ആദിദേവം തുടർക്കഥയുടെ പത്താം ഭാഗം വായിക്കൂ….

രചന : ശിവാലിക രുദ്രപ്രയാഗ്

ദേവൂട്ടി താഴേക്ക് ചെല്ലുമ്പോൾ പൂജക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു,,,,ദിവ്യ ആണേൽ രൂക്ഷമായി തന്നെ ദേവൂട്ടിയെ നോക്കുവാണ്…

അതൊന്നും കാര്യമാക്കാതെ ദേവൂട്ടി പൂജയിൽ ശ്രദ്ധിച്ചു.നാഥൻ തിരുമേനി തന്നെയായിരുന്നു പൂജ ചെയ്യുന്നത്,,കൈ സഹായത്തിന് ഒപ്പം ഒരാളും കൂടി ഉണ്ടായിരുന്നു….

ചുറ്റും കത്തിച്ചു വെച്ച നിലവിളക്കിന്റെ വെളിച്ചത്താൽ ചുറ്റും ശോഭമയമായിരുന്നു….

ആദിത്യൻ വേഷം മാറി താഴേക്ക് ഇറങ്ങി വന്നു.

സുഭദ്രാമ്മയുടെ തൊട്ടരുകിൽ തന്നെയായിരുന്നു ദേവൂട്ടി നിന്നത്,,,ആദിത്യൻ ദേവൂട്ടിയുടെ അരുകിൽ വന്നു നിന്നതും ദിവ്യ ആകെ വല്ലാണ്ട് ആയി….

“”ആദിയും ദേവിയും ഇവിടെ ഇരിക്കുക….””‘പൂജക്കായി ഒരുക്കി വെച്ച ഹോമകുണ്ഡത്തിന് അരികിലേക്ക് ചൂണ്ടികൊണ്ട് തിരുമേനി പറഞ്ഞു നിർത്തി…

ആദിയും ദേവൂട്ടിയും തിരുമേനി പറഞ്ഞപോലെ ഹോമകുണ്ഡത്തിന് അരികിൽ ഇരുന്നു…..

“”പരസ്പരം കണ്ണുകളാൽ നോക്കണമെന്ന് ഇരുവരുടെ മനസ്സ് മന്ദ്രിച്ചെങ്കിലും ഇരുവർക്കും അതിന് കഴിഞ്ഞില്ല….””

“”മോളെ ഇത് ആദ്യം ഇരുകൈകളാലും സ്വീകരിക്കുക,,,””ഒരു താലം നീട്ടിക്കൊണ്ട് തിരുമേനി പറഞ്ഞു.

“”ഞാൻ പറഞ്ഞു തരുന്ന മന്ത്രങ്ങൾ നിർത്താതെ ഉരുവിടണം….””‘തിരുമേനി പറയുന്നത് കേട്ട് സമ്മതമെന്നോണം ദേവൂട്ടി തലയാട്ടി….

“‘ആദി,,,നീ മോളേയും കൂട്ടി പുറകിലെ മനയിലേക്ക് നടന്നോളൂ,,,എന്തു സംഭവിച്ചാലും നീ ദേവിയുടെ അരികിൽ തന്നെ ഉണ്ടാകണം…”””

“”അവിടോ””” തിരുമേനി പറയുന്നത് കേട്ട് എന്തോ പറയാൻ വന്നതും ആദിത്യൻ പൂർത്തിയാക്കാൻ സമ്മതിക്കാതെ തിരുമേനി തടഞ്ഞു….

“”ചോദ്യങ്ങൾ ഒക്കെ പിന്നീട്….””””

“‘”അവിടെ ഒരു വലിയ നിശാഗന്ധി മരമുണ്ട് അതിൽ നിന്നും പൂക്കൾ എടുത്ത് ഈ താലം ഒരു മനസ്സോടെ ഇരുവരും നിറയ്ക്കണം….അതുമായി മടങ്ങി വരണം…അപ്പോഴും ദേവി മന്ദ്രം നിർത്താൻ പാടില്ല,,,മനസ്സിലായോ പറഞ്ഞത് രണ്ടുപേർക്കും….””തിരുമേനി രണ്ടുപേരെയും മാറി മാറി നോക്കി….

“”മ്മ്””രണ്ടുപേരും ഒരു പോലെ തലയാട്ടികൊണ്ട് തിരുമേനി കൊടുത്ത താലവും മന്ദ്രവും സ്വീകരിച്ചുകൊണ്ട് എഴുന്നേൽറ്റു മനയിലേക്ക് നടന്നു…..

പുതുശ്ശേരി തറവാടിന്റെ പിൻഭാഗത്തുള്ള കൃഷ്ണകല്ലുകളാൽ തീർത്ത പാതയിലൂടെയായിരുന്നു ആദിത്യനോടൊപ്പം ദേവി നടന്നത്.മന്ത്രങ്ങൾ ഉച്ചരിക്കുന്നതിനോടൊപ്പം ദേവൂട്ടിയുടെ ഉള്ളിൽ പല സംശയങ്ങളും നാമ്പെടുത്തു….

“”ഇങ്ങനൊരു മനയെകുറിച്ചു അമ്മ സൂചിപ്പിച്ചിട്ടില്ലെല്ലോ….”””മുന്നോട്ടുള്ള വഴികൾ നിറയെ കാടുപിടിച്ചത് ആയിരുന്നു…

“”സൂക്ഷിച് തേരട്ടയൊക്കെ ഉള്ളയിടമാണ്””ആദിത്യൻ പറഞ്ഞതും അവൾ താഴേക്ക് നോക്കിയതും കണ്ടു ഇരു കൈവരികളിലൂടെയും ഇഴഞ്ഞു നീങ്ങുന്ന തേരട്ട…..അതൊന്നും ഗൗനിക്കാതെ തിരുമേനി ചൊല്ലികൊടുത്ത മന്ദ്രവും ഉരുവിട്ടുകൊണ്ട് ആദിത്യനോടൊപ്പം അവൾ മുന്നോട്ട് നടന്നു….

ചുറ്റും ഇരുട്ട് വീണു തുടങ്ങിയിരുന്നു,,,കയ്യിലിരുന്ന റാന്തൽ വിളക്കിന്റെ വെട്ടത്തിൽ അവൾക്ക് മനസ്സിലായി ഇത് ഒരു കാടാണെന്ന്…

ഉള്ളിൽ ചെറിയൊരു ഭയം ഉണ്ടായിരുന്നുവെങ്കിലും ആദിത്യന്റെ സാന്നിധ്യം അവൾക്കൊരു ധൈര്യം തന്നെയായിരുന്നു…

അത് മനസ്സിലാക്കിയത് കൊണ്ടോ എന്തോ ഒരു കയ്യാൽ അവൻ അവളെ ചേർത്തു പിടിച്ചു…എന്തെക്കെയോ പറയണമെന്ന് അവന്റെ മനസ്സ് മന്ദ്രിച്ചുവെങ്കിലും മന്ദ്രം ഉരുവിടുന്നതിൽ തടസ്സം വന്നുകൂടാ എന്നത് കൊണ്ട് അവൻ സ്വയം സമീപനം പാലിച്ചു….

“”എന്നിൽ സംഭവിച്ച മാറ്റങ്ങൾ!!!ഇവളെ എനിക്ക് ഇഷ്ടമായിരുന്നുവോ!!!ഇത്രെയും കാലമായി ദിവ്യയോട് പോലും തോന്നാത്ത എന്തോ ഒന്ന് ഇവളിലേക്ക് എന്നെ അടുപ്പിക്കുന്നുണ്ട്,,,പിന്നെ ആ ചിഹ്നം എങ്ങനെ ഇവൾക്ക് കിട്ടി ,,,പണ്ട് ഞാൻ സ്വപ്നങ്ങളിൽ മാത്രം കണ്ടിരുന്ന ആ പെണ്കുട്ടിക്കും ഈ ചിഹ്നം ഉണ്ടായിരുന്നല്ലോ,,അത് എങ്ങനെ ഇവളിൽ,,,ആരായിരിക്കും ശെരിക്കും ഇവൾ””””

ആദിയുടെ മനസ്സ് നിറയെ ദേവിയെക്കുറിച്ചുള്ള ആലോചനകൾ ആയിരുന്നു,,ഇതിനോടകം ഇരുളിന്റെ മറ നീക്കി അവർ ഒരു വീടിന്റെ മുന്നിൽ എത്തി,,ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു വീട് വിളക്കിന്റെ തെളിച്ചത്തിൽ അവർ കണ്ടു,,വെട്ടം കണ്ടിട്ടെന്നോണം വവ്വാലുകൾ കൂട്ടമായി ചിലച്ചുകൊണ്ട് അവർക്കു ചുറ്റും വട്ടം കറങ്ങി….

“‘ദേവി നീ പേടിക്കണ്ട,,മന്ദ്രവും നിർത്തരുത്”””ആദി അവളെ മുറുകെ ചേർത്തു പിടിച്ചു.അന്തരീക്ഷമാകെ നിശാഗന്ധി വിരിയുന്ന സുഗന്ധമായിരുന്നു, മാവിൻകോമ്പിൽ പടർന്നു പന്തലിച്ച മുല്ലവള്ളി നിറയെ മുട്ടിട്ടു നിന്ന മുല്ലപ്പൂക്കൾ വിരിയുന്നത് അവൾ കൗതുകത്തോടെ നോക്കി നിന്നു…

“”ദേവി അവിടെയാണ് മരം ,,,വാ””ആദി ചൂണ്ടിക്കാണിച്ച എതിർദിശയിലേക്ക് അവൾ നോക്കി,,,,,

“””””രാത്രിയുടെ യാമങ്ങളിൽ തന്റെ പ്രണനാഥനായിയുള്ള കാത്തിരുപ്പിൽ ചേലയണിഞ്ഞു ചുറ്റി,,കാർക്കൂന്തൽ മെടഞ്ഞു കെട്ടി അവൾ കാത്തിരുന്നു,,,,,നിശാഗന്ധി വിരിയുന്നതും നോക്കി””’

അവർ നോക്കുമ്പോൾ പൂക്കൾ വിരിഞ്ഞു തുടങ്ങുന്നതെയുള്ളായിരുന്നു…..

മാവിൻകൊമ്പിൽ ഇരുന്ന മൂങ്ങ നിർത്താതെ കരയാൻ തുടങ്ങിയതും പൊടിമൺ പാറികൊണ്ട് കാറ്റ്‌ വീശിതുടങ്ങി…കയ്യിലിരുന്ന റാന്തൽ വിളക്ക് കാറ്റിന്റെ ശക്തിയിൽ അണഞ്ഞു പോയി,,,ചുറ്റും കൂരിരിട്ടു പടർന്നിരുന്നു…

പുല്ലിൻമേട്ടിൽ ഒളിച്ചിരുന്ന മിന്നാമിനുങ്ങുകൾ പറന്നുകൊണ്ട് ആദിയുടെയും ദേവിയുടെയും ദേഹത്തു പൊതിഞ്ഞു,,,ദേവി അപ്പോഴും കണ്ണുകൾ അടച്ചു കൊണ്ട് നിർത്താതെ മന്ദ്രം ചൊല്ലിക്കൊണ്ടിരുന്നു…

കുറച്ചു കഴിഞ്ഞതും കാറ്റിന്റെ ശക്തി കുറഞ്ഞ് അന്തരീക്ഷം ശാന്തമായി..കാറ്റിൽ അണഞ്ഞു പോയ റാന്തൽ വിളക്ക് പെട്ടന്ന് കത്തിയതും അവർ രണ്ടുപേരും പരസ്പരം നോക്കി….

അരണ്ട വെട്ടത്തിൽ അവർ നോക്കിയതും പാതി വിരിഞ്ഞ നിശാഗന്ധി പൂക്കൾ നെട്ടറ്റു നിലത്തു വീണു കിടക്കുന്നു….

മന്ദ്രം നിർത്താതെ ദേവൂട്ടി താഴെ വീണ ഓരോ പൂക്കളും നിലത്തു നിന്നും താലത്തിലേക്ക്‌ പെറുക്കി ഇട്ടു,,,അപ്പോഴും ആദി ചുറ്റോട് ചുറ്റും നോക്കുവായിരുന്നു,ഇരുട്ടിൽ എന്തൊക്കെയോ ആദൃശ്യ രൂപങ്ങൾ മിന്നിമായുന്നത് അവൻ കണ്ടു,,,പെട്ടെന്ന് ദേവൂട്ടിയെ അവൻ നോക്കുമ്പോൾ അവൾ ഒന്നും അറിയാതെ പൂവ് പറക്കുവായിരുന്നു,,ആദി വേഗം കുനിഞ്ഞിരുന്ന് താഴെ കിടന്ന പൂക്കൾ വേഗത്തിൽ പറക്കിയിട്ടു,,,

“”വാ””ദേവിയുടെ കയ്യിൽ വേഗം പിടിച്ചു വലിച്ചുകൊണ്ട് ആദി പുതുശ്ശേരി തറവാട്ടിലേക്ക് നടന്നു,,,ശബ്ദം കേട്ടുകൊണ്ട് തിരിഞ്ഞു നോക്കിയതും അവൻ കണ്ടു പടപട ഇടിക്കുന്ന ഗേറ്റും ഇളകി മറിയുന്ന മേൽക്കൂരയിലെ ഓടും…..

ഉള്ളിലെ പേടി മറച്ചുകൊണ്ട് അവൻ ദേവൂട്ടിയെ പൊതിഞ്ഞു പിടിച്ചു,,,പൂവുമായി അവർ എത്തുമ്പോൾ നേരം വൈകിയിരുന്നു…

തിരുമേനിയുടെ കയ്യിൽ താലം കൊടുത്തുകൊണ്ട് അവർ അവിടെയിരുന്നു..

“”ഇനി മന്ദ്രം നിർത്തിക്കോളൂ””ദേവൂട്ടി മന്ദ്രം മനസ്സിൽ ഉരുവിടുന്നത് നിർത്തി…

“”പൂജ മംഗളമായി അവസാനിച്ചിരിക്കുന്നു പെങ്ങളെ”””സുഭദ്രാമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ നിഴൽ പടർന്നു….

അന്നത്തെ ദിവസം നാഥൻ തിരുമേനിയും കുടുംബവും അവിടെയായിരുന്നു തങ്ങിയത്.ദിവ്യ ആദിയെ ഒന്ന് തനിച്ചു കിട്ടാനായി കാത്തിരിക്കുവായിരുന്നു….

മുറിയിൽ തലയിന്മേൽ ഒരു കൈ ചാരി വെച്ചുകൊണ്ട് അവിടെ നടന്ന ഓരോ സംഭവങ്ങളും ഓർക്കുവായിരുന്നു ആദി…

“”ആദി”””അവന്റെ അരികിലേക്ക് ദിവ്യ വന്നു നിന്നു പക്ഷേ അതുപോലും അവൻ അറിഞ്ഞിരുന്നില്ല…

“”ആദി””അവൾ ഒന്നും കൂടെ അവനെ കുലുക്കി വിളിച്ചു..

“”എന്താ””ദേഷിച്ചു കൊണ്ടായിരുന്നു അവൻ ചാടി എഴുന്നേൽറ്റത്…

“”അവളെ ഇരുന്ന് സ്വപ്‌നം കാണുവായിരുന്നല്ലേ,,,എനിക്ക് എല്ലാം മനസ്സിലായി നീ എന്നെ ചതിക്കുവായിരുന്നു അല്ലെ,,,വിവാഹത്തിന് മുൻപ് നീ പറഞ്ഞു ,,ഈ വിവാഹം നടക്കാൻ പോണില്ലെന്ന്,,,പിന്നെ നീ പറഞ്ഞു വിവാഹം കഴിഞ്ഞാൽ ഉടനെ നിന്റെ ജീവിതത്തിൽ നിന്നും അവളെ എന്നെന്നേക്കുമായി എടുത്തു കളയുമെന്ന്,,,നിന്നെ വിശ്വസിച്ച ഞാൻ ഇപ്പോൾ മണ്ടി,,,എന്തേ ഒരു ദിവസം അവളോടൊപ്പം കിടന്നപ്പോൾ നിന്റെ മനസ്സ് മാറിയോ”””

“”ടപ്പേ””ദിവ്യ പറഞ്ഞു തീരും മുൻപ് ആദിത്യന്റെ അടിയുടെ ചൂട് ആ കവിളിൽ പതിഞ്ഞിരുന്നു…

ഇത് കണ്ടുകൊണ്ടു വന്ന ദേവി വാതിക്കൽ തറഞ്ഞു നിന്നു പോയി….

ദിവ്യ നോക്കുമ്പോൾ വാതിക്കൽ വെള്ളവുമായി നിൽക്കുന്ന ദേവിയെയാണ് കാണുന്നത്…

“”നീ…നീ എന്നെ തല്ലി അല്ലെ അതും ഇവൾക്ക് വേണ്ടി,,,കാണിച്ചു തരാം ഞാൻ””ആദിത്യന്റെ മുഖത്തേക്ക് വിരൽ ചൂണ്ടി കൊണ്ട് അവൾ പുറത്തേക്ക് പോയി…

“”ദിവ്യ””അവളെ ആദി വിളിച്ചെങ്കിലും നിക്കാൻ കൂട്ടാക്കാതെ അവൾ നടന്നു നീങ്ങി…

ദേവി ഇതൊന്നും ശ്രദ്ധിക്കാതെ ജഗ്ഗിലെ വെള്ളം മേശപ്പുറത്തു വെച്ചുകൊണ്ട് പുറത്തേക്ക് നടക്കുമ്പോൾ ആയിരുന്നു ആദി വിളിച്ചത്…

“”ദേവി”””

അവൾ തിരിഞ്ഞു നോക്കി….

“”എവിടെ പോവാ”””

“”അമ്മയുടെ അടുത്ത്””താല്പര്യം ഇല്ലാത്ത രീതിയിൽ അവൾ പറഞ്ഞു…

“”വരില്ലേ”””ആകാംഷ നിറച്ചുകൊണ്ട് അവൻ ചോദിച്ചു…

“”ഇല്ല,,,””അവൻ കൂടുതൽ എന്തേലും ചോദിക്കുന്നതിന് മുൻപ് അവൾ മുറിവിട്ട് ഇറങ്ങിയിരുന്നു…

തുടരും….

ലൈക്ക് കമൻ്റ് ചെയ്യണേ…..

രചന : ശിവാലിക രുദ്രപ്രയാഗ്

Scroll to Top