ആത്മസഖി, തുടർക്കഥ, ഭാഗം 6 വായിച്ചു നോക്കൂ……

രചന : അശ്വനി

“എന്താ.. മോനെ.. എന്ത് പറ്റി… ”

കൈ സോപ്പ് തേച്ചു നല്ല പോലെ കഴുകി കിച്ചൻ വഴി അകത്തേക്ക് കയറിയതും അമ്മയുടെ ആകുലതയോടെയുള്ള ശബ്ദം കേട്ട് ചിരി കടിച്ചു പിടിച്ചു വാഷ് ബേസിന്റെ അടുത്തേക്ക് നടന്നു…

“അയ്യോ… എന്താ.. എന്ത് പറ്റി…. ”

അവർക്ക് അടുത്തു എത്തിയതും ഞാൻ മുഖത്തു പരിഭ്രമം നിറച്ചു ബേസിലേക്ക് കുനിഞ്ഞു നിന്ന് ഓക്കാനിക്കുന്ന അലേഖിന്റെ പുറത്തു തടവി കൊണ്ട് ചോദിച്ചു…

*************

അവളുടെ മ്യാരക അഭിനയം കണ്ടതും ഞാൻ പകച്ചു പണ്ടാരം അടങ്ങി കണ്ണ് മിഴിച്ചു മിററിലൂടെ അവളെ നോക്കി… പെണ്ണ് ആന്റി കാണാതെ എന്നെ നോക്കി ഇളിച്ചു കൊണ്ട് പുരികം പൊക്കിയും താഴ്ത്തിയും കളിക്കുന്നു… ആന്റി നോക്കുമ്പോൾ മുഖം മങ്ങിയ പോലെ ആക്കുന്നു…അതും വിത്ത്‌ ഇൻ സെക്കന്റ്‌സ് കൊണ്ട്…

“മോൻ റസ്റ്റ്‌ എടുക്ക്… ഞാൻ പോയി ചെറുനാരങ്ങാ മുറിച്ചു കൊണ്ട് തരാം… അത് മണത്താൽ മതി. ”

എന്നും പറഞ്ഞു ആന്റി ധൃതിയിൽ കിച്ചനിലേക്ക് പോയി… ഞാൻ തിരിഞ്ഞു നിന്ന് അവളെനോക്കിയതും അവളെന്നെ പുച്ഛിച്ചു മുഖം തിരിച്ചു നടന്നു…

“ഡീ.. നീ മനഃപൂർവം ചെയ്തത് ആണല്ലേ… ”

എന്ന് ഞാൻ ദേഷ്യത്തോടെ മുഖം കൂർപ്പിച്ചു ചോദിച്ചതും അവൾ തിരിഞ്ഞു നിന്ന്വെളുക്കനെ ചിരിച്ചു അതേ എന്ന് ചുണ്ട് ചുളുക്കി വീണ്ടും പുച്ഛിച്ചു സോഫയിൽ ചെന്നിരുന്നു… അടിമുടി ദേഷ്യം വന്നതും പിന്നാലെ ചെന്നു അവളെ തറപ്പിച്ചു നോക്കി…അവളൊരു മൈൻഡും ഇല്ലാതെ ടേബിളിൽ ഇരുന്ന പത്രം എടുത്തു നിവർത്തി വായിക്കാൻതുടങ്ങി…

“ഡീ… ”

“കെടന്നു കാറി പൊളിക്കണ്ട… എനിക്ക് ചെവി കേൾക്കാം… ”

എന്ന് മുഖത്തു നോക്കാതെ പേപ്പറിൽ തന്നെ നോക്കി കൊണ്ട് പറഞ്ഞു വീണ്ടും പുച്ഛിച്ചു…

ആഹാ അത്രയ്ക്ക് ആയോ… !!

അവളെ മനസ്സിൽ പ്രാകി കൊന്ന് ഫോൺ എടുത്തു KFC ഹോം ഡെലിവറി നമ്പർ ഡയൽചെയ്തു…

നാലു ബീഫ് ബർഗറും ചിക്കൻ nuggets ഉം ഫ്രഞ്ച് ഫ്രൈസും കോളയും ഓർഡർ ചെയ്തു…

സംസാരിക്കുന്നതിനു ഇടയിൽ ഒളികണ്ണിട്ടു നോക്കിയതും അവൾ കണ്ണ് കുറുക്കി എന്നെ നോക്കുന്നത് കണ്ടു…ഞാൻ അവളെ പുച്ഛിച്ചു കൊണ്ട് ഓപ്പോസിറ്റ് ഉള്ള സോഫയിൽ കേറി ഇരുന്നു ഫോണിൽ തോണ്ടി…

“KFC യിൽ നിന്നും ഓർഡർ ചെയ്ത ബീഫ് ബർഗറിൽ ഗ്രൗണ്ട് ബീഫിന് പകരം ഗ്രൗണ്ട് ഡോഗ് മീറ്റ് യൂസ് ചെയ്‌തെന്ന് പരാതി…കൂടാതെ… അതിന്റെ കൂടെ മേടിച്ച ചിക്കൻ nuggets ചിക്കൻ അല്ലെന്നും rat nuggets ആയിരുന്നുവെന്നും സ്ഥിതീകരിച്ചു….”

അത്രയും നേരം എന്റെ മുഖത്തുണ്ടായിരുന്ന പുച്ഛം, പേപ്പറിൽ ഉള്ളതെന്ന പോലെ പണ്ടാരം ഉറക്കെ വായിച്ചു പല്ലി ചിലയ്ക്കുന്ന പോലത്തെ ശബ്ദം ഉണ്ടാക്കി കഷ്ടം എന്ന ഭാവത്തോടെ പറഞ്ഞതും പോയിക്കിട്ടി… പല്ല് കടിച്ചു അവളെ നോക്കിയതും പെണ്ണ് ഒന്നും അറിയാത്തത് പോലെ പേപ്പറിൽ തന്നെ നോക്കിയിരിക്കുവാ…

നിന്റെ തന്ത അതിൽ പെറ്റു കിടക്കുന്നുണ്ടോടി ചൂലേ…!!

എന്നും അതിന്റെ കൂടെ വേറെയും പച്ചത്തെറികൾ വിളിച്ചു മനസ്സിനെ അടക്കി നിർത്തിയപ്പോഴേക്ക് ആന്റി ലെമൺ കൊണ്ട് തന്നു…

“ആന്റി… stomach അപ്പ്‌സെറ്റ് ആണ്.. so നൂഡിൽസ് വേണ്ട… ശ്രീ wheat ചപ്പാത്തി ഉണ്ടാക്കിതരാം എന്ന് പറഞ്ഞു… ”

അപ്പോ തോന്നിയ ഐഡിയയിൽ തിരിഞ്ഞു പോവാൻ നിന്ന ആന്റിയോട് പറഞ്ഞതും ശ്രീ പേപ്പർ താഴ്ത്തി കണ്ണും മിഴിച്ചു ഞാനോ എന്ന മട്ടിൽ എന്നെ തുറിച്ചു നോക്കി… ആന്റി അവളെ നോക്കിയതും അവൾ കഷ്ട്ടപെട്ട് ചിരിച്ചു കൊണ്ട് അതേ എന്ന് തലയാട്ടി…ആന്റിയുടെ നോട്ടം അവളിൽ തന്നെ ആയതു കൊണ്ട് അവളെ നോക്കി നേരത്തെ കാണിച്ചത് പോലെ പുരികം പൊക്കിയും താഴ്ത്തിയും കളിച്ചതും പെണ്ണ് പല്ലിറുമ്പി എന്നെനോക്കി ദഹിപ്പിച്ചു ആന്റിയുടെ കൂടെ പോയി… ഞാൻ ഒരു കൈ കൊണ്ട് ലെമണിന്റെ സ്മെൽ ആഞ്ഞു വലിച്ചു മറ്റേ കൈ കൊണ്ട് അവൾക്ക് ടാറ്റാ കൊടുത്തു…. ഹി ഹി..

റിസ്ക് എടുക്കാൻ വയ്യാത്തത് കൊണ്ട് ഓർഡർ ക്യാൻസൽ ചെയ്തു.. 😁

വേറെ പണി ഒന്നും ഇല്ലാതെ ഫോണിൽ തോണ്ടി ഇരുന്നതും അങ്കിൾ അടുത്തു വന്നിരുന്നു കുറച്ചു നേരം സംസാരിച്ചിരുന്നു… മിക്കപ്പോഴും അങ്കിളിന്റെ നോട്ടം മുടിയിൽ എത്തുന്നത് കണ്ടതും ഞാൻ ചുണ്ട് കടിച്ചു പിടിച്ചു ചിരി അടക്കി… ഇതിനിടയ്ക്ക് ശ്രീഹരി നൂഡിൽസും കൊണ്ട് കിച്ചണിലേക്ക് പോവുന്നത് കണ്ടതും അവളുടെ കയ്യിൽ ഇരുന്ന worm ഓർമ്മയിൽവന്നു vomit ചെയ്യാൻ തോന്നി…

ബ്ലാ…

സംസാരിച്ചു ബോറടിച്ചപ്പോൾ അങ്കിൾ ടീവി ഓൺ ചെയ്ത് ന്യൂസ്‌ ചാനൽ വെച്ചു കാണാൻ തുടങ്ങി…

അവൾ എന്ത് ചെയ്യുവായിരിക്കും എന്ന് ഓർത്തതും ഞാൻ ഫോണിൽ തോണ്ടികൊണ്ട് തന്നെ എണീറ്റു കിച്ചണിൽ പോയി മെല്ലെ തല മാത്രം അകത്തേക്കിട്ടുനോക്കി…

എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ചപ്പാത്തി പരത്തുവാ പെണ്ണ്… അതിലും കോമഡി റൗണ്ട് ഷേപ്പ് കിട്ടാൻ ഒരു ചെറിയ റൗണ്ടിൽ ഉള്ള പ്ലേറ്റ് പരത്തിയതിനു മുകളിൽ വെച്ച് ബാക്കിഉള്ള പോർഷൻ കത്തി കൊണ്ട് കട്ട്‌ ചെയ്ത് എടുക്കുവാ…മുഖത്ത് ഒക്കെ പൊടി പറ്റിപിടിച്ചിട്ടുണ്ട്..

വാ പൊത്തി ചിരി കടിച്ചു പിടിച്ചു അങ്ങോട്ട് തന്നെ നോക്കി…

ഇടയ്ക്കിടയ്ക്ക് അവളുടെ നോട്ടം പാത്രം കഴുകി കൊണ്ട് നിന്ന ആന്റിയിൽ എത്തുന്നുണ്ട്…ആന്റിയും എന്നെ പോലെ ചിരി കടിച്ചു പിടിച്ചു നിൽക്കുവാണെന്ന് ആ മുഖം കണ്ടാൽഅറിയാം…

ശ്രീഹരി മാത്രം അവളെ ഹെല്പ് ചെയ്ത് പരത്തിയ ചപ്പാത്തി ചുട്ടു കൊടുക്കുന്നു…ആളൊരു ചേച്ചികുട്ടി ആണെന്ന് തോന്നുന്നു…

“എന്നാലും ഒറ്റ ദിവസം കൊണ്ട് എന്റെ മോള് ഇത്രയ്ക്ക് മാറും എന്ന് ഞാൻ ഓർത്തില്ല ”

ആന്റി അവൾക്കിട്ടു താങ്ങാൻ തുടങ്ങിയതും അവൾ ചപ്പാത്തി പരത്തുന്ന സ്റ്റിക്ക് കയ്യിൽപിടിച്ചു ഞെരിച്ചു… പിന്നെ ശ്വാസം വലിച്ചു വിട്ടു പ്ലേറ്റ് വെച്ച് റൗണ്ടിൽ കട്ട്‌ ചെയ്യാൻ തുടങ്ങി…

“ഇതിന്റെ ഒക്കെ വല്ല കാര്യവും ഉണ്ടോ… ”

ആന്റി നിർത്താൻ ഉള്ള ഉദ്ദേശം ഇല്ലെന്ന് തോന്നുന്നു…

“ദേ… ആയുധം വെച്ചുള്ള കളിയാ… എന്റെ കോൺസെൻട്രേഷൻ കളയാതെ അങ്ങോട്ടെങ്ങാനും പോവാൻ നോക്ക്… ”

എന്ന് കത്തി പൊക്കി പിടിച്ചു പല്ല് കടിച്ചു കണ്ണ് ഉരുട്ടി രോഷത്തോടെ പറഞ്ഞതും ചിരി സഹിക്കാൻ വയ്യാതെ പൊട്ടിച്ചിരിച്ചു പോവും എന്ന് തോന്നി ഞാൻ ടി ഷർട്ട്‌ എടുത്തു വായിൽ ഇട്ടു കടിച്ചു പിടിച്ചു…

എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും… കേട്ടോടി പൊടിക്കുപ്പി…. !!

എന്ന് അവളെ നോക്കി വിജയ ചിരിയോടെ മനസ്സിൽ പറഞ്ഞു തിരിഞ്ഞതും നെറ്റി ചുളിച്ചു നിൽക്കുന്ന അങ്കിളിനെ കണ്ടു അവിഞ്ഞ ചിരി പാസ്സാക്കി ഫോണിൽ തോണ്ടി കൊണ്ട് വേഗം ഹാളിലേക്ക് നടന്നു….

**********

അല്ലെങ്കിലേ ദേഷ്യം വരുന്നുണ്ട്… അതിന്റെ കൂടെ ആണ് അമ്മ ചൊറിയാൻ വരുന്നത്….കാലൻ ഇങ്ങനെ പണി തരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…

ഉള്ള ദേഷ്യം മുഴുവൻ ചപ്പാത്തി മാവിൽ തീർത്തു കൊണ്ടിരുന്നു… അല്ലാണ്ടിപ്പോ എന്തോ ചെയ്യാനാ…

എന്റെ ഒരു അവസ്ഥ..

ഓരോന്ന് ഓർത്തും പ്രാകിയും ചപ്പാത്തി റെഡി ആക്കി.. കുട്ടൻ ഉള്ളത് കൊണ്ട് പണി ഒന്നു സ്പീഡിൽ ആയി…

“ചേച്ചി.. ”

അവസാനത്തെ പരത്തിയ ചപ്പാത്തി എടുത്തു പാനിൽ ഇട്ടു കൈയിലെ പൊടി തട്ടുമ്പോൾ ആണ് ചെക്കന്റെ വിളി… കൈ തട്ടി കൊണ്ട് തന്നെ മുഖം തിരിച്ചു നോക്കിയതും അവൻ നൂഡിൽസ് പാക്കറ്റ് എടുത്തു എന്റെ നേർക്ക് നീട്ടി…

“ഇതെന്തോ ചെയ്യും… ”

“നിനക്ക് വേണോ… ”

അവൻ ചെറിയ പേടിയോടെ വേണം എന്ന് തലയാട്ടി.. അവന്റെ തലയ്ക്കിട്ടു ഒരു കൊട്ട് കൊടുത്തു പാക്കറ്റ് കയ്യിൽ മേടിച്ചു പത്രത്തിൽ വെള്ളം എടുത്തു അടുപ്പത്തു വെച്ചു… ചപ്പാത്തി ഉണ്ടാക്കാൻ എടുത്ത പാത്രവും സ്ഥലവും എല്ലാം ക്ലീൻ ആക്കി മാറ്റിവെച്ചപ്പോഴേക്കും വെള്ളം തിളയ്ക്കുന്നു എന്നും പറഞ്ഞു കുട്ടന്റെ വിളിയെത്തി…

നൂഡിൽസ് പൊട്ടിച്ചു അതിലേക്ക് ഇട്ടതും ആദ്യമായി മേടിച്ചു ഉണ്ടാക്കിയ അന്നത്തെ അതേ ആകാംക്ഷയോടെ ഇന്നും കുട്ടൻ അതിലേക്ക് തന്നെ നോക്കികൊണ്ടിരുന്നു…

യിപ്പിആയതിനാൽ എക്സ്ട്രാ വെജിറ്റബിൾസ് ഒന്നും വേണ്ടാത്തത് കൊണ്ട് പണി പെട്ടെന്ന് തീർന്നു..

“ഇത് ആർക്കാ.. മോന് വേണ്ടെന്ന് പറഞ്ഞല്ലോ…”

അമ്മ മണം പിടിച്ചു എവിടുന്നോ കേറി വന്നു നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചതും കുട്ടൻ ഒന്നും മിണ്ടാതെ മുഖം കുനിച്ചു…

“അതെന്താ അലേഖിന്റെ വായിലോട്ടു മാത്രേ ഇത് കേറുള്ളോ… ”

എന്ന് നൂഡിൽസ് വേറെ ഒരു പാത്രത്തിലേക്ക് മാറ്റി കൊണ്ട് തിരിഞ്ഞു നോക്കാതെ തന്നെ ചോദിച്ചതും അമ്മ വെട്ടി തിരിഞ്ഞു നടന്നു… ഉറപ്പായും ഭീമൻ രഘു ലുക്കിൽ ആയിരിക്കും പോയത്…

പല്ല് കടിച്ചു പിടിച്ചു….

“എന്റെ ചേച്ചി.. നാക്കിനു മാത്രം ഒരു കുറവും ഇല്ലാലെ…”

കുട്ടൻ അമ്മ പോകുന്ന വഴിയേ തന്നെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചതും ഞാനവനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു..

ടൈം 1.30 ആയതും ഡൈനിങ്ങിൽ എല്ലാം കൊണ്ട് വെച്ച് ഞങ്ങൾ അഞ്ചു പേരും ഒരുമിച്ചു ഇരുന്നു..

അലേഖിന് പ്ലേറ്റ് വെച്ചു കൊടുത്തു ചപ്പാത്തി സേർവ് ചെയ്തു കൊടുത്തതും അവൻ എന്നെ അഹങ്കാരത്തോടെ പുരികം പൊക്കി നോക്കുന്നത് കണ്ടു മനസ്സിൽ തെറിവിളിച്ചു ഇളിച്ചു കാണിച്ചു…

അമ്മ അച്ഛന്റെ പ്ലേറ്റിൽ ചോറ് വിളമ്പി കൊടുത്ത് എന്റെ അടുത്തേക്ക് വന്നതും ഞാൻ കൈഉയർത്തി വേണ്ടെന്ന് പറഞ്ഞു… എന്നിട്ട് നേരെ കിച്ചണിലേക്ക് നടന്നു നൂഡിൽസ് ഉണ്ടാക്കിവെച്ച പാത്രം എടുത്തു കൊണ്ട് വന്നു കുട്ടന്റെ പ്ലേറ്റിലും എന്റെ പ്ലേറ്റിലും വിളമ്പി…

അത് കണ്ടതേ കുട്ടന്റെ ഒഴികെ ബാക്കി മൂന്നു പേരുടെയും മുഖം ഇരുണ്ടു… ഉള്ളിൽ ഊറി ചിരിച്ചു കുട്ടനെ കണ്ണ് കൊണ്ട് കഴിക്കാൻ കാണിച്ചു മാക്സിമം അവരെ വെറുപ്പിക്കുന്ന രീതിയിൽ ഞാൻ കഴിക്കാൻ തുടങ്ങി… ഫോർക്ക് ഇല്ലാത്തതിനാലും സ്പൂൺ കൊണ്ട് കഴിക്കാൻ ഒരു സുഖം ഇല്ലാത്തത് കൊണ്ടും കൈ കൊണ്ട് വാരിയെടുത്ത് വായിൽ കുത്തികേറ്റി… നീണ്ട ഒരൊറ്റ നൂഡിൽസ് ഇഴ എടുത്തു മുകളിലേക്ക് വെച്ച് മുഖം ഉയർത്തി ഒറ്റവലിക്ക് വായിലാക്കി… അത് കണ്ടപ്പോൾ തന്നെ അച്ഛനും അമ്മയും എണീറ്റു പോയി….സന്തോഷം..

അടുത്തത് നീ എന്ന് മനസ്സിൽ പറഞ്ഞു മുഖം ചരിച്ചു അലേഖിനെ നോക്കിയപ്പോൾ അവൻ ഡൈനിങ്ങിൽ കൈ കുത്തി കണ്ണടച്ചു നെറ്റിയിൽ കൈ ചുരുട്ടി വെച്ചേക്കുവാണ്… ഹി ഹി…

“അലേഖ് കഴിക്കുന്നില്ലേ… ”

ചുമ്മാ ചൊറിയാൻ റെഡി ആയി ചോദിച്ചതും അവൻ കണ്ണ് രണ്ടും ഉരുട്ടി എന്നെ നോക്കി…അവനെ കാണിക്കാൻ വേണ്ടി നൂഡിൽസ് വെറുതെ കൈ കൊണ്ട് വാരി കളിച്ചു….

“എനിക്ക് വേണ്ട… ”

എന്നും പറഞ്ഞു മേശയിൽ കൈ കൊണ്ട് ആഞ്ഞു കുത്തി എന്നെ നോക്കി ദഹിപ്പിച്ചു…

“അ_തെന്താടാ നിനക്ക് കഴിച്ചാൽ… ”

” പോടി പട്ടി…. ”

ചോദിച്ച ഉടനെ തന്നെ റിപ്ലൈയും തന്നു അലേഖ് പല്ല് കടിച്ചു ചാടി തുള്ളി എണീറ്റു പോയതും ഇതൊക്കെ കണ്ടു അന്തം വിട്ടു നിൽക്കുന്ന കുട്ടനെ നോക്കി ഞാൻ ഇരുകണ്ണും ചിമ്മിയടച്ചു കാണിച്ചു….

“എടാ കുട്ടാ… ഇതിനാണ് പറയുവാ.. ഒരു വെടിയ്ക്ക് മൂന്നു പക്ഷി…. !!”

തുടരും….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : അശ്വനി