””

ഗായത്രി എഴുന്നേറ്റതും അമ്പിളി എന്തൊക്കെയോ ചിന്തിച്ചിരിപ്പായിരുന്നു…. കേട്ടതിൽ എന്തൊക്കെയോ പൂ ർണ്ണമല്ലാത്തത് പോലെ…..ഉള്ളിൽ വീണ്ടും സം ശയത്തിന്റെ നാമ്പുകൾ ത ളിരെടുത്തു….

“”ഗായു…. എടി ഗായത്രി…. നിന്നെ എത്ര തവണ വി ളിക്കണം…. ഇങ്ങോട്ട് വാടി പോത്തേ….

എന്താടി നിനക്ക് വിളിച്ചാ വിളി കേ ട്ടൂടെ….””

ചെറിയമ്മ വീണ്ടും ചീത്ത വിളി തുടങ്ങിയതും ഗായത്രി തിടുക്കത്തിൽ തറയിൽ കി ടന്നിരുന്ന ദുപ്പട്ട എടുത്ത് ക ഴുത്തിൽ ചു റ്റിയിട്ടു…

“”ഓ… ന്റെ ചേച്ചി.. ഈ അമ്മേടെ ഒരു കാര്യം ഞാൻ ചെല്ലട്ടെ….എന്താണാവോ…. ഹോ… തറ തു ടക്കാനാവും… നിക്ക് വയ്യ… കോളേജ് ഒന്ന് തുറന്നോട്ടെ…. ന്റെ പട്ടി തു ടയ്ക്കും തറ…. ഈ പണ്ടാറ സ്റ്റഡി ലീവ് എന്നാ ഒന്ന് തീരാ… ന്റെ തമ്പുരാനേ…കഴിഞ്ഞ് കിട്ടിയാ മതിയായിരുന്നു…””

പിറു പിറുത്ത് കൊണ്ടവൾ ഗോവണി പ ടികൾ ഇ റങ്ങി താഴെ എത്തിയിരുന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

അമ്പിളി കിടക്കയിൽ മ ലർന്നു കി ടന്നു….നേരം പന്ത്രാണ്ടടിച്ചെങ്കിലും കണ്ണിൽ ഉറക്കമില്ലായിരുന്നു…

എഴുന്നേറ്റ് പുറത്തേക്കുള്ള ജാലകത്തിന്റെ കൊ ളുത്തഴിച്ചു….പാതി മുറിഞ്ഞ തിങ്കൾ കലയുണ്ട് മാനത്ത് തിളങ്ങി നിൽക്കുന്നു….അടുത്തായി ഒരു കുഞ്ഞു നക്ഷത്രവും…. കാണാൻ ചേലുള്ളൊരു രാത്രി….

അ ന്തി പൂക്കളുടെ മണം പേറി ഒരിളം കാറ്റ് പയ്യെ വീ ശുന്നുണ്ട്… അതിനൊത്ത് മുടി ഇഴകൾ മെല്ലെ ഇ ളകി കൊണ്ടിരുന്നു…

ഉണ്ണിയേട്ടനിലായിരുന്നു ആ പെ ണ്ണിന്റെ ചിന്ത മുഴുവനും…. ഇപ്പൊ ഉ റങ്ങി കാണുവോ….

ഉണ്ണിക്കുട്ടൻ….. നാളെ രാവിലെ തന്നെ ഇങ്ങെത്തും…. എന്നാലും കാണാൻ കൊ തിയാവാ….അവന്റെ കു റുമ്പും വാ ശിയും ചേലുള്ള പരിഭവങ്ങളും ആസ്വദിക്കാൻ പൂ തി തോന്നുന്നു….

ഹൃദയം ആ ഭ്രാന്തനോടുള്ള പ്രേ മത്തിൽ വല്ലാതെ തുടി കൊ ട്ടുകയായിരുന്നപ്പോൾ….

നേരം പരക്കെ പരക്കെ വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളു…. അതിന് മുന്നേ അമ്പൂട്ടി ത ട്ടി പിടഞ്ഞെഴുന്നേറ്റു….കുളിച്ചൊരുങ്ങി നെറ്റിയിൽ സിന്ദൂരം തൊട്ട് അടുക്കളയിലേക്ക് ഓ ടി….

വല്ലാത്തൊരാവേഷമായിരുന്നവളിൽ…

ഇന്ന് ഉണ്ണിക്കുട്ടൻ വരുവല്ലോ…. ഉള്ളിൽ സന്തോഷത്തിന്റെ തി രയിളക്കമായിരുന്നു….ഓരോ പ ണി ചെയ്യുമ്പോഴും ആ പെണ്ണിലെ ഉത്സാഹം കൂ ടി വന്നു….

കു ഞ്ഞു കിളികളുടെ ശബ്ദം കാതിലേക്ക് വന്ന് തുടങ്ങി…. വടക്കേ വളപ്പിലുള്ള ആൽ മരത്തിന്റെ കൊമ്പിലിരുന്ന പറവകൾ കൂ ട്ടത്തോടെ ചി റകടിച്ചുയരുന്നതും കൊത്ത് കൂടുന്നതും ദോശക്കുള്ള മാവ് ക ലക്കമ്പോൾ കൗതുകത്തോടെയവൾ ആസ്വദിച്ചു….

വെളിച്ചം ഭൂമിയിലേക്ക് പതിഞ്ഞു തുടങ്ങിയതും പുറത്തിറങ്ങി കൂട്ടിയിട്ട തേങ്ങയിൽ നിന്നോരെണ്ണം എടുത്ത് പൊ തിച്ചു…

“”ആഹാ…. അമ്പിളി കുട്ടി നേരത്തെ എഴുന്നേറ്റോ….. പ നി മാറുന്നല്ലേ ഉള്ളു…. മോൾ പ ണികളൊന്നും ചെയ്യണ്ട….””

അടുക്കള വാതിൽക്കൽ ഉ റക്കപ്പിച്ചോടെ നിൽക്കുന്നുണ്ട്, ചെറിയമ്മ….

“”ന്റെ പ നിയൊക്കെ എപ്പഴോ മാറി ചെറിയമ്മേ….. ദേ ഞാൻ അടുപ്പത്ത് ചായ ഇട്ട് വെച്ചിട്ടുണ്ടേ…ചെറിയമ്മ കു ടിക്കൂ ട്ടോ… ഞാൻ ഈ തേങ്ങ ഒന്ന് പൊളിക്കട്ടെ….””

ചെറിയമ്മ അകത്തേക്ക് തന്നെ കയറുന്നത് കണ്ടു…വെട്ട് കത്തി കൊണ്ട് തേങ്ങ പൊട്ടിച്ച് അമ്പിളി ചിരവുമ്പോഴാണ് ഗായു എഴുന്നേറ്റ് വരുന്നത് …കിളി കൂട് പോലുള്ള മു ടി മാന്തി പറിക്കുന്നുണ്ട്

“”ആഹാ…. അമ്പിളി ചേച്ചി നേരത്തെ എഴുന്നേറ്റോ…. ഇന്ന് നല്ല ഉത്സാഹവാണല്ലോ…. ആഹ്….

കെട്ട്യോൻ വരുന്നതിന്റെ പൊ ലിവ് ആണല്ലെടി കള്ളി… മഹ്ഹ് നടക്കട്ടെ… നടക്കട്ടെ…”

ക ളിയാക്കി കൊണ്ടവൾ ചിരവി കൊണ്ടിരിക്കുന്ന തേങ്ങയിൽ നിന്ന് ഒരു പിടി എടുത്ത് വായക്കകത്ത് ക യറ്റി…ചെറിയമ്മയുടെ അടക്കിയ ചിരി കേട്ടതും ല ജ്ജയോടെ മറ്റെങ്ങോ അമ്പൂട്ടി മിഴികളൂന്നിയിരുന്നു…

“”ഡീ… ഡീ വെ ക്കടി അവിടെ…ഹാ .””

ഗായു വീണ്ടും ചിരകിയ തേങ്ങയിൽ നിന്നും കയ്യിട്ട് വാരാൻ തുനിഞ്ഞതും കയ്യിൽ ചെ റുതായി അമ്പിളി പിച്ചി… ഭവതി പല്ല് തേച്ചോ എന്തോ…

പത്തരക്ക് ഉണ്ണിയേട്ടന് വരുമെന്നാ പറഞ്ഞത്…

സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ….

അമ്പിളികുട്ടിക്ക് നിക്ക പൊ റുതി ഇല്ല… ഉണ്ണി കുട്ടന് ഇഷ്ട്ടമുള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്…

അട പായസവും ഉണ്ണിയപ്പവും പിന്നെ ഗായത്രിയെ സോ പ്പിട്ട് അടുത്തുള്ള കുമാരേട്ടന്റെ കടയിൽ നിന്നും ഒരു പൊതി നാരങ്ങ മി ട്ടായിയും വേ ടിപ്പിച്ചു…ചുവപ്പും ഓറഞ്ചും നിറത്തിലുള്ള ഒത്തിരി ചന്തമുള്ള നാരങ്ങ മി ട്ടായികൾ….

“”ഗായു പത്തേ മുക്കാലയല്ലോ…. എന്താ അവര് വരാത്തെ….””

ഉണ്ണിക്കുട്ടനെ കാണാൻ കൊ തിയാവുന്നുണ്ടവൾക്ക്…. താ ടക്ക് കൈ കൊടുത്ത് ഉമ്മറത്തിണ്ണയിൽ ച ടഞ്ഞിരുന്നു…ചെറിയമ്മയും മുത്തശ്ശിയും എന്തൊക്കെയോ പറഞ്ഞ് ഇറയത്ത് തന്നെ ചിരിചിരിപ്പാണ്..

“”ഹൗ… ന്റെ ചേച്ചി… നിങ്ങടെ കെട്ട്യോൻ ഇപ്പൊ വരും കുറച്ച് കൂടി കാത്തിരിക്കൂ….അങ്ങേര് മിനിഞ്ഞാന്ന് പോയതല്ലേ…. കെട്ട്യോനെ കാ ണാൻ ഇങ്ങനെയും ഉണ്ടോ ആക്രാന്തം ….””

ഉണ്ണിക്കുട്ടനെ കാണാത്തതിലുള്ള പ രിഭവത്തിൽ അമ്പൂട്ടി മുഖം തിരിച്ചു…. ചുണ്ടുകൾ പി ണക്കത്താൽ പു റത്തേക്കുന്തിയിരുന്നു…. ഒത്തിരി നേരായി കാത്തിരിക്കാൻ തുടങ്ങിയിട്ട്….

ഉണ്ണിക്കുട്ടൻ ഇതുവരെ വന്നില്ലല്ലോ….

കുറച്ച് കഴിഞ്ഞതും ഒരു കു ഞ്ഞു പൊ ട്ട് പോലെ വല്യച്ഛന്റെ വാഹനം വരുന്നത് കണ്ടതും ചാടി എഴുന്നേറ്റവൾ…ഗേറ്റ് കടന്ന് കാർ മുറ്റത്ത് നിർത്തിയതും വ ല്ലാത്തൊരാഹ്ലാദം ആ പെണ്ണിനെ വന്ന് മൂടുകയായിരുന്നു…

ഉണ്ണിക്കുട്ടന്റെ കയ്യിൽ നിറയെ പല നിറത്തിലുള്ള ബലൂണാ… മറു കയ്യിൽ കുഞ്ഞുങ്ങളെ പോലെ വായിലിട്ട് നുണയുന്ന കോലുമിട്ടായിയുടെ കോല് പി ടിച്ചിട്ടുണ്ട്…ഓ ടി ചെന്നവളാ കൊച്ചു ഭ്രാന്തനെ ഇറുകെ പുണർന്നു…പേരറിയാത്ത ഏതോ ഒരു വികാരം അവളെ പൊതിയുന്നുണ്ടായിരുന്നപ്പോൾ…

“”ഉണ്ണിയേട്ടാ…. ഞാൻ എത്ര നേരായി ന്നറിയോ കാത്തിരിക്കാൻ തുടങ്ങീട്ട്….ഉണ്ണികുട്ടനെ കാണാൻ കൊ തിച്ചിരിക്ക്യായിരുന്നു…അമ്പൂട്ടി…””

പെരു വിരലിൽ ഉ യർന്ന് പൊ ങ്ങി കവിളിൽ തു രു തു രെ ഉമ്മ വെച്ചവൾ…ചുണ്ടിലെ നനവുള്ള അനേകം ചുംബനങ്ങൾ…വീണ്ടും അവന്റെ ഇട നെഞ്ചിൽ നാണത്തോടെ അമ്പൂട്ടി മുഖമൊളിപ്പിച്ചു…

ഒത്തിരി നാൾ കാണാത്തതിലുള്ള പരിഭവമായിരുന്നവളിൽ…

ഉണ്ണിക്കുട്ടന് ഇ ക്കിളിയാവുന്നുണ്ടെന്ന് തോന്നുന്നു…

കിടന്ന് ഞെളി പിരി കൊള്ളുന്നുണ്ട്… പിന്നെ ആ പെ ണ്ണിന്റെ അധരങ്ങൾ സ്പർശിച്ചിടത്ത് കൗതുകത്തോടെയവൻ തൊ ട്ട് നോക്കി….

“”അയ്യേ…. നനവ്…. ഈ അമ്പൂട്ടി ഉമ്മ വെച്ച് ന്റെ കവിളൊക്കെ നനച്ചു….ഞ്ഞ.. ഞ്ഞ… കാ ണിച്ചു തരാട്ടോ….””

അവന്റെ നിഷ്കളങ്കത കേൾക്കെ അമ്പിളി നാക്ക് കടിച്ചു നിന്നു … പിന്നെ വീണ്ടും നാ ണത്തോടെ താഴേക്ക് മി ഴികളൂന്നി…

അവന്റെ പാതിരാ ക ണ്ണുകളിൽ കു റുമ്പ് നിറയുകയായിരുന്നു…നാവ് പു റത്തേക്കിട്ട് ചുണ്ട് നനക്കുന്നത് കണ്ടു… പിന്നെ നാ ണിച്ചു നിന്നിരുന്നവളുടെ മുഖം കൈകുമ്പിളിലെടുത്ത് ഒത്തിരി ഉമ്മ വെച്ചു….

ആ പെണ്ണൊരു പിടച്ചിലായിരുന്നു…. ഹൃദയം ആ ഭ്രാന്തന്റെ നിഷ്കളങ്കതയെ പ്രണയിക്കുകയായിരുന്നപ്പോൾ…. കവിളിൽ വീണ്ടും രക്ത വർണ്ണം പടർന്നു….

“”ഉണ്ണിക്കുട്ടാ…. അമ്പിളി കുട്ടി…. രണ്ട് പേരും മതി സ്നേ ഹിച്ചത്…. അകത്തേക്ക് കയറൂ….””

തല ഉയർത്തുമ്പോൾ ഉമ്മറത്ത് നിന്ന് എല്ലാവരും അവരുടെ കളി കണ്ട് ചിരി തൂകി നിൽക്കുന്നു….

ആ പെണ്ണിൽ വല്ലാത്തൊരു പ രവേഷമായിരുന്നു…

കവിൾ തടങ്ങൾ മഞ്ചാടി കുരു പോലെ ചു വന്ന് തു ടുത്തു….

ഉണ്ണിയേട്ടൻ അപ്പോഴേക്കും അകത്തേക്ക് ഓ ടി കയറിയിരുന്നു….പിറകിലായ് അമ്പിളിയും വെച്ചു പിടിച്ചു….

“”പകച്ചു പോയെന്റെ ബാല്യം…. ന്നാലും ന്റെ ചേച്ചി.. ഇത്രയും റൊമാൻസ്… ഹോ എങ്ങനെ സാധിക്കുന്നു…. അടുത്ത തവണ ഇങ്ങനെ പ ബ്ലിക്കായി പ്രണയിക്കുമ്പോൾ പ്രായപൂർത്തി ആയ ഒരു കൊച്ചു പൈതൽ ഇവിടെ ഉണ്ടെന്ന് ഓർക്കണേ….””

ഗായുവിന്റെ സംസാരത്തിൽ തമാശ കലർന്നു…

ച മ്മലോടെ മുഖം കു നിച്ചു നിൽക്കുന്നവളുടെ തുടുത്ത കവിൾ മൃദുവായി ഒന്ന് നുള്ളിയെടുത്തു..

ഗായുവിന്റെ കൂടെ അകത്തേക്ക് കയറുമ്പോൾ ഉണ്ണിയേട്ടൻ കൊണ്ട് വന്ന ബലൂണൊക്കെ നിലത്ത് അങ്ങിങായി വലിച്ചെറിഞ്ഞ മട്ടിൽ കി ടപ്പാണ്….

ആ ഭ്രാന്തനുണ്ട് സോഫയിലിരുന്ന് ട്ടി. വി കാണുന്നു…. സിനിമയിൽ ഏതോ നടൻ മീ ശ പി രിക്കുന്നത് കണ്ട് അത് പോലെ ചെ യ്യാൻ നോക്കുന്നുണ്ട്….

അമ്പിളി പെണ്ണ് അ റിയാതെ ചിരിച്ചു പോയി…പിന്നെ ഓ ടി ചെന്നവന്റെ ക ട്ടി മീശ പി രിച്ചു വെച്ചു….

ചുണ്ട് നനച്ച് വീണ്ടും അവന്റെ കവിളിൽ കുറുമ്പോടെ നാനാവുള്ളൊരുമ്മ കൊടുത്ത് അടുക്കളയിലേക്ക് തി ടുക്കത്തിലോടി….

“”നീ… പൊടി കൊമ്പൂട്ടി….മുത്തശ്ശി ഇവള്…. ന്റെ കവിൾ ഉമ്മ വെച്ച് നനക്കാ….””

സോഫയിലിരുന്ന് ദേഷ്യത്തോടെ കൈ കാലിട്ടടിക്കുന്നാ ഭ്രാന്തൻ മുത്തശ്ശിയോട് പരിഭവം പറയുന്നത് കേട്ടതും ച മ്മലോടെയവൾ ഒറ്റ കണ്ണിറുക്കി….

“”ഹയ്…. വീണ്ടും റൊമാൻസ്…. ഈ ചേച്ചീടെ ഒരു കാര്യം… ഇത്രയും ദിവസത്തേത് പ ലിശ സഹിതം വീ ട്ടുന്നതായിരിക്കും ല്ലേ….. ഹാ അതൊക്കെ താ ങ്ങാൻ ന്റെ ഉണ്ണിക്കുട്ടന് ത്രാ ണി നൽകണേ…. തമ്പുരാനേ….””

അടുക്കള തിണ്ണയിലിരുന്ന് ഊണിനുള്ള പച്ച കറികൾ അരിയുന്നതിനിടെയുള്ള ഗായുവിന്റെ പ്രാ ർത്ഥന കേട്ടതും അമ്പിളി കുട്ടിയുടെ മുഖത്തൊരു കള്ള ചിരിയായിരുന്നു….നെറ്റി ചുളിച്ചവളെ കൂർപ്പിച്ചു നോക്കി…. പിന്നെ തട്ട് തുറന്ന് ചൂ ടാറിയ പായസം ഒരു സ്റ്റീൽ ഗ്ലാസ്സിലേക്ക് പാർന്നു വെച്ച് ഒരു കുഞ്ഞി പാത്രത്തിൽ ഒത്തിരി ഉണ്ണിയപ്പവും നിറച്ചു….

സോഫയിലിരുന്ന് ട്ടി. വി യിലേക്ക് തന്നെ കണ്ണും ന ട്ടിരിക്കുകയായിരുന്നവൻ അടുത്തേക്ക് വരുന്നവളെ കണ്ടതും മുഖം പൊ ത്തി വെട്ടി തിരിഞ്ഞിരുന്നു

ഇനിയുമവൾ ഉമ്മ വെച്ച് കവിൾ നനക്കുമെന്ന പി ണക്കമായിരുന്നവനിൽ….

ഒട്ടും കളങ്കമില്ലാത്തവന്റെ ഭ്രാന്തമായ മനസ്സിലെ ചേലുള്ള കൊ ച്ചു കു സൃതികൾ…

ചുണ്ടിൽ ഊറി വന്ന ചിരിയെ കടിച്ചു പിടിച്ചവൾ അവന്റെ അരികിലായി ഒട്ടിയിരുന്നു…

“”അമ്പൂട്ടി…. പൊക്കോ…. ന്നെ ഉമ്മ വെച്ച് കവിൾ നനക്കാനല്ലേ…. ഉണ്ണിക്കുട്ടൻ മി ണ്ടില്ല….

പിണക്ക….””

പറ്റി ചേർന്ന് ഇരിക്കുന്നവളിൽ നിന്നും അ കന്ന് മാറി സോഫയുടെ അറ്റത്തേക്കവൻ നീങ്ങിയിരുന്നു….കൈ കൊണ്ട് മു ഖമപ്പോഴും പൊ ത്തിപി ടിച്ചിട്ടുണ്ടായിരുന്നു…. വിരലുകളുടെ വി ടവിലൂടെ ഇടയ്ക്കിടെ അവളെ ഒളിഞ്ഞു നോക്കുന്നുണ്ട്….

“” അയ്യയ്യോ…. ഞാൻ ഉണ്ണിയേട്ടന് അടപായസവും ഉണ്ണിയപ്പവും തരാൻ വന്നതായിരുന്നു…ഉണ്ണിക്കുട്ടന് നല്ലഷ്ടമുള്ള അടപായസം…അല്ലാതെ ഉമ്മ വെക്കാൻ വന്നതൊന്നും അല്ല…. അമ്പൂട്ടിയോട് പി ണക്കല്ലേ ഉണ്ണിക്കുട്ടൻ…. ന്നാ… ഞാൻ ഇനി പായസം ത രുന്നില്ല…. ഞാൻ തനിയെ കു ടിച്ചോളാട്ടോ…..””

ഇടം കണ്ണിട്ടവനെ ഒന്ന് നോക്കിയ ശേഷം മധുരമൂറും പായസം ആ പെണ്ണ് ചുണ്ടോട് ചേർത്ത് നുണയുന്നതേ ഉണ്ടായിരുന്നുള്ളു…. അതിന് മുന്നേ അമ്പിളി പെണ്ണിന്റെ കയ്യിൽ നിന്നും ഗ്ലാസ് പിടിച്ചു വാങ്ങി പായസം വായിലേക്ക് ഒന്നിച്ചു കമിഴ്ത്തിയവൻ….അതിന്റെ അ ടയാളമേന്നോണം പായസം വീണവന്റെ നീളൻ താ ടിയും ക ട്ടി മീ ശയും ന രച്ചത് പോലെ വെ ളുത്തിരുന്നു….

തിടുക്കത്തിൽ കു ടിച്ചത് കൊണ്ട് പായസം തരിപ്പിൽ കയറി ഊ ക്കിൽ ആ ഭ്രാന്തനൊന്ന് ചുമച്ചു….

അമ്പിളി പെ ണ്ണിൽ ഒരു തരം വെപ്രാളമായിരുന്നു…

പൊടുന്നനെ എഴുന്നേറ്റ് അവന്റെ നെ റുകിൽ മെല്ലെ തട്ടി കൊടുത്തു….

“”ഉണ്ണിയേട്ടാ…. പതുക്കെ കു ടിച്ചാ പോരെ…. ന്തിനാ ഒറ്റയടിക്ക് ക മിഴ്ത്തിയത്…. ത രിപ്പി പോയില്ലേ….””

വീണ്ടും വീണ്ടും ചുമക്കുന്നവന്റെ കണ്ണിൽ നീ ർ മു ത്തുകൾ പൊടിഞ്ഞിരുന്നു….ആ പെണ്ണ് വേഗത്തിൽ അടുക്കളയിലേക്കോടി വെള്ളം എടുത്ത് കൊണ്ട് വന്നു ….പതിയെ അവനെ കു ടിപ്പിക്കുമ്പോൾ പുറത്ത് മെല്ലെയവൾ ത ടവി കൊണ്ടിരുന്നു…..

“”ഇപ്പൊ മാറിയോ…. ഉണ്ണിയേട്ടാ….””

“”ഹ്മ്മ്… മാറി ഇനി ഉണ്ണിയപ്പം താ അമ്പൂട്ടി…. ഞാൻ പി ണങ്ങൂല്ല…””

ഏറെ കൊതിയോടെ ഉണ്ണിയപ്പം നിറച്ച പാത്രത്തിലേക്കവൻ നോക്കുമ്പോൾ ആ പെ ണ്ണിനവനോടുള്ള ഇഷ്ടവും വാത്സല്യവും പതിൻ മ ടങ്ങ് കൂ ടുകയായിരുന്നു….

“”ഉണ്ണിയേട്ടൻ… അമ്പൂട്ടിയോട് പി ണക്കല്ലേ….പിന്നെന്തിനാ ഉണ്ണിയപ്പം “”

അവളിൽ ലവലേശം കു റുമ്പ് നിറഞ്ഞു….ചൊടികളിൽ ചേലുള്ളൊരു കു സൃതി ചിരി വി രിഞ്ഞു…പിന്നെ മേശക്ക് മുകളിലിരുന്ന ഉണ്ണിയപ്പം നിറച്ച പാത്രം പിറകിലേക്ക് മാ റ്റി പി ടിച്ചു….ഉണ്ണിക്കുട്ടന്റെ ചു ണ്ടുകളപ്പോൾ പരിഭവത്തോടെ പുറത്തേക്കുന്തിയിരുന്നു….ചി ണുങ്ങി കൊണ്ടവളുടെ സാരി തുമ്പ് പിടിച്ചു വലിച്ചു…

“”താ അമ്പൂട്ടി…. നിക്കി വേണം ഉണ്ണിയപ്പം…. കൊതിയാവുന്നുണ്ട്….””

“”ഉണ്ണിയപ്പം ഒക്കെ തരാം….പക്ഷെ ഉണ്ണിക്കുട്ടൻ നിക്കൊരു മുത്തം തര്വോ… ദേ…. ഇവിടെ….””

കുങ്കുമത്താൽ നീട്ടി ചുവന്ന് കി ടക്കുന്ന നെറ്റിയിൽ മെല്ലെ തൊ ട്ട് കൊണ്ട് അവന്റെ കാതരികിൽ സ്വകാര്യം പോലെ പറഞ്ഞു….മറുത്തൊന്നും പറയാതെ കണ്ണുകൾ വിടർത്തി ആ ഭ്രാന്തൻ സമ്മതം മൂളിയിരുന്നു….

അവന്റെ അധരങ്ങൾ ഏറെ നിഷ്കളങ്കതയോടെ അമ്പിളി പെ ണ്ണിന്റെ നെറ്റിയിൽ പതിക്കുമ്പോൾ ഒത്തിരി കൊ തിയോടെ കൺപോളകൾ കൂ മ്പിയടഞ്ഞിരുന്നു…. താലി ചാർത്തിയവനിൽ നിന്നും ലഭിച്ച നെറുകിലെ ആദ്യ ചുംബനം….

ഒത്തിരി നാളായി ഈ നിമിഷത്തിനു വേണ്ടിയവൾ കൊ തിയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട്….

ഇന്നത് സഫലമായിരിക്കുന്നു….

“”ഇനി ഉണ്ണിയേട്ടന്റെ അസു ഗം മാറുമ്പോൾ ഞാൻ ചോദിക്കാതെ തന്നെ… ഈ പൊട്ടി പെണ്ണിന് ഇത് പോലെ ഒത്തിരി… ഒത്തിരി ഉമ്മ തരൂല്ലേ ഉണ്ണിയേട്ടാ…. നിക്കി കൊ തിയായിട്ടാ….””

ഏറെ പ്രേമത്തോടെ നേർത്ത ശ ബ്ദത്തിൽ അവനോട് ചോദിച്ചെങ്കിലും അവന്റെ നോട്ടം മുഴുവൻ അവൾ പിറകിലേക്ക് മറച്ചു പിടിച്ചിരുന്ന മൊരിഞ്ഞു കിടക്കുന്ന ഉണ്ണിയപ്പത്തിലായിരുന്നു….ആ പെണ്ണിന്റെ ചുണ്ടുകൾ പരിഭവത്തോടെ കൂർത്ത് വന്നു …. ഉള്ളിൽ എവിടെയോ ഒരു ചെറു നോവ് കിടന്ന് പുകയും പോലെ….

ഒരു നിമിഷം മുൻപ് വരെ തന്നെ മൂടിയിരുന്ന ഉന്മാദം എങ്ങോ മറഞ്ഞിരിക്കുന്നു….

“”എന്നാ…. ഉണ്ണിക്കുട്ടാ…. ഇനി ഈ അമ്പൂട്ടിയെ ഒന്ന് പ്രണിയിക്കാ….ഞാൻ കാത്തിരുന്നോട്ടെ ഉണ്ണിയേട്ടാ…. എന്നെങ്കിലും ഒരു നാൾ ഏറെ പ്രണയത്തോടെ ഒത്തിരി ഇഷ്ടത്തോടെ ന്നെ നെഞ്ചോട് ചേർക്കുന്ന നിമിഷത്തിന് വേണ്ടി ഞാൻ കാത്തിരുന്നോട്ടെ ….അതോ ഇനി ഈ പൊട്ടി പെണ്ണിനെ വേണ്ടെന്ന് പറയോ…. നിക്ക് സഹിക്കില്ലാട്ടോ അത്…. ഒട്ടും സഹിക്കില്ല “”

കൺകോണിലെപ്പഴോ നീർ തുള്ളികൾ തളം കെട്ടി…. എങ്കിലും ഏറെ ഇഷ്ടത്തോടെയവൾ നോക്കി ഇരുന്നു….ഉണ്ണിയപ്പം ആർത്തിയോടെ തിന്നുന്നാ ഭ്രാന്തനെ….ഇത്തിരി പോലും മടുപ്പില്ലാതെ….

“”കണ്ണും… കണ്ണും ഹൊയ്… ഹൊയ് ഹൊയ്…. തമ്മിൽ തമ്മിൽ … ഹൊയ് ഹൊയ്….നോ ക്കി ഇരിക്കുന്നതിന് പകരം ന്നെ അടുക്കളയിൽ വന്ന് ഒന്ന് സ ഹായിചാൽ കൊള്ളാമായിരുന്നു… “”

പ്രതേക ഈണത്തിലുള്ള ഗായുവിന്റെ പാട്ട് കേട്ടതുമവൾ തട്ടി പിടഞ്ഞെഴുന്നേറ്റു…. ചെറിയമ്മ നടു വേദന കൂടി കിടക്കുകയാണെന്ന് അപ്പോഴാണാവൾക്ക് ഓർമ്മ വന്നത്…..

“”ദേ…. ഉണ്ണിയേട്ടാ…. എല്ലാം കൂടി കുത്തി കയറ്റല്ലേ… പതിയെ ക ഴിച്ചാ മതി…. ഈ വെള്ളം കു ടിക്കൂ… ട്ടോ അല്ലെങ്കി ചങ്കിലിരിക്കും….””

ജഗിൽ നിന്നും ഒരു ഗ്ലാസ്‌ വെള്ളമെടുത്ത് അവന്റെ മുന്നിലേക്ക് നീക്കി വെച്ചവൾ അടുക്കളയിലേക്ക് നടന്നു….

അവളെറിയാതെ അവളുടെ ഓരോ ചെയ്തികളും പകയോടെ രണ്ട് കണ്ണുകൾ വീക്ഷിച്ചു കൊണ്ടിരുന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഉച്ച ഭക്ഷണം കഴിച്ച് ഉണ്ണിയേട്ടന്നുള്ള മരുന്നുമായി മുറിയിലേക്ക് ചെല്ലുമ്പോൾ കക്ഷി മലർന്ന് കി ടന്ന് ബാലരമ വായിക്കുന്ന തിരക്കിലാണ്… ഇടയ്ക്കിടെ മുഖത്തൊരു പുഞ്ചിരി വിരിയുന്നുണ്ട്… അതിന്റെ ചന്തം കൂട്ടാനെന്നോണം കവിളിൽ പതിയെ നുണക്കുഴികൾ തെളിഞ്ഞു വന്നു…

“”ഉണ്ണിയേട്ടോയ്…. മരുന്ന് കഴിച്ചേ…””

കയ്യിൽ ഒരു ഗ്ലാസ് വെള്ളവും അവന്റെ ഗുളികയും കൊണ്ട് അടുത്തേക്ക് ചെന്നതും മുഖം വെട്ടിച്ച് മ ലർന്നു കി ടന്നു… മ രുന്ന് കു ടിക്കാനുള്ള മടിയാണെന്ന് കണ്ടതും അമ്പൂട്ടി മെല്ലെ മേശ തുറന്നൊരു പൊതിയെടുത്തു…

പൊതിയഴിച്ച് ഉണ്ണിയേട്ടന്റെ മുന്നിലേക്ക് വെച്ചതും ആ പാതിരാ കണ്ണുകൾ ആ വേശത്തോടെ വിടരുന്നത് കണ്ടു….

“”ഹയ് നാരങ്ങ മി ട്ടായി….””

ചാടിയവൻ മിട്ടായി എടുക്കാൻ തു നിഞ്ഞതും തിടുക്കത്തിലവൾ മിട്ടായി പൊതി കുറുമ്പോടെ പിറകിലേക്ക് മാറ്റി പിടിച്ചു…

“”ഹമ്പട വി രുതാ… അപ്പൊ മി ട്ടായി വേണം… എങ്കിലേ ആദ്യം ഈ മ രുന്ന് കുടിക്കൂ ട്ടോ… “”

മുഖം ഒരു കുട്ടക്കവൻ വീർപ്പിച്ചിട്ടുണ്ട്…എങ്കിലും മിട്ടായി കൊ ത്തി കൊണ്ട് എ തിർപ്പൊന്നും പറയാതെ ഗുളിക വാങ്ങി ക ഴിച്ചു…

ഒരു ചെറു ചിരിയോടെ പൊതി അവന്റെ കയ്യിൽ ഏല്പിച്ചവൾ കുളിമുറിയിലേക്ക് നടന്നെങ്കിലും കയ്യിൽ പിടി വീണിരുന്നു….

“”അമ്പൂട്ടി എങ്ങോട്ടാ… പോവുന്നെ…. ഇവിടെ ഇരുന്നേ … ഇത് കണ്ടോ ബാലരമയാ…. വല്യച്ഛൻ മേടിച്ചു തന്നതാ…. അമ്പൂട്ടി നിക്കി ഇതിലെ ചിത്രകഥകളൊക്കെ വായിച്ചു താ….നാരങ്ങ മിട്ടായി തി ന്നോണ്ട് കഥ കേൾക്കാൻ നല്ല രസാന്നെ….””

തുള്ളി ചാടി കൊണ്ട് പറയുമ്പോൾ ആ ഭ്രാന്തനിൽ കഥ കേൾക്കാനുള്ള ആവേഷമായിരുന്നു… പിന്നെ അമ്പിളിയെ പിടിച്ച് കിടക്കയിലിരുത്തി അവളുടെ മടിയിലവൻ നാരങ്ങാ മിട്ടായിയും നുണഞ്ഞു കിടന്നു….

ഇടക്കെപ്പഴോ അവനൊന്ന് തി രിഞ്ഞു കി ടന്ന് അവളുടെ അണി വയറിൽ മുഖം പൂഴ്ത്തുകയായിരുന്നു…

ആ പെണ്ണൊരു പിടച്ചിലായിരുന്നു… കഥ പറഞ്ഞു കൊണ്ടിരുന്നവളുടെ ശ ബ്ദം ഇടയ്ക്കിടെ മുറിഞ്ഞു വന്നു…ഏതോ ഒരനുഭൂതിയിൽ ഹൃദയം വല്ലാതെ തുടികൊട്ടി….

“”അമ്പൂട്ടി….ഉറക്കെ പറ നിക്ക് കേൾക്കണില്ല….””

നേർത്ത് വരുന്നവളുടെ ശബ്ദം കേട്ടതും ചി ണുങ്ങി കൊണ്ടവൻ അവളോട് കൂടുതൽ പറ്റി ചേർന്ന്…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : മഞ്ചാടി