ആദിദേവം, തുടർക്കഥ, ഭാഗം 15 വായിച്ചു നോക്കൂ….

രചന : ശിവാലിക രുദ്രപ്രയാഗ്

“”തള്ളേ നിങ്ങൾ കിടന്ന് കൂടുതൽ ചിലക്കണ്ട ,,,നിങ്ങൾ ഒറ്റ ഒരുത്തി കാരണമാണ് എനിക്ക് ഇങ്ങനൊരു അവസ്ഥ വന്നത്…””

ചാടി എഴുന്നേൽറ്റു അവരുടെ കഴുത്തിൽ പിടി മുറുക്കി കൊണ്ട് ഞെരിച്ചമർത്തി…

ശ്വാസം കിട്ടാതെ വന്നപ്പോൾ സർവ ബലവും എടുത്തുകൊണ്ട് അവർ അവളെ തള്ളി മാറ്റി…

“”നിനക്ക് എന്താ വട്ടായോ”””

കഴുത്തിൽ തടവിക്കൊണ്ട് ചിലമ്പിച്ച സ്വരത്തോടെ അവർ ചോദിച്ചു….

“”പോയിക്കോണം എന്റെ മുന്നിൽ നിന്ന്,,,തള്ളയാണ് എന്നൊന്നും ഞാൻ നോക്കില്ല,,,കൊന്നു കളയും”””ദിവ്യയുടെ ഭാവവും രൂപവുമെല്ലാം കണ്ട്‌ അവർക്ക് തന്നെ പേടിയായി….

അവർ പോയതും ദിവ്യ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…..

‘”ഇല്ല ആദി നീ അവളുടെ കൂടെ സുഖമായി ജീവിക്കില്ല,,,നിന്റെ അച്ഛനെയും അമ്മയെയും കൊല്ലാൻ എനിക്കും അമ്മയ്ക്കും കഴിയുമെങ്കിൽ ആണോ ആ പീറ പെണ്ണിനെ”””

ക്രൂരമായി ചിരിച്ചുകൊണ്ട് അവൾ നടത്തം തുടർന്നു….

“”ദേവൂട്ടി അമ്മ ഉണ്ടായിരുന്നെങ്കിൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അമ്മയായിരുന്നേനെ…”””

തന്റെ കരവലയത്തിൽ കിടക്കുന്ന ദേവൂട്ടിയും അതു തന്നെയായിരുന്നു ചിന്തിച്ചത്….

“”അതേ ആദിയേട്ടാ,,,,”””

ആദിയുടെ ഉള്ളിലെ സങ്കടം കണ്ണുനീരായി ആരും അറിയാതെ ആ ഇരുട്ടിൽ പടർന്നിരുന്നു….

❤❤❤❤❤❤❤❤❤

കാലത്ത് മുറ്റത്ത് വണ്ടിയുടെ ശബ്ദം കേട്ടുകൊണ്ടാണ് ആദി ഇറങ്ങി ചെല്ലുന്നത്..

നാഥൻ തിരുമേനിയെ കണ്ടതും ആദി ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു.പഴയത് പോലെ ആദിയുടെ ഉള്ളിൽ നാഥൻ തിരുമേനിയോട് ദേഷ്യമോ ഒന്നും തന്നെ ഇല്ലായിരുന്നു..

“”ഹാ അമ്മാവാ വാ”””

അകത്തേക്ക് വിളിക്കുന്ന ആദിയെ ഒരു നിമിഷം നാഥൻ തിരുമേനി നോക്കി നിന്നു..

“”സുഭദ്രയുടെ മരണം വേണ്ടി വന്നു ആദിയുടെ ഈ മാറ്റത്തിന്”””ആദിയുടെ മാറ്റം കണ്ട തിരുമേനി മനസ്സിൽ ചിന്തിച്ചു….

അകത്തേക്ക് കയറിയ നാഥൻ തിരുമേനി ചുറ്റും ഒന്ന് കണ്ണുകൾ ഓടിച്ചു…

എപ്പോൾ വന്നാലും നിറപുഞ്ചിരിയോടെ വാതിക്കൽ നിക്കുന്ന ആ കുഞ്ഞിപെങ്ങളുടെ അസാനിധ്യം അദ്ദേഹത്തിൽ വീർപ്പുമുട്ടൽ സൃഷ്ടിച്ചു…

“”മോൾ എന്തിയേ”””

ദേവൂട്ടിയെ തിരക്കിയതും അടുക്കളയിൽ നിന്നും രണ്ടു കപ്പ് ചായയുമായി ദേവൂട്ടി ഇറങ്ങി വന്നു..

അവളെ നോക്കി വാത്സല്യത്തോടെ തഴുകികൊണ്ട് ഒരു കപ്പ് ചായ എടുത്തു സോഫയിലേക്ക് ഇരുന്നു..മകന്റെ ശബ്ദം കേട്ടതും മുത്തശ്ശിയും മുത്തശ്ശനും ഇറങ്ങി വന്നു….

“”ഈ വരവ് ഞാൻ പ്രതീക്ഷിച്ചുരുന്നു നാഥാ,,,നാളെ ആണല്ലേ മന തുറക്കേണ്ടത്,,,””

കാര്യമായ എന്തോ ആലോചനയിൽ നിന്നും മുക്തനായി നാഥൻ തിരുമേനിയുടെ മറുപടിക്കായി മുത്തശ്ശിയും മുത്തശ്ശനും കാതോർത്തു…

ആദിയും ദേവൂട്ടിയും ഒന്നും മനസ്സിലാകാതെ പരസ്പ്പരം നോക്കി…

“”നാളെയാണ് നേരം അച്ഛാ….””

മുത്തശ്ശന്റെ മുഖത്തു മിന്നി മാഞ്ഞ ആ പേടി ആദി ശ്രദ്ധിച്ചിരുന്നു…

“”ആദി 49വർഷങ്ങൾക്ക് ശേഷം ആദ്യമായി നാളെ ആ മന തുറക്കാൻ പോകുവാണ്,,,നീ ആണ് അത് തുറക്കേണ്ടത്”””””

ആദി എന്താണ് പറയാൻ പോകുന്നതെന്ന് നാഥൻ തിരുമേനി ഊഹിച്ചിരുന്നു….

“”ഇത്രെയും കാലം അത് തുറക്കാതെ തന്നെയല്ലേ കിടന്നെ,,,പിന്നെ ഇപ്പോൾ എന്തിനാണ്,,,എന്റെ അഭിപ്രായം അത് തുറക്കണ്ട എന്നാണ്,,,,,”””

“”മോനെ ആദി ഇത് ഒരു ആചാരം മാത്രമല്ല,,,ഇത് ഈ കുടുംബത്തിന്റെ തന്നെ കടമയാണ് അതിലുപരി നിന്റെ കടമ,,,നിനക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ ലക്ഷ്യത്തിന്റെ മാർഗത്തിലേക്കുള്ള ആദ്യത്തെ ചവിട്ടു പടി…..””””

നാഥൻ തിരുമേനി പറയുന്നത് വ്യക്തമല്ലാതെ നിക്കയായിരുന്നു ആദിയും ദേവൂട്ടിയും…

“”ഞങ്ങളുടെ കുഞ്ഞ്”””

“””അതേ ആദി എല്ലാം നേരുത്തെ തന്നെ എഴുതിവെച്ചിട്ടുള്ള താളിയോളയിലെ രഹസ്യങ്ങൾ ആണ്…അതിൽ പറഞ്ഞപോലെ 49 വർഷങ്ങൾക്ക് ശേഷം ഈ തറവാട്ടിൽ നീ ജനിച്ചു,,നിന്റെ ലക്ഷ്യം സത്യങ്ങൾ അറിയുക എന്നതാണ്,,,എന്നാൽ നിന്റെ കുഞ്ഞിന് മാത്രമായിരിക്കും അതിലെ നാമ്പ് കണ്ടെത്താൻ കഴിയുക….,,,,നീ നിന്റെ ലക്ഷ്യം സ്വന്തമാക്കുക അതാണ് നിന്റെ കർമ്മം…..ഇത്രെയും കാലം നിന്നെ ഒന്നും അറിയിക്കാതെയും പറയാതെയും വളർത്തിയത് മനപ്പൂർവം അല്ല,,,നിന്റെ കുഞ്ഞിന്റെ വരവ് അറിയുന്ന സമയമായിരിക്കണം നീ ഇത് അറിയേണ്ടത് എന്ന് ദൈവ നിശ്ചയമായിരുന്നു…..

പാവം എന്റെ സുഭദ്രാ ഇതൊന്നും കാണാനും കേൾക്കാനും കൂട്ടാക്കാതെ ദൈവം കൊണ്ട് പോയില്ലിയെ ന്റെ കുട്ടിയെ””’

ഉള്ളിലെ സങ്കടം എത്ര പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും നാഥൻ തിരുമേനിക്ക് അതിന് കഴിഞ്ഞില്ല….

“‘എനിക്ക് അറിയില്ല മോനെ നിന്നെ പറഞ്ഞൊന്നും മനസ്സിലാക്കാൻ,,,നീ തന്നെ നേരിട്ട് അറിയണം ഇതെല്ലാം,,,എന്റെ സുഭദ്രാ ഉണ്ടായിരുന്നെങ്കിൽ…..

ഒന്നും പറയാൻ ആകാതെ ഉള്ളിലെ വിതുമ്പൽ അടക്കിപിടിച്ചുകൊണ്ട് തിരുമേനി എഴുന്നേൽറ്റു….

“”അച്ഛാ നാളെ രാവിലെ ഞാൻ ഇങ് എത്താം,,ശിഷ്യന്മാർ വന്ന് പൂജക്കുള്ള ഒരുക്കങ്ങളെല്ലാം നടത്തിക്കോളും…

“”പൂജ തുടങ്ങുന്നതിന് മുൻപ് രണ്ടു പേരും കുളിച്ചു ശുദ്ധിയായി കാവിൽ പോയി തൊഴുത് വരണം…””

ഇറങ്ങാനായി നിന്ന തിരുമേനി തിരിഞ്ഞു നിന്നുകൊണ്ട് ആദിയെയും ദേവൂട്ടിയെയും നോക്കി…..

നാഥൻ തിരുമേനി പോയതും മുത്തശ്ശൻ മുത്തശ്ശിയെ ഒന്ന് നോക്കി……

“”ആദി ഇങ്ങു വന്നേ””

ആദിയെ വിളിച്ചു മുത്തശ്ശി അരികിൽ ഇരുത്തി….

“”ന്റെ കുട്ടിക്ക് ഒന്നും മനസ്സിൽ ആകുന്നില്ലെന്ന് എനിക്കറിയാം,,,ഇതെല്ലാം കാലങ്ങൾക്ക് മുൻപ് തന്നെ വിധിക്കപ്പെട്ടത് ആണ്,,മോൻ ഒന്നിനും എതിരൊന്നും പറയാതെ കൂടെ നിക്കണം കേട്ടോ,,,എല്ലാം ഈ തറവാടിനും നിങ്ങളുടെ നന്മയ്ക്കും വേണ്ടിയാണ്…. ഇന്ന് ഇതൊന്നും പറഞ്ഞു തരാനോ കാട്ടി തരാനോ അവളില്ല,,,ന്റെ കുട്ടി ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ അങ്ങു പോയില്ലേ…””‘

“”അയ്യേ എന്റെ ചുന്ദരി മുത്തശ്ശി കരയുവാണോ””””

ആദി മുത്തശ്ശിയുടെ താടി പിടിച്ചുയർത്തി നെഞ്ചോട് ചേർത്തു പിടിച്ചു…

“”സുഭദ്ര കുഞ്ഞ് ഒരു പാവമായിരുന്നു മോനെ…അവൾ അനുഭവിച്ച വേദനകൾ ഒന്നും ആരും അനുഭവിച്ചിട്ടില്ല…അതൊട്ട് ആരെയും അറിയിച്ചിട്ടുമില്ല,,,നിന്നെ പോലും,,,കുഞ്ഞിലെ നിന്നെ മാറ്റി നിർത്തിയത് പോലും മനപ്പൂർവം അല്ല,,,അതിന് നിന്നെ ഓർത്തു കരയാത്ത ഒരു നിമിഷം പോലും ന്റെ കുട്ടി ജീവിച്ച നാളുകളിൽ കടന്നു പോയിട്ടില്ല….””””

“””എനിക്ക് അറിയാം മുത്തശ്ശി അമ്മ പാവമായിരുന്നു,,,,,”””””

പിന്നെ എന്തോ അവിടെ ഇരിക്കാൻ കഴിഞ്ഞില്ല മുത്തശ്ശിയുടെയും മുത്തശ്ശന്റെയും അരികിൽ നിന്നും എഴുനേൽറ്റ് കൊണ്ട് അവൻ റൂമിലേക്ക് നടന്നു….

ദേവൂട്ടി മുറിയിലേക്ക് വരുമ്പോൾ കണ്ണുകൾ അടച്ച് നെറ്റിയിൽന്മേൽ കൈ വെച്ചു മുഖം മറച്ചു കിടക്കുവായിരുന്നു ആദി…

ഒന്നും മിണ്ടാതെ അവന്റെ അരികിൽ ഇരുന്ന് ദേവൂട്ടി പതിയെ ആ മുടിയിഴകളിൽ തഴുകി കൊണ്ടിരുന്നു മൗനത്തെ കൂട്ടുപ്പിടിച്ച്….

❤❤❤❤❤❤❤❤❤

“‘ആദിയേട്ടാ ഒന്ന് എണീറ്റെ സമയം എത്രായിന്ന് വെല്ല വിചാരമുണ്ടോ തിരുമേനി പറഞ്ഞതല്ലിയോ പൂജക്ക് മുന്നേ കുളിച്ചു കാവിൽ പോയി തൊഴണമെന്ന്….”””

മൂടി പുതച്ചു കിടക്കുന്ന ആദിയെ മണിക്കൂർ ഒന്നായിട്ട് വിളിക്കുവാണ് ദേവൂട്ടി…

“”അതേയ് എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്,,നേരം എത്രായി ഞാൻ ഇങ്ങനെ ഒരുങ്ങി നിക്കണു…..”””

ഇനി ഒരു രക്ഷയില്ലന്ന് കണ്ടതും ആദി പതിയെ എണീക്കാൻ തുടങ്ങി..വെളുക്കെ ഒന്ന് ചിരിച്ചുകൊണ്ട് വേഗം കുളിക്കാൻ കയറി….

ആദി കുളിച്ചിട്ട് ഇറങ്ങുമ്പോൾ ദേവൂട്ടിയെ മുറിയിലെങ്ങും കണ്ടില്ല…

വേഗം തയ്യാറായി താഴെ ചെല്ലുമ്പോൾ ഒരുങ്ങി ചുന്ദരിയായി നിൽപ്പുണ്ട് ആൾ…

കാവിലേക്ക് നടക്കുമ്പോൾ ആദി എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ദേവൂട്ടി കാര്യമായി ഒന്നും മിണ്ടാതെ മൂളികൊണ്ട് നടന്നു….

“”എന്തിനാ എപ്പോഴും ഈ വണ്ടിനെ പോലെ ഇങ്ങനെ മൂളുന്നെ…”””

ആദി കളിയായി ചിരിച്ചുകൊണ്ട് ദേവൂട്ടിയെ നോക്കി….

അവളും ചെറുതായി ഒന്നു പുഞ്ചിരിച്ചു കൊണ്ട് നേരെ നോക്കി നടന്നു…

“”ഈ പെണ്ണിന് ഇത് എന്തുപറ്റി വാ തോരാതെ എന്നോട് മിണ്ടുന്ന പെണ്ണാ ഇപ്പോൾ ഇങ്ങനെ,,,ഇനി കാലത്ത് അത്രെയും വിളിച്ചിട്ട് എഴുന്നേൽക്കാഞ്ഞത് കൊണ്ട് പിണങ്ങിയിരിക്കുവാണോ….”””

ആദി ഓരോന്ന് ചിന്തിച്ചുകൊണ്ട് മുന്നോട്ട് നടന്നു…

സൂര്യൻ ഉദിച്ചു വരുന്നതെയുള്ളായിരുന്നു,,,മൂടൽ മഞ്ഞുള്ളത് കാരണം ചുറ്റും ഒരു വെള്ളമറയായിരുന്നു,,തണുക്കുന്നുണ്ടെങ്കിലും ആ പുലരി മഞ്ഞിന് ഒരു പ്രതേക സുഖമായിരുന്നു…

കാലു കഴുകാനായി കുളത്തിലേക്ക് ഇറങ്ങിയതും പതിവിലും അധികമായി വിരിഞ്ഞു നിൽക്കുന്ന ആമ്പലും താമരയും സുഖമുള്ള ഒരു കാഴ്ച്ച തന്നെയായിരുന്നു….

“”ദേവൂട്ടി സൂക്ഷിച്ച് “””

പടവുകൾ ഇറങ്ങി വരുന്ന ദേവൂട്ടിയെ ശ്രദ്ധയോടെ കൈകളിൽ പിടിച്ചുകൊണ്ട് ആദി വെള്ളത്തിലേക്ക് ഇറക്കി…. കാൽ വെള്ളത്തിലേക്ക് ഇറക്കിയതും തണുപ്പ് അ_രിച്ചു കയറി,,,ദേഹമാകെ ഒന്ന് കുളിരു കോരി….

കാവിലേക്ക് കയറുമ്പോൾ നാഗദൈവങ്ങളുടെ പ്രതിഷ്ഠക്ക് മുൻപിൽ എണ്ണയിൽ കുതിർന്ന തിരി കത്തുന്നുണ്ടായിരുന്നു….

“”മുത്തശി വെളുപ്പിനെ വന്നു തിരി തെളിയിക്കും”””

ദേവിയെ നോക്കി ആദി പറഞ്ഞു….

ഇരുവരും കണ്ണുകൾ അടച്ചുകൊണ്ട് പ്രാർത്ഥിച്ചു….

ആദിയുടെ മനസ്സ് മുഴുവൻ അവർക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചായിരുന്നു……

ഇതേ സമയം ദേവൂട്ടിയുടെ മനസ്സിൽ ഇന്നത്തെ പൂജകളെ കുറിച്ചും ആ മനയെ കുറിച്ചുമായിരുന്നു..

“”ദൈവമേ എല്ലാം നല്ലത് പോലെ നടക്കണേ ,,,ഒരു അശുഭലക്ഷണങ്ങളും ഉണ്ടാകരുതെ”””

മനസ്സുരുകി പ്രാർത്ഥിച്ചു…..

ദേവൂട്ടി കണ്ണുകൾ തുറക്കുമ്പോൾ അവളെ തന്നെ നോക്കി നിക്കുവാണ് ആദി….

“”എന്താ”””

പിരികം ചുളിച്ചു കൊണ്ട് അവൾ തിരക്കി….

“”ഒന്നുമില്ല”””

ചുമൽ കൂച്ചികൊണ്ട് കള്ള ചിരിയോടെ അവൻ പറഞ്ഞു…

“”മനുഷ്യനെ കൊല്ലുന്ന ചിരിയുമായി ഇറങ്ങിയേക്കുവാണ് സാധനം”””

ആദിയെ കൂർപ്പിച്ചൊന്ന് നോക്കിക്കൊണ്ട് ഇരുവരും പുറത്തേക്ക് ഇറങ്ങി….

“”എന്താ ദേവൂട്ടി നിനക്ക് പറ്റിയത്”””

വീട്ടിലേക്ക് നടക്കുമ്പോൾ മൗനത്തെ ഭേദിച്ചുകൊണ്ട് ആദി സംസാരത്തിന് തുടക്കം ഇട്ടു….

“”ഇന്ന് പൂജയല്ലേ ,,,എന്തോ ഉള്ളിൽ ഒരു പേടി””””

ആദിയുടെ മുഖത്തേക്ക് നോക്കാതെ വഴിയിലേക്ക് കണ്ണും നട്ട് അവൾ നടന്നു….

തറവാട്ടിൽ എത്തുമ്പോൾ എല്ലാവരും എത്തിയിരുന്നു പൂജയ്ക്കായി….ഒപ്പം ദിവ്യയും അവളുടെ അമ്മയും….

ദിവ്യയെ കണ്ടതും ദേവൂട്ടി ആദിയെ ഒന്ന് നോക്കി…ആദിയുടെ മുഖം ചുവക്കുന്നതും നരമ്പുകൾ വലിഞ്ഞു മുറുകുന്നതും അവൾ കാണുന്നുണ്ടായിരുന്നു…

പെട്ടെന്ന് ആദിയുടെ കൈകളിൽ ദേവൂട്ടി കൈകൾ കൊരുത്തുകൊണ്ട് അരുത് എന്ന് തലയാട്ടി കണ്ണുകൾകൊണ്ട് പറഞ്ഞു….

“”എല്ലാവരും വന്നോളൂ”””

പൂജയ്ക്കുള്ള തയാറെടുപ്പോടെ മനയിലേക്ക് നടക്കാൻ ഒരുങ്ങവെ നാഥൻ തിരുമേനി എല്ലാവരെയും ഒന്ന് നോക്കികൊണ്ട് പറഞ്ഞു….

“”ആദിയും ദേവിയും എന്റെ ഒപ്പം വാന്നോളൂ,,,ബാക്കിയുള്ളവർ പിന്നാലെയും”””

ദിവ്യയെയും അവളുടെ അമ്മയെയും നാഥൻ തിരുമേനി കടുപ്പിച്ചൊന്നു നോക്കി..

നാഥൻ തിരുമേനിയുടെ സഹായത്തിനായി രണ്ടു ശിഷ്യന്മാർ ഒപ്പം ഉണ്ടായിരുന്നു…

ഏറ്റവും മുൻപിലായി നാഥൻ തിരുമേനിയും ആദിയും ആദിയുടെ കൈകൾ ചേർത്ത് ദേവൂട്ടിയും നടന്നു,,,പിന്നാലെ മറ്റു ബന്ധുക്കളും…

കണ്ടില്ലേ അവളുടെ ഒരു അഹങ്കാരം,അച്ഛനും അവരുടെ ഭാഗത്താണ് നമ്മൾ അന്യരൊന്നുമല്ലല്ലോ,,,

ഞാനും ഈ കുടുംബത്തിലെ ചോര തന്നെയല്ലെ പിന്നെന്താ ഞാനും അവരോടൊപ്പം പോയാൽ

ദിവ്യ അവളുടെ ദേഷ്യം മുഴുവൻ അവളുടെ അമ്മയുടെ അടുത്ത് തീർക്കുന്നുണ്ടായിരുന്നു…

“”ഒന്നടങ് പെണ്ണേ,,,അവളുടെ വിധി നമ്മൾ തീരുമാനിച്ചു കഴിഞ്ഞില്ലേ,,,””””

ദിവ്യയെ നോക്കി ക്രൂരമായി ചിരിച്ചുകൊണ്ട് അവർ പിന്നാലെ നടന്നു…

അന്ന് രാത്രിയായതിനാൽ ഒന്നും വ്യക്തമല്ലായിരുന്നു..

ചുറ്റും കണ്ണുകൾ ഓടിച്ചു കാണുകയായിരുന്നു ദേവൂട്ടി…..

“”ആദി ഗേറ്റുകൾ തുറക്ക്””

മനയുടെ മുൻപിൽ എത്തിയതും അടഞ്ഞു കിടക്കുന്ന ഗേറ്റിന്റെ മുൻപിൽ നിന്നുകൊണ്ട് നാഥൻ തിരുമേനി അദിക്ക് നിർദേശം കൊടുത്തു…

മുൻപിലേക്ക് രണ്ട് കാലടി വെച്ചുകൊണ്ട് ആദി രണ്ടു കൈകളും ഗേറ്റിന്മേൽ ശക്തിയായി അമർത്തികൊണ്ട് ഗേറ്റുകൾ തുറന്നു…

മനുഷ്യൻ അലമുറയിട്ടു കരയുന്ന ശബ്ദത്തോടെ രണ്ടു ഗേറ്റുകളും ഇരുസൈഡിലേക്ക് പോയി….

“”ആദി കയറ്”””

നാഥൻ തിരുമേനി ആദിയെ തന്നെ നോക്കി….

ആദിയുടെ കാലടികൾ ആ ഭൂമിയിൽ പതിഞ്ഞതും ഓരോന്ന് വീണുടയുന്ന ശബ്ദങ്ങൾ മനയുടെ അകത്തു നിന്നും പുറപ്പെട്ടു….

“”ആദിയുടെ പിന്നാലെ എല്ലാവരും അകത്തേക്ക് കയറി…

വീശിയ ഇളംകാറ്റ് പെട്ടെന്ന് അതി ശക്തിയായി വീശിയതും ആദി വേഗം ദേവൂട്ടിയെ ചേർത്തു പിടിച്ചു…..

കുറച്ചു കഴിഞ്ഞതും കാറ്റിന്റെ ശക്തിയൊന്ന് കുറഞ്ഞു….

അപ്പോഴേക്കും നിലത്ത് മൂന്നു വ്യൂഹങ്ങൾ വരച്ചുകൊണ്ട് നാഥൻ തിരുമേനി നടുക്കിരുന്നു…

ആദ്യത്തെയും രണ്ടാമത്തെയും വ്യൂഹം വെള്ള ചായങ്ങളാൽ തീർത്തത് ആയിരുന്നു….

മൂന്നാമത്തെ വ്യൂഹം ഇരുസൈഡിലും കാണുന്ന വെള്ള വ്യൂഹത്തിന് മധ്യത്തിലായി ഉയർത്തി ചുവപ്പു ചായങ്ങളാൽ വരച്ചിരുന്നു….

മണിക്കൂർ നീണ്ട പൂജയ്ക്ക് ശേഷം നാഥൻ തിരുമേനി മടിക്കുത്തിൽ നിന്നും ഒരു താക്കോൽ കൂട്ടം എടുത്ത് ആദിയുടെ നേർക്ക് നീട്ടി….

”’ആദി ഇത് വാങ്ങിക്കോ,,എന്നിട്ട് ഞാൻ പറയുമ്പോൾ നീ അകത്തേക്ക് പോയി മന തുറക്കണം”””

നാഥൻ തിരുമേനി നീട്ടിയ താക്കോൽ കൂട്ടം വാങ്ങിക്കൊണ്ട് ആദി തിരുമേനിയുടെ അരികിൽ തന്നെ നിന്നു….

ആദിയുടെ കൈകളിൽ ദേവൂട്ടിയുടെ പിടി മുറുകിയതും ,, അവൻ കണ്ണുകൾ ചിമ്മി ഒന്നുമില്ലെന്ന് പറഞ്ഞു….

“”ആദി പോയി തുറന്നോളൂ”””

നാഥൻ തിരുമേനി പറഞ്ഞതും ആദി ദേവൂട്ടിയെ ഒന്ന് നോക്കിക്കൊണ്ട് പോകാനായി തിരിഞ്ഞു….

ആദി മനയിലേക്ക് കയറികൊണ്ട് താക്കോൽ കൂട്ടം ഒഴിഞ്ഞു കിടന്ന ദാരത്തിലേക്ക് ഇട്ടു…

തുടരും…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : ശിവാലിക രുദ്രപ്രയാഗ്