ഇതുവരെ അമ്മയെപ്പറ്റി ഒരു കുറ്റവും അവൾ പറഞ്ഞിട്ടില്ല പക്ഷെ അമ്മയോ ശെരിക്കും അമ്മായിഅമ്മ ആവുകയല്ലേ..

രചന : സിനി സജീവ്

പെണ്ണ്…..

************

അമ്മേ ഗൗരി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണെന്ന് ഇപ്പോ അവളുടെ അമ്മ വിളിച്ചു പറഞ്ഞു ഞാൻ നാട്ടിലേക്ക് പോകുവാ.. അമ്മയും അച്ഛനും വരുന്നുണ്ടെങ്കിൽ വരാം..

ഡാ മഹി അവൾ ഇവിടുന്ന് പോയിട്ട് ഇപ്പോ ഒരു മാസം ആണ് ആയത് ഇപ്പോ എത്രാമത്തെ തവണയായി നീ ഈ കാര്യവും പറഞ്ഞു ഇവിടുന്ന് പോകുന്നു എന്നിട്ടവൾ പ്രേസവിച്ചോ.. വെറുതെ മനുഷ്യനെ മെനക്കെടുത്താൻ…വേറെ ആരും പ്രേസവിച്ചിട്ടില്ലല്ലോ.. ഞാൻ മൂന്നെണ്ണത്തിനെ പ്രേസേവിച്ചു അതും വീട്ടിൽ എനിക്കൊരു വേദനയും ഇല്ലാരുന്നു.. ഇവിടെ ഒരുത്തൻ അവൾ പറയുന്ന കേട്ട് തുള്ളാൻ നിൽകുവല്ലേ… നീയൊക്കെ എന്റെ വയറ്റിൽ തന്നെ ആണോ ജനിച്ചത്…

നീ അവൾ പറയുന്ന കേൾക്കാതെ പോകാൻ ഒരുങ്ങ് മോനെ…

എന്നാലും അച്ഛാ അവൾ ഇവിടെ വന്നിട്ട് ഈ അമ്മയ്ക്ക് വേണ്ടി എന്തൊക്കെ സഹിച്ചിട്ടുണ്ട് ഇന്ന് വരെ അമ്മയെപ്പറ്റി ഒരു കുറ്റവും പറഞ്ഞു കേൾപ്പിച്ചിട്ടില്ല… സ്വന്തം അമ്മയായി ആണ് അവൾ കാണുന്നെ പക്ഷെ അമ്മയോ ശെരിക്കും അമ്മായിഅമ്മ ആവുകയല്ലേ… അമ്മ തന്നെ അല്ലെ അവളെ എനിക്കുവേണ്ടി കണ്ടുപിടിച്ചത്…

എന്നിട്ട് ഇപ്പൊ എന്താ ഇങ്ങനെ

മോനെ അവളെ മാറ്റാൻ പറ്റില്ല നീ റെഡി ആയി വാ..

ദേവകൃഷ്ണനും നന്ദിനിക്കും മൂന്ന് മക്കളാണ് മുരളി, മാധവ്, മഹേഷ്‌… മഹേഷ്‌ ഒഴിച്ച് ബാക്കി രണ്ടുപേരും മാറി താമസിക്കുകയാണ് വിവാഹശേഷം.. മഹേഷിന്റെ ഭാര്യ ഗൗരിയെ പ്രേസവത്തിനു വേണ്ടി അവളുടെ വീട്ടിലേക് കൊണ്ട് പോയേക്കുവാണ്.. സാമ്പത്തിക ശേഷി കുറഞ്ഞ വീട്ടിലെ രണ്ട് പെൺമക്കളിൽ ഒരാളാണ് മഹേഷിന്റെ ഭാര്യ… ആക്‌സിഡന്റിൽ പെട്ടു കിടന്ന നന്ദിനിയെ രക്ഷിച്ചു ഹോസ്പിറ്റലിൽ എത്തിച്ചത് ഗൗരിയുടെ അച്ഛനും ഗൗരിയുമാണ് ആണ് അവിടെ വച്ചാണ് ഗൗരിയെ നന്ദിനി ഇഷ്ടപ്പെടുന്നതും മഹേഷിനെ കൊണ്ട് വിവാഹം ചെയ്യിക്കുന്നതും…

************

മഹേഷ്‌ റെഡി ആയി ഹാളിലേക്കു വന്നപ്പോൾ അമ്മയും അച്ഛനും പോകാൻ റെഡി ആയിരുന്നു

പെട്ടന്ന് മഹേഷിന്റെ ഫോൺ ബെല്ലടിച്ചു..

ഹലോ…

മോനെ മാഹി…

എന്തുപറ്റി അച്ഛാ.. കരഞ്ഞു കൊണ്ടുള്ള ഗൗരിയുടെ അച്ഛന്റെ വിളികേട്ടു അവൻ പേടിച്ചു

മോനെ പെട്ടന്ന് വരാമോ… ഓപ്പറേഷൻ വേണം എന്നാ ഇവര് പറയുന്നേ അച്ഛനാകെ പേടിയാകുവാ…

ഒരു സാധു മനുഷ്യൻ ആണ് ഗൗരിയുടെ അച്ഛൻ

അച്ഛാ ഞൻ ഇറങ്ങുവാ… അച്ഛൻ ഫോൺ അമ്മയുടെ കൈൽ കൊടുക്കു

ആ.. മോനെ

എന്താ അമ്മേ… അച്ഛൻ എന്താ പറയുന്നേ

മോനെ ഡോക്ടർ പറഞ്ഞു ഓപ്പറേഷൻ വേണമെന്ന് സമയം കഴിഞ്ഞിട്ടും വേദന നില്കുന്നില്ലെന്നു നല്ല വേദന വരുന്നുണ്ട് പക്ഷെ പ്രസവ വേദന പോലെ നിൽക്കുന്നില്ല എന്റെ കുഞ്ഞു കിടന്നു വേദന തിന്നുവ മോനെ… പ്രഷർ കൂടുതലാ മോനെ ഇനിയും താമസിച്ച ഒരാളെയേ കിട്ടുള്ളൂവെന്ന ഡോക്ടർ പറയുന്നേ..

അമ്മ ഡോക്ടർ അടുത്തു പറ ഓപ്പറേഷൻ നടത്താൻ… ഞൻ ഉടനെ എത്തിക്കോളാം..

അളിയൻ അവിടെ ഇല്ലേ ഞൻ വിളിച്ചോളാം.

ശെരി മോനെ…

പെട്ടന്ന് ഇറങ്ങാം വാ

എന്തു പറ്റി മോനെ

അച്ഛാ ഓപ്പറേഷൻ വേണം എന്ന്

അവൾ പറഞ്ഞു കാണും പ്രസവ വേദന എടുക്കാൻ വയ്യാന്നു

അമ്മ ഒന്ന് മിണ്ടാതെ വരുന്നുണ്ടോ

മഹി ദേഷ്യപ്പെട്ടു

അവർ ഹോസ്പിറ്റലിൽ എത്തുമ്പോൾ ഓപ്പറേഷൻ കഴിഞ്ഞിരുന്നു… മഹിയെ കണ്ടു ഗൗരിയുടെ അമ്മ കുഞ്ഞിനെ അവനു നേരെ നീട്ടി

മോനാ….

മാഹിയുടെ കണ്ണുകൾ നിറഞ്ഞു അവൻ ആ ചോര കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു

പെട്ടന്ന് മാഹിയുടെ അമ്മ അവന്റെ കൈൽ നിന്ന് കുഞ്ഞിനെ പിടിച്ചു വാങ്ങി ജനലിനരികിലേക് നീങ്ങി നിന്ന് കുഞ്ഞിനെ വെട്ടത്തേക് പിടിച്ചു നോക്കി…

അവരുടെ മുഖഷേപ് കണ്ടതും അവർ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു…

അമ്മേ ഗൗരി..

മോനെ അവൾക് കുഴപ്പം ഇല്ല നാളെ രാവിലെയേ റൂമിലേക്കു കൊണ്ട് വരൂ.. സിസ്റ്ററോട് പറയാം മോനെ ഒന്ന് കാണിക്കാൻ..

അച്ഛനും അമ്മയും മാഹിയും ഒബ്സെർവഷനിൽ കിടന്ന ഗൗരിയുടെ അരികിലെത്തി..

അവളുടെ കിടപ്പ് കണ്ട് അവനു സഹിച്ചില്ല വാടി തളർന്നിരുന്നു അവൾ

അച്ഛൻ അവളുടെ തലയിൽ തലോടി…

അച്ഛാ അമ്മേ മോനെ കണ്ടില്ലെ

കണ്ടു മോളെ…

നിനക്ക് എന്തിന്റെ സൂക്കേട് ആരുനേടി നിനക്ക് പ്രസവിച്ചുടരുന്നോ… എന്റെ മോന്റെ കാശു കളയാനായി… അവർ ദേഷ്യത്തോടെ പറഞ്ഞു പുറത്തേക് പോയി…

സിസ്റ്റർമാർ പരസ്പരം നോക്കി…

മഹി കുനിഞ്ഞു അവളുടെ തലയിൽ തലോടി വിഷമിക്കണ്ട… അമ്മേടെ സ്വഭാവം നിനക്ക് അറിയാലോ..

അവളുടെ കണ്ണുകൾ നിറഞ്ഞു…

മോനെ കണ്ടോ മാഹിയെട്ട..

കണ്ടു.. നിന്നെ പോലെയാ നമ്മുടെ മോൻ

പോ മാഹിയെട്ട അമ്മയെ പോലെയാ… ആ കണ്ണുനീരിലും അവൾ ചിരിച്ചപ്പോൾ അവൻ അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു…

ഞാൻ പുറത്തു കാണും..

അവൾ തലകുലുക്കി…

വേദന സംഹാരിയുടെ ഡോസ് കുറഞ്ഞപ്പോൾ അവൾ വേദനകൊണ്ട് പുളഞ്ഞു വയറിൽ അതിയായ വേദന സിസ്റ്റേഴ്സ് ആരെയും അവൾ അവിടെ കണ്ടില്ല അവളുടെ നടുവിൽ നനവ് തോന്നി അവൾ കൈ എടുത്ത് നോക്കി കൈ നിറയെ രക്തം…

അവളുടെ കഴുത്തു വരെ നനഞ്ഞു… പെട്ടന്ന് അവളുടെ വിളികേട്ടു സിസ്റ്റർ ഓടിവന്നു ഡോക്ടർ വിളിച്ചു… ഡോക്ടർ ഉള്ളു പരിശോദിച്ചു പാട് വച്ചു സിസ്റ്റേഴ്സ് ഡ്രസ്സ്‌ മാറ്റി അപ്പോളും അവൾ വേദനയാൽ പുളയുവായിരുന്നു ഒരു തുള്ളി വെള്ളത്തിനുവേണ്ടി കേഴുകയായിരുന്നു… ഒരു ഗുളിക പൊടിച്ചു അവളുടെ വായിൽ ഇട്ടുകൊടുത്തു വെള്ളമില്ലാതെ കഴിച്ചോളാൻ പറഞ്ഞു ഒരു തുള്ളി വെള്ളം താ സിസ്റ്റർ.. ദയവു തോന്നിയ സിസ്റ്റേഴ്സ് തുണിയിൽ മുക്കി അവളുടെ ചുണ്ടുകൾ നനച്ചു…

ആദ്യമായി അവൾ വെള്ളത്തിന്റെ വിലയറിഞ്ഞു..ഇടയ്ക് മോനെ പാലുകൊടുക്കാൻ കൊണ്ടുവരുമ്പോൾ അവന്റെ മുഖം കാണുമ്പോൾ അവൾ വേദന മറക്കും … ആ രാത്രി അവൾ വേദനയാൽ തള്ളി നിക്കി…. പിറ്റേന്ന് രാവിലെ സിസ്റ്റർമാർ അവളുടെ ദേഹം തുടച്ചു വൃത്തിയാക്കി ഡ്രസ്സ്‌ മാറ്റി ധരിപ്പിച്ചു…

ഒരു അറപ്പുമില്ലാതെ ചെയ്യുന്ന അവരെ കണ്ടപ്പോൾ അവൾക് അവരോട് ബഹുമാനം തോന്നി… റൂമിൽ എത്തിയപ്പോൾ എല്ലാവരും ഉണ്ടായിരുന്നു… സ്ക്രച്ചർ നിന്നും എടുത്ത് ബെഡിലേക്ക് കിടത്തി…

മോനെ അവളുടെ അരികിൽ കിടത്തി..

എന്താ രെമേ നീ ചെയ്യുന്നേ അവൾ ശ്രെദ്ധിക്കില്ല നീ കുഞ്ഞിനെ ഇങ്ങു താ.. മാഹിടെ അമ്മ കുഞ്ഞിനെ പിടിച്ചു വാങ്ങി മടിയിൽ വച്ചു… ഗൗരി ദയനീയമായി അവരെ നോക്കി… അര ഗ്ലാസ്‌ കാപ്പി കൊടുക്ക്..

സിസ്റ്റേർ വന്നു പറഞ്ഞു

ഞാൻ കാപ്പി വാങ്ങിട്ട് വരാം അമ്മേ..

മഹി ഇന്നലെ വാങ്ങിയ ചായ ആ ഫ്ലാസ്കിൽ ഇരിപ്പുണ്ട് അതെടുത്തു കൊടുക്കു അവക്ക്

ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന പെണ്ണിനാണോ ഇന്നലത്തെ ചായ കൊടുക്കണേ… ഈ അമ്മയ്ക്ക് വട്ടാണോ

അപ്പോളേക്കും ഗൗരിയുടെ അച്ഛൻ കാപ്പി വാങ്ങി വന്നിരുന്നു

ദ ഇത് കുടിക്ക് മോളേ

അവൾ ആർത്തിയോടെ ആ കാപ്പി കുടിച്ചു വയറ്റിലേക് ചെന്നതും വേദന പിന്നെയും തുടങ്ങി…

അമ്മേ എനിക്ക് ബാത്‌റൂമിൽ പോണം.. അവൾ രേമയോട് പറഞ്ഞു.. രമ അവളെ പിടിച്ചെണീപ്പിക്കാൻ നോക്കി അപ്പോൾ മാഹിയും ചേർന്ന് പിടിച്ചു..

നീ എന്തിനാടാ പിടിക്കുന്നെ തന്നെ എണീകട്ടെ എന്നാലേ മുറിവ് കരിയു..

മഹി അവർ പറഞ്ഞത് കേട്ടില്ല

ആശുപത്രിയിൽ നിൽക്കുന്ന ഓരോ സമയവും കുത്തുവാക്കുകൾ കൊണ്ട് ഗൗരിയുടെ ഹൃദയം മുറിവേൽപ്പിച്ചു നന്ദിനി… പക്ഷെ അവളുടെ അമ്മ ഒരു കുറ്റപ്പെടുത്തലും ഇല്ലാതെ അവളെ അവർ നല്ലപോലെ നോക്കി.. അവൾക് അമ്മയോളം വലുതായി ഈ ലോകത്ത് ആരുമില്ലെന്ന് തോന്നി…

ഇത് ഒരുപാട് ഗൗരിമാരുടെ ജീവിതത്തിൽ സംഭവിക്കുന്നതാണ്… ഓപറേഷൻ ചെയുക എന്ന് പറയുമ്പോൾ വേദന ഇല്ലാതിരിക്കാൻ മനഃപൂർവം ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു ചെയ്യിക്കുന്നത് ആണെന്ന് കരുതുന്നവർ ഇന്നും ഈ ലോകത്തുണ്ട്..

ആ സമയം ആ പെണ്ണ് അനുഭവിക്കുന്ന മാനസിക സമ്മർദം ആരും അറിയില്ല.. അതിന്റെ കൂടെ കുറ്റപ്പെടുത്താൻ കുറച്ചു പേരും ഉണ്ടെങ്കിൽ ശെരിക്കും മനസ് കൈവിട്ട് പോകും…. ❤️❤️

Love you all stay safe

എല്ലാവരും അഭിപ്രായം പറയണേ

രചന : സിനി സജീവ്

Scroll to Top