ആദിദേവം, തുടർക്കഥ, ഭാഗം 18 വായിക്കുക….

രചന : ശിവാലിക രുദ്രപ്രയാഗ്

“”ആദിയേട്ടാ മാറിക്കെ അങ്ങോട്ട്,,എനിക്ക് നല്ല ദേഷ്യം വരണുണ്ട്”””

അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചിട്ടും അവൻ പിടി വിട്ടില്ല..

‘”അതെയോ എങ്കിൽ അതൊന്ന് കണ്ടിട്ട് തന്നെ ബാക്കി കാര്യം””

ദേവൂട്ടിയിൽ നിന്നും പിടി വിട്ടുകൊണ്ട് ആദി രണ്ടു കൈകളും മാറോട് പിണച്ചു കൊണ്ട് നിന്നു..

ദേവൂട്ടി ഒന്നും മിണ്ടാതെ നേരെ കട്ടിലിൽ ചെന്നു കിടന്നു..

ആദി അടുത്തു വന്നു കിടന്നിട്ടും അവൾ മൈൻഡ് ഇല്ലാതെ കിടന്നു…

അവന്റെ താടി രോമങ്ങൾ പിൻ കഴുത്തിൽ ഉരസിയതും ദേവൂട്ടി വേഗം ചാടി എഴുന്നേൽറ്റു.

“”ദേ ആദിയേട്ട മര്യാദക്ക് കിടന്നോണം””

ദേവൂട്ടി പറഞ്ഞതും അവൻ അവളെ വലിച്ചു അവനിലേക്ക് അടുപ്പിച്ചു ചുംബനങ്ങളാൽ മൂടി..

അവളുടെ പരിഭവങ്ങളും പിണക്കവുമെല്ലാം അവനിലെ ചുംബനത്തിൽ മറവിൽ ഓടി ഒളിച്ചു…

💙💙💙💙

ആദിയുടെ നാവിൽ നിന്നും കേട്ട ഓരോ സത്യങ്ങളും വിശ്വസിക്കാൻ ആവാതെ നിക്കയായിരുന്നു ദേവൂട്ടി….

“‘നാഥൻ തിരുമേനിയോ നിക്ക് ഇത് വിശ്വസിക്കാൻ വയ്യ ആദിയേട്ടാ,,,”””

“”ഇത് തൽക്കാലം വേറാരും അറിയണ്ട”””

ആദി അവളെ ഓർമിപ്പിച്ചു.

മാസങ്ങൾ കടന്നു പോകുന്നതിനോടൊപ്പം നാഥൻ തിരുമേനിയുടെ ഓരോ നീക്കങ്ങളും ആദി വീക്ഷിക്കുവായിരുന്നു.ഏഴാം മാസത്തെ ചടങ്ങിൽ ദേവൂട്ടി വീട്ടിലേക്ക് പോയെങ്കിലും,,ആദിയെ പിരിഞ്ഞിരിക്കാൻ വയ്യാത്തതിനാൽ ദേവൂട്ടി പുതുശ്ശേരി തറവാട്ടിലേക്ക് തിരിച്ചു വന്നു….

വൈകുന്നേരം പൂമുഖത്തെ ചാരു കസേരയിൽ കണ്ണുകൾ അടച്ചിരുന്ന് ഓരോന്ന് ആലോചിക്കുകയായിരുന്നു ആദി.പെട്ടന്ന് അവന്റെ മനസ്സിലേക്ക് അന്ന് മനയിൽ പോയ കാര്യങ്ങൾ തെളിഞ്ഞു വന്നു..

“”നാളുകൾ കടന്നു പോയിട്ടും ഞാൻ ചെയ്യണ്ട കർമ്മം എന്താണെന്ന് ആ പുകചുരുളുകൾ എന്നെ അറിയിച്ചില്ലല്ലോ”””

ആദി എഴുന്നേൽറ്റു പുറകിലെ മനയിലേക്ക് നടന്നു.ചുറ്റും ഒന്ന് നോക്കി…

“”ഇല്ല ആരുമില്ല ഇവിടെ”””

അകത്തേക്ക് കയറികൊണ്ട് എന്തോ ഉൾപ്രേരണയാൽ വാതിലുകൾ തള്ളി നോക്കിയതും അവനു മുൻപിൽ ആ വാതിലുകൾ തുറക്കപ്പെട്ടു…

അകത്തേക്ക് കയറിയ ആദിയുടെ നാസികത്തുമ്പിൽ മുല്ലപ്പൂവിന്റെ ഗന്ധം നിറഞ്ഞു.

മുന്നോട്ട് നീങ്ങുമ്പോൾ അവന്റെ ഉള്ളിൽ ഇരുന്ന് ആരോ എന്തൊക്കെയോ പറയുന്നത് പോലെ അവനു തോന്നി…

“””ഒന്നും വ്യക്തമല്ല….”””

അവൻ കാതോർത്തുകൊണ്ട് മുന്നിലേക്ക് നടന്നു…

മുന്നിലെ കാഴ്ച്ച കണ്ട ആദി ഒരു നിമിഷം അമ്പരന്നു…

“”ഇവിടെ അന്ന് കണ്ട ആ മുറി എവിടെ””””

ആദി ചുറ്റും നോക്കിയിട്ടും വെറും ചുവരുകൾ മാത്രമായിരുന്നു അവിടെ….

ആദി എല്ലാ മുറികളിലും കയറി നോക്കിയിട്ടും അവിടെ നിന്നും ഒന്നും തന്നെ കിട്ടിയില്ല…

കുലുക്ഷിതമായ മനസ്സോടെ ആയിരുന്നു ആദി തിരിച്ചു മനയിൽ നിന്നും ഇറങ്ങിയത്…

“”എന്താണ് എന്റെ ചുറ്റും നടക്കുന്നത്…

ഒരു വശം സ്വന്തമായ അമ്മാവൻ ചതിക്കുന്നു..

മറു വശം ഏതോ മായകൾ….

“”ആദിക്ക് തലയാകെ പെരുക്കുന്നത് പോലെ തോന്നി..

പുറത്തെ ചെമ്പകമരത്തിന്റെ കല്ലുകൾ വെച്ചു പാകിയ തിട്ടയിൽ ഇരുന്നുകൊണ്ട്..കൈകൾ രണ്ടും തലയിൽ പിണച്ചുകൊണ്ട് ആദി കുറച്ചുനേരം താഴേക്ക് നോക്കിയിരുന്നു.എവിടെ നിന്നോ വെള്ളം ഇളകുന്ന ശബ്ദം കേട്ടുകൊണ്ടാണ് ആദി തലയുയർത്തി ചുറ്റും നോക്കിയത്…

“”ഇവിടെ പുഴയോ കുളമൊ ഒന്നും തന്നെ ഇല്ലല്ലോ പിന്നെ എവിടുന്നോ ഈ ശബ്ദം……”””

ആദി വീണ്ടും ചുറ്റും നോക്കി…..

കാതുകൾ കൂർപ്പിച്ചുകൊണ്ട് ആദി ഇരുന്നിടത്തു നിന്നും എഴുന്നേൽറ്റ് ശബ്ദം കേട്ട ഭാഗത്തേക്ക് നീങ്ങി….

“”എവിടെ നിന്നാണ് ഈ ശബ്ദം”””

ചുറ്റും ഒന്നും കാണുന്നില്ലേലും അവന്റെ കാതുകളിൽ തൊട്ടടുത്ത് ശബ്ദം കേട്ടുകൊണ്ടിരുന്നു..

ആദി സംശയത്തോടെ തറയിലേക്ക് നോക്കി..

അവന്റെ കാലുകളിൽ ഇരപ്പ് പോലെ അനുഭവപ്പെട്ടതും മുട്ടുകൾ കുത്തി ആദി നിലത്തേക്ക് ഇരുന്നു.കാതുകൾ തറയിൽ മുട്ടിച്ചു..

ഉള്ളിൽ ഇടിച്ചു കുത്തി വെള്ളം ഒഴുകുകയാണ്.

ആദി കൈ കൊണ്ട് നിലത്തു കിടന്ന കരിയിലകളെല്ലാം പെറുക്കി മാറ്റി…

മുന്നിലെ കാഴ്ച കണ്ടതും ആദി സംശയത്തോടെ ചാടി എഴുന്നേൽറ്റു..

അവിടെയൊരു കിണറിന്റെ മൂടി ആയിരുന്നു..

തുറക്കണോ വേണ്ടായോ എന്ന ചിന്തയിൽ ആയിരുന്നു ആദി.പിന്നെ രണ്ടും കല്പിച്ചുകൊണ്ട് ആദി ആ മൂടി തുറക്കാൻ ശ്രമിച്ചു.കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ ആദി ആ മൂടി തുറന്നു മാറ്റി.അവൻ ഉദ്ദേശിച്ചത് പോലെ ഒരു കിണർ ആയിരുന്നു അത്.

വെള്ളം കാണാൻ കഴിയുന്നുണ്ടായിരുന്നില്ല

അപ്പോഴാണ് ആദി ശ്രദ്ധിച്ചത് മുകളിൽ ചുവന്ന കളറിൽ എന്തോ ആണെന്ന്.കുറച്ചു ദൂരെ മാറി നിന്നുകൊണ്ട് ആദി മുട്ടുകുത്തി കൈ എത്തി പിടിച്ചു കൊണ്ട് അതിലിൽ തൊട്ടു.ആദി തൊട്ടതും നിറയെ മഞ്ചാടികൾ കിണറിന്റെ ഉള്ളിലേക്ക് വീണു…

പെട്ടന്നായിരുന്നു അവിടെ കാറ്റു ആഞ്ഞു വീശിയത്.മരത്തിന്റെ ചില്ലകളെല്ലാം കാറ്റിന്റെ ശക്തിയിൽ ഒടിഞ്ഞു നിലത്തു വീണു.

ചെമ്പക മരം പൂക്കൾ പൊഴിച്ചുകൊണ്ട് നിലം പതിച്ചു..

കാറ്റിന്റെ വേഗതയിൽ ആദിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..

ആദി ചുറ്റും നോക്കി എങ്ങോട്ടും പോകാൻ കഴിയുന്നില്ല ആദിക്ക്.

കാലടികൾ പതറുന്നുണ്ടായിരുന്നു.

കിണറ്റിലേക്ക് വീഴാൻ പോകുന്നത് പോലെ.അവന്റെ കാലടികൾ കിണറിന്റെ വക്കോളം എത്തിയിരുന്നു.

“”ദേവൂട്ടി”‘

അവന്റെ മനസ്സ് മന്ദ്രിച്ചെങ്കിലും കിണറിലേക്ക് വീണ അവന്റെ മുന്നിൽ നിറവയറുമായി നിൽക്കുന്ന തന്റെ പാതിയുടെ രൂപം ആയിരുന്നു.

ആദി വീണതും തനിയെ ആ കിണറിന്റെ മൂടി അടഞ്ഞു.കാറ്റിന്റെ വേഗത കുറഞ്ഞു.പ്രകൃതി പോലും ശാന്തമായി.നിലം പതിച്ച ചെമ്പക മരം ഉയർത്തെഴുന്നേൽറ്റു.അടർന്നു വീണ ചെമ്പകപ്പൂക്കൾ കിണറിന്റെ മുടിയിൽ സ്ഥാനം പിടിച്ചു…

💙💙💙

“”ജാനുവേച്ചി ആദിയേട്ടനെ കണ്ടോ””

നിറവയറുമായി ദേവൂട്ടി മുറ്റത്തെല്ലാം നോക്കി കൊണ്ട് അകത്തേക്ക് വിളിച്ചു ചോദിച്ചു.

“”നേരുത്തെ ഉമ്മറത്തു ഇരിപ്പുണ്ടായിരുന്നു കുഞ്ഞേ””

ജാനുചേച്ചി അടുക്കളയിൽ നിന്നും സാരി തലപ്പിൽ കൈകൾ തുടച്ചുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി വന്നു..

“”ഇവിടെങ്ങും ഇല്ല ചേച്ചി””

ദേവൂട്ടി വീണ്ടും ചുറ്റിലേക്ക് കണ്ണുകൾ പായിച്ചു.ഉള്ളിൽ എന്തോ സങ്കടം നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.

***************

ഇരുട്ടിന്റെ ഉള്ളറയിലേക്ക് ആയിരുന്നു ആദി പോയി കൊണ്ടിരുന്നത്.

“”ഈ കിണറിന് ഇത്രെയും ആഴം ഉണ്ടായിരുന്നോ….”””

ആദി മുകളിലേക്ക് നോക്കിയതും ഒരു തരി വെട്ടം പോലും ഇല്ല.അവന്റെ മനസ്സ് നിറയെ ദേവൂട്ടിയും മുഖം പോലും കാണാത്ത കുഞ്ഞുമായിരുന്നു.

“”മരണം””

അതല്ലാതെ തന്റെ മുന്നിൽ മറ്റു വഴികൾ ഇല്ല

അവൻ ഓർത്തു…

ആദിയുടെ ഉള്ളിൽ ദേവൂട്ടിയെ കുറിച്ചുള്ള ചിന്തകളും ഭയവും കൊണ്ട് നിറഞ്ഞിരുന്നു.

ശ്വാസം പോലും പുറത്തേക്ക് വിടാൻ കഴിയുന്നില്ല

ഗ്രന്ഥികൾ എല്ലാം വരിഞ്ഞു മുറുകുന്നത് പോലെ.ആദിയുടെ കണ്ണുകൾ അടഞ്ഞു പോയി….

💠💠💠💠💠

“”നേരം ഇത്രായിട്ടും ആദിയേട്ടനെ കാണുന്നില്ലല്ലോ ജാനുവേച്ചി”””

ദേവൂട്ടിക്ക് വിളക്ക് തെളിയിക്കാൻ കഴിയാത്തത് കൊണ്ട് ഏഴാം മാസത്തിനു ശേഷം ജനുവേച്ചിവായിരുന്നു വിളക്ക് കത്തിക്കുന്നത്.

പുറത്തെ തുളസി തറയിൽ ദീപം തെളിയിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി വരണ ജാനുവേച്ചിയെ നോക്കി ദേവൂട്ടി ആധിയോടെ പറഞ്ഞു..

“”മോൾ വിഷമിക്കാതെ ഇരിക്ക് ആദിമോൻ പുറത്തെങ്ങോട്ടേലും പോയതായിരിക്കും”””

ഉള്ളിലെ ആശങ്ക മറച്ചുവെച്ച് കയ്യിലിരിക്കുന്ന ദീപം അവിടെ വെച്ചുകൊണ്ട് തൂണിൽ ചാരിയിരിക്കണ ദേവൂട്ടിയുടെ അരികിൽ ചെന്നിരുന്നു..

“”ആദിയേട്ടൻ ന്നോട് പറയാതെ പോകൂല്ല ജാനുവേച്ചി’””

അത്രെയും നേരം പിടിച്ചു വെച്ചിരുന്ന സങ്കടം വിങ്ങി പൊട്ടി കണ്ണിൽ നിന്നും നീർമുത്തുകളായി ഒലിച്ചിറങ്ങി..

“”അയ്യേ ആദിമോന്റെ പെണ്ണ് ഇത്രേയുള്ളോ ഇപ്പോൾ കരഞ്ഞാൽ ഉള്ളിൽ കിടക്കുന്ന ആൾക്കും സങ്കടം ആവില്ലേ””‘

ദേവൂട്ടിയെ ചേർത്തു പിടിച്ചുകൊണ്ട് ആ മുടിയിഴകളിൽ തഴുകി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

കത്തി എരിയുന്ന തീ നാളത്തിലേക്ക് മിഴികൾ പാ_യിച്ചുകൊണ്ട് ദേവൂട്ടി ഏങ്ങലടികൾ നിർത്താൻ ശ്രമിച്ചു…

“”””അണയാത്ത തിരികളിൽ ഞാനത്രയും തേടി കരിപുരണ്ട നിൻ നീർ കണങ്ങൾ………. ജ്യാലയായി നീ അണയുമ്പോഴും കൺകോണിൽ പറ്റിയുതിർന്ന നിൻ ചുടുനീർ……”””””””

എന്റെ പ്രണയം മരണം പോലെ ശക്തമാണ്….

“””അസുരനായി…………..

അസുരൻ പ്രണയിച്ച നിശാഗന്ധിയായി….””

ഇരുട്ട് നിറഞ്ഞ ലോകത്ത് ആദിയുടെ അബോധ മനസ്സിൽ നേരിയ ചലിക്കുന്ന ചിത്രം പോലെ തെളിഞ്ഞുകൊണ്ടിരുന്നു അസുരന്റെ കഥ.

“”അസുരവം തറവാട്,,തന്റെ പ്രണയത്തെ തിരിച്ചറിഞ്ഞിട്ടും സ്വന്തമാക്കാൻ കഴിയാതെ പോയ അസുരദേവിന്റെ ചിത്രങ്ങൾ മിന്നാമിനുങ്ങായി ആദിയുടെ ഉള്ളിൽ വെട്ടം പരത്തി….

തലയ്ക്കെന്തോ ഭാരം പോലെ തോന്നിയാണ് ആദി കണ്ണുകൾ പതിയെ വലിച്ചു തുറന്നത്…

ദേഹം തണുത്തിരിക്കുന്നു.നനഞ്ഞുണങ്ങിയ വസ്ത്രങ്ങൾ ആദിയിൽ ഒരു ഈർഷ്യ ഉളവാക്കി..

“”ഞാൻ ഇത് എവിടാണ്”””

ബോധം വന്നതും ആദി ചുറ്റും നോക്കി….

നീലാകാശം പോലെ തെളിഞ്ഞു കിടക്കുന്ന വെള്ളമായിരുന്നു അവന്റെ കണ്ണിൽ ആദ്യം പെട്ടത്.ചുറ്റും നോക്കിയതും താൻ ഏതോ പുഴയുടെ തീരത്താണെന്ന് അവന് മനസ്സിലായി.പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന വലിയ മഞ്ചാടിമരത്തിലെ മഞ്ചാടിക്കുരു വെള്ളത്തിൽ അടിത്തട്ടിൽ പട്ടുമെത്ത പോലെ വിരിഞ്ഞു കിടക്കുന്ന കാഴ്ച്ച ആദിയിൽ കൗതുകം ഉണർത്തി.മഞ്ചാടിക്കുരു കണ്ടതും അൽപ്പനേരം മുൻപ് മനയിൽ ചെന്നതും കിണർ തുറന്നതും അതിലേക്ക് വീണതുമെല്ലാം ആദിക്ക് ഓർമ്മ വന്നു…

“”ദേവൂട്ടി”””

എങ്ങോട്ട് പോകണമെന്ന് അറിയാതെ അവൻ ചുറ്റും പരതി…

“”രക്ഷപ്പെടാൻ നോക്കുവാണോ,,അസാധ്യം”””

ചുവന്നു കലങ്ങിയ കണ്ണുകളും തോളറ്റം വളർന്ന മുടിയും താടിയും ഉള്ള അയാൾ വന്യമായി ചിരിച്ചുകൊണ്ട് ആദിയുടെ ചുമലിൽ കൈകൾ വെച്ചു.

“”ആരാ””

കൈകൾ തട്ടി മാറ്റിക്കൊണ്ട് ആദി തിരക്കി….

“”ഹഹഹഹ””

അയാൾ അട്ടഹസിച്ചുകൊണ്ട് തിരിഞ്ഞു നടന്നു.

അയാൾ പോകുന്നതും നോക്കി നിന്ന ആദി ഉള്ളിലെ നടുക്കം മറച്ചു വെക്കാൻ നന്നായി പാടുപ്പെട്ടു.

നടന്നു പോയ ആൾ പെട്ടെന്ന് അപ്രത്യക്ഷനായി…

“”അയാൾ എവിടെ പോയി”‘

ആദി അയാളെ നോക്കി പിറകോട്ട് തിരിഞ്ഞതും അയാൾ ദാ നിക്കുന്നു ആദിയുടെ പിറകിൽ.

ആദി പെട്ടന്ന് പേടിച്ചു വേച്ചു വേച്ചു പിറകോട്ട് നീങ്ങി..

“”വാ””

ഞെരുങ്ങിയ ശബ്ദത്തോടെ അയാൾ ആദിയെ വിളിച്ചു..

“”എങ്ങോട്ട്”””

“”ചോദ്യങ്ങൾ ഒന്നും വേണ്ട””

ദേശിച്ചുകൊണ്ട് അയാൾ ആദിയെ നോക്കിയതും ആദിയുടെ ചുറ്റും വെള്ളനിറത്തിലുള്ള ഒരു വലയം രൂപപ്പെട്ടു..

അയാൾ നടന്നു നീങ്ങിയ വഴികളിലൂടെ യാന്ദ്രികമായി പാവയെ പോലെ ആദി ചലിച്ചുകൊണ്ടിരുന്നു..

കാടുകൾക്കിടയിലൂടെ കുറച്ചു നടന്നു നീങ്ങിയപ്പോൾ തന്നെ കണ്ടു പൊട്ടിപ്പൊളിഞ്ഞ ഒരു കൊട്ടാരം.

അതിന്റെ മുൻപിൽ എത്തിയതും കണ്ണുകൾ തടിയിൽ കൊത്തിവെച്ച അക്ഷരങ്ങളിൽ പതിച്ചു.

“”അസുരവം””

“”ഈ പേര് ഞാൻ എവിടോ”””

ആദി ആശങ്കയിൽ ചുറ്റും നോക്കി….

പൊട്ടിപൊളിഞ്ഞു കിടക്കുന്ന ആ വീട്ടിൽ ആളനക്കം ഇല്ലായിരുന്നു.

കാഴ്ചയിൽ പുതുശ്ശേരി തറവാട് പോലെ ആദിക്ക് തോന്നി..

“””അകത്തേക്ക് വാ””

ആദിയുടെ സംശയം കണ്ടിട്ടെന്നോണം അയാൾ പറഞ്ഞു…

അയാളുടെ ഒപ്പം നടന്നു നീങ്ങുമ്പോൾ ആദിയുടെ മനസ്സ് നിറയെ ഒരു കൂട്ടം സംശയങ്ങൾ ആയിരുന്നു….

ഭൂതകാലത്തിന് മുൻപിൽ പകപ്പോടെ നിക്കുന്ന ആദി സത്യങ്ങൾ തിരിച്ചറിയാൻ ഒരുങ്ങുകയായിരുന്നു..

കാത്തിരിക്കാം മറ നീക്കി ദുരൂഹതകളുടെ ചുരുളഴിയാൻ…

തുടരും….

കഥയെ പറ്റി വായിക്കുന്നവർ ഒരു രണ്ട് വാക്ക് പറയണേ,,നല്ലത് ആണേലും മോശം ആണേലും അത് എഴുതാനുള്ള ഒരു ഊർജം ആണ് വായനക്കാരുടെ അഭിപ്രായം…

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ശിവാലിക രുദ്രപ്രയാഗ്