ഇനിയും പറ്റില്ല മാഡം, എനിക്ക് ഡിവോഴ്സ് വേണം.. അയാളുടെ കൂടെ എനിക്കു ജീവിക്കാൻ കഴിയില്ല

രചന : അപർണ

”ഇനിയും പറ്റില്ല മാഡം… I want divorce….അയാളെ എനിക്കു വേണ്ട”

രേവതി തന്റെ മുൻപിലിരുന്ന ആ യുവതിയെ ഒന്നു നീരിക്ഷിച്ചു.

ഒരു 28 വയസ്സു കാണും

വിവാഹം കഴിഞ്ഞിട്ടു 2 മാസം

ഇന്നത്തെ തലമുറയല്ലേ…

ഓ അതു പറയാൻ പാടീല്ലല്ലോ താന്നും ഈ തലമുറയല്ലേ?

രേവതി ആ യുവതിയോടു ചോദിച്ചു.

” നിങ്ങൾ ശരിക്കും ആലോചിച്ചു എടുത്ത തീരുമാനമാണോ?”

”അതേ അയാളുടെ കൂടെ എനിക്കു ജീവിക്കാൻ പറ്റില്ല.”

അവൾ ഉറപ്പിച്ചു പറഞ്ഞു.

വളരെക്കാലങ്ങൾക്കു ശേഷം തന്റെ മുൻപിൽ വന്ന ഈ ഡിവോഴ്സ് കേസ് എറ്റെടുക്കാൻ രേവതിക്കു താൽപ്പര്യം ഉണ്ടായിരുന്നില്ല.

പൊതുവേ സിവിൽ കേസുകളാണു ചെയ്യാറുളളത്.

വരുന്ന ഡിവോഴ്സ് കേസ് എല്ലാം സുഹൃത്തുക്കൾക്കു കൈമാറുകയാണു പതിവ്.

പക്ഷേ ഇതു തന്റെ ഗുരുനാഥൻ പറഞ്ഞു ഏൽപ്പിച്ച കേസാണു. നിരസിക്കാൻ പറ്റില്ല.

”ശരി. നിങ്ങൾ നാളെ ഭർത്താവുമായി വരൂ.നമ്മുക്കു സംസരുച്ചൂ ഒരു തീരുമാനം എടുക്കാം.”

”അതു വേണ്ട മാഡം. നോട്ടീസ് അയച്ചോളൂ.”

പറയുന്നതു കേൾക്കു നിങ്ങൾ ഭർത്താവുമായി വരൂ.”

ആ യുവതി അർത്ഥ സമ്മതത്തോടെ പോയി.

രേവതി അവൾ പോയത്തും നോക്കി ചിന്തിച്ചിരുന്നു.

”എന്താ മോളേ?എന്തു പറ്റി?”

ചായുമായി വന്ന അമ്മ അവളെ ചിന്തയിൽ നിന്നും ഉണർത്തി.

”വയ്യാത്ത അമ്മ എന്തിനാ ഇതുമായിവന്നതു ഞാൻ അങ്ങോടു വരുമായിരുന്നല്ലോ?”

”സാരമില്ല.നീ ഇതു കുടിക്കൂ. രാമു പറഞ്ഞല്ലോ നീ വീണ്ടൂം ഡിവോഴ്സ് കേസ് എറ്റെടുക്കുന്നു എന്നു?

എന്തിനാ മോളേ ഒരു കുടുംബം തകർത്തിട്ടു നമ്മൾ കാശു മേടിക്കുന്നത്?”

”അമ്മേ,അമ്മയ്ക്കു അറിയാല്ലോ എനിക്കു ഇഷ്ടമുണ്ടായിട്ടല്ല.ഇതു ഇപ്പോ പണിക്കർ സാർ പറഞ്ഞ ഡിവോഴ്സ് കേസാണു.”

”ശരി. നിന്റെ ഇഷ്ടം പോലെ.”

പിറ്റേന്നു കേസ് ഫയലുകൾ പഠിക്കുന്ന തിരക്കിലായിരുന്നു രേവതി.

അപ്പോൾ ആ യുവതി വീണ്ടും വന്നു.

”മാഡം അയാൾ വന്നിട്ടുണ്ട്.”

”വരാൻ പറയൂ…”

ആ യുവതി ഭർത്താവുമായി മുറിയിലേക്കു കടന്നുവന്നു.ഫയലിൽ നിന്നും മുഖമുയർത്താതെ രേവതി ചോദിച്ചു

”എന്താ Mr നിങ്ങൾക്കും ഭാര്യയുടെ അതേ അഭിപ്രായമാണോ?”

”അതേ ”

ആ ശബ്ദം…….

രേവതി ഒന്നു ഞെട്ടി.അവൾ മുഖം ഉയർത്തി നോക്കി.

അതേ അയാളു തന്നെ…

ദേവനന്ദൻ…………..

അല്ല തന്റെ നന്ദൻ…..

ദേവനന്ദന്റെ മുഖത്തേക്കും ആ ഞെട്ടൽ വ്യാപിച്ചു.

ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി രേവതി .

പയ്യെ അവൾ തുടർന്നു.

” നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു 2 മാസം ആയിട്ടുളളൂ. കുറഞ്ഞതു ഒരു 1 വർഷം എങ്കിലും വേണം ഡിവോഴ്സ് കിട്ടാൻ.”

ദേവനന്ദന്റെ ഭാര്യ കേട്ടപാടെ പറഞ്ഞു .

” പറ്റില്ല .ഇയാളെ എനിക്കു വേണ്ട.”

രേവതി ദേവനന്ദനെ നോക്കി .

അയാൾ ആ ഞെട്ടല്ലിൽ നിന്നും മുക്തന്നായിട്ടില്ല എന്നു ആ മുഖം പറഞ്ഞു .

”ശരി .Mr നിങ്ങൾ പുറത്തു നിൽക്കൂ. ഞങ്ങൾ ഒന്നു സംസാരിക്കട്ടെ.”

ഒന്നും മിണ്ടാതെ അയാൾ പുറത്തേക്കു നടന്നു.

ദേവനന്ദന്റെ ഓർമ്മകൾ 8 വർഷം പിന്നോട്ടു പോയി..

രേവതി………..

എപ്പോഴും സംസാരിച്ചുക്കൊണ്ടു നടക്കുന്ന ഒരു പെണ്ണ്.

അവൾക്കു ഒരിക്കലും സംസാരിക്കാനുള്ള വിഷയങ്ങൾക്കു ക്ഷാമമില്ലായിരുന്നു.

തനിക്കു അവളോടു സംസാരിക്കാൻ ഭയമായിരുന്നൂ.പെൺകുട്ടിയാണു പക്ഷേ ഒരാൺകുട്ടിയുടെ സ്വഭാവം.കൂട്ടുക്കാരുമായി അടിച്ചുപ്പോളിച്ചു നടക്കുന്ന തന്റേടി….

ക്ലാസ്സിലെ ആൺകുട്ടിക്കളുടെ കണ്ണിലെ കരട്.

പെൺപട്ടാളത്തിന്റെ സ്വന്തം പടത്തലവൻ.

പക്ഷേ കണക്ക് എന്നും ഒരു കീറാമുട്ടിയായിരുന്ന എനിക്കു രേവതി ഒരു അത്ഭുതമായിരുന്നു.

അവളുടെ അത്രയും വേഗത്തിൽ ടീച്ചർ പോലും കണക്കു ചെയ്യില്ല.

അവൾ കാണുപ്പോൾ എല്ലാം എന്നെ ചിരിച്ചു കാണിക്കുമായിരുന്നൂ.

പക്ഷേ പെൺക്കുട്ടികളോടു സംസാരിക്കാന്നുള്ള പേടിയും ഒരുത്തി സമ്മാനിച്ച നഷ്ട പ്രണയവും എല്ലാമുളളതുക്കൊണ്ടു ഞാൻ അവളെ ശ്രദ്ധിച്ചില്ല.

പിന്നെ എന്നോ അവിച്ചാരിതമായി ഒരു ക്ഷേത്രത്തിൽ അവളെ കണ്ടു.

പതിവു ചിരിയോടെ അവൾ വന്നു സംസാരിച്ചു.

എന്തോക്കയോ ഞാനൂം പറഞ്ഞു .

പിന്നീട് ഒരുനാൾ താൻ എന്താ ക്ലാസ്സിൽ വരാത്തിരുന്നതു എന്നു ചോദിച്ചു അവൾ ഫോൺ വിളിച്ചു.

അവളെ ഒഴിവാക്കാൻ ഞാൻ എന്തോ പറഞ്ഞു ഫോൺ വെച്ചു.

അതിനുശേഷവും അവൾ വിളിക്കുമായിരുന്നു.

മെസ്സേജ് അയക്കുമായിരുന്നു.

പിന്നെ ഞാനും മറുപടി കൊടുത്തു തുടങ്ങി.

അവൾ എന്റെ എല്ലാം കാര്യങ്ങളും അന്വേഷിക്കുമായിരുന്നു.

പയ്യെ പയ്യെ ഞങ്ങൾ അടുത്ത സുഹൃത്തൂക്കളായി മാറി.

വഴക്കുകളും പിണക്കങ്ങളും തമാശക്കളുമായി ആ സൗഹൃദം നീണ്ടു പോയി .

ഒരു നാൾ പതിവു സംസാരിത്തിന്നടയിൽ അവൾ പറഞ്ഞു .

”എനിക്കു ഒരാളോടു പ്രണയമാണു.പക്ഷേ ….”

ഞാൻ ചോദിച്ചു ”എന്താ ഒരു പക്ഷേ ?

”ആ ഇഷ്ടം നടക്കില്ല നന്ദൻ”

എല്ലാരും എന്നെ ദേവൻ എന്നു വിളിക്കും പക്ഷേ നന്ദൻ എന്നായിരുന്നു രേവതി വിളിച്ചിരുന്നത്.

അവൾ തുടർന്നു ”ആ വ്യക്തി നിങ്ങാളു നന്ദൻ….”

ഒന്നും മീണ്ടാൻ കഴിയാതെ പകച്ചു പോയി ഞാൻ പറഞ്ഞു .

”അതൊന്നും ശരിയാവില്ല രേവതി, നീ എന്റെ നല്ല കൂട്ടുക്കാരിയാണു. അതു മതി.അതാ നമ്മുടെ ഭാവിക്കു നല്ലത്.”

ഇതു പറഞ്ഞു ഞാൻ വലിഞ്ഞു.

പിന്നെയും ആ സൗഹൃദം തുടർന്നു.പക്ഷേ രേവതി അവളുടെ ഇഷ്ടം തുറന്നു പറഞ്ഞു പിന്നെയും…

എന്തു ചെയ്യും ഞാൻ ?

ആദ്യപ്രണയം വീട്ടിൽ അറിഞ്ഞു തകർന്നത്തോടെ അച്ഛനു നൽകിയ വാക്കായിരിന്നു

വീട്ടുക്കാർ കണ്ടെത്തുന്ന കുട്ടിയെ വിവാഹം കഴിച്ചോളാമെന്നു.

അമ്മയുടെ തലയിൽ കൈവെപ്പിച്ചെടുപ്പിച്ച സത്യം.

രേവതിയോടു ഞാൻ എന്റെ നിലപാടു വ്യക്തമാക്കി.

ആദ്യം ഞാൻ കരുതിയതു പ്രായത്തിന്റെ പക്വതയില്ലയ്മയ്യിൽ അവളുക്കു തോന്നിയ ചാപല്യമായിരിക്കും ഈ പ്രണയമെന്നാണു.

പക്ഷേ എന്തേ നീ എന്നെ ഇഷ്ടപ്പെടാൻ കാരണമെന്നു ചോദിച്ചപ്പോൾ അവളുടെ മറുപടി ഇങ്ങനെയായിരുന്നു.

”നന്ദന്റെ പ്രശ്നങ്ങളിൽ ഒരു കൂട്ടായി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ കിച്ചു ഒരു നല്ല ചേച്ചിയാകാൻ ഞാൻ ആഗ്രഹിക്കുന്നു.”

അതേ എന്റെ അനിയൻ കിച്ചു…

ദൈവം ഒരു വികൃതി കാട്ടിയപ്പോൾ ഞങ്ങൾക്കു കിട്ടിയ വേദന..

Specially abiled child…

രേവതിക്കു അവനെ ഒരുപാടു കാര്യമായിരുന്നു.

ഞാൻ അവനോടു വഴക്കുണ്ടാക്കിയാൽ രേവതി എന്നോടു പിണങ്ങുമായിരുന്നു.

പക്ഷേ ….

എന്റെ വീട്ടുക്കാരെ വേദനിപ്പിക്കാൻ എനിക്കു കഴിയില്ലെന്നു ഞാൻ അവളോടു തീർത്തു പറഞ്ഞു.

”ഒരു സുഹൃത്തായി ഞാൻ തുടർന്നോട്ടേ?”

രേവതി ഒരു യാചനപോലെ ചോദിച്ചു.

എന്നാൽ എനിക്കു എന്നെ തന്നെ ഭയമായിരുന്നു.

മനസ്സ് ഇടറിയാല്ലോ?

ഞാൻ അവളുടെ മെസ്സേജുക്കൾ മറുപടി നൽകാതെയായി.

രേവതി ഒരുപാടു തവണ വിളിച്ചിട്ടും കോൾ എടുക്കാതെ ഞാൻ ഒഴിഞ്ഞുമാറി

രേവതിയുടെ അവസാനത്തെ മെസ്സേജ് ഇങ്ങനെയായിരുന്നു.

” ശല്യമാവില്ല. വെറുക്കുകയുമില്ല.”

കാലമായിക്കാത്ത മുറിവുകൾ ഇല്ലല്ലോ എന്ന ഏക പ്രതീക്ഷയിൽ ഞാൻ അവളെ ഓർമകളിൽ നിന്നും പടിയിറക്കി വിട്ടു.

എന്റെ വിവാഹം പോലും അറിയിച്ചില്ല.

വീട്ടുക്കാർ കണ്ടെത്തിയതാണു ആരൃയെ…

അച്ഛന്റെ സുഹൃത്തിന്റെ ഏകമകൾ.

ആർഭാടമായിരുന്നു വിവാഹം .

പക്ഷേ ആദ്യരാത്രി തന്നെ ആരൃ പറഞ്ഞു .

” നിങ്ങളുടെ അനിയനെ നോക്കാൻ എന്നോടു പറയരുത്. അവനെ കാണുപ്പോൾ തന്നെ പേടി വരൂം”

ഒരു ഞെട്ടലായിരുന്നു എന്റെ പ്രതികരണം.

പിന്നെ ഞാൻ പതിയെ പറഞ്ഞു .

” അവൻ നിനക്കു ഒരു ശല്യമാവില്ല.അതു ഞാൻ നോക്കിക്കോളളാം. പിന്നെ നീ അവനെ ശല്യം ചെയ്യരുത്. അതു മാത്രം നീ അവനു ചെയ്യിതു കൊടുത്താ മതി. പറ്റുമോ?”

ആര്യ തലകുലുക്കി സമ്മതം അറിയിച്ചു.

പക്ഷേ പിന്നീടുളള ദിവസങ്ങളിൽ കിച്ചുനു ആര്യയുടെ വകയായി തല്ലുകളായിരുന്നു സമ്മാനം.

അവൾ ഓരോ കാരണങ്ങളുണ്ടാക്കി അവനെ ഉപദ്രവിച്ചു.

ഒരു നാൾ ക്ഷമ നശിച്ചപ്പോൾ കൊടുത്തു ഞാൻ അവൾക്കു ഒരടി.

പിന്നെ വീട്ടിൽ ഒരു പൊട്ടിത്തെറിയായിരുന്നു.

ആര്യ അവളുടെ സ്വന്തം വീട്ടിലേക്കു പോയി.

പിരിയാനാണു തീരുമാനമെന്നു അവൾ അറയിച്ചു.

അതാണു നല്ലതെന്നു എനിക്കു തോന്നി.

പക്ഷേ രേവതി ……

പിന്നിൽ നിന്നുമാരോ തോളിൽ കൈ വെച്ചപ്പോളാണു ദേവനന്ദൻ തന്റെ ചിന്തകളിൽ നിന്നും ഉണർന്നതു.

” മോനു സുഖമാണോ?”

രേവതിയുടെ അമ്മ ….

” അമ്മയ്ക്കു എന്നെയറിയാമോ?”

”അവൾ എല്ലാം പറഞ്ഞിട്ടുണ്ട്”

ദേവനന്ദൻ തല താഴ്ത്തി നിന്നു.

പിന്നെ പയ്യെ ചോദിച്ചു.

”രേവതിയുടെ വിവാഹം ….”

അമ്മയുടെ കണ്ണുകൾ നിറയുന്നതു അവൻ കണ്ടു.

”കഴിഞ്ഞിട്ടില്ല…..”’

ഇത്രയും പറഞ്ഞു അമ്മ നടന്നു നീങ്ങി.

ഒരു പ്രതിമ പോലെ ദേവനന്ദൻ നിന്നു.

എന്റെ അനിയനു ഒരു ചേച്ചിയായി..

എന്റെ ദുഃഖങ്ങളിൽ ഒരു കൂട്ടായി വന്നോട്ടെ…

എന്നു ചോദിച്ച രേവതി ഇതാ വീണ്ടും തന്റെ മുൻപിൽ.

ഇനിയും അവളെ കൈ വിട്ടുകളയാൻ വയ്യ…

വേണം രേവതിയെ അവളുടെ നന്ദന്റെ പെണ്ണായി…

എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു ഈ 8 വർഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിക്കണം.

ഉറച്ച തീരുമാനത്തോടെ അവൻ രേവതിയുടെ ഓഫീസിലേക്കു നടന്നു.

ദേവനന്ദൻ തിരികെ രേവതിയുടെ ഓഫീസിലെത്തി.

അപ്പോഴും ആര്യയുമായി സംസാരിക്കുകയായിരുന്നു രേവതി.

ദേവനന്ദനെ കണ്ടപ്പോൾ രേവതി പറഞ്ഞു

” ഇരിക്കു Mr.ദേവനന്ദൻ”

ദേവനന്ദൻ ഓർത്തു ആദ്യമായിട്ടാണു അവൾ തന്റെ പേരു ഇങ്ങനെ വിളിക്കുന്നത്.

രേവതി തുടർന്നു ..

” ആര്യയ്ക്കു നിങ്ങളോടു കുറച്ചു കാര്യങ്ങൾ പറയ്യാനുണ്ട്. ശേഷം നിങ്ങൾക്കു തീരുമാനിക്കാം.”

ഇനി എന്തു തീരുമാനിക്കാൻ എന്നോർത്തു ദേവനന്ദൻ മനസ്സിൽ ചിരിച്ചു.

”ദേവാ…..”

ആര്യ വിളിച്ചു.

അവൻ അവളെ നോക്കി .

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആര്യ തുടർന്നു…

”തെറ്റുപറ്റി പോയി എനിക്കു. ക്ഷമിക്കണം.

ഒരു കൂടെപ്പിറപ്പിന്റെ വിലയറിയാതെ ഞാൻ സംസാരിച്ചു.ദൈവം തീരുമാനിക്കുന്നപ്പോലെയല്ലേ എല്ലാം നടക്കൂ. ആർക്കും എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം ചിലപ്പോൾ ഈ പറയുന്ന എനിക്കു സുബോധം നഷ്ടപ്പെടാം ഒന്നും കണ്ടു അഹങ്കരിക്കാൻ പാടില്ല.

എല്ലാം എപ്പോഴും പെർഫറ്റായി കിട്ടിയിട്ടുളള എനിക്കു നമ്മുടെ കിച്ചുനെ മനസ്സിലാക്കാൻ സാധിച്ചില്ല.

മാപ്പ്…….

ഈ മാഡമാണു എന്റെ കണ്ണു തുറപ്പിച്ചത്….

നന്ദി ഒരുപാടു നന്ദി…..

എന്റെ ജീവിതം തിരിച്ചു തന്നത്തിന്.”

രേവതി ആര്യയെ നോക്കി പുഞ്ചിരിച്ച ശേഷം ദേവനന്ദനോടായി പറഞ്ഞു .

”എന്താ ദേവനന്ദൻ സന്തോഷമായില്ലേ?”

ആ ചോദ്യം ദേവനന്ദന്റെ കാതുകളിൽ ഒരസ്ത്രം പോലു തുളച്ചു കയറി.

ആര്യ ദേവനന്ദന്റെ കൈ പിടിച്ചു വലിച്ചുകൊണ്ടു പറഞ്ഞു .

”വരൂ ദേവാ….. നമ്മുക്കു വീട്ടിൽ പോക്കാം.”

ഒരു പാവയെപ്പോലെ ദേവനന്ദൻ ആര്യയുടെ പിന്നാലെ നടന്നു .

പയ്യെ ദേവനന്ദൻ തിരിഞ്ഞു രേവതിയെ നോക്കി

ഒരു ഭാവഭേദവുമില്ലാതെ രേവതി അപ്പോൾേ കേസ് ഫയലുകൾ നോക്കുകയായിരുന്നു.

(ശുഭം)

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : അപർണ

Scroll to Top