ആദിദേവം, തുടർക്കഥ, ഭാഗം 17 വായിച്ചു നോക്കൂ…

രചന : ശിവാലിക രുദ്രപ്രയാഗ്

ഒരു ഞെട്ടലോടെ കണ്ണുകൾ തുറന്നുകൊണ്ട് അവൾ ചുറ്റും നോക്കി…

“”നീ രക്ഷപ്പെട്ടിട്ടില്ല””

ചുറ്റും കണ്ണുകൾ പായിക്കുന്ന ദിവ്യയെ ആദി ഒന്ന് നോക്കി..

“”നിന്റെ അച്ഛനും അമ്മയും കാലത്തു തന്നെ പോയിട്ടുണ്ട്,,മകൾ വീട്ടിൽ കാണുമെന്ന് പറഞ്ഞുകൊണ്ട്””

അവിടെ കിടന്ന ഒരു കസേര വലിച്ചു അവൾക്ക് അഭിമുഖമായി ഇട്ടുകൊണ്ട് അതിലെ പൊടി തട്ടി കളഞ്ഞുകൊണ്ട് അവൻ അതിലിൽ ഇരുന്നു…

“”ഞാൻ ഇന്നലെ പറഞ്ഞതിനെ പറ്റി ആലോചിച്ചോ നീ””

അവളുടെ വായിൽ നിന്നും ഇന്നലെ തിരുകി കയറ്റിയ തുണിഴകൾ വലിച്ചെടുത്തുകൊണ്ട് അവൾ പറയുന്നത് കേൾക്കാൻ ആയി അവൻ കാതോർത്തിരുന്നു

❤❤❤❤❤❤❤❤❤

“”ആദി എന്നെ ഒന്നും ചെയ്യരുത് പ്ലീസ്”””

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവനു മുന്നിൽ നിസ്സഹായതയോടെ അവൾ നോക്കി..

“”ഇല്ല നിന്നെ ഒന്നും ചെയ്യില്ല,പക്ഷെ എനിക്ക് അറിയണം എല്ലാം,,നീ എന്തിനാണ് എന്നെ സ്നേഹിക്കുന്നത് പോലെ അഭിനയിച്ചത് ..? പാവം എന്റെ അമ്മയെ കൊന്നത്….?? നീ എല്ലാം പറഞ്ഞേ പറ്റു ദിവ്യ,,അല്ലേൽ നിന്നെ ഇവിടെ തന്നെ കൊന്ന് കുഴിച്ചുമൂടും ഈ ആദിത്യൻ…”””

“”ഞാൻ പറയാം എല്ലാം”””

വിറയാർന്ന ചുണ്ടുകളോടെ പേടിച്ചു പേടിച്ചു അവൾ അവനോട് എല്ലാം പറഞ്ഞു തുടങ്ങി….

“”അച്ഛൻ…അച്ഛൻ പറഞ്ഞിട്ടാണ് ഞാനും അമ്മയും”””

ദിവ്യ പറഞ്ഞു കഴിയുന്നതിന് മുൻപേ ആദി ചാടി എഴുന്നേൽറ്റ് ദിവ്യയുടെ അരികിലേക്ക് പാഞ്ഞു ചെന്നു.മുടിയിൽ കുത്തി പിടിച്ചു.

“”വീണ്ടും കള്ളങ്ങൾ പറയുന്നോ”

അവന്റെ അലർച്ച നാലു ചുവരുകളിലും അലയടിച്ചു..

“””ആദി ഞാൻ പറയുന്നത് സത്യമാണ്…”””

അവളുടെ വാക്കുകൾ കേട്ട് വിശ്വാസം വരാതെ അവൻ തരിച്ചു നിന്നു..

“”അമ്മാവൻ എന്തിന്”””

അവന്റെ ഉള്ളിലെ സംശയം പുറത്തു വന്നു..

ദിവ്യ ചെറുപ്പം മുതലുള്ള ഓരോ കാര്യങ്ങൾ പറഞ്ഞു തുടങ്ങി…

“”ആദി ആദ്യം നിന്റെ അച്ഛൻ ആയിരുന്നു ലക്ഷ്യം.ഒരു ആക്സിഡന്റ് രൂപത്തിൽ ആ ലക്ഷ്യം വിജയിച്ചു.പിന്നീട് നിന്നെയും അപ്പച്ചിയെയും തമ്മിൽ അകറ്റണം അതായിരുന്നു,,ഒടുവിൽ അച്ഛൻ കണക്കു കൂട്ടിയത് പോലെ നടന്നു..നീ ഇവിടെ വളരുന്നത് നിനക്ക് ദോഷം ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് നിന്നെ ഞങ്ങളുടെ കൂടെ ആക്കി….”””

കേട്ടതെല്ലാം താങ്ങാൻ ആകാതെ അവൻ ദിവ്യയുടെ മുടികുത്തിൽ നിന്നും കൈകൾ അയച്ചുകൊണ്ട് ഒരു ആശ്രയത്തിനെന്നോണം കസേരയിൽ ഇരുന്നു.

“”എന്തിനായിരുന്നു ഇതെല്ലാം””

ഇടറിയ സ്വരത്തോടെ അവൻ ചോദിച്ചു..

“”ഈ തറവാടും സ്വത്തുക്കൾക്കും വേണ്ടിയാണ് അച്ഛൻ ഇതെല്ലാം”””

“”പാവം എന്റെ അമ്മയെ എങ്കിലും”””

വാക്കുകൾ പൂർത്തിയാക്കാതെ ഈറനണിഞ്ഞ മിഴികൾ തുടച്ചുകൊണ്ട് അവൻ എഴുന്നേൽറ്റു..

“”എങ്കിൽ പിന്നെ എന്നെ മാത്രം എന്തിനു വെറുതെ വിട്ടു പറ ദിവ്യ””

അവളുടെ അടുത്തേക്ക് അലറികൊണ്ട് വരുന്ന ആദിയെ നോക്കാൻ ആകാതെ അവൾ തല കുനിച്ചു…

“”പറയടി…”””

ദിവ്യയെ പിടിച്ചുലച്ചു കൊണ്ട് അവൻ അലറി..

“”ആങ്ങള ആങ്ങള എന്നും പറഞ്ഞു ഏതു നേരവും നടന്നതല്ലിയോ ,,സ്വത്തുവേണമെങ്കിൽ അമ്മ തരില്ലായിരുന്നോ ഉള്ളത് മുഴുവൻ,,എന്നിട്ടും എന്റെ അമ്മയെ വരെ,,അപ്പോൾ നിനക്ക് എന്നോടുള്ള പ്രണയവും അയാളുടെ പ്ലാൻ ആയിരുന്നോ”””

“”അല്ല,,നിക്ക് ഇഷ്ട്ടമായിരുന്നു ആദിയേട്ടനെ,,ഇത് അറിഞ്ഞപ്പോൾ ആദിയേട്ടനെ വിവാഹം കഴിച്ചാൽ കൊന്നു കളയുമെന്ന് അച്ഛൻ പറഞ്ഞു..പിന്നീട് അച്ഛന്റെ ആവശ്യം ആയി മാറുകയായിരുന്നു ഞാൻ ആദിയേട്ടനെ സ്നേഹിക്കുന്നത് പോലെ അഭിനയിക്കണം എന്ന്,,ഇതെല്ലാം ഈ സ്വത്തുക്കൾക്ക് മാത്രമാണ് എന്നാണ് ഞങ്ങളോട് പറഞ്ഞിരിക്കുന്നത്”””

“”ഇല്ല സ്വത്തുക്കൾക്ക് ആയിരുന്നേൽ ഇതിനോടകം അയാൾ എന്നെ കൊന്നേനെ,,,അയാളുടെ ലക്ഷ്യം മറ്റ് എന്തോ ആണ്,,എനിക്ക് അറിയണം അത്,,ദിവ്യ”””

ആദി പറയാൻ പോകുന്നത് എന്താണെന്ന് ദിവ്യയ്ക്ക് മനസ്സിലായിരുന്നു…

“”ആദി””

‘”നിന്റെ സഹായം വേണം എനിക്ക്”‘”

അവൾ എന്തു പറയുമെന്ന് അറിയാതെ അവളുടെ മറുപടിപ്പിക്കായി അവൻ കാതോർത്തു..

“”സഹായിക്കാം ആദി അച്ഛന്റെ നിർബന്ധപ്രകാരം ആണേലും ഞാനും നിന്നെ ചതിക്കാൻ കൂട്ടു നിന്നു..ഇങ്ങനേലും എനിക്ക് പരിഹാരം ചെയ്യണം”””

ദിവ്യയുടെ കാലിലെയും കയ്യിലെയും കെട്ടുകൾ അഴിച്ചുകൊണ്ട് ആദി കതക് തുറക്കാൻ പോയതും ദിവ്യ വിളിച്ചു..

“”ആദി അച്ചന്റെ അടുത്ത ഇര ദേവി ആണ്”””

അതും കൂടി കേട്ടതോടെ അവന്റെ ദേഷ്യം ഇരച്ചു കയറി..

“”നീ വാ””

ആദി അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി..

ആദി ദിവ്യയുമായി മുറ്റത്തേക്ക് എത്തുമ്പോൾ ദേവൂട്ടിയും ജാനു ചേച്ചിയും പൂമുഖത്ത് ഇരുന്ന് ഓരോ വിശേഷങ്ങൾ പറയുകയായിരുന്നു..ആദിയോടൊപ്പം നടന്നു വരുന്ന ദിവ്യയെ കണ്ടതും ദേവൂട്ടി വേഗം ചാടി എഴുന്നേൽറ്റു,,ആ കാഴ്ച്ച കണ്ട ജാനു ചേച്ചിയും..

“”ആദിയേട്ടാ “”

ദേവൂട്ടി എന്തോ പറയാൻ വരുന്നതിന് മുൻപ് തന്നെ ആദി കേൾക്കാൻ കൂട്ടാക്കാതെ വണ്ടിയിലേക്ക് കയറി. ഒപ്പം ദിവ്യയും.ആദിയുടെ കാർ പോകുന്നതും നോക്കി ദേവൂട്ടി വിങ്ങലോടെ നിന്നു.

“”ജാനുവേച്ചി,,,ആദിയേട്ടൻ എന്തേ എന്നോട് മിണ്ടാതെ പോയേ””

ആ അവഗണന അവൾക്ക് സഹിക്കുന്നതിലും അപ്പുറം ആയിരുന്നു…

“”ന്റെ ആദിയേട്ടൻ””വീണ്ടും അവൾ വഴിയിലേക്ക് കണ്ണും നട്ട് ഓരോന്ന് പുലമ്പി കൊണ്ടിരുന്നു…

“”മോളേ ആദിമോന് എന്തേലും അത്യാവിശ്യ കാര്യം കാണും അതാ പോയേ””

ദേവൂട്ടിയോട് ഓരോന്ന് പറഞ്ഞുകൊണ്ട് ജാനുചേച്ചി സമാധാനിപ്പിച്ചു.

❤❤❤❤❤❤❤❤❤

നേരം ഇരുട്ടിയിട്ടും ആദിയെ കാണാഞ്ഞിട്ട് ദേവൂട്ടിക്ക് ഒരു മനസമാധാനവും ഇല്ലായിരുന്നു.മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവായിരുന്നു അവൾ..

“”ന്റെ കുട്ടി ഇത് എത്ര നേരായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു,,,കുറച്ചു നേരം വന്നിരിക്ക് ഇവിടെ”””

ദേവൂട്ടിയെ നോക്കി ശകാരിക്കുമ്പോൾ ആയിരുന്നു ആദിയുടെ വണ്ടി വീട്ടു മുറ്റത്തേക്ക് വന്നത്.

“”ആദിയേട്ടാ “”

അവൻ ഡോർ തുറന്ന് ഇറങ്ങുന്നതിന് മുൻപ് തന്നെ ദേവൂട്ടി ഓടി പിടച്ചു അരികിൽ എത്തി…

“”എന്താ”””

ഓടി അണച്ചു വന്നു നിന്ന അവളെ നോക്കി ദേഷ്യത്തോടെയായിരുന്നു അവൻ ചോദിച്ചത്.

“”ആദിയേട്ടൻ എവിടായിരുന്നു ഇത്രെയും നേരം””

കെറുവിച്ചുകൊണ്ടുള്ള അവളുടെ നിൽപ്പ് കണ്ട് ഒന്നും മിണ്ടാതെ അവൻ അകത്തേക്ക് നടന്നു.

വാതിൽ പടിയിൽ എത്തിയതും അവൻ തിരിഞ്ഞു നിന്നു.

“”ജാനു ചേച്ചി എനിക്ക് നല്ല വിശപ്പുണ്ട് കഴിക്കാൻ എന്താണെന്ന് വെച്ചാൽ എടുത്തോളൂ,,ഞാൻ ഇപ്പോൾ വരാം”””

ജാനു ചേച്ചി ദേവൂട്ടിയെ ഒന്ന് നോക്കി,,അവൾ ഇപ്പോൾ കരയുമെന്ന മട്ടിൽ നിൽപ്പാണ്…

കുറച്ചു കഴിഞ്ഞതും ആദി മുറിയിൽ നിന്നും ഇറങ്ങി വന്നു,മുത്തശ്ശിയും മുത്തശ്ശനും നാഥൻ തിരുമേനിയോടൊപ്പം ഇന്ന് കാലത്ത് തറവാട്ടിലേക്ക് പോയിരുന്നു,,അതിനാൽ ജാനുചേച്ചി നിർബന്ധിച്ചു ആദിയോടൊപ്പം തന്നെ ദേവൂട്ടിയെയും ഇരുത്തി..

കഴിക്കുന്നതിനിടയിൽ ദേവൂട്ടി പല തവണ മുഖമുയർത്തി അവനെ നോക്കിയെങ്കിലും ഒരു നോട്ടം പോലും അവനിൽ നിന്നും പാറി വീണില്ല.

കഴിച്ചു കഴിഞ്ഞതും ഒന്നും മിണ്ടാതെ അവൻ എഴുന്നേൽറ്റു പോയി..

ഇന്ന് എന്തോ പണ്ടത്തെപ്പോലെ ആ മുറിയിലേക്ക് പോകാൻ അവളൊന്നു മടിച്ചു.

ദേവൂട്ടി ചെല്ലുമ്പോൾ ആദി കാര്യമായി ഓഫീസിലെ എന്തോ വർക്ക് ചെയ്യുവായിരുന്നു.

“”ഇല്ല ഇനിയും പോയി നാണം കെടാൻ വയ്യ””

സാരി തലപ്പു മാറ്റി കൈകൾ രണ്ടും വയറ്റിന്മേൽ പൊതിഞ്ഞു പിടിച്ചു..

“”ന്റെ മോൻ വിശമിക്കണ്ടാട്ടോ അച്ഛൻ നമ്മളോട് പിണങ്ങിയിട്ടൊന്നുല്ല”””

സ്വയം ആശ്വസിക്കാൻ എന്നോണം അവൾ പറഞ്ഞു..

മുറിയിൽ ദേവൂട്ടി വന്നത് അറിഞ്ഞിട്ടും ആദി ഒന്ന് തല പോലും ഉയർത്തി നോക്കിയില്ല..

ദേവൂട്ടി ഒന്നും മിണ്ടാതെ ബെഡ്ഷീറ്റ് നിലത്തു വിരിച്ചു കിടക്കാൻ തുടങ്ങിയതും പിൻ കഴുത്തിൽ ചൂടേറ്റ് അവളൊന്നു പൊള്ളി പിടഞ്ഞു.തിരിഞ്ഞു നിന്ന് ആ നെഞ്ചിലേക്ക് അവൾ ചാഞ്ഞു.പൊട്ടിക്കരച്ചിൽ ഏങ്ങലടികൾ ആയി മാറിയപ്പോൾ അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ കോരി എടുത്തു…

“”പേടിച്ചു പോയോ വീണ്ടും പഴയ ആദി ആയോ എന്ന് വിചാരിച്ചു”””

അവളുടെ കണ്ണുകളിലേക്ക് നോക്കിയിട്ടും ദേവൂട്ടി ഒന്നും മിണ്ടിയില്ല…

“”ന്റെ പെണ്ണേ നിന്നെ ഞാൻ പറ്റിച്ചത് അല്ലിയോ”””

അതും കൂടി കേട്ടപ്പോൾ ദേവൂട്ടി ആദിയെ തലങ്ങും വിലങ്ങും കൈകൾ കൊണ്ട് പിച്ചിയെയും മാന്തുകയും ചെയ്യാൻ തുടങ്ങി.

ആദി ദേവൂട്ടിയുടെ കൈകൾ രണ്ടും പിറകിൽ നിന്നും വരിഞ്ഞു ചുറ്റികൊണ്ട് അവളെ ചേർത്തു പിടിച്ചു..

“”ആദിയേട്ടാ മാറിക്കെ അങ്ങോട്ട്,,എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്”””

അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചിട്ടും അവൻ പിടി വിട്ടില്ല..

‘”അതെയോ എങ്കിൽ അതൊന്ന് കണ്ടിട്ട് തന്നെ ബാക്കി കാര്യം””

ദേവൂട്ടിയിൽ നിന്നും പിടി വിട്ടുകൊണ്ട് ആദി രണ്ടു കൈകളും മാറോട് പിണച്ചു കൊണ്ട് നിന്നു..

ദേവൂട്ടി ഒന്നും മിണ്ടാതെ നേരെ കട്ടിലിൽ ചെന്നു കിടന്നു..

ആദി അടുത്തു വന്നു കിടന്നിട്ടും അവൾ മൈൻഡ് ഇല്ലാതെ കിടന്നു…

അവന്റെ താടി രോമങ്ങൾ പിൻ കഴുത്തിൽ ഉരസിയതും ദേവൂട്ടി വേഗം ചാടി എഴുന്നേൽറ്റു.

“”ദേ ആദിയേട്ട മര്യാദക്ക് കി_ടന്നോണം””

ദേവൂട്ടി പറഞ്ഞതും അവൻ അവളെ വലിച്ചു അവനിലേക്ക് അടുപ്പിച്ചു ചുംബനങ്ങളാൽ മൂടി..

അവളുടെ പരിഭവങ്ങളും പിണക്കവുമെല്ലാം അവനിലെ ചുംബനത്തിൽ മറവിൽ ഓടി ഒളിച്ചു…

തുടരും….

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ശിവാലിക രുദ്രപ്രയാഗ്

Scroll to Top