ആ കല്യാണാലോചന നടക്കില്ല എന്ന് മോനോട് എങ്ങിനെയാ പറയുക. അവൻ ഒരുപാട് ആഗ്രഹിച്ചതല്ലേ

രചന : വിജയ്കുമാർ ഉണ്ണികൃഷ്ണൻ

നല്ലപാതി..

***********

സുമതി. ആ ബ്രോക്കർ രാമൻകുട്ടി വിളിച്ചിരുന്നു എന്നേ..

ആ ചെർപ്പുളശ്ശേരിയിൽ നിന്നും വന്ന ആലോചന നടക്കില്ല എന്ന് പറയാൻ

അതെന്താ പെട്ടെന്ന് അവർക്ക് ഒരു മനം മാറ്റം.എല്ലാം നമ്മൾ തീരുമാനിച്ചതല്ലേ ഇനി നിച്ഛയത്തിനു നേരം കുറിച്ചാൽ പോരായിരുന്നോ….?

എനിക്കറിയില്ലടോ രാമൻകുട്ടി ഇങ്ങോട്ട് വരാമെന്നു പറഞ്ഞിട്ടുണ്ട് ബാക്കിയുള്ള കാര്യങ്ങൾ അയാള് വന്നിട്ട് ചോദിയ്ക്കാം..

ശോ എനിക്ക് വയ്യാ ഇതിപ്പോൾ നമ്മൾ അവനോട് എങ്ങനെ പറയും പാവം അവനു ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു ആ കുട്ടിയേ എത്ര നാളുകൾക്കു ശേഷമാണ്‌ അവന്റെ മുഖമൊന്നു തെളിഞ്ഞു കണ്ടത്…

അതും ആ കുട്ടിയേ കണ്ടതിൽ പിന്നെയാണ്….

അമ്മേ എനിയ്ക്ക് കുട്ടിയേ ഇഷ്ടമായി അമ്മയ്ക്ക് ചേരുന്ന മരുമകൾ ആകുമെന്ന് എനിക്ക് വിശ്വാസമുണ്ട് ധൈര്യമായി മുന്നോട്ട് പോകാം.എന്നാണ് അവൻ അന്ന് എന്നോട് പറഞ്ഞത്.. അത് പറയുമ്പോൾ ആ മുഖത്തേ സന്തോഷം ഞാൻ കണ്ടതാണ്…

ഇനിയിതു എങ്ങനെയാ അവനോട് പറയുക..?

താൻ ഇപ്പോൾ ഒന്നും അവനോട് പറയണ്ടാ രാമൻകുട്ടി വരട്ടേ സത്യം എന്താണെന്നു അറിഞ്ഞിട്ട് നമുക്ക് അവനോട് കാര്യങ്ങൾ പറയാം..

എന്തായാലും ഒളിച്ചു വെയ്ക്കാൻ പറ്റില്ലല്ലോ.

അച്ഛന്റേയും അമ്മയുടേയും സംസാരം കേട്ടു കൊണ്ടാണ് ഞാൻ പുറത്തേയ്ക്ക് വന്നത്….

എന്താ അച്ഛാ രാവിലെ ഒരു സംസാരം….

ഏയ് ഒന്നുമില്ലടാ രാമൻകുട്ടി ഇങ്ങോട്ട് വരുന്നുണ്ട് അയാൾക്കെന്തോ പറയാനുണ്ടെന്ന്…..

എന്താ അച്ഛാ വല്ല പ്രശ്നവുമുണ്ടോ.?

ഏയ് നീ ടെൻഷൻ ആകേണ്ട അയാൾ വരട്ടേ അപ്പോൾ അറിയാമല്ലോ..

പറഞ്ഞു തീർന്നില്ല അതിനു മുമ്പേ പടിപ്പുര കടന്നു ബ്രോക്കർ രാമൻകുട്ടി എത്തി..

അച്ഛാ ദാ രാമേട്ടൻ വരുന്നു നിങ്ങൾ സംസാരിയ്ക്കൂ ഞാൻ അകത്തേയ്ക്ക് ചെല്ലട്ടേ..

ഗോവിന്ദേട്ടാ..എന്നേ കാത്തിരുന്നു മുഷിഞ്ഞോ..?.

താൻ വന്ന കാര്യം പറയൂ രാമൻകുട്ടി..

അവർക്കിപ്പോൾ എന്താ ഒരു മനം മാറ്റം.. കാരണം അറിഞ്ഞില്ലേ..

അതൊന്നും പറഞ്ഞില്ല.. അത്യാവശ്യമായി ഞാൻ അങ്ങോട്ട് ചെല്ലണം എന്നിട്ട് ഈ ആലോചന മുന്നോട്ട് കൊണ്ട് പോകുന്നത് തീരുമാനിയ്ക്കാമെന്നാണ് അവരുടെ അഭിപ്രായം……

ഞാൻ എന്തായാലും അവിടേ വരേ പോയി കാര്യങ്ങൾ അറിഞ്ഞു വരാം.. നമ്മുടെ ഭാഗത്ത്‌ നിന്നും എന്താ അവർ കണ്ടു പിടിച്ച കുറ്റമെന്ന് അറിയണമല്ലോ..

എന്തായാലും രാമൻകുട്ടി ഒറ്റയ്ക്ക് പോകേണ്ടാ ഞാനും വരാം ഇതെന്റെ മോന്റെ ഭാവിയെപ്പറ്റിയുള്ള കാര്യമാണ്.. അവർക്ക് പറയാനുള്ളത് എനിയ്ക്കും കേൾക്കണം

അല്ല ഗോവിന്ദേട്ടാ ഉണ്ണിയോട് കാര്യങ്ങൾ പറഞ്ഞോ..

എന്തായാലും അവൻ അറിയുന്നത് നല്ലതല്ലേ.. ഇനി ഒരു പക്ഷേ ഇത് നടക്കാതെ പോയാലോ വെറുതെ മനസ്സിൽ കൊണ്ട് നടന്നു വിഷമിക്കണ്ടല്ലോ..

എന്നാൽ താൻ തന്നേ പറഞ്ഞോളൂ..

ഉണ്ണി ദാ രാമൻകുട്ടി വിളിക്കുന്നു..

എന്താ രാമേട്ടാ..

അതേ മോൻ വിഷമിക്കണ്ടാ ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ ബന്ധത്തിൽ എന്തോ താൽപര്യക്കുറവ്

ഞാൻ ഒന്ന് അങ്ങോട്ട് പോകുവാണ്..

അച്ഛനും കൂടെയുണ്ട്.. ഇനി തെറ്റിദ്ധാരണ കൊണ്ടാണെങ്കിൽ സംസാരിച്ചു ശരിയാക്കാലോ..

അതാണോ കാര്യം.. എനിക്ക് തോന്നി എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് വിഷമമൊന്നുമില്ല..

എന്തായാലും നിങ്ങളുടെ കൂടേ ഞാനും വരും ആ കുട്ടിയുടെയും വീട്ടുകാരുടെയും മനസ്സിലുള്ളത് എനിക്കും അറിയണം..

ഞാനും കൂടേ വരുന്നതിൽ വിരോധമുണ്ടോ അവർക്ക്..

ഏയ്യ് കുഞ്ഞു കൂടേ പോന്നോളൂ..

ധൃതിയിൽ ഒരുങ്ങി പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ അനിയത്തിയുടെ ചോദ്യം

ഇത് എങ്ങോട്ടാ ഏട്ടാ നിങ്ങൾ മൂന്നാളും കൂടി..

എന്തെങ്കിലും കുഴപ്പമുണ്ടോ….?

അതൊക്കെ ഞാൻ വന്നിട്ട് പറയാം…

അങ്ങനെ ഞാനും അച്ഛനും ബ്രോക്കറും കൂടി അവിടെയെത്തി….

അവർ ഞങ്ങളെ മാന്യമായി സ്വീകരിച്ചു….

എന്റെ കണ്ണുകൾ അവളേ തിരയുവായിരുന്നു…

അതേ നാരായണേട്ടാ നിങ്ങൾ ഈ അവസാന നിമിഷം വാക്ക് മാറ്റിയാൽ എങ്ങനെയാണ്…

അതിന്റെ കാരണം അറിയണ്ടേ…

അതേ അതിനായിട്ടാണ് ഞങ്ങൾ വന്നത്.. എന്റെ മകന്റെ കുറവുകൾ എന്താണെന്നു എനിയ്ക്ക് കൂടി അറിയണം……. എന്നോടു തുറന്നു പറയാം..

ഞാൻ അവന്റെ അച്ഛനാണ്..

ഞങ്ങൾക്ക് ഒരേയൊരു മോളാണ്. എല്ലാം കൊണ്ടും നല്ല ബന്ധമാണെന്ന് തോന്നിയത് കൊണ്ടാണ് മുന്നോട്ട് പോയത്..

അതിനിപ്പോൾ എന്തു പറ്റി നാരായണേട്ടാ..?

അത് പിന്നേ പയ്യനെക്കുറിച്ചു മോശമായി കേട്ടാൽ ഞങ്ങൾ എന്തു ചെയ്യണം.

ഇതെന്റെ മോളുടെ ഭാവിയാണ്..

അച്ഛൻ എന്നെക്കുറിച്ച് എന്താണ്‌ കേട്ടത്..?

അത് പിന്നേ മോനു ഇല്ലാത്ത ദുഃശീലങ്ങൾ ഒന്നുമില്ല എന്ന് അവിടേ നിന്നുമുള്ള ഒരാൾ വിളിച്ചു പറഞ്ഞു…..

ഞങ്ങൾക്ക് ആകേ ഭയമായി.. അതാണ് ബ്രോക്കറെ ഇങ്ങോട്ട് വിളിപ്പിച്ചത്..

അച്ഛൻ ചെയ്തത് നല്ല കാര്യമാണ് അച്ഛന്റെ സ്ഥാനത്ത് എന്റെ അച്ഛനാണെങ്കിലും ഇതേ ചെയ്യൂ…പക്ഷേ എനിയ്ക്ക് പറയാനുള്ളത് നിങ്ങൾ കേൾക്കണം….

മോളെക്കൂടി വിളിക്കാമോ ഇങ്ങോട്ട് ..?

എന്റെ ആവശ്യം കേട്ടിട്ട് അവൾ പുറത്തേയ്ക്ക് വന്നു.

ഞാൻ സംസാരിച്ചു തുടങ്ങി.

ഡോ തന്നേ ഞാൻ ആദ്യമായി കാണാൻ വന്നപ്പോൾ തന്നേയെല്ലാം തുറന്നു പറഞ്ഞതാണ് എന്റെ പഴയകാലത്തെക്കുറിച്ച് എല്ലാം തന്നോട് ഞാൻ സംസാരിച്ചു…. എനിക്കുള്ള ചെറിയ ദുശീലങ്ങളെപ്പറ്റിയും തന്നോട് പറഞ്ഞിരുന്നു..

അതൊക്കെ എനിക്ക് വേണമെങ്കിൽ ഒളിച്ചു വെയ്ക്കാമായിരുന്നു. പക്ഷേ ഒരു ദുഃശീലങ്ങളുമില്ലാത്ത നല്ല പയ്യനെന്ന ധാരണയുണ്ടാക്കി ഇയാളെ പറ്റിയ്ക്കാൻ തോന്നിയില്ല..

ശരിയാണ് ഞാൻ കൂട്ടുകാരുമായിട്ട് ചിലപ്പോൾ കൂടും .. പക്ഷേ ഒരിയ്ക്കലും എന്റെ ഭാവിയെപ്പറ്റിയോ കുടുംബത്തെ മറന്നോ ഞാൻ ഒന്നും ചെയ്യാറില്ല..

അച്ഛാ അച്ഛന്റെ മകളേ ഞാൻ ഇഷ്ടപ്പെട്ടതും ഈ കല്യാണത്തിന് സമ്മതിച്ചതും ഇയാൾ എനിയ്ക്ക് ഒരു നല്ല കൂട്ട് എന്റെ നല്ല പാതി ആകുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ്…

ഒരിയ്ക്കലും ഇയാൾക്ക് കരയേണ്ടി വരില്ല അതാണ്..എന്റെ വാക്കാണ് അച്ഛന് വിശ്വാസമെങ്കിൽ നമുക്ക് ഈ ബന്ധവുമായി മുന്നോട്ട് പോകാം അല്ല മറിച്ചാണ് എങ്കിൽ ഇവിടേ പറഞ്ഞു അവസാനിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്…..

ബാക്കിയുള്ള കാര്യങ്ങൾ അച്ഛനു തീരുമാനിയ്ക്കാം..

അവൾ മിണ്ടാതെ നിൽക്കുവായിരുന്നു..

ക്ഷമിക്കണം ഗോവിന്ദാ ആരോ ഒരാൾ ഇങ്ങോട്ട് വിളിച്ചു പറഞ്ഞ കള്ളങ്ങൾ കേട്ടിട്ട് നിങ്ങളുടെ മകനേ തെറ്റിദ്ധരിച്ചതിൽ..

സാരമില്ല നാരായണ.. എന്റെ മകൻ അവന്റെ തീരുമാനം പറഞ്ഞു കഴിഞ്ഞു ഇത്രയൊക്കെ ആയിട്ടും അവന് നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കാൻ കഴിയുന്നുവെങ്കിൽ അതിനർത്ഥം അവൻ അത്രയും സ്നേഹിയ്ക്കുന്നു നിങ്ങളുടെ മോളേ….

പരസ്പരമുള്ള ചെറിയ തെറ്റിദ്ധാരണകൾ കാരണം അവരെ വേർപിരിയ്ക്കണോ….

അച്ഛാ നിങ്ങൾ എന്നോട് ക്ഷമിക്കണം ഞാൻ ഒരിയ്ക്കലും അച്ഛന്റെ മോനേക്കുറിച്ച് മോശമായി ധരിച്ചിട്ടില്ല ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമെന്നും കരുതിയില്ല.. എന്റെ അറിവോടെയല്ല ഇവിടെ നടന്നതൊന്നും..

മാഷേ.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

ഇത്രയും അപമാനം സഹിച്ചിട്ടും എന്നേ ഉപേക്ഷിയ്ക്കാൻ തയ്യാറായില്ലല്ലോ.. ഒരുപാട് നന്ദിയുണ്ട്..

ഇനി മാഷ് എന്നേ ഉപേക്ഷിച്ചു പോയാലും ഞാൻ കുറ്റപ്പെടുത്തില്ല. ഞാനും എന്റെ കുടുംബവും അതർഹിയ്ക്കുന്നു….

ഒരിയ്ക്കലുമില്ല തന്നേ ഞാൻ കാണാൻ വന്നത് വെറുതെയല്ല ഒരു ഉറച്ച തീരുമാനം എടുത്ത ശേഷമാണ്‌. അത് കൊണ്ട് ഒരിയ്ക്കലും തന്നേ വിട്ടു കളയാൻ മനസ്സ് വന്നില്ല..

ഇതൊക്കെ ജീവിതത്തിൽ സാധാരണ സംഭവിയ്ക്കുന്ന കാര്യങ്ങളല്ലേ താൻ വിഷമിക്കണ്ട..

അറിയാം ഇനിയെന്റെ ജീവിതം മാഷിനുള്ളതാണ്..

എന്നും ഞാൻ മാഷിനൊപ്പമുണ്ടാകും ഒരു നല്ല പാതിയായിട്ട്…….

അപ്പോൾ ഗോവിന്ദേട്ടാ ഇനി സുമതി ചേച്ചിയേ വിളിച്ചു കാര്യം പറഞ്ഞോളൂ ആഗ്രഹിച്ച മരുമകൾ ഉടനേ തന്നേ വീട്ടിലെത്തുമെന്നു..

ഞങ്ങൾ പടി കടക്കുമ്പോൾ ഉമ്മറത്തു ചുവരിൽ അവൾ നാണം കൊണ്ട് ചിത്രം വരയ്ക്കുന്നുണ്ടായിരുന്നു..

ശുഭം….

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : വിജയ്കുമാർ ഉണ്ണികൃഷ്ണൻ