നിഴലായ് നോവലിൻ്റെ ഭാഗം 51 വായിക്കുക…

രചന : Thasal

“മണികുട്ട്യേ….. ”

ആർദ്രമായ ശബ്ദം കാതുകളിൽ പതിഞ്ഞു…

കൂടെ ചെറു നിശ്വാസം പിൻകഴുത്തിൽ തട്ടി….

അവൾ ഞെട്ടി തിരിഞ്ഞു നോക്കിയതും അവന്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ ചേർന്ന് കഴിഞ്ഞിരുന്നു…. മണി തരിച്ചു നിന്നു… അവൻ വാത്സല്യത്തോടെ അവളുടെ മുടിയിൽ തലോടി കൊണ്ട് ഒന്ന് പുഞ്ചിരിച്ചു….

“നീ എന്തൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും… ആര് പറഞ്ഞു എന്ന് പറഞ്ഞാലും ഇന്ന് നീ ചെയ്തത് എന്നെ സമ്പന്തിച്ച് ഒരുപാട് വിഷമം ഉണ്ടാക്കുന്ന കാര്യം ആണ് മണി….എന്നോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാതെ ഇറങ്ങി പോയത് എന്റെ കണ്ണിൽ എന്റെ ഒരു കഴിവ് കേടു തന്നെയാണ്…. നിന്റെ ഏട്ടൻ അത്രയും വിശ്വസിച്ചു നിന്നെ എന്റെ കയ്യിൽ ഏൽപ്പിച്ചിട്ട് ഒരു രാവ് പുലരും മുന്നേ നീ വീട്ടിലോട്ടു തന്നെ തിരിച്ചു പോവുക എന്ന് പറഞ്ഞാൽ… അത് എന്റെ മാത്രം തെറ്റല്ലേ….. അങ്ങനെയല്ലേ ആരായാലും കരുതുക….”

വളരെ ശാന്തമായി പുഞ്ചിരിയോടെയായിരുന്നു അവന്റെ സംസാരം എങ്കിലും അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു ഉള്ളിൽ ദേഷ്യം കൊണ്ട് വെട്ടി വിയർക്കുന്ന ഒരു നന്ദനെ…

തനിക്ക് വേണ്ടി മാത്രം ഇങ്ങനെയൊരു മുഖം മൂടി എടുത്തണിഞ്ഞ നന്ദനെ… അവളുടെ കണ്ണുകൾ പതിവിലും കൂടുതൽ പെയ്തു…. അവൾ കരച്ചിലോടെ അവനെ തന്നെ കെട്ടിപിടിച്ചു….

“സോറി അറിയാതെ…. പറ്റി പോയതാ…. ഇനി ഇത് ചെയ്യില്ല… സത്യം… എന്നോട് പിണങ്ങല്ലേ…

സങ്കടം കൊണ്ട് അവളുടെ സ്വരം ഇടറിയിരുന്നു….

അവൻ ചെറു പുഞ്ചിരിയോടെ അവളുടെ മുടിയിൽ ഒന്ന് തലോടി….

“ഇത് ആദ്യത്തെ തവണ ആയത് കൊണ്ട് മാത്രം ഇപ്രാവശ്യത്തേക്ക് ഞാൻ ഒരു ഇളവ് തരുകയാണ്….

ഇനിയും ഇങ്ങനെ വല്ലതും ചെയ്യാൻ ആണ് ഭാവം എങ്കിൽ…. എന്നെ അറിയാലോ… എന്റെ മണികുട്ടിയാണ്… എന്നൊക്കെ ഞാൻ മറക്കും…

എന്നെ ദേഷ്യം പിടിപ്പിക്കരുത്….

അവന്റെ നെഞ്ചിൽ കിടന്നു കൊണ്ട് തന്നെ അവൾ ഒന്ന് തല ഉയർത്തി നോക്കി…. മൂക്ക് വലിച്ചു കൊണ്ട് മെല്ലെ തലയാട്ടി….

“സത്യായിട്ടും… ഞാൻ ദേഷ്യം പിടിപ്പിക്കില്ല…. ന്നെ ഒഴിവാക്കല്ലേട്ടോ…. ”

പരിതി ഇല്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു…. അവൻ മെല്ലെ അത് തുടച്ചു കൊണ്ട് ഇരുകണ്ണിലും ചുണ്ടമർത്തി….

“എങ്കിൽ ഈ കരച്ചിൽ ഒന്ന് നിർത്തിക്കെ…. ഈ കണ്ണീര് കണ്ട് ഇറങ്ങിയാൽ ഒരു സമാധാനം കിട്ടില്ല….

കണ്ണ് തുടക്ക്…. ”

അവൾ വേഗം തന്നെ ഇരു കണ്ണുകളും കണ്ണുനീരിൽ കുതിർന്ന കവിളുകളും അമർത്തി തുടച്ചു കൊണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു….

“മ്മ്മ്… ഇങ്ങനെ ഉഷാറായി നിൽക്കണം…. ഞാൻ പോയി വരട്ടെ…. ”

അവളുടെ കവിളുകളെ മെല്ലെ തലോടി കൊണ്ട് അവൻ ചോദിച്ചതും അവൾ പുഞ്ചിരിയോടെ തലയാട്ടി…

അവൻ കുനിഞ്ഞു ആ ചൊടികളിൽ കുഞ്ഞ് ചുംബനം നൽകി ഇറങ്ങി…. അവന്റെ കൂടെ തന്നെ ഉമ്മറത്തേക്ക് അവളും ഉണ്ടായിരുന്നു… അവന്റെ വണ്ടി കണ്ണിൽ നിന്നും മായും വരെ അവൾ നോക്കി നിന്നു….

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“ആദ്യ നാളുകളിലെ സ്വരചേർച്ച ഒക്കെ പതിവാ മോളെ…. എന്റെയും ഏട്ടന്റെയും അവസ്ഥ എന്തായിരുന്നു… എന്നും അടിയല്ലേ…. എപ്പോഴും വഴക്ക് തീർക്കാൻ വന്നിരുന്നത് നിന്റെ അച്ഛൻ ആയിരുന്നു…. പിന്നെ ആള് രണ്ട് ദിവസം എന്നെ വീട്ടിൽ കൊണ്ട് പോയി… അതോടെ കഴിഞ്ഞു വഴക്കും എല്ലാം…പിന്നെ വഴക്ക് കൂടിയാൽ പോലും ഒരു മണിക്കൂർ അതിനുള്ളിൽ തീർക്കും… ”

അമ്മ പുഞ്ചിരിയോടെ പറയുന്നത് മണി അത്ഭുതത്തോടെ നോക്കി നിന്നു…

“നിങ്ങൾക്കിടയിൽ അതൊന്നും ഇല്ലല്ലോ… അത് തന്നെ ആശ്വാസം ആണ്… നിനക്ക് ഒന്നും ഓർമ കാണില്ല… ചെറുപ്പത്തിൽ തന്നെ ഉറപ്പിച്ചു വെച്ചതാ നിന്റെയും നന്ദന്റെയും കല്യാണം… പക്ഷെ നിങ്ങൾ തമ്മിലുളള വഴക്ക് കണ്ട് അത് വേണ്ടാന്ന് വെച്ചതാ… അങ്ങനെ ആയിരുന്നല്ലോ രണ്ടും…. ”

അമ്മ ചിരിയോടെ ഓർത്തു… അപ്പോഴേക്കും അവളുടെ ചിന്തകൾ ആ കാലത്തേക്ക് യാത്ര തിരിച്ചിരുന്നു…

*”ഡി………. “*

മുഖത്തേക്ക് വെള്ളം കമിഴ്ത്തി ഓടുന്നവളെ ദേഷ്യത്തോടെ നോക്കുന്ന നന്ദൻ….

“നിന്നെ എന്റെ കയ്യിൽ കിട്ടുമഡി… അന്ന് തീർത്തു തരാം നിന്റെ അഹങ്കാരം…. ”

അവൻ വിളിച്ചു പറയുന്നത് കേട്ടു മണി ഒന്ന് ചുണ്ട് കോട്ടി….

“പിന്നെ ഇങ്ങ് വന്നാൽ മതി…. ഞാനും പറഞ്ഞു കൊടുക്കും കുളപടവിൽ വെച്ചു ആ മുകിലിനോട്.. ”

പറഞ്ഞു തീരും മുന്നേ അവൻ അവളുടെ അടുത്തേക്ക് ഓടി വന്നിരുന്നു…

“അമ്മേ…. ”

പേടിച്ചു അമ്മയെയും വിളിച്ചു പട്ടുപാവാട പൊക്കി പിടിച്ചു കൊണ്ട് ഓടി പോകുന്ന മണിയെ കണ്ണുകൾ കൂർപ്പിച്ചു നോക്കി നന്ദൻ…

“അഹങ്കാരി…. ”

“അഹങ്കാരം… നിങ്ങളുടെ കെട്ടിയോൾക്ക്…. ”

ഓടുന്നതിനിടയിലും അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു….

“മോളെ…ആ സ്റ്റവ് ഒന്ന് ഓഫാക്ക്… ”

പെട്ടെന്ന് അമ്മയുടെ ശബ്ദം കേട്ടപ്പോൾ ആണ് അവൾ സ്വപ്നത്തിൽ നിന്നും ഉണർന്നത്…ഒരു ഞെട്ടലോടെ അമ്മയെ നോക്കി ഒരു പരുങ്ങലോടെ സ്റ്റവ് ഓഫ് ആക്കി….

“നീ ഇത് ഏതു ലോകത്താ മോളെ…. ”

അമ്മ ചുണ്ടിൽ പുഞ്ചിരി ഒളിപ്പിച്ചു കൊണ്ട് ചോദിച്ചു…

“അവള് ഏട്ടന്റെ അടുത്ത അമ്മാ…..സ്കൂളിൽ പിള്ളേരെ ഫിസിക്സ്‌ പഠിപ്പിക്കുകയാകും… ”

പെട്ടെന്ന് പാറുവിന്റെ ശബ്ദം കേട്ടു രണ്ട് പേരും ഒരുപോലെ തിരിഞ്ഞു നോക്കിയപ്പോൾ ആപ്പിളും കടിച്ചു വരുന്നുണ്ട് ആള്….

“ആഹാ.. വന്നല്ലോ വനമാല… ഇന്നെന്തായിരുന്നു പ്രശ്നം…. എന്ത് കുരുത്തക്കേട് ഒപ്പിച്ചുളള വരവാ അമ്മേടെ മോള്… എന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടെങ്കിൽ ഇങ്ങോട്ടു കയറാൻ നിൽക്കണ്ട… കയ്യും കാലും ഞാൻ തല്ലി ഒടിക്കും

അമ്മയുടെ ഭീഷണി… അത് കേട്ടതോടെ പാറുവിന്റെ ചുണ്ട് കൂർത്തു…

“കുരുത്തക്കേട് ഒപ്പിച്ചാൽ മാത്രമെ എനിക്ക് ഇങ്ങോട്ടും വരാൻ പറ്റൂ…. ”

“അതാണല്ലോ പതിവ്… ”

അമ്മ അതെ നാണയത്തിൽ തന്നെ തിരിച്ചടിച്ചു…

പാറു മുഖം തിരിച്ചു കൊണ്ട് അടുക്കളയിലെ സ്ലാബിൽ കയറി ഇരുന്നു….

“എന്നെ അങ്ങനെ കൊച്ചാക്കണ്ടാ…. മുത്തശി കല്യാണത്തിന് പോയതാ.. ഞാൻ തനിച്ചു ആകും എന്ന് കരുതി ഇങ്ങോട്ടും വിട്ടതാ… അല്ലാതെ ആര് വരുന്നു ഇങ്ങോട്ട്….ഹും… ”

പാറു ഒന്ന് പുച്ഛിച്ചതും അമ്മ കയ്യിൽ ഇരുന്ന കത്തി കൊണ്ട് അവളുടെ കയ്യിൽ ഒന്ന് തട്ടി… പാറു എരിവ് വലിച്ചു കൊണ്ട് അമ്മയെ കൂർപ്പിച്ചു നോക്കി….

“ഇങ്ങനെ നോക്കിയാൽ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും…..പെൺപിള്ളേര് ആയാൽ പറയുന്ന വാക്കിൽ ശ്രദ്ധ വേണം… അത് എങ്ങനെയാ അച്ഛന്റെയല്ലെ മോള്….. നാക്കിന് ലൈസെൻസ് കാണില്ല…. ”

“അമ്മയുടെ മോനും ഉണ്ടല്ലോ…. അച്ഛൻ പറയുന്നത് ശരിയാ ഏട്ടന് അമ്മയുടെ സ്വഭാവം തന്നെയാ….ഒന്ന് പറഞ്ഞു രണ്ടാമത്തെതിന് തല്ല്

പാറു മുഖം തിരിച്ചതും ഇപ്രാവശ്യം ആരും കാണാതെ മണി അവളുടെ കയ്യിൽ ഒന്ന് പിച്ചി…

പാറു പെട്ടെന്ന് തിരിഞ്ഞു നോക്കിയതും അവളെയും നോക്കി ക^ണ്ണുരുട്ടി കൊണ്ട് നിൽക്കുന്ന മണി…

“ആഹാ… ഭർത്താവിനെ പറഞ്ഞപ്പോൾ പൊള്ളിയല്ലൊ….എല്ലാം കണക്കാ… ഹും… ഞാൻ മാത്രം പുറത്ത്… മണി വന്ന വഴി മറക്കരുത്… നീ ഗഡോൽഗജൻ എന്നും പറഞ്ഞു അങ്ങേരുടെ ഉറക്കം കെടുത്തിയപ്പോൾ നിന്നെ സപ്പോർട്ട് ചെയ്യാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ…. സങ്കടം ഉണ്ട്… ”

ഇല്ലാത്ത സങ്കടവും മുഖത്ത് വരുത്തി കൊണ്ട് ആപ്പിളും കടിച്ചു കൊണ്ട് ഉള്ളിലേക്ക് പോകുന്ന പാറുവിനെ നോക്കി ചിരിച്ചു കൊണ്ട് ഒന്ന് തിരിഞ്ഞതും കണ്ടു തന്നെ നോക്കി ഊരയിലും കയ്യൂന്നി നിൽക്കുന്ന അമ്മയെ… മണി പെട്ടെന്ന് അബദ്ധം പറ്റിയ കണക്കെ നിന്നു…

“എന്തോ… ദാ.. വരണു…. ”

ഇല്ലാത്ത വിളിക്കും വിളി കേട്ടു കൊണ്ട് അവൾ ഉള്ളിലേക്ക് ഓടി….

“ആ… എന്റെ കൊച്ചിനെ രാക്ഷസൻ ആക്കിയല്ലെ രണ്ട് പേരും ചേർന്ന്… എല്ലാത്തിനെയും ഞാൻ കാണിച്ചു തരാം…. ”

ഉള്ളിലേക്ക് ഓടുന്ന മണിയെയും നോക്കി ചുണ്ടിൽ പുഞ്ചിരി ഒളിപ്പിച്ചു കൊണ്ട് അമ്മ പറഞ്ഞു…

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

“ടാ…. മോൾക്ക്‌ കാവ് വരെ ഒന്ന് പോകണമത്രേ….നീ ഒന്ന് കൂടെ ചെന്നെ… എനിക്ക് പോകാൻ കഴിയില്ല…. ”

അമ്മയുടെ വാക്കുകൾ കേട്ടു അവൻ പെട്ടെന്ന് മണിയെ നോക്കിയപ്പോൾ അവള് മറുപടിയും പ്രതീക്ഷിച്ചുളള നിൽപ്പ് ആണ്… അവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു പുറത്തേക്ക് നടന്നതും അവളും അവന്റെ പിന്നാലെ നടന്നു….

“മണി… നിനക്ക് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ എന്നോട് നേരിട്ട് ആകാം… ”

നന്ദൻ നടക്കുന്നതിനിടയിൽ പറഞ്ഞതും മണി ചിരിയോടെ അവന്റെ കയ്യിൽ തൂങ്ങി പിടിച്ചു…

“ഇനി അതിന്റെ പേരിൽ ഒരു ദേഷ്യം വേണ്ടാ നന്ദേട്ടാ… ഞാൻ ചോദിക്കാൻ വരുകയായിരുന്നു അപ്പോഴാ അമ്മ ചോദിച്ചത്…അല്ലാതെ ഞാൻ എന്തിനാ അമ്മയെ കൊണ്ട് ചോദിപ്പിക്കുന്നത്…. ഇയാളെ എനിക്ക് പേടി ഇല്ലല്ലോ…. ”

അവൾ ചിരിയോടെ പറയുന്നത് കേട്ടതും അവൻ ചുണ്ടിലെ പുഞ്ചിരിയോടെ അവളെ ഒന്ന് ചേർത്ത് പിടിച്ചു…..

“അപ്പൊ നിനക്ക് പേടി ഇല്ല…. ”

അവന്റെ സ്വരത്തിൽ കുറുമ്പ് നിറഞ്ഞു…വിരലുകൾ അവളുടെ ഇടുപ്പിൽ പതിഞ്ഞതും അവൾ കുസൃതിയോടെ അവനെ തള്ളി മാറ്റി….

“വേണ്ടാട്ടോ….നിങ്ങളെ അല്ല എനിക്ക് പേടി…നിങ്ങളുടെ സ്വഭാവത്തിലുള്ള മാറ്റത്തിലാ …. ആദ്യം നല്ല സ്വഭാവം ആണെങ്കിൽ ഒരു നിമിഷം കൊണ്ട് സ്വഭാവം മാറി ദേഷ്യം ആകും…. ”

അവൾ കുറുമ്പോടെ പറയുന്നത് കേട്ടു അവൻ ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു തന്നിലേക്ക് ചേർത്ത് നിർത്തി….

“അത് നിന്നോട് മാത്രം അല്ലേടി… എന്റെ മണികുട്ട്യേ…. ”

അവന്റെ സ്വരത്തിൽ പ്രണയം കലർന്നിരുന്നു….

മണിയുടെ ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിക്ക് പഴയതിലും ജീവൻ കലർന്നു…

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

നാഗത്തറയിൽ കത്തിച്ചു വെച്ച വിളക്കിന്റെ വെളിച്ചത്തിൽ രണ്ട് പേരും കണ്ണുകൾ അടച്ചു കൈ കൂപ്പി നിന്നു….

നന്ദന്റെ ഉള്ളിൽ തന്റെ മണിയുടെ മുഖം ആണെങ്കിൽ മണിക്ക് ഉള്ളിൽ തന്റെ പ്രണയം സ്ഥാനം പിടിച്ചിരുന്നു….

“നാഗത്താൻമാരെ…. ഞാൻ ഇന്ന് വരെ ഒന്നേ ചോദിച്ചിട്ടൊള്ളൂ…. അത് നിങ്ങൾ തന്നു…

എങ്ങനെയാ ഞാൻ നന്ദി പറയേണ്ടത്…. എനിക്ക് ഈ ജന്മം ഒന്നും ചോദിക്കാൻ ഇല്ല…. ഈ ജീവിതം ഇങ്ങനെ സന്തോഷത്തോടെ ജീവിച്ചു തീർക്കാൻ അനുഗ്രഹം നൽകിയാൽ മാത്രം മതി…. ”

മണിയുടെ കണ്ണുകൾ നിറഞ്ഞു വന്നു…. മെല്ലെ കണ്ണുകൾ തുറന്നപ്പോൾ തന്നെ അത് കണ്ണിന്റെ അതിർവരമ്പുകൽ ബേധിച്ചു കവിളിലേക്ക് ഒലിച്ചു ഇറങ്ങിയിരുന്നു… അവളുടെ ഉള്ളിൽ നിറയെ ഓർമ്മകൾ ആയിരുന്നു… അവളുടെ കയ്യിൽ അവന്റെ പിടി വീണപ്പോൾ ആണ് അവൾക്ക് ഇത് വരെ കരയുകയായിരുന്നു എന്ന് മനസ്സിലായത്…

അവൾ വേഗം തന്നെ കണ്ണുകൾ തുടച്ചു….

അവൻ ഒന്നും മിണ്ടാതെ അവളെയും കൂട്ടി പുറത്തേക്ക് നടന്നു…. ക്ഷേത്രത്തിൽ ആയിരം ദീപങ്ങൾ ഒരുമിച്ചു തെളിയിക്കുമ്പോഴും അവർക്ക് ഒറ്റ പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ… ഈ ജന്മം തമ്മിൽ പിരിക്കരുതെ എന്ന്….

“നീ എന്ത് കണ്ടിട്ടാടി എന്നെ ഇത്രയും വർഷം നെഞ്ചിൽ കൊണ്ട് നടന്നത്…. ”

ഏറു മാടത്തിൽ അവന്റെ തോളിൽ തല വെച്ചു കിടക്കുന്നവളുടെ കൈകളിൽ ചുണ്ടമർത്തി കൊണ്ട് അവൻ ചോദിച്ചതും അവൻ ചെറു ചിരിയോടെ തല ഉയർത്തി അവന്റെ കവിളിൽ ഒന്ന് ചുണ്ടമർത്തി….

“ഒന്നും അറിയാത്ത പ്രായത്തിൽ ആണെങ്കിലും നന്ദേട്ടൻ ഒന്നും ചിന്തിച്ചു കൊണ്ടല്ല എങ്കിൽ ഇങ്ങനെ ഒരു ഉമ്മ എന്റെ കവിളിൽ എന്റെ പത്താം വയസ്സിൽ തന്നിട്ടുണ്ട്…. അത് എന്നെ കൊണ്ട് മറക്കാൻ കഴിഞ്ഞില്ല നന്ദേട്ടാ… അത് കൊണ്ടാ….ഇത്രയും ഇഷ്ടം തോന്നിയത്… ”

അവളുടെ വാക്കുകൾ അവന് അത്ഭുതം ആയിരുന്നു…. തനിക്ക് പോലും ഓർമയില്ലാത്ത കാര്യം…

ഒരുപക്ഷെ തന്റെ ചിന്തയിൽ മണികുട്ടിയില്ലാത്ത കാലം… അന്ന് നൽകിയ ഒരു ചുംബനത്തിന് തന്റെ ജീവിതം തന്നെ തിരികെ നൽകിയവൾക്ക് എന്താണ് തിരികെ നൽകേണ്ടത്…. ആ സ്നേഹത്തിന് മുന്നിൽ താൻ ചെറുതായി പോവുകയാണല്ലൊ….

അവന്റെ കണ്ണുകൾ നിറഞ്ഞു…. അവൻ അവളുടെ കവിളിൽ തന്നെ ചുണ്ടമർത്തി…. അന്നത്തെ വാത്സല്യത്തോടെ തന്നെ…. അത്രമേൽ പ്രണയത്തോടെ…. ഇന്നും അവളുടെ ഉള്ളിൽ ആ പതിനാറുകാരൻ ആയിരുന്നു…

തുടരും….

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : Thasal