ദേവരാഗം, നോവൽ, ഭാഗം 8 വായിക്കുക…..

രചന : ദേവിക

ഈശ്വർ അവളുടെ കൈ പിടിച്ചു കുറെ പെണ്ണുങ്ങളുടെ അടുത്ത് കൊണ്ടു പോയി നിർത്തി….

ഞാൻ വരുന്ന വരെ ഇവിടുന്ന് അനങ്ങി പോകരുത്…. കേട്ടലോ…..

അവൾ അവൻ പറയുന്നതിന് ഒക്കെ തലയാട്ടി…..

ഈശ്വർ ഫ്രണ്ട്സിന്റെ അടുത്ത് ആണെകിലും നോട്ടം മുഴുവൻ അവളുടെ മേലെ ആയിരുന്നു… അത് കാണുമ്പോൾ അവൾക്ക് കുളിരു കോരി…..

അവൻ നോക്കുന്നത് കണ്ടു കൂടെ ഉള്ളവർ അവനെ നോക്കി….

ഏതാടാ അത്…… നിനക്ക് വേണോ…. നമുക്ക് സെറ്റ് ആക്കട….. അവന്റെ ഫ്രണ്ട്സിൽ ഒരുത്തൻ ഈശ്വർ യാമിനിയെ തന്നെ നോക്കുന്നത് കണ്ടു അവളുടെ അടുത്തേക്ക് പോകാൻ നിന്നു…..

അവൻ അവന്റെ കൈ പിടിച്ചു വെച്ചു യാമിനിയോട് അവന്റെ അടുത്തേക്ക് വരാൻ തല കൊണ്ടു കാ_ണിച്ചു…..

അവൾ അപ്പൊ തന്നെ അവന്റെ അടുത്തേക്ക് വന്നു……

എന്റെ ഭാര്യ ആണ് യാമിനി…… അവളുടെ അരയിലൂടെ കൈകൾ ഇട്ടു അവൻ പറഞ്ഞു……

മറ്റവൻ ആണെകിൽ നേരത്തെ അവനോട് അങ്ങനെ ഒന്നും പറയണ്ട എന്നു തോന്നി പോയി….

അവൻ അവൾക്ക് നേരെ കൈ നീട്ടി…….

ഈശ്വറിന്റെ ഒരു നോട്ടത്തിൽ അവൻ കൈ പിൻവലിച്ചു……

യാമിനി അപ്പോഴും ഈശ്വർ അവന്റെ ഭാര്യ ആണെന്ന് പറഞ്ഞതിന്റെ ഷോക്കിൽ ആയിരുന്നു……

അവനെ തന്നെ നോക്കി നിന്നു പോയി… വയറിൽ ഇരിക്കുന്ന കൈ അരയിലെ ചെരടിൽ മുറുകിയപ്പോൾ ആണ് അവൾ നോട്ടം തെറ്റിച്ചത്….

അവന്റെ മുഖത്തേക്ക് നോക്കുന്നതിനു പകരം അവൾ ആദ്യം ചുറ്റിലും നോക്കി… ആരും ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടതും അവൾ അവനെ നോക്കി…….

അവൻ അവളുടെ കൈ പിടിച്ചു ആരും കാണാത്ത ഒരു മൂലേക്ക് കൊണ്ടു പോയി നിർത്തിച്ചു……

അവള് ആള് കൊളളല്ല…… നമ്മുടെ ഈശ്വർ അല്ലേ പോയത്……. എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല….. അവനെ ഇങ്ങനെ വലയിൽ വീഴ്ത്താൻ പറ്റിയെങ്കിൽ അവൾ ചില്ലറക്കാരി അലല്ലോ മോനെ…… അവന്റെ ഫ്രഡ്സ് അവർ പോകുന്നത് നോക്കി പറഞ്ഞു……

അവൻ അവളെ മൂലേക്ക് കൊണ്ടു നിർത്തി….

അവൾ പേടിയോടെ ചുറ്റും നോക്കി…. അവനെ നോക്കുമ്പോൾ അവൾക്ക് അവളെ തന്നെ നഷ്ട്ടം ആകുന്ന പോലെ തോന്നി.. അവളുടെ അരയിൽ പിടിച്ചു ഒന്നു പൊക്കി ചെറിയ ഒരു ടേബിളിൽ ഇരുത്തി…… അവളുടെ സാരി അവൻ പൊക്കി അര വരെ കെറ്റി വെച്ചു…. അവൾ പേടിയോടെ അവന്റെ കൈയിൽ മുറുകെ പിടിച്ചു….

ഉമിനീർ ഇറക്കി അവന്റെ കണ്ണിൽ തന്നെ നോക്കി നിന്നു…. അവന്റെ കൈകൾ അവളുടെ അരയിൽ ചുറ്റി വെച്ച ചരടിൽ പിടിച്ചു വലിച്ചു…….

കുറെ നാളായി ഇതു ഒന്നു പൊട്ടിച്ചു കളയണം എന്നു ആലോചിക്കുന്നത്…. ഇപ്പോഴാണ് tym കിട്ടിയത്…. അവൻ അതു എടുത്തു ദൂരേക്ക് എറിഞ്ഞു… അവളുടെ കണ്ണിൽ നോക്കി അവന്റെ കൈകൾ ഒന്നു മണത്തു…..

വിയർപ്പിന്റെ മണം………. അതും പറഞ്ഞു അവൻ വിരലുകൾ നുണഞ്ഞു…….

ബാക്കി വിട്ടിൽ ചെന്നിട്ട്… എനിക്ക് പകുതിക്ക് വെച്ചു നിർത്തുന്ന സ്വഭാവം ഇല്ല… ദേ… പിന്നെ തൊട്ടത്തിനും പിടിച്ചതിനും പേര് പറഞ്ഞു കരഞ്ഞു എന്റെ മുന്നിൽ നിന്നും ഓടി നടക്കാൻ ആണ് പ്ലാൻ എങ്കിൽ കെട്ടിയിട്ടു ഞാൻ എടുക്കും….. രണ്ടു മൂന്ന് ഹോട് വീഡിയോസ് കണ്ടു ത്രില്ലിൽ നിക്കാണ്….

നിന്നേ കണ്ടപ്പോൾ അവര് ഒന്നും അല്ലെന്ന് തോന്നി പോവാ……ഇപ്പോ ഇതു മതി………

അതും പറഞ്ഞു അവൻ കുനിഞ്ഞു അരക്കെട്ടിൽ പിടിച്ചു അവളുടെ പൊക്കിളിൽ പല്ലുകൾ ആഴ്ത്തി…… അവന്റെ ഉമിനീരാൽ നിറച്ചു എടുത്തു…… അവൻ അവളെ നോക്കുമ്പോൾ കണ്ണുകൾ അടച്ചു പിടിച്ചു നിക്കാ…..

ഇങ്ങനെ ഒരു പൊട്ടി……….. അവൻ അതും പറഞ്ഞു അവളുടെ മുഖത്തെക്ക് ഊതി……

അവൾ കണ്ണ് ചിമ്മി തുറന്നു…….

അവൻ അവളെ അരയിൽ പിടിച്ചു നിലത്തു നിർത്തി…..

എന്തെങ്കിലും കഴിക്കാൻ വേണോ……..

മ്മ്മ്…..

അവൻ ഒന്നു ചിരിച്ചു നൂഡിൽസിന്റെ പ്ലേറ്റ് അവൾക്ക് നേരെ നീട്ടി…

അവൾ അവനെ ഒന്നു നോക്കി വിശപ്പ് കാരണം കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല…….

ഇപ്പോഴും അവര് നിൽക്കുന്ന സ്ഥലത്തു ആരും ഇല്ലാത്ത കാരണം യാമിനി കൈ കൊണ്ടു കഴിക്കാൻ തുടങ്ങി…… അവളുടെ ഓരോ പ്രവർത്തി കണ്ടു ഈശ്വറിനു ചിരി അടക്കാൻ പറ്റുന്നുണ്ടായില്ല….

അവൾക്ക് അതിന്റ രുചി ഒന്നും പിടിക്കുന്നുണ്ടായില്ല എങ്കിലും വിശപ്പ് കൊണ്ടു കുത്തി കയറ്റി കഴിച്ചു കൊണ്ടിരുന്നു…. വിശപ്പ് ഒന്ന് അടങ്ങിയപ്പോൾ ആണു യാമിനിക്ക് സ്ഥലകാല ബോധം വന്നതു….

അവൾ അപ്പൊ തന്നെ തല പൊക്കി ഈശ്വറിനെ നോക്കി…… അപ്പൊൾ അവൻ അവളെ തന്നെ നോക്കി ഇരിക്കയിരുന്നു… അവന്റെ കണ്ണുകൾ അവളുടെ ചുണ്ടിൽ പറ്റി പിടിച്ചു ഇരിക്കുന്ന നൂഡിൽസിൽ ആണു…. അവൻ പെട്ടന്ന് തന്നെ അവളുടെ അടുത്തേക്ക് വന്നു അവളുടെ കവിളിൾ അമർത്തി പിടിച്ചു നാവു കൊണ്ടു അവളുടെ എച്ചിൽ പതിയെ എടുത്തു…. അതിന്റ മറു അറ്റം അവളുടെ വായിൽ ആയതും ഈശ്വർ അവന്റെ നാവു കൊണ്ടു അവളുടെ പല്ലുകളിൽ തൊട്ടു….

അതിന്റ അറ്റവും അവൻ കടിച്ചു എടുത്തു….

അവളുടെ മുഖത്തു നോക്കി പതിയെ ചുണ്ടുകൾ നനച്ചു…….. യാമിനി അവന്റെ നോട്ടം താങ്ങാൻ ആവാതെ പെട്ടന്ന് തന്നെ വാഷ്റൂമിൽ കേറി…….

അവൻ അവളെ തന്നെ നോക്കി നിന്നു…………

നിന്നെ വെറുക്കാൻ പറ്റുന്നില്ലല്ലോടീ പെണ്ണെ…..

നിന്റെ ഈ പൂച്ച സ്വഭാവം ആണു നിന്നിലേക്ക് എന്നേ പിടിച്ചു വലിക്കുന്നതു……..

അങ്ങനെ ഇപ്പോ നിന്നേ ഒരു നന്ദനും ദേവനും കൊണ്ടു പോണ്ട….. നിന്നേ എനിക്ക് വേണം…..

ഈ ചെകുത്താനു വേണം….. എന്റെ മാത്രം ആയിട്ട്……….

അവൻ അവൾ കഴിച്ച പാത്രം എടുത്തു അവൾ കഴിച്ച പോലെ കൈകൾ കൊണ്ടു കഴിച്ചു വിരലുകൾ നുണഞ്ഞു അവൾ പോയ വഴിയേ നോക്കി നിന്നു……..

ഈശ്വർ വാഷ് ചെയ്തു വന്നിട്ടും അവളെ കാണാതെ ആയപ്പോൾ അവളുടെ അടുത്തേക്ക് പോകാൻ ആയി നിലക്കായിരുന്നു ഈശ്വർ… അപ്പോഴാണ് ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്ന അവളെ കണ്ടതു…

അവൾ ഇറങ്ങിയതും അവളുടെ സാരി തലപ്പ് കൊണ്ടു അവൾ അവളുടെ കവിളിലും കൈയിലും കൊണ്ടു തുടച്ചു……..

കൈ പൊക്കിയപ്പോൾ അവളുടെ അര ഭാഗം മൊത്തം കാണാം…….

ഇതു ഒന്നും നോക്കാതെ പെട്ടന്ന് തുടക്കാനു യാമിനി…

ഇവളെ ഇന്ന് ഞാൻ…………

ഈശ്വർ അവളുടെ അടുത്തേക്ക് പാഞ്ഞു…..

പിന്നെ ഒന്നും നോക്കിയില്ല അവളെ എടുത്തു പൊക്കി കാറിലേക്ക് ഇട്ടു…… വിട്ടിൽ ചെന്നിട്ട് അവളെ പൊക്കി ബെഡിലേക്ക് ഇട്ടു…..

അവളുടെ സാരി വലിച്ചു മാറ്റി…… യാമിനി കണ്ണുകൾ രണ്ടും ഇപ്പോ വീഴും എന്ന അവസ്ഥ ആയി…….

അതെ…. ഇതു എനിക്ക് കാണാൻ ഉള്ളത് ആണു….നാട്ടുകാർക്ക് ഉള്ളത് അല്ലാ…….

എന്റെ എന്നു പറയുന്ന എന്തും മറ്റുള്ളവർ നോക്കുന്നത് പോലും എനിക് ഇഷ്ട്ടമല്ല……..

അതും പറഞ്ഞു അവൻ അവളുടെ അരയിൽ അമർത്തി കടിച്ചു എഴുനേറ്റു…

ആഹ്ഹ്ഹ്…. അവൾ അരയിൽ തടവി എഴുനേറ്റു……

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഈശ്വർ തലയിൽ കൈ വെച്ചു ഓരോ പഴയ ഓർമ്മകൾ ഓർത്തു കിടക്കുമ്പോൾ ആണു അമ്മ ജാനകി അവനെ വിളിച്ചത്….

ഇനിയും നീ അവളെ ഓർത്തു ഇരിക്കാനോ……

എത്ര നാളന്നു വെച്ച ഇതു….. എനിക്ക് പ്രായം ആയി വരാന്…… നിന്റെ ഈ കോലം കണ്ടു അച്ഛൻ ഇപ്പോൾ വീട്ടിലെക്ക് പോലും വരുന്നില്ല….

അമ്മ പറയുന്നത് മോൻ ഒന്നു കേൾക്ക്… ആ നാരായൻ കൊണ്ടു വന്ന ആലോചന ഒന്നു നോക്ക് നമക്ക് പറ്റിയ ഒരു കൂട്ടരു ആണ്….

അത്രയും നേരം സമാധാനം ആയി നിന്നവൻ പെട്ടന് ദേഷ്യം വന്നു……

ഒന്നു നിർത്തുന്നുണ്ടോ ഇതു… എത്ര വട്ടം പറയണം… അമ്മ എന്നാ വിളിച്ച വാ കൊണ്ടു എന്നേ മാറ്റി വിളിപ്പിക്കരുത്… അമ്മ ആരെ മറക്കണം എന്നാ ഈ പറയുന്നേ….. എന്റെ യാമിനിയോ…

അതോ ഞാൻ ഒരിക്കൽ പോലും കാണാത്ത എന്റെ കുഞ്ഞിനെയോ….

അതിന് ഈ ഈശ്വർ ചാവണം…..

ഞാൻ കൊണ്ടു വരും അവരെ….. അത് എന്ത് നെറികേട്ട കളി കളിച്ചിട്ട് ആണെകിൽ പോലും……

എല്ലാവരും കൂടി ചേർന്നിട്ട് അല്ലേ എന്റെ ജീവിതം തകർത്തതു…..

ഞങ്ങൾ എന്ത് തകർത്തു എന്നാ നീ ഈ പറയുന്നേ…..കല്യാണം കഴിഞ്ഞിട്ടും നീ എന്തിനാ ധന്യയുടെ പിന്നാലെ പോയത്….. അപ്പൊ അവൾക്കും തോന്നിയിട്ടു ഉണ്ടാകും കാമുകന്റെ കൂടെ പോകാൻ….

ഇനിയെങ്കിലും നീ അതൊക്ക മറക്കു…. നിനക്ക് നിന്റെ വഴി… അവൾക് അവളുടെ വഴി………

നിർത്തു…. . എന്റെ യാമിനിയെ മറന്ന് ഈ ഈശ്വർ ഒരു പെണ്ണിന്റ പിന്നാലെ പോയിട്ട് ഇല്ല…

ഇനി പോവുകയും ഇല്ല….. നിങ്ങളുടെ എല്ലാവരുടെയും വാക്ക് കേട്ട് ഞാൻ മിണ്ടാതെ ഇരുന്നു… ഇനി എന്നേ കൊണ്ട് പറ്റില്ല….

എനിക്ക് എന്റെ കുടുംബം വേണം….. എനിക്ക് ജീവിക്കണം…… ഓരോ കുഞ്ഞുങ്ങളെയും കാണുമ്പോൾ എന്റെ നെഞ്ചു പിടയാ…….

ഞാൻ പോവാ….. കുറച്ചു ദിവസത്തെക്ക്…

അമ്മ അച്ഛനോട് പറഞ്ഞേക്ക് ഓഫീസിലെ കാര്യം നോക്കാൻ.. എന്നേ അനേഷിച്ചു വരണ്ട……..

അതും പറഞ്ഞു ഈശ്വർ അവന്റെ റൂമിലേക്ക് കേറി……

സങ്കടം എത്ര തന്നെ ഉള്ളിൽ കൊണ്ടു നടന്നലും ഈ റൂമിലേക്ക് കേറുമ്പോൾ അവനു അവനെ തന്നെ നഷ്ടപെടുന്ന പോലെയാണ്…… അവൻ അവന്റെ ഫോണിൽ ഉള്ള അവരുടെ കല്യാണ ഫോട്ടോ എടുത്തു നോക്കി…..വർഷം എത്ര കഴിഞ്ഞാലും നീ എനിക്കായ് തന്ന പ്രണയം എന്നിൽ ഇപ്പോഴും പുതമയോടെ ഉണ്ട്….. അവൻ നിധി പോലെ സൂക്ഷിച്ചു വെച്ചേക്കുന്ന ഒരു ചെറിയ ബോക്സ്‌ എടുത്തു….. അത് തുറന്നു നോക്കി….. അതിൽ ഉള്ള പ്രെഗ്നസി കിറ്റിലെ രണ്ടു വരകൾ കാണുമ്പോൾ അവനു അവനെ തന്നെ നഷ്ട്ടപെടുന്ന പോലെ തോന്നി…..

അവന്റെ കണ്ണുനീർ തുള്ളി അതിലേക്ക് ഉറ്റു വീണു…..

എന്റെ കൊച്ചു ആണു ആണോ പെണ്ണു ആണോ എന്നു പോലും അറിയാത്ത ഗതികേട്ട അച്ഛൻ ആയി പോയില്ലോ ഞാൻ……. നിങ്ങൾ രണ്ടു പേരെയും എനിക്ക് വേണം….ഇനി ഇവിടെ നിന്നാൽ എനിക്ക് എന്നേ തന്നെ നഷ്ട്ടപെട്ടു പോകും……

ശെരിയാ…… നീ എന്നോട് എല്ലാം മറച്ചു വെച്ചു…….

നമ്മുടെ കുഞ്ഞു നമക്ക് ഇടയിൽ വരുന്ന കാര്യം വരെ…… നിന്നേ ഒന്നു ചേർത്ത് പിടിക്കാൻ പോലും ഭാഗ്യം ഇല്ലാത്തവൻ ആയി പോയി ഞാൻ…. നീ പണ്ടും അങ്ങനെ ആണലോ…..

എല്ലാം മനസ്സിൽ വെക്കും….. ഒന്നും ആരോടും പറയില്ല….. അത് കൊണ്ട് അല്ലേ നീ കേശവിന്റെ കാര്യം എന്നോട് മറച്ചു പിടിച്ചത്…… അന്നും ഇന്നും എന്റെ മനസ്സിൽ നീ അല്ലാതെ വേറെ ഒരു പെണ്ണ് പോലും ഉണ്ടായിട്ടില്ല…… നമുക്ക് ഇടയിൽ കളിച്ചതു അത് ആരായാലും അവരെ ഞാൻ വെറുതെ വിടില്ല……….. ധന്യ….. അവൾ…

അവൾ ആണു……… ഈശ്വർ ഓരോന്നും ഒറ്റക്ക് ഇരുന്നു പറഞ്ഞു കൊണ്ടിരുന്നു…….

അവന്റെ മുഖം ദേഷ്യത്താൽ ചുമന്നു……

ഫോണിലെ റിങ്ടോൺ ആണു അവനെ ചിന്തയിൽ നിന്നും എഴുനെല്പിചതു…..

മാധവ് പറയുന്നത് കേട്ട് വിശ്വാസം വരാതെ ഈശ്വർ എഴുനേറ്റു…… സന്തോഷം കൊണ്ടു അവനു എന്താണ് എന്നു പറയേണ്ടതു എന്നു പോലും അറിയുന്നുണ്ടായില്ല….. അവൻ ഒരു തേങ്ങലോടെ മറുപടി പറഞ്ഞു വെച്ചു……….

എന്റെ കൈയെത്തും ദൂരത്തു ഉണ്ട് പെണ്ണെ നീ…..

ഞാൻ വരാണ്…..എന്റെ ജീവനെയും ജീവിതവും തേടി.. നിന്റെ മാത്രം ചെകുത്താൻ………

ഈശ്വർ അവളുടെ ഫോട്ടോയിൽ അമർത്തി ചുംബിചിട്ട് കുറച്ചു ഡ്രസ്സ്‌ പാക്ക് ചെയ്തു ഇറങ്ങി……

തുടരും…….

എല്ലാവർക്കും കൺഫ്യൂഷൻ ഉണ്ടെന്നു അറിയാം……

ഇനി കുറച്ചു പാർട്ട്‌ പാസ്റ്റ് ആണു… സപ്പോർട്ട് ചെയുന്ന എല്ലാവർക്കും ഒത്തിരി താങ്ക്സ്…….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ദേവിക