ഇങ്ങനെയും ഒരു കല്യാണം, തുടർക്കഥ, ഭാഗം 2 വായിക്കുക…

രചന : അല്ലി (ചിലങ്ക)

പിന്നിടുള്ള ദിവസങ്ങളിൽ അവളെ വേദനപ്പിക്കുന്ന ഒരവസരവും അവൻ പാഴാക്കി കളഞ്ഞില്ല…..

ഒരിക്കൽ പ്രാണനെ പോലെ സ്നേഹിച്ചവനിൽ നിന്നുo വേദനകൾ അനുഭവിക്കുമ്പോൾ ഒരിക്കലും അവൾ തളരാതെയിരിക്കാൻ ശ്രമിച്ചു…….

പക്ഷെ അവന്റെ മനസ്സിൽ തന്നെ തേച്ച് ഇല്ലാണ്ടാക്കി പോയവളെ വേദനിപ്പിക്കുമ്പോഴുണ്ടാകുന്ന വല്ലാത്ത ലഹരിയായിരുന്നു……

ഒരു ദിവസം ആരോ വെളിയിൽ ബെൽ അടിച്ചത് കേട്ടാണ് ലെച്ചു ഡോർ തുറന്നത്.

അവൾ ഡോർ തുറന്നതും നിൽക്കുന്ന ആളെ കണ്ടു ഞെട്ടി …. രാഹുൽ .

ഹായ് ഡാർലിംഗ്….

പോടാ പട്ടി എന്നും പറഞ്ഞു കെട്ടിപ്പിടിച്ചു..

ഇപ്പോഴാണോ നീ വരുന്നേ….

സോറി മോളെ ബിസി ആയി പോയി. ഒന്നു വിടടി ശ്വാസo മുട്ടുന്നു..

ഓഹ് സോറി ഡാ… അകത്തേക്ക് വാ എന്നും പറഞ്ഞു തിരിഞ്ഞതും പുറകെ നിൽക്കുന്ന ആളെ കണ്ട് അവൾ പകച്ചു പോയി ശ്യാം…

അവന്റെ നിൽപ്പ് കണ്ടാൽ അറിയാം രാഹുലിനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെന്നു…

ശ്യാം ഇത് രാഹുൽ എന്റെ കസിൻ..

ഹായ് ശ്യം എന്നും പറഞ്ഞു രാഹുൽ അവന് നേരെ കൈയി നീട്ടി.. മനസ്സില്ലാതെ അവനും തിരിച്ചു വിഷ് ചെയ്തു….

താൻ ലക്കി ആ എന്റെ പെണ്ണിനേ അടിച്ചോണ്ട് പോയല്ലോ… എന്ന് രാഹുൽ പറഞ്ഞപ്പോഴേക്കും ശ്യം കലിയോടെ അവനെ നോക്കി..

ആരാ മോളെ ഇത്

എന്റെ കസിൻ ആണ് അമ്മേ…

നമസ്ക്കാരം ആന്റി

നമസ്ക്കാരം മോനെ നിങ്ങൾ സംസാരിക്കു അമ്മ പോയി ചായ ഇടാം ….

രാഹുൽ ഓരോന്ന് സംസാരിക്കുമ്പോഴും എന്റെ കണ്ണുകൾ ശ്യാമിൽ തന്നെ ആയിരുന്നു…. പിന്നെ വൈകിട്ടാണ് രാഹുൽ പോയത്

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

പതിവ് പോലെ താഴെ പാ വിരിച്ചപ്പോൾ ആണ് ശ്യം വന്നത്.. ഞാൻ mind ചെയ്യാതെ കിടക്കാൻ പോയപ്പോഴേക്കും അവൻ എന്നെ കേറി പിടിച്ചു…

ശ്യം വിട് വിടാൻ….

പെട്ടന്ന് തന്നെ എന്റെ മാക്സിയുടെ കഴുത്ത് ഒരു സൈഡിലേക്ക് മാറ്റി അവിടം ചുണ്ടുകൾ ചേര്ത്ത കടിച്ചു…

വേദന കൊണ്ട് അവൾ പുളഞ്ഞു…

എന്നാലും അവന് വിടാൻ ഉള്ള ഉദ്ദേശ്യം ഇല്ലയിരുന്നു…. പെട്ടന്ന് കിട്ടിയശക്തിയിൽ അവൾ അവനെ തള്ളി….

എന്താടി ഞാൻ തൊട്ടപ്പോൾ പൊള്ളിയോ? ഇന്ന് ഏതോ ഒരുത്തൻ പിടിച്ചപ്പോൾ നിനക്ക് സുഖം ആയിരുന്നല്ലോ….???

നീ ഒരു മൃഗം ആണ് ….. മൃ പറഞ്ഞു മുഴുപ്പിക്കുന്നതിനു മുമ്പ് അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞു…

അതേടി ഞാൻ മൃഗം തന്നെയാ.. ആരാ അങ്ങനെ ആക്കിയേ പറയടി എന്നും പറഞ്ഞ് ശ്യം അവളെ തള്ളി നിലത്ത് ഇട്ടു…. എന്നിട്ട് റൂം വിട്ട് പോയി…..

ഒന്നും പറയാൻ ആകാതെ നിലത്ത് കിടന്ന് കരയാനേ അവൾക്ക് പറ്റുമായിരുന്നുള്ളു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇടിയറ്റ് അവന് എത്ര ധയിര്യം ഉണ്ടായിട്ട് ആണ് അവളെ പിടിക്കാൻ തോന്നിയെ ബ്ലഡി…എന്നൊക്കെ പറഞ്ഞ് ശ്യം അങ്ങോട്ടും ഇങ്ങോട്ടും നടന്നു …

അല്ലെക്കിൽ തന്നെ എനിക്കെന്താ… എനിക്കു അവളോട് പക മാത്രം ഉള്ളു… എന്റെ ലൈഫ് നശിപ്പിച്ചവളാ അവൾ … എന്നൊക്കെ ഓർത്ത് അവൻ പതിയെ ഉറക്കത്തിലേക്ക് വീണു……

രാവിലെ കണ്ണു തുറന്നപ്പോൾ ആണ് താൻ റൂമിൽ അല്ല കിടന്നത് എന്ന് ഓർമ്മ വന്നത്… പെട്ടന്ന് തന്നെ എഴുനേറ്റ് ഫ്രഷ് ആയി താഴേക്ക് പോയി……..

ലക്ഷ്മിയെ ഇവിടെ കാണുന്നില്ല….

ലക്ഷ്മി……. ലക്ഷ്മി…. അവൻ ദേഷ്യത്തോടെ അലറി..

എന്താടാ……..?????

അമ്മേ ലക്ഷ്മി എന്തെ…..????

കണ്ടില്ലെടാ……..

കണ്ടില്ലെന്നോ..?? അവളെ എന്താ ആക്രിക്ക് മേടിച്ചേ ആന്നോ……. ശേ……. എന്നും പറഞ്ഞ് അവൻ ദേഷ്യത്തോടെ വെളിയിൽ പോയി…..

ശെടാ…… ഇവൻ എന്തിനാ എന്നോട് ചൂടാകുന്നത് എന്നും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

രാവിലെ മനസ്സ് വല്ലാത്ത അവസ്ഥയിൽ ആയിരുന്നു

അതുകൊണ്ട് അമ്പലത്തിൽ പോകാന്നു വെച്ചത്..

പോകുന്ന കാര്യം അമ്മയോട് പോലും പറയാൻ തോന്നിയില്ല… ഇനി അതിന്റെ പേരിൽ എന്താകുമോ എന്തോ എന്നൊക്കെ മനസ്സിൽ ആലോചിച്ചോണ്ട് ഗെയ്റ്റ് കടന്നതും മൂട്ടിനു തീ വെച്ചപ്പോലെ നടക്കുന്ന ശ്യാമിനെ ആണ് കണ്ടത്…….. വീട് അടുക്കും തോറും തിരിച്ചു ഓടിയാലോ എന്ന് വരെ തോന്നിപോയി…..

നിൽക്കടി…….. എന്നും പറഞ്ഞ് ശ്യം അവളുടെ അടുത്തേക്ക് നടന്നു…….

ലക്ഷ്മി ഇപ്പോൾ കരയുo എന്ന വക്കിൽ എത്തി….

എവിടെ പോയതാടി.. നീ…

ഞാൻ . . ഞാൻ.. അമ്പലത്തിൽ പോയതാ…എന്ന് അവൾ വിക്കി പറഞ്ഞു….

പോകുമ്പോൾ പറഞ്ഞിട്ട് പൊയ്ക്കൂടേ നിനക്ക്………

നീ പേടിക്കണ്ട.. ശ്യം ഞാൻ ഒളിച്ചോടി പോകത്തില്ല …… നിന്റെ കയ്യികൊണ്ട് കൊല്ലുന്ന വരെ ഞാൻ ഇവിടെ തന്നെ കാണും…..

എന്നും പറഞ്ഞ് അവൾ വീട്ടിൽ കേറി…….

അവൻ പിന്നെ കൂടുതലൊന്നും പറയാതെ കാർ എടുത്ത് ഓഫീസിൽ പോയി……..

വീട്ടിലിരിക്കുമ്പോൾ ശെരിക്കും വീർപ്പ് മുട്ടുകാ………പഠിത്തം കംപ്ലിറ്റ് ചെയ്യണം എന്നുണ്ട് പക്ഷേ അവൻ വിടില്ല…….. .

പിന്നെ വൈകിട്ടാണ് ശ്യം വന്നത്… അവൻ വന്നപ്പോൾ സന്ധ്യ ദിപം കൊളുത്തി നെറ്റിയിൽ ഭസ്മം ചാർത്തി നാമം ജപിക്കുന്ന ലക്ഷ്മിയെ ആണ് കണ്ടത്.

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ലെച്ചു……..

എന്തോ…….

പെണ്ണേ…….

പറയുന്നുണ്ടോ മനുഷ്യ…..

നീ സന്ധ്യക്ക് വിളക്ക് കത്തിക്കുന്ന ശീലം ഉണ്ടോ…….

അതെന്താ അങ്ങനെ ചോദിച്ചേ……..

നിന്റെ അമ്മായിയമ്മയ്ക്ക് അങ്ങനെ ചെയ്യണ പെൺകുട്ടികളെ ഒരു പാട് ഇഷ്ട്ടാ ….

ആന്നോ…….. എന്നാ ഞാൻ ഇന്ന് മുതല് അങ്ങനെ ചെയ്യാട്ടോ …….

ശെരിക്കും………..

ശെരിക്കും…. എന്നും പറഞ്ഞ് അവൾ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചുകൊണ്ട് ഓടി…

നിൽക്കടി അവിടെ…. എന്നും പറഞ്ഞ് ശ്യം അവളെ കോളേജ് മുഴുവൻ ഓട്ടിച്ചു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ശ്യാമേ…. എടാ ശ്യാമേ….

പെട്ടന്ന് അവൻ ഞെട്ടി ഉണർന്നു…….. എന്താ അമ്മേ…..

നീ എന്താ സ്വപ്നം കണ്ടു നിൽക്കണോ….??? അകത്തു കേറി പോ……

എന്ന് പറഞ്ഞപ്പോഴേക്കും അവൻ അകത്തേക്ക് കേറി………

ലക്ഷ്മി നീ വേഗം റെഡി ആക് നമ്മൾക്ക് ഒരു ഇടo വരെ പോണം……..

എവിടെ??

കൂടുതൽ ചോദ്യo വേണ്ട 5 മിനിറ്റീസ് പെട്ടന്ന് റെഡി ആക് എന്നും പറഞ്ഞു അവൻ റൂമിലേക്ക് പോയി……..

പിന്നെ ഒരു വെപ്രാളം ആയിരുന്നു മക്കളെ….

പെട്ടന്ന് റെഡി ആയി അമ്മയോട് യാത്ര പറഞ്ഞു കാറിൽ കേറി…….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഒന്നു സ്പീഡ് കുറയ്ക്ക് എനിക്ക് പേടിയാകുന്നു എന്നൊക്കെ ലക്ഷ്മി പറയുന്നുണ്ടെക്കിലും അവൻ കേട്ട ഭാവം ഇല്ലാ………

നിന്നോട് പറഞ്ഞത് കേട്ടില്ലേ…… എന്നെ കൊല്ലാൻ കൊണ്ട് പോകുവാന്നോ ….. എന്ന് പറഞ്ഞതുo അവൻ പെട്ടന്ന് ബ്രേക്ക്‌ പിടിച്ചു…….. അവളുടെ നെറ്റി കാറിൽ ഇടിച്ചു…..

( ചെറുതായിട്ട് )

എന്താടി പുല്ലേ……..

നീ എന്നെ എവിടെ കൊണ്ട് പോകുവാ….???

നിന്റെ തന്തയുടെ അടുത്തേക്ക്….

ദാണ്ടെ തന്തക്ക് വിളിച്ചാൽ ഉണ്ടല്ലോ….. എന്നും പറഞ്ഞ് അവൾ കൈയി ചൂണ്ടിയപ്പോഴേക്കും ശ്യം അത് പിടിച്ചു തിരിച്ചു….

എന്റെ അമ്മാ……… വിടടാ പട്ടി…..

പെട്ടന്ന് അവൻ വിട്ട്…നീ എന്താ വിളിച്ചേ……….

ഞാൻ ഒന്നും വിളിച്ചില്ല…….എന്നും പറഞ്ഞു തിരിഞ്ഞിരുന്നു……

പിന്നെ അവൻ ഒന്നും ചോദിക്കാതെ വണ്ടിയെടുത്തു….

വണ്ടി നിർത്തിയത് തന്റെ വീട്ടിലാണെന്ന് മനസിലായത്……. അവനെ കാത്തു നിൽക്കാതെ ലക്ഷ്മി ഓടി അകത്തു കേറി…………

അച്ഛാ…….

അവൾ ഉറക്കെ വിളിച്ചു…..

മോളെ……….

അച്ഛനെ കണ്ടതും അവൾ ഓടി പോയി കെട്ടി പിടിച്ചു……..

അപ്പോഴും ഇതൊക്കെ കണ്ടുകൊണ്ട് നിൽക്കുന്ന ഒരു ആളുണ്ടായിരുന്നു ശ്യം…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

തുടരും………

രചന : അല്ലി (ചിലങ്ക)