ആത്മസഖി തുടർക്കഥയുടെ ഇരുപത്തിയഞ്ചാം ഭാഗം വായിക്കൂ…

രചന : അശ്വനി

“AJJJJJJJ……. ”

ബോധം തെളിഞ്ഞ ഉടനെ തന്നെ പെണ്ണൊരൊറ്റ അലർച്ച അലറിയതും ഞാൻ വരെ ഞെട്ടി രണ്ടു സ്റ്റെപ് പിന്നിലേക്ക് ചാടി പോയി…

അവൾ ചാടി എണീറ്റു അലേഖിനെ നോക്കി നിന്നിടത്തു നിന്ന് കുഞ്ഞു പിള്ളേരെ പോലെ കൈ കുടഞ്ഞു തുള്ളി ചാടാൻ തുടങ്ങി….

ഞാൻ വേഗം പോയി അവളെ ഒരു കൈ കൊണ്ട് പിടിച്ചു വെച്ചു…

“അലേഖ് വേഗം ഡോക്ടർനെ വിളിക്ക്… ഫിറ്റ്‌സ് ആണെന്ന് തോന്നുന്നു…. ”

ഞാൻ വെപ്രാളത്തോടെ അവനെ നോക്കി പറഞ്ഞതും പെണ്ണൊരൊറ്റ തള്ളായിരുന്നു…

“പോടി  തെണ്ടി… ”

കണ്ണ് മിഴിച്ചു നിൽക്കുന്ന എന്നെ നോക്കി പല്ലിറുമ്പി കൊണ്ട് പറഞ്ഞതും ഞാൻ അന്തം വിട്ടു…

ഇതിനിനി പ്രാന്താണോ….

ആലോചനയോടെ ചുണ്ട് ചുളുക്കി നിന്നതും അവളോടി ചെന്നു ആ പൊട്ടനെ കെട്ടിപ്പിടിച്ചു….

എന്റെ കൃഷ്ണാ… ഇനി അവന്റെ പഴയ കാമുകി വല്ലതും ആവുമോ പണ്ടാറം….

സംഭവം ചങ്ക് ആണേലും അവനെ കെട്ടിപ്പിടിച്ചത് മാത്രം എനിക്കങ്ങു പിടിച്ചില്ല… പല്ല് കടിച്ചുള്ള എന്റെ കൂർത്ത നോട്ടം കണ്ടു അലേഖ് തന്നെ അവളെ പിടിച്ചു മാറ്റി നിർത്തി…

“AJ… OH MY ഗോഡ്…. OH MY ഗോഡ്… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണ്… ഒറ്റ വീഡിയോ പോലും വിടാതെ കണ്ടിട്ടുണ്ട്…. ”

എന്നൊക്കെ കണ്ണ് വിടർത്തി അവന്റെ കൈ;രണ്ടും കൂട്ടി പിടിച്ചു തള്ളി മറിക്കുന്നത് കണ്ടു ഞാൻ ചുണ്ട് ചുളുക്കി അവരെ തന്നെ നോക്കി നിന്നതും അലേഖ് എങ്ങനെ ഉണ്ടെന്ന മട്ടിൽ പുരികം പൊക്കിയും താഴ്ത്തിയും കളിച്ചു എന്നെ നോക്കുന്നു…

ഞാൻ നാക്ക് നീട്ടി ഓക്കാനിക്കുന്നത് പോലെ കാണിച്ചു…

അല്ല പിന്നെ …അവൻ ആണേൽ അതിലും പുച്ഛത്തോടെ മുഖം തിരിച്ചു മറിയാമ്മയുടെ തോളിൽ തട്ടി ആശ്വസിപ്പിക്കുന്നു….

ശ്ശെടാ… ഇവിടെ ഞാൻ അല്ലേ patient… എന്നിട്ട് ആശ്വാസം അവൾക്കും…

മുഖം ചരിച്ചു ലീലേച്ചിയെ നോക്കി…

അവിടെയും എന്നെ പോലെ ഒരു കുന്തവും മനസ്സിലാവാതെ അവനെ നോക്കി നിൽക്കുവാ….

ചെക്കന്മാർ ആണേൽ എന്ത് ചെയ്യണം എന്നറിയാതെ പരസ്പരം ഇളിച്ചു ആകെ excited ആയിനിൽക്കുന്നു….

പെണ്ണ് പിന്നെയും എന്തൊക്കെയോ പറഞ്ഞു അവനെ പൊക്കി അടിക്കുന്നുണ്ട്… അവനാണേൽ ഇ ളിച്ചോണ്ട് കേട്ടു നിൽക്കുന്നു… ഒരൊറ്റ ചവിട്ടിനു രണ്ടിനെയും കൊന്നാലോ….

“സാർ… ഒരു സെൽഫി എടുക്കട്ടെ…. ”

ജോൺ വിനയത്തോടെ ചോദിച്ചതും അലേഖ് ഓകെ എന്ന് തലയാട്ടി സെൽഫിക്ക് പോസ് ചെയ്തു….

എന്തൊക്കെ കാണണം

ഒരു വിധം ബഹളം എല്ലാം കഴിഞ്ഞതും അലേഖ് എന്റെ അടുത്തേക്ക് വരുന്നത് കണ്ടു ഞാൻ മുഖം തിരിച്ചു ബെഡിൽ കേറി ചമ്രം പടിഞ്ഞിരുന്നു…

അവൻ മുന്നിൽ കേറി ഇരുന്നു എന്നെ നോക്കിയെങ്കിലും ഇത്ര നേരം എന്നെ ഒന്നു സമാധാനിപ്പിക്കാൻ പോലും നിൽക്കാതെ അവൾക്ക് കെട്ടിപ്പിടിക്കാൻ വരെ നിന്നു കൊടുത്ത ദേഷ്യത്തിൽ മുഖം ഒരു കൊട്ട ആക്കി വെച്ചു…

പെണ്ണിന്റെ മോന്ത ഒക്കെ കൂടി കുശുമ്പ് കുത്തി ഒരു കൊട്ട ആയിട്ടുണ്ട്… അത് കാണുമ്പോൾ തന്നെ കെട്ടിപ്പിടിച്ചൊരു കടി അങ്ങ് കൊടുക്കാൻ തോന്നും….

“സാർ… ”

“എന്താ ജോൺ…. ”

ഞാൻ ചിരിയോടെ അവളിൽ നിന്ന് മുഖം തിരിച്ചു ചോദിച്ചതും ജോണിന്റെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു…

“എന്നെ എങ്ങനെ…. ”

“ഈ സാർ എന്നൊന്നും വിളിക്കണ്ട…  AJ മതി…നിങ്ങളെ കുറിച്ച് ശ്രീ a to z വരെ പറഞ്ഞിട്ടുണ്ട്…ഫോട്ടോസും കാണിച്ചു തന്നിട്ടുണ്ട്… അല്ലേ ശ്രീ….”

അവളുടെ മുഖത്തേക്ക് നോക്കിയതും പെണ്ണ് ചുണ്ട് കോട്ടി പുച്ഛിച്ചു… ഓ മാഡത്തിന്റെ ഗൗരവം ഒട്ടും കുറഞ്ഞില്ലാലോ എന്നും ഓർത്തു കാലിൽ ഇക്കിളിയാക്കി…  പെണ്ണ് കാല് വലിച്ചു കണ്ണുരുട്ടിയതും ഞാൻ സൈറ്റ് അടിച്ചു കാണിച്ചു….

പെണ്ണ് ഇടയ്ക്കിടയ്ക്ക് ഒളികണ്ണിട്ട് മരിയയെ നോക്കുന്നുണ്ട്…. അവൾ ആണേൽ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു ശ്രീയ്ക്ക് നല്ല ദേഷ്യം വരുന്നുണ്ട്….

“ലീലേച്ചി എന്താ ഇങ്ങനെ നോക്കുന്നേ… ”

ചേച്ചി മാത്രം ശ്രീയെ പോലെ ഒന്നും മനസ്സിലാവാതെ നോക്കുന്നത് കണ്ടു ഞാൻ ചിരിയോടെ ചോദിച്ചു….

“മോൻ സിനിമാ നടൻ ആണോ…. ”

അവര് ചെറിയ ചമ്മലോടെ ചോദിച്ചതും ഞാൻ അല്ലെന്ന് തലയാട്ടി…

“ലീലേച്ചി…. AJ ഒരു ഇന്ത്യൻ റോഡ് റേസർ ആണ്… ഹാട്രിക് ചാമ്പ്യൻ ഇൻ grand prix…അതും കൂടാതെ ഫേമസ് മോഡലും…. ”

മരിയ ഉത്സാഹത്തോടെ പറഞ്ഞതും ശ്രീ മുഖം തിരിച്ചു ഇതൊക്കെ എപ്പോൾ എന്ന മട്ടിൽ കണ്ണ് മിഴിച്ചതും ഞാൻ ഇളിച്ചു കാണിച്ചു…പെണ്ണ് വീണ്ടും കേറുവോടെ മുഖം തിരിച്ചു….

“നിനക്ക് വിശക്കുന്നോ….. ”

കേൾക്കണ്ട താമസം മുഖം വിടർന്നു എന്നെ നോക്കി ഉണ്ടെന്ന് തലയാട്ടി…

“രോഹിത്…. നീ പോയി……. ”

“AJ അത് ഫുഡ് ആണ്… ബാലേച്ചിക്ക് വേണ്ടി മേടിച്ചതാ…. ”

സണ്ണി ഒരു കവർ കാണിച്ചു പറഞ്ഞതും ലീലേച്ചി പോയി അതിൽ നിന്ന് പേപ്പറിൽ പൊതിഞ്ഞ ഫുഡ് എടുത്തു കയ്യിൽ തന്നു…

“നിങ്ങൾ ആരും  കഴിക്കുന്നില്ലേ…വാ എല്ലാർക്കുംകൂടി ഷെയർ ചെയ്യാം….. ”

“ഞങ്ങൾ  പുറത്തുന്നു കഴിച്ചോളാം… ”

ഹോ എന്തൊരു വിനയം…. ക്യാന്റീനിൽ നിന്ന് ഒരു ബിരിയാണി മേടിച്ചപ്പോൾ എല്ലു പോലും ബാക്കിവെക്കാതെ തിന്നവന്മാരാ….. ഞാൻ തുറിച്ചു നോക്കിയതും നാലെണ്ണവും ഇളിച്ചു കാട്ടി…

മറിയാമ്മ ആണേൽ പൊതിയിലേക്ക് നോക്കി വെള്ളം ഇറക്കുവാ…  ഊഹം ശെരിയാണേൽ അലേഖിന്റെ മുന്നിലുള്ള വില കളയണ്ടെന്നു വെച്ചു സഹിച്ചു പിടിച്ചു നിൽക്കുവായിരിക്കും….

ചെക്കന്മാർ പോവാൻ നിന്നതും കുഞ്ഞപ്പൻ ചേട്ടൻ ഒറ്റയ്ക്ക് ആവും എന്ന് പറഞ്ഞു ലീലേച്ചിയും അവരുടെ കൂടെ പോയി….

രോഹിത് ആരോടോ ഫോണിൽ സംസാരിച്ചു പുറത്തേക്ക് നടന്നു… മറിയാമ്മ മാത്രം പ്രേത്യേകിച്ചു പണിയൊന്നും ഇല്ലാത്തോണ്ട് ബൈസ്റ്റാൻഡർ ബെഡിൽ കേറി ഇരുന്നു ഫോണിൽ തോണ്ടാൻ തുടങ്ങി….

നീയെന്റെ ചെക്കനെ കെട്ടിപ്പിടിക്കും അല്ലെടി മറി…യാ… മ്മേ

അവളെ നോക്കി മനസ്സിൽ പ്ലാൻ ചെയ്തപ്പോഴേക്ക് അലേഖ് കൈ കഴുകി വന്നു മുന്നിൽ കേറി ഇരുന്നു പൊതി തുറന്നു….അപ്പോൾ ഉള്ളൊരു സ്മെൽ ഉണ്ടല്ലോ… എന്റെ സാറേ..

“അലേഖ്… കുറച്ചു പുറത്തേക്ക് കളഞ്ഞേക്ക്.. ”

ഞാൻ പറയുന്നത് കേട്ട് അലേഖ് നെറ്റി ചുളിച്ചു നോക്കിയതും അവനെ നോക്കി പല്ലിളിച്ചു ഒളികണ്ണിട്ട് മറിയാമ്മയെ നോക്കി….

പൊതി തുറന്നപ്പോൾ എന്നെ പോലെ അവളും മൂക്ക് വിടർത്തി സ്മെൽ പിടിച്ചായിരുന്നു….

റിസ്ക് എടുക്കണ്ടാലോ… പെണ്ണ് പല്ലിറുമ്പി ഇങ്ങോട്ട് തന്നെ നോക്കുന്നുണ്ട്…

“എടി വാ തുറക്ക്…. ”

അലേഖ് എനിക്ക് നേരെ നീട്ടിയത് അവളെ തന്നെ നോക്കി വായിൽ മേടിച്ചു ആസ്വദിച്ചു കഴിച്ചു  കാണിച്ചതും പെണ്ണ് ചുണ്ട് ചുളുക്കി പോടി പട്ടിന്ന് സൗണ്ട് കേൾപ്പിക്കാതെ വിളിച്ചു….ആഹാ അത്രയ്ക്ക് ആയോ…

“അലേഖ്… ആ ചിക്കൻ പീസ് കൂടി… ”

ഞാൻ ഇളിച്ചു കൊണ്ട് അവളെ കേൾപ്പിക്കാൻവേണ്ടി പറഞ്ഞതും അലേഖ് വലിയൊരു പീസ് എടുത്തു വായിൽ കുത്തി കേറ്റി തന്നു…

പന്നി…ചൊറിഞ്ഞു വന്നെങ്കിലും അവൾ കണ്ടാ ബിൽഡ് അപ്പ്‌ പോവും എന്നുള്ളത് കൊണ്ട് മാത്രം  പൊട്ടനെ മനസ്സിൽ പ്രാകി ദേഷ്യം മുഴുവൻ ചിക്കൻ ചവച്ചരച്ചു തീർത്തു….

“ഞങ്ങൾ പോയി ബിൽ അടച്ചിട്ടു വരാം… എന്നിട്ട് ഫ്ലാലേക്ക്  പോവാം… ഓകെ… ”

ഫുഡ് കഴിച്ചു വായും മുഖവും തുടച്ചു തന്നുകൊണ്ട് അലേഖ് പറഞ്ഞതും ഞാൻ ഓകെ എന്ന് തലയാട്ടി…

അവർ പോയെന്ന് കണ്ടതും മറിയാമ്മ ഓടി വന്നു കവറിൽ നിന്ന് പൊതി എടുത്തു ബെഡിൽ പോയിരുന്നു വാരി വലിച്ചുതിന്നാൻ തുടങ്ങി…

എന്തോന്നെടി എന്ന മട്ടിൽ കണ്ണ് മിഴിച്ചുള്ള നോട്ടം കണ്ടതും പെണ്ണ് ഒന്നു ഇളിച്ചു കാട്ടി വീണ്ടും പോളിംഗിലേക്ക് കടന്നു….

“എടി ഉള്ള കാര്യം പറയാലോ… ഇങ്ങനെപോയാൽ കോളേജിലെ പെൺപിള്ളേർ എല്ലാരും കൂടി പിരിവിട്ടു നിനക്കൊരു ചങ്ങലപോലുള്ള താലിയും ഒരു ചെമ്പ് സിന്ദൂരവും മേടിച്ചു തരും…. ”

തിന്നുന്നതിന്റെ ഇടയ്ക്ക് തന്നെ അവൾ ബ്രേക്ക് ഇട്ടു ബ്രേക്ക് ഇട്ടു പറഞ്ഞതും ഞാൻ fb ന്യൂസ്ഫീഡ് സ്ക്രോൾ ചെയ്യൽ നിർത്തി പുരികം ചുളിച്ചു അവളെ നോക്കി…

“എന്തിനാ….. ”

“നീ ഒരുത്തി കാരണം ഞാൻ അടക്കമുള്ളവരുടെ മാർക്കറ്റിൽ വൻ ഇടിവാണ്… അതോണ്ട് നാളെ തൊട്ടു മോള് താലിയും തല നിറച്ചു സിന്ദൂരവും തൊട്ടിട്ടു വന്നാൽ മതി… അതും പോരാഞ്ഞു ഞങ്ങളെ പോലെ മോഡേൺ ഡ്രസിങും…

നാളെ മുതൽ ചുരിദാർ ഇട്ടാ മതി… വന്നിട്ട് ആഴ്ച ഒന്നു തികഞ്ഞില്ല…അതിനു മുൻപേ ഒന്നാം കോളേജ് മഹായുദ്ധവും രണ്ടാം കോളേജ് മഹായുദ്ധവും നടത്തി….. എന്തിനധികം നിനക്ക് ഒന്നു പൊട്ടിയപ്പോഴേക്ക് കോളേജ് ഇളകി… ഞാൻ അടക്കമുള്ള സിംഗിൾസ് ഇതെങ്ങനെ സഹിക്കും… പറ… പറാ…. ”

എന്ന് ഇല്ലാത്ത ഗൗരവം ഉണ്ടാക്കി അലറി വിളിച്ചു വായിലുള്ള ഫുഡ് എല്ലാം തറയിൽ എത്തിച്ചു കണ്ണുരുട്ടി ചോദിച്ചതും ഞാൻ പൊട്ടിച്ചിരിച്ചു…

“നീ കെടന്നു കിണിക്കണ്ട… എന്നാലും എന്റെ സംശയം അതല്ല… ഇത്രേം ഫേമസ് ആയ അങ്ങേര് നിന്നെ എന്തിനു കെട്ടി എന്നാ…എന്തോരം നല്ല കൊച്ചുങ്ങളെ കിട്ടിയേനെ… ”

എന്ന് പരിതപിച്ചു കൊണ്ട് അച്ചാർ  തൊട്ടു നക്കുന്ന അവളെ നോക്കി ഞാൻ ചുണ്ട് ചുളുക്കി…

സംഭവം ആ ഡൌട്ട് എനിക്കും ഉണ്ട്…എന്ന് വെച്ചു വിട്ടു കൊടുക്കാൻ പാടില്ലാലോ…

തള്ളി മറിക്കാം….

“അതെന്തു കൊണ്ടാണെന്നു നിനക്കിനിയും മനസ്സിലായില്ലേ… എന്റെ ഈ ലുക്ക്‌…  ബോഡി…ക്യൂട്ട് സ്‌മൈൽ… സ്മാർട്ട്‌നെസ്… കാരക്ടർ…. ”

“ക്രാ തൂഫ്…. ”

പറഞ്ഞു ഫുൾ ആക്കും മുൻപേ പെണ്ണ് തറയിലേക്ക് നീട്ടിയൊരു ആട്ടായിരുന്നു… ഞാൻ കണ്ണ് കുറുക്കി നോക്കിയതും അവളൊരു ഗ്രാമ്പൂ എടുത്തു കാണിച്ചു…

“കടിച്ചു പോയി…. ”

എന്ന് പല്ല് മുഴുവൻ കാട്ടി ഇളിച്ചു കൊണ്ട് പറഞ്ഞതും ഞാൻ ചുണ്ട് കോട്ടി മുഖം തിരിച്ചിരുന്നു…

തെണ്ടി… മനഃപൂർവം ആട്ടിയതാ…ഹും..

“അലേഖ്… ഭയങ്കര ക്ഷീണം… ഞാനൊന്ന് കിടക്കട്ടെ….. ”

ഫ്ലാറ്റിലേക്ക് കയറിയതേ അവന്റെ വൈവയിൽ നിന്ന് എസ്‌കേപ്പ് അടിക്കാൻ വേണ്ടി മുഖത്തു ക്ഷീണം വരുത്തിച്ചു ലെഫ്റ്റ് ഹാൻഡ് കൊണ്ട് നെറ്റിയിൽ തടവുന്നത് പോലെ കാണിച്ചു റൂമിനുനേരെ തിരിഞ്ഞു….

“ഒന്നു നിന്നേ… ”

അവന്റെ സൗണ്ട് കുറച്ചു ഉയർത്തിയുള്ള ആജ്ഞ കേട്ട് ഞാൻ സഡൻ ബ്രേക്കിട്ട പോലെ നിന്നു….

“അവിടുന്നൊരടി മുന്നോട്ട് വെച്ചാൽ ബാക്കിഉള്ള ആ രണ്ടു കാലും കൂടി ഞാൻ തല്ലിയൊടിക്കും…

അത് വേണ്ടാ എന്നുണ്ടേൽ ആ സോഫയിൽ ചെന്നിരിക്ക്…. ”

അവന്റെ ശബ്ദത്തിൽ കുറച്ചു ഉറപ്പ് ഉണ്ടെന്ന് തോന്നിയത് കൊണ്ട് മാത്രം റിസ്ക് എടുക്കാൻ നിക്കാതെ ഓടി ചെന്നു സോഫയിൽ ഇരുന്നു…

കാലും കൂടിയില്ലേൽ എന്നെ കാണാൻ ഭയങ്കര ബോറല്ലേ…..

പേടിച്ചിട്ടല്ല… ചെറിയ ഭയം..

അവൻ ടീ പോയ്‌ വലിച്ചു എന്റെ മുന്നിലോട്ടിട്ടു അതിൽ കേറി ഇരുന്നു… ഞാൻ എന്താ വല്ല കൊലപാതക കേസ് പ്രതിയും ആണോ..

എന്നു പിറുപിറുത്തു അവനെ നോക്കി ചിരിച്ചു…അപ്പോ അവൻ കണ്ണുരുട്ടിയതും ഞാൻ ഇളിച്ചു കാണിച്ചു….

“ഇനി പറ…. ”

അവനൊന്നു ഇരുത്തി നോക്കി കയ്യും കെട്ടി ഇരുന്നതും ഞാനൊന്ന് ഇളകിയിരുന്നു…

“അത് ഞാൻ ലൈബ്രറിയിൽ നിന്ന് ഇറങ്ങി വരുവായിരുന്നു…. ”

“എന്തോ…. എങ്ങനെ…. ”

അവൻ നെറ്റി ചുളിച്ചു ചോദിച്ചതും ഞാനൊന്നു ഇളിച്ചു കാണിച്ചു… തള്ളൽ ഏറ്റില്ല…

“അത് ഞാൻ ക്യാന്റീനിൽ നിന്ന് ഇറങ്ങി വരുവായിരുന്നു…. ”

“അത് പോയിന്റ്… ബാക്കി പോരട്ടെ… ”

അവന്റെ ആക്കിയുള്ള പറച്ചിൽ കേട്ട് സൗകര്യമില്ലെന്ന് നാക്കിന്റെ തുമ്പത്ത് എത്തിയെങ്കിലും അത് പറഞ്ഞാൽ ഉണ്ടാകുന്ന പ്രേത്യാഘാതങ്ങൾ ഓർത്തു വന്നത് അതേപോലെ വിഴുങ്ങി….

“ക്യാന്റീനിന്നു ഇറങ്ങി നടക്കുമ്പോൾ ആണ് പുറത്തു അടി ഉണ്ടെന്ന് അറിഞ്ഞത്… എന്റെ ബാഗ് ആണേൽ ക്ലാസ്സിൽ ആയോണ്ട് ആ വഴിക്ക് അല്ലാതെ പോവാൻ പറ്റില്ല… അതോണ്ട് ഞാൻ ആരുടെയും വാക്ക് കേൾക്കാതെ ആവഴിക്ക് തന്നെ പോയി..

അപ്പോ ദാ അടിയുണ്ടാക്കിയവർ ഓടി വരുന്നു…അതിലൊരുത്തൻ എന്ത് നോക്കി നിൽക്കുവാടിഎന്നും ചോദിച്ചു കരണക്കുറ്റി നോക്കി ഒന്നു തന്നു… അപ്പോ സുകു വന്നു ലാബിലേക്ക്….അല്ല…  ജോൺ വന്നു പുറത്തേക്ക് വലിച്ചു അവരുടെ ഇടയിൽ നിന്ന് രക്ഷിക്കാൻ നോക്കി…. അതിലുള്ള വേറെ ഒരുത്തൻ ഞങ്ങളെ രണ്ടു പേരെയും കൂടി പിടിച്ചു തള്ളിയപ്പോൾ ബാലൻസ് തെറ്റി മുറ്റത്തേക്ക് വീണു…

കൈ കുത്തി പോയി… കൈ ഒടിഞ്ഞു….അത്രേ ഉള്ളൂ…. ”

ഒറ്റ ശ്വാസത്തിൽ ഒരു ഉളുപ്പും ഇല്ലാതെ അവന്റെ മുഖത്തു നോക്കി കള്ളം പറഞ്ഞു നിഷ്കു ആയി ഇരുന്നു…. അവനെന്തോ ആലോചിച്ചു കൊണ്ട് എന്റെ മോന്തയിലോട്ട് നോക്കി…. ഒന്നും കൂടി പറഞ്ഞത് ഊട്ടി ഉറപ്പിക്കാൻ ഞാൻ ചുമൽ കൂച്ചി ചുണ്ട് പിളർത്തി കാണിച്ചു….

“ഈ പറഞ്ഞതിൽ എവിടെ ഒക്കെയോ ഏതോ ഒരു സിനിമയിലെ പോലെ ഇല്ലേ…. ”

എന്ന് നെറ്റി ചുളിച്ചു സംശയത്തോടെ ചോദിച്ചതും ഞാൻ നാക്ക് കടിച്ചു…. ഇടയ്ക്ക് സുകുവിന്റെ പേര് പറഞ്ഞും പോയി…വീണിടത്തു കിടന്നു ഉരുളാം എന്ന് വെച്ചു അവനെ നോക്കി ഇളിച്ചു കാണിച്ചു….

“അതിപ്പോ ഈ സിനിമയിൽ കാണുന്നത് മിക്കതും റിയൽ ലൈഫിലും നടക്കുമല്ലോ…ഫോർ എക്സാമ്പിൾ… സിനിമയിൽ ഗ്യാസ്സ്റ്റോവിൽ കറി വെക്കുന്നത് പോലെ തന്നെ അല്ലേ ജീവിതത്തിലും വെക്കുന്നേ….അല്ലേ…  ”

“ഒരൊറ്റ വീക്ക് വെച്ചു തന്നാലുണ്ടല്ലോ…. ”

“വേണ്ടാ… വേണ്ടാ… വേണ്ടാ… ഞാൻ പറയാം….”

അവളുടെ കോപ്പിലെ ന്യായം കേട്ട് കൈ മടക്കി ഒന്നു പൊട്ടിക്കാൻ പോയതും പെണ്ണ് ഹൈ വോയിസ്‌ ആയും പിന്നെ ഒരിച്ചിരി കുറച്ചും ഒടുക്കം ദയനീയമായും ഒരു കൈ കൊണ്ട് മുഖം കഷ്ടപ്പെട്ട് പൊതിഞ്ഞു പിടിച്ചു വേണ്ടാ എന്ന് പറഞ്ഞത് കേട്ട് ചിരി പൊട്ടിയെങ്കിലും ചിരിച്ചു പോയാൽ അവൾ തലയിൽ കേറി നിരങ്ങും എന്നുള്ളത് കൊണ്ട് മസിലും പിടിച്ചിരുന്നു…

“സത്യം പറയെടി…. ഞാൻ ആയി അന്വേഷിച്ചു അറിഞ്ഞാൽ മറ്റേ കൈ കൂടി സ്ലിങ് ഇടേണ്ടിവരും…

അത് വേണോ…. ”

കൂർപ്പിച്ചു നോക്കി ചോദിച്ചതും അവൾ കുഞ്ഞുങ്ങളെ പോലെ വേണ്ടെന്ന് തലയാട്ടി…

“അത് ഞാൻ ലവ് ലെറ്റർ…. ”

എന്നും പറഞ്ഞു പെണ്ണ് നാക്ക് കടിച്ചു…

ലവ് ലെറ്ററോ…

“ലവ് ലെറ്ററോ…. ”

ഞാൻ കണ്ണ് തള്ളിച്ചു ചോദിച്ചതും അവൾ അല്ലെന്ന് തലയാട്ടി…

“ലവ് ലെറ്റർ അല്ല… ലൈഫ് ലെറ്റർ… ഈ nss ൽ ഒക്കെ ഉള്ള ഒരു അപ്ലിക്കേഷൻ ഫോം ആണ്….സത്യായിട്ടും… ”

അവൾ വെപ്രാളപ്പെട്ട് പറഞ്ഞതും ഞാൻ നെറ്റി ചുളിച്ചു…

“അങ്ങനൊരു ഫോം ഇല്ലാലോ… ”

“അതിനു നീ ഇവിടെ ആണോ പഠിച്ചത്… കണ്ട നാട്ടിൽ പോയി പഠിച്ചു ഒരു കുന്തവും അറിയില്ലെങ്കിലും എല്ലാം അറിയുന്ന പോലെ ചോദിച്ചോളും… എനിക്ക് വേറെ പണിയുണ്ട്…മാറങ്ങോട്ട്… ”

എന്നും പറഞ്ഞു ചാടി കടിച്ച് കണ്ണ് മിഴിച്ചിരിക്കുന്ന എന്റെ നെഞ്ചിൽ കുത്തി ഒരു തള്ളങ്ങു തന്ന് പെണ്ണ് ചാടി എണീറ്റു….

“ഡീീ… അവിടിരിക്കെടി.. ഉടായിപ്പ് ഇറക്കുന്നോ..”

ദേഷ്യത്തോടെ ടീപ്പോയിൽ അടിച്ചു ശബ്ദം ഉണ്ടാക്കി ചോദിച്ചതും പെണ്ണ് ഓട്ടോമാറ്റിക് ആയിട്ട് ഇരുന്നു എന്നെ നോക്കി ഉമിനീരിറക്കി….

“മര്യാദയ്ക്ക് പറയെടി…. ”

“അത് ഞാൻ ലെറ്റർ കൊടുക്കാൻ വേണ്ടി ഓടിയപ്പോൾ ഒരു ചേട്ടനെ കേറി ഇടിച്ചു…അയാളെന്റെ കയ്യിൽ കേറി പിടിച്ചപ്പോൾ ഞാൻ അയാളുടെ അടിവയറ്റിൽ മുട്ടുകാൽ കയറ്റി…അതിന്റെ റിവഞ്ച് ആയി ആ തെണ്ടിയുടെ ഫ്രണ്ട് എന്റെ കരണക്കുറ്റിക്കിട്ടു ഒന്നു പൊട്ടിച്ചു…”

എന്നും പറഞ്ഞു കവിൾ കാണിച്ചു തന്നു…ഇവളോട് കളിക്കുന്നത് സൂക്ഷിച്ചു വേണം…അല്ലെങ്കിൽ എന്റെയും….. മുഖത്തു വന്ന പേടി മാറ്റി ഗൗരവം വരുത്തിച്ചു ബാക്കി അറിയാൻ അവളെ നോക്കി…

“അത് കണ്ടിട്ട് നിരഞ്ജൻ ചേട്ടനും നിധിൻ സാറും ജോണും ടീമും എല്ലാരും കൂടി പൊരിഞ്ഞ തല്ലായി…

ആക്ച്വലി ആ പൊട്ടന്മാർ എന്നെ തല്ലിയവനെ പഞ്ഞിക്കിടാൻ ആണ് വന്നത്……അവർക്ക് അറിയില്ലലോ രഞ്ജിത്ത് ഒഴിച്ചു ബാക്കി ഉള്ള മൂന്നുപേരും എനിക്ക് വേണ്ടി ആണ്വന്നതെന്ന്… അവന്മാർ പരസ്പരം തല്ലി….കയ്യിൽ കിട്ടുന്നവർക്കിട്ടും പൊട്ടിച്ചു…. ”

കൊടും ഭീകരി…. ആൾക്കാരെ തമ്മിൽ തല്ലിച്ചു…

“എന്നിട്ട്….. ”

“എന്നിട്ട് എന്താ…. ആ രഞ്ജിത്തിനെ കണ്ടതും എനിക്ക് അവനെ തിരിച്ചു അടിക്കാൻ തോന്നി…അവന്റെ പിന്നിൽ എത്തിയപ്പോഴേക്കും ജോൺ അവന്റെ കൈനോക്കി മരത്തിന്റെ വടി ആഞ്ഞു വീശി…അവൻ ഒഴിഞ്ഞു മാറിയപ്പോൾ കറക്റ്റ് ആയി എന്റെ കൈക്കിട്ടു ആയി കിട്ടിയത്.. ”

എന്നും പറഞ്ഞു പെണ്ണ് വെളുക്കനെ ചിരിച്ചു…ഇരന്നു മേടിച്ചത് ആണെന്ന് സാരം…ഞാനൊന്നും മിണ്ടാതെ തലയ്ക്കു കൈയ്യും കൊടുത്തിരുന്നു…

ഇതിനോടൊക്കെ എന്തോ പറയാനാ

“അതേ….. ”

അവൾ ഷോൾഡറിൽ തോ_ണ്ടി വിളിച്ചതും ഞാൻ മുഖം ഉയർത്തി പുരികം പൊക്കി അവളെ നോക്കി…..

“എനിക്കാ രഞ്ജിത്തിനെ തിരിച്ചു തല്ലണം…. ”

അവൾ വാശിയോടെ പറഞ്ഞതും ഞാൻ പല്ല് കടിച്ചു….

“നിനക്ക് വേണ്ടി തല്ലുണ്ടാക്കാൻ അല്ല ഞാനീ മസിൽ ഉണ്ടാക്കിയത്…. ”

“പിന്നെന്തിനാ… കല്ല് പെറുക്കാൻ ആണോ…. ”

എന്നും പറഞ്ഞു പുച്ഛത്തോടെ ചുണ്ട് കോട്ടിയതും എനിക്ക് വിറഞ്ഞു കയറി…

“നിനക്ക് അറിയണോ എന്തിനാണെന്ന്…. ”

ഇട്ടിരുന്ന  ടീ ഷർട്ട്‌ അഴിച്ചു മാറ്റി ചോദിച്ചതും പെണ്ണ് കണ്ണ് തള്ളിച്ചു പിന്നിലേക്കാഞ്ഞു വേണ്ടെന്ന് തലയാട്ടി…

“ഹാ അതെന്താ വാവേ… ”

അതും ചോദിച്ചു കീഴ്ചുണ്ട് കടിച്ച് വശ്യമായ ഭാവത്തോടെ അവൾക്ക് അടുത്തേക്ക് ആഞ്ഞതും പെണ്ണ് സകല ശക്തിയും എടുത്തു ആഞ്ഞു തള്ളി ഒറ്റയോട്ടത്തിനു റൂമിൽ കേറി വാതിൽ വലിച്ചടച്ചു….

അവളുടെ പോക്കും നോക്കി ചിരിച്ചു കൊണ്ട് ടീഷർട്ട്‌ എടുത്തിട്ടു ബൂഗിയെ കൂട്ടാൻ ഇറങ്ങി….

ബൂഗി കെടന്നു കുരയ്ക്കുന്നത് കെട്ടിട്ടാണ് കണ്ണ് തുറന്നത്… അവന്റെന്നു രക്ഷപ്പെട്ടു വന്നു കിടന്നതേ ഓർമയുള്ളൂ… ഉറങ്ങി പോയി…

കണ്ണ് തിരുമ്മി നോക്കിയപ്പോൾ ബൂഗി കയ്യിലേക്ക് നോക്കി ഉച്ചത്തിൽ കുരയ്ക്കുവാണ്…..

ഞാൻ ചിരിച്ചു കൊണ്ട് എണീറ്റു ചമ്രം പടിഞ്ഞിരുന്നതും അവൻ മടിയിലേക്ക് കയറി മുഖം മുഴുവൻ നക്കാൻ തുടങ്ങി…. ഒരു കൈ കൊണ്ട് ഒരു വിധം ചെക്കനെ അടക്കി നിർത്തിച്ചു…

“കണ്ടോ ബേബി മമ്മിയുടെ കൈ പോയി…. ”

“സ്വഭാവം സഹിക്കാൻ വയ്യാതെ ആരോ  കൈതല്ലി ഓടിച്ചെന്നു പറ…. ”

ബൂഗിയുടെ തലയിൽ തലോടി സെന്റി അടിച്ചു പറഞ്ഞപ്പോഴേക്ക് ആ തെണ്ടി കേറി വന്നു പുച്ഛത്തോടെ പറഞ്ഞു കബേർഡ് തുറന്നു…

“പോടാ പട്ടി…. ”

“കണ്ടോ.. സത്യം പറഞ്ഞപ്പോൾ നിന്റെ തള്ളയ്ക്ക് പിടിച്ചില്ല…. ”

അവൻ കബേർഡിൽ നിന്ന് ടീ ഷർട്ട്‌ എടുത്തു തിരിഞ്ഞു നിന്ന് ബൂഗിയെ നോക്കി പറഞ്ഞതും ഞാൻ പല്ലിറുമ്പി…

“തള്ള നിന്റെ മറ്റവൾ…. ”

“അത് തന്നെയാ ഞാനും പറഞ്ഞത്….. ”

കൈ മലർത്തി കിണിച്ചു കൊണ്ടുള്ള അവന്റെ മറുപടി കേട്ടതും പില്ലോ എടുത്തു ഒരേറങ്ങു കൊടുത്തു….

അവനത് ക്യാച്ച് ചെയ്തു നാക്ക് നീട്ടി കാണിച്ചു ഹാളിലേക്ക് നടന്നു… പട്ടി..

മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ….

കനലുകൾ കോരി മരവിച്ച വിരലുകൾ ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ…

ഒടുവിലായ് അകത്തേയ്‌ക്കെടുക്കും ശ്വാസക്കണികയിൽ നിന്റെ ഗന്ധമുണ്ടാകുവാൻ..

മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ…

അവന്റെ പിന്നാലെ ചാടി പോവാൻ നിന്നപ്പോഴേക്ക് ഫോൺ റിങ് ചെയ്തതും ഫോൺ തപ്പി എടുത്തു സ്ക്രീനിലേക്ക് നോക്കി……

അറിയാത്ത നമ്പർ ആണല്ലോ…

ഒന്നു സംശയിച്ചു കാൾ എടുത്തു ചെവിയോട് ചേർത്തു…

“ഹലോ….ആരാ…. ”

തുടരും….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അശ്വനി

Scroll to Top