ജനിച്ച ശേഷം എനിക്ക് അവഗണനകൾ മാത്രമായിരുന്നു.. സ്വന്തം അമ്മ പോലും സ്നേഹിച്ചിട്ടില്ല

രചന : Bibin s unni….

സ്നേഹം നിഷേധിക്കപ്പെട്ടവൻ………

തിരുവനന്തപുരം കുടുംബ കോടതിയുടെ മുന്നിലെ പാർക്കിങ് ഏരിയയിലേക്ക് വിലകൂടിയ ഒരു കാർ വന്നു നിന്നു.. അതിൽ നിന്നും ഒരു യുവതിയിറങ്ങി..

കണ്ടാൽ ഒരു ഇരുപത്തഞ്ചു വയസ് പ്രായം തോന്നിക്കും… അവൾ കാറിന്റെ ഡോർ അടച്ചതും ആ കാർ അവിടെ നിന്നും മുന്നോട്ടു ചലിച്ചു…

” മിസ്സ്‌ അനുപമ ഒരു മിനിറ്റ്…”

കുടുംബ കോടതിയിലേക്ക് കയറാൻ തുടങ്ങിയതും ആരോ തന്നെ വിളിക്കുന്നത് കേട്ടവൾ തിരിഞ്ഞു നോക്കി….

” സോറി, അർജ്ജുൻ നിങ്ങളോട് സംസാരിക്കാനെനിക്ക് താല്പര്യമില്ല… ”

അനുപമ അയാളെ നോക്കി താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു….

” എനിക്കും തന്നോട് സംസാരിക്കാൻ തീരെ താല്പര്യമില്ല…

പിന്നെ ഇത് നിങ്ങളെ ഏൽപ്പിക്കണമെന്നു നിങ്ങളുടെ ഭർത്താവ്, എന്റെ സുധി പറഞ്ഞത് കൊണ്ടു മാത്രം വന്നതാ… ”

ഇതും പറഞ്ഞു അർജ്ജുൻ ഒരു എൻവലപ്പ് അവൾക്കു അവൾക്ക് നേരെ നീട്ടി…

” എന്താ സുഹൃത്തിന്റെ ക്ഷമപണമാണോ… ”

അവൾ പരിഹാസത്തോടെ ചോദിച്ചു…

” ഇതെങ്ങനെ കാണണമെന്നു തനിക്കു തീരുമാനിക്കാം അതു തന്റെ മാത്രം തീരുമാനമാണ്,

പിന്നെ ഇത് വാങ്ങാം വാങ്ങാതിരിക്കാം… വായിക്കാം വായിക്കാതെ ചവറ്റ് കൊട്ടയിലിടാം. അതൊക്കെ തന്റെ ഇഷ്ട്ടം….

എന്നോട് ഇത് തന്നെ ഏൽപ്പിക്കാൻ മാത്രമെ സുധി പറഞ്ഞുള്ളൂ… ”

ഇതും പറഞ്ഞു അനുപമയുടെ മുന്നിലേക്ക് ആ എൻവലപ്പ് വച്ചു കൊണ്ടു അർജ്ജുൻ തിരിച്ചു നടന്നു….

അതു കണ്ടു അവനെയൊന്നു നോക്കി നിന്ന ശേഷം അവളാ എൻവലപ്പ് എടുത്തു തുറന്നു അതിലുണ്ടായിരുന്ന ലെറ്റർ എടുത്തു വായിക്കാൻ തുടങ്ങി….

********************

പ്രിയപെട്ട അനു…

അങ്ങനെ വിളിക്കാവല്ലോ അല്ലെ… എന്റെ മനസിൽ അന്നും ഇന്നും ഇനി എന്നും എനിക്ക് നീ എന്റെ പ്രിയപ്പെട്ടവൾ തന്നെയാണ്…

ഇത് വായിക്കുമ്പോൾ നിന്റെ മുഖത്തു എന്നോടുള്ള പുച്ഛമായിരിക്കുമെന്ന് എനിക്ക് നന്നായിട്ടറിയാം…

എങ്കിലും ഞാൻ പറയുവാ… എന്നും എന്റെ മനസിൽ നീ മാത്രമായിരിക്കും എനിക്ക് പ്രിയപ്പെട്ടവൾ…

നിനക്കന് ഞാനൊരു അനാഥനാണെന്ന് മാത്രമല്ലേ അറിയൂ… അങ്ങനെയല്ല എനിക്ക്‌ സ്വന്തമെന്ന് പറയാൻ ഒരു അമ്മയുണ്ട്… പക്ഷെ അങ്ങനെ പറയാൻ മാത്രമേ പറ്റു.. ആ അമ്മയുടെ സ്നേഹം ജനിച്ചിട്ടേന്നെ വരെ എനിക്ക് കിട്ടിയിട്ടില്ല….

അങ്ങനെ എല്ലായിടത്തും സ്നേഹം നിഷേധിക്കപ്പെട്ടയോരാളായിരുന്നു ഞാൻ…

ഓർമ്മവച്ച നാൾ തൊട്ടു തന്തയെ കൊല്ലിയെന്നായിരുന്നു എന്റെ വിളിപ്പേര്… ആ പേര് ഇട്ടു തന്നതാരാണന്നൊ എന്റെ പെറ്റമ്മ തന്നെ….

ആ വിളിപേര് കേട്ട് കേട്ട് സുധിയെന്നുള്ള എന്റെ പേര് പോലും ഞാൻ മറന്നു പോയിരുന്നു….

എന്റെ അച്ഛൻ മരിക്കുമ്പോൾ എനിക്ക് അമ്മയുടെ വയറ്റിൽ എട്ട് മാസമായിരുന്നു പ്രായം… ആ സമയമായത് കൊണ്ടാണന്നു തോന്നുന്നു എന്നേ കൊല്ലാതെ ജനിക്കാൻ അനുവദിച്ചത്… പക്ഷെ അന്നെന്നെ ജനിക്കാൻ സമ്മതിക്കാതെ ആ വയറ്റിൽ വച്ചു തന്നെ കൊന്നിരുന്നേൽ തീർച്ചയായും ഞാൻ സന്തോഷിച്ചേനെ…. കാരണം അത്രയും ഞാൻ അനുഭവിച്ചിട്ടുണ്ട് ഈ കഴിഞ്ഞ ഇരുപത്തിയൊന്നു വർഷത്തോളം…..

ജനിച്ച ശേഷം എനിക്ക് അവഗണനകൾ മാത്രമായിരുന്നു എവിടെയും.. സ്വന്തം അമ്മയുടെ അടുത്ത് നിന്നു പോലും സ്നേഹത്തോടെ ഒരു തലോടലോ നോട്ടവൊ… എന്തിന് എനിക്ക് നേരെ ചൊവ്വേ ഭക്ഷണം പോലും തന്നൊന്ന് സംശയമാണ്…

ഇതൊക്കെ ഓർമ്മ വച്ച നാളുകളിൽ പലരും ഒളിഞ്ഞും തെളിഞ്ഞും എന്നേ നോക്കി പറഞ്ഞതാണ്, പിന്നെ അമ്മയ്ക്ക് എന്നോടുള്ള പെരുമാറ്റത്തിൽ നിന്ന് അവർ പറഞ്ഞതെല്ലാം 100 ശതമാനം സത്യമാണന്നു എനിക്ക് മനസിലായിരുന്നു… കരഞ്ഞു കിടന്നാൽ പോലും എന്റെ അമ്മ എന്നേയൊന്നു നോക്കുകെലായിരുന്നുന്നു…. ഒരമ്മയ്ക്ക് ഇങ്ങനെയൊക്കെയാകാൻ പറ്റുവോന്നു ചോദിച്ച പലരുമുണ്ടായിരുന്നു…

അങ്ങനെ ചോദിച്ചവരോടോക്കേ അമ്മയുടെ മറുപടി, ഞാൻ തന്തയെ കൊല്ലിയെന്നും നാശം പിടിച്ചവാനുമായിരുന്നെന്നായിരുന്നു… ഞാനാണോ അച്ഛൻ ഓടിച്ച വണ്ടിയിലേക്ക് മറ്റൊരു വണ്ടി ഓടിച്ചു കേറ്റി അച്ഛനെ മരണത്തിലേക്ക് തള്ളി വിട്ടതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു… പക്ഷെ അതിന് മുന്നേ തന്നെ എന്റെ അമ്മ മറ്റൊരാളുടെ താലി ഏറ്റുവാങ്ങി,ഭാര്യയായി അയാളുടെ കൂടെ പോയിരുന്നു…

പിന്നിടങ്ങൊട്ട് എന്റെ സംരക്ഷണം എന്റെ അമ്മയുടെ അച്ഛനുമമ്മയ്ക്കുമായിരുന്നു…

സംരക്ഷണമെന്നു പറഞ്ഞാൽ അങ്ങനെ വലുതായി ഒന്നുമില്ലാ.. ഞാൻ കഴിച്ചാൽ കഴിച്ചു..

ഉറങ്ങിയാൽ ഉറങ്ങി…

അമ്മ കല്യാണം കഴിഞ്ഞു വീട്ടിൽ നിന്നും പോയിട്ടും ഇടയ്ക്കെല്ലാം വരുമായിരുന്നു… പക്ഷെ എന്നേ കാണാനായിരുന്നില്ല,… സന്തോഷത്തോടെ വീട്ടിലേക്ക് വരുന്ന എന്റെ അമ്മ എന്നെ കണ്ടാൽ ആ മുഖത്തെ സന്തോഷത്തിന് പകരം അവിടെ ദേഷ്യം നിറയുന്നതും എന്റെ പ്രായത്തിലുള്ള മറ്റു കുട്ടികളെ അവരുടെ അമ്മമാർ സ്നേഹത്തോടെ നോക്കുന്നതൊക്കെ കണ്ടു ഞാൻ വേദനയോടെ നിന്നിട്ടുണ്ട്…

ആ നാളിൽ എനിക്കോരു കൂട്ടുകാൻ പോലുമില്ലായിരുന്നു… അതിന് കാരണം ഞാനൊരു ശാപം പിടിച്ചവാനാണെന്ന് എന്റെ അമ്മ തന്നെ നാട്ടുകാർ കേൾക്കെ പറഞ്ഞു പരത്തിയിരുന്നു…

ഒരു ദിവസം ഏതോ ഒരു കുഞ്ഞിനെ അതിന്റെ അമ്മ സ്നേഹിക്കുന്നതും ഉമ്മ കൊടുക്കുന്നതും ഭക്ഷണം വാരി വായിൽ വ_ച്ചു കൊടുക്കുന്നതുമൊക്കെ കണ്ടു കുറച്ചു നേരം ഞാനൊന്ന് നോക്കി നിന്നതു കണ്ടു വന്ന ആ വീട്ടിലെ എല്ലാരും കൂടെ ചേർന്നു അവിടെ നിന്നുമെന്നേ ഓടിച്ചു വിട്ടു…

അതിന്റെ അടുത്ത ദിവസം ആ കുഞ്ഞിന് എന്തോ അസുഖം വന്നു, അവസാനം അതും എന്റെ തലയിൽ തന്നെയായിരുന്നു…

അമ്മയുടെ രണ്ടാം വിവാഹത്തിൽ കുഞ്ഞുങ്ങളുണ്ടായപ്പോൾ ആ കുഞ്ഞുങ്ങളെ എന്റെ അമ്മ എടുക്കുന്നതും ഉമ്മ വെക്കുന്നതും പാട്ട് പാടിയുറക്കുന്നതുമെല്ലാം കണ്ടു ഞാൻ കണ്ണീർ വാർത്തു നിന്നിട്ടുണ്ട്…

ഒരു തവണ ഞാൻ അമ്മയെയും കുഞ്ഞിനെയും നോക്കി കരഞ്ഞു കൊണ്ടു നിൽക്കുന്നത് കണ്ടു വന്ന അമ്മമ്മ… എന്റെ കുഞ്ഞിനെ കണ്ണുവെക്കുന്നൊടാന്നു പറഞ്ഞു കൈയിൽ കിട്ടിയ കമ്പ് വെച്ച് എന്നെ പൊതിരെ തല്ലിയതിന്റെ വേദന ഇപ്പോഴുമെന്റെ ചന്തിയിലുണ്ട്… അന്ന് ആ കമ്പ് ഒടിയുന്നത് വരെ എന്നെ തലങ്ങും വിലങ്ങും തല്ലിയിട്ടും എന്റെ കരച്ചിൽ കെട്ടിട്ടു പോലും ആരും ഞങ്ങളുടെ അടുത്തേക്ക് വരുവോ അമ്മമ്മേ പിടിച്ചു മാറ്റുകയോ ചെയ്തില്ല.. ജന്മം തന്ന സ്വന്തം അമ്മ പോലും…

അന്ന് ആ നിമിഷം കുഞ്ഞുമായി വീട്ടിൽ നിന്നിറങ്ങി പോയ അമ്മ പിന്നെ തിരിച്ചാ വീട്ടിലേക്ക്‌ വന്നില്ല…

ഞാൻ അവിടെയുള്ളത് കൊണ്ടാണ് അമ്മ അവിടെയ്ക്കു വരാത്തതെന്നു പറഞ്ഞു പല ദിവസങ്ങളിലും എന്നെ അവർ പട്ടിണിക്കിട്ടു…

അങ്ങനെ ഒരു ദിവസം സ്കൂളിൽ ഞാൻ തല കറങ്ങി വീണു.. ആ ഒരു ദിവസമാണ് ഞാൻ സ്നേഹമെന്താണന്നു അൽപ്പമെങ്കിലും അറിഞ്ഞത് എന്റെ ശോഭന ടീച്ചറുടെ അടുത്ത് നിന്നും…

അവരെന്നേ സ്നേഹത്തോടെ നെഞ്ചോട് ചേർത്തു പിടിച്ചു ഭക്ഷണം വാരി തന്നു… സ്വന്തം അമ്മയുടെ അടുത്ത് നിന്നും പോലും കിട്ടാത്ത സ്നേഹം ആ കുറച്ചു സമയം കൊണ്ടു ആ ടീച്ചറിൽ നിന്നറിഞ്ഞു…

അന്ന് എന്നിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ കേട്ട് ടീച്ചർ പോലീസിൽ കംപ്ലയിന്റ് കൊടുത്തു…

അതോടെ ഞാൻ വീട്ടിൽ നിന്നും പുറത്തായി… ആ കാര്യമറിഞ്ഞു എന്റെ ടീച്ചർ തന്നെയാണ് എന്നേ ഒരു അനാഥലയത്തിലാക്കിയത്… പിന്നെ ഞാൻ വളർന്നതും പഠിച്ചതുമെല്ലാം അവിടെനിന്നായായിരുന്നു…

പഠിക്കാൻ കുറച്ചു മിടുക്കനായത് കൊണ്ടു ആരുടെയൊക്കെയോ കനിവ് കൊണ്ടും പിന്നെ എന്റെ കുറച്ചു കഷ്ടപാട് കൊണ്ടും ഞാൻ എഞ്ചിനിയറിങ്ങ് വരെ പഠിച്ചു ഒരു ജോലി നേടി.. പക്ഷെ അതിനിടയിൽ എന്നേ ആദ്യമായി സ്നേഹിച്ച എന്റെ ടീച്ചറൂം ഒരു അപകടത്തിൽ പെട്ട് എന്നേ വിട്ടു പോയി…

ആ സമയത്തും എനിക്കങ്ങനെ കൂട്ടുകാരെന്നു പറയാനായി ആരുമുണ്ടായിരുന്നില്ല… പക്ഷെ സ്‌നേഹിക്കുന്ന കൂട്ടുകാർക്ക് പകരം കളിയാക്കാനും ആരോടൊക്കേയുള്ള ദേഷ്യം എന്നോട് തീർക്കാനുമായി എല്ലാവർക്കും നല്ല ഉത്സാഹമുണ്ടായിരുന്നു… അനാത ചെക്കനായത് കൊണ്ടു ആരുമൊന്നും ചോദിച്ചു ചെല്ലില്ലല്ലോ….

ജോലിക്ക് കേറിയ ശേഷവും ഞാനെന്നും ഒറ്റയ്ക്ക്‌ തന്നെയായിരുന്നു… പിന്നീടെപ്പോഴോ അർജ്ജുൻ ഒരു സുഹൃത്തായി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു… അതായിരുന്നു ആകെയുള്ളൊരു ആശ്വാസം… പക്ഷെ അതിനും അതിക നാൾ ആയുസുണ്ടായിരുന്നില്ല…

പിന്നെയും ഞാനൊറ്റപെട്ടു… ഒറ്റ പെടൽ ശീലമായത് കൊണ്ടു എനിക്ക് വല്ല്യ പ്രശ്നമില്ലായിരുന്നു…

ആ സമയത്താണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്…

അന്ന് നീ എന്റെ ജൂനിയറായി വന്നപ്പോൾ എല്ലാവരെയും പോലെ നിന്നെയും ഞാൻ കണ്ടിരുന്നുള്ളൂ…

ഓഫീസിലേ അതികമാരും എന്നോട് സംസാരിക്കില്ലേലും നീ എന്നോട് പെട്ടെന്ന് കൂട്ടായി…

ആ സമയത്ത് പല തവണ നിന്നെ ഞാൻ അവോയ്ഡ് ചെയ്യാൻ നോക്കിയിരുന്നു…

അതെല്ലാം നിന്നെ ഇഷ്ട്ടമായത് കൊണ്ടായിരുന്നു…

കാരണം എന്നെ ഇഷ്ട്ടപെടുന്ന ഞാൻ ഇഷ്ട്ടപെടുന്ന എല്ലാവർക്കും ഞാൻ കാരണം എന്തെങ്കിലുമൊരു അപകടം ഉണ്ടാവും, അതു നിനിക്കും ഉണ്ടാകരുതെന്ന് ഞാൻ കരുതി…

പക്ഷെ അവിടെയും നീ എന്നേ തോല്പിച്ചു.. എന്നേ നീ സ്നേഹം കൊണ്ടു മൂടി… ഒരു അനാഥ ചെക്കന് പ്രതീക്ഷിക്കാതെ കിട്ടിയ സ്നേഹം പ്രണയം…

നമ്മുടെ കല്യാണത്തിന് ശേഷം നിന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹം കൂടെ എനിക്കു കിട്ടിയപ്പോൾ എനിക്കും ആരൊക്കെയൊ ഉണ്ടന്ന തോന്നൽ…

ഒരു അനാഥ ചെക്കനിൽ നിന്നും ഞാൻ ഒരു മകനും ഭർത്താവുമാണെന്നുള്ള ആ ഭാവം….

അതു..

അതെനിക്ക് എത്ര മാത്രം സന്തോഷം തന്നെന്ന് നിനക്ക് പറഞ്ഞാൽ ചിലപ്പോൾ മനസിലാകില്ല…

നിനക്കന്നല്ല ആർക്കും മനസിലാകില്ലാ.. അതിന് ആ ഒരു അവസ്ഥ അത് അനുഭവിച്ചു തന്നെയറിയണം…

ഞാനും നീയും പിന്നെ അച്ഛനുമമ്മയുള്ള ആ സ്നേഹം… പിന്നെ… പിന്നെ… എപ്പോഴാണ് ആ സ്നേഹമെല്ലാം എന്നിൽ നിന്നും നഷ്ടമായത്?…

വീണ്ടും ഞാൻ അനാഥനായത്?… നീ എന്തിനാ എന്നേ വിട്ടിട്ടു പോയത്?… ഇതിനൊന്നും ഒരു ഉത്തരം എത്ര ആലോചിച്ചിട്ടും എനിക്ക് കിട്ടിയില്ല…

ഒരു മകനെ പോലെ സ്നേഹിച്ച പപ്പയ്ക്കും മമ്മയ്ക്കും ഞാൻ വെറുക്കപ്പെട്ടവനായത് എങ്ങനെയാണ്?…

നീയില്ലാതെ ഞാൻ പൂർണമാകില്ലാന്നു പറഞ്ഞു നടന്ന എന്റെ… അനു… നിനക്ക് എപ്പോഴാണ് ഞാൻ വെറുക്കപെട്ടവാനായത്?…

എന്റെ നെഞ്ചിൽ തലവച്ചു മാത്രമുറങ്ങിയ നിനക്ക് എപ്പോഴാണ് എന്നേ ഒന്നു കാണാൻ പോലും കൂട്ടാകാതത്രെയും വെറുക്കാൻ പറ്റയത്?…

എന്റെ ഈ കാര്യങ്ങളെല്ലാം നിന്നിൽ നിന്നും ഒളിപ്പിച്ചത് കൊണ്ടാണോ?…

നീ എന്നിൽ നിന്നുമകന്നത്?…

എനിക്ക് നിന്നെയും നഷ്ടപെടുമെന്നുള്ള പേടികൊണ്ടായിരുന്നു ഇതെല്ലാം ഞാൻ നിന്നിൽ നിന്നുമൊളിപ്പിച്ചത്…

ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലാന്നറിയാം…

നിനക്ക് എന്നേ പിരിഞ്ഞു അതിക നാൾ നിൽക്കാൻ പറ്റില്ല… എന്നേലും നീയെന്നെ തേടി വരുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നു…

ഡിവോഴ്സ് നോട്ടീസ് കിട്ടുന്നത് വരെ…

ഡിവോഴ്സ് നോട്ടീസ് കിട്ടിയപൊഴേലും നിന്നെയൊന്നു കാണാൻ കഴിയുമെന്ന്… ഒന്നു തുറന്നു സംസാരിച്ചാൽ നീ എന്റെ കൂടെ തന്നെ വരുമെന്ന് ഞാൻ കരുതിയിരുന്നു…

ഇന്നലെ ആ വാർത്ത ഞാൻ അറിയും വരെ…

പപ്പായുടെ ഫ്രണ്ടിന്റെ മോനുമായുള്ള നിന്റെ കല്യാണമുറപ്പിച്ച കാര്യം ഞാനിന്നലേയാണ് അറിഞ്ഞത്…

അതറിഞ്ഞപ്പോൾ നെഞ്ചിലേക്ക് ഒരു കത്തി കുത്തിയിറക്കുന്ന വേദനയായിരുന്നു എനിക്ക്…

പിന്നെ ആലോചിച്ചു… അവനെ വച്ചു നോക്കുബോൾ ഞാൻ നിന്റെ മുന്നിലൊന്നുമല്ല…

പണമില്ല.. അവന്റെ അത്രയും നല്ല ജോലിയില്ല…

അവനെ സ്നേഹിക്കുന്ന പോലെ സ്നേഹിക്കുന്ന അച്ഛനുമമ്മയുമെനിക്കില്ല.. ബന്ധമെന്നോ സ്വന്തമെന്നോ പറയാൻ എനിക്കാരുമില്ലാ…

പക്ഷെ എന്നേ പോലെ നിന്നെ സ്നേഹിക്കാൻ അവനൊരിക്കലും കഴിയില്ല.. അതേന്നെലുമൊരു നാൾ നിനക്ക് മനസിലാകും…

പിന്നെ ഈ ഡിവോഴ്സോക്കേ കിട്ടാൻ ഒത്തിരി കാലതാമസമെടുക്കും, വാദങ്ങളും കൗൺസിലിംഗുമൊക്കെയായി വക്കീലമ്മാർ കൂറേ കാശും കൊണ്ടു പോകും… അവിടെയും നിനക്ക്‌ ഞാനൊരു ബാധ്യതയാകും…

അതിനനുസരിച്ചു നിങ്ങളുടെ വിവാഹവും താമസിക്കും…. പരസ്പരം സ്നേഹിക്കുന്നവർ വേഗം തന്നെ ഒന്നാവാണമെന്നാണല്ലോ…

അതു കൊണ്ടിനി ഈ ഡിവോഴ്സിന്റെയൊന്നുമാവിശ്യമില്ലാ… അതില്ലാതെ തന്നെ നിന്നെ ഞാൻ വേഗം സ്വതന്ത്ര്യയാക്കും…

ഒന്നുല്ലേലും കുറച്ചു നാളെങ്കിൽ കുറച്ചു നാൾ ഒരു അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കാമുകിയുടെയും ഭാര്യയുടെയും സ്നേഹവും പരിചരണവും തന്നതല്ലേ…

കൂട്ടത്തിൽ ഒരു പപ്പയെയും മമ്മയെയും… ആ നിനിക്ക് വേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്തില്ലേൽ ദൈവം പോലും എന്നോട് ഷെമിക്കില്ല… ഈ കത്തു വായിക്കുന്ന കുറച്ചു നേരം കൂടെയെ സുധിയുടെ ഭാര്യ എന്നൊരു ലേബൽ നിനക്കുണ്ടാവു… ഈ കത്തു വായിക്കാൻ നീ താമസിച്ചുവെങ്കിൽ ഇപ്പോൾ ആ ലേബൽ നിന്നിൽ നിന്നും ഒഴിഞ്ഞു പോയിട്ടുണ്ടാവും…

നിന്നെ സ്നേഹിച്ചപോലെ ഞാൻ ആരെയും സ്‌നേഹിച്ചിട്ടില്ല അനു….

I love you… And I really miss you

By

*****************

സുധിയുടെ ലെറ്റർ വായിച്ചു തീർന്നപ്പോഴേക്കും അനുപമയുടെ ഫോൺ ശബ്‌ദിച്ചു….

” അഹ് പപ്പാ… ”

അവൾ ഫോൺ എടുത്തതും….

” മോളേ, ഒരു സന്തോഷ വാർത്തയുണ്ട്…

ഇനി നിനക്ക് ഡിവോഴ്സിന്റെ ആവിശ്യമൊന്നുമില്ലാ, സുധിയില്ലേ അവൻ സൂയിസൈഡ് ചെയ്തു, അൽപ്പം മുൻപ് അവന്റെ മരണം ഡോക്ടർസ് സ്ഥിസ്തികരിച്ചു

അയാൾ പറഞ്ഞതും അനുപമ ആ ലെറ്ററിലക്കൊന്ന് നോക്കി ദീർക്കമായൊന്നു നിശ്വസിച്ചു…

” മ്മ്… ഞാനറിഞ്ഞു, സുധിയുടെ ഒരു ലെറ്റർ കിട്ടിയായിരുന്നു, അതിൽ അയാൾ പറഞ്ഞിരുന്നു ഇനി ഡിവോഴ്സിന്റെ ആവിശ്യമൊന്നുമില്ലാ, അതൊന്നുമില്ലാതെ തന്നെ നിന്നെ ഞാൻ സ്വതന്ത്രയാക്കാമെന്ന്

അവളാ ലെറ്റർ കൈയിൽ പിടിച്ചു പുച്ഛത്തോടെ പറഞ്ഞു…

” ഇനി എന്താ നിന്റെ പ്ലാൻ… ”

” ഇനി എന്ത്… എത്രയും പെട്ടെന്ന് ആരോഹുമായുള്ള എന്റെ മാര്യേജ് ഫിക്സ് ചെയ്യണം…

ഒരു വിധവയായി ജീവിക്കാനൊന്നും ഈ അനുപമയെ കിട്ടില്ലാ… ”

അവൾ ഇത്രയും പറഞ്ഞു ആ ലെറ്റർ ചുരുട്ടിക്കൂട്ടി അടുത്തുണ്ടായിരുന്ന ചവിറ്റ്ക്കുട്ടയിലിട്ട ശേഷം കോടതിയുടെ പുറത്തേക്കു നടന്നു അവിടെയപ്പോൾ അവളുടെ പ്രതിശുദവരൻ ആരോഹ് അവളെയും കാത്തിരിപ്പുണ്ടായിരുന്നു… അവൾ ആ കാറിൽ കയറിയതും ആ കാർ അവളെയും കൊണ്ടു മുന്നോട്ടു കുതിച്ചു…

ആ സമയം സ്നേഹം നിഷേധിക്കപെട്ടവന്റെ ശരീരം അവന്റെ ഫ്ലാറ്റിലെ ഫാനിൽ തൂങ്ങിയാടുവായിരുന്നു….

ഇനി ആരാലും സ്നേഹം നിഷേധിക്കപെടാതിരിക്കാൻ…..

The end…

പലർക്കും സ്നേഹിക്കാനും പിരിയാനും പ്രിത്യേകിച്ചു കാരണങ്ങളൊന്നും തന്നെ വേണമെന്നില്ല…

അവർക്ക് അവരെ വേണ്ടാന്നുള്ള ഒരു തോന്നൽ മാത്രം മതി….

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Bibin s unni….