ഇങ്ങനെയും ഒരു കല്യാണം എന്ന തുടർക്കഥയുടെ ആദ്യഭാഗം വായിക്കൂ….

രചന: അല്ലി (ചിലങ്ക)

മോളെ ഇറങ് വീട് എത്തി എന്ന് അവന്റെ അമ്മ പറഞ്ഞപ്പോൾ ആണ് സ്വപ്നത്തിൽ നിന്നും ഉണർന്നത്.

പെട്ടന്ന് തന്നെ കാറിൽ നിന്നും ഇറങ്ങി… അവനും കൂടെ ഉണ്ടായിരുന്നു അവൻ എന്ന് വെച്ചാൽ എന്റെ പുന്നാര ഭർത്താവ് ശ്യം….

പ്രതിഷിക്കാത്ത കല്യാണം ആയതുകൊണ്ട് അധികം ആൾക്കാർ ഇല്ല…. അതെനിക് ഒരു ആശ്വാസം ആയി തോന്നി…..

മോൾ ഇവിടെ നിൽക്ക് ഞാൻ നിലവിളക്ക് എടുത്തോണ്ട് വരാം… എന്നും പറഞ്ഞ് അവർ പോയി….

ഇപ്പോൾ എന്തായി ലക്ഷ്മി… ഞാൻ ആഗ്രഹിച്ചത് പോലെ നടന്നില്ലേ…എന്ന് അവൻ എന്റെ ചെവിയിൽ പറഞ്ഞു…

അവൾ എന്തോ പറയാൻ വന്നപ്പോഴേക്കും അമ്മ വന്നു….( ശ്യം )

നിലവിളക്ക് പിടിച്ചു വലതു കാല് വെച്ച് ആ വീട്ടിൽ കേറിയപ്പോൾ ജീവിതം പട്ടി നക്കി എന്ന ചിന്തയിൽ ആയിരുന്നു…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇന്ന് എന്റെ വിവാഹമായിരുന്നു. ഏതൊരു പെണ്ണിനെ പോലെ സന്തോഷത്തോടെയിരിക്കേണ്ട ദിവസം.

പക്ഷെ അതിന് ആയുസ്സ് അധികമില്ലായിരുന്നു…..

ഗിരിയെ കാത്ത് മണ്ഡപത്തിൽ ഇരിക്കുമ്പിഴാണ് കുട്ടത്തിലൊരാൾ ചെറുക്കൻ ഒളിച്ചോടി എന്ന് വിളിച്ചു കൂവിയത് …

തകർന്ന് പോയ്‌ ഞാൻ എന്നെക്കാൾ തകർന്നത് എന്റെ അച്ഛനായിരുന്നു….

നിലത്തേക്ക് എല്ലാം തകർന്ന് ഇരിക്കുന്ന അച്ഛനെ കണ്ടതും തകർന്നു പോയ്‌ ഞാൻ………..

എന്ത്‌ ചെയ്യും എന്റെ മോളുടെ ജീവിതം തകർന്നില്ലേ…. എന്നൊക്കെ പുലമ്പി അച്ഛൻ കരഞ്ഞു……

ലക്ഷ്മിയെ ഞാൻ കല്യാണം കഴിക്കാം അങ്കിൾ………

ആരുടെയോപറച്ചിൽ കേട്ടതും ഞാനും അച്ഛനും മുഖം ഉയർത്തി നോക്കി… മുന്നിൽ നിൽക്കുന്ന ആളെ കണ്ട് എന്റെ ഉള്ളബോധം പോയ്‌…

ശ്യാം………

അവന്റെ വാക്കുകൾ കേട്ട് അച്ഛന്റ്റെ കണ്ണുകൾ പ്രകാശിച്ചു….

പക്ഷെ ഭൂമിപിളർന്നു പോയാൽ മതിയെന്ന അവസ്ഥയായിരുന്നു എനിക്ക്…

വേറെ ആരെയാണെങ്കിലും ഞാൻ സമ്മതിച്ചേനേ

പക്ഷെ ഞാൻ തേച്ചവനെ തന്നെ കെട്ടേണ്ടി വരുന്ന അവസ്ഥ…..

ഓർക്കാൻ കൂടി വയ്യാ……

അച്ഛാ… ഞാൻ……

എന്തോ പറയാൻ വരുന്നതിന് മുന്നേ അച്ഛൻ ചാടി യെഴുന്നേറ്റും….

ശാമിനെ അച്ഛന് നേരത്തെ അറിയാം

സത്യമാണോ മോനെ…… മോന് സമ്മതമാണോ…….

അതേ………….

അവന്റെ ഉറച്ച വാക്കിൽ അവൾക്ക് വേറെ വഴിയില്ലായിരുന്നു…..

തകർന്ന് നിൽക്കുന്ന അച്ഛന്റ്റെ മുന്നിൽ എന്ത്‌ പറഞ്ഞിട്ടും കാര്യമില്ലെന്ന് അവൾക്കറിയാമായിരുന്നു….

അവസാനം അവന്റെ കൈകൾ കൊണ്ട് കഴുത്തിൽ താലി അണിയിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു പോയ്‌…..

ഒരുപാട് ആഗ്രഹിച്ചതായിരുന്നു പക്ഷെ ഇപ്പോൾ……

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

രാത്രി

മോളിവിടെ നിൽക്കുവാനോ എന്നമ്മ പറഞ്ഞപ്പോഴാണ് ചിന്തകളിൽ നിന്നു ഉണർന്നത്……

ഒന്നും പറയാതെ ചിരിക്കുകമാത്രം ചെയ്തു…

എനിക്കറിയാം മോൾക്ക് അക്‌സെപ്റ് ചെയ്യാൻ പാടാണെന്ന്…..

എല്ലാം ശരിയാകും…..അവൻ പാവം ആണ്…

മോൾക്ക് അറിയാലോ അല്ലേ…

അത് പറഞ്ഞപ്പോൾ മുഖം താഴ്ന്നു പോയ്‌….

ഇവിടെ എല്ലാർക്കും മുന്നിൽ തെറ്റുകാരി താൻ മാത്രമാണ്……

ഇന്നാ പാല്…….എന്നും പറഞ്ഞ് അമ്മ കൈയിൽ പാല് തന്ന് പോയ്‌….

പെട്ടെന്നാണ് ആദ്യരാത്രിയുടെ കാര്യം അവൾക്ക് ഓർമ്മ വന്നത്

റൂം എത്തുമ്പോൾ അവൾ നന്നായി വിയർത്തു….

പേടിയോടെ അകത്തേക്ക് കേറി.

ആരിത് വന്നോ മഹാറാണി.. അതും പറഞ്ഞ് ഡോർ അടച്ച് ശ്യാം അവളുടെ അടുത്തേക്ക് വന്നപ്പോൾ പേടിച്ച് കൈയിലിരുന്ന ഗ്ലാസ്‌ നിലത്തേക്ക് വീണു…

ഇത്രയും നാൾ ഇതിന് വേണ്ടിയായിരുന്നടി ഞാൻ കാത്തിരുന്നത്…..

എന്റെ ജീവിതം തകർത്ത് പോയ നിന്നെ ഇങ്ങനെ കാണാൻ..

അതും പറഞ്ഞ് അവളുടെ അടുത്തേക് നടന്നു….

പുറകിൽ വേച്ച് അവൾ ഭിത്തിയിൽ തട്ടിനിന്നും….

കാലനെ ആരാ പേടിക്കാത്തത്?

എന്താടി നീ പറഞ്ഞതെന്നും പറഞ്ഞ് മുഖം അടുപ്പിച്ചവൻ വന്നതും ഒറ്റ തെള്ളായിരുന്നു.

ദാ കിടക്കുന്നു നിലത്ത്.

എന്താടി നീ കാണിച്ചതെന്നും പറഞ്ഞ് എഴുന്നേറ്റ് കഴുത്തിലവന്റ കൈ കൾ മുറുക്കി….

കുതറി മാറാൻ നോക്കുന്നുണ്ടെങ്കിലും അവൾക്ക് കഴിഞ്ഞില്ല….

കഴുത്തിൽ നിന്നുo കൈ മാറ്റി ശ്യാം അവളെ പിടിച്ച് തള്ളി….

ഒരു കാര്യം ഞാൻ പറയാം… സുഖിച്ച് ജീവിക്കാൻ സമ്മതിക്കില്ല ഞാൻ

അനുഭവിപ്പിക്കും ഞാൻ.. അതിന് വേണ്ടി മാത്രമ താലിക്കെട്ടി നിന്നെ ഇവിടെ കൊണ്ടുവന്നതും……

അത് കേട്ടതും നിലത്തു നിന്ന് അവൾ എഴുനേറ്റു.

തീ പാറുന്ന കണ്ണുകളാൽ ലക്ഷ്മി ശ്യാമിന്റെ അടുത്തേക്ക് വന്നു.നീ ഒരു ആണ് ആന്നോ ശ്യാം..

എനിക്ക് അറിയാം ഈ കല്യാണം മുടക്കിയത് നീ ആണെന്ന്..

നിന്നെ ഞാൻ എന്റെ ലൈഫിൽ നിന്നും തന്നെ ഒഴിവാക്കിയതല്ലേ എന്നിട്ട് വീണ്ടും വന്നേക്കുന്നു പട്ടിയെപോലെ.. ശേ… എന്ന് അവൾ പറഞ്ഞതുo ദേഷ്യം കൊണ്ട് വിറക്കുന്ന ശ്യാമിന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു..

അടിയുടെ ശക്തിയിൽ ലക്ഷ്മി നിലത്തേക്ക് വീണു….. പെട്ടന്ന് തന്നെ ശ്യം അവളെ അവിടെ നിന്നു എഴുനേൽപ്പിച്ചു അവന്റെ കണ്ണുകളിൽ അവളോടുള്ള പക മാത്രം ആയിരുന്നു

അവന്റെ പ്രവർത്തി കണ്ട് അവൾ പേടിച്ചു മാറി നിന്നു.

പെട്ടന്ന് തന്നെ ശ്യാം അവളുടെ കൈകൾ രണ്ടും പുറകിലേക്ക് പിടിച്ച് അവളെ തിരിച്ചു നിർത്തി…

ലക്ഷ്മി കുതറി മാറാൻ നോക്കുംതോറും അവന്റെ പിടി മുറുകി കൊണ്ട് ഇരുന്നു..

പെട്ടന്ന് അവന്റെ കൈകൾ അവളുടെ സാരി തലപ്പിൽ പിടിത്തം വീണു ഒറ്റ വലിക്ക് പിന്ന് പൊട്ടി അത് താഴെ വീണു…ഷോക്ക് അടിച്ചത് പോലെയായി പോയി അവളുടെ ദേഹം….

ശ്യാം എന്നെ വിട് plzzz എന്നൊക്കെ അവൾ പറയുന്നുണ്ടെക്കിലും അവന്റെ …പകയ്ക്കും ശക്തിയ്ക്കും മുന്നിൽ അവൾ തോറ്റുപോയി……

പെട്ടെന്ന് ശ്യാം അവളെ തിരിച്ചു നിർത്തി അവളുടെ ചുണ്ടുകൾ സ്വന്തമാക്കി…

ചുണ്ടുകളിൽ ആഴത്തിൽ ചുംബിച്ചു…

ശ്വാസം കിട്ടാതെ ലെച്ചു പുളഞ്ഞു…..

അതേ സമയം അവന്റെ ഒരു കൈ അവളുടെ വയറ്റിൽ ഇഴഞ്ഞ് സാരിയുടെ ഞുറു അഴിച്ചു….

തികച്ചും ദുർബലയായി പോവുകയായിരുന്നു അവൾ അപ്പോൾ.

അവളുടെ ചുണ്ടുകൾ മോചിപ്പിച്ച് ശ്യാം അവളെ കട്ടിലിലേക്ക് തെള്ളി

അവിടെ കിടക്കടി…. ഞാൻ ആണാണെന്ന് മനസ്സിലായില്ലെങ്കിൽ പറയണം ഇനി എന്ത്‌ ചെയ്യണമെന്ന് എനിക്കറിയാം.

പിന്നെ ഞാൻ പറ്റിയല്ലെടി നീ നേരത്തെ പറഞ്ഞില്ലേ കാലൻ. Yes നിന്റെ കാലനാ ഞാൻ.അത്രയും പറഞ്ഞവൻ റൂമിൽ നിന്നു ഇറങ്ങി…..

ഒന്നിനും കഴിയാതെ അവൾ നിലത്തേക്ക് ഇരുന്നു….

കണ്ണുകൾ നിറഞ്ഞു തൂകി……

ഓർമ്മകൾ മെല്ലേ പുറകോട്ട് പോയ്‌…..

തന്റെയും ശ്യാമിന്റെയും പ്രണയകാലം …

കോളേജിൽ തന്റെ സിനിയറായിരുന്നു ശ്യം… ആദ്യo സൗഹൃദം പിന്നെ പ്രണയമായിമാറി….താൻ തന്നെയാണ് അവന്റെ പിറകെ നടന്നതും ഇഷ്ടമാണെന്ന് പറഞ്ഞതുമെല്ലാം.

പിന്നെ അങ്ങോട്ട് അവരുടെ കാലമായിരുന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

രാവിലെ

ശ്ശേ എന്തായിത്….. എന്നുപറഞ്ഞ് ലക്ഷ്മി കണ്ണു തുറക്കുമ്പോൾ കൈയിൽ ബക്കറ്റുമായി നിൽക്കുന്ന ശ്യാം……

നിനക്ക് വട്ടാണോ ശ്യാം……

അതേടി എനിക്ക് വട്ടാ.. കെട്ടിക്കൊണ്ട് വരുന്നിടത്ത് എങനെയാണെന്ന് അറിയില്ലേ നിനക്ക്…

അതെങ്ങനെ ഇതൊക്കെ പറഞ്ഞു തരാൻ തള്ളയില്ലല്ലോ നിനക്ക്.

അത്രയും പറഞ്ഞ് അവൻ അവിടെ നിന്നുപോയ്‌…..

തളർച്ചയോടെ അവൾ നിലത്തേക്ക് ഊർന്നു….

ഇതൊക്കെ കേൾക്കേണ്ടവളാണ് താൻ…….

അടുത്ത ഭാഗം മിസ്സ് ആവാതെ വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്തു എന്ന് ഉറപ്പു വരുത്തുക… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

തുടരും …..

രചന: അല്ലി (ചിലങ്ക)