ആത്മസഖി, തുടർക്കഥ, ഭാഗം 16 വായിച്ചു നോക്കൂ….

രചന : അശ്വനി

ഇവനെന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ….. 🤔

സുധാമ്മയോട് ഓരോന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് മുഖം തിരിച്ചപ്പോൾ ദേണ്ടെ നിൽക്കുന്നു പൊട്ടൻ…

നിന്ന് സ്വപ്നം കാണുവാണെന്ന് തോന്നുന്നു…

ശെരിയാക്കി തരാം… !!!

സുധാമ്മയെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു മെല്ലെ അവന്റെ അടുത്തു ചെന്ന ചെവിയിൽ കൂക്കി വിളിച്ചു… അവനൊന്നു ഞെട്ടി എന്നെ നോക്കി പല്ലിറുമ്പി…

“ഡീീ… ”

എന്നും വിളിച്ചു തല്ലാൻ ഓങ്ങിയതും ഞാനോടി ചെന്നു സുധാമ്മയുടെ പിന്നിൽ ചെന്നു നിന്നു..ഞങ്ങൾ രണ്ടു പേരും കൂടി വട്ടം ചുറ്റിച്ചതും ദേഷ്യം വന്ന സുധാമ്മ എന്നെ പിടിച്ചു അലേഖിന്റെ മേലേക്ക് തള്ളി…

കറക്റ്റ് ആയിട്ട് അവന്റെ നെഞ്ചത്തോട്ടു തന്നെ ലാൻഡ് ചെയ്യിച്ച ചാരിതാർത്യത്തിൽ സുധാമ്മയെ നോക്കി ചുണ്ട് കോട്ടിയതും അടുത്ത മിനിറ്റിൽ തന്നെ അലേഖ് എന്നെ പിന്നിലൂടെ ചുറ്റി പിടിച്ചു പൊക്കിയെടുത്തു റൂം ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി… അവന്റെ കയ്യിൽ കിടന്നു കുതറിയിട്ട് ഒരു കാര്യവും ഇല്ലെന്ന് അറിയുന്നത് കൊണ്ട് അടങ്ങി ഒതുങ്ങി ഇരുന്നു…

റൂമിൽ എത്തി താഴെ നിർത്തിയതും അവനെന്റെ ചെവിയിൽ പിടിച്ചു തിരിച്ചു…

“നീ എന്നെ നോക്കി കൊഞ്ഞനം കുത്തും അല്ലെടി…. ”

എന്നും ചോദിച്ചു പിടി മുറുക്കിയപ്പോൾ എരിവ് വലിച്ചു അവനെ നോക്കി ഇളിച്ചു കാണിച്ചു..

“അയ്യോ…. അമ്മേ…. ഓടിവായോ… ഏട്ടനെന്നെ തല്ലുന്നേ…. ”

എന്നുറക്കെ കാറിയതും അലേഖ് ഞെട്ടി കൈ പിൻവലിച്ചു കണ്ണ് മിഴിച്ചു എന്നെ നോക്കി…കിട്ടിയ ചാൻസിൽ അവന് ടാറ്റാ കൊടുത്തു ഒറ്റയോട്ടം വെച്ചു കൊടുത്തു… എന്നോടാ കളി…😎

ഓടി ചെന്നു നേരെ എത്തിയത് പപ്പയുടെ മുന്നിലും… ഞാൻ കണ്ണുരുട്ടി നോക്കിയതും പപ്പയും കണ്ണുരുട്ടി…

ഞാൻ നെറ്റി ചുളിച്ചു ചുണ്ട് ചുളുക്കിയതും പപ്പയും അതേ പോലെ ചെയ്തു…

“അയ്യേ… പ്രായം ഇത്രേം ആയിട്ടും പിള്ളേര് കളിച്ചു നടക്കുന്നു… ഛെ… ലജ്ജാവഹം… ”

“ഓ ചെറിയ പിള്ളേരുടെ കളിയൊക്കെ ഞാൻ രാവിലെ കണ്ടു… എന്തൊക്കെ ഡയലോഗ് ആയിരുന്നു…

അവൻ ദുഷ്ടൻ ആണ്… അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞിട്ട് ദേണ്ടെ ഇപ്പോൾ അവനെയും ചുറ്റി പിടിച്ചു വരുന്നു…. ”

പപ്പാ കളിയാക്കി കൊണ്ട് പറഞ്ഞതും ഞാൻ പപ്പയെ കൂർപ്പിച്ചു നോക്കി… എന്റെ നോട്ടം കണ്ട് പപ്പാ വാ പൊത്തി ചിരിക്കാൻ തുടങ്ങിയതും ഞാൻ കെറുവിച്ചു കൊണ്ട് വെട്ടിതിരിഞ്ഞു അമ്മയുടെ അടുത്തേക്ക് പോയി…

“അമ്മേ…. പപ്പാ പറയുവാ… അമ്മ പണ്ട് കൊറേ ചേട്ടന്മാർക്ക് ലവ് ലെറ്റർ കൊടുത്തിട്ടുണ്ടെന്ന്….

നാട്ടിലെ അറിയപ്പെടുന്ന പിടക്കോഴി ആയിരുന്നു പോലും… ആണോ അമ്മേ… ”

ഞാൻ വളരെ നിഷ്കളങ്കമായി ചോദിച്ചതും അമ്മ കണ്ണുരുട്ടി…

“നിന്റെ പപ്പാ അങ്ങനെ പറഞ്ഞോ… ”

അമ്മ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചതും ഞാൻ കുഞ്ഞുങ്ങളെ പോലെ അതേ എന്ന് തലയാട്ടി…കാണണ്ട താമസം അമ്മ പല്ല് കടിച്ചു സാരി മുന്താണി എടുത്തു ഇടുപ്പിൽ കുത്തിവെച്ച് പപ്പയെ നോക്കി ഒറ്റ പോക്ക്… വനജാന്റിയും സുധാമ്മയും അന്തം വിട്ടു നോക്കുന്നത് കണ്ട് ഞാനവരെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു…

“അട പാവി… ഏട്ടന് പണി കൊടുത്തത് ആണല്ലേ… ”

വനജാന്റി താടിയ്ക്ക് കൈ കൊടുത്തു ചോദിച്ചതും ഞാൻ ഇളിച്ചു കാണിച്ചു…

“ഇപ്പോൾ കൂടെ വന്നാൽ ഒരു യുദ്ധം കാണാം… ചലോ അമ്മാജിസ്… ”

കൈ കൊണ്ട് വാരാൻ കാണിച്ചു ഞാനൊരു ഡോണിനെ പോലെ സ്ലോ മോഷനിൽ മുന്നിൽ നടന്നു…

അമ്മ ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടതും ടൈപ്പി കൊണ്ടിരുന്ന മെയിൽ പെൻഡിങിൽ വെച്ചു ഹാളിലേക്ക് നടന്നു… നോക്കിയപ്പോ അമ്മ ആകെ കലി തുള്ളി നിൽക്കുന്നു… കാര്യം അറിയാൻ വേണ്ടി അവളെ നോക്കിയതും പെണ്ണ് സിനിമ കാണുന്ന ലാഘവത്തോടെ ചിപ്സ് കുത്തി കേറ്റി രണ്ടാളെയും മാറി മാറി നോക്കുന്നു… പപ്പാ ഇടയ്ക്ക അവളെ നോക്കി പേടിപ്പിക്കുന്നുണ്ട്…

പെണ്ണ് ആണേൽ നെവർ മൈൻഡ് ആണ്…

ചിപ്സ്നല്ല സൗണ്ട് കേൾപ്പിച്ചു തിന്നുന്നു…

ആന്റിമാർ രണ്ടും ചിരി കടിച്ചു പിടിച്ചു നിൽക്കുവാണെന്ന് മുഖം കണ്ടാൽ അറിയാം…

“നിനക്ക് അറിയുമോ മോളെ… ദേ ഇതിയാൻ രണ്ടു ദിവസം മുൻപ് ഒരു കിലോ ഉള്ളി ആണ് അപ്പുറത്തെ വീട്ടിലെ അമ്മിണിയ്ക്ക് വെറുതെ കൊടുത്തത്… കൂടെ രണ്ടു മുരിങ്ങാക്കായയും…എന്നിട്ട് ഞാൻ ആണ് കോഴിപോലും…. ”

അമ്മ ഉറഞ്ഞു തുള്ളികൊണ്ട് പപ്പയെ കൈ ചൂണ്ടി കൊണ്ട് ശ്രീയോട് പറഞ്ഞതും പെണ്ണ് എരിവ് വലിച്ചു താടിയ്ക്ക് കൈ കൊടുത്തു ചുണ്ട് പി_ളർത്തി അത്ഭുതത്തോടെ പപ്പയെനോക്കി… പപ്പാ അവളുടെ മാരക അഭിനയം കണ്ട് കണ്ണ് തള്ളി നിൽക്കുവാ…

“നിങ്ങൾക്കിനി പച്ച വെള്ളം തരത്തില്ല മനുഷ്യാ…നോക്കിക്കോ… ”

അമ്മ തീർപ്പ് കല്പ്പിക്കുന്ന പോലെ പറഞ്ഞു സോഫയിൽ മുഖവും കേറ്റി ഇരുന്നു…

“എനിക്ക് ഫുഡ് എന്റെ മോൾ ഉണ്ടാക്കി തരും… അല്ലേ മോളെ… ”

പപ്പാ ഗൂഢമായ ചിരിയോടെ ചോദിച്ചതും പെണ്ണിന്റെ തലയിൽ എരിവ് കയറി ചുമയ്ക്കാൻതുടങ്ങി…

രണ്ടു ദിവസം മുൻപ് എനിക്ക് ചിക്കൻ കറി ഉണ്ടാക്കി തന്നെന്നു ബ്രെഡിൽ ബട്ടർ തേച്ചു കൊണ്ട് അമ്മയോട് തള്ളി മറിച്ചവളാ..

പപ്പാ ട്രാപ് ചെയ്തു 😂😂😂

“ഹാ… എന്താ വേണ്ടതെന്നു വെച്ചാൽ മോളോട് തന്നെ പറഞ്ഞോ… “😏

അമ്മ പുച്ഛത്തോടെ പറഞ്ഞതും ശ്രീ പല്ലിറുമ്പി പപ്പയെ നോക്കി… പപ്പാ ആണേൽ അതിലും പുച്ഛത്തോടെ അവളെ നോക്കുന്നു… അത് കണ്ടതും അവളുടെ ഭാവം മാറി… ഈ ചതി വേണ്ടായിരുന്നു എന്ന മട്ടിൽ ആയി… 🤭

“മോളെ… ഇന്ന് ചിക്കൻ കറി മതി… വനജേ… സുധേ നിങ്ങൾക്കും ഇന്ന് റസ്റ്റ്‌… മോള് ഉണ്ടാക്കിതരും…അല്ലെടാ ചക്കരെ… ”

പപ്പാ അവളുടെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചതും പെണ്ണ് കണ്ണ് രണ്ടും തള്ളി പപ്പയെ നോക്കി…

അടിപൊളി…..!!!😂😂😂

ഇന്നത്തെ ഫുഡിന്റെ കാര്യത്തിൽ തീരുമാനം ആയി… എല്ലാം തകർന്നവളെ പോലെ റൂമിലേക്ക് വരുന്ന അവളെ കണ്ട് വാ പൊത്തി ചിരിച്ചതും പെണ്ണ് നോക്കി പേടിപ്പിക്കുന്നു…

അവൾ റൂമിലേക്ക് കയറി മൊത്തം അരിച്ചു പെറുക്കാൻ തുടങ്ങി…

ഫോണായിരിക്കും…ഞാനവൾ കാണാതെ ഫോൺ പോക്കറ്റിൽ എടുത്തു ഒളിപ്പിച്ചു വെച്ചു…

“ഫോൺ കണ്ടോ… ”

ഷീറ്റ് കുടയുന്നതിന്റെ ഇടയിൽ എന്നെ നോക്കാതെ തന്നെ ചോദിച്ചതും ഞാൻ ഒന്നും അറിയാത്ത പോലെ ഇല്ലെന്ന് ചുമൽ കൂച്ചി…

” നിനക്ക് ഒട്ടും ഉണ്ടാക്കാൻ അറിയില്ലേ… ”

അവളാകെ ചടച്ചു ബെഡിൽ ഇരിക്കുന്നത് കണ്ട് ഉള്ളിൽ ചിരിച്ചു പുറമേ നിർവികാരതയോടെ ചോദിച്ചതും പെണ്ണ് മുഖം ഉയർത്തി ചുണ്ട് ചുളുക്കി പിടിച്ചു എന്നെനോക്കി…

“കുറച്ചു അറിയാം… ആദ്യം ഓയിൽ ഒഴിക്കും… അത് ചൂടായിട്ട് കടുക് പൊട്ടിക്കും… എന്നിട്ടു ചെറിയ ഉള്ളിയും വെളുത്തുള്ളിയും തക്കാളിയും ആവശ്യത്തിന് ഉപ്പും ഇട്ടു ഇളക്കും… ”

ആലോചനയോടെ അത്രയും പറഞ്ഞതും ഞാൻ കണ്ണ് മിഴിച്ചു അവളെ നോക്കി…

“എന്നിട്ട്…. ”

“മ്മ് എന്നിട്ട് അതൊന്നു ബ്രോൺ കളർ ആവുമ്പോൾ അതിലേക്ക് കുടം പുളി ഒഴിക്കും…”

“എന്നിട്ട്….” 😳

“എന്നിട്ടെന്താ അതിലേക്ക് ചിക്കൻ ഇട്ടു വേവിക്കും… തിളച്ചു വന്നാൽ കുറച്ചു കുരുമുളക് പൊടിയും പിന്നെ കുറച്ചു മഞ്ഞളും ഇടും… പിന്നെ coriander ലീവും ഇട്ടാൽ കറി റെഡി… ”

കൈ മലർത്തി കാണിച്ചു കൊണ്ട് പറഞ്ഞു നിർത്തിയതും ഞാനവളെ അന്യഗ്രഹ ജീവിയെപോലെ നോക്കി പോയി…

“ബുദ്ധുസേ… ”

ആരോ വിളിക്കുന്നത് കേട്ടതും ഞങ്ങൾ രണ്ടും കൂടി വാതിൽക്കലേക്ക് നോക്കി… അവിടെ അതാ ഉറക്കം വരുന്നെന്നും പറഞ്ഞു കേറി കിടന്നവൻ അവളെ നോക്കി കളിയാക്കി ചിരിക്കുന്നു…

“അതിൽ കായം കൂടി ഇട്ടാലെ ടേസ്റ്റ് ആവു… ”

മാനവ് അവൾക്കടുത്തേക്ക് വന്നു വലിയ കാര്യം പോലെ പറഞ്ഞതും ഞാൻ വാ പൊളിച്ചു അവനെ നോക്കി പോയി… ദുരന്തങ്ങൾ

“അങ്ങനെ ആണോ…. ”

അവൾ നഖം കടിച്ചു നിഷ്കളങ്കമായ് ചോദിച്ചതും മാനവ് അതേ എന്ന് തലയാട്ടി…

“കുറച്ചു പരിപ്പ് കൂടി ഇട്ടേക്ക്… ”

ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് എന്നെ കൂർപ്പിച്ചു നോക്കി…

“പച്ചക്കറിയിലേ പരിപ്പ് ഇടത്തുള്ളൂ… എനിക്കറിയാം.. ഹും… ”

എന്നും പറഞ്ഞു എല്ലാം അറിയാം എന്ന ഭാവത്തിൽ ഒരു ലോഡ് പുച്ഛം പാസാക്കി അവളെണീറ്റു പോയി…

മ്മ്.. ചെല്ല്… ചെന്നു ഉണ്ടാക്ക്… ചിക്കരസം..!!

അമ്മ കുക്കിംഗ്‌ പഠിക്കാൻ കൊറേ വട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ഞാനത് കേട്ട ഭാവം നടിക്കാത്തതിന്റെ ഓരോ എടങ്ങേറ്…… ഏത് നേരത്താണാവോ അമ്മയെ വിളിച്ചു തള്ളാൻ തോന്നിയെ…

ഓരോന്ന് പിറുപിറുത്തു കൊണ്ട് ചെന്നു നോക്കിയതും അമ്മമാർ എല്ലാം കിച്ചണിൽ കാര്യമായ പണിയിൽ ആണ്…

“നിങ്ങൾക്ക് ഇന്ന് റസ്റ്റ്‌ അല്ലേ… ”

ഞാൻ ചോദിച്ചതും മൂവരും പണി നിർത്തി എന്നെ നോക്കി ചിരിച്ചു കാണിച്ചു വീണ്ടും പണിയിലേക്ക് തിരിഞ്ഞു..

ആ…. വേണ്ടേൽ വേണ്ടാ… 😁

ഞാൻ സന്തോഷത്തോടെ സ്ലാബിൽ കേറി ഇരുന്നു കറിക്ക് അരിഞ്ഞു കൊണ്ടിരുന്ന സുധാമ്മയെ വെറുപ്പിച്ചു കൊണ്ടിരുന്നു… ഇടയ്ക്ക് മൂപ്പത്തി ദേഷ്യം വന്നു അടിക്കാൻ കൈ ഓങ്ങുമ്പോൾ ഞാൻ ഇളിച്ചു കാണിക്കും…

“ബാലെ… പോയ്‌ ഡ്രസ്സ്‌ മാറി വാ… ”

പപ്പാ കേറി വന്നു പറഞ്ഞതും ഞാൻ എന്തിനെന്ന മട്ടിൽ നാലു പേരെയും നോക്കി..

“കോളേജിൽ പോയി അഡ്മിഷൻ എടുക്കണം… അടുത്ത ആഴ്ച്ച ക്ലാസ്സ്‌ തുടങ്ങും… ”

പപ്പാ ഗൗരവത്തോടെ പറഞ്ഞതും ഞാൻ ദയനീയമായി അമ്മമാരെ നോക്കി…

എല്ലാവർക്കും ഇത് തന്നെ ആണ് അഭിപ്രായം എന്ന് മുഖം കണ്ടാൽ അറിയാം… പപ്പാ തീരുമാനിച്ചാൽ പിന്നെ മാറില്ല… 😒

ഒരു ജീനും ടി ഷർട്ടും ഇട്ടു മുടി പോണിടെയ്ൽ കെട്ടി സർട്ടിഫിക്കറ്റ് ഒക്കെ എടുത്തു ഹാളിലേക്ക് ചെന്നപ്പോൾ അച്ഛനും മോനും കാര്യമായ സംസാരത്തിൽ ആണ്… എന്റെ സ്വസ്ഥമായ ജീവിതം എങ്ങനെ കുട്ടിച്ചോറാക്കാം എന്നായിരിക്കും ചർച്ചാ വിഷയം.. 😏

“ആ വന്നോ… സർട്ടിഫിക്കറ്റ്സ് ഒക്കെ എടുത്തില്ലേ… ”

പപ്പാ അവൾ അടുത്തു വന്നത് കണ്ട് ചോദിച്ചതും പെണ്ണ് ഒരു താല്പര്യവുമില്ലാതെ തലയാട്ടി കാണിച്ചു…

മുഖം കണ്ടാൽ അറിയാം ആർക്കോ വേണ്ടിയാണ് പോവുന്നതെന്ന്… 🤭

“എന്നാ വാ പോവാം… ദേവൂ… ”

പപ്പാ സോഫയിൽ നിന്ന് എണീറ്റു അമ്മയെ വിളിച്ചതും അമ്മ സാരിയിൽ കൈ തുടച്ചുകൊണ്ട് ഞങ്ങൾക്കടുത്തേക്ക് വന്നു…

“പോയിട്ട് വരാം… ”

പപ്പാ പറഞ്ഞതും അമ്മ ശെരിയെന്നു തലയാട്ടി…

പെണ്ണ് ഞങ്ങളെ രണ്ടാളെയും ഒന്നു നോക്കി പപ്പയുടെ കയ്യിൽ തൂ_ങ്ങി നടന്നു… എനിക്ക് ബിസിനസിൽ താല്പര്യം ഇല്ലാത്തത് കൊണ്ട് എല്ലാം അവളെ ഏല്പിച്ചു സ്വസ്ഥം ആയിരിക്കാൻ ആണ് പപ്പാ അവളെ എംബിഎയ്ക്ക് കൂടി വിടുന്നത്.. എന്താവും എന്ന് കണ്ടു തന്നെ അറിയാം… മിക്കവാറും എല്ലാം തലതിരിച്ചു വെക്കാൻ ആണ് ചാൻസ്…

അവർ പോവുന്നതും നോക്കി ചിരിയോടെ തിരിഞ്ഞതും എന്നെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന അമ്മയെ കണ്ട് നെറ്റി ചുളിച്ചു എന്തേ എന്ന മട്ടിൽ നോക്കി… അമ്മ ഒന്നും മിണ്ടാതെ അടുത്തേക്ക് വന്നു കവിളിൽ കൈ കൊണ്ട് തഴുകി…

“എന്തേ അമ്മക്കുട്ടി… ”

ചിരിയോടെ അമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചതും അമ്മ നെഞ്ചിലേക്ക് ചാഞ്ഞു…

“അമ്മയ്ക്ക് സന്തോഷായി അക്കൂ…… നീ പഴയ പോലെ ആയല്ലോ… ”

നെഞ്ചിൽ മുഖം അമർത്തി വിങ്ങലോടെ പറഞ്ഞതും ഞാനമ്മയുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു ചേർത്തു പിടിച്ചു സോഫയിലേക്ക് ഇരുന്നു..

“എന്താമ്മേ… അയ്യേ…മോശം… ഒരുമാതിരി ഡാം തുറന്നു വിട്ടമാതിരി….”

അമ്മയെ നോക്കി കളിയാക്കി കൊണ്ട് കണ്ണ് തുടച്ചു ആ കവിളിൽ ഒരു കടി അങ്ങ് കൊടുത്തു…

ഈ ചെക്കൻ എന്നും പറഞ്ഞു അമ്മ ചിരിച്ചു കൊണ്ട് തല്ലാൻ ഓgങ്ങിയതും ഞാൻ എണീറ്റു റൂമിലേക്ക് ഓടി…..

ബെഡിൽ പോത്ത് പോലെ കിടന്നു ഉറങ്ങുന്ന മാനവിനെ ഒന്നു നോക്കി ഫോണും എടുത്തു റൂമിനുള്ളിലെ തന്നെ ബാൽക്കണിയിലേക്ക് നടന്നു hammock സ്വിങ്ങിൽ ചാഞ്ഞിരുന്നു…എന്തൊക്കെയോ ഓർത്തിരുന്നു താനേ കണ്ണടഞ്ഞു പോയി….

“””നീ ഓർത്തു വെച്ചോ…. നിന്നെ ഞാൻ ജീവിക്കാൻ വിടില്ല… എന്റെ പെങ്ങളെ കൊന്ന നിന്നെ ഞാൻ ജീവിക്കാൻ വിടില്ല AJ…!!! “”””

ചെവിയിൽ ആ വാക്കുകൾ ഉച്ചത്തിൽ അലറി വിളിക്കുന്നത് പോലെ തോന്നിയതും ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്നു ചുറ്റും നോക്കി….സ്വപ്നം ആയിരുന്നോ…!!

***********************

“നീയെപ്പോ വന്നു… കോളേജ് എങ്ങനെ… ഇഷ്ടപ്പെട്ടോ… ”

റൂമിലേക്ക് കേറി വന്നതും ബെഡിൽ കാര്യമായ ആലോചനയിൽ ഇരിക്കുന്ന ശ്രീയ്ക്ക അടുത്തേക്ക് ചെന്നു ചോദിച്ചു… അത് കേട്ടതും പെണ്ണ് ചുണ്ട് ചുളിക്കി എന്നെ നോക്കി..

“കൊറേ സൂപ്പർ ചേട്ടന്മാർ ഉണ്ട്… മുണ്ടൊക്കെ ഉടുത്തു എന്തൊരു ലുക്ക്‌ ആ കാണാൻ…പക്ഷേ ഒരു കാര്യവും ഇല്ല… ”

എന്നും പറഞ്ഞു ചുണ്ട് പി_ളർത്തി ഞാൻ കെട്ടിയ താലി എടുത്തു ടോപിനു പുറത്തേക്കിട്ടു വിരലിൽ ചുറ്റി കളിച്ചു…

“കോളേജിൽ പറയണ്ട മാരീഡ് ആണെന്ന്…ഈ താലി ചെറിയൊരു മലയിലേക്ക മാറ്റിക്കോ..എന്നിട്ട് നല്ല അടിപൊളി ആയി വായ് നോക്കിക്കോ…. ”

ചിരിയോടെ അവൾക്കടുത്തായി ഇരുന്നു കൊണ്ട് പറഞ്ഞതും പെണ്ണ് വിടർന്ന കണ്ണോടെ എന്നെ നോക്കി…

“ആരു നോക്കിയാലും നീ വാ തുറന്നാൽ തീർന്നു….പിന്നെയെതുക്ക് ടെൻഷൻ…. “🤭

“പോടാ പട്ടി….. “😬

ഞാൻ വാ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് പില്ലോ എടുത്തു പുറത്തു അടിച്ചുകൊണ്ട് തിരിച്ചു പറഞ്ഞു…

“അടങ്ങി ഇരിക്കെടി മാക്രി…. ”

“ഇല്ല തൊരപ്പാ… ”

എത്ര പറഞ്ഞിട്ടും പെണ്ണ് നിർത്തുന്നില്ലെന്ന് കണ്ടതും പെട്ടെന്ന് തോന്നിയ ഉൾപ്രേരണയിൽ അവളുടെ കയ്യിൽ കയറി പിടിച്ചു വലത്തേ കവിളിൽ അമർത്തി ഒരു കിസ്സ് അങ്ങ് കൊടുത്തു…. പെണ്ണ് പകച്ചു പണ്ടാരം അടങ്ങി കണ്ണ് തള്ളി നോക്കിയതും ഞാനവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു ഹാളിലേക്കോടി….

തുടരും 😉

തുടക്കക്കാരി ആണെന്ന് ആദ്യമേ പറഞ്ഞിരുന്നു…

ഒന്നും കൂടി പറയുന്നു… എഴുതി വലിയ എക്സ്പീരിയൻസ് ഒന്നും ഇല്ലാത്ത ആളാണ്…

തെറ്റുകൾ ഉണ്ടാവാം… 🙏 കട്ട സപ്പോർട്ടിന് ഒരു ബിഗ് താങ്ക്യൂ… 😍

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അശ്വനി