കാശിനാഥൻ നോവലിൻ്റെ ഏഴാം ഭാഗം വായിക്കൂ….

രചന : മാധവി മാധു

“”നിന്നെ വെച്ചോണ്ട് നടക്കുന്നവൻ.. ഇല്ലേ കാശിനാഥൻ.. ദൈവത്തിന്റെ പേരും വച്ചു നടക്കുന്ന പെണ്ണുപിടിയൻ… അവൻ ഇന്ന് രാവിലെയും വൈകുന്നേരവും.. ആ ശാന്തയെ എഴുന്നുളിച്ചോണ്ട് നടക്കുന്നത് കണ്ടു.. എന്നാലും ഇത്ര പെട്ടന്ന് അവനു നിന്നെ മതിയായല്ലോ കൊച്ചേ..””

മൂക്കതു വിരല് വച്ചു അവർ പറയുന്നത് കേട്ടിട്ട് തരിച്ചു നിന്നു…

**********************

“”അതാണോ സേച്ചി… എത്രെ എന്ന് വച്ചാ ഒരാളെ തന്നെ ഞാൻ തന്നെയാ പറഞ്ഞെ… ശോ അപ്പൊ ഞാൻ ഇന്ന് ഫ്രീ… അല്ല ചിലപ്പോ വൈകിട്ട് വരുമായിരിക്കും.. ഞാൻ അങ്ങോട്ട് ചെല്ലട്ടെ…””

അവരുടെ തോളിൽ തട്ടി അവൾ മുന്നോട്ട് നടന്നു…

വന്ന കാര്യം നടക്കാതെ അവർ നിരാശരായി അവളെ നോക്കി കൊഞ്ചലം കുത്തി നടന്നു…

“”ഓരോന്ന് ഇറങ്ങിക്കോളും കുടുംബം കലക്കി…പെൺപിടിയൻ പോലും.. അവരുടെ കെട്ടിയോൻ ആണ്… പരട്ട തള്ള.. ത്ഫു..ത്ഫു. ത്ഫൂ…””

അവൾ മൂന്നു തവണ ആഞ്ഞു തുപ്പി നടന്നു…

“”ഇങ്ങോട്ട് വരട്ടെ അങ്ങേരോട് ചോദിക്കുന്നുണ്ട്…??””

അടുക്കളയിൽ പാത്രങ്ങളോട് മല്ലിടുമ്പോഴും ഉള്ളു നിറയെ അവർ പറഞ്ഞ വരികൾ മാത്രമായിരുന്നു….

അവന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേക്കും ഇറയത്തേക്ക് ഓടി… അവന്റെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ ഇടം നെഞ്ചം പൊള്ളുന്നത് പോലെ..

“”എന്താടോ പറ്റിയെ..??””

അവന്റെ കൈയിൽ നിന്നും പച്ചക്കറി കൂടു മേടിച്ചു… അവന്റെ കലങ്ങിയ കണ്ണുകൾ അവളെ വല്ലാതെ നോവിച്ചു…

“”ശാന്തേച്ചിക്ക് തീരെ വയ്യ…””

“”അയ്യോ എന്ത് പറ്റി..??””

ചോദിക്കുന്നതിന് മുൻപ് അവൻ തന്നെ മറുപടി പറഞ്ഞത് കൊണ്ട്.. അവൾ അവനോട് ആകുലതയോടെ ചോദിച്ചു…

“”ഇന്നലെ തൊട്ട് പനിയായിരുന്നു… ഇന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയി.. ഇപ്പോഴും കുറഞ്ഞിട്ടില്ല…””

“”മരുന്ന് മേടിച്ചില്ലേ… എന്നാൽ പിന്നെ ഇങ്ങോട്ട് കൊണ്ട് വരാമായിരുന്നില്ലേ.. എന്തിനാ അവിടെ തനിയെ നിർത്തിയെ “”

“”ഞാൻ പറഞ്ഞതാടി.. കേട്ടില്ല… നിന്നെ അവിടെ കൂട്ടു നിർത്താം എന്നും പറഞ്ഞു.. അതും വേണ്ടാന്ന് പറഞ്ഞു… ഞാൻ കാരണം നിനക്ക് ഒരു ചീത്ത പേരായി.. ഇനി ശാന്തേച്ചി കാരണം കൊണ്ട് വേണ്ടാന്ന് പറഞ്ഞു…””

“”മ്മ്… താൻ കാരണം ഉണ്ടായ ചീത്ത പേര്… മാറ്റാൻ താൻ എന്നെ കെട്ടിയാൽ പോരെ…””

നിലത്തു കളം വരച്ചു കവിളുകൾ ചുമപ്പിച്ചു അവൾ പറയുന്നത് കേട്ടിട്ട് അവൻ അവളെ ഇത് എന്ത് സാധനം എന്ന് രീതിയിൽ നോക്കി…

“”ഞാൻ കുളിച്ചിട്ട് വരാം,…””

അവൻ അവളെ നോക്കി ചിരിച്ചിട്ട് അകത്തേക്ക് നടന്നു.. അവൾ അവനെ നോക്കി കൊഞ്ചലം കുത്തി അടുക്കളയിലേക്ക് നടന്നു…

❤❤❤❤❤❤❤❤❤

ദിവസങ്ങൾ വീണ്ടും ഓടിക്കൊണ്ടിരുന്നു… അവന്റെ ഒപ്പം അവളും കൂടി ചെന്ന് ശാന്ത ചേച്ചിയെ കണ്ടു..

അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു…

അവൻ അവരെ “”ശാന്തേച്ചി “” എന്ന് വിളിക്കുമ്പോൾ.. അവൾ അവരെ “”ശാന്തമ്മ “”എന്ന് വിളിച്ചു… ശാന്തേച്ചിക്ക് ഇപ്പൊ അസുഖം ഒക്കെ കുറഞ്ഞു…കാവ്യയെ കാണാൻ കഴിഞ്ഞില്ല..

കാണുമ്പോൾ ചെറിയമ്മക്ക് വയ്യ എന്ന് മാത്രം പറഞ്ഞു വേഗം തന്നെ വീട്ടിലേക്ക് പോകും…

*****************

രുദ്രയുടെ 3 സെമസ്റ്റർ എക്സാം കഴിഞ്ഞു… ഇപ്പൊ അവധിയാണ്… ഇന്ന് അവരുടെ അമ്പലത്തിലെ ഉൽത്സവം ആണ്….രാവിലെ വീട്ടിലെ പണിയൊക്കെ കഴിഞ്ഞു… അമ്പലത്തിൽ പോയി തൊഴുതു വന്നു… വൈകുന്നേരം ദീപാരാധന തൊഴാൻ പോകണം…. അവൻ രാവിലെ അമ്പലത്തിൽ പോയി വന്നിട്ട്.. വീണ്ടും അമ്പലത്തിലേക്ക് പോയി..

വൈകുന്നേരം അവളെ വിളിക്കാൻ അവൻ തിരിച്ചു വന്നു.. കുളി കഴിഞ്ഞു വേറെ ഡ്രസ്സ്‌ എടുത്തു ഇട്ട്…

“”ഈ പെണ്ണ് ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ??””

അവൻ അവളുടെ മുറിയിലേക്ക് നടന്നു.. വാതിലിൽ മുട്ടുന്നതിനു മുൻപേ ആ വാതിൽ തുറന്നു..

മുന്നിൽ നിൽക്കുന്ന രുദ്രയെ കണ്ടു അവൻ ഒരു നിമിഷം നിന്നു…

കറുത്ത കരയുള്ള സെറ്റ് സാരി… മുടി കുളിപ്പിന്നൽ ഇട്ട്.. കണ്ണുകളിൽ അടി വശം പരത്തി കരിമഷി എഴുതി… കൂട്ടു പുരികം ഉള്ള നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ടും… കൈകളിൽ കറുത്ത കുപ്പിവളകളും… പുഞ്ചിരിക്കുമ്പോൾ മാത്രം വിടരുന്ന നുണക്കുഴിയും.. കീഴ്ച്ചുണ്ടിലെ മറുകും…

അവൻ അവളെ തന്നെ നോക്കി മതിമറന്നു നിന്നു…

((മുകളിൽ പറഞ്ഞിരിക്കുന്നത് എന്നെ പറ്റി ആണാട്ടോ 😜😜… നുണ കുഴി,,, ചുണ്ടിലെ മറുക്,,, കൂട്ട് പുരികം പിന്നെ 🤔🤔ഹ കുപ്പിവളകൾ 🙈🙈🙈ഞാൻ തന്നെയാണ് അത്…അതായത് ഇതെല്ലാം എന്നിലെ വിശേണങ്ങൾ ആണെന്ന് ബാല 😁😁 ))

അവന്റെ നേരെ വിരൽ ഞൊടിച്ചപ്പോൾ ആണ് അവൻ സ്ഥലകാല ബോധത്തിലോട്ട് തിരിച്ചു വന്നത്…

അവൾ അവനെ നോക്കി നാണത്താൽ ഒരു പുഞ്ചിരി നൽകി…

അവൻ അവളെയും ചേർത്തു.. മഹാദേവന്റെ നടക്കലേക്ക് യാത്ര തുടർന്നു…

************

അമ്പലത്തിലേക്ക് ഉള്ള വഴിന്നീളം തോരണങ്ങൾ തൂക്കിയിട്ടുണ്ട്… പെട്ടിക്കടകൾ… ഐസ്ക്രീം വണ്ടികൾ.. അമ്പലത്തിന്റെ മുൻവശത്തു തന്നെ ഓം എന്ന് എഴുതി അതിൽ മലബൽബ് തൂക്കിയിട്ടുണ്ട്…ഈ കാഴചകൾ എല്ലാം നാളുകൾക്കു ശേഷം ഉള്ളതാണ്… അച്ഛൻ പോയതിൽ പിന്നെ അമ്പലത്തിലെ ഉത്സവം രാവിലെകളിൽ വന്നു കൂടും.. ദീപാരാധനക്ക് നിൽക്കില്ല…

കാശിക്കൊപ്പം… കാശിനാഥനെ തൊഴുമ്പോഴും.. ഉള്ളു നിറയെ കാശി മാത്രമായിരുന്നു….

“”നിനക്ക് വല്ലോം വാങ്ങാൻ ഉണ്ടോ.. കണ്മഷിയോ.. പോട്ടോ. മറ്റോ “”

ഇല്ലാന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കി തലയാട്ടി… അവൻ പുഞ്ചിരിച്ചു…

“”നീ ഇവിടെ നിൽക്കെ ഞാൻ ഇപ്പൊ വരാം..ആ ജനറേറ്റർ ഒന്ന് നോക്കണം എന്ന് പറഞ്ഞിരുന്നു.. അത് നോക്കിയിട്ട് വരാം…””

അവൻ നടക്കാൻ തുടങ്ങിയിട്ട് തിരിച്ചു വന്നു..

“”നീ ഇവിടെ തന്നെ നിന്നോണം… പിന്നെ നാടകം കാണുന്നുണ്ടോ??””

“”ഇല്ല.. നാടകം കഴിയുമ്പോ രാത്രിയാകും..””

“”ഹാ.. ഞാൻ ഇപ്പൊ വരാം..””

അവളെ അവിടെ നിർത്തി അവൻ തിരിഞ്ഞു നടന്നു.. അമ്പലത്തിലെ കാര്യങ്ങൾക്കായി ഓടി നടന്നു അവൻ ഒരു പാട് വിയർത്തിരുന്നു…

അവന്റെ വിയർപ്പിൽ ഒട്ടി ചേർന്നു ഷർട്ട്‌ കിടന്നു… അവൾ അതു നോക്കി നിന്നു…

❤❤❤❤❤❤❤❤❤

“”എടാ ഏതാടാ മോനെ ആ ചരക്ക്??””

“”ഏതാടാ അളിയാ “”

“”ആ ബ്ലാക്ക് സെറ്റ് സാരി.. എന്നാ ചരക്കടാ.. ഉഫ്..””

“”ഏത്.. അതോ.. എടാ.. അതു കാശിനാഥൻ വെച്ചോണ്ടിരിക്കുന്നതാ.. വിട്ടേക്ക്.. വിട്ടേക്ക്..””

“”കാശിയോ.. ഏത്.. ആ “”

“”ആ കാശിനാഥൻ തന്നെ… ഹോ അതൊക്കെ ഒരു സംഭവം ആണ്.. മോനെ.. അവന്റെ തലക്കേടെ വരച്ചത് നമ്മുടെ ഒക്കെ സൈഡിൽ കൂടി ഒന്ന് തോണ്ടി പോയാൽ മതിയായിരുന്നു… അതാണ് യോഗം..””

“”നമ്മുക്ക് ഒന്ന് പോയി മുട്ടിയാലോ??””

“”നീ തന്നെയങ്ങ് പോയാൽ മതി.. എനിക്ക് കുറച്ചു കൂടി കാലം ജീവിക്കണം..””

“”അതെനിന്താ.. നീ വന്നേ… അവൻ കെട്ടിയിട്ട് ഒന്നും ഇല്ലാലോ.. വെച്ചോണ്ടിരിക്കുന്നത് അല്ലെ… അതു ഇപ്പോ അവൻ ആയാൽ എന്താ നമ്മൾ ആയാൽ എന്താ.. വാ അളിയാ..””

അവൻ കൂട്ടുകാരന്റെ തോളിൽ കൈ ചേർത്തു അവളുടെ അടുത്തേക്ക് നടന്നു…

“”ഓയ്…””

അവൾ തിരിഞ്ഞു നോക്കി.. അവരെ കണ്ടപ്പോൾ തന്നെ അവൾക് എന്തോ പോലെ തോന്നി..

അവൾ ഒന്ന് പുഞ്ചിരിച്ചു കുറച്ചു നീങ്ങി നിന്നു..

കാശി പോയ വഴിയേ നോക്കി നിന്നു..

“”ഓയ്.. അവൻ ദിവസത്തിന് എത്രയാ തരുന്നത്… അതിന്റെ ഇരട്ടി തരാം.. “”

അവൾ അയാളെ തറപ്പിച്ചു നോക്കി..

“”എങ്ങനെയാ സമ്മത ആണോ…””

അവൻ അവളെ നോക്കി വഷളൻ ചിരി ചിരിച്ചു..

താടി ഉഴിഞ്ഞു…

“”പോയി നീ നിന്റെ തള്ളയെ വിളിക്കടാ..””

അവൾ അവനു നേരെ കൈ ഉയർത്തി…

അവൻ അവളുടെ കൈകളിൽ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു… ചുറ്റും ഉള്ള ആളുകൾ അവരെ ശ്രദ്ധിക്കാൻ തുടങ്ങി.. അവൾക് അവന്റെ സാമിപ്യം അസഹ്യമായി തോന്നി… അവൾ അവന്റെ കൈകളെ വിടുവിക്കാൻ ശ്രമിച്ചു…

“”നീ കൊള്ളാലോടി… ഈർക്കിളി കമ്പു പോലെ ഇത്തിരി ഒള്ളു.. അവൻ ഉള്ളതിന്റെ അഹംകാരം ആണോ.. അവനും എനിക്കും ഒന്ന് തന്നെയാ ഉള്ളത് തെളിയിച്ചാൽ മതിയോ..””

അവൾക് മാത്രം കേൾക്കാൻ ഭാഗത്തിന് അവൻ അവളുടെ ചെവിയിൽ പറഞ്ഞു…അവൾ ചുറ്റും ഒരു സഹായത്തിനായി നോക്കി എല്ലാരും അവളെ പുച്ഛിക്കുന്നത് അല്ലാതെ ആരും അയാളെ തടയുന്നില്ല…

അവൾ അവനെ ആ ആൾക്കൂട്ടത്തിൽ നോക്കി…ആ ആൾക്കൂട്ടത്തിൽ പോലും അവളെ ഭയം പൊതിഞ്ഞു..

ആളുകളെ വകഞ്ഞു അവൻ വരുന്നത് കണ്ടു…

കണ്ണുകളിൽ പ്രതിക്ഷ… ഒരാണിന്റെ ബലം…കാശിയെ കണ്ടതും അവന് അവളിൽ ഉള്ള പിടി അയച്ചു… അവൾ ഓടി കാശിയുടെ നെഞ്ചിലേക്ക് വീണു…

അവൻ അവളെ പൊതിഞ്ഞു… തലമുടിയിലും പുറത്തും തഴുകി കൊണ്ടിരുന്നു… അവളുടെ മിടിക്കുന്ന ഹൃദയതാളം കേൾക്കെ അവൾ എത്ര മാത്രം പേടിച്ചിരുന്നു എന്ന് മനസ്സിലായി…

“”എന്നാലും കാശി നിന്റെ യോഗം സമ്മതിച്ചിരിക്കുന്നു…””

അവൻ കാശിയുടെ നെഞ്ചിലെ രുദ്രയെ നോക്കി പറഞ്ഞു… കാശി അവളെ നെഞ്ചിൽ നിന്നും അകറ്റി നിർത്തി.. അവന്റെ നെഞ്ചിലേക്ക് ഊക്കൂടെ ചവിട്ടി… അവനെ ഇടിക്കാൻ വന്ന അവന്റെ കൂട്ടുകാരന്റെ മുഖത്തിനിട്ടും കൊടുത്തു ഒരിടി…

അവന്റെ ഒരിടിയിൽ തന്നെ അവന്റെ ആരാണ് അവൾ എന്ന് അവർക്ക് മനസ്സിലായി…കാശി അവളെ നെഞ്ചിലേക്കിട്ടു…

എല്ലാവരെയും നോക്കി..

“”ഇവൾ എന്റെ പെണ്ണാണ്… കാശിക്ക് കൂടെ പൊറുപ്പിക്കാൻ അറിയാമെങ്കിൽ… സംരക്ഷിക്കാനും അറിയാം…. ഇനി ഇവളുടെ നേരെ ആരെങ്കിലും നോക്കിയാൽ… “”

എല്ലാവരെയും നോക്കി.. അവളെയും ചേർത്ത് പിടിച്ചു നടന്നു..

“”ഒരു താലി ബന്ധം പോലും ഇല്ല.. എന്നിട്ട് രണ്ടിനും എങ്ങനെ ഇങ്ങനെ അഴിഞ്ഞാടി നടക്കാൻ തോന്നുന്നു.. കഷ്ടം..””

അവരുടെ രണ്ടു പേരുടെയും ഉള്ളം ഒരു പോലെ നീറി… അവനും അവളും യാത്ര തിരിച്ചു…

അവരെ നനച്ചു കൊണ്ട് പെയ്യുന്ന മഴക്ക് അവരുടെ ഉള്ളം തണുപ്പിക്കാൻ കഴിയില്ല എന്ന് തോന്നി പോകും….

വാതിൽ തുറന്നു അകത്തേക്ക് പോകുമ്പോഴോ അവൾ അവനെ നോക്കിയില്ല…. അവന്റെ ഉള്ളം കുറ്റബോധതാൽ നീറി…

താൻ കാരണം… അവൻ അവളുടെ അടുത്തേക്ക് നടന്നു…. കട്ടിലിൽ ഇരുന്നു കരയുന്നവളെ കാണെ ഉള്ളിൽ നിന്നും ആരോ അവനെ കുത്തി നോവിക്കുന്നു.. ഉള്ളം നീറുന്ന…

അവനും അവൾക്കൊപ്പം ഇരുന്നു…..

“”ഞാൻ കെട്ടട്ടെടി നിന്നെ..””

അവൾ അവനെ നോക്കി..

“”ഞാൻ കുഞ്ഞാ കാശിയേട്ട… ഇനിയും വളരാൻ ഉണ്ട്.. ഈ കുഞ്ഞിനോട് തോന്നുന്ന സഹതാപം ആണെങ്കിൽ വേണ്ട…””

പതിഞ്ഞതെങ്കിലും ഉറച്ച ശബ്ദം..

തുടരും….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : മാധവി മാധു