ആത്മസഖി തുടർക്കഥയുടെ അഞ്ചാം ഭാഗം വായിക്കുക…..

രചന : അശ്വിനി

ഞാൻ ടി ഷർട്ട്‌ പൊക്കി സിക്സ് പാക്ക് കാണിച്ചു…

ഏത് വിധേനയും എന്നെ ജയിക്കണം എന്ന് മാത്രം വിചാരിച്ചിരുന്നത് കൊണ്ടോ എന്തോ ഒട്ടും ആലോചിക്കാതെ അവളും ടോപ് പൊക്കി കാണിച്ചു…. എങ്ങനെ എന്ന് പുരികം പൊക്കിയും താഴ്ത്തിയും കളിച്ചു ചോദിക്കുന്ന അവളെ നോക്കി കീഴ് ചുണ്ട് കടിച്ചു വികാര ജീവിയെ പോലെ നോക്കിയതും അവൾ ബോധം വന്നത് പോലെ പകച്ചു പണ്ടാരം അടങ്ങി എന്റെ മുഖത്തേക്കും അവളുടെ നഗ്നമായ വയറിലേക്കും മാറി മാറി നോക്കി ഞൊടിയിടയിൽ ടോപ്വലിച്ചു താഴ്ത്തി വാതിൽ തുറന്നു പുറത്തേക്കോടി….

പട്ടി.. തെണ്ടി… മനഃപൂർവം ചെയ്തത് ആണ്… ഛെ… മോശം… അവന്റെ ഒരു കോപ്പിലെ നോട്ടം…

എന്നൊക്കെ പിറുപിറുത്തു കൊണ്ട് സ്റ്റെപ് ഇറങ്ങിയതും താഴെ കുട്ടൻ പുരികവും ചുളിച്ചു എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്…

“എന്താടാ… ”

അവന്റടുത്തു പോയി തലയ്ക്കിട്ടു ഒരു കിഴുക്ക് കൊടുത്തു കൊണ്ട് ചോദിച്ചതും അവൻ പല്ലിളിച്ചു കാണിച്ചു… ചെക്കന് എന്തോ കാര്യം സാധിക്കാൻ ഉണ്ടെന്ന്സാരം…അതറിയാവുന്നത് കൊണ്ട് തന്നെ അവനെ മൈൻഡ് ചെയ്യാതെ കിച്ചണിൽ പോയി പാത്രങ്ങൾ ഒക്കെ തുറന്നു നോക്കി..മൂക്ക് വിടർത്തി ഓരോന്നിന്റെയും സ്മെൽ വേണ്ടുവോളം ആവാഹിച്ചു… ചിക്കനും മീനും ഉണ്ട്…

മ്മ് കൊള്ളാം.. നല്ല സ്മെൽ.. വായിൽ വെക്കാനും കൂടി പറ്റിയാൽ മതി…!!

അതും പറഞ്ഞു തിരിഞ്ഞതും പിറകിൽ അമ്മ കണ്ണും ഉരുട്ടി നിൽക്കുന്നുണ്ട്… പല്ല് മുഴുവൻ കാണിച്ചു ഇളിച്ചു കൊടുത്തതും അമ്മ മുഖം ഒരു കൊട്ട കണക്കെ ആക്കി വെച്ചു എന്റെ മുന്നിൽ വന്നു നിന്നു…

“സത്യം പറ… നിന്റെ സ്വന്തം ഇഷ്ടത്തിന് മുടി വെട്ടിയതല്ലേ… ”

എന്നും ചോദിച്ചു കയ്യിൽ നുള്ളി… ഞാൻ എരിവ് വലിച്ചു അമ്മയുടെ കൈ പിടിച്ചു മാറ്റി…

“സത്യം പറയട്ടെ… ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് പോയി വെട്ടിയതാ… എന്റെ ഭർത്താവിന് കുഴപ്പം ഇല്ല.. പിന്നെ അമ്മയ്ക്ക് എന്താ… ”

എന്നും ചോദിച്ചു ചുണ്ട് കോട്ടിയതും അമ്മ തല്ലാൻ വേണ്ടി കൈ ഓങ്ങി…

“ഇന്നലെ കെട്ടിയപ്പോഴേക്ക് നിനക്ക് ഞങ്ങളെ ഒരു വിലയും ഇല്ലാലെ… ”

എന്നും പറഞ്ഞു സെന്റിയിലേക്ക് തിരിഞ്ഞു…

“ശ്ശെടാ… ഇതെന്ത് കഷ്ട്ടാ… ജീവിതകാലം മുഴുവൻ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കണോ പിന്നെ…

നിങ്ങളെക്കാൾ ബെറ്റർ അലേഖ് ആണ്.. ഒരു കാര്യത്തിനും എന്നെ ഫോഴ്സ് ചെയ്യാനോ അവന്റെ താല്പര്യങ്ങൾ അടിച്ചേല്പിക്കാനോ നിക്കാറില്ല… ”

എന്നൊക്കെ തള്ളി മറിച്ചു ഗൗരവത്തോടെ പറഞ്ഞതും അമ്മയുടെ മുഖം മങ്ങി… അത് കണ്ടിട്ടും എനിക്ക് പ്രേത്യകിച്ചു ഒന്നും തോന്നിയില്ല…

“ഞങ്ങൾ ചെയ്തത് എല്ലാം നിന്റെ നന്മയ്ക്കു വേണ്ടി ആയിരുന്നു… ”

അമ്മ വാശിയോടെ പറഞ്ഞതും പെരുവിരൽ മുതൽ ദേഷ്യം അരിച്ചു കയറാൻ തുടങ്ങി…അത് നിയന്ത്രിക്കാൻ എന്നോണം തിരിഞ്ഞു നിന്ന് കിച്ചൻ സ്ലാബിൽ രണ്ടു കയ്യും ഊന്നി കണ്ണുകൾ ഇറുക്കി അടച്ചു… എന്നിട്ടും കുറയുന്നില്ലെന്ന് കണ്ടതും മുന്നിൽ കണ്ടപാത്രത്തിന് ഒരൊറ്റ തട്ട് അങ്ങ് വെച്ചു കൊടുത്തു….

“എടി…. ”

എന്നും വിളിച്ചു അമ്മ കയ്യിൽ പിടിച്ചു തിരിച്ചതും ഞാനാ കൈ പിടിച്ചു മാറ്റി…

“നിങ്ങടെ ഒരു കോപ്പിലെ നന്മ… ദേ ഈ നിൽക്കുന്ന ചെക്കനെ വരെ കൂട്ടിൽ ഇട്ടു വളർത്തുന്ന കിളിയെ പോലെ കൊണ്ട് നടക്കുന്നത് ആണോ നിങ്ങടെ നന്മ… നിങ്ങൾ എന്നെ കെട്ടിച്ചു വിട്ടു ഭാരം ഒഴിവാക്കിയതാ.. അല്ലെന്ന് പറയാമോ…..പിന്നെ എന്തിനാ വീണ്ടും എന്റെ കാര്യങ്ങളിൽ ഇടപെടുന്നേ..

ഹേ.. കഴിഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല… മറക്കാനും പോവുന്നില്ല… ”

സൗണ്ട് കേട്ട് വന്ന കുട്ടനെ പിടിച്ചു അമ്മയുടെ നേരെ തള്ളി കനത്ത സ്വരത്തിൽ പറഞ്ഞു ചവിട്ടി കുലുക്കി മുകളിലേക്ക് നടന്നു….റൂമിലേക്ക് കയറി ചെന്നതും അലേഖ് ഈ നടന്നതൊന്നും അറിയാതെ എയർപോഡ് വെച്ച് ഫോണിൽ തോണ്ടി ബെഡിൽ മലർന്ന് കിടക്കുവാണ്… എന്തോ അത് കണ്ടപ്പോൾ അത്രയും നേരം ഉണ്ടായിരുന്ന ദേഷ്യം ഒക്കെപോയി അവനിട്ടു എന്ത് പണി കൊടുക്കും എന്നായി ആലോചന…

എന്നെ കണ്ടതും തെണ്ടി കീഴ്ചുണ്ട് കടിച്ചു വല്ലാത്തൊരു ഭാവത്തിൽ നോക്കുന്നു..

“എന്താടാ പട്ടി… ”

എന്നും ചോദിച്ചു കൈ ചുരുട്ടി അവന്റടുത്തേക്ക് പാഞ്ഞു ചെന്നതും അവൻ ചുണ്ട് കൂർപ്പിച്ചു ഉമ്മ എന്ന് കാണിച്ചു… അത് കണ്ടതും സ്റ്റാച്യു പറഞ്ഞത് പോലെ നിന്ന് പോയി…

അലവലാതി… ഇതാണല്ലേ നിന്റെ ഉദ്ദേശം… !!

മുറുമുറുത്തു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി കാണിച്ചതും അവൻ ബെഡിൽ നിന്ന് ചാടി എണീറ്റു…

അത് കണ്ടതും ഞാൻ ഒറ്റയോട്ടത്തിനു പുറത്തിറങ്ങി താഴേക്ക് ഓടി…

പേടിച്ചിട്ടല്ല… എനിക്ക് എന്നെ തന്നെ ഈ കാര്യത്തിൽ ഒട്ടും വിശ്വാസം പോരാ..!! 😁

ഇനിയും പോയാൽ നാക്ക് വീണ്ടും ചൊറിയും എന്നുള്ള കൊണ്ട് കിച്ചനിലേക്ക് പോവാതെ നേരെ സിറ്റ്ഔട്ടിൽ പോയിരുന്നു ചുമ്മാ പ്രകൃതി ഭംഗി ആസ്വദിച്ചിരുന്നു..

“ചേച്ചി… ”

കുട്ടന്റെ കൊഞ്ചലോടെ ഉള്ള വിളി കേട്ടതേ അവൻ എന്തോ കാര്യം പറയാൻ വരുവാണെന്ന് അറിയുന്നത് കൊണ്ട് ഞാൻ പുറത്തേക്ക് തന്നെ നോക്കി അമർത്തി മൂളി.. രണ്ടു മിനിറ്റ് കഴിഞ്ഞിട്ടും ചെക്കൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും ഞാൻ മുഖം തിരിച്ചു അവനെ നോക്കി പുരികം ചുളിച്ചു…

“അത് ചേച്ചി… ”

അത്രയും പറഞ്ഞില്ല കാൽ കൊണ്ട് നിലത്തു കളം വരയ്ക്കാൻ തുടങ്ങിയതും ഞാൻ മുഖം ചുളിച്ചു അവനെ തന്നെ സൂക്ഷിച്ചു നോക്കി..

“അത് ചേച്ചി.. എനിക്കും കല്ല്യാണം കഴിക്കണം…”

എന്ന് നാണത്തോടെ പറഞ്ഞു നഖം വായിലിട്ടു കടിക്കാൻ തുടങ്ങി.. ഞാൻ തൊള്ളയും തുറന്നു നോക്കി പോയി… പേരിനു പോലും ഒരിത്തിരി പൊടി മീശ ഇല്ലാത്ത ചെക്കന് കല്യാണം കഴിക്കണം പോലും….

“ആട്ടെ.. എന്താ കാര്യം… ”

ചിരി കടിച്ചു പിടിച്ചു കപട ഗൗരവത്തോടെ നെഞ്ചിൽ കൈ കെട്ടി കൊണ്ട് ചോദിച്ചതും അവൻ എന്റടുത്തേക്ക് വന്നു മുടിയിൽ പിടിച്ചു കളിച്ചു…

“അത് പിന്നെ.. കല്യാണം കഴിച്ചാൽ എനിക്കും ചേച്ചിയെ പോലെ ഫ്രീ ആയി നടക്കാലോ… ”

എന്നും പറഞ്ഞു പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കിയതും എനിക്കാകെ ചടച്ചുപോയി… പാവം ആണ് ചെക്കൻ… എന്നെ പോലെ ഒന്നു പറഞ്ഞാൽ തിരിച്ചു നാല് പറയാൻ അവനറിയില്ല….പേടിപ്പിച്ചു വളർത്തിയതാ… ഞാനവന്റെ കയ്യിൽ പിടിച്ചു അടുത്തിരുത്തി അവന്റെ കവിളിൽ തലോടി…

“കുട്ടാ… എന്റെ മോൻ ഇപ്പോ അറിയാൻ ഉള്ള പ്രായം ആയി… ഒരിക്കലും മറ്റുള്ളവരുടെ ഇഷ്ടത്തിന് നിന്ന് കൊടുക്കരുത്.. നിന്റെ ജീവിതം ആണ്… ചേച്ചി പോയിട്ട് എന്തെങ്കിലും ഒരുവഴി ഉണ്ടേൽ മോനെ വേറെ എവിടേലും വിട്ടു പഠിപ്പിക്കാം കോളേജ്… കേട്ടോ.. ”

എന്നൊക്കെ പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ട് അവന്റെ തോളിൽ തട്ടിയതും അവൻ നിറഞ്ഞ ചിരിയോടെ തലയാട്ടി.. എന്തോ അത് കണ്ടപ്പോൾ തന്നെ എന്റെ മനസും നിറഞ്ഞു…

“കുട്ടാ…”

അമ്മയുടെ വിളി കേട്ടതും അവൻ എന്നെയൊന്നു നോക്കി അകത്തേക്ക് പോയി.. ഞാൻ വീണ്ടും പ്രകൃതി ഭംഗിയിലേക്ക് തിരിഞ്ഞു… ഫോണിൽ തോണ്ടാം എന്ന് വെച്ചാൽ എന്റെ ഫോൺ ഹൈടെക് ആയത് കൊണ്ട് കുത്തി കളിക്കേണ്ടി വരും.. പഴയ നോക്കിയ ഫോൺ ആണ്… ടച്ച്‌ മേടിച്ചു തരാൻ പറഞ്ഞതിന് എന്നെ പിടിച്ചു ടച്ചിങ്‌സ് ആക്കിയില്ലെന്നേ ഉള്ളൂ….

“ചേച്ചി….. ”

എന്നും കാറി പൊളിച്ചു കുട്ടൻ ഓടി കിതച്ചു കൊണ്ട് എന്റടുത്തു വന്നു നിന്നു.. ഞാൻ അമ്പരപ്പോടെ നോക്കിയതും അവൻ എന്റെ കവിളിൽ കെട്ടിപിടിച്ചു ഒരു ഉമ്മ തന്നു…

“എന്താടാ… ”

ചെക്കൻ നല്ല സന്തോഷത്തിൽ ആണ്..

എന്താണാവോ കാര്യം.. നെറ്റി ചുളിച്ചു നോക്കുന്നത് കണ്ടു അവൻ ചിരിച്ചു കൊണ്ട് എന്റെ കവിളിൽ പിടിച്ചു…

“അളിയൻ സൂപ്പർ ആണ് ചേച്ചി… അമ്മ പോയി ഉച്ചയ്ക്ക് സ്പെഷ്യൽ എന്തെങ്കിലും വേണോചോദിച്ചു…

ഏട്ടൻ പറഞ്ഞു അരി ഭക്ഷണം അങ്ങനെ കഴിക്കാറില്ലെന്ന്… തല്ക്കാലം മാഗ്ഗിമതിയെന്നും പറഞ്ഞു..

അമ്മ അത് മേടിച്ചു വരാൻ പറയാൻ വിളിച്ചതാ എന്നെ… ”

എന്ന് ഉത്സാഹത്തോടെ പറഞ്ഞതും ഞാൻ വിടർന്ന കണ്ണോടെ അവനെ നോക്കി ആണോ എന്ന് ചോദിച്ചു… അവൻ ചിരിച്ചു കൊണ്ട് അതേ എന്ന് തലയാട്ടി…

“ഞാൻ പെട്ടെന്ന് പോയി വരാമേ… ”

അതും പറഞ്ഞു അവൻ വേഗം മുറ്റത്തേക്കിറങ്ങി സൈക്കിൾ എടുത്തു പോയി… അമ്മയെഒന്നു ചൊറിയാം എന്ന് വിചാരിച്ചു കിച്ചൻ ലക്ഷ്യമാക്കി നടന്നതും ഞാൻ സെലക്ട്‌ ചെയ്ത സ്ലീവ്ലെസ് ടി ഷർട്ടും ട്രാക്ക് പാന്റ്സും ഇട്ടു സ്റ്റെയർ ഇറങ്ങി വരുന്ന അലേഖിനെ കണ്ടതും നേരെ അവന്റടുത്തേക്ക് വെച്ച് പി_ടിച്ചു… എന്നെ കണ്ടതും എരി കേറ്റാൻ എന്നോണം കീഴ്ചുണ്ട് കടിച്ചതും ഞാനതൊന്നും കാര്യം ആക്കാതെ അടുത്ത് ചെന്നു ഭംഗിയായി ചിരിച്ചുകൊടുത്തു… എന്റെ ഇളി കണ്ടതും അവൻ സ്വയം ഒന്നു നോക്കി… പിന്നെ നെറ്റി ചുളിച്ചു എന്നെയും നോക്കി..

“അലേഖ് റൈസ് പറ്റില്ലെന്ന് പറഞ്ഞോ… ”

“കഴിക്കാൻ ഇഷ്ടം ഇല്ലാത്തത് ചീപ്പ്‌ സെന്റിമെന്റ്സിന്റെ പേരും വച്ചു കഷ്ടപ്പെട്ട് കഴിക്കാൻ എനിക്ക് പറ്റില്ല..

so ആന്റിയോട് കാര്യം പറഞ്ഞു… ”

എന്ന് നിസ്സാരമായി പറഞ്ഞതും എനിക്കവനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മയങ്ങു കൊടുക്കാൻ തോന്നി..

പക്ഷേ അത് ആരോഗ്യത്തിനും അതിലുപരി ഇമേജ് പോകും എന്നതിനാലും ആമോഹം മുളയിലേ നുള്ളി എറിഞ്ഞു അവന്റെ കയ്യിൽ പിടിച്ചു കുലുക്കി…

“ഗുഡ് ജോബ് മാൻ.. ഗുഡ് ജോബ്… ”

ഉത്സാഹത്തോടെ നിന്നിടത്തു നിന്ന് ചാടി കളിച്ചു കൊണ്ട് പറഞ്ഞതും അവൻ മുഖം കൂർപ്പിച്ചു…

“ഇതിൽ എന്തെങ്കിലും റിവഞ്ച് ഉണ്ടോ… ”

ശബ്ദം താഴ്ത്തി ചോദിച്ചതും ഞാൻ ഇളിച്ചു കൊണ്ട് ഉണ്ടെന്ന് തലയാട്ടി… അപ്പോ അവൻ എന്താണെന്ന മട്ടിൽ നോക്കിയതും ഞാൻ ചെവി അടുത്തേക്ക് കൊണ്ട് വരാൻ കാണിച്ചു…

“പണ്ട് എനിക്കും കുട്ടനും പരസ്യം കണ്ടു മാഗ്ഗി തിന്നാൻ കൊതി മൂത്തിട്ട് കുടുക്കയിൽ നിന്നു പൈസ അടിച്ചു മാറ്റി പോയി മേടിച്ചു വന്നു…അത് ഉണ്ടാക്കി കഴിക്കാൻ ഇരുന്നതും അച്ഛൻ അത് കൊണ്ടുപോയി തെങ്ങിന്റെ വളം ആക്കി.. എന്നിട്ടൊരു ഡയലോഗും മണ്ണിരയെ പോലിരിക്കുന്ന ഈ സാധനം ഒക്കെ ആണോ തിന്നുന്നത് എന്ന്… ”

ചെവി കൂർപ്പിച്ചു നിൽക്കുന്ന അലേഖിനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു… ആ അവസാന ഭാഗം അതായത് മണ്ണിര മാത്രം എഡിറ്റഡ് വേർഷൻ ആണ്… ഹി ഹി…

“മണ്ണിര എന്ന് വെച്ചാൽ… ”

അലേഖ് മുഖം ഉയർത്തി സംശയത്തോടെ ചോദിച്ചു…

“earthworm”

എന്ന് ചുണ്ട് പിളർത്തി അയ്യേ എന്ന ഭാവത്തിൽ പറഞ്ഞതും അവന്റെ മുഖവും ഏകദേശം അതേ രീതിയിൽ ആയി…

ഏറ്റു…..!

ഉള്ളിൽ പൊട്ടി ചിരിച്ചു കൊണ്ട് നിഷ്കളങ്കതയോടെ അതേ എന്ന് തലയാട്ടികൊണ്ടേയിരുന്നു….

“അങ്ങനെ ആണോ… ”

അവൻ വീണ്ടും അതേ സംശയത്തോടെ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു…

നീയെന്നെ രാവിലെ ബ്രെഡ് തീറ്റിക്കും അല്ലേ… !!

അവന്റെ മുഖത്തു നോക്കി മനസ്സിൽ ഓരോന്ന് തീരുമാനിച്ചുറപ്പിച്ചു വീണ്ടും അതേ എന്ന് തലയാട്ടി…

“ഞാൻ ഇത് വരെ ആ സാധനം കണ്ടിട്ടില്ല… ”

“അതിനെന്താ വാ ”

എന്നും പറഞ്ഞു ഞാനവന്റെ കയ്യും പിടിച്ചു അടുക്കള വഴി പിന്നാമ്പുറത്തേക്ക് ഇറങ്ങി..അമ്മ എങ്ങോട്ടാണെന്ന സംശയത്തിൽ നോക്കുന്നുണ്ടെങ്കിലും ഞാൻ അതൊന്നും കാര്യം ആക്കാതെ അവനെയും കൂട്ടി നടന്നു വീടിന്റെ അടുത്തു നിന്ന് കുറച്ചു അപ്പുറം മാറിയുള്ള കമ്പോസ്റ്റ് കുഴിയുടെ അടുത്തേക്ക് ചെന്നു…

“നമ്മുടെ ഇവിടെ അഗ്രികൾച്ചറിനു വേണ്ടി ഉണ്ടാക്കിയതാ അച്ഛൻ… ഇതിൽ raw materials..അതായത് ഫുഡ് വേസ്റ്റ്.. dung… weeds.. പുല്ലുകൾ..ഇലകൾ അങ്ങനെ എല്ലാം കൂടി മണ്ണിന്റെകൂടെ മിക്സ്‌ ചെയ്യും… worms ഉള്ളത് കൊണ്ട് കെമിക്കൽ മെറ്റീരിയൽസ് ഒന്നും ആവശ്യം വരാറില്ല… ”

എന്നൊക്കെ എല്ലാം അറിയാവുന്നവളെ പോലെ തള്ളി മറിച്ചു കൊണ്ടിരുന്നതും അലേഖ് ആകാംക്ഷയോടെ അതിലേക്ക് നോക്കി…

ഞാൻ രണ്ടു ഈർക്കിൽ കൊള്ളി കയ്യിൽ എടുത്തു chopsticks (അതായത് ചൈനക്കാർ ഒക്കെ നൂഡിൽസ് ഓക്കെ കഴിക്കാൻ ഉപയോഗിക്കുന്ന കൊള്ളികൾ ഇല്ലേ..അത്..അറിയാത്തവർക്ക് വേണ്ടി ആണ്.. അറിയുന്നവർ സ്കിപ് ചെയ്തേക്കു 😁 ) പോലെപിടിച്ചു മണ്ണിന് മുകളിലൂടെ എങ്ങോട്ടോ യാത്രയിൽ ആയിരുന്ന ഒരു മണ്ണിരയെ തൂക്കി എടുത്തു… അതിനെ കണ്ടതേ അലേഖിന്റെ മുഖത്തെ ആകാംക്ഷ ഒക്കെ മാറാൻ തുടങ്ങി മുഖം ചുളിഞ്ഞു വന്നു… അവന്റെ ആ ഭാവം കണ്ടതും എനിക്ക് ഇന്റെരെസ്റ്റ്‌ കൂടി…ഞാനതിനെ ഉള്ളം കയ്യിലേക്ക് വെച്ചതും അലേഖ് ഒരടി പിന്നിലേക്ക് നിന്നു…

“see.. ഇതാണ് earthworm… അലേഖിനു അറിയുമോ.. നമ്മുടെ നാട്ടിലെ മിക്ക restaurantകളിലും നൂഡിൽസിന് പകരം ഇതിനെയും എടുത്തു ഫ്രൈ ചെയ്തു നൂഡിൽസ്ഫ്രൈഡ് റൈസ് എന്ന പേരിൽ കൊടുക്കും…എന്താലേ… ”

എന്ന് വളരെ ഗൗരവത്തോടെ പല്ലി ചിലയ്ക്കുന്നത് പോലെ ശബ്ദം ഉണ്ടാക്കി തലയാട്ടി കൊണ്ട് പറഞ്ഞതും അലേഖിന്റെ കണ്ണ് മിഴിഞ്ഞു… അവൻ അതേ കണ്ണോടെ എന്റെ കയ്യിൽ ഇരിക്കുന്ന മണ്ണിരയെയും എന്നെയും മാറി മാറി നോക്കി ഒന്നു ഓക്കാനിച്ചു വാ_യും പൊത്തി പിടിച്ചു ഓടി…..

ഇനിയീ ജന്മം അവൻ ഹോട്ടലിൽ നിന്ന് നൂഡിൽസ് കഴിക്കില്ല…. ഹി ഹി !!

ഒരുത്തന്റെ തീറ്റ മുടക്കിയ ആഹ്ലാദത്തോടെ മണ്ണിരയെ ദൂരേക്ക് എറിഞ്ഞു അവൻ ഓടിയ വഴിയേ മൂളി പാട്ടും പാടി ഞാനും നടന്നു…

തുടരും..

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : അശ്വിനി