ഏറെ നാളുകൾക്ക് ശേഷം ഞാൻ എന്റെ നന്ദയെ നാളെ നേരിൽ കാണാൻ പോകുന്നു……

രചന : രെജീഷ് ചാവക്കാട്

രാത്രി ഒരു ഓട്ടം കഴിഞ്ഞു വരുന്ന വഴി മൊബൈൽ റിങ് ചെയ്യുന്നതറിഞ്ഞു ഓട്ടോ സൈഡ് ആക്കി നോക്കുമ്പോൾ നന്ദയുടെ കോൾ ആണ്..

‘ മാഷേ ‘ എവിടെയാ ? ഞാൻ നാളെ വരുന്നു .

ഏകദേശം ഒരു മണിക്ക് തൃശൂർ റയിൽവേ സ്റ്റേഷനിൽ എത്തും. എന്റെ ഈ യാത്ര പ്രധാനമായും മാഷേ കാണാൻ വേണ്ടി കൂടിയുള്ളതാണ്. അപ്പോൾ സമയം മറക്കണ്ട. ഒരുപ്പാട് വിശേഷങ്ങൾ എനിക്കെന്റെ മാഷോടൊത്തു പങ്കു വെക്കാനുണ്ട്.

അപ്പോൾ നാളെ നേരിൽ കാണാം ഞാൻ ഫോൺ വെച്ചോട്ടെ മാഷേ കുറച്ചു ഡ്രസ്സ്‌ പാക്ക് ചെയ്യാനുണ്ട്.

മനസ്സിന്റെ ആഹ്ലാദം നിയന്ത്രണാതീതം ആയിരുന്നു

അടക്കി നിർത്താൻ ശ്രമിച്ചിട്ടും അവൻ തുള്ളി ചാടുകയായിരുന്നു…..

ഏറെ നാളുകൾക്ക് ശേഷം ഞാൻ എന്റെ നന്ദയെ നാളെ നേരിൽ കാണാൻ പോകുന്നു ഈ രാത്രി ഒന്ന് വേഗം പുലർന്നിരുന്നെങ്കിൽ.

ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരുന്നില്ല മനസ്സിൽ നന്ദ യുടെ രൂപം പല തരത്തിൽ വർണ്ണിച്ചു കൊണ്ടിരുന്നു.

ഏകദേശം ഒരു വർഷം ആയി ഞങ്ങൾ പരിചയപ്പെട്ടിട്ട് . ഇന്നേ വരെ നേരിൽ കണ്ടിട്ടില്ല. അവളുടെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല എന്നതാണ് സത്യം..

പരിചയപ്പെട്ട് കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ കാണാനുള്ള ആകാംഷ നുരപൊന്തിയപ്പോൾ ഒരു ഫോട്ടോ അയച്ചു തരുമോ എന്ന എന്റെ ചോദ്യത്തിന് അത് വേണ്ട മാഷേ, നേരിൽ കാണുമ്പോൾ ഉള്ള ആ ഒരു ത്രിൽ നശിപ്പിക്കണോ, അത് മാത്രം അല്ല മാഷേ … അറിയാമല്ലോ ഞാൻ ഒരാളോടും ഇത്ര മേൽ അടുത്തിട്ടില്ല. അടുക്കാൻ ശ്രമിക്കാറില്ല

മാഷിനോട് എന്തോ വല്ലാത്ത ഒരു അടുപ്പം തോന്നി

അതാ…

എന്നെ എന്നെങ്കിലും നേരിൽ കാണാം ഒരിക്കൽ എവിടെയെങ്കിലും വെച്ച് നമ്മൾ കാണും എന്നായിരുന്നു നന്ദയുടെ മറുപടി.

എഴുത്തിലൂടെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്..

എന്റെ കഥകൾ പ്രണയത്തിന് മുൻ തൂക്കം നൽകുമ്പോൾ

നന്ദയുടെ എഴുത്തുകൾ സൗഹൃദത്തിന് മുൻ‌തൂക്കം നൽകുന്നതായിരുന്നു.

നല്ല അഭിപ്രായങ്ങൾ പരസ്പരം രേഖപ്പെടുത്തി ഞങ്ങൾ ആദ്യമായി പരിചയപ്പെട്ടു. പിന്നീട് മെസഞ്ചറിൽ സംസാരം തുടങ്ങി പതിയെ പതിയെ വാട്സ്ആപ്പിലൂടെ വല്ലപ്പോഴും വിശേഷങ്ങൾ അറിയാനുള്ള ഫോൺ വിളികളിൽ എത്തി…

ഞങ്ങളുടെ ആത്മ ബന്ധം……..

നന്ദ വളരെയധികം സംസാരിക്കുന്ന കൂട്ടത്തിൽ ആണ്.

ഒരിക്കലും നേരിൽ കാണാത്ത എന്നാൽ മനസ്സു കൊണ്ട് ഒരുപ്പാട് അടുത്ത ഒരാളെ കാണാൻ ഉള്ള ആ ഒരു ആകാംഷ അത് വാക്കുകൾക്കും അതീതമാണ്.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും എങ്ങനെയോ ഞാൻ നേരം വെളുപ്പിച്ചു….

നന്ദ എന്റെ ഓട്ടോയിൽ യാത്ര ചെയ്യാൻ ഏറെ ഇഷ്ടപെടുന്നുണ്ട് എന്നതിനാൽ ഓട്ടോയിൽ തന്നെ പോകാമെന്നു ഞാൻ തീരുമാനിച്ചു.

റയിൽവേ സ്റ്റേഷനിൽ എത്തി സമയം നോക്കുമ്പോൾ 12 മണി ആയിട്ടേയുള്ളു ഇനിയും ഒരു മണിക്കൂർ ഉണ്ട്. ആവശ്യ സമയത്തിന് ഘടികാരത്തിന്റെ സൂചി സാവധാനമേ ചലിക്കുകയുള്ളു റയിൽവേ സ്റ്റേഷനിലെ ഘടികാരത്തെ പ്രാകികൊണ്ട് ഞാൻ അവിടെ ഒഴിഞ്ഞ ഒരു സീറ്റിൽ സ്ഥാനം പിടിച്ചു.

നന്ദക്ക് ഏറെ ഇഷ്ടം ഉള്ള മുല്ല പൂവും സെറ്റ് സാരിയും വാങ്ങി ഞാൻ അവളുടെ വരവിനെയും കാത്ത് അക്ഷമനായി ഇരുന്നു.

പരശുറാം എക്സ്പ്രസ്സ്‌ ഏതാനും നിമിഷങ്ങൾക്കകം എത്തി ചേരുന്നതാണ് എന്ന അനൗൺസ് ആണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.

ചൂളം വിളികളോടെ വന്നടുത്ത ട്രെയിനിൽ നിന്നും ആളുകൾ ഇറങ്ങി തുടങ്ങി .

ആൾക്കൂട്ടത്തിൽ ഞാൻ എന്റെ നന്ദയെ തിരയുകയായിരുന്നു.

മാഷേ എവിടെയാ ഞാൻ ഇവിടെ മെയിൻ ഗേറ്റിനരികിൽ ഉണ്ട്.

എന്തെങ്കിലും ഒരു അടയാളം പറയാമോ നന്ദ.

ഇവിടെ ഒരു ബുക്ക്‌ സ്റ്റാൾ ഉണ്ട് അതിനരികിൽ മാഷിനേറേ ഇഷ്ടം ഉള്ള വയലറ്റ് സാരി ഉടുത്തു ഞാൻ നിൽക്കുന്നുണ്ട്.

നന്ദ പറഞ്ഞ ബുക്ക്‌ സ്റ്റാളിനരികിലേക്ക് ഞാൻ ഓടുകയായിരുന്നു.

ദൂരെ നിന്നും കണ്ടു കാണാൻ കൊതിച്ച എന്റെ നന്ദയെ.

ഓടി കിതച്ചു ഞാനവളുടെ അരികിലെത്തി.

എന്തിനാ മാഷേ ഇങ്ങനെ വെപ്രാളപെടുന്നത്

ഇത്രയും നാൾ കാത്തിരുന്ന് തൊട്ടരികിൽ ഞാൻ എത്തിയപ്പോൾ മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതായോ ന്റെ മാഷിന്.

എന്താ മാഷേ ഇങ്ങനെ നോക്കണേ മനസ്സിൽ എന്നെ കുറിച്ച് വരച്ചു വെച്ച രൂപം അല്ല ഞാൻ എന്നുണ്ടോ….

ഞാൻ തന്നെയാണ് മാഷേ.

നന്ദ……

ഞാൻ വരച്ചു വെച്ച അതെ രൂപം തന്നെയാടോ തനിക്ക്. എന്നും പറഞ്ഞു ഞാൻ നന്ദയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി മുന്നോട്ട് നടന്നു .

വല്ലാത്ത വിശപ്പ് നമുക്കെന്തെങ്കിലും കഴിച്ചാലോ മാഷേ.

ഭക്ഷണം കഴിച്ച് ഇനി എന്താ പരിപ്പാടി എന്ന ചോദ്യത്തിന് മാഷിന്റെ ഓട്ടോയിൽ കുറെ ദൂരം എനിക്ക് സഞ്ചരിക്കണം.. എന്തേ എന്നെ കൊണ്ട് പോകില്ലേ.?

എവിടെക്കാ നന്ദയ്ക്ക് പോകേണ്ടത്.

ന്റെ , മാഷ് എവിടേക്ക് വിളിച്ചാലും ഞാൻ വരും.

അത്രക്ക് വിശ്വാസം ആണോ എന്നെ?

എന്നെ ഒരിക്കലും പാതി വഴിയിൽ ഉപേക്ഷിച്ചു പോവില്ല ന്റെ, മാഷ് എന്ന വിശ്വാസം ഈ നന്ദക്കുണ്ട്

ഞാൻ അങ്ങനെ വിശ്വസിച്ചോട്ടെ മാഷേ

ചില ബന്ധങ്ങൾ ജീവിതത്തിൽ പുതു ഭാവങ്ങൾ രചിക്കപ്പെടും. മരണം വരെ കൂടെ ഒന്നിച്ചു യാത്ര ചെയ്യാൻ കൊതിയേറെ ഉണ്ടാകും. പരസ്പരം തുറന്നു പറയാൻ വെമ്പൽ കൊള്ളുമ്പോളും. ഇഷ്ടം മനസ്സിൽ അലയടിക്കുന്നുണ്ടാകും. പറയാതെ പോകുന്ന ആ ഒരു വാക്ക് ജീവിതാവസാനം വരെ വലിയ നഷ്ടം സമ്മാനിച്ചേക്കാം.

ലൈക്ക് കമൻ്റ് ചെയ്യണേ..

രചന : രെജീഷ് ചാവക്കാട്