കല്യാണം കഴിഞ്ഞാലും എന്റെ പാഷൻ ആയ ഡാൻസും ബുള്ളറ്റും ഞാൻ ഉപേക്ഷിക്കില്ല…

രചന : Aadhi Nandan

ഒരു വെറൈറ്റി പെണ്ണുകാണൽ

****************

ബുള്ളറ്റിൻ്റേ പുറകിൽ ഇരുന്നു യാത്ര ചെയ്യവെ ചെറിയ ഇളം കാറ്റടിച്ചു പയ്യെ ഞാൻ കുറച്ചു പുറകിലേക്ക് പോയി …….

എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു സ്റ്റാർട്ട്‌ അപ്പ്‌ കമ്പനി ഒക്കെ തുടങ്ങി ലൈഫ് അടിച്ചു പൊളിച്ചു നടക്കുമ്പോഴാണ് അമ്മയുടെ വക കല്യാണ കാര്യം നോക്കട്ടെ എന്ന ചോദ്യം ഉയർന്നത്..

മാക്സിമം ഒഴിഞ്ഞു മാറി നടന്നെങ്കിലും ഇത്തവണ അമ്മ പിടിമുറുക്കി.ലവ് മാര്യേജ്നു ഒന്നും പണ്ടേ താല്പര്യമുണ്ടായിരുന്നില്ല .കാരണം വേറെ ഒന്നും അല്ലാട്ടോ .ചെറുപ്പത്തിലേ അച്ഛനെ നഷ്ടപെട്ടത് കൊണ്ട് അമ്മയുടെ കഷ്ടപ്പാട് കണ്ടു വളർന്നത് കൊണ്ടും നന്നായി പഠിച്ചു അമ്മേയെ നല്ല രീതിയിൽ നോക്കണം എന്ന് ഒരു വാശി ആയിരുന്നു .

ഞാൻ സിദ്ധാർഥ് രമേശൻ .വീട്ടിൽ ഇപ്പോം അമ്മയും പിന്നെ ഒരേഒരു കൂടെപിറപ്പു സൗരവ് രമേശ്‌ ആള് ഒരു മ്യൂസിക് ബാൻഡ് ഒക്കെയായി നടപ്പാണ് .അമ്മ റിട്ടയേർഡ് ഹയർ സെക്കന്ററി ടീച്ചറാണ്

അവസാനം അമ്മയുടെ വാശിക്കു മുമ്പിൽ കിഴടങ്ങി പെണ്ണുകാണാൻ പോകാൻ തീരുമാനമായി .അമ്മയ്ക്കും അനിയൻകുട്ടനും അവളെ നേരത്തെ അറിയാം .അനിയൻകുട്ടന്റെ കൂടെ പഠിച്ചതാണ് .അമ്മയ്ക്കും നുറു നാവാണ് അവളെ പറ്റി പറയുമ്പോൾ.

നേത്ര കൃഷ്ണ എന്ന അനിയൻകുട്ടന്റെ ബെസ്റ്റി നാച്ചു

ആള് ഇപ്പോൾ MBA ഒക്കെ പാസ്സ് ആയി ജോലിക്ക് വേണ്ടി നോക്കുന്നു .പിന്നെ കോച്ചിംഗ് സെന്ററിൽ ട്യൂഷൻ എടുക്കലും ചാരിറ്റി പ്രവർത്തനം ഒക്കെ ആയി നടപ്പാണെന്നാണ് പറഞ്ഞു കേട്ടത്

ഫോട്ടോ ചോദിച്ചപ്പോൾ നേരിട്ട് കണ്ടാമതിയെന്നും പറഞ്ഞു കാണിച്ചു തന്നുമില്ല .

കൂറേ പ്രേതീക്ഷകൾ ഒക്കെ ആയി ഞങ്ങൾ അവളുടെ വീട്ടിലെത്തി .അവിടെ എല്ലാവരെയും പരിചയപെട്ടു..

മനസ്സിൽ ട്രേയിൽ ചായയുമായി നാണിച്ചു വന്നു നിൽക്കുന്ന സീൻ ഒക്കെ കണക്കു കൂട്ടി ഇരിക്കുന്ന എന്റെ മുമ്പിലേക്ക് ഒരു ഹെൽമെറ്റ്‌ നീണ്ടുവന്നു.

ആ കൈയുടെ ഉടമയെ നോക്കിയ ഞാൻ ഒന്നുടെ തലക്കുടിഞ്ഞു നോക്കി.

“മിഴിച്ചു നോക്കാതെ ഈ ഹെൽമെറ്റ്‌ അങ്ങ് വെച്ചു വായോ .”

ബ്ലാക്ക് ഹെൽമെറ്റും വെച്ച് ഒരു ജാക്കറ്റും ബ്ലൂ ജീൻസും ഒരു റൈബൻ ഗ്ലാസും വെച്ച് ഇടത്തെ കൈ വിരലിൽ ബുള്ളറ്റ്റിന്റെ താക്കോലും കറക്കി വലത്തേ കൈയിലേ ഹെൽമെറ്റ്‌ എനിക്കു നേരെ നീട്ടി പിടിച്ചു നിൽക്കുന്ന പെൺകുട്ടി .ഒറ്റനോട്ടത്തിൽ ആണാണോ അതോ പെണ്ണ് ആണോ അന്ന് തിരിച്ചറിയാൻ പറ്റില്ല

ഒന്നും മനസിലാവാതെ ഹെൽമെറ്റും വാങ്ങി അവളുടെ പുറകെ നടന്നു .

“നോക്കി നിൽക്കാതെ കേറൂ മാഷേ. ”

എന്നും പറഞ്ഞു എന്നെയും ഇരുത്തീ ബുള്ളറ്റ് പടപട ശബ്ദം ഉണ്ടാക്കി അവൾ പറപ്പിച്ചു………

കൂറേ ദൂരം എത്തിയ ശേഷം നല്ല പ്രകൃതി മനോഹാര്യത ഉള്ള ഒരു ചെരിവിൽ വണ്ടി നിർത്തി ഇറങ്ങാൻ പറഞ്ഞു

അവളും ഇറങ്ങി ഹെൽമെറ്റ്‌ ഊരി മാറ്റി .കണ്ണുടുക്കാതെ നോക്കി നിന്നുപോയി .ഇരു നിറം ഒരു കുഞ്ഞു വെള്ളക്കൽ മൂക്കുത്തി കാതിൽ ചെറിയ ഒരു സ്റ്റടും പിന്നെ സെക്കന്റ്‌ സ്റ്റഡായി ഒരു കുഞ്ഞു സിൽവർ റിങ്ങും കൈമുറ്റോളം നിളമുളള മുടി കാറ്റിൽ പറന്നു കളിക്കുന്നു .മുഖത്തു മേക്കപ് ഒന്നും തന്നെ ഇല്ല പക്ഷെ കരിമഷിയിട്ടു എഴുതിയ അവളുടെ കണ്ണുകൾക്ക്‌ വല്ലാത്ത ഒരു ആകർഷണ ശക്തിയുണ്ടായിരുന്നു

അവൾ വിരൽ നോടിച്ച് വിളിച്ചപ്പോളാണ് സ്വബോധത്തിലേക്കു വന്നത് .

നാച്ചു:”എന്തു പറ്റി മാഷേ ”

സിദ്ധു :”ആ ആ അല്ലാ ചായ പെണ്ണുകാണൽ . അല്ലാ സോറി എന്താ ഇവിടെ മനസിലായില്ല “.

നാച്ചു :” അത് പിന്നെ ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് കരുതി ഇത് മാഷിന്റെ ആദ്യത്തെ പെണ്ണുകാണൽ ആണല്ലേ .”

സിദ്ധു :”അതേ തന്റെയോ .”

നാച്ചു :”ഹ്മ്മ് എന്റെയും .”

“അല്ലാ എന്നോട് ഒന്നും ചോദിക്കനും പറയാനുമില്ലേ”

സിദ്ധു :”ഹ്മ്മ് അമ്മയ്ക്കും അനിയൻകുട്ടനും തന്നെ കുറിച്ച് പറയുമ്പോൾ നുറു നാവാണ് പിന്നെ തെമ്മാടി തരം ഒക്കെ ഇണ്ടെന്നു പറഞ്ഞപ്പോൾ ഇത്രെയും ഗട്സ്സ് ഉള്ള ആളാണെന്നു ഒരിക്കലും വിചാരിച്ചില്ല.

“പിന്നെ അവരുടെ ഇഷ്ടം ആണ്‌ എന്റെയും ഇഷ്ടം ”

നാച്ചു :” എങ്കിലേ ഇനി ഞാൻ പറയാം .

ഞാൻ നേത്ര കൃഷ്ണ .

കൃഷ്ണൻ മേനോന്റെയും ലക്ഷ്മിയുടെയും രണ്ടാമത്തെ മകൾ എനിക്കു ഒരു ചേച്ചി കല്യാണം കഴിഞ്ഞു ഇപ്പോം പരിചയപെട്ടലോ .പിന്നെ എഡ്യൂക്കേഷണൽ ക്വാളിഫിക്കേഷനും ജോലിയും ഒന്നും പറഞ്ഞു വറുപ്പിക്കുന്നില്ല കാരണം അത് ആൾറെഡി അറിഞ്ഞു കാണുമല്ലോ ….

ഇനി ഞാൻ എന്നെ കുറിച്ച് പറയാം

അത്യാവശ്യം നല്ല രീതിയിൽ ഷോർട് ടെമ്പേരെഡ് ആണ്‌ പിന്നെ വാശി വേറെയും .കല്യാണം കഴിഞ്ഞാലും എന്റെ പാഷൻ ആയ ഡാൻസും ബുള്ളറ്റ്റും ഉപേക്ഷിക്കില്ല .പിന്നെ ജോലിക്ക് പോകും .രണ്ടുപേർക്കും അവരവരുടേതായ സ്പേസ് വേണം പിന്നെ നല്ല ബെസ്റ്റ് ഫ്രണ്ട്‌സ് ആയി ഇരിക്കണം എന്ന് ആണ്‌ എന്റെ ആഗ്രഹം .

പിന്നെ കെട്ടുന്ന ആളെ ചേട്ടാ എന്ന് ഒന്നും വിളിക്കാൻ പറയരുത് .”

സിദ്ധു :”ഹ്മ്മ് ഒകായ് ”

നാച്ചു :”ഇത് ഒക്കെ ആണ്‌ ഞാൻ അപ്പോം അമ്മയുടെയും അനിയൻകുട്ടന്റെയും ആഗ്രഹം അല്ലാതെ മാഷിന്റെ അഭിപ്രായം ആണ്‌ എനിക്ക് വേണ്ടത് .”

സിദ്ധു :”ഹാ എന്നാ നമ്മൾക്ക് തിരിച്ചു പോയാലോ കൂറേ സമയം എടുക്കില്ലേ ഡ്രൈവ് ചെയ്തു അവിടെ വരെ തിരിച്ചു എത്താൻ ”

അങ്ങനെ അവളുടെ വീട്ടിൽ തിരിചെത്തി പറയാം എന്നും പറഞ്ഞു വീട്ടിലേക്ക് മടങ്ങുബോഴും മനസ്സ് നിറയെ പണ്ട് പാടത്തും പറമ്പിലും ക്രിക്കറ്റ്‌ കളിക്കുമ്പോൾ ഞാനും ഉണ്ട് കളിക്കാൻ എന്ന് പറഞ്ഞു ഓടി വരുന്ന ഒരു കിലുക്കം പെട്ടി മനസ്സിൽ നിന്നും പുകമറ നീക്കി പുറത്തേക്ക് വന്നത് തിരിച്ചു അവളുടെ വീട്ടിലെത്തി ചുമരിലെ പണ്ടത്തെ ഫ്രെയിം ചെയ്തു വെച്ച ഒരു ഫോട്ടോയിൽ കണണ് ഉടക്കിയപ്പോളായിരുന്നു .

അങ്ങനെ വീട്ടിൽ എത്തി അമ്മയോട് ഈ കല്യാണത്തിന് ഒരു ആയിരം സമ്മതം എന്ന് പറഞ്ഞപ്പോഴും മനസ്സ് നിറയേ ആ കുഞ്ഞു കിലുക്കാംപെട്ടിയായിരുന്നു .

അങ്ങനെ ആഘോഷമായി കല്യാണവും കഴിഞ്ഞു കിലുംക്കാംപെട്ടിയേ എന്റതാക്കിയ സന്തോഷത്തിലുമായിരുന്നു ഞാൻ .

അവൾ വീട്ടിൽ വന്നു കഴിഞ്ഞുള്ള ഓരോ ദിവസവും ഉത്സവമായിരുന്നു എപ്പോഴും കളിച്ചും ചിരിച്ചും കലപില കൂട്ടിയും …….

താഴ്ചയിൽ താങ്ങായും ഉയർച്ചയിൽ കുട്ടായും സ്വപ്നം കാണാനും നേടാനും പ്രേരിപ്പിച്ചും ഒരു നല്ല സുഹൃത്തയും ഒപ്പം നിൽക്കുന്നവൾ …….

പെട്ടനാണ് മോളാ ചോദിയം ചോദിച്ചത്ത് എന്തിനാ അച്ചേ ചിരിക്കണെ …

കുഞ്ഞരി പല്ലും മോണയും കാട്ടി കുടുകുടെ ചിരിച്ചു ഫ്രണ്ട് മിററോറിലൂടെ എന്നെ നോക്കുന്ന മോളെ നോക്കി ഒന്ന് ചിരിച്ചു

പതിയേ താടി വണ്ടി ഓടിച്ചുകൊണ്ടിരുന്ന എന്റെ കിലുക്കാം പെട്ടിയുടെ തോളിൽ കൈ വെച്ച് ഞാൻ പറഞ്ഞു “ഇത് പോലെ ഒരു ബുള്ളറ്റ് യാത്ര എനിക്കു തന്ന സമ്മാനം ആണ്‌ ഈ നാച്ചും പിന്നെ എന്നും കുസൃതി കാട്ടാൻ ഞങ്ങൾക്ക് കിട്ടിയ എന്റെ ഈ വേദകുട്ടിയും ……”പതിയേ ആ ചിരി നാച്ചുവിലേക്കും പകർന്നു…..

അവരുടെ ആ സന്തോഷത്തിന്റെ യാത്ര ഇനിയും മുൻപോട്ട് കുതിച്ചു കൊണ്ടേ ഇരിക്കട്ടെ എന്ന് നമ്മക്കും പ്രാർത്ഥിക്കാം .

ഇഷ്ടമായെങ്കിൽ രണ്ടു വാക്ക് എനിക്കായി കുറിക്കു……

രചന : Aadhi Nandan