എന്റെ മോൾടെ ബുക്കിൽ അൻവർ എന്നൊരു ചെക്കൻ അനാവശ്യം എഴുതിവെച്ചിട്ടുണ്ട്…..

രചന : അൻവർ മൂക്കുതല

പ്ലസ് ടു ഓർമ്മകൾ

**************

ക്ലാസ്സ് തുടങ്ങി രണ്ടാമത്തെ പിരിയഡ് ആണ്, ഇംഗ്ലീഷിന്റെ സിനി ടീച്ചർ എന്നും തരുന്ന പോലെ മനോഹരമായ പുഞ്ചിരി തൂകി വന്നു .

എല്ലാവരെയും ഒന്ന് നോക്കിയ ശേഷം രണ്ടാമത്തെ ബെഞ്ചിൽ ഇരുന്ന് അടുത്ത സൈഡിൽ ഒന്നാമത്തെ ബെഞ്ചിലിരിക്കുന്ന ഓളെ നോക്കി ഇരുന്ന എന്നെ വിളിച് സ്റ്റാഫ് റൂമിൽ പോയി വർക്‌ബുക്ക് എടുത്തുവരാൻ ഏൽപ്പിച്ചു .

ഞാൻ ഇറങ്ങിപ്പോവുമ്പോ അവളുടെ മുഖത്തു ഞാൻ ഒരു ആശ്വാസം കണ്ടു . ശല്യം ഒഴിഞ്ഞല്ലോ എന്നാവും .

ശല്യം ആവുന്ന രീതിയിൽ ഒന്നും ഞാൻ നോക്കാറില്ല . ഇഷ്ടാണെന്നു നേരിട്ട് അവാളോട് പറഞ്ഞിട്ടുമില്ല .

പ്രണയത്തെ കുറിച്ച് ഫിലോസഫി മാഷിനെ കൊണ്ട് ക്ലാസ്സ് എടുപ്പിച്ചാണ് എന്റെ ഉദ്ദേശം അവളെ അറിയിച്ചത്.

ഒരു പൂവ് കൊടുത്തോ ,പിന്നാലെ നടന്നോ ,നമ്പർ ചോദിച്ചോ , യാതൊരു രീതിയിലും ഞാൻ ആ കുട്ടിയെ ബുദ്ധിമുട്ടിച്ചില്ല . എനിക്കതിനു കഴിയുകയുമില്ല . എന്റെ മനസ്സിലാണ് ഇഷ്ടം .അത് ഞാൻ ആസ്വദിക്കുന്നുണ്ട് .

അവളുടെ സ്വഭാവം വെച്ച് ഒരു സൗഹൃദം പോലും തിരിച്ചു ഞാൻ പ്രതീക്ഷിച്ചിട്ടില്ല .

തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും ഇങ്ങനെ മനസ്സ് നിറഞ്ഞു ഒരാളെ സ്നേഹിക്കുന്നതിന്റെ ഒരു സുഖം വേറെ തന്നെയാ .

അനാവശ്യമായ ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഒന്നും ഉണ്ടാവില്ല .

കൈ പിടിക്കാനും ,കൂടെ നടക്കാനും ,ഐസ് ക്രീം കഴിക്കാനും, പുലരുവോളം കുറുകുവാനും പറ്റുന്ന PT പിരിയഡ് പോലെ തുടക്കവും ഒടുക്കവും പെട്ടെന്നാവുന്ന ഇഷ്ടങ്ങൾ എത്ര വേണമെങ്കിലും കിട്ടും ..

അവളെ എനിക്ക് ഇഷ്ടമാണ്അവൾക്കെന്നോട് വെറുപ്പും . രണ്ടും തമ്മിൽ ചേരില്ല ,എങ്കിലും ഞാൻ എന്റെ പ്രണയം ആസ്വദിച്ചു കൊണ്ടേയിരിക്കും …

ഇംഗ്ലീഷ് വർക്ക് ബുക്ക് ഞാൻ തന്നെയാണ് എല്ലാരുടേം കയ്യിൽ കൊടുത്തത് .

മുഖത്തു നോക്കാതെ അവളത് വാങ്ങി വെച്ചു .

അവളുടെ തൊട്ടടുത്തു ഇരിക്കുന്നത് എന്റെ ഏറ്റവും നല്ല കൂട്ടുകാരിയാണ് .

ഞങ്ങൾ രണ്ടു പേരുടെയും നല്ല സുഹൃത്താണ് അവൾ . എന്നിട്ടു പോലും ഒരാളുടെ ഭാഗം പറയാനോ ഈ ഇഷ്ടത്തിൽ സഹായിക്കാനോ അവൾ നിക്കില്ല .

ബല്ലാത്ത ഒരു ജാതി കൂട്ടുകാരിയാണ് .

ക്ലാസ്സു കഴിഞ്ഞു ടീച്ചർ പോയെനു പിന്നാലെ റോക്കറ്റ് വിട്ട പോലെ ഇവര് രണ്ടു പേരും ബുക്കുമായി പോണത് കണ്ടു .പോണ വഴിക്ക് ആത്മമിത്രം എന്നെ ഒന്ന് നോക്കി . ദൈവേ അവൾക്ക് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ട് .

എന്താ കാര്യം എന്ന് മനസ്സിലാവാതെ ഞാൻ അവിടെ തന്നെ ഇരുന്നു .

അടുത്ത പിരിയഡ് നു മുൻപായി ക്ലാസ്സ് ടീച്ചർ ആയ പുന്നക്കാടൻ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ആന്റണി മാഷെന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു .

നേരത്തെ അവളുമാരുടെ ഓട്ടത്തിന്റെ റിസൾട്ട് അറിയാനുള്ള വിളിയാണെന്നു അപ്പൊ തന്നെ എനിക്ക് മനസ്സിലായിരുന്നു .

സ്റ്റാഫ് റൂമിൽ ആരുമില്ല .

(ഒരു പ്രശ്നം ഉണ്ടാക്കി തല്ല് വാങ്ങുവാനോ , ചീത്ത കേൾക്കാനോ അടുത്ത കാലത്തൊന്നും ഞാൻ സ്റ്റാഫ് റൂമിൽ കയറിയിട്ടില്ല . കുറെ കാലത്തിനിടക്ക് എന്റെ പേരിൽ ഒരു പരാതി സ്‌കൂളിൽ വന്നിട്ടുമില്ല )

സാറെ …

yes അൻവർ വരൂ .

സാറ് വിളിപ്പിച്ചിരുന്നോ ?

അൻവർ തന്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്

( പതിവ് വാത്സല്യമോ സ്നേഹമോ ഒന്നുമില്ല .പുന്നക്കാടൻ ചൂടിലാണ് )

എന്താ സാറേ ,ഞാൻ അറിഞ്ഞില്ല ഒന്നും .

നീയെന്താടാ ആളെ കളിയാക്കണോ .നിനക്കു അറിയില്ലേ നീ എന്ത് ചെയ്തെന്നു . വിളച്ചിൽ എടുക്കാതെ പറയടാ .

(സംഭവം നമ്മൾ നല്ല കുട്ടിയൊക്കെ തന്നെയാ ടീച്ചർമാരുടെ മുൻപിൽ .പക്ഷെ മാഷിന്റെ ഈ ഭാഷ എനിക്ക് ഒട്ടും പിടിച്ചില്ല . പ്രായത്തിന്റെ ചോരത്തിളപ്പ് കൊണ്ട് ഉള്ളിൽ വന്ന ദേഷ്യത്തെ കടിച്ചമർത്തി കൊണ്ട് ഞാൻ പറഞ്ഞു .)

സാറെ , എന്റെ പേരിൽ ഒരു പരാതി വന്നിട്ടുണ്ടേൽ അത് അവളുടെ കയ്യിൽ നിന്നാവും .

ഒരു പരാതി വന്നു പറയാൻ മാത്രം ഞാൻ അവളുടെ പിന്നാലെ നടന്നിട്ടോ ശല്യം ചെയ്തിട്ടോ ഇല്ല .

പിന്നെന്താ പ്രശ്നം .

നിനക്കു അറിയില്ലെടാ എന്ന് ചോദിച്ചു ഷോൾഡറിലേക്ക് അടിച്ചു കൊണ്ട് മാഷൊരു പുസ്തകം വലിച്ചു മുൻപിലിട്ടു .

(നോക്കുമ്പോ അവളുടെ ഇംഗ്ലീഷ് വർക്ക് ബുക് . പല സ്ഥലങ്ങളിലും എന്റെ പേരും ഇഷ്ടമാണ് എന്നും .ഒരു ഉമ്മ തരണമെന്നും . എല്ലാം എഴുതി വെച്ചിട്ടുണ്ട് . 101 ഡിഗ്രി പനി പിടിച്ചു വിറച്ചിരിക്കുന്നവൻ എഴുതും പോലുള്ള എന്റെ കയ്യക്ഷരം അതെ പോലെ ഉണ്ട് . പരിശോധനക്ക് എന്റെ ഒരു ബുക്കും മാഷ് മുന്നിൽ വെച്ചിട്ടുണ്ട് ,മാഷ് കട്ട കലിപ്പിലാണ് .)

സാറേ ,ഒരു കാര്യം മനസ്സിലാക്കണം .

എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ് .

മാഷ് എപ്പോളും പറയാറുള്ള പോലെ ഞങ്ങളുടെ പ്രായം കഴിഞ്ഞു വന്ന മാഷിനു ഒരു പക്ഷെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയും ഒരു പക്ഷെ ഇത് പ്രായത്തിന്റെ ചാപല്യം ആയേക്കാം .

എന്ന് കരുതി ഇഷ്ടം പറയാൻ ഇമ്മാതിരി വൃത്തികേട് ഞാൻ ചെയ്യുമെന്ന് രണ്ടു വർഷമായി എന്നെ അറിയുന്ന മാഷ് വിശ്വസിച്ചുവെങ്കിൽ അതിൽ മാത്രമേ എനിക്ക് വിഷമമുള്ളൂ . ഞാൻ ചെയ്തിട്ടില്ല .എനിക്ക് ഇങ്ങനെ ചെയ്യേണ്ട ഇരു ആവശ്യവും അവളുടെ കാര്യത്തിൽ ഇല്ല .

ഇതിനൊരു തീരുമാനം ആയിട്ടേ ഞാൻ ക്ലാസ്സിൽ കയറുന്നുള്ളു .ഞാൻ ഗ്രൗണ്ടിൽ ഉണ്ടാവുമെന്നും പറഞ്ഞു ക്ലാസ്സ്‌മേറ്റ്സ് സിനിമയിലെ പൃഥ്വിരാജിനെ പോലെ ഞാൻ ഗ്രൗണ്ടിലേക്ക് പോയി .

പോണതിനെ മുൻപ് ക്ലാസ്സിൽ കയറി ഇംഗ്ലീഷ് ടീച്ചർ വീണ്ടും ഉണ്ട് അവിടെ .

എല്ലാരുടേം മുൻപിൽ വെച്ച് പറഞ്ഞു കൂട്ടുകാർ എന്ന് പറഞ്ഞു നടക്കുന്ന ഏതോ ഒരു ചെറ്റ എനിക്കിട്ടു പണിഞ്ഞിട്ടുണ്ട് .അത് ആരാണ് എന്നറിഞ്ഞാൽ ബാക്കി അപ്പൊ എന്നും പറഞ്ഞു.

പരാതി പറയാൻ പോണതിനു മുൻപ് നിനക്കും അവൾക്കും എന്നോട് ഒന്ന് ചോദിക്കായിരുന്നു എന്ന് കുറച്ചു സെന്റിമെന്റ്സ് കലക്കി അവരോടും പറഞ്ഞപ്പോ ഒരു ആശ്വാസം വന്നു .

രവിയേട്ടന്റെ കടയിൽ കയറി വീട്ടിൽ ഉപ്പാക്ക് വിളിച്ചു പറഞ്ഞു ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട് ചിലപ്പോ സ്‌കൂളിൽ നിന്ന് ആരെങ്കിലും വിളിക്കുമെന്ന്

ഉപ്പ കൂടുതൽ ഒന്നും ചോദിച്ചില്ല നീ അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു .

ഇല്ല എന്ന് പറഞ്ഞപ്പോൾ വീണ്ടും ആവർത്തിച്ചു

ചെയ്തെങ്കിൽ തുറന്നു പറയണം .

ഇല്ല ഉപ്പാ .

(അത്രക്ക് ഞാൻ തരം താഴ്ന്നിട്ടില്ല . ആ മറുപടി മതിയാർന്നു ).

തെറ്റ് ചെയ്തില്ല എന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ നീ പേടിക്കണ്ട എന്ന് പറഞ്ഞു .ഉപ്പ ഒരു ധൈര്യമാണ് എല്ലാറ്റിനും .

കൂട്ടുകാരൻ വന്നു പറഞ്ഞു ക്ലാസ്സിൽ എല്ലാരുടേം കയ്യക്ഷരം പരിശോധിക്കുന്നുണ്ട് എന്ന് .ബുക്കിൽ എഴുതിയ അതെ വാക്കുകൾ എഴുതിക്കുന്നുണ്ട് എന്ന് . എനിക്ക് ചിരിയാണ് വന്നത് ..

(എത്ര പേരാണ് എന്റെ പേരും എന്റെ ഇഷ്ടവും ബുക്കിൽ എഴുതി കളിക്കുന്നത് )

സംഭവം അത് കൊണ്ടൊന്നും തീർന്നില്ല.

രക്ഷിതാക്കളുടെ മീറ്റിങ്ങും പ്രശ്നങ്ങളും പരിഹാരങ്ങളും ഉണ്ടായി . അവളുടെ ഉമ്മ എണീറ്റ് നിന്ന് വിളിച്ചു പറഞ്ഞു അൻവർ എന്നൊരു ചെക്കൻ എന്റെ മോളുടെ ബുക്കിൽ അനാവശ്യം എഴുതിവെച്ചിട്ടുണ്ട് അതിനു പരിഹാരം കാണണം എന്നൊക്കെ .

എന്നെ നന്നായി അറിയാവുന്ന ചില അധ്യാപകരുടെ ഇടപെടലുകളും കയ്യക്ഷര പരിശോധനയിൽ ഞാൻ അല്ല എന്ന് തെളിഞ്ഞെന്നും ചെയ്ത ആളെ പറഞ്ഞാൽ കുട്ടികൾക്ക് ഇടയിൽ അതൊരു ബുദ്ധിമുട്ടാവും എന്നും പറഞ്ഞു പുന്നക്കാടൻ സംഭവം ക്ളീൻ ആക്കി അവസാനിപ്പിച്ചു .

പിന്നീടു പലതവണ മാഷിനോട് അത് ആരാണ് എഴുതിയത് എന്ന് ചോദിച്ചിട്ടും പറഞ്ഞില്ല ..

കാര്യങ്ങളുടെ സത്യാവസ്ഥ അറിയാതെ ദേഷ്യപ്പെട്ടതിനും അടിച്ചതിനും മാഷ് ചങ്ങരംകുളത്തു ഉഡുപ്പി ഹോട്ടെലിൽ കൊണ്ട് പോയി വടയും സാമ്പാറും വാങ്ങിത്തന്നു സ്നേഹിച്ചു .

ആകെ ഒരു ഗുണം ഉണ്ടായത് ഞാൻ അത്രേം തറയല്ല എന്നവൾക്ക് ബോധ്യമായി .

തെറ്റുധരിച്ചതിനു സോറി പറയൊന്നും ചെയ്തില്ലെങ്കിലും ഫിലോസഫി ക്ലാസ്സ് കൊണ്ട് എനിക്ക് നഷ്ടപ്പെട്ട അവളുടെ പുഞ്ചിരി തിരിച്ചു കിട്ടി

ഒരു കാര്യം കൂടെ കുട്ടികളോട് പഠിക്കുന്ന കാലത്തു ഇതൊക്കെ പതിവാ .

ഒരു പ്രശ്നം ഉണ്ടായാൽ അധ്യാപകരുമായോ വീട്ടിൽ ഉള്ളവരുമായോ മനസ്സ് തുറന്നു സംസാരിച്ചാൽ പരിഹരിക്കാൻ എളുപ്പത്തിൽ നമുക്ക് സാധിക്കും .

ചെയ്തത് തെറ്റാണെന്നു ഉള്ള ബോധ്യമുണ്ടെകിൽ അത് തുറന്നു പറഞ്ഞാൽ അതിനും തെറ്റൊന്നും ചെയ്തിട്ടില്ലേൽ അതിനും പരിഹാരം കാണാൻ അവർക്ക് കഴിയും .

അത് കൊണ്ടൊക്കെ തന്നെയാണല്ലോ നമ്മളീ മാതാ പിതാ ഗുരു ദൈവം എന്ന് പറയുന്നതും .

*”ബെല്ലടിക്കാനുള്ള സമയമായി , ക്ലാസ്സിൽ കയറണം .അവളെ കണ്ടതിനു ശേഷം തുടങ്ങിയ ശീലമാണ് സ്ഥിരമായി ക്ലാസ്സിൽ കയറൽ.”*

തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും ഞാൻ പ്രണയിക്കട്ടെ

ഒരുപക്ഷെ അന്ന് പണി തന്നവൻ / തന്നവൾ ഇത് വായിക്കുന്നുണ്ടാവും . വർഷങ്ങൾ കഴിഞ്ഞാലും അതാരാണ് എന്ന് ഞാൻ അറിയാതിരിക്കുന്നതാ നിങ്ങൾക്ക് നല്ലത് .

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : അൻവർ മൂക്കുതല


Comments

Leave a Reply

Your email address will not be published. Required fields are marked *