നിഴലായ്, നോവൽ, ഭാഗം 44 വായിച്ചു നോക്കു….

രചന : Thasal

“ഡീീ…. ”

രണ്ട് വരി പാട്ടും പാടി അവൻ എന്തെങ്കിലും തിരികെ പറയും മുന്നേ കുട്ടി ഫോൺ ഓഫ് ചെയ്തു ബെഡിലേക്ക് വീണു…. കുട്ടിക്ക് സങ്കടം മാറുന്നില്ല….. പൂച്ചവാല് പോലത്തെ മുടി….

ഇങ്ങ് വാ മണിയെ എന്നും വിളിച്ചു…. കാണിച്ചു തരുന്നുണ്ട്…. അവൾ പിറുപിറുത്തു….

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“മണിയെ….. ”

രാവിലെ തന്നെ ഗൗതം തുടങ്ങി….എന്തിനും ഏതിനും മണി…. പെണ്ണ് കെട്ടി എന്നൊരു ചിന്ത കൂടി ഇല്ല…..

“മണിയെ….. ”

വീണ്ടും വിളി വന്നതോടെ മണി ദേഷ്യത്തോടെ കയ്യിൽ ഉണ്ടായിരുന്ന ചട്ടുകം താഴെ വെച്ചു കൊണ്ട് റൂമിലേക്ക് നടന്നു….

“എന്താ ഏട്ടാ…. ”

റൂമിന്റെ പുറത്ത് തന്നെ നിന്ന് കൊണ്ട് അവൾ വിളിച്ചു ചോദിച്ചു… ഉള്ളിലേക്ക് കടക്കാൻ ഒരു മടി…

ഒന്നും ഇല്ലേലും ആ മുറിക്ക് ഇന്ന് മുതൽ വേറൊരു അവകാശി കൂടി ഉള്ളതല്ലേ….

“മണി…. ”

“ദേ..ഏട്ടാ… വേണ്ടാ വേണ്ടാ എന്ന് വെക്കുമ്പോൾ ചോദിച്ചു വാങ്ങല്ലേ…. എന്താ… ”

അവൾ ഉള്ളിലേക്ക് തല ഇട്ടതും കണ്ടു സ്കൂളിലേക്ക് പോകാനുള്ള ഒരുക്കത്തിൽ ആണ് ആള്…

അതിനിടയിൽ അവൻ അവളെ നോക്കി ഇളിച്ചു കൊണ്ട് ഒന്ന് കണ്ണിറുക്കി കാട്ടി…

“ച്ചും…. ഒന്നും ഇല്ല…. ഇന്ന് നേരം വെളുത്തിട്ട് നിന്നെ കണ്ടില്ലല്ലൊ…. അത് കൊണ്ട് വിളിച്ചതാ….”

ഇളിയോടൊപ്പം ഉള്ള അവന്റെ വാക്കുകൾ കേട്ട് അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി…

“എന്നെ കാണണമെങ്കിൽ അടുക്കളയിലേക്ക് വരണം… അല്ലാതെ ഇങ്ങനെ വിളിച്ചു കൂവുകയല്ല….

അല്ലെങ്കിൽ തന്നെ നൂറു കൂട്ടം പണികളാ… അതിനിടയിൽ ആണ് തമാശ…. ”

അവൾക്ക് എന്തോ ദേഷ്യം വന്നിരുന്നു… ചവിട്ടി തുള്ളി ഉള്ളിലേക്ക് പോകുന്ന മണിയെ കണ്ട് ഗൗതമും അത് ശ്രദ്ധിച്ചു….

“ആഹാ… നീ അടുക്കളേൽ കയറിയോ…. ”

തിരികെ അടുക്കളയിലേക്ക് പോയപ്പോൾ കാണുന്നത് പകുതി ആക്കി വെച്ച ബാക്കി അപ്പം ചുട്ടു എടുക്കുന്ന പാറുവിനെയാണ്…. പറ്റും പോലെ അവൾ കാട്ടി കൂട്ടുന്നുണ്ട്…

പാറു തിരിഞ്ഞു കൊണ്ട് പാതി കീറിയ അപ്പം ചട്ടുകത്തിൽ എടുത്തു കൊണ്ട് സങ്കടത്തോടെ കീഴ്ചുണ്ട് ഉന്തിയതും മണി ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു….

“സാരല്യ…. ചെയ്യാൻ ശ്രമിച്ചല്ലൊ… അത് മതി… ഇനി ഞാൻ ചെയ്തോളാം… ഇങ്ങ് താ… ”

മണി ചിരിയോടെ തന്നെ ബാക്കിയുള്ളവയും ചുട്ടു എടുക്കുമ്പോൾ പാറു എല്ലാം ശ്രദ്ധയോടെ നോക്കി നിന്നു… അവളുടെ മുന്നിൽ ഒരാഴ്ചയെ സമയം ഒള്ളൂ… അത് അവൾക്കും നന്നായി അറിയാമായിരുന്നു….

“ഇതെന്താ മണി… ഇന്ന് ഒരു ഉഷാറ് പോരല്ലോ… ആകെ ഉറക്കം തൂങ്ങി കൊണ്ട്…. ”

ഒരു ഉഷാറ് ഇല്ലാതെ ഓരോന്ന് ചെയ്യുന്ന മണിയെ കണ്ട് അവൾ ചോദിച്ചു… അപ്പോഴേക്കും മണിയുടെ ചെവിയിൽ *പൂച്ചവാല് *എന്ന് ആരോ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു… അതോടെ മണിയുടെ മുഖം ഒന്ന് വീർത്തു….

“പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്… നിന്റെ ഏട്ടൻ ഇല്ലേ….അങ്ങേര് വെറും ചെറ്റയാണ്…

അങ്ങേരും അങ്ങേരുടെ ഒരു പൂച്ചവാലും… ”

കുട്ടിക്ക് അപ്പോഴും അതിന്റെ സങ്കടം അങ്ങ് തീർന്നിട്ടില്ല… പാറു അവൾ പറഞ്ഞത് ഒന്നും മനസ്സിലാകാതെ അവളെയും നോക്കി വാ തുറന്ന് നിൽക്കുന്നു….

“എന്തോന്നഡി… ”

“പറഞ്ഞത് കേട്ടില്ലേ… നിന്റെ ഏട്ടൻ ചെറ്റ….ഹും… ”

മുഖവും കോട്ടി ബാക്കി പണികളിലേക്ക് പോകുന്ന മണിയെ കണ്ട് ഒന്നും മനസ്സിലായില്ല എങ്കിലും പാറു വെറുതെ ഒന്ന് ചിരിച്ചു….

“ഇതിന് എന്താ… വട്ടായോ… ഏയ്‌…ഇനി ഏട്ടൻ എങ്ങാനും… ഏയ്‌….ശരിക്ക് ആർക്കാ..

പ്രശ്നം…

“പാറു… ”

അന്തരീക്ഷത്തിൽ ഓരോന്ന് കൂട്ടിയും കിഴിച്ചും നിൽക്കുന്നതിനിടയിൽ ഗൗതമിന്റെ നീട്ടിയുള്ള വിളി കേട്ട് ചിന്തകൾക്ക് തല്കാലം വിരാമമിട്ട് കൊണ്ട് പാറു അങ്ങോട്ട്‌ നടന്നു…

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“ഡാ…. ഗൗതം…. ”

ഗൗതം കാപ്പി കഴിക്കുമ്പോൾ ആണ് നന്ദന്റെ നീട്ടിയുള്ള വിളി വരുന്നത്… ഗൗതം കഴിക്കുന്നതിനിടയിൽ ഒന്ന് തല ഉയർത്തി നോക്കി….

“പറയണമായിരിക്കും… ”

അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ മട്ടെ കണ്ണും കൂർപ്പിച്ചു വെച്ചു കൊണ്ട് മണി ചോദിച്ചു…

ഗൗതം ഒന്ന് ഇളിച്ചു കൊണ്ട് തലയാട്ടി….

“എന്റെ പട്ടി പറയും… ഹും… ”

അതെ സ്പീഡിൽ തന്നെ അവളുടെ ഉത്തരവും കിട്ടി…..പാറു ഒന്ന് പൊട്ടിച്ചിരിച്ചു പോയി…

“ഇതെന്താ സംഭവം…”

“ആവോ… രാവിലെ മുതൽ ഇങ്ങനെയാ…. എന്തെങ്കിലും പറഞ്ഞു പിണങ്ങി കാണും… ഞാൻ പോയി വിളിച്ചോണ്ട് വരാം… ഏട്ടൻ കഴിച്ചോ… ”

പാറു അതിനൊരു തീരുമാനം ആക്കി കൊണ്ട് ഉമ്മറത്തേക്ക് നടന്നു…

“ഇങ്ങ് വരട്ടെ… മണീന്നും വിളിച്ചു… എന്റെ മുടി പൂച്ചവാല് പോലെ ആണല്ലേ… അത് അങ്ങേരുടെ….പറയുന്നില്ല…. എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ… ”

ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ജോലി എടുക്കുന്ന മണിയെ കണ്ട് ഗൗതം അത്ഭുതത്തോടെ ചിരിച്ചു കൊണ്ട് കഴിപ്പ് തുടർന്നു….അകത്തു നിന്നും നന്ദന്റെ ശബ്ദം അടുത്തേക്ക് വരുന്നുണ്ടായിരുന്നു…

മണി അത് കൊണ്ട് തന്നെ അങ്ങോട്ട്‌ ഒരു നോട്ടം പോലും നൽകിയില്ല….

“ആഹാ… ഇന്ന് അപ്പവും മുട്ടക്കറിയും ആണോ.. കൊള്ളാലോ…. ”

വന്ന പാടെ ടേബിളിൽ ഒരു കസേരയും വലിച്ചിട്ടു കൊണ്ട് നന്ദൻ ഇരുന്നു…

“അല്ല… മുട്ടക്കറിയും അപ്പവും… എന്തെ….”

മണി പിറുപിറുത്തു…

“എന്തെങ്കിലും പറഞ്ഞായിരുന്നോ…. ”

പ്ലേറ്റ് മുന്നിലേക്ക് വെച്ചു കൊണ്ട് നന്ദൻ ചോദിച്ചതും അവൾ ഒന്ന് പുച്ഛിച്ചു കൊണ്ട് തിരിഞ്ഞു നിന്നു…

“എന്താ അവൾക്ക്…. !!??”

നന്ദൻ പകപ്പോടെ ചോദിച്ചു…. ആൾക്ക് ഓർമയില്ല…. ഗൗതമും അത്ഭുതത്തോടെ അവനെ നോക്കി…

“നിനക്കറിയില്ലേ… ”

“എനിക്കൊ…എനിക്ക്.. അറിയില്ലല്ലൊ…. ”

“എങ്ങനെ അറിയാനാണ്…ഇരുട്ട് കയറിയാൽ വെള്ളത്തിൽ അല്ലേ… ഏതു നേരവും നശിച്ച ഒരു കുടി…..എന്നിട്ട് പറയുന്നത് എന്താണെന്നോ… ചെയ്യുന്നത് എന്താണെന്നോ വല്ല ബോധവും ഉണ്ടാകൊ അതും ഇല്ല.. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കാൻ നിൽക്കണ്ട… ”

അവന്റെ ഭാവം കണ്ട് അവൾക്ക് നന്നായി ദേഷ്യം വന്നിരുന്നു… അവൾ എന്തൊക്കെ വിളിച്ചു പറഞ്ഞു കൊണ്ട് അടുപ്പത്തു ചുട്ടു കൊണ്ടിരുന്ന അപ്പം അവന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊടുത്തു.. അവളുടെ ഭാവം കണ്ട് എല്ലാവരും ഞെട്ടി ഇരിക്കുകയാണ്…

“നീ എന്തെങ്കിലും പറഞ്ഞോടാ… ”

ഒരു ഏട്ടന്റെ ആവലാതി.. നന്ദൻ രണ്ട് കയ്യും മലർത്തി കാട്ടി..

“പറഞ്ഞു കാണും.. ഇങ്ങേര് പറഞ്ഞു കാണും ഏട്ടാ…”

പാറുവും എരിവ് അങ്ങ് കയറ്റി കൊടുത്തു…

നന്ദൻ ഒരൊറ്റ നോട്ടം… പാറു ആണെങ്കിൽ എന്നെ കൊണ്ട് ഇതൊക്കെയെ പറ്റൂ എന്ന ഒരു എക്സ്പ്രഷനും….

“നീ പോടീ… ആർത്തിപണ്ടാരമേ… സത്യായിട്ടും എനിക്കു വിളിച്ചത് പോലും ഓർമയില്ല…. ”

“തനിക്ക് ഓർമ ഇല്ലെടോ…. പറയടോ… ഘടോൽഘജ….എന്റെ മുടി കാണാൻ പൂച്ച വാല് പോലെ ആണെന്ന് പറഞ്ഞത് ഓർമ ഇല്ലെടോ… ബ്രേക്ക്‌ പോയ വണ്ടി പോലുള്ള നാക്ക് എന്ന് പറഞ്ഞത് ഓര്മയില്ലേടോ…. പറയടോ… ”

മണി ടെറർ ആയി… നന്ദന്റെ കഴുത്തിന് പിടിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് ഒരു നിമിഷം നന്ദന് ചിരി പൊട്ടി… കള്ള് കുടിച്ചാൽ ഇങ്ങനെയും സത്യം പറയുന്ന മനുഷ്യനോ എന്നൊരു ഭാവം ഗൗതമിന്റെ മുഖത്തും ഉണ്ട്….

“സീരിയസ് ആയി പറയുമ്പോൾ ചിരിക്കുന്നോ… ”

മണിയുടെ ഭാവത്തിൽ യാതൊരു മാറ്റവും ഇല്ല…പാറു പോലും അവനെ സഹായിക്കാൻ വന്നില്ല… സ്വന്തം ഏട്ടൻ അല്ലേ എന്ന സെന്റിമെന്റ്സ് കാണിച്ചാൽ അടുത്ത ശവപ്പെട്ടി ഓർഡർ ചെയ്യേണ്ടി വരും…

“വിടഡി…കഴുത്തെന്ന് വിടഡി… ”

നന്ദൻ അതിനൊരു ശ്രമം നടത്തി എങ്കിലും എവിടെ…ഗൗതമിന് ഒരു പേടി അടുത്തേക്ക് പോകാൻ…

പക്ഷെ കണ്ണ് പാറുവിൽ എത്തി…

കിട്ടുകയാണെങ്കിൽ അവൾക്ക് കിട്ടിക്കോട്ടേ എന്നൊരു ചിന്ത ഇല്ലേന്ന് ഒരു സംശയം…

“ഡി… കളി കണ്ട് നിൽക്കാതെ പിടിച്ചു മാറ്റടി… നിന്റെ ഏട്ടൻ അല്ലേ… ”

ഗൗതം ഒരു നമ്പർ ഇട്ടു നോക്കി…

“അയ്യടാ… എനിക്ക് വയ്യ ശവപെട്ടിയിൽ ഇത്രയും ചെറുപ്രായത്തിൽ കയറി കിടക്കാൻ… വേണമെങ്കിൽ നിങ്ങള് പിടിച്ചു മാറ്റിക്കോ…എന്നേക്കാൾ ബന്ധം നിങ്ങൾക്ക് അല്ലേ…അളിയൻ ആണ്…

അമ്മാവന്റെ മകൻ ആണ്… അതിനേക്കാൾ ഏറെ ഫ്രണ്ട് അല്ലേ….എൻ നൻപനെ പോൽ യാരുമില്ലേ… ഇന്ത ഭൂമിയിലെ… ”

പാറുവും ചെറുതിലെ ഒന്ന് എറിഞ്ഞു… ഒത്തു വന്നാൽ ഒരു അടി ഗൗതമിന്….എന്നൊരു ആലോചനയും ഇല്ലേ എന്നൊരു സംശയം…

ഒരു മനസുഗം….

“നീ പിടിച്ചു മാറ്റിയില്ലേൽ മാറ്റണ്ട…..അവൻ മരിച്ചാൽ കല്യാണം മുടങ്ങും… അപ്പോൾ സദ്യയും…

ഒന്ന് ആലോചിച്ചു നോക്കിയേ… ”

ഗൗതം പറഞ്ഞു കൊണ്ട് തിരിഞ്ഞതും പാറുവിനെ കാണുന്നില്ല…നോക്കുമ്പോൾ മണിയിൽ നിന്നും നന്ദനെ പറിച്ചു എടുക്കുന്ന പാറു… എന്തൊരു ആത്മാർത്ഥത…

“താങ്ക്സ് മോളെ… മോൾക്ക്‌ എങ്കിലും എന്നോട് സ്നേഹം ഉണ്ടല്ലോ… ”

“നിങ്ങളോട് അല്ല… ഭക്ഷണത്തോട്… ”

കുട്ടി നുണ പറയാറില്ല… നന്ദന് പോലും തോന്നി പോയി.. ആ ഞെക്കിൽ ഇങ്ങ് തീർന്നാൽ മതിയായിരുന്നു എന്ന്…. ഇച്ചിരി എങ്കിലും വെളിവ്….

“ഡോ… നോക്കിക്കോടോ…..രണ്ടെ രണ്ട് ദിവസം അതിനുള്ളിൽ നിങ്ങള് തന്നെ പറയുമഡോ… എന്റെ മുടി പനങ്കുല ആണെന്ന്… ”

മണിയുടെ വെല്ലുവിളി….

“ഞാൻ പറഞ്ഞത് ഊട്ടി പൂച്ചയുടെ വാലില്ലേ….അതാ.. ”

നന്ദൻ പിന്നെയും പൂച്ചയിൽ തന്നെ…. മണി ദേഷ്യം കൊണ്ട് പല്ല് കടിച്ചു…..

“ഊട്ടി പൂച്ച തന്റെ എക്സ് മുകില്…അയാളുടെ ഒരു…. ഒരു വക ബുദ്ധിയും ഇല്ലാത്ത… ”

മണി സങ്കടം കൊണ്ട് ഇറങ്ങി പോയി… നന്ദൻ കാര്യം മനസ്സിലാകാതെ ഗൗതമിനെ വായും തുറന്ന് നോക്കി…

“ഊട്ടി പൂച്ചയുടെ വാലിന് നല്ല കട്ടിയില്ലേഡാ..”

നന്ദന്റെ സംശയം…. ഗൗതം വല്ലാത്തൊരു നോട്ടവും നോക്കി അവന്റെ തോളിലൂടെ കയ്യിട്ട് പിടിച്ചു ഉള്ളിലേക്ക് നടന്നു…

“പിന്നെ അത് നല്ല സോഫ്റ്റ്‌ ആയിരിക്കും… ഞാൻ കോംപ്ലിമെൻറ് ചെയ്തതിന് അവൾ എന്തിന ഇങ്ങനെ പിടക്കുന്നെ…. ”

നന്ദന്റെ ചോദ്യം… ഗൗതം അവന്റെ തോളിൽ ഒന്ന് തട്ടി….

“വല്ലാത്തൊരു ജീവിതം തന്നെ അല്ലേ…..”

ഗൗതമിന്റെ ചോദ്യത്തിൽ ഒരു ദയനീയത ഉണ്ടായിരുന്നു….

നന്ദൻ ഒന്നും മനസ്സിലാകാത്ത തരത്തിൽ ഗൗതമിനെ ഒന്ന് നോക്കി…. ഗൗതം അവന്റെ നോട്ടം കണ്ട് പല്ല് കടിച്ചു പോയി…

“ഡാ മരഭൂതമേ…. പണ്ട് നീ തന്നെ പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്… ഓർമ കാണില്ല എന്ന് അറിയാം…

ഇന്നലെ നടന്നത് പോലും ഓർമ ഇല്ലാത്ത ആളല്ലേ… ഞാൻ തന്നെ ഓർമിപ്പിച്ചു തരാം….

കള്ളും കുടിച്ചു ആടി പാടി വരുന്ന നടൻ…

അതായത് രമണാ…. നന്ദൻ ഇല്ലേ… ദാ സാധനം…

“ഡാ… നന്ദ… വേണ്ടടാ… അവള് വിവരം ഇല്ലാതെ എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച്…. നീ വെറുതെ പ്രശ്നം ആക്കല്ലേ…”

വീടിന്റെ പുറത്ത് വെച്ചു തന്നെ അവനെ തടയാൻ ശ്രമിച്ചു കൊണ്ട് ഗൗതം പറഞ്ഞതും നന്ദൻ അവന്റെ കൈ ഒന്ന് തട്ടി എറിഞ്ഞു….

“വേണ്ടാ… ഗൗതം… ഞാൻ വന്നത് അവളില്ലേ…ആ… ശൂർ…എന്തോന്നാ…”

“ശൂർപ്പണക….”

“അത് തന്നെ… ആ പെണ്ണും പിള്ളക്ക്… കാലകേയന് ജനിച്ച പോലുള്ള എരണം കെട്ട സ്വഭാവവും….

പാമ്പൻ പാലം പോലെ നാക്കുള്ള… എന്താ പേര്… ആ ജാൻ… ദത് വേണ്ടാ….

മണി… ക്കുട്ടി….

ആ.. അവളോട്‌ രണ്ട് വർത്തമാനം പറയാൻ ആണ്… പറയാതെ ഈ നന്ദൻ പോകില്ല…

വിളിയെടാ…അവളെ…

തുടരും…..

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Thasal