അയാൾക്ക്‌ മുൻപിൽ എന്റെ മടിക്കുത്ത്‌ അഴിക്കാൻ ഞാൻ തയ്യാറാണെന്ന് അറിയിച്ചു…

രചന : Nafiya Nafi

ഞാൻ തയ്യാറാണ് വിനു ”

തെല്ലും പതറാതെയുള്ള എന്റെ സംസാരം കേട്ടിട്ടാകാണo ജിത്തു ഞെട്ടിയത്..

എന്തോ പറയാൻ ഒരുങ്ങിയപ്പോൾ ഞാനത് കേൾക്കാൻ കൂടി മുഖം കൊടുത്തില്ല..

അഞ്ചു വർഷം മുൻപ് നാട്ടിലെ പേരുകേട്ട പ്രമാണിയുടെ ഏക മകൾ ഒരു താഴ്ന്നജാതിക്കാരൻ അനാഥ ചെക്കന്റെ കൂടെ ഇറങ്ങിയപ്പോൾ എവിടെയും സ്ഥാനം ഉണ്ടായിരുന്നില്ല

ഒരാളും കൂട്ടിനും ഉണ്ടായിരുന്നില്ല വിനു ഒഴിക..

ജിത്തുവിന്റെ നല്ല സുഹൃത്ത്‌..

വിവാഹിതൻ..ഞങ്ങൾക്ക് വേണ്ട സകല സഹായവും നൽകി ഉടമസ്ഥതയിലുള്ള വീടും താമസിക്കാൻ പതിച്ചു തന്നപ്പോൾ വിനു ഞങ്ങൾക്ക് ഒരു സുഹൃത് എന്നതിലുപരി സഹോദരതുല്യൻ ആവുകയായിരുന്നു..

ഒരു ബിസിനസ്‌ തുടങ്ങുന്നതിനു ആവശ്യമായിട്ടുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തു തന്നു സുഖത്തിലും ദുഖത്തിലും കൂടെ ഒരേട്ടനായി നിന്നപ്പോൾ തിരിച്ചു നൽകാൻ ഞങ്ങൾക്ക് ഉണ്ടായിരുന്നത് നിറഞ്ഞ സ്നേഹവും അകമഴിഞ്ഞ വിശ്വാസവും മാത്രം ആയിരുന്നു.

ഞാനുണ്ടാക്കുന്ന ഏത് ഭക്ഷണമാവട്ടെ അതിൽ ഒരു പങ്ക് വിനുവിന് ആയിരുന്നു.. ഏതു രത്രിയിലും വീട്ടിൽ വരാനുള്ള സ്വാതന്ത്ര്യം.. അങ്ങനെ എല്ലാം കൊണ്ടും അയാൾ ഞങ്ങളിൽ ഒരാളായി മാറിയത് ചുരുങ്ങിയ കാലം കൊണ്ടായിരുന്നു..

അന്നാദ്യമായിട്ടാണ് ഞാൻ ജിത്തുവിനെ ആ അവസ്ഥയിൽ കാണുന്നത്.. മദ്യപിച്ചു ബോധം വരെ പോയി വീട്ടിലേക്കു വന്ന ജിത്തു ഉമ്മറത്ത്‌ വീണു കിടന്നപ്പോൾ അന്നും ഒരു കൈ സഹായത്തിനു വിനു മാത്രമാണ് ഉണ്ടായിരുന്നത്.

ബിസിനസിൽ ഉണ്ടായ തകർച്ചയും സാമ്പത്തിക നഷ്ടവും ഏട്ടനെ കൊണ്ടെത്തിച്ചത് ഒരു മുഴു മദ്യപാനിയിലേക്ക് ആയിരുന്നു.. പലയാവർത്തത്തി തടയാൻ ശ്രമിച്ചു എങ്കിലും എല്ലാം വിഫലം..

രൂപത്തിലും ഭാവത്തിലും ജിത്തുവിന് മാത്രം ആയിരുന്നില്ല മാറ്റം ഉണ്ടായത്… അടിക്കടിയുള്ള വിനുവിന്റെ വീട്ടിലേക്കു ഉള്ള വരവും അർത്ഥം വെച്ചുള്ള നോട്ടവും മേലുരുമ്മി മനപ്പൂർവം ഉള്ള നടത്തവും മറ്റൊരു മാറ്റത്തിനു തുടക്കം കു റിക്കുകയായിരുന്നു…

പലപ്പോഴും എല്ലാം എന്നെ അലോസരപെടുത്തി…

അസഹ്യമായി തോന്നി.. ജിത്തുവിനോട് പറയാതെ ആദ്യം മിണ്ടാതിരുന്നത് എല്ലാം എന്റെ തോന്നലുകൾ ആകാം എന്നുള്ളത് കൊണ്ടും അവരു തമ്മിലുള്ള സൗഹൃദം ഞാൻ കാരണം ഇല്ലാതാവരുത് എന്നുള്ള ആഗ്രഹം കൊണ്ടുമായിരുന്നു…

പക്ഷെ അന്ന് വിനു എന്നെ കടന്നു പിടിക്കാൻ ശ്രമിച്ചപ്പോൾ എന്റെ സകല നിയന്ത്രണവും വിട്ടു..

രണ്ടും കൽപിച്ചു ജിത്തുവിനെ വിവരം ധരിപ്പിച്ചപ്പോൾ കളിയാക്കി കൊണ്ട് പറഞ്ഞു..

“‘നീയും മറ്റുള്ള പെണ്ണുങ്ങളെ പോലെ ആവുകയാണോ !?ആകെയുള്ളത് വിനുവിന്റെ സഹായം മാത്രമാണ്.. ഞങ്ങളെ തമ്മിൽ തെറ്റിക്കുമോ നീ… നിന്റെ ഓരോ തോന്നൽ “‘

എന്നും പറഞ്ഞ് അത് മുഖവുരക്കു എടുക്കാതെയിരുന്നപ്പോൾ ഞാൻ ആലോചിച്ചത് ഏട്ടനു അവനിൽ ഉള്ള വിശ്വാസത്തെ കുറിച്ചാണ്..

അത് നേടിയെടുക്കാൻ ഉള്ള ശ്രമമായിരുന്നു ഇത്രയും നാളത്തെ സഹായങ്ങൾ….

ദിവസം കഴിയുംതോറും കടം പരുകി.. വീട്ടിലും പറത്തിറങ്ങി നടക്കാനും പറ്റാത്ത സാഹചര്യം..

മദ്യത്തിനു അല്ലാതെ എന്റെ ഒരാശ്വാസ വാക്കിനും ഏട്ടനെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല..

പക്ഷെ എല്ലാത്തിൽ നിന്നുമുള്ള ഒളിച്ചോട്ടം എന്നോണം വിശ്വസിച്ചു ഇറങ്ങി വന്ന എന്നെ വരെ ഓർക്കാതെ രണ്ട് തുള്ളി വിഷം കൊണ്ട് ജീവിതം അവസാനിപ്പിക്കാൻ നോക്കിയ ജിത്തുവിനെ വിധി പരീക്ഷിച്ചത് മറ്റൊരു രൂപത്തിൽ ആയിരുന്നു..

കൈ കലുകൾ തളർത്തി.. സംസാര ശേഷി മാത്രമുള്ള ഒരു ജീവച്ഛവമായി മാറ്റി.. എന്നിട്ടും ഞാനെന്റെ വിധിയെ പഴിച്ചില്ല.. ദൈവത്തെയും കുറ്റം പറഞ്ഞില്ല.. തുടർച്ചയായിട്ടുള്ള ചികിത്സയിലൂടെ ജിത്തുവിനെ ജീവിതത്തിലേക്ക് കൊണ്ട് വരാമെന്നുo അതിനു മുന്നോടിയായി ഒരു ഓപറേഷൻ വേണമെന്നും പറഞ്ഞപ്പോൾ പിന്നീട് അതിനുള്ള നെട്ടോട്ടം ആയിരുന്നു..

മുട്ടാത്ത വാതിലുകൾ ഇല്ല.. സകല വീട്ടിലെ എച്ചിൽ പത്രങ്ങളും കഴുകി പണം സ്വരൂപിച്ചു എങ്കിലും അതെല്ലാം മരുന്ന് പോലും വാങ്ങിക്കാൻ തികയുമായിരുന്നില്ല.. ഇതെല്ലാം സഹിക്കാമായിരുന്നു..

ഒന്നനങ്ങാൻ പോലും കഴിയാതെ ജിത്തുവിന്റെ കരച്ചിൽ കാണുമ്പോൾ മാത്രമാണ് എന്റെ നെഞ്ച് പിടഞ്ഞിരുന്നത്..

ആരോഗ്യ നില കൂടുതൽ വഷളാവാൻ തുടങ്ങിയെന്നും ഉടനെ ഓപ്പറേഷൻ വേണമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആകെ പകച്ചു… പക്ഷെ അവിടെയും വിനു സഹായത്തിന്റെ ഹസ്തദാനമായി എന്നെ നോക്കി.. പക്ഷെ ആ നോട്ടo കാമവെറിയുള്ള കഴുകന്റെത് ആയിരുന്നു.

ചികിത്സക്ക് വേണ്ടിയുള്ള സഹായങ്ങൾ എല്ലാം നൽകി ജിത്തുവിനെ പൂർവ്വസ്ഥിതിയിലേക്ക് കൊണ്ട് വരാൻ കൂടെ നിൽകാമെന്ന വാഗ്ദാനം തന്നപ്പോൾ പ്രതിഫലമായി വിനു ചോദിച്ചത് എന്നോടൊപ്പമുള്ള ഒരു രാത്രി ആയിരുന്നു..

തെല്ലും പകച്ചു നില്കാതെ ഞാൻ കേണപേരക്ഷിച്ചു സഹായിക്കാൻ.. പണം ഞാൻ എങ്ങനെ ആണെങ്കിലും തിരിച്ചു നൽകുമെന്നു പറഞ്ഞപ്പോൾ അതിനു ഒരു ഇളവ് എന്നോണം വിനു നൽകിയത് ഒരു രാത്രി എന്നുള്ളത് കുറച്ച് മണിക്കൂർ ആക്കി എന്നതാണ്…

വിനുവിന്റെ ഭാര്യയെക്കാൾ കൂടുതൽ ആയി എനിക്ക് ഒന്നും ഇ ല്ലെന്നും അവൾ തരുന്നതിൽ കൂടുതൽ സുഖം എനിക്ക് തരാൻ കഴിയില്ല എന്നും പറഞ്ഞ് ഒഴിയാൻ നോക്കിയപ്പോൾ വിനു പറഞ്ഞ മറുപടി

“അവളൊരു പഴഞ്ചൻ ആണെന്ന് ആയിരുന്നു “..

സ്വന്തം ഭാര്യയിലെ കുറ്റം അയാൾ കണ്ടെത്തിയപ്പോൾ അതിലൂടെ വിരൽ ചൂണ്ടി യത് എന്നിലെ ഭാര്യയെ ആയിരുന്നു..

സുഖവും പണവും പ്രതാപവും നോക്കുന്ന ഒരുവളാണ് ഞാനെങ്കിൽ അനാഥനായ ജിത്തു എന്നെ നോക്കാൻ പോലും അർഹനല്ല..

ഭർത്താവിന്റെ നല്ല കാലത്തിൽ കൂടെ നിൽക്കുകയും ഒരാപത്തു വന്നപ്പോൾ തള്ളി കളഞ്ഞ് സ്വന്തം സുഖം തേടി പോകുന്ന ഒരു പെണ്ണാവേണ്ട എനിക്ക്..എനിക്ക് തോൽക്കേണ്ടായിരുന്നു…

ജയിക്കണം… അതിനു ഏതറ്റം വരെ പോകാനും എന്റെ മനസ്സിനെ ഞാൻ തിട്ടപ്പെടുത്തി..

ആവശ്യം വിനു ഉന്നയിച്ചു എങ്കിലും മറുപടി ഒന്നും ഞാൻ പറഞ്ഞില്ലായിരുന്നു… പിറ്റേന്ന് ഡോക്ടർ പറയുകയുണ്ടായി ഇനി ഓപറേഷൻ വൈകിയാൽ നമുക്ക് ജിത്തുവിനെ പൂർവ്വ സ്ഥിതിയിൽ ആക്കാൻ കഴിയില്ല എന്ന് .. പിന്നെ മറ്റൊന്നും ഞാൻ ചിന്തിച്ചില്ല..

ഈ ഒരായുസ്സ് കൊണ്ട് എനിക്ക് സ്വരൂപിക്കാൻ കഴിയാത്ത പണം കുറച്ച് മണിക്കൂറുകൾ കൊണ്ട് എന്റെ കയ്യിൽ എത്തുമെന്ന് കരുതിയപ്പോൾ.. ജിത്തു മടങ്ങി വരുമെന്ന് ആലോചിച്ചപ്പോൾ ഞാൻ മറ്റൊന്നും ചിന്തിച്ചില്ല.. അയാൾക്ക്‌ മുൻപിൽ എന്റെ മടിക്കുത്ത്‌ അഴിക്കാൻ ഞാൻ തയ്യാറായി..

ഒരു മറുപടിക്ക് എന്നോണം വിനു വിളിച്ചപ്പോൾ ഞാൻ ഒരുക്കമാണെന്ന് പറയുകയും ചെയ്തു…

ഒരു പുതുമണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങാൻ ആവശ്യപെട്ടു അയാൾ… അതിനും തയ്യാറായി..

അണിഞ്ഞൊരുങ്ങിയ എന്നെ ഞാൻ കണ്ണാടിയിൽ കണ്ടപ്പോൾ സ്വയം വിളിച്ചു

“അഭിസാരിക “‘

നേരെ ജിത്തുവിന്റെ അടുത്ത് ചെന്ന് ആ നെഞ്ചിൽ ചേർന്ന് കിടന്നപ്പോൾ ഒന്ന് തലോടാൻ പോലും കഴിയാതെ എന്നോട് ചോദിച്ചു..

“”ഇപ്പോ തോന്നുന്നില്ലേ നിനക്ക് ഒന്നും വേണ്ടിയിരുന്നില്ല എന്ന് “‘

നിനക്കിനിയും സമയം ഉണ്ട്..യവ്വനം നശിച്ചിട്ടില്ല…

മുഴുവനാക്കുന്നതിന് മുൻപ് ഞാൻ വാ പൊത്തി കൊണ്ട് പറഞ്ഞു..

“”ഇന്ന് രാത്രി കൊണ്ട് തീരാവുന്ന പ്രശ്നമേ നമുക്കുള്ളൂ “”

ഒന്നും മനസ്സിലാവാതെ എന്നെ നോക്കിയപ്പോൾ എനിക്ക് എല്ലാം പറയേണ്ടി വന്നു.

“നിസ്സഹായതയും ദേഷ്യവും സങ്കടവും ചേർന്ന് ജിത്തു എന്നെ നോക്കി പറഞ്ഞു

“‘അന്ന് കഴിച്ച വിഷകുപ്പിയിൽ ഇനിയും ബാക്കിയുണ്ട്… നമുക്ക് ഒന്നിച്ചു മരിക്കാം…

അതിനു ആരെയും സമ്മതം വേണ്ട.. !

എനിക്ക് വേണ്ടി നീ വീട്ടുകാരുടെ മുൻപിൽ നീ വഞ്ചകിയായി…എച്ചിൽ പാത്രം കഴുകുന്ന വേ ലക്കാരി ആയി…ഇനി വയ്യ പെണ്ണെ..

അഭിസാരിക എന്നൊരു പേരും കൂടി നിനക്കു ചാർത്തി തരാൻ… “‘

മൗനം പാലിച്ച എന്നോട് ജിത്തു കയർക്കുന്നുണ്ടായിരുന്നു…കണ്ണടച്ചാൽ ഇരുട്ടിനെ ഭയക്കുന്ന എനിക്ക് മരിക്കാൻ ഭയമാണ്.. പക്ഷെ സ്വന്തം ഭർത്താവ് ജീവനോടെ ഇരിക്കുമ്പോൾ അതെ മേൽക്കൂരയ്ക്ക് താഴെ മറ്റൊരാൾക്ക്‌ മുൻപിൽ ഉടുതുണി അഴിക്കുന്ന എന്നെ ഞാൻ ഒന്ന് ആലോചിച്ചപ്പോൾ മരണം ആണ് അതിലും ബേധം എന്ന് തോന്നി..

ഒടുവിൽ ജീവിതത്തിനു മുൻപിൽ തോൽക്കാൻ തയ്യാറായി എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഒന്ന് മനസ്സിൽ വിചാരിച്ചു എന്റെ ശരീരം ആഗ്രഹിച്ചു വരുന്ന വിനു കാണേണ്ടത് ജീവനറ്റ എന്റെ ശവം ആയിരിക്കണം എന്ന്.

ഗ്ലാസിലെ വെള്ളത്തിൽ വിഷം ചേർത്ത് കുടിക്കാൻ ഒരുങ്ങിയപ്പോൾ അവസാന ആഗ്രഹം എന്നോണം മനസ്സിൽ തോന്നിയത് ജന്മം തന്ന അമ്മയുടെ ശബ്ദം ഒന്ന് കേൾക്കാൻ ആയിരുന്നു..

ആഗ്രഹം ജിത്തുവിനെ അറിയിച്ചപ്പോൾ എതിർത്തില്ല.

ഫോൺ എടുത്ത് ചെവിയിൽ വെച്ചുവെങ്കിലും ഒരു വാക്കിനു വേണ്ടി ഞാൻ പരതുന്നുണ്ടായിരുന്നു..

വർഷങ്ങൾക്കിപ്പുറം അമ്മയുടെ ശബ്ദം ചെവിയിൽ പതിഞ്ഞപ്പോൾ ഒന്നും ഉരിയാടാൻ കഴിയാതെ ഞാൻ നിന്ന് കരഞ്ഞു… പെയ്തു തോരുന്ന മഴ പോലെ എല്ലാം അമ്മയോട് ഏറ്റു പറഞ്ഞ് മാ_പ്പ് പറഞ്ഞ് വെച്ചപ്പോൾ മറുപടി എന്നോണം ഒരു തേങ്ങൽ മാത്രമാണ് കേട്ടത്.. ആ നെഞ്ച് പിടയുന്നതു ഞാൻ അറിഞ്ഞിരുന്നു.

ഒരു ഭാരം ഇറക്കി വെച്ച പ്രതീതി ആയിരുന്നു..ജീവിതത്തിൽ സുന്ദരമായ നിമിഷങ്ങൾ പരസ്പരം പറഞ്ഞ് ഇനി വരുന്ന ജന്മത്തിലും ജിത്തു എന്റെ നല്ല പാതിയായിരിക്കണേ എന്ന പ്രാർത്ഥനയിൽ മുഴുകി കയ്യിലെ വിഷം കുടിക്കാൻ ഒരുങ്ങിയതും വാതിലിൽ ആരോ മുട്ടുന്നു..

വിനു ആയിരിക്കും.. വാതിൽ തുറക്കാൻ മടിച്ച എന്നെ നിർബന്ധിച്ചു പറഞ്ഞയച്ചപ്പോൾ കയ്യിൽ ഗ്ലാസ്‌ എ ടുക്കാൻ ഞാൻ മറന്നില്ല..അവന്റെ മുന്നിൽ നിന്ന് കൊണ്ട് എല്ലാം അവസാനിപ്പിക്കാം എന്ന് കരുതി വാതിൽ തുറന്ന ഞാൻ കണ്ടത് മുന്നിൽ മറ്റൊരാളെ ആയിരുന്നു

ജന്മം നൽകിയ കർമം കൊണ്ട് പൂവണീഞ്ഞ അ ച്ഛൻ

കണ്ണുകൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.കയ്യിലുള്ള ഗ്ലാസ്‌ നിലത്തു വീണതും ഞാൻ അച്ഛന്റെ മാറിൽ ചാഞ്ഞതും ഒരുമിച്ചായിരുന്നു.. കരഞ്ഞ തളർന്ന എന്നെ അച്ഛൻ ആശ്വസിപ്പിച്ചപ്പോൾ ജിത്തുവിന്റെ കൈ മുറുകെ പിടിക്കാനും മറന്നില്ലായിരുന്നു.

ഒരു ഏറ്റു പറച്ചിലിലും ചിരിയിലും തീരാവുന്നതെയുള്ളൂ മാതാപിതാക്കൾക്ക് മക്കളോട് ഉള്ള മൗനത്തിന്റെ ആഴം എന്ന് മനസ്സിലാക്കി ഞങ്ങൾ ആ വീടിന്റെ പടിയിറങ്ങിയപ്പോൾ ചെയ്തു തന്ന ഉപകാരങ്ങൾക്ക് പ്രതിഫലമായി പലിശയടക്കം വിനുവിനുള്ളതു ഒരു ചെക്ക് ലീഫിന്റെ രൂപത്തിൽ അവിടെ വെക്കാൻ അച്ഛൻ മറന്നില്ല.

ഒരു സഹോദരൻ ആയി നിന്ന് കൊണ്ട് ചെയ്തു തന്നതിനെല്ലാം ഞാൻ വിനുവിനെ നന്ദിയോടെ സ്മരിച്ചു എങ്കിലും വിനുവിലെ അവസരവാദിയോട് എന്നിലെ സ്ത്രീക്ക് പൊറുക്കുവാൻ കഴിയുമായിരുന്നില്ല.

ഞാനുമായിട്ടുള്ള ഒരു രാത്രി സ്വപ്നം കണ്ടു വരുന്ന വിനു ഒരിക്കലും വിചാരിച്ചു കാണില്ല ആഭരണങ്ങളും പുതുവസ്ത്രവും അണിഞ്ഞു ഒരു മണവാട്ടിയെ പോലെ ആ മുറിയിൽ ഒരു സമ്മാനം എന്നോണം ഞാൻ അയാൾക്ക്‌ വേണ്ടി ഒരുക്കിയത് എനിക്ക് പകരം സ്വന്തo ഭാര്യയെ ആണെന്ന്.

ശുഭം…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Nafiya Nafi