ആത്മസഖി തുടർക്കഥയുടെ ഇരുപത്തിയേഴാം ഭാഗം വായിക്കൂ….

രചന : അശ്വനി

പെണ്ണിന്റെ വായിൽ കല്ലുപ്പ് ഇട്ടതാ….

അവന്റെ മോന്തയിലേക്ക് തന്നെ തുപ്പി കൊടുത്തു..

മറിയാമ്മ ആണേൽ ഒന്നും അറിയാത്ത പോലെ തിരിഞ്ഞു കിടന്നു വീണ്ടും ഉറങ്ങി….

ചുരുക്കി പറഞ്ഞാൽ രോഹിത് പണി ഇരന്നു മേടിച്ചു….വാ പൊത്തി അന്താളിച്ചു ഇരിക്കുന്ന ഞങ്ങളെ രണ്ടിനെയും ദയനീയമായ് ഒന്നു നോക്കി അവൻ ഒറ്റയോട്ടത്തിന് ഗസ്റ്റ് റൂമിലേക്ക് കയറി….

“ഡീീ…. മറിയാമ്മേ… ഡീീ എണീക്കെടി…. ”

അവളുടെ തോളിൽ പിടിച്ചു കുലുക്കി വിളിച്ചിട്ടും പെണ്ണ് ചിണുങ്ങി കൊണ്ട് പിന്നേം കെടന്നു…അത്രയ്ക്ക് ആയോ….

“ഡീീ AJ വന്നിട്ടുണ്ട്…. ”

അവളുടെ ചെവിയിൽ കേറി കൂവി വിളിച്ചതും പെണ്ണ് ചാടിയെണീറ്റു സോഫയിൽ വാ പൊത്തിചിരിക്കുന്ന അലേഖിനെ നോക്കി ചമ്മിയ ചിരി ചിരിച്ചു എന്നെ നോക്കി കണ്ണുരുട്ടി…

ഞാൻ ഒന്നും അറിയാത്ത മട്ടിൽ മുഖം തിരിച്ചു ഫ്ലാറ്റിന്റെ ഭംഗിയും നോക്കി ഇരുന്നു…

“ഹായ്…. ”

അവള് അലേഖിനെ നോക്കി കൈ വീശി കാണിച്ചതും അവൻ ചിരിച്ചു കൊണ്ട് ആക്കുന്ന മട്ടിൽ തലയാട്ടി..

“ഞാൻ ഒന്നു മുഖം കഴുകിയിട്ട് വരാം… ”

അവന്റെ ആക്കൽ കണ്ടു ചടച്ചിട്ടോ എന്തോ പെണ്ണ് എണീറ്റു ഓടി….രണ്ടിന്റെയും ഓട്ടം ഓർത്തു പൊട്ടിചിരിച്ചു കൊണ്ട് അലേഖിനെ നോക്കി… അവനും ചിരിക്കുവാണ്…

“എന്തേ…”

അവൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചതും ഞാൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കാണിച്ചു ഒരു കൈ കൊണ്ട് നിലത്തും ടീപോയിലും വാരിവലിച്ചിട്ട കവർ ഒക്കെ പെറുക്കി എടുത്തു…സഹായിക്കും വിചാരിച്ചു നോക്കിയപ്പോൾ തെണ്ടി മൈൻഡ് പോലും ചെയ്യാതെ ഫോണിൽ കുത്തി ഇരിക്കുവാ…

സ്നേഹമില്ലാത്ത കെട്ട്യോൻ…

അവനെ നോക്കി ഉള്ളിൽ പിറുപിറുത്തതും എന്റെ നോട്ടം കണ്ടു അവൻ പുരികം പൊക്കി എന്തേ എന്ന മട്ടിൽ നോക്കി… ഞാൻ ചുണ്ട് ചുളുക്കി കുന്തം എന്നും പറഞ്ഞു മുഖം തിരിച്ചു വീണ്ടും കവർ പെറുക്കി…

“അയ്യോ…. ”

പെട്ടെന്ന് റൂമിൽ നിന്ന് മറിയാമ്മയുടെ അലർച്ച കേട്ടതും അലേഖിനെ ഒന്നു നോക്കി കവർ താഴെ ഇട്ടു ശബ്ദം കേട്ട ഗസ്റ്റ് റൂമിലേക്ക് ഓടി….റൂമിൽ ആരെയും കാണാൻ ഇല്ലെന്ന് കണ്ടു ചുണ്ട് ചുളുക്കി ആലോചനയോടെ നിന്നതും ബാത്‌റൂമിൽ നിന്നെന്തൊക്കെയോ ഞരക്കം കേട്ട് പിന്നാലെ വന്ന അലേഖ് എന്നെ പിടിച്ചു മാറ്റി നിർത്തി അങ്ങോട്ട് പോയി.. ഡോർ തുറന്ന അവന്റെ കണ്ണ് മിഴിഞ്ഞിരിക്കുന്നത് കണ്ടു സംശയത്തോടെ ഞാനും പോയി നോക്കി…

എന്റെ കൃഷ്ണാ…. രണ്ടും കൂടി ഇതിനകത്തു എ പടം റിലീസ് ചെയ്തു കളിക്കുവാണോ…

മറിയാമ്മ രോഹിതിന്റെ മുകളിൽ കിടക്കുന്നു…

രോഹിത് താഴെ കിടന്നു അവളെ ചുറ്റിപിടിച്ചേക്കുന്നു…

“നോക്കി നിൽക്കാതെ വന്നു എണീപ്പിക്കഡാ… ”

രോഹിതിന്റെ അലർച്ച കേട്ടതും അലേഖ് സ്വബോധത്തിലേക്ക് വന്നു മറിയാമ്മയെ പോയി പിടിച്ചു വലിച്ചു എണീപ്പിച്ചു… രോഹിത് അവന്റെ കയ്യിൽ പിടിച്ചും എണീറ്റു…

“സത്യം പറ… നിങ്ങൾ തമ്മിൽ അവിഹിതമല്ലേ….”

“പ്ഫ… ”

കണ്ണുരുട്ടിയുള്ള എന്റെ ചോദ്യം കേട്ടതും മറിയാമ്മ ഒരൊറ്റ ആട്ടായിരുന്നു… ഞാൻ ഞെട്ടി അലേഖിന്റെ പിന്നിൽ പോയി നിന്നു…

” ഈ പന്നി എന്നെ കേറി പിടിച്ചു….അങ്ങനെ ബാലൻസ് കിട്ടാതെ വീണതാ…. ”

മറിയാമ്മ ദേഷ്യത്തോടെ എന്നെ നോക്കി രോഹിതിനെ ചൂണ്ടി പറഞ്ഞതും അവൻ പല്ല് കടിച്ച് അവൾക്ക് മുന്നിലേക്ക് കേറി നിന്നു…

“ആരാടി കേറി പിടിച്ചത്… ഒരു സുന്ദരനും അവിവാഹിതനുമായ പുരുഷൻ കയറി ഇരിക്കുന്ന ബാത്റൂമിലേക്ക് മനഃപൂർവം സീൻ പിടിക്കാൻ വന്നിട്ട് ഞാൻ കേറി പിടിച്ചെന്നോ.. ”

രോഹിത് സ്വയം തള്ളി മറിക്കുന്നത് കേട്ട് ചിരി വന്നെങ്കിലും സീരിയസ് സിറ്റുവേഷൻ ആയത് കൊണ്ട് അലേഖിനെ തോളിലേക്ക് മുഖം അമർത്തി പിടിച്ചു ചിരിയടക്കി….

ഈ പൊട്ടൻ ആണേൽ രണ്ടിനെയും മാറി മാറി കണ്ണും മിഴിച്ചു നോക്കുവാ…

“അയ്യോടാ… ഒരു സുന്ദരൻ… കണ്ണാടി നോക്കാറില്ലേ… കണ്ടാൽ പട്ടി വെള്ളംകുടിക്കൂല.. ”

അവൾ പുച്ഛത്തോടെ പറഞ്ഞതും തന്റെ സൗന്ദര്യത്തിനേറ്റ ശക്തമായ പ്രഹരത്തിൽ ദേഷ്യം കൊണ്ട് വിറച്ചു രോഹിത് മുഷ്ടി ചുരുട്ടി…

“നീയാരാന്നാടി നിന്റെ വിചാരം… അവളുടെ കോഴിന്റെ പോലത്തെ ചുണ്ടും തെക്കോട്ടും വടക്കോട്ടും രണ്ടു ദിശയിൽ നോക്കുന്ന കണ്ണും തിരണ്ടി വാല് പോലത്തെ മുടിയും ഉള്ള നീഎ ന്നെ പുച്ഛിക്കാൻ മാത്രം വളർന്നിട്ടില്ല….. ”

അവന്റെ സൂപ്പർ ഡയലോഗ് കേട്ട് രോമാഞ്ചം വന്നു പൊട്ടിച്ചിരിച്ചു അലേഖിന്റെ തോളിൽ അടിച്ചു പ്രോത്സാഹിപ്പിച്ചു…

“സൂപ്പർ മാൻ… സൂപ്പർ… ”

പറഞ്ഞു കഴിഞ്ഞിട്ട് ആണ് മറിയാമ്മയെ നോക്കിയത്… പെണ്ണ് ഉണ്ടക്കണ്ണു രണ്ടും മത്തങ്ങാ വലുപ്പത്തിൽ ആക്കി വെച്ചേക്കുന്നത് കണ്ടു എന്റെ ചിരിയൊക്കെ സ്വിച്ച് ഇട്ട പോലെ നിന്നു……

“സൂപ്പർ മാൻ അല്ലെടി… ശക്തിമാൻ… ”

എന്നും പറഞ്ഞു എന്റെ നേരെ ഒരു ചാട്ടം…

“ഒന്നു നിർത്തുന്നുണ്ടോ…. പോയിനെടാ എല്ലാം….”

അലേഖിന്റെ അലർച്ച കേട്ട് ഞങ്ങൾ മൂന്നും ഒറ്റ ചാട്ടത്തിനു ബാത്റൂമിന് പുറത്തെത്തി…

ശ്ശൊ ഒന്നു രസം പിടിച്ചു വരുവായിരുന്നു….

ഒരു ഫൈറ്റ് കാണാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ഞാനും നാക്ക് ചൊറിഞ്ഞിട്ടും മിണ്ടാൻ പറ്റാത്തതിന്റെ സങ്കടത്തിൽ മറിയാമ്മയും രോഹിതും മുഖം വീർപ്പിച്ചു ഹാളിലേക്ക് നടന്നു….

“ശ്രീ… കബോർഡിന്റെ കീ എവിടെ…. ”

“ആ ഡ്രസ്സിങ് ടേബിളിൽ കാണും… ”

പാല് കുടിച്ചു കൊണ്ടിരുന്ന ബൂഗിയെ തന്നെ നോക്കി അവൻ കേൾക്കാൻ പാകത്തിന് ഉറക്കെ വിളിച്ചു പറഞ്ഞു…

“ഇവിടില്ല…. ”

ശ്ശെടാ… പിന്നെവിടെ പോയി….

ഓർത്തു കൊണ്ട് ബൂഗിയെ ഒന്നു നോക്കി റൂമിലേക്ക് നടന്നു… ഇന്നിപ്പോൾ മറിയാമ്മയും രോഹിതും ഉള്ളതല്ലേ… സോ നാലു പേർക്കുംകൂടി പുറത്തു പോയി അടിച്ചു പൊളിക്കാം എന്ന് വച്ചു…

“കിട്ടിയില്ലേ…. ”

റൂമിലേക്ക് കേറി കൊണ്ട് ചോദിച്ചതും അവൻ തിരിഞ്ഞു എന്നെ നോക്കി ഇല്ലെന്ന് തലയാട്ടി…

ഡ്രസ്സിങ് ടേബിളിന്റെ മുന്നിലെ സകലസാധനവും മാറ്റി നോക്കിയിട്ടും കാണുന്നില്ല…ഐഡിയ…

“അങ്ങോട്ട് മാറി നിക്ക്…. ”

കബോർഡിനു മുന്നിൽ എളിയിൽ കൈ കുത്തി നിൽക്കുന്ന അവനെ പിടിച്ചു സൈഡിലേക്ക് മാറ്റി നിർത്തി…

അവൻ കണ്ണ് മിഴിച്ചു എന്ത് ചെയ്യുവാൻ പോകുവാ എന്ന മട്ടിൽ നോക്കിയതും ഞാനൊന്നു സൈറ്റ് അടിച്ചു കാണിച്ചു മറിയാമ്മ കെട്ടി തന്ന മുടിയിൽ കുത്തി വെച്ച ഒരു സ്ലൈഡ് അഴിച്ചെടുത്തു പല്ല് കൊണ്ട് കടിച്ചു വളച്ചു അലേഖിനെ ഒന്നു നോക്കി കീ ഹോൾഡറിലേക്ക് ഇട്ടു…

അന്നത്തെ ടെക്‌നിക്

കബേർഡ് അൺലോക്ക് ആയതും ഞാൻ വിജയചിരിയോടെ ഇതൊക്കെ എന്ത് എന്നമട്ടിൽ അവനെ നോക്കി…

“ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം… ”

അവൻ വളരെ എക്സൈറ്റഡ് ആവും എന്ന എന്റെ ചിന്തയെ മറികടന്നു കൊണ്ട് കൈ രണ്ടും മാറിൽ പിണച്ചു കെട്ടി സംശയത്തോടെ നോക്കുന്നത് കണ്ടു ഞാനൊന്ന് പതറി….

എന്റെ കൃഷ്ണാ… ഏത് നേരത്താണാവോ കഴിവ് തെളിയിക്കാൻ തോന്നിയത്….

“അത് പിന്നെ ചങ്ങല…. ”

നാക്ക് കടിച്ചു കണ്ണ് രണ്ടും ഇറുക്കി തുറന്നതും അവൻ കണ്ണുരുട്ടി പേടിപ്പിക്കുന്നത് കണ്ടു ഞാനൊന്ന് ഇളിച്ചു കൊടുത്തു…

“ചങ്ങല… ബാക്കി പറാ…. ”

“അത് പിന്നെ… ഞങ്ങടെ നാട്ടിൽ തോട്ടിൽ ഒക്കെ വലിയ തോണി ഉണ്ടാവൂലെ…അത് ഒലിച്ചു പോവാതിരിക്കാൻ ചങ്ങല കൊണ്ട് സൈഡിൽ കെട്ടിയിടും… അതിന്റെ കീ കാണുന്നില്ലേൽ ചേട്ടന്മാർ ഈ ടെക്നിക് ആണ് ചെയ്യുവാ…അങ്ങനെ പഠിച്ചതാ.. ”

അപ്പോ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതും അവന്റെ കണ്ണ് മിഴിഞ്ഞു…

“തോട്ടിൽ തോണിയോ…. ”

“ആ തോട്ടിൽ തോ……. ”

പറഞ്ഞു തീരാറായപ്പോൾ ആണ് എന്താണ് പറഞ്ഞതെന്ന് കത്തിയത്….

ഞാനൊന്ന് വെളുക്കനെ ചിരിച്ചു കൊടുത്തതും അവൻ ചെവിയിൽ പിടുത്തമിട്ടു…

“സത്യം പറയെടി…. ”

” ഞാൻ സിനിമയിൽ ഒക്കെ കണ്ടു ഒരു ക്യൂരിയോസിറ്റിക്ക് പഠിച്ചതാ…

ഞാൻ ആണേൽ(അ )സത്യം….

വിട് പ്ലീസ്… ”

അ മാത്രം സൗണ്ട് കുറച്ചു ബാക്കി ഒക്കെ കരയുന്ന പോലെ പറഞ്ഞതും അവൻ അയച്ചു… പിടിവിടണ്ട താമസം നെഞ്ചിൽ കൈവെച്ചു ആശ്വാസത്തോടെ പുറത്തേക്ക് പാഞ്ഞു…

നേരെ ചെന്നു പെട്ടത് മറിയാമ്മയുടെ മുന്നിലും….എന്നെ കണ്ടതും പെണ്ണ് പുരികം പൊക്കിയും താഴ്ത്തിയും കളിക്കുന്നു… ഒരു ചീഞ്ഞ മുട്ടതലയിൽ ഇട്ടു പൊട്ടിച്ചതിനു എന്റെ 3999രൂപയുടെ ആശിച്ചു മോഹിച്ചു ഇന്ന് വരെ യൂസ് ചെയ്യാത്ത റാണി പിങ്ക് കളർ ഗൗൺ എടുത്തിട്ടിട്ടു ആണ് അവളുടെ കണ്ണുകൊണ്ടുള്ള കളി….

പല്ല് കടിച്ചുള്ള എന്റെ നോട്ടം കണ്ടതും അവളൊന്നു പുച്ഛിച്ചു ഡ്രസ്സ്‌ പൊക്കിപിടിച്ചു സ്ലോ മോഷനിൽ ലിവിങ്ങിലേക്ക് നടന്നു…

തെണ്ടി….. പട്ടി… ചെറ്റ…

എന്റെ കൈ ഒന്നു മാറട്ടെടി… നിന്നെ കൊണ്ട് ഞാൻ ക്ഷ, ണ്ണ വരപ്പിക്കും…

പെണ്ണിന്റെ വെറുപ്പിക്കൽ സഹിക്കാൻ പറ്റാതെ ആണ് പുറത്തു പോവാം എന്ന് വെച്ചത്…

കൈ വയ്യാത്തത് ആണെന്ന് ഒരു ബോധവും ഇല്ലാതെ ആണ് നടപ്പ്…

സിനിമയ്ക്ക് പോയിട്ട് ആണേൽ ഒന്നും പറയണ്ട..

അവൾക്ക് കൈ അടിക്കാൻ പറ്റാത്തോണ്ടു എന്റെ കയ്യിൽ ആവേശം മുഴുവൻ തീർക്കുവാ…

അടിച്ചു അടിച്ചു ആണേൽ ഷോൾഡർ വേദനിച്ചിട്ടു പാടില്ല…അത് കഴിഞ്ഞിട്ട് ആണേൽ രണ്ടിന്റെയും മുടിഞ്ഞ പർച്ചേസ്…

ആൾക്കാർ അറിയാതിരിക്കാൻ ഹൂഡിയുടെ ക്യാപ്വലിച്ചിട്ടിട്ടാ നടക്കുവാ… അതിനു വല്ലതും മനസ്സിലാകുമോ…

രോഹിതിനെ ഫുഡ് ഓർഡർ ചെയ്യാൻ വിട്ടു അവറ്റകളെ തപ്പി മാക്സിലേക്ക് ചെന്നതും ശ്രീ ഒറ്റക്കയ്യിൽ കൊറേ ഡ്രെസ്സും പിടിച്ചു ശോകം അടിച്ചു നിൽക്കുവാ.. ഞാൻ അടുത്തേക്ക് ചെന്നു അതൊക്കെ മേടിച്ചു കയ്യിൽ പിടിച്ചു…

“ഇത് ഫുൾ സെലക്ട്‌ ചെയ്തത് ആണോ… ”

“അല്ല… ട്രയൽ ചെയ്യാൻ ആയിരുന്നു.. ”

എന്നും പറഞ്ഞു സങ്കടത്തോടെ കൈ കാണിച്ചുതന്നു…

“സാരല്ല്യ.. പോട്ടെ… ഇനിയും കൊണ്ടുവരാം…ഇപ്പോ പറ്റുമെന്ന് തോന്നുന്നത് എടുക്കാം… ”

എന്നും പറഞ്ഞു അവൾ സെലക്ട്‌ ചെയ്ത ഡ്രസ്സ്‌ ഓരോന്നായി നോക്കാൻ തുടങ്ങിയതും അവൾ കയ്യിൽ കേറി പിടിച്ചു..

“ഇത് ഫുൾ മേടിക്കാൻ അല്ല… ഓരോന്ന് ഇട്ടിട്ടു ഡ്രസ്സിങ് റൂമിലെ മിററിൽ നോക്കി ഫോട്ടോസ് എടുക്കാൻ ആണ്… അപ്പോ പല ഫാഷനിൽ ഉള്ള ഫോട്ടോസ് കിട്ടൂലോ.. ”

എന്ന് ഇളിച്ചു കൊണ്ട് പറഞ്ഞതും പെരുവിരൽ മുതൽ ദേഷ്യം വിറഞ്ഞു കയറി മുഷ്ടി ചുരുട്ടി പിടിച്ചു…

“പത്തു മിനിറ്റ് ടൈം തരും… അതിനുള്ളിൽ മറ്റവളെയും കൂട്ടി ഫുഡ് കോർട്ടിലേക്ക് വന്നില്ലേൽ ബാക്കി അപ്പോ തരാം…… ”

പല്ലിറുമ്പി തറപ്പിച്ചു പറഞ്ഞു ഡ്രസ്സ്‌ അവളുടെ കയ്യിൽ തന്നെ വെച്ചു കൊടുത്തു വെട്ടിതിരിഞ്ഞു നടന്നു…

അവളുടെ കോപ്പിലെ ഫാഷൻ ഷോ…

കറക്റ്റ് 10 മിനിറ്റ് ആവാറായതും പെണ്ണ് എവിടുന്നോ ഓടി വന്നു ഞങ്ങൾക്ക് മുന്നിൽ ഇരുന്നു… മുഖം ഒരു കൊട്ട ഉണ്ട്… ഞാനത് കാര്യം ആക്കാതെ ഫോണിൽ തോണ്ടി ഇരുന്നു….. രോഹിതും മരിയയും പിന്നെ തമ്മിൽ കണ്ടാൽ മുഖം വെട്ടിക്കും… ഫുഡ് വന്നതിൽ പിന്നെ തീറ്റ മത്സരം തുടങ്ങിയ പോലെ ആയി രണ്ടും കൂടി…. അവൾ വാശിക്ക് സ്പൂൺ വെച്ചു ലെഫ്റ്റ് ഹാൻഡ് കൊണ്ട് കഴിച്ചു…

എന്ത് പിണ്ണാക്ക് എങ്കിലും കാണിക്കട്ടെന്നു വെച്ചു ഞാനും കഴിച്ചു…

അല്ല പിന്നെ…

രോഹിത്തിനെയും മരിയയെയും അവരുടെ വീട്ടിൽ വിട്ടിട്ട് നേരെ സൂപ്പർ മാർക്കറ്റിലേക്ക് വെച്ചു പിടിച്ചു…

“നമ്മൾ എങ്ങോട്ടാ പോവുന്നേ…. ”

അത്രയും നേരം മോന്തയും വീർപ്പിച്ചു പുറത്തോട്ടു നോക്കി ഇരുന്നവളാ… റൂട്ട് മാറിയിട്ട് ആണോ എന്തോ നെറ്റി ചുളിച്ചു എന്നെ നോക്കി..

“സൂപ്പർ മാർക്കറ്റ്… ”

“അതിനു കാര്യം ആയിട്ടു ഒന്നും വാങ്ങാൻ ഇല്ലാലോ… ”

വീണ്ടും സംശയം…

“നമ്മുടെ സ്വന്തം ആണ്… ഞാൻ മിക്കപ്പോഴും അവിടെയാണ് ഉണ്ടാവ…”

“ശെരിക്കും നീ ആരാ… ”

“നിന്റച്ഛൻ… മിണ്ടാതിരിക്കാൻ നോക്കെടി…. ”

കുറച്ചൊന്നു ഗൗരവത്തിൽ പറഞ്ഞതും പെണ്ണ് വെട്ടി തിരിഞ്ഞു പഴയ പൊസിഷനിൽ ഇരുന്നു…

ഒന്നു ഒന്നര മണിക്കൂർ ആണ് രണ്ടും കൂടി ഞങ്ങളെ ഇട്ടു പോസ്റ്റ്‌ ആക്കിയത്…

ഉള്ളിലേക്ക് കയറിയതും പെണ്ണ് വിടർന്ന കണ്ണോടെ ചുറ്റും നോക്കി നടന്നു… ഇവിടെ എല്ലാവരോടും കുറച്ചു സ്ട്രിക്ട് ആയിട്ടേ ഞാൻ ഇടപെടാറുള്ളൂ…

ഇപ്പോ ക്ലോസ് ചെയ്യാൻ ഉള്ള ടൈം ആയി… കുറച്ചു ഫയലുകൾ എടുക്കാൻ ഉണ്ട്… അതിനു വേണ്ടി വന്നതാ… കാബിനിൽ കേറി മാനേജർ കൊണ്ട് വെച്ച ഫയൽ എടുത്തു പുറത്തേക്ക് ഇറങ്ങിയതും പെണ്ണൊരു ഷോപ്പിംഗ് കാർട്ട് എടുത്തു ക്ലോസ് അപ്പ്‌ ചിരിയും ഫിറ്റ്‌ ചെയ്തു നിൽക്കുന്നത് കണ്ടു ചുണ്ട് ചുളുക്കി സംശയത്തോടെ അവൾക്കടുത്തേക്ക് നടന്നു…

“നീ എന്തേലും എടുക്കാൻ വേണ്ടി നിൽക്കുവാണോ ”

ഞാൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചതും അവൾ അല്ലെന്ന് തലയാട്ടി…

“പിന്നെ…?? !!”

“അത്… അതുണ്ടല്ലോ… ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ നടത്തിച്ചു തരുമോ… ”

ടീ ഷിർട്ടിന്റെ കയ്യിൽ പിടിച്ചു കളിച്ചു നല്ലോണം കൊഞ്ചിയുള്ള സംസാരം കേട്ടപ്പോഴേ പറയാൻ ഇരിക്കുന്ന ആഗ്രഹം ചെറുതല്ലെന്ന്…

“ആ നോക്കാം…. ”

വലിയ താല്പര്യം ഇല്ലാതെ പറഞ്ഞതും പെണ്ണ് ചുണ്ട് പിളർത്തി…

“പ്ലീസ് അലേഖ്…. പ്ലീസ്…. പ്ലീസ്…. പ്ലീസ്… പ്ലീസ്….”

എന്ന് കയ്യിൽ പിടിച്ചു തുടരെ തുടരെ കെഞ്ചികൊണ്ടിരുന്നതും പാവം തോന്നി…

“ഓകെ പറ… ”

ഫയൽ അടുത്തുള്ള പെർഫ്യൂം സെക്ഷനിലെ ഷെൽഫിലേക്ക് വെച്ചു കൊണ്ട് പറഞ്ഞതും പെണ്ണിന്റെ മുഖം വിടർന്നു…

“അതില്ലേ… ഈ കപ്പിൾസിന്റെ ഫോട്ടോസിൽ ഒക്കെ കാണുന്ന പോലെ ഗേൾ ഷോപ്പിംഗ് കാർട്ടിൽ കേറി ഇരുന്നിട്ട് ബോയ് അത് ഉരുട്ടി കളിക്കൂലേ… അതേ പോലെ എന്നെയും കൊണ്ടു പോവോ… ”

പെണ്ണ് നിഷ്കളങ്കമായി ചോദിച്ചതും ഞാൻ പല്ലിറുമ്പി…

“ഡീീ നിന്റെ കൈക്ക് വയ്യാതെ ഇരിക്കുവാ…അത് കൂട്ടാൻ ആണോ…കൈ മാറിയിട്ട് ഞാൻ കൊണ്ടു വരാം… ഇപ്പോ നീ വാ… ”

” പറ്റില്ല… ഇപ്പോൾ വേണം.. ഒരു കുഴപ്പോം ഇല്ല…പ്ലീസ്‌ അലേഖ്…”

അവൾ കെഞ്ചിയിട്ടും എനിക്കൊന്നും തോന്നിയില്ല…

ഒന്നു തൊട്ടാൽ തന്നെ കാറുന്നവളാ… എന്നിട്ട് വേദന സഹിച്ചു അതിനകത്തു കിടക്കണം പോലും…

“നടക്കില്ല ശ്രീ… വാശി കാണിക്കാതെ നടക്കാൻ നോക്ക്… ”

തറപ്പിച്ചു പറഞ്ഞു ഫയൽ കയ്യിൽ എടുത്തതും പെണ്ണ് ഒന്നും മിണ്ടാതെ തലയും കുനിച്ചു തിരിഞ്ഞു നടന്നു…

കണ്ടിട്ട് എന്തോ പോലെ തോന്നി ശ്വാസം വലിച്ചു വിട്ടു ഫയൽ അവിടെതന്നെ വെച്ചു ടീ ഷർട്ട്‌ സ്ലീവ് പൊക്കി കേറ്റി അവൾക്ക് അടുത്തേക്ക് നടന്നു…

അവളെ ചെന്നു കോരി എടുത്തതും പെണ്ണ് അന്താളിപ്പോടെ എന്നെ നോക്കി…

ഞാനൊന്നു സൈറ്റ് അടിച്ചു കാണിച്ചതും പെണ്ണിന്റെ മുഖം വിടർന്നു…

“കൈ ഉള്ളിലേക്ക് ആക്കി പിടിക്ക്… ”

കേൾക്കണ്ട താമസം പെണ്ണ് നല്ല കുട്ടിയായികൈ അടുപ്പിച്ചു പിടിച്ചതും ഞാനവളെ പതിയെ കാർട്ടിലേക്ക് ഇരുത്തിച്ചു… വലിയ സൈസ് ഒന്നും ഇല്ലാത്തോണ്ട് പെണ്ണ് അതിന്റെ ഉള്ളിൽ കൊള്ളും…

കാല് രണ്ടും പുറത്തേക്ക് തൂക്കിയിട്ടു….

ഞാൻ ഫയൽ എടുത്തു അവളുടെ കയ്യിലേക്ക് കൊടുത്തു…

“ഓകെ അല്ലേ… ”

അവൾ അതേ എന്ന് ഉത്സാഹത്തോടെ തലയാട്ടിയതും ഞാൻ ചിരിച്ചു കൊണ്ട് മുന്നോട്ട് ഉരുട്ടി…

പോകുന്ന വഴിക്ക് മുഴുവൻ അത് വേണം ഇത് വേണം എന്നൊക്കെ പറഞ്ഞു കൈ ചൂണ്ടി കാണിക്കും…

ഞാനതെടുത്തു അവളുടെ കയ്യിൽ കൊടുക്കും…

ഷോപ്പിലെ വർക്കേഴ്സ് കൊറേ പേര് കണ്ണ് മിഴിച്ചു നോക്കുന്നുണ്ടേലും ഞങ്ങൾ അതൊന്നും കാര്യം ആക്കാതെ ചിരിച്ചും കളിച്ചും കൗണ്ടറിലേക്ക് നടന്നു…

സാധനം ഒക്കെ പാക്ക് ചെയ്യാൻ കൊടുത്തു പെണ്ണിനെ കോരിയെടുത്തു താഴെ നിർത്തിച്ചു…

അവളുടെ മുഖം കണ്ടാൽ അറിയാം സന്തോഷംകൊണ്ട് വീർപ്പു മുട്ടി നിൽക്കുവാണെന്നു…

ഞാനവളുടെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്തു കൂർപ്പിച്ചു നോക്കുന്ന അവൾക്ക് നേരെ bubbly നീട്ടിയതും പെണ്ണത് തട്ടി പറിച്ചു മേടിച്ചു….

“പോവാം… ”

അവള് തലയാട്ടിയതും ഷോപ്പർ കയ്യിൽ മേടിച്ചു അവരോടെല്ലാം ഒന്നു ചിരിച്ചു കാണിച്ചു അവളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി….

പെണ്ണ് ആണേൽ തുള്ളി ചാടി ഒരുമാതിരി വട്ടന്മാരെപോലെ ആണ് നടപ്പ്… ഷോപ്പർ ബാക്ക് സീറ്റിൽ വെച്ചിട്ടും പെണ്ണ് കാറിൽ കേറാതെ റാപ്പർ കടിച്ചു പൊട്ടിക്കുവാൻ നോക്കുവാ bubblyടെ….അവളുടെ കോപ്രായങ്ങൾ കണ്ടു ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു അത് പൊട്ടിച്ചു നീട്ടിയതും പെണ്ണ് അതു മേടിക്കാതെ കൈ പിന്നിലേക്ക് വെച്ചു…

“മേടിക്ക്…. ”

ഒന്നും കൂടി നീട്ടികൊണ്ട് പറഞ്ഞതും പെണ്ണ് വേണ്ടെന്നു തല വെട്ടിച്ചു…

ഇനി വായിൽ വെച്ചു കൊടുക്കാൻ ആണോ…

അതും ഓർത്തു ഒരു പീസ് പൊട്ടിച്ചു അവൾക്ക് നേരെ നീട്ടിയതും പെണ്ണ് ആ കൈയിൽ പിടിച്ചു കള്ള ചിരിയോടെ എന്റെ വായിലേക്ക് തന്നെ വെച്ചു ത_ന്നു…

അടുത്ത മൂവ് എന്താണെന്നറിയാൻ ആകാംക്ഷയോടെ നോക്കിയതും പെണ്ണ് ഹൂഡിയുടെ കഴുത്തിന്റെ ഭാഗത്തു കുത്തി പിടിച്ചു താഴേക്ക് വലിച്ചു മുഖം അവൾക്കടുത്തേക്ക് അടുപ്പിച്ചു…

ഞാൻ കണ്ണ്മിഴിച്ചു നോക്കിയതും അവൾ ഒന്നു സൈറ്റ് അടിച്ചു കാണിച്ചു ഞൊടിയിടയിൽ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു…..

നാവിൻതുമ്പിൽ അവളുടെ നാവിന്റെ സ്പർശം അറിഞ്ഞതും ആവേശത്തോടെ അവളുടെ ഇടുപ്പിലൂടെ ചുറ്റിപിടിച്ചു വരിഞ്ഞു മുറുക്കി….അടുത്ത സെക്കന്റിൽ പെണ്ണ് നാക്കിൽ ഒറ്റകടി…

കണ്ണിൽ പൊന്നീച്ച പാറിയതും അവളെ പിടിച്ചു പിന്നിലേക്ക് തള്ളി….

“എടി പണ്ടാരമേ എന്റെ നാക്ക്…. ”

എന്നും പറഞ്ഞു അരിശത്തോടെ നോക്കിയതും പല്ല് കടിച്ചു റൈറ്റ് ഹാൻഡ് മറ്റേ കൈ കൊണ്ട് അമർത്തി പിടിച്ചു എന്നെ നോക്കി പേടിപ്പിക്കുന്ന അവളെ കണ്ടു ഞാൻ വാ പൊത്തി പോയി….

ആവേശത്തിൽ അവളുടെ കൈ ഫ്രാക്ചർ ആയത് ഓർത്തില്ല….

“സോറി…. ”

“നിന്റപ്പൂപ്പനു കൊണ്ടു പോയി കൊടുക്കെടാ പട്ടി…

തുടരും….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അശ്വനി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top