ജീനയെ പോലൊരു പെൺകുട്ടിയെ മരുമകളായി കിട്ടിയിരുന്നെങ്കിലെന്ന് ഭവാനിയമ്മ ആഗ്രഹിച്ചു

രചന : Vijay Lalitwilloli Sathya

ഒരു അപൂർവ്വ പ്രണയ സംഗമം

***************

പ്രണവിന്റെയും ജീനയുടെയും ആദ്യ രാത്രിയാണിന്നു..

“അന്ന് ഞാൻ മുട്ടുകാൽ കയറ്റി അടിനാഭി തൊഴിച്ചപ്പോൾ വല്ലാണ്ട് വേദനിച്ചോ..”

അവൾ അവന്റെ ചെവിയിൽ ചോദിച്ചു..

“വല്ലാണ്ട് വേദനിച്ചത് മാത്രമോ ഈശ്വരാ.. പഴശ്ശിക്ക് അടികൊണ്ട് ഞാൻ അന്ന് ചത്തു പോകേണ്ടതായിരുന്നു..”

“സോറി ക്ഷമിക്കണം”

“ഉം ശരി ഞാൻ ക്ഷമിച്ചിരിക്കുന്നു.. പക്ഷേ പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ ഇരിക്കുന്നതേയുള്ളൂ…”

“ചീ പോടാ..”

ഇരുവരുടെയും ചിന്ത ആ പഴയകാല ഓർമ്മയിലേക്ക് പോയി.

‘ദൈവമേ വീട്ടിൽ വരുന്ന ഹോം നേഴ്‌സ് അവിവിഹിത ആവണേ…

അവൾ സുന്ദരിയും സുമുഖിയും സുശീലയും ആവണേ…

അവൾക്ക് എന്നെ കാണുമ്പോൾ ഇഷ്ടം ഉണ്ടാവണെ…

എനിക്കും അവളോട്‌ ഇഷ്ടം ഉണ്ടാവാണേ…’

രാവിലെ ഓഫീസിൽ എത്തിയ പ്രണവ് ദൈവത്തോട് മനസ്സിൽ പ്രാർത്ഥിച്ചു..

ഈ സമയം പ്രണവിന്റെ വീട്ടിലെത്തിയ ജീന മെഡിസിൻറെ ഓരോ സ്ട്രിപ്പിൽ നിന്നും ഓരോ ഗുളിക വീതം എടുത്ത് ഭവാനി അമ്മയ്ക്ക് നൽകി.. കൂടെ ഒരു ഗ്ലാസ് വെള്ളവും എന്നിട്ട് പറഞ്ഞു

“ഉച്ചയ്ക്ക് രണ്ടു ഗുളിക കഴിച്ചു കഴിഞ്ഞാൽ രാത്രി ഒരെണ്ണമേ ഉള്ളൂ..അമ്മ ഇത് കഴിച്ചാട്ടെ…”

ജീനയുടെ ഉത്സാഹവും സംസാരവും ഭവാനി അമ്മയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു…

ഒരു കൊച്ചു സുന്ദരി കുട്ടിയാണ്..

മുഖത്തു നല്ല ഐശ്വര്യം കളിയാടുന്നു..നല്ല പെരുമാറ്റവും വശ്യമാർന്ന സംസാരവും.

അവർ ഒരു നിമിഷം അവളുടെ മുഖത്ത് തന്നെ നോക്കി.. എന്നിട്ട് പുഞ്ചിരിച്ചു..

ജീനയുടെ സ്നേഹപൂർവ്വമുള്ള നിർബന്ധം കൊണ്ട് സ്വതവേ ഗുളിക കഴിക്കുന്നതിൽ ഒക്കെ ഭയമുള്ള ഭവാനിയമ്മ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ഗുളിക വാങ്ങി വായിലിട്ട് വെള്ളവും കുടിച്ചു…

ആദ്യമായി തന്റെ വീട്ടിൽ കയറിവന്ന് പെണ്ണാണ്..

മകൻ പ്രണവിനു സർക്കാർ ഓഫീസിൽ ആണ് ജോലി.

അതുകൊണ്ട് ലീവെടുത്ത് തന്നെ ശുശ്രൂഷിക്കാൻ അവൻ ആവില്ല..

കഴിഞ്ഞദിവസമാണ് ഭവാനിയമ്മ ബാത്റൂമിൽ വഴുതി വീണത്.

വീഴ്ചയിൽ കൈ ഒടിഞ്ഞു പോയിരിക്കുന്നു..

പ്രണവ് ഓഫീസിൽ പോയ നേരത്തു ആയിരുന്നു അപകടം..

അസ്ഥി ഒടിഞ്ഞ വേദനയിൽ നിലവിളിക്കാതിരിക്കാൻ ആയില്ല..

ഒച്ചകേട്ട് അയൽപക്കക്കാർ ഓടി വന്നാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്..

വൈകിട്ട് പ്രണവ് ഓഫീസ് വിട്ട് വന്നപ്പോൾ ഭാവാനി അമ്മയെ പ്ലാസ്റ്ററിട്ട കയ്യോടെ കണ്ടപ്പോൾ ഞെട്ടിപ്പോയി.

“അമ്മയ്ക്ക് ഒന്നു വിളിച്ചു പറയാമായിരുന്നില്ലേ.. ഞാൻ ഹോസ്പിറ്റൽ വരുമായിരുന്നില്ലെ…”

“അത്രയ്ക്കൊന്നും ഉണ്ടായിരുന്നില്ല.. പെട്ടെന്ന് ചെരുപ്പ് സ്ലിപ്പ് ആയി ഞാൻ വീണു..

കൈയൊടിഞ്ഞെന്നൊന്നും വിചാരിച്ചില്ല. നല്ല വേദനയുണ്ടായിരുന്നു എക്സറേ എടുത്തപ്പോൾ ആണ് ഒടിഞ്ഞ കാര്യം അറിയുന്നത്.. തെക്കേലെ ശങ്കരനും ഭാര്യയും ഉണ്ടായിരുന്നു കൂടെ.. മോനെ വിളിച്ചു വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി..

പ്ലാസ്റ്ററിട്ടശേഷം ഞങ്ങൾ ഇങ്ങോട്ട് പോന്നു..

ഭവാനിയമ്മയുടെ ബന്ധുക്കളൊക്കെ ഉയർന്ന നിലയിലുള്ളവരാ വിവരമറിഞ്ഞ് അവരാരും വന്നില്ല..

ഭവാനി അമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരു ഏട്ടൻ വന്നു.. പുള്ളി വൈകിട്ട് തിരിച്ചു പോയി..

അമ്മയ്ക്ക് കയ്യിന് വയ്യാതായതോടുകൂടി ഭക്ഷണവും അമ്മയുടെ ശുശ്രൂഷയും പ്രണവിന്റെ ചുമതലയിൽ ആയി. വലതു കൈ ഒടിഞ്ഞു കൊണ്ട് അമ്മയ്ക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല. അങ്ങനെയാണ് ഹോം നേഴ്സ് എന്ന ആശയം ഉദിച്ചത്… ഉടനെതന്നെ പ്രണവ് ഹോം നഴ്സിനെ ഡിസ്ട്രിബ്യുട്ട് ചെയ്യുന്ന ഏജൻസിയെ ബന്ധപ്പെട്ടു.

അപ്പോൾ തന്നെ അവരുടെ ഓഫീസിൽ എത്തി സർവീസ് ബുക്ക് ചെയ്തു അഡ്വാൻസ് കൊടുത്തു..

അവർ രാവിലെ വരാം എന്ന് സമ്മതിച്ചു..

പിറ്റേന്ന് രാവിലത്തെ പ്രാതൽ ഒക്കെ പ്രണവ് ഒരുവിധം ഉണ്ടാക്കി. അമ്മയ്ക്ക് നൽകിയ ശേഷം മരുന്ന് എടുത്തു കൊടുത്തു കഴിപ്പിച്ചു…!

പ്രാതൽ കഴിച്ച് അവൻ ഓഫീസിൽ പുറപ്പെടാൻ നേരത്ത് അമ്മയോട് പറഞ്ഞു

“അമ്മേ തൽക്കാലം ഒരു ഹോം നേഴ്സിനെ ഏർപ്പാടാക്കിയിട്ടുണ്ട് അഡ്രസ്സ് നൽകിയിട്ടുണ്ട്.. അവര് വരും കേട്ടോ..”

“വേണ്ടായിരുന്നു മോനെ…ഞാൻ തന്നെ വല്ലതും ഉണ്ടാകുമായിരുന്നു.”

” അതൊന്നും ശരിയാകില്ല…വലതു കൈയ്യിൽ അല്ലേ ഒടിവു പറ്റിയത്….? ഒന്നും ചെയ്യാൻ പറ്റില്ല അമ്മേ… ഭക്ഷണവും ഉണ്ടാക്കണം. മരുന്ന് എടുത്ത് കഴിക്കണം. കൂടാതെ കാലിനു കൂടി പരിക്ക് ഉള്ളത് കാരണം കുളിക്കാനും മറ്റും ബുദ്ധിമുട്ടാവും.. അമ്മയ്ക്ക് വയ്യായ്ക മാറുംവരെ നിൽക്കട്ടെ കുഴപ്പമില്ല…”

“ശരി എല്ലാം നിന്റെ ഇഷ്ടം…”

പ്രണവ് ഓഫീസിൽ ഡ്യൂട്ടി സമയം കഴിയാൻ കാത്തിരിക്കുകയായിരുന്നു..

കൃത്യം അഞ്ചു മണി കഴിഞ്ഞപ്പോൾ ഓഫീസിൽ നിന്നിറങ്ങി നേരെ വീട്ടിലേക്ക് എത്തി.

ബൈക്ക് പോർച്ചിൽ പാർക്ക് ചെയ്യുമ്പോൾ കണ്ടു..

അമ്മയുടെ കസേരയ്ക്ക് സമീപം ഒരു വയസ്സായ അമ്മച്ചി ഇരിക്കുന്നു..

ഈശ്വരാ ഇതാണോ ഹോംനഴ്സ്..

എല്ലാ പ്രതീക്ഷയും പോയി.. തലയ്ക്കടിയേറ്റ് കോഴിയെപ്പോലെ അവൻ അമ്മയുടെ അടുത്ത് ചെന്നു…

ഇത് ജീനയുടെ അമ്മമ്മയാ.

പേരമകൾ ജോലി ചെയ്യുന്ന സ്ഥലം അവർ ആദ്യം വന്നു മനസ്സിലാക്കാൻ വേണ്ടി എത്തിയതാ.. ”

“അപ്പോൾ ഹോം നേഴ്സ്?”

പ്രണവ് ജിജ്ഞാസയോടെ ചോദിച്ചു.

എന്നെ കുളിക്കാൻ സഹായിച്ച അവൾക്കു അഴുക്ക് ആയിട്ടുണ്ടാവും അവൾ കുളിക്കാൻ വേണ്ടി ബാത്റൂമിൽ കയറി ഇരിക്കുകയാണ്..”

അമ്മ അവൾ എന്നാണ് പറയുന്നത് അപ്പോൾ കൊച്ചു സുന്ദരി ആയിരിക്കും..

അവന്റെ മനസ്സിൽ വീണ്ടും സന്തോഷത്തിന്റെ ആയിരം പൂത്തിരി കത്തി..

ഈ സമയം കുളിക്കുകയായിരുന്ന ജീന വീട്ടിനുള്ളിൽ പുരുഷ ശബ്ദം കേൾക്കുന്നതു ശ്രദ്ധിച്ചു..

അമ്മയുടെ മകൻ ഓഫീസ് വിട്ട് വന്നിട്ടുണ്ടാവും.

അവൾക്കും അല്പം ഉൽക്കണ്ഠ ഇല്ലാതില്ല..

അമ്മയുടെ മകൻ എങ്ങനെയുള്ള ആളായിരിക്കും..

സുന്ദരനാണോ.. വല്ല തെമ്മാടി ചെക്കൻ ആണെങ്കിൽ കുഴയും..

നേരിടുക തന്നെ അവൾ മനസ്സിൽ ഉറച്ചു.

പ്രണവ് ഓഫീസ് ബാഗ് അവന്റെ റൂമിൽ വച്ചു.

ഹാളിലെ സോഫയിൽ ചെന്നിരുന്നു ടിവി ഓൺ ചെയ്തു..

കുളി കഴിഞ്ഞു വാസന സോപ്പിന്റെ സുഗന്ധത്തോടൊപ്പം ഒരു കൊച്ചു സുന്ദരി ബാത്റൂമിൽ നിന്നും ഇറങ്ങിവന്നു..

അവൾ ഹാളിലൂടെ നടന്നു അവൾക്ക് തയ്യാറാക്കിയ ബെഡ്റൂമിലേക്ക് കുണുങ്ങിക്കുണുങ്ങി പോയി…

ആ നടത്തത്തിനിടയിൽ സോഫയിൽ ഇരിക്കുന്ന പ്രണവിനെ അവൾ തിരിഞ്ഞു നോക്കി…

അവനെ കണ്ടു അവൾ ഒന്ന് ഞെട്ടി.. അവനും അവളെ കണ്ട് ഞെട്ടുകയും അത്ഭുതപ്പെടുകയും ചെയ്തു..

പ്രണവിന്റെ കൈ അറിയാതെ അവന്റെ പ്രൈവറ്റ് പാർട്ടിൽ പൊത്തി പിടിച്ചു പോയി..

അമ്മാതിരി ഇടി ആയിരുന്നു അന്ന് കിട്ടിയത്..

ജീനയും പ്രണവ് കടിച്ചു വലിച്ച തന്റെ ചുണ്ടും ഉമ്മ വെച്ച കവിളും നെറ്റിയും അറിയാതെ തലോടി തുപ്പല് തുടച്ചുപോയി… അമ്മാതിരി ആക്രാന്തമാണ് അന്നുണ്ടായത്…!

ഒരു നിമിഷം ഇരുവരും പഴയ കാല സ്മരണയിലേക്ക് പോയി…

“എനിക്ക് കല്യാണം കഴിക്കേണ്ട, വേണ്ട എനിക്ക് കല്യാണം വേണ്ട… അയ്യോ അമ്മേ ”

“എന്താടി കിടന്നു കാറുന്നത് ?”

ജീനയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടു അപ്പുറത്തുള്ള ബെഡിൽ ഉറങ്ങുകയായിരുനന ശ്രുതി ഞെട്ടി ഉണർന്നു ദേഷ്യപ്പെട്ടു അലറി .

“സ്വപ്നമായിരുന്നോ പണ്ടാരം കുളമായി ”

ബെഡിൽ ഭയത്തോടെ എഴുന്നേറ്റിരുന്ന ജീനാ ജാള്യതയോടെ , പിന്നെ തെല്ലു നാണത്തോടെ തല താഴ്ത്തി പുഞ്ചിരിച്ചു..

“എന്ത്‌ പറ്റിയതാ ”

എന്നു ചോദിച്ചു മറ്റേ രണ്ടു ബെഡിൽ നിന്നും സീമയും ,പ്രിയയും വന്നു .

“എടിമാരെ .., ഈ ജീന സ്വപ്നത്തിൽ എന്തോ കണ്ടു അങ്ങ് പേടിച്ചു നിലവിളിച്ചതാ ! ഇപ്പൊ അതോർത്ത് പുഞ്ചിരിക്കുകയാണ്… കഷ്ടം”

ശ്രുതി ശബ്‌ദം കേട്ടു പേടിച്ചരണ്ട് വന്ന കൂട്ടുകാരികളോട് പറഞ്ഞു .

“എന്തു സ്വപ്നാ നീ കണ്ടത് ?”

സീമയ്ക്ക് കൗതുകമായി .

“അതു ..അതു പിന്നെ ”

“ഉം പറയ് ”

അവർ അവളെ പ്രേരിപ്പിച്ചു .

ജീനയും ഈ സുഹൃത്തുക്കളും ഫൈനൽ ഇയർ ഡിഗ്രി വിദ്യാർത്ഥിനികൾ ആണ് ….!

അവർ നാലുപേർ കോളേജ് ഹോസ്റ്റലിൽ താമസിക്കുന്നു .

നാലു ബെഡ് വീതമുള്ള ഹോസ്റ്റലിൽ ഇവർ നാലുപേരും ഒരു റൂമിലെ താമസക്കാരാണ്.

എല്ലാവരും ഇടത്തരം കുടുംബത്തിലെ കുട്ടികളാണ്

ഈ നാല് കൂട്ടുകാരികളെ കോളേജിലെ മറ്റു കുട്ടികളുമൊക്കെ വളരെ ഇഷ്ടമാണ്..!

ഇതിൽ ജീനയ്ക്കൂ പ്രണവ് എന്ന മുതിർന്ന വിദ്യാർത്ഥിയുമായി ഒ_രടുപ്പമുണ്ട് .അതു ഏവർക്കുമറിയാം .

കുഞ്ഞുനാളിലെ ഇത്തിരി വെള്ള നിറവും മെലിഞ്ഞ പ്രകൃതവുമായ ജീന അന്നേ ഒരു സുന്ദരക്കുട്ടിയാണ്..!

ജീനയുടെ തറവാട്ടിൽ ചില പ്രയാസങ്ങൾ കണ്ടപ്പോൾ അവർ പ്രശ്നം വെപ്പിച്ചിരുന്നു .അതിൽ പറഞ്ഞ പരിഹാരങ്ങൾ ചെയ്തു തീർക്കുകയുണ്ടായി .അന്നു പ്രശ്നം വെയ്ക്കുമ്പോൾ ജീനയുടെ ജാതകം പരിശോധിച്ച ആസ്ട്രോളജർ പറഞ്ഞത്രേ ,ഈ ജാതകയ്ക്ക് ഇനി അല്പം സമയം മോശാ .അങ്ങോട്ട്‌ ഇത്തിരി ശ്രെദ്ധിക്കണം എന്നു .എല്ലാത്തിനോടും ഒരു ഭയം അങ്ട് തോന്നും .ജപിച്ച നെയ്യ് നൽപ്പത്തൊന്നു ദിവസം സേവിക്കണം .അങ്ങനെ അവൾ ജപിച്ച നെയ്യും കൊണ്ടാണ് ഹോസ്റ്റലിൽ വന്നത് .

ഇന്നു ആ ദിവസം പൂർണമാകുന്നു .സേവിച്ചു കിടന്നതാണ് .ആ ഉറക്കത്തിലാണ് ‘എനിക്ക് കല്യാണം വേണ്ടാന്നും പറഞ്ഞു കരഞ്ഞു മറ്റുള്ളവരെ ഉണർത്തിയത് .

ഇനി സ്വപ്നത്തിലേക്ക് കടക്കാം .ഇക്കഴിഞ്ഞ കോളേജ് ഡേക്ക് എല്ലാവരും തങ്ങളാലാവുന്ന മികവുകൾ കാട്ടി പല ഐറ്റംസ് ചെയ്തു .

പ്രണവും കൂട്ടരും ജീനയുടെ ടീമിനെ മേക്കപ്പിനും മറ്റും സഹായിച്ചുകൊണ്ടു അവളുടെ പിറകെ തന്നെ ഉണ്ടായിരുന്നു.

സ്റ്റേജിൽ പരിപാടികൾ തകർക്കുന്നു .അണിയറയിൽ ഒരു നിമിഷം ജീനയും പ്രണവും മാത്രം .

ജീനയ്ക്ക് ഭയം തോന്നി അവൾ വേഗം മേക്കപ്പ് റൂമിൽ നിന്നും പുറത്തിറങ്ങാൻ ശ്രെമിച്ചു .

പെട്ടെന്ന് പ്രണവ് അവളെ കെട്ടിപിടിച്ചു .

തുരുതുരാ കവിളിലും ചുണ്ടത്തു നെറ്റിയിലും ഉമ്മവെച്ചു…

“എന്താ പ്രണവേട്ട ഇത് എന്നെ വിട് ”

അവൾ കുതറി.അവൻ അതൊന്നും കേട്ടില്ല…

“പോടാ പട്ടി ”

എന്നു പറഞ്ഞു കുതറിമാറി മുട്ടു കാലുകൊണ്ടു അവന്റെ കാലിനിടയിൽ ഒന്നു കൊടുത്തു പുറത്തു കടന്നു

“കള്ളൻ പിന്നാലെ കൂടിയത് ഇതിനായിരുന്നു അല്ലേ

അവൾ ചിരിച്ചുകൊണ്ടോടി

പ്രോഗ്രാം കഴിഞ്ഞു ജീനയും കൂട്ടുകാരികളും ഹോസ്റ്റലിൽ എത്തി .

പ്രണവിൽ നിന്നുണ്ടായ പെരുമാറ്റത്തിൽ അവൾ ഭയന്ന് പോയിരുന്നു .ആ സംഭവത്തിന്റെ പുനരാവിഷ്കാരമായിരുന്നു ആ സ്വപ്നം .

സ്വപ്നത്തിൽ കുറച്ചു മോഡറേഷൻ കൂടുതൽ ഉണ്ടായിരുന്നു .അതിൽ പ്രണവ് നമ്മൾ വിവാഹം കഴിക്കാൻ പോവുകയല്ലേ പിന്നെന്താ എന്നൊക്കെ ചോദിച്ചുവത്രേ .അപ്പോഴാണ് എനിക്ക് കല്യാണം കഴിക്കേണ്ട എന്നു പറഞ്ഞു അവന്റെ അടിവയറു നോക്കി മുട്ടുകാലിനു 8 ന്റെ പണി കൊടുത്തത്

“ബെസ്റ്റ് സാധനം! രാത്രിയിൽ മനുഷ്യരുടെ ഉറക്കം കളഞ്ഞു ”

കൂട്ടുകാരികൾ പാതിരാത്രി ഉറക്കം മുറിഞ്ഞതിന്റെ അരിശത്തിൽ പോയി കിടന്നു .തുടർന്ന് ഉറക്കം വരാത്ത കുട്ടികൾ പ്രണവിനെയും ജീനയെയും കൂടെ അവളുടെ സ്വപ്നത്തിനെയും പ്രാകികൊണ്ട് നേരം വെളുപ്പിച്ചു..

“മോളെ ജീന ഞാൻ ഇറങ്ങുകയാണ്”

പുറത്തുനിന്നും അവളുടെ അമ്മമ്മ വിളിച്ചു പറഞ്ഞപ്പോൾ രണ്ടുപേരും ചിന്തയിൽ നിന്നുണർന്നു…

“ശരി അമ്മമ്മേ”

ജീനയുടെ അമ്മമ്മ പുറപ്പെട്ടു.

“അല്ല ജീന എങ്ങനെയാണു നീ ഹോംനേഴ്സ് ആയത്?”

പ്രണവ് ആ മൗനം ഭേദിച്ചു കൊണ്ട് ചോദിച്ചു..

ഡിഗ്രിക്ക് ശേഷം നഴ്സിങ് പഠിച്ചു… പിന്നെ ഹോം നേഴ്സിംഗ് പ്രാക്ടീസ് ചെയ്തു..

അതൊക്കെ പോട്ടെ… പ്രണവേട്ടന്റെ വീട് ആയിരുന്നു അല്ലെ ഇത്… എനിക്കറിയില്ലായിരുന്നു കേട്ടോ..

നല്ല സ്നേഹമുള്ള അമ്മ…

പക്ഷേ?”

“എന്താ പക്ഷേ എന്നെ പേടിയുണ്ടോ?”

അതുകേട്ട് അവൾ ചിരിച്ചു..

“പ്രണവേട്ടനല്ല പേടിച്ചതു എന്നെ കണ്ടപ്പോൾ”

പ്രണവ് ചിരിച്ചു.. അതുപോട്ടെ ഇതുവരെ കല്യാണം ആയില്ലേ..

“എവിടെ… ഒരാളെ ആത്മാർഥമായി സ്നേഹിച്ചു അയാൾ ഇട്ടേച്ചു പോയി..”

“എന്നെയാണോ ഉദ്ദേശിച്ചത്?”

“പിന്നല്ലാണ്ട്..?”

“അന്നത്തെ ഇടി നിന്റെ എതിർപ്പ് ആയിരിക്കും എന്നാണ് ഞാൻ കരുതിയത് അതിനുശേഷം ജോലി കണ്ടെത്താനുള്ള തിരക്കിലായിരുന്നു ഞാൻ.. അതിൽ പിന്നെ ആരെയും പ്രേമിച്ചിട്ടില്ല..നീയോ? ”

പ്രണവ് ചോദിച്ചു..

” അതിനുശേഷം എന്തോന്ന് പ്രണയം…ഏതാണ്ട് ഏട്ടനെ പോലെ തന്നെ എന്റെ കാര്യവും… പഠിത്തവുമായി അങ്ങനെ പോയി.. ജോലിക്കുള്ള അലച്ചിൽ.. അതിനിടയിൽ പിന്നെ പ്രേമമെന്ന ആ വക ചിന്തകൾ ഒന്നും ഉണ്ടായിട്ടില്ല.. പക്ഷേ എനിക്കിപ്പോൾ എല്ലാം വേണമെന്നുണ്ട്…കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ പ്രണവേട്ടന്റെ പ്രേമവും എന്നെ കാണുമ്പോഴുള്ള കുസൃതിയും കുരുത്തക്കേടും എല്ലാം…”

ങേ.. ഇവൾ ആളു കൊള്ളാമല്ലോ.. പഴയ പ്രേമത്തിന്റെ ഹാങ്ഓവർ ഇപ്പോഴും മാറിയിട്ടില്ല…

ഒരുപക്ഷേ തനിക്കും അങ്ങനെതന്നെ.. എങ്കിലും കണ്ടമാത്രയിൽ ഇങ്ങനെയൊക്കെ പറയാമോ…

ഇഷ്ടപ്പെട്ട പെണ്ണിനെ ഭാര്യയെ ലഭിക്കാൻ ഭാഗ്യം വേണം… ജീനയെ ഒരുപാട് ഇഷ്ടമാണ് തനിക്ക്

“നിനക്കിപ്പോഴും എന്നോട് ഇഷ്ടമുണ്ടോ?”

അവൻ ഒന്നുകൂടി ചോദിച്ചു ഉറപ്പിച്ചു

” സത്യം പറയാലോ പ്രണവേട്ടാ എനിക്ക് ചേട്ടനോട് പ്രേമം എപ്പോഴാ ഇല്ലാതിരുന്നത്… അന്നും ഇന്നും എന്നും നിങ്ങൾ മാത്രമാണ് മനസ്സിൽ..”

അവൾ തന്റെ പ്രണയത്തിന്റെ ആത്മാർത്ഥത വെളിപ്പെടുത്തി..

“നിനക്കറിയോ ഞാനിന്നു രാവിലെ വരെ പ്രാർത്ഥിച്ചത് വരുന്ന ഹോം നേഴ്സിനെ എന്നോട് ഇഷ്ടം ഉണ്ടാവണം എന്നാണ് എനിക്കും ഇഷ്ടം ഉണ്ടാവണം എന്നാണ്.. ആ പ്രാർത്ഥന ദൈവം ഇത്ര പെട്ടെന്ന് സഫലമാക്കി തരുമെന്ന് വിചാരിച്ചില്ല..”

അതുകേട്ടതോടുകൂടി ജീനയ്ക്ക് പ്രണവിനോടുള്ള പ്രണയം നിറഞ്ഞു തുളുമ്പി…

“വാ”

അവൾ അവനെ അ_ടുക്കളയിലേക്ക് ക്ഷണിച്ചു..

പ്രണവ് അമ്മയെ പാളിനോക്കി പൂമുഖത്ത് ഇരുന്നു പത്രം വായിക്കുകയാണ്…

അവൻ ജീനക്കൊപ്പം അടുക്കളയിലേക്ക് നടന്നു…

അടുക്കളയുടെ ഏകാന്തതയിൽ അവൾ അവനെ കെട്ടിപ്പിടിച്ചു അവനും അവളെ ചേർത്തണച്ചു…!

കൗമാരത്തിലെ ചപലത അവർ ഒരിക്കൽ കൂടി ആവർത്തിച്ചു…!

അമ്മയുടെ കൈ സുഖം പ്രാപിക്കും വരെ അവരുടെ പ്രേമം വല്ലരി പൂത്തുലഞ്ഞു..

വീട്ടിൽ ഒരു പെൺകുട്ടി വന്നപ്പോൾ ഒരു വിളക്ക് തെളിഞ്ഞത് പോലെ ഐശ്വര്യവും സന്തോഷവും അവിടെ നിറഞ്ഞു നിൽക്കുന്നതെന്ന് ഭവാനി അമ്മയ്ക്ക് തോന്നി…

ജീനയെ പോലുള്ള ഒരു പെൺകുട്ടിയെ തനിക്കും മരുമകളായി കിട്ടിയിരുന്നുവെങ്കിൽ എന്ന് ഭവാനി അമ്മയും ഉള്ളിൽ ആഗ്രഹിച്ചിരുന്നു..

മകന്റെ സന്തോഷവും അവളോടുള്ള പ്രത്യേക സ്നേഹവായ്പോടെ ഉള്ള ചലനങ്ങളും ശ്രദ്ധിച്ച ഭവാനി അമ്മയ്ക്ക് കാര്യം പിടികിട്ടി..

രണ്ടുപേരെയും അടുത്തു വിളിച്ചു ഇരുത്തിയിട്ട് അവർ കാര്യങ്ങൾ ചോദിച്ചു..

അവരുടെ പഴയ പ്രണയം അവർക്ക് അമ്മയോട് തുറന്നു സമ്മതിക്കേണ്ടി വന്നു…

നാട് അറിഞ്ഞ കല്യാണത്തിന് പന്തൽ ഉയരാൻ പിന്നെ കുറച്ചു ദിവസങ്ങളെ വേണ്ടിവന്നുള്ളൂ..

തന്നെ ശുശ്രൂഷിക്കാൻ വന്ന പെൺകുട്ടിയെ ആജീവനാന്തം മരുമകളായ കൂടെ കൂട്ടി ഭവാനിയമ്മ….

“എന്താ കണ്ണുംമിഴിച്ചിരുന്നു ആലോചിക്കുന്നത്? ”

ജീന പ്രണവിനോട് ചോദിച്ചു

“നീയും അങ്ങനെ തന്നെയല്ലോ….എന്താ ഉറങ്ങുന്നില്ലേ?”

“പഴയതൊക്കെ ഓർത്തതാ”

“മതി ഓർത്തത്”

രണ്ടുപേരും അങ്ങനെ പറഞ്ഞ് പരസ്പരം ചേർത്തുപിടിച്ചു കിടന്നു…

ലൈക്ക് കമന്റ് ചെയ്യണേ..

രചന : Vijay Lalitwilloli Sathya


Comments

Leave a Reply

Your email address will not be published. Required fields are marked *