ഇനി നോവിക്കില്ല.. മാപ്പ്… നിന്റെ സ്നേഹം പറഞ്ഞു മനസിലാക്കാൻ എനിക്ക് വേറെ ഒരാള് വേണ്ടി വന്നു.

രചന : Aami Ajay

എന്റെ ഭാര്യ എന്നും സുന്ദരിയാണ്…

*******************

ഉണ്ണിയേട്ടാ… ഇന്നു നേരത്തെ വരില്ലേ അടുത്താഴ്ചയല്ലേ അനുവിന്റെ കല്യാണം.

കല്യാണത്തിന് പോകാൻ ഒരു നല്ല ജോഡി ഡ്രസ്സ്‌ ഇല്ല എന്ന് പറഞ്ഞു കുട്ടികൾ വാശി പിടിക്കുന്നു.

എനിക്കും ആഗ്രഹമുണ്ട് ഒരു പുതിയ സാരി എടുക്കണമെന്നു…ലക്ഷ്മി ഉണ്ണിയോടായി പറഞ്ഞു.

ഉണ്ണി അവളെ ഒന്നു നോക്കി എന്നിട്ട് പറഞ്ഞു എന്റെ ലച്ചു നീ ആ കല്യാണത്തിന് വരുന്നുണ്ടോ? ഞാനും മക്കളും പോയാ പോരെ…. അതെന്താ ഉണ്ണിയേട്ടാ ഞാൻ വരണ്ടേ… ഉണ്ണിയേട്ടന്റെ ചെറിയച്ചന്റെ മോൾടെ കല്യാണമല്ലേ ഇത്രയും അടുത്തായിട് ഞാൻ പോയില്ലേ മോശമല്ലേ ഉണ്ണിയേട്ടാ … ലക്ഷ്മി വിഷമത്തോടെ ചോദിച്ചു. അതല്ല ലച്ചു നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല കഴിഞ്ഞ പ്രാവിശ്യം നമ്മൾ ഇതുപോലെ ഒരു കല്യാണത്തിന് പോയപ്പോൾ ഉണ്ടായ കാര്യം നിനക്ക് ഓർമയില്ലേ. നിന്നെ കണ്ട് എനിക്ക് ചേരില്ല എന്ന് പറഞ്ഞു കളിയാക്കിയതും നീ കരഞ്ഞതും. അതുകൊണ്ട് പറഞ്ഞതാ… നീ വന്നില്ലേലും ഞാൻ എന്തേലും പറഞ്ഞോള… ശെരി എന്തായാലും ഞാൻ നേരത്തെ വരാം നീ റെഡി ആയി ഇരുന്നോ.

ഉണ്ണിയെ യാത്രയാക്കി ജോലിക് പോകാൻ ഒരുങ്ങുക്കയായിരുന്നു ലക്ഷ്മി. കണ്ണാടിയിൽ തന്റെ മുഖം കണ്ട് ഒന്നു നോക്കി നിന്നു ഒരുപാട് നാളായി തന്നെ ഒന്നു ശ്രെദ്ധിച്ചിട്ട്…വണ്ണം വെച്ചിരിക്കുന്നു നന്നായി തന്നെ.

ഉണ്ണിയേട്ടനെ സ്നേഹിച്ചിരുന്ന സമയത്ത് താൻ എന്ത് സുന്ദരിയായിരുന്നു. പത്തു വർഷമായി. താൻ ആകെ മാറി പോയി.

ഉണ്ണിയേട്ടനുപോലും തന്നെ കൂടെ കൂട്ടാൻ ഇപ്പോൾ മടി ആണ്. കണ്ണ് നിറഞ്ഞത് ശ്രദ്ധിക്കാതെ ജോലിക് പുറപ്പെട്ടു. ഉച്ചക്ക് ലീവ് പറഞ്ഞു വീട്ടിൽ വന്നു.

കല്യാണത്തിന് പോകണ്ട എന്ന് തീരുമാനമെടുത്തു.

അപ്പോളേക്കും ഉണ്ണിയേട്ടൻ വന്നിരുന്നു. കടയിൽ ചെന്നപ്പോൾ ഉണ്ണിയേട്ടനും കുട്ടികൾക്കും ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു. എന്താ തനിക് വേണ്ടേ എന്നൊരു വാക്ക് പോലും ഉണ്ണിയേട്ടൻ ചോദിച്ചില്ല.

ചിലപ്പോൾ മറന്നതാകാം.

കല്യാണതലേന്ന് രാവിലെ ആണ് മുറ്റത്തൊരു കാർ വന്നു നിന്നത്. ലക്ഷ്മി പുറത്തിറങ്ങി നോക്കിയപ്പോൾ കാറിൽ നിന്നു പുറത്തിറങ്ങിയവരെ കണ്ടിട്ട് മനസിലായില്ല.

ഉണ്ണി വന്നു അവരെ കെട്ടിപിടിച്ചു സംസാരിക്കുന്നത് ലക്ഷ്മി നോക്കിനിന്നു.

വന്നവരെ ലക്ഷ്മിക് മനസിലായില്ല എന്ന് കണ്ട ഉണ്ണി പറഞ്ഞു.

ലച്ചു നിനക്ക് മനസ്സിലായോ ഇവരെ ഇതാണ് മുത്തച്ഛന്റെ ചേച്ചിടെ മകളുടെ ഇളയ മോൻ രാജേഷ്

ദുബായിൽ ഉള്ള … നീ കണ്ടട്ടുണ്ടാവില്ല നമ്മടെ കല്യാണത്തിന് മുന്നേ ഇവന്റെ കല്യാണം കഴിഞ്ഞു ഇവൻ അങ്ങ് പോയതാ. ഇവൻ ഇവിടെയൊക്കെ വന്നിട്ട് കാലങ്ങൾ ആയി.

ഇത് ഇവന്റെ ഭാര്യ മീര.

അപ്പോളാണ് ലക്ഷ്മി മീരയെ ശ്രെദ്ധിക്കുന്നത്. തന്റെ പ്രായമേ ഉണ്ടാക്കൊള്ളൂ എന്നാലും ചെറുപ്പം തോന്നിക്കുന്നു. മെലിഞ്ഞ ശരീരം.

നീണ്ടു കളർ ചെയ്ത മുടി.

ചുണ്ടിൽ റെഡ് ലിപ്സ്റ്റിക്.

മൊത്തത്തിൽ ഒരു പരിഷ്കാരി.

പുറത്തു തന്നെ നിക്കാതെ അകത്തേക്കു വരൂ…

ലക്ഷ്മി അവരെ ക്ഷണിച്ചു അകത്തു ഇരുത്തി.

കല്യാണത്തിന് വരും എന്ന് ഒട്ടും പ്രേതിക്ഷിച്ചില്ല ഉണ്ണി പറഞ്ഞു.

വരാമെന്നു ഞങ്ങളും വിചാരിച്ചതല്ല നാട്ടിലുള്ളത് കൊണ്ടു വരാൻ പറ്റി നിങ്ങളെയെല്ലാം കാണാനും.

അപ്പോളാണ് രാജേഷ് ലക്ഷ്മിയെ നോക്കുന്നത്.

ലക്ഷ്മി രാജേഷിനെ നോക്കി മധുരമായ ചിരി നൽകി. ഉണ്ണി ഞങ്ങൾ കല്യാണ വീട്ടിലേക്ക് പോകുവാ…

എടാ ഇന്നു ഇവിടെ നിക്കാ എത്ര നാളായിടാ പണ്ടത്തെ പോലെ നമ്മൾ കൂടിയിട്ട്…

കുളിച് ഫ്രഷ് ആയി വൈകുന്നേരം നമക് അവിടെ പോയി വരാം ഉണ്ണി രാജേഷിനോട്‌ പറഞ്ഞു.

രാജേഷ് ഉണ്ണീടെ വാക്കിനെ ശെരി വച്ചു .

അപ്പോളും മീര മിണ്ടാതെ ഇരിക്കുകയായിരുന്നു.

ലക്ഷ്മി അവർക്ക് വേണ്ടുന്നതെല്ലാം ചെയ്ത് കൊടുത്തു. അവരോട് വളരെ മാന്യമായി തന്നെ പെരുമാറി..

അവരോട് ഒരുപാട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ എല്ലാം മീര താല്പര്യമില്ലാത്ത പോലെ തോന്നിയതു കൊണ്ട് ലക്ഷ്മി മീരയോട് സംസാരിച്ചില്ല

രാജേഷ് നമ്മൾ എപ്പോളാണ് കല്യാണവീട്ടിൽ പോകുന്നേ? മീര രാജേഷിനോട്‌ ചോദിക്കുന്നത് കേട്ടാണ് ലക്ഷ്മി അങ്ങോട്ട് കേറി വരുന്നത്. രാജേഷ് ലക്ഷ്മിയോട് ചോദിച്ചു ലക്ഷ്മി നമ്മൾ എപ്പോളാണ് പോകുന്നത്? വൈകുന്നേരം ആകുമായിരിക്കും ഉണ്ണിയേട്ടനോട്‌ ചോദിച്ചു നൊക്കൂ. എനിക്കറിയില്ല രാജേഷേട്ടാ… രാജേഷിന്റെ ചോദ്യത്തിനു ലക്ഷ്മി സൗമ്യമായി മറുപടി പറഞ്ഞു.അതെന്താ ലക്ഷ്മി വരുന്നില്ലേ? ഇല്ല എന്ന് പറഞ്ഞു ഒരു പുഞ്ചിരി തൂകി വീണ്ടും ഒരു ചോദ്യത്തിനു കാത്തുനില്കാതെ ലക്ഷ്മി അവിടെ നിന്നു പോയി . ലക്ഷ്മി പോകുന്നത് നോക്കി നില്കുന്നത് നോക്കി നിൽക്കുകയായിരുന്നു രാജേഷ്. അപ്പോളാണ് ഭാര്യയുടെ സ്വരം ഉയർന്നത്.

രാജേഷ് എനിക്ക് നല്ല ക്ഷീണം രാജേഷ് പോകുമ്പോൾ എന്നെ വിളിച്ച മതി. മീരേ നിനക്ക് ലക്ഷ്മിയോടും കുട്ടികളോടും ഉണ്ണിനോടും ഒന്നു മിണ്ടികൂടായിരുന്നോ ലക്ഷ്മി നിന്നോട് സംസാരിച്ചപ്പോൾ നീ മൈൻഡ് ചെയ്ത പോലും ഇല്ലാലോ. രാജേഷ് എനിക്കത്തിന്റെ ആവിശ്യമില്ല എന്ന ഉത്തരത്തിൽ മീര രാജേഷിന്റെ വായ അടപ്പിച്ചു. ഒരു വഴക് വേണ്ടാന്നു വെച്ചു രാജേഷും ഫ്രഷ് ആകാൻ പോയി. ഉച്ചത്തെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഉണ്ണിയോടുള്ള ലക്ഷ്മിയുടെ പെരുമാറ്റം ശ്രെദ്ധിക്കുക ആയിരുന്നു രാജേഷ്.

എന്നാൽ ഉണ്ണി മീരയെ ആണ് ശ്രെദ്ധിക്കുന്നത്.

എന്ത് സുന്ദരിയാണ് മീര. നിറം… ഭംഗി…

വസ്ത്രധാരണം… എന്തുകൊണ്ടും മീര സുന്ദരിയായിരിക്കുന്നു. എന്നാൽ ലക്ഷ്മി…

ലക്ഷ്മിയെ നോക്കിയ ഉണ്ണിയോട് എന്താ ഉണ്ണിയേട്ടാ… എന്തേലും വേണോ എന്ന ചോദ്യമായിരുന്നു ലക്ഷ്മിയുടെ മറുപടി. ഒന്നും വേണ്ട എന്ന് അലസതയോട് കൂടി എഴുന്നേറ്റുപോകുന്ന ഉണ്ണിയെ നോക്കി നിൽക്കാനെ ലക്ഷ്മിക് കഴിഞ്ഞോള്ളൂ. ലക്ഷ്മി ഭക്ഷണം വളരെ നന്നായിട്ടുണ്ട് ഒരുപാട് നാളുകൾക്കു ശേഷമാണു നാടൻ ശാപ്പാട് ഇത്രയും രുചിയിൽ കഴിക്കുന്നേ അല്ലെ മീരാ… രാജേഷിന്റെ വാക്കുകൾ ഒന്നു ശ്രെദ്ധിക്കുക പോലും ചെയ്യാതെ മീരാ എഴുന്നേറ്റു പോയി.

ഉച്ചമയക്കത്തിൽ ആയിരുന്നു മീരാ. രാജേഷ് എഴുന്നേറ്റു മുറിയുടെ പുറത്തേക് നടന്നു. ലക്ഷ്മി എന്തോ ജോലിയിൽ ആണ്. അതു നോക്കി നിൽക്കുകയായിരുന്നു രാജേഷ്. ലക്ഷ്മിക്ക് രാജേഷിന്റെ നോക്കിയുള്ള നിൽപ്പ് കണ്ടപ്പോൾ ഇഷ്ട്ടമായില്ല… ഉണ്ണി അങ്ങോട്ട് വന്നപ്പോൾ ആണ് ലക്ഷ്മിക് ഒരു ആശ്വാസം തോന്നിയത്. അവർ ഓരോന്ന് സംസാരിക്കുമ്പോളും പലപ്പോഴും രാജേഷിന്റെ നോട്ടം ലക്ഷ്മിയിലേക്ക് തെന്നി മാറുന്നുണ്ടായിരുന്നു.

ലക്ഷ്മി… വരൂ… എല്ലാർക്കും ഒരുമിച്ച് പോയി വരാം..രാജേഷ് ആയിരുന്നു ചോദിച്ചത് എന്നാൽ ആ ചോദ്യം ഉണ്ണിയുടെ അടുത്തുനിന്നു കേൾക്കാൻ അവൾ ഒരുപാട് ആഗ്രഹിച്ചു. എന്നാൽ ഉണ്ണി അവളെ മനഃപൂർവം അവഗണിച്ചു. ഉണ്ണിയേട്ടാ… ഒരുപാട് വൈകാതെ വരണേ എന്ന് ഉണ്ണിയെ അവൾ ഓർമിപ്പിച്ചു.

വൈകുന്നേരം എല്ലാരും റെഡി ആയി കല്യാണവീട്ടിൽ പോകുന്നത് ലക്ഷ്മി നോക്കി നിന്നു.

കല്യാണവീട്ടിൽ ആകെ ബഹളം ആയിരുന്നു. മീരയെ അവിടെ ഉണ്ടായിരുന്ന ബന്ധുകൾക്ക് രാജേഷ് പരിചയപെടുത്തുമ്പോൾ ഉണ്ണിയോട് ലക്ഷ്മി വന്നില്ലേ എന്നായിരുന്നു ചോദ്യം. അവൾക് ചെറിയ പനി എന്ന് പറഞ്ഞു ചോദിച്ചവരിൽ നിന്നു ഒഴിഞ്ഞു മാറി നിൽകുമ്പോൾ കുട്ടികൾ കളിക്കുന്നത് നോക്കി നിൽക്കുന്നയായിരുന്നു രാജേഷ്. രാജേഷ് എന്തുപറ്റി ഉണ്ണിയുടെ ചോദ്യം കേട്ടു നോക്കിയ ഉണ്ണിയോട് ഒന്നും പറയാൻ ഉണ്ടായില്ല രാജേഷിനു.

സൂര്യപ്രകാശം മാറി കല്യാണ വീടാകെ LE D ലൈറ്റ് കൊണ്ടു നിറഞ്ഞു.. ആളോഴിഞ്ഞ സ്ഥലം നോക്കി ഉണ്ണിയും രാജേഷും ഇരുന്നു. ഉണ്ണി തറവാട് ആകെ മാറി പോയില്ലേ…മം… എല്ലാർക്കും ഇപ്പോൾ മോഡേൺ ഫാമിലി ആണ് ഇഷ്ട്ടം..ഉണ്ണി പറഞ്ഞു.

ഉണ്ണി ലക്ഷ്മി എന്താ ഇങ്ങോട്ട് വരാത്തെ?

എനികെങ്ങനെ അറിയാം ഉണ്ണി അലസതയോടെ മറുപടി പറഞ്ഞു. ഉണ്ണീ…നിനക്കെ അറിയുള്ളൂ.

എന്താടാ പറ. രാജേഷേ… നീയും കണ്ടതല്ലേ.

അവളെ കൊണ്ട് എവിടെയും പോകാൻ പറ്റില്ല.

തടിച്ചു ഒരുപാട്. അവളു ഒരുപാട് സുന്ദരി ആയിരുന്നു. എന്റെ ഭാര്യ തന്നെയാ എന്നാലും അവളെ ഇപ്പോ കൊണ്ടു നടക്കാൻ നാണം ആകുവാ എനിക്ക്. അതാ അവൾ വരുന്നുണ്ടോ എന്ന് ഞാൻ തിരക്കാത്തിരുന്നത്. വരാൻ നിർബന്ധികാതെ ഇരുന്നത്… നീ അതിൽ ഭാഗ്യം ചെയ്തവൻ ആണ്.

സുന്ദരിയായ ഭാര്യ എവിടെയും കൊണ്ടുപോകാ…

ലക്ഷ്മിയുടെ പ്രായമ മീരക്കും… ആരും തെറ്റുപറയില്ല ‘Made for each other’.

ഉണ്ണിയുടെ സംസാരം കേട്ടു പുഞ്ചിരിച്ചു കൊണ്ട് രാജേഷ് പറഞ്ഞു. ഉണ്ണീ ഈ തറവാട് പഴയതായിരുന്നപ്പോൾ എന്ത് ഐശ്വര്യമായിരുന്നല്ലേ.

ഇപ്പോൾ വെറും പെയിന്റ് കൊണ്ടുള്ള ഭംഗി മാത്രം.

അത് തന്നെയാ നമ്മടെ ഭാര്യമാർ തമ്മിലുള്ള മാറ്റം.

മീര കാണാൻ കൊള്ളില്ല എന്ന് ഞാൻ പറയില്ല

പക്ഷെ നിന്റെ ലക്ഷ്‌മി ശെരിക്കും ലക്ഷ്മി തന്നെയാടാ…ഒരു നാടൻ പെണ്ണ്. ആ വീട്ടിലെ കാര്യങ്ങൾ നോക്കി നിന്നെ ഉണ്ണിയേട്ടാ എന്ന് വിളിച്ചു പുറകെ നടക്കുന്ന ഒരു പാവം പെണ്ണ്. ആ പുറത്തെ ഭംഗി നഷ്ട്ടപെട്ടത് എപ്പോളാണ്… നിന്റെ ഈ കുഞ്ഞുങ്ങളുടെ അമ്മ ആയപ്പോൾ അല്ലെ… നിന്നെ ഒരച്ഛനാക്കിയത് അവൾ അല്ലേടാ… മീരയെ പോലെ അവളും ചിന്തിച്ചിരുന്നെങ്കിൽ ലക്ഷ്മിയെ കുറിച്ച് നീ ഒരിക്കലും ഇങ്ങനെ പറയിലായിരിന്നു.

രാജേഷിന്റെ വാക്കുകൾ കേട്ട് നിൽക്കുകയായിരുന്നു ഉണ്ണീ.

രാജേഷ് നീ എന്തൊക്കെയാ ഈ പറയുന്നേ… മീര എന്റെ ഭാര്യ ആണ് അതുകൊണ്ട് ഞാൻ അവളെ കുറ്റപ്പെടുത്തുകയല്ല. 11 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഒരു കുഞ്ഞു എന്റെ സ്വപ്നം ആണ്.

എന്നാൽ നീ പറഞ്ഞ ആ ഭംഗി കാത്തുസൂക്ഷിക്കാൻ വേണ്ടി…ജീവിതം കലഹങ്ങൾ ഇല്ലാതെ മുന്നോട്ട് കൊണ്ടു പോകാൻ ഞാൻ മറന്നു

എന്റെ കുഞ്ഞ് എന്ന എന്റെ മോഹം.

ഒരിക്കലെങ്കിലും എന്നെ സ്നേഹിക്കുന്ന…എന്നെ മനസിലാകുന്ന…എനിക്ക് ഇഷ്ട്ട ഭക്ഷണം ഉണ്ടാക്കി എനിക്ക് വേണ്ടി കാത്തിരിക്കുന്ന…എന്റെ മക്കളെ പെറ്റു വളർത്തുന്ന… ഒരു ഭാര്യയായി മീര മാറാൻ വേണ്ടി ഞാൻ കാത്തിരിക്കാടാ… നിന്റെ ലക്ഷ്മിയെ ഞാൻ ഇന്നു നോക്കി നിന്നപ്പോൾ അവൾ അനുഭവിച്ച വിമ്മിഷ്ടം…

നീ അപ്പോൾ വന്നപ്പോൾ അവളുടെ മുഖത്തുണ്ടായ സന്തോഷം… നിനക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി തന്നു നിനക്ക് രണ്ട് പൊന്നു പോലെത്തെ കുഞ്ഞുങ്ങളെ തന്നു അവരെ നോക്കി വളർത്തി നിന്റെ ഒപ്പം ജോലിക് പോയി നിന്നെ മനസിലാകുന്ന നിന്റെ ഭാര്യയെ ഒരിക്കലും നീ മറക്കാൻ പാടില്ല…

വേദനിപ്പിക്കാൻ പാടില്ല

അവൾ നിന്റെ വീട്ടിലെ ലക്ഷ്മി തന്നെയാ..

രാജേഷ് പറഞ്ഞ കേട്ടു നില്കാൻ മാത്രമേ തനിക് കഴിഞ്ഞോളൂ. താൻ എത്ര വലിയ തെറ്റാണു ചെയ്തേ എന്ന് മനസ്സിലാക്കിയത്. 10 വർഷങ്ങൾ മുന്നേ ഉണ്ടായിരുന്ന ലക്ഷ്മി തന്നെയാണ് ഇപ്പോളും തനിക്കാണ് മാറ്റം വന്നേ…

രാജേഷ് എനിക്ക് എന്റെ ലച്ചൂനെ കാണണം ഞാൻ വീട്ടിൽ പോകോട്ടെ അവളെ കൂട്ടികൊണ്ട് വരാം…

കുട്ടികളെ ഒന്നു നോക്കണെ… കുട്ടികളെ ഞാൻ നോക്കിക്കോളാം നീ പൊക്കൊളു..

ഉണ്ണീ ആദ്യം പോയത് ഒരു തുണി കടയിൽ ആയിരുന്നു. അന്ന് ഡ്രസ്സ്‌ എടുത്തപ്പോൾ മനഃപൂർവം ചോദിക്കാതെ ഇരുന്നത് ആയിരുന്നു.

നിനക്ക് വേണ്ടേ എന്ന്…ഞാൻ ഇത്രയും തെറ്റു അവളോട് കാണിച്ചിട്ട് ഒരു പരാതി പോലും പറഞ്ഞിട്ടില്ല എന്റെ പെണ്ണ്. നല്ല ഒരു സാരി വാങ്ങി… നേരെ വീട്ടിലേക്…

വാതിൽ ലോക്ക് ആണ്. ബെൽ അടിച്ചു.

ജനലിൽ ഒരു തല കണ്ടു. താൻ ആണെന്ന് ഉറപ്പ് വരുത്തിയതും വാതിൽ തുറന്നു. ഉണ്ണിയേട്ടൻ നേരത്തെ വന്നോ കുട്ടികളും രാജേഷേട്ടനും മീരയും എവിടെ? അവരൊക്കെ കല്യാണവീട്ടിൽ ഉണ്ട് ഉണ്ണി മറുപടി പറഞ്ഞു ഉണ്ണിയേട്ടൻ കഴിച്ചോ?

ഇല്ല, നീ കഴിച്ചോ….

ഇല്ല…

എന്താ കഴിക്കാതെ?

ഒന്നുല്ല….

ലക്ഷ്മി വേഗം ചോറും കറികളും മേശയിൽ നിരത്തി ഉണ്ണിക് വിളമ്പി കൊടുത്തു. ലക്ഷ്മിയെ പിടിച്ച് അടുത്തിരുത്തി. ഒരു ഉരുള വാരി കൊടുത്തു.

അതിവേഗം രണ്ടു കണ്ണുകളും നിറഞ്ഞു. പെട്ടന്നു കഴിച്ചേനിച്ചു. പാത്രം കഴുകി കൊണ്ടിരുന്ന ലക്ഷ്മിയെ സ്നേഹത്തോടെ ചുറ്റിപിടിച്ചു.

അതിയായ വാത്സല്യത്തോടെ ഉമ്മ വെച്ചു.

ഉണ്ണിയേട്ടാ…

മം

എന്തുപറ്റി?

ആ സാരി അവളുടെ കൈയിൽ വെച്ചു കൊടുത്തു.

ഉണ്ണിയെ കെട്ടിപിടിച്ചു പൊട്ടി കരയുകയിരുന്നു ലക്ഷ്മി.

ഇനി നോവിക്കില്ല മാപ്പ്… നിന്റെ സ്നേഹം പറഞ്ഞു മനസിലാക്കാൻ എനിക്ക് വേറെ ഒരാള് വേണ്ടി വന്നു… നമുക്ക് നാളെ കല്യാണത്തിന് ഒരുമിച്ച് പോകാം കേട്ടോടി ..

അപ്പോ ഉണ്ണിയേട്ടാ… നമ്മൾ മാച്ച് അല്ലെന്നു പറയില്ലേ?

പറയട്ടെടി ആരുവേണേലും പറയട്ടെ നിന്നെ ഇങ്ങനെ ചേർത്ത് പിടിക്കും … ഇപ്പോ ഞാൻ ആലോചിക്കുന്നത് അതൊന്നും അല്ല മൂന്നാമത് ഒരു കുഞ്ഞ് കൂടി വേണ്ടേ എന്നാ…

വേണ്ട ഉണ്ണിയേട്ടാ ഞാൻ ഇനിയും തടിച്ചു വരും…

വന്നോട്ടെ എന്തായാലും എന്റെ ഭാര്യ എന്നും സുന്ദരിയാണ്….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Aami Ajay


Comments

Leave a Reply

Your email address will not be published. Required fields are marked *