ആദിദേവം തുടർക്കഥയുടെ എട്ടാം ഭാഗം വായിച്ചു നോക്കൂ….

രചന : ശിവാലിക രുദ്രപ്രയാഗ്

ഉച്ചയോടെ പുതുശ്ശേരി തറവാട്ടിന്റെ വീട്ടു മുറ്റത്ത് കാർ വന്നു നിന്നു..

“”ആദിയേട്ടൻ അകത്തുണ്ടല്ലോ ഭഗവാനെ…””

ദേവി നോക്കുമ്പോൾ ആദിത്യന്റെ വണ്ടി പുറത്തു കിടപ്പുണ്ടായിരുന്നു…

ചങ്കിടിപ്പോടെ അവൾ കാറിൽ നിന്നും ഇറങ്ങി…

പുറത്തു വണ്ടി നിൽക്കുന്ന ശബ്‌ദം കേട്ടുകൊണ്ട് ആദിത്യൻ അകത്തു നിന്നും ഇറങ്ങി വന്നു…

ദേവിയുടെ ഉള്ളിലെ പേടി മനസ്സിലാക്കികൊണ്ട് സുഭദ്രാമ്മ ദേവിയെ ചേർത്തുപിടിച്ചു,,,നാഥൻ തിരുമേനിയും ഫ്രണ്ട് ഡോർ തുറന്നുകൊണ്ട് ഇറങ്ങി വന്നു…

ആ കാഴ്ച കണ്ടതും ആദിത്യന്റെ മുഖം വലിഞ്ഞു മുറുകി….

“”ഇവൾ എന്താ ഇവിടെ..????ഇവളെ ഞാൻ തിരിച്ചു വീട്ടിൽ കൊണ്ടാക്കിയത് അല്ലെ,,,”””

ദേഷ്യത്താൽ വിറപ്പൂണ്ട് നിക്കയായിരുന്നു ആദിത്യൻ….

“”ആദി”‘നാഥൻ തിരുമേനി ആദിത്യനെ നോക്കി ഉച്ചത്തിൽ വിളിച്ചതും,,ആദി ഒന്ന് അടങ്ങി…

“”ദേവി അകത്തേക്ക് പോ…””ആദിത്യനെ തന്നെ നോക്കികൊണ്ട് തിരുമേനി ദേവിയോടായി പറഞ്ഞു..നേരുത്തെ ആദിത്യന്റെ ഇങ്ങനൊരു മുഖം ദേവി കണ്ടിട്ടുള്ളതിനാൽ അത്ഭുതമൊന്നും തോന്നിയിരുന്നില്ല…. അകത്തേക്ക് കയറുമ്പോൾ ആദിത്യനെ ഇടം കണ്ണിട്ടൊന്ന് നോക്കിയിരുന്നു…..

മുഖമാകെ ദേഷ്യത്താൽ വലിഞ്ഞു മുറുകി നരമ്പുകൾ വരെ തെളിഞ്ഞു കാണാമായിരുന്നു….

“”ഞാൻ വരണ്ടേയിരുന്നില്ല,,,ആദിയേട്ടന് ന്നോട് ദേഷ്യം കൂടി കാണും””മുറിയിലേക്ക് പോകാതെ അടുക്കള പടിക്കലിൽ നിക്കയായിരുന്നു ദേവൂട്ടി….

“”മോളേ ദേവൂട്ടി,,,എന്താ ഇവിടെ നിക്കുന്നെ ,,മുറിയിലേക്ക് പോയി കുറച്ചു വിശ്രമിച്ചോളൂ,,,ഇത്രെയും ദൂരം യാത്ര ചെയ്തത് അല്ലെ,,”””‘അമ്മയുടെ വാക്ക് കേട്ട് മടിച്ചു മടിച്ചു അവൾ മുറിയിൽ ചെന്നു…..ഒരു പരിധി വരെ ആദിത്യന്റെ മുന്നിൽ ചെല്ലാതെ പിടിച്ചു നിന്നു…….

രാത്രിയിൽ വീണ്ടും മദ്യപിച്ചിട്ടാണ് ആദി വന്നു കയറിയത്.സുഭദ്രാമ്മ നേരുത്തെ തന്നെ ആഹാരവും മരുന്നും കഴിച്ചു കിടന്നിരുന്നു…

അതിനാൽ ദേവൂട്ടിയായിരുന്നു കതക് തുറന്നത്….അവളെ കണ്ടതും അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി….

“”അമ്മയെന്തിയെ””‘കുഴഞ്ഞ നാക്കോടെ ഒരുവിധം പറഞ്ഞൊപ്പിച്ചു….

“”‘അമ്മ കിടന്നു””ക്രൂരമായി അവളെ മൊത്തത്തിലൊന്ന് പുച്ഛിച്ചുകൊണ്ട് അവൻ അകത്തേക്ക് കയറി…

””കഴിക്കണില്ലേ”””പേടിച്ചു പേടിചാണേലും അവൾ ചോദിച്ചു…

“”വേണ്ട””ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ആദിത്യൻ മുറിയിലേക്ക് പോയി…

അന്ന് സംഭവിച്ചത് ഓർക്കവേ ദേവൂട്ടിയുടെ ഉള്ളിൽ ഭയം നിറഞ്ഞു…

മുറിയിലേക്ക് പോകണോ വേണ്ടയോ എന്നുള്ള ആലോചനയിൽ ആയിരുന്നു അവൾ…..

അവസാനം മടിച്ചു മടിച്ചു ആണേലും മുറിയിലേക്ക് തന്നെ പോയി….

ദേവൂട്ടി ചെല്ലുമ്പോൾ ബോധം മറഞ്ഞു കിടന്നുറങ്ങുന്ന ആദിത്യനെയാണ് അവൾ കാണുന്നത്,,,പുതപ്പ് പുതച്ചുകൊണ്ട് കുറെ നേരം അവൾ അവനെ നോക്കിയിരുന്നു….

“”ആദിയേട്ട നിക്ക് ഈ സ്നേഹം കിട്ടിയില്ലേലും ഈ ജന്മം മുഴുവൻ ഈ അരികിൽ ഇങ്ങനെ ഇരുന്നാൽ മതി”””കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചുകൊണ്ട് അവൾ നിലത്തു കിടന്നു…..

ദിവസങ്ങൾ പതിയെ കടന്നുപോയി……

ആദിത്യനിൽ പ്രതേകിച്ചൊരു മാറ്റവുമില്ലാതെ…

****************

“”സുഭദ്രാമ്മേ വൈകിട്ടല്ലേ പൂജ””ജാനകി ചേച്ചിയായിരുന്നു അമ്മയോട് ചോദിച്ചത്…അവർ സംസാരിക്കുമ്പോൾ ആയിരുന്നു ദേവൂട്ടി അങ്ങോട്ട് ചെല്ലുന്നത്…

“”എന്താ അമ്മേ വൈകിട്ട്””

“”മോളേ ഇന്ന് വൈകിട്ടൊരു പൂജയുണ്ട് ഇവിടെ….””

“”എന്താ അമ്മേ വിശേഷം””

“‘ഇന്ന് ആദിമോന്റെ പിറന്നാൾ ആണ് ,,,”””സുഭദ്രാമ്മ പറയുമ്പോൾ ആയിരുന്നു ദേവൂട്ടിയും അറിയുന്നത്…..

ഉച്ചക്ക് വലിയൊരു സദ്യ തന്നെയായിരുന്നു…..

വൈകുന്നേരം അമ്മയുടെ നിർബന്ധപ്രകാരം ആദിയോടൊപ്പം ദേവൂട്ടിയും കാവിലേക്ക് തൊഴാൻ പോയിരുന്നു….

ഒന്നും മിണ്ടാതെ അവന് പിന്നാലെ നടക്കുവായിരുന്നു അവൾ….

കുളത്തിൽ ഇറങ്ങി കാലു കഴുകുവായിരുന്നു ആദിത്യൻ,,പാതി പടവുകൾ ഇറങ്ങി നിക്കുന്ന ദേവൂട്ടിയെ ആദിത്യൻ സൂക്ഷിച്ചൊന്ന് നോക്കി…

“”എന്തെയ് തമ്പുരാട്ടി ഇറങ്ങുന്നില്ലേ…””

ആദിയെ നോക്കി മറുത്തൊന്നും പറയാതെ അവൾ താഴേക്ക് ഇറങ്ങി,,,ഇറങ്ങിയതും ദേവുട്ടിയുടെ കാൽ വഴുതി കുളത്തിലേക്ക് വീണതും ഒരുമിച്ചായിരുന്നു…രണ്ടുമൂന്നു തവണ പൊങ്ങിയും താണും പോകുന്ന അവളെ കണ്ടതും ആദിത്യൻ നേരെ കുളത്തിലേക്ക് എടുത്തു ചാടി….

താണുപോയ അവളെ ചേർത്തു പിടിച്ചുകൊണ്ട് അവൻ പടവിലേക്ക് കയറി ദേവൂട്ടിയെ അവിടെ കിടത്തി…

അപ്പോഴേക്കും അവളിൽ നിന്നും ബോധം മറഞ്ഞിരുന്നു….

“‘ദേവി ,,,ദേവി….””കുറേ തവണ തട്ടിവിളിച്ചെങ്കിലും അവളിൽ ഒരു പ്രതികരണവും ഇല്ലായിരുന്നു…

“‘വെള്ളം കുടിച്ചിട്ടുണ്ടാകും,,,മോൻ വയറിൽ നെക്കി കുടിച്ച വെള്ളം പുറത്തു കള….””‘കാവിൽ വരണ മുത്തശ്ശിയായിരുന്നു പറഞ്ഞത്,,,വെള്ളം എടുക്കാനായി വന്നതായിരുന്നു മുത്തശി,,അപ്പോഴാണ് ഈ കാഴ്ച്ച കാണുന്നത്..

“”ഞാ ഞാനോ,,ഞാൻ എങ്ങനാ””മടിച്ചു മടിച്ചു നിക്കയായിരുന്നു ആദിത്യൻ….

“”മോന്റെ ഭാര്യയല്ലേ ഈ കിടക്കുന്നെ,,,ന്തേ കുട്ടിക്ക് സംശയമുണ്ടോ അതിലിൽ”””

മുത്തശ്ശി പറഞ്ഞ കേട്ട് മടിച്ചു മടിച്ചാണേലും അവളുടെ വയറ്റിൽ അവൻ കൈകൾ അമർത്തിനെക്കി…കുറച്ചേ വെള്ളം വായിൽ നിന്നും പുറത്തു പോയിക്കൊണ്ടിരുന്നു….ദേഹത്ത് ഒട്ടിപിടിച്ചിരുന്ന നേര്യത് സ്ഥാനം മാറിയായിരുന്നു കിടന്നത്…അപ്പോഴാണ് ആ കാഴ്ച്ച കണ്ട് ആദിത്യൻ ഞെട്ടുന്നത്….

പേജ് ലൈക്ക് ചെയ്യാത്ത കൂട്ടുകാർ കഥയിടം എന്ന ഈ പേജ് കൂടി ലൈക്ക് ചെയ്യണേ..

തുടരും…

രചന : ശിവാലിക രുദ്രപ്രയാഗ്