അവളുടെ അടുത്ത് ചെന്ന് അരയിലൂടെ പിടിച്ച് തന്നിലേക്ക് ചേർത്ത് നിർത്തി….

രചന : ഐശ റാഫി ( ഫമൽ )

“” ഏട്ടാ ഇന്നൊഫീസിൽ പോണില്യേ …. ??

പാറുവിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ എന്തൊ ഓർത്തെന്ന പോലെ അവൻ ദൂരേക്ക് മിഴി നട്ടിരുന്നു

“” ഏട്ടാ … എന്താ ഒന്നും മിണ്ടാത്ത് … “”

അവൾ കുലുക്കി വിളിച്ചു …

“” ആ ..പാറു എന്തേ .. “”

അവൻ പെട്ടന്ന് ഞെട്ടി വിളി കേട്ടു…

“” എന്താ ന്റെ ഏട്ടന് പറ്റീത് …ഇന്നലെ മുതല് തുടങ്ങിയതാണല്ലൊ ഈ അന്തം വിട്ടുള്ള ഇരിപ്പ് …ഇന്ന് ഓഫീസിലേക്ക് പോവുന്നില്ലെ … “”

“” ഇല്ല .. ഞാനിന്ന് പോവുന്നില്ല … “”

“” എന്ത് പറ്റി.. എന്നും പറഞ്ഞവൾ അവന്റെ നെറ്റിയിൽ തൊട്ടു …

“” പനിയൊന്നുമില്ല.. നാന്നായി വിയർക്കുന്നുണ്ടല്ലൊ … ഏട്ടന് എന്തേലും വല്ലായ്മ തോന്നുന്നുണ്ടൊ

അവൾ വേവലാതിയോടെ ചോദിച്ചു…

“” ഇല്ലെടി പാറു എനിക്ക് ഒന്നുല്ല … ഇന്ന് ലീവ് എടുത്ത് നിന്റെ അടുത്ത് ഇരിക്കാം എന്ന് വിജാരിച്ചു

അതും പറഞ്ഞവളെ നെഞ്ചിലേക്ക് വലിചിടാൻ നോക്യയതും .. “” എനിക്ക് ഒരുപാട് പണിയുണ്ടെന്നും പറഞ്ഞ് .. അവൾ കുതറി മാറി ഓടി…

അവൾ ഓടി പോവുന്നതും നോക്കി ചിരിയോടെ ..അവൻ അവിടെ തന്നെ ഇരിന്നു… “” പാവം ന്റെ പാറു… അവളുടെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു കുഞ്ഞ് ഉണ്ടാവുക എന്നത് … നിർഭഗ്യയ വശാൽ അത് മാത്രം കനിഞ്ഞ് തന്നില്ല ദൈവം . വർഷം മൂന്നായി ഞങ്ങളുടെ കല്യണം കഴിഞ്ഞിട്ട് … ഇത് വരെ കുട്ടികളൊന്നും ആയില്ല … ചികിത്സ തുടങ്ങിട്ട് കുറച്ചൊക്കെ ആയെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല….

എന്നിരുന്നാലും ഒരു സമാധനം ഉണ്ടായിരുന്നു ആർക്കാ കുഴപ്പം എന്നറിയാത്തത് കൊണ്ട് തന്നെ …

പക്ഷേ അറിഞ്ഞ സ്ഥിതിക്ക് ഇനിയെങ്ങനെ പറയും പാറുവിനോട് കാര്യങ്ങൾ …

കുഴപ്പം എനിക്കാണ് എന്ന് പറഞ്ഞാൽ അവൾ എങ്ങനെ പ്രതികരിക്കും …”” ഒരായിരം ചോദിയങ്ങൾ അവന്റെ ഉള്ളിൽ കിടന്ന് അലയടിച്ചു … രണ്ടും കൽപ്പിച്ച് അവൻ എഴുന്നേറ്റു ..

അലമാറായിൽ ഡ്രെസ്സുകൾ അടുക്കി പെറുക്കി വെക്കുന്ന അവളുടെ അടുത്ത് ചെന്ന് അരയിലൂടെ പിടിച്ച് തന്നിലേക്ക് ചേർത്തി നിർത്തി കാതേരം ചുണ്ട് ചേർത്ത് ഒരു നിശ്വാസമോടെ അവൻ വിളിച്ചു

“” പാറു “”

“” മ്മ് “” അവൾ പതിയെ മൂളി അവന് അഭിമുഖമായ് നിന്നു..

അവന് പതിയെ തടി പിടിച്ച് ഉയർത്തി അവളുടെ കണ്ണുകളിലേക്കു നോക്കി … കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് അവൾ തല ഉയർത്തി ..

“” പാറു നീ എന്തിനാ കരയുന്നത് … എന്താ മോളെ … “”

“” ഏയ് ഒന്നുമില്യ ഏട്ടാ … വെറുതെ ഓരോന്നും ഓർത്തപ്പോ … “”

“” എനിക്ക് ഒരു കാര്യം പറയാനുണ്ട് … ഞാനിന്നലെ ഡോക്ടറുടെ അടുത്ത് പോയിരുന്നു “”

പെടുന്നനെ അവൾ അവന്റെ വാ പൊത്തി പിടിച്ചു പറഞ്ഞു …..

“” ഒന്നും പറയണ്ട ഏട്ടാ… എനിക്കെല്ലാം മനസ്സിലായി … “” അതും പറഞ്ഞവൾ ഡോക്ടർ തന്ന റിസൾട്ട് എനിക്ക് നേരെ നീട്ടി ….

“” ഇതിനായിരുന്നല്ലെ ഇന്റെ ഏട്ടൻ ഇത്രയും ടെൻഷനടിച്ചത് .. ഒരു കുഞ്ഞിനെ തലോലിക്കാ എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നം തന്നെ …

എന്നിരുന്നാലും നിക്ക് വിശമൊന്നുല്ല ഏട്ടാ … അവര് പറയുന്നപോലെയൊന്നല്ല … ഈശ്വരൻ തരാൻ വിജാരിച്ച തരും … അതിന് ഒരു ഡോക്ടറുടെയും സർട്ടിഫികറ്റ് ആവിശ്യമില്ല … ഏട്ടൻ അതോർത്ത് വിഷമികണ്ട … എല്ലാം ശെരിയാവും … “”

അതും പറഞ്ഞവൾ നിറമിഴികളോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി …

ഒന്നുമിണ്ടാതെ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തി നിർത്തി മൂർദ്ധവിൽ അമർത്തി ചുംബിച്ചു .

ശുഭം ….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ഐശ റാഫി ( ഫമൽ )


Comments

Leave a Reply

Your email address will not be published. Required fields are marked *