അരവിന്ദ് ഈ ലോകം വിട്ടു പോയി എന്ന വാർത്ത കേട്ട് അവൾ നിലത്തേക്കു ഊർന്ന് വീണു….

രചന : Sharon Nithara Prakash

ജീവിതയാത്ര

*************

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിമല ഒരു പാറക്കല്ലിൽ തട്ടി മറിഞ്ഞു വീഴാനായി ആഞ്ഞു.

ബലിഷ്ഠമായ രണ്ടു കൈകൾ അവളെ തടഞ്ഞു നിർത്തി.

എന്താ നീ കാട്ടുന്നത് ഞാൻ പറഞ്ഞിട്ടില്ലേ നിനക്ക് എന്തെങ്കിലും വേണമെങ്കിൽ മടികൂടാതെ എന്നോട് പറയണമെന്ന്.

മോനെയും കൂട്ടി നീ ഇതെങ്ങോട്ടാ. മറുപടിയൊന്നും പറയാതെ അവൾ തലകുനിച്ചു നിന്നു.

” കണ്ണുകളിൽ കാർമേഘം ഉരുണ്ടുകൂടി ഒരു തുള്ളി താഴേക്ക് പതിച്ചു”

അത് താഴെ വീഴാതെ അവൻ തന്റെ കരങ്ങളിൽ ഏറ്റുവാങ്ങി നെറുകയിൽ ചാർത്തി.

“അറിയാതെയെങ്കിലും ഈ കണ്ണുനീരിന് താനും ഒരു കാരണക്കാരൻ ആണല്ലോ അവൻ മനസ്സിലോർത്തു”

ഇത് വിമല അരവിന്ദിന്റെ നല്ല പാതിയായിരുന്നവൾ.

അനാഥരായിരുന്നു അരവിന്ദനും വിമലയും.

ബസ് അപകടത്തിൽപ്പെട്ട് അച്ഛനമ്മമാർ പോകുമ്പോൾ അരവിന്ദിന് 20 വയസ്സ് ആയിരുന്നു.

പിന്നീടങ്ങോട്ട് ജീവിതത്തിൽ എന്നും അവൻ ഒറ്റയ്ക്കായിരുന്നു.

“കുട്ടിക്കാലം മുതൽ അവന്റെ ഒരേയൊരു കൂട്ടുകാരനായിരുന്നു വിവേക്”

മാതാപിതാക്കളുടെ വിയോഗത്തിൽ കൈവിട്ടു പോകുമായിരുന്ന അരവിന്ദന്റെ ജീവിതം തിരിച്ച് പിടിച്ചത് വിവേകായിരുന്നു.

ഒരുനാൾ വിവേക് അംഗമായിരുന്ന സന്നദ്ധ സംഘടനയുടെ ഭക്ഷ്യ വിതരണ പദ്ധതിയോടനുബന്ധിച്ച് ഒരു അനാഥാലയത്തിൽ അവർ രണ്ടാളും പോയി.

“അന്നാദ്യമായാണ് അവിടെവച്ച് അരവിന്ദ് വിമലയെ കാണുന്നത്. അവൾക്കും സ്വന്തമായി ഈ ഭൂമിയിൽ ആരുമില്ലായിരുന്നു”

ഇടയ്ക്കിടെയുള്ള അനാഥാലയത്തിലെ സന്ദർശനം വിമലയുമായി അടുത്ത് ഇടപഴകാൻ അരവിന്ദിന് അവസരം കിട്ടി.

മറ്റുള്ളവരെ സഹായിക്കാൻ സന്മനസുള്ള, മനസ്സു നിറയെ സ്നേഹം മാത്രം കൊണ്ടു നടക്കുന്ന ഒരു പെൺകുട്ടിയായിരുന്നു അവൾ.

“അവളുടെ ആ മനസ്സ് കണ്ട് ഇഷ്ടപ്പെട്ട അരവിന്ദ് വിവേകിനെയും കൂട്ടി ചെന്ന് മദർ സുപ്പീരിയറിനോട് വിമലയെ വിവാഹം കഴിക്കാനുള്ള താൽപര്യം അറിയിച്ചു”

വിമലക്കും എതിർപ്പൊന്നും ഇല്ലാതിരുന്നതിനാൽ രജിസ്റ്റർ ഓഫീസിൽ വെച്ച് ലളിതമായി അവരുടെ വിവാഹം നടന്നു.

സന്തോഷം നിറഞ്ഞ ഒരു കുടുംബ ജീവിതമായിരുന്നു അവരുടേത്.

“ഒരു വർഷത്തിനു ശേഷം മകൻ ആരോമൽ കൂടി അവരെ ജീവിതത്തിലേക്ക് വന്നപ്പോൾ സർഗ്ഗ തുല്യമായി അവരുടെ ജീവിതം”

ഒരു ദിവസം ജോലിക്ക് പോയിരുന്ന അരവിന്ദിന് അടുത്ത വീട്ടിലെ മാധവൻ ചേട്ടന്റെ ഫോൺ കോൾ വന്നു.

“വിമല തലചുറ്റി വീണു ഞങ്ങൾ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ്”

വിവരമറിഞ്ഞ അരവിന്ദ് ഓട്ടോയിൽ ആശുപത്രിയിലേക്ക് പോകാനായി ഇറങ്ങി.

“നീ ഒറ്റയ്ക്ക് പോകണ്ട എന്ന് പറഞ്ഞ് വിവേക് തന്റെ ബൈക്കിൽ അരവിന്ദനെയും കൂട്ടി ആശുപത്രിയിലേക്ക് പുറപ്പെട്ടു.

അമിത വേഗത്തിൽ എതിരെ വന്ന ഒരു കാറുമായി കൂട്ടിയിടിച്ച് അരവിന്ദ് തൽക്ഷണം മരിച്ചു.

തലയിൽ ഹെൽമെറ്റ് ഉണ്ടായിരുന്ന വിവേക് പരിക്കുകളോടെ അപകടത്തെ അതിജീവിച്ചു.

മദ്യപിച്ച് ലക്കുകെട്ട് വണ്ടിയോടിച്ച മൂന്ന് കോളേജ് വിദ്യാർത്ഥികളെ മനപൂർവ്വം അല്ലാത്ത നരഹത്യയുടെ പേരിൽ കേസ് എടുത്തു.

ഈ സമയം വിമല ആശുപത്രിയിൽ അരവിന്ദ് വീണ്ടുമെരു അച്ഛനാകാൻ പോകുന്നു എന്നുള്ള വാർത്ത അറിയിക്കാൻ സന്തോഷത്തോടെ കാത്തിരുന്നു .

സമയം ഇഴഞ്ഞു നീങ്ങുന്നതായി അവൾക്ക് തോന്നി.

കൂടെ നിന്നിരുന്ന മാധവൻ ചേട്ടനോടും ഭാര്യ സുമചേച്ചിയോടും അരവിന്ദൻ വരാൻ താമസിക്കുന്നതിനെ കുറിച്ച് പറഞ്ഞവൾ ഉൽക്കണ്ഠപെട്ടു.

ആരോമൽ ഈ സമയത്ത് അംഗൻവാടിയിലായിരുന്നു

അവനെ തിരിച്ചു കൊണ്ടുവരാനുളള സമയമായി എന്നുള്ള ചിന്തയിൽ അവൾ വെപ്രാളപ്പെട്ട് കൊണ്ടിരുന്നു.

വാതിൽപ്പടിയിലേയ്ക്ക് നോക്കി അവൾ ആ മുറിയിൽ കിടക്കുകയായിരുന്നു. കാൽപെരുമാറ്റം കേട്ട് അവൾ തല ഉയർത്തി നോക്കി.

കയ്യിൽ പരിക്കുകളുമായി നിൽക്കുന്ന വിവേകിനെ കണ്ട് അവൾ പിടഞ്ഞെണീറ്റു. അവന്റെ അടുത്തേക്ക് അവൾ ഓടി വന്നു അരവിന്ദേട്ടൻ എവിടെ എന്ന് ചോദിച്ചു.

മറുപടി പറയാതെ നിന്ന വിവേകിന്റെ മുഖത്തെ പതർച്ച അവളുടെ മനസ്സിൽ തീ കോരി നിറച്ചു.

“അവിടേക്ക് കടന്നു വന്ന ഡോക്ടർ രമാദേവി അരവിന്ദ് ഈ ലോകം വിട്ടു പോയ വാർത്ത അവളെ അറിയിച്ചു”

ഈ ലോകം കീഴ്മേൽ മറിയുന്ന പോലെ വിമലയ്ക്ക് തോന്നി.അവൾ തന്റെ അടിവയറ്റിൽ മുറുകെ പിടിച്ചുകൊണ്ട് നിലത്തേക്കു ഊർന്ന് വീണു.

കണ്ണുകൾ നിറയുന്നില്ല ചുണ്ടുകൾ ചലിക്കുന്നില്ല ഈ ലോകത്തിലെ യാതൊരു ശബ്ദങ്ങളും അവൾ കേൾക്കുന്നില്ല മനസ്സ് മരവിച്ചു അവൾ ഒരു ജീവച്ഛവം പോലെ ഇരുന്നു.

അരവിന്ദിന്റെ അന്ത്യകർമ്മങ്ങൾ വിവേക് ആയിരുന്നു ചെയ്തത്. ചിതയ്ക്ക് അഗ്നി പകർന്നതും അവനായിരുന്നു.

ഈ സമയമെല്ലാം മൂന്നു വയസ്സുകാരൻ ആരോമൽ വിവേകിന്റെ തോളിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു.

ചടങ്ങുകളെല്ലാം കഴിഞ്ഞ് വിവേക് അച്ഛനമ്മമാരോടൊപ്പം സ്വന്തം വീട്ടിലേക്ക് തിരിച്ചു പോയി.

വിമലയ്ക്ക് മോനും കൂട്ടായി മാധവൻ ചേട്ടനും സുമതി മതിചേച്ചിയും ഉണ്ടായിരുന്നു.

രാത്രിയിൽ അരവിന്ദിനെ സ്വപ്നം കണ്ടു ഉണർന്ന വിവേക് ഏതോ ഒരു ഉൾപ്രേരണയിൽ വീട്ടിൽ ആരോടും പറയാതെ അരവിന്ദിന്റെ വീട്ടിലേക്ക് ചെന്നു.

രാത്രിയുടെ നിലാ വെളിച്ചത്തിൽ കിണറ്റിൻ പടിയിൽ നിൽക്കുന്ന വിമലയെ കണ്ടു അവൻ ഞെട്ടിപ്പോയി.

വിവേക് കൊടുങ്കാറ്റുപോലെ കുതിച്ച് ചെന്ന് അവളെ പിടിച്ചു താഴേക്കു വലിച്ചിട്ടു.

കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.

“താൻ ഒരു സെക്കൻഡ് കഴിഞ്ഞാ വന്നിരുന്നെങ്കിൽ നാളെ പത്രത്തിൽ ഒരു വാർത്ത വന്നേനെ ഭർത്താവിന്റെ വിയോഗത്തിൽ ഭാര്യ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു”

ബഹളംകേട്ട് മാധവനും ഭാര്യയും ഓടിവന്നു.

വിമല സുമതിയുടെ തോളിലേക്ക് ചാരി കിടന്നു ആർത്തലച്ചു കരഞ്ഞു.

കണ്ടുനിന്നവർ എല്ലാവരും കരഞ്ഞു പോയി

അത്രയും നേരം അവൾ മനസ്സിൽ അടക്കി പിടിച്ചിരുന്ന വിഷമങ്ങൾ എല്ലാം പുറത്തേക്ക് വന്നു.

ആരോമലിനുവേണ്ടി വിമല പതിയെ ജീവിതത്തിലേക്ക് മടക്കി വരുവാൻ തുടങ്ങി.

അരവിന്ദ് പോയിട്ട് ഏഴ്മാസമായി. വളർന്നു വരുന്ന അവളുടെ വയറും താങ്ങി വീട്ടു പണികളും കുഞ്ഞിന്റെ കാര്യവും എല്ലാം അവൾ സ്വയം ചെയ്തിരുന്നു.

വിവേക് എല്ലാത്തിനും തണലായി കൂടെയുണ്ടെങ്കിലും അവനെ ബുദ്ധിമുട്ടിക്കാൻ അവൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ തന്നെ എല്ലാ ആവശ്യങ്ങൾക്കും അവൾ തന്നെ പോകുമായിരുന്നു.

ഇന്ന് സാധനങ്ങൾ വാങ്ങുവാനായി കടയിലേക്ക് ഇറങ്ങിയ അവളെയാ വഴിയിൽ വെച്ച് അവൻ കണ്ടത്.

വിവേക് മനസ്സിൽ എന്തോ ഉറപ്പിച്ചപോലെ ഒരു നിമിഷം നിന്നു. ഫോൺ എടുത്ത് ആരയോ വിളിച്ച് സംസാരിച്ചു.

ഒരു കൈകൊണ്ട് ആരോമലിനെ എടുത്ത് തോളിൽ കിടത്തി മറ്റേ കൈ കൊണ്ട് അവളുടെ കൈയും പിടിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

നിറവയറുമായി കയറി വന്ന വിമലയെ വിവേകിന്റെ അമ്മ നിലവിളക്ക് കൊടുത്ത് അകത്തേക്ക് കൈപിടിച്ചു കയറ്റി.

വിവേകിന്റെ കയ്യിലിരുന്ന ആരോമലിനെ അമ്മ തന്റെ കൈകളിൽ ഏറ്റുവാങ്ങി അകത്തേക്ക് കൊണ്ടുപോയി.

നടന്നതൊന്നും വിശ്വസിക്കാനാവാതെ വിമല നിറകണ്ണുകളോടെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

ആ സമയം ഭിത്തിയിൽ തൂക്കിയിരുന്ന അരവിന്ദിന്റെ ഫോട്ടോ തന്നെ നോക്കി പുഞ്ചിരി തൂകുന്നതായി വിവേകിന് തോന്നി…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Sharon Nithara Prakash


Comments

Leave a Reply

Your email address will not be published. Required fields are marked *