ദേവരാഗം, നോവൽ, ഭാഗം 12 വായിച്ചു നോക്കൂ….

രചന : ദേവിക

നിങ്ങളോട് ഞാൻ പറഞ്ഞത് അല്ലേ വരാം എന്ന് പിന്നെ എന്തിനാ ഇപ്പോ വിളിക്കുന്നെ…..

ഓ…. എന്റെ ഈശ്വറിനെ കെട്ടിപിടിച്ചു കിടന്നത് മതി… ഇനി ആ അവകാശം എനിക്ക് ഉള്ളതാ എനിക്ക് മാത്രം…. നിന്നെക്കാൾ കുടുതൽ….

ഹ്ഉം…. എന്നേക്കാൾ കൂടുതൽ…. യാമിനി ഒന്നു പുച്ഛിച്ചു……

നീ എന്നേ കളിയാക്കോന്നും വേണ്ട…. നമുക്ക് നേരിട്ട് കാണാം അപ്പൊ അറിയാലോ എല്ലം…..

അപ്പൊ ഞാൻ വിളിച്ചത് നാളെ തന്നെ നമുക്ക് കാണണം എന്നു പറയാനാ.. അപ്പൊ ബൈ….

ഇനി നീ മനസ്സമാധാനത്തോടെ എന്റെ ഈശ്വറിന്റെ ഒപ്പം കൂടെ അന്തിയുറങ്ങില്ല യാമിനി….

പറയുന്നത് ധന്യ ആണു…….

അവളുടെ വാക്കുകൾ യാമിനിക്ക് ദേഷ്യം വന്നു അവൾ അപ്പൊ തന്നെ ഫോൺ കട്ട്‌ ചെയ്തു ഈശ്വറിനെ നോക്കി അവന്റെ അടുത്ത് പോയി അവന്റെ നെഞ്ചിൽ പറ്റി കിടന്നു…..

ഈശ്വർ എല്ലം സഹിച്ചു പിടിച്ചു കിടന്നു…….

അവനു അവൾ അടുത്ത് വന്നു കിടക്കുമ്പോൾ അവനു അവനെ തന്നെ നിയന്ത്രിക്കാൻ പാട് പെടുന്നുണ്ടായിരുന്നു…… ഉള്ളിൽ ഇപ്പോഴും അവളോട്‌ ഉള്ള സ്നേഹം കൊണ്ടു ആണു അവൻ ആ കാര്യത്തെ പറ്റി അവളോട് ഒന്നും ചോദിക്കാൻ നിന്നില്ല…..

അല്ലെങ്കിലും അവരുടെ ഇടയിൽ വില്ലൻ ആയി വന്നത് ഞാൻ ആണല്ലോ…. എന്നാലും അവൾ എന്റെ താലിയും ചുറ്റി…….. നീ എന്നേ വിട്ട് ഒരിക്കലും എവിടേക്കും പോകില്ല യാമിനി…..

അതിനു ഞാൻ സമ്മതിക്കില്ല….. അവൻ എന്നല്ല നിന്റെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെകിൽ അത് ഞാൻ മാത്രം ആയിരിക്കും…… നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് യാമിനി എനിക്ക്…….

ഞാൻ പോലും ആഗ്രഹിക്കാതെ ആണു നീ എന്റെ ജീവിതത്തിൽ വന്നത്….

എന്നാൽ എന്നിൽ നിന്ന് ഒരു മടക്കം നിനക്ക് ഉണ്ടാവില്ല……. ഉറങ്ങി കിടക്കുന്ന യാമിനിയുടെ മുഖത്തു നോക്കി അവൻ മനസ്സിൽ ഓർത്തു…

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

രാവിലെ മൂടി പുതച്ചു ഉറങ്ങുന്ന ഈശ്വറിനെ അവൻ നോക്കികൊണ്ടിരുന്നു…… അവന്റെ നെറ്റിയിൽ ചുംബിച്ചു അഴിഞ്ഞു കിടക്കുന്ന സാരി നേരെ ഇട്ടു അവൾ അടുക്കളയിലേക്ക് പോയി….

രാവിലെത്തെക്ക് വേണ്ട എല്ലാം കാര്യംവും കഴിഞ്ഞു ഈശ്വറിന് ഉള്ള കോഫിയും ആയി അവൾ മുകളിലേക്ക് ചെന്നു……

ഇതു വരെ ഈശ്വർ എഴുനേക്കാത്തതു കണ്ടു യാമിനി നെറ്റി ചുളിച്ചു…..

അതെ…. ഏട്ടാ…. എഴുന്നേൽക്കു…. സമയം എത്രയായി എന്നാ…… യാമിനി ഈശ്വരിനെ തട്ടി വിളിച്ചു…..

മ്മ്മ്…… ഞാൻ ഇന്ന് പോകുന്നില്ല……..

അതും പറഞ്ഞു പുതപ്പിനുള്ളിൽ നിന്ന് കൈ എത്തിച്ചു അവൻ അവളെ പി_ടിച്ചു അവന്റെ മേലെ ഇട്ടു…….

വിടു……….. എന്താ ഈ കാണിക്കുന്നേ…….. അവൾ എങ്ങനെയോ എഴുനേറ്റു…….

ഇങ്ങനെ മടി പിടിച്ചു ഇരിക്കാതെ പോവാൻ നോക്ക്….. ഈശ്വർ വിട്ടിൽ ഉണ്ടെകിൽ അവൾ ഇങ്ങനെ പുറത്തു പോകും എന്നു ഓർത്തു ആധി പൂണ്ടു…….

ആഹ്ഹ്….. അത് എന്ത് വർത്താനം ആണു….

അല്ലെങ്കിൽ പോണ്ട എന്നു പറഞ്ഞു പിന്നാലെ നടക്കുന്നത് ആണലോ…..

ഇപ്പോ എന്തെ എന്നേ മടുത്തോ…..

എന്ത്….

അല്ലാ… ഒന്നുമില്ല….. ഞാൻ ഇന്ന് പോകുന്നില്ല അത്ര തന്നെ….

അത് പിന്നെ…….

പോകാതെ ഇരുന്നാൽ അച്ഛൻ….

എന്റെ അച്ഛൻ അല്ലേ ഞാൻ പറഞ്ഞു ശെരിയാകാം….. ഇപ്പോ നീ ഇവിടെ വന്നു കിടക്കു……..

കിടക്കാൻ…. അവന്റെ ശബ്ദം ഉയർന്നു…..

അവൾ വന്നു കിടന്നതും അവൻ അവളുടെ മേലേക്ക് കേറി കിടന്നു…..

അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി കിടന്നു…… ഇന്ന് അവളുടെ കൈകൾ അവനെ താങ്ങി പിടിച്ചില്ല…

മനസ്സിൽ മുഴുവൻ ധന്യയുടെ വാക്കുകൾ ആയിരുന്നു… കുറെ വട്ടം ഈശ്വറിനെ മാറ്റാൻ നോക്കിയെങ്കിലും അവന്റെ ബലത്തിനു മുന്നിൽ കിടക്കേണ്ടി വന്നു…. കഴുത്തിൽ നിന്നും അവന്റെ മുഖം താഴേക്ക് ചലിക്കുമ്പോൾ അവൾ മലർന്ന് കണ്ണുകൾ തുറന്നു കിടന്നു…

അവളുടെ മുഖഭാവം കണ്ടതും അവനു ദേഷ്യം വന്നു….

എന്റെ കൂടെ കിടക്കുമ്പോഴും അവൾ ആലോചിക്കുന്നത് ആ നാറിയെ പറ്റിയാ….

അവൻ മനസ്സിൽ ഓർത്തു ദേഷ്യത്തോടെ അവളുടെ മേലെ നിന്നും എഴുന്നേറ്റു ബാത്‌റൂമിൽ കേറി…….

ഈശ്വർ പോയത് യാമിനിക്കും ആശ്വാസം ആയിരുന്നു…..

അന്നത്തെ ദിവസം മുഴുവൻ ഈശ്വർ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു……

അവളെ ശെരിക്കും ആ റൂമിൽ നിന്നു തന്നെ പുറത്ത് പോകാൻ അവൻ സമ്മതിചില്ല…..

നിങ്ങൾ എന്താ ഏട്ടാ ഒരു സംശയരോഗി ഭർത്താവിനെ പോലെ അവളുടെ ഉള്ളിലെ ആദിയെ മറച്ചു പിടിച്ചു യാമിനി അവനോടു സാധാരണ പോലെ സംസാരിച്ചു…..

സംശയം ഉള്ളത് കൊണ്ടു തന്നെയാവും…..

അവൻ ഫോണിൽ നോക്കി കൊണ്ടു പറഞ്ഞു….

അവൾ നെറ്റി ചുളിച്ചു അവനെ ഒന്നു നോക്കി..

ഇടക്ക് അവൾ അവളുടെ ഫോണിലേക്ക് തന്നെ നോക്കി കൊണ്ടിരുന്നു….. അവളുടെ ഓരോ കട്ടായം കണ്ടിട്ട് ഈശ്വറിന് അവളെ എടുത്തു നിലത്തടിക്കാൻ തോനുന്നുണ്ടായിരുന്നു….

ധന്യയോട് ഈശ്വറിന്റെ കാര്യം അവൾ അവനെ അറിയാതെ എങ്ങനെയോ അറിയിച്ചു…..

ഈശ്വറിന്റെ ഓരോ മാറ്റം അവൾ കാണായിരുന്നു…..

രാത്രി ഭക്ഷണം കഴിക്കാൻ നേരം യാമിനി ഒറ്റക് ആയിരുന്നു….. അമ്മയും അച്ഛനും ഒക്കെ ഈശ്വറിനെ ചോദിച്ചു എങ്കിലും ഓഫിലെ തിരക്ക് പറഞ്ഞു അവൾ ഒഴിഞ്ഞു……..

കിടക്കാൻ നേരം റൂമിലേക്ക് കേറിയപ്പോൾ തന്നെ സിഗരറ്റിന്റെ രൂക്ഷ ഗന്ധം അവളുടെ മൂക്കിലേക്ക് അടിച്ചു കേറി….

അവൾ ചുറ്റും നോക്കിയപ്പോൾ ആണ് ഈശ്വറിനെ കണ്ടത്……

കൈയിൽ മദ്യകുപ്പി ഉണ്ടായിരുന്നു….

പച്ച വെള്ളം കുടിക്കുന്ന പോലെയാ ഓരോന്നും കുടിക്കുന്നത്….. സ്‌മോക്ക് ചെയുമ്പോൾ ഇടക്ക് ചുമക്കുന്നുണ്ടെങ്കിലും ആരോട് ഉള്ള വാശിക്ക് വീണ്ടും വലിച്ചു കേറ്റാണ്….

അവൾക്ക് അപ്പോൾ അവന്റെ അടുത്തേക്ക് പോവാൻ തന്നെ പേടി തോന്നി…..അവൾ അവനെ ഒന്നു നോക്കി ബെഡിൽ പോയി ചുരുണ്ടു കൂടി……

ധന്യ….. അവൾ……എവിടെ ഇരുന്നിട്ട് ആണേലും ഇവിടെത്തെ ഓരോ കാര്യവും അവൾ അറിയുന്നുണ്ട്‌…… അല്ലെങ്കിൽ അവൾ എങ്ങാനും ഈശ്വറിനെ വിളിക്കുന്നുണ്ടാകും….. നിന്നെ പോലുള്ള വൃത്തികേട്ട ഒരു പെണ്ണു പറഞ്ഞാൽ എല്ലം ഞാൻ അങ്ങ് വിശ്വസിക്കും എന്നാ അവൾക്ക് തോന്നുന്നതു.. അവൾക്ക് അറിയില്ല ഈ യാമിനി ആരാന്ന്.. അവൾ ഈശ്വറിനെ സ്നേഹിചിരുന്നു എങ്കിൽ ഒരിക്കലും കല്യാണത്തിന്റെ അന്ന് എല്ലാം വിട്ടു പോകില്ലയിരുന്നു….

ലൈറ്റ് ഓഫ്‌ ചെയ്തു അവൾ കിടന്നു….

എഴുന്നേൽക്കു……….

ഈശ്വറിന്റെ ശബ്ദം കേട്ടിട്ട് ആണു അവൾ കണ്ണു തുറന്നത്…. കണ്ണു പോലും കാണാൻ പറ്റാതെ ചുമര് ചാരി ആണു നിൽപ്പ്…. അത്രയും നേരം ഒന്നും പറയണ്ട എന്നു വെച്ച യാമിനിക്ക് ആ നിൽപ്പ് കണ്ടു കലി പൂണ്ടു….

എന്താ ഏട്ടാ ഈ കാണിക്കുന്നേ…

ഇതു ഒന്നും ഇല്ലാത്തതു ആണലോ…..

ഇല്ലാത്തതു പലതും ഇവിടെ കാണുന്നുണ്ട്‌….

അപ്പൊ ഞാൻ ചിലപ്പോൾ ഇങ്ങനെ ഒക്കെ ആകും…… അതും പറഞ്ഞു ഈശ്വർ അവളുടെ അടുത്തേക്ക് ചെന്നു… അവളുടെ സാരിയിൽ പിടിച്ചു….. യാമിനി അവന്റെ കൈയിൽ നോക്കിയ ശേഷം അവന്റെ മുഖത്തെക്ക് നോക്കി… അവളുടെ കഴുത്തിലേക്ക് അവന്റെ മുഖം അവൻ അമർത്തി അവളുടെ നെഞ്ചിൽ അവൻ കൈകൾ കൊണ്ടു പരതി……. അവൾ അപ്പൊ തന്നെ അവനെ പിടിച്ചു പുറകിലേക്ക് തള്ളി…. പെട്ടന്ന് തന്നെ അവൻ ബെഡിലെക്കു മലർന്നു അടിച്ചു വീണു….

അവൻ മുഖത്തെക്കു വീണ മുടികൾ തട്ടി മാറ്റി എഴുനേറ്റു……

നീ എന്റെ ആരാടി……. ആരാന്നു…. അവൻ എഴുനേറ്റു അവളുടെ തോളിൽ പിടിച്ചു കുലുക്കി ചോദിച്ചു……

നിന്നിൽ നിന്നെക്കാൾ അവകാശം ഉണ്ട് എനിക്ക്……. പിന്നെ ഇതു ആർക്ക് കാണിക്കാൻ ആടീ പൂഴ്ത്തി വെച്ചേക്കുന്നേ…. ആ നന്ദന് വേണ്ടിയോ… അതും പറഞ്ഞു അവളുടെ മേലെ കിടന്നിരുന്ന സാരി അവൻ വലിച്ചു ഇട്ടു….

സൂചി കൊണ്ടു തോള് മുറിഞ്ഞു എങ്കിലും യാമിനി അവൻ പറഞ്ഞ ഓരോ വാക്കിലും ആയിരുന്നു……

ബെഡിൽ കിടത്തി ഇട്ടിട്ടു അവളുടെ മേലേക്ക് ചായുമ്പോഴും അവനിൽ ഒരു തരം വാശി ആയിരുന്നു…… ബലം ആയി ശരീരത്തിൽ മുറിവേൽപ്പിക്കുമ്പോൾ ഒരു നിമിഷം പോലും എന്നിലെ പെണ്ണിന്നെ അവൻ കണ്ടില്ല…..അവളിൽ പടർന്നു കേറുന്ന പഴയ ഈശ്വറിനെ കാണായിരുന്നു യാമിനി… തളർന്നു അവളിൽ വീഴുമ്പോൾ അവൾ നീറി കരയായിരുന്നു….. മദ്യം അവന്റെ ഉള്ളിൽ നിന്ന് പോയപ്പോൾ ആണു അവൻ ശെരിക്കും യാമിനിയെ പറ്റി ഓർത്തതു… അവനും അവൾ അങ്ങനെ കിടക്കുന്നതു കണ്ടു നെഞ്ചു പിടഞ്ഞു…

അവൾ ചേർത്ത് പിടിക്കാൻ അവൻ അവളുടെ അടുത്തേക് നീങ്ങി കിടന്നു….. അവളുടെ കരഞ്ഞ മുഖം കണ്ടപ്പോൾ അവനു ദേഷ്യം വന്നു….

നിന്റെ ആരെകിലും ചത്ത ഇങ്ങനെ കിടന്നു കരയാൻ… അവളുടെ………

അത്രയും ദേഷ്യത്തോടെ പറഞ്ഞിട്ട് അവൻ നഗ്നമായി ബാത്‌റൂമിൽ കേറി……..

രാവിലെ എഴുനേൽക്കുമ്പോ അമ്മ പറഞ്ഞത് അനുസരിച്ചു രണ്ടാളും കൂടി രാവിലെ തന്നെ അമ്പലത്തിൽ പോവാൻ നിന്നു……. അടുത്ത ആഴ്ചയാണ് അവരുട വെഡിങ് anniversary..

അമ്പലത്തിൽ കുറച്ചു ചടങ്ങകൾ ഉള്ള കാരണം രണ്ടു പേരും നേരത്തെ അമ്പലത്തിലേക്ക് പോയി…..

യാമിനി ശിവ ഭാഗവാന്റെ മുന്നിൽ തന്റെ പാതിക്ക് വേണ്ടി മനം ഉരുകി പ്രാർത്ഥിച്ചു…… ഈശ്വർ അവളോട്‌ കാണിക്കന്നത് എന്തായാലും അവൾ കളിക്കുന്ന കളി ആണെന്ന് അവൾക്ക് മനസ്സിൽ ആയി….. ഇങ്ങനെ എങ്കിലും അവളെ ഒന്നു കണ്ടാൽ മതീന്ന് അവൾക്ക് തോന്നി….. ഈശ്വർ അവളുടെ മുഖത്തെക്ക് പോലും നോക്കുന്നില്ല എന്നു ഓർത്തു അവൾ മൗനമായി തേങ്ങി…..

പോകുന്ന വഴിയിൽ ആണു അവളുടെ വീടിന്റെ അടുത്ത് ഉള്ള അവളുടെ ഒരു കൂട്ടുകാരിയെ കണ്ടത്….

അവൾ അവളെ പിടിച്ചു നിർത്തി ഓരോ വർത്താനം പറഞ്ഞു കൊണ്ടിരുന്നു…. ഈശ്വറിന് ഇതു ഒന്നും ഇഷ്ട്ടം ആയില്ലെന്ന് മുഖത്തുന്നു തന്നെ മനസ്സിൽ ആയി….പക്ഷെ അത് പുറത്ത് കാണിച്ചില്ല… അതു യാമിനിക്ക് ആശ്വസം ആയി….

വർത്താനത്തിന്റെ ഇടയിൽ നന്ദന്റെ കാര്യം അവൾ എടുത്തു ഇട്ടു….

എടീ …… നന്ദേട്ടനു നീ പോയ പിന്നെ കഷ്ട്ടകാലം ആണെന്ന് തോന്നുന്നു….. ഇന്നലെ നന്ദേട്ടൻ ഓടിച്ചു കൊണ്ടിരിക്കുന്ന ഒട്ടോ ആരോ കത്തിച്ചു കളഞ്ഞു…… ആരൊക്കെയോ ചേർന്ന് തല്ലി എന്നൊക്കെയാ കേള്ക്കുന്നെ…. നിന്റെ ഭർത്താവ് കുറച്ചു ഓപ്പൺ മൈൻഡ് ഉള്ള കാരണം ഈ കാര്യം ഒക്കെ വിട്ടു കളയും…….

പേടിച് നിക്കുന്ന യാമിനിയുടെ മുഖത്തു നോക്കി അവൾ പറഞ്ഞു……

ഈശ്വർ അത് കേട്ട് അവളെ നോക്കി ചിരിച്ചു കൊണ്ടു യാമിനിയെ ചേർത്തു പിടിച്ചു…..

യാമിനി അവനെ തന്നെ നോക്കി…. പിന്നീട് അവളോട് പോവാണ് എന്നു പറഞ്ഞു കാറിൽ കേറി…..

പതിയെ ഈശ്വറിന്റെ മുഖത്തും ചിരി മാഞ്ഞു പുച്ഛം മാത്രം ആയി………

യാമിനിയുടെ മനസ്സിൽ തന്റെ മാത്രം ആയിരുന്ന ഈശ്വറിനെ നഷ്ട്ടപെട്ടു എന്നു തോന്നലിൽ അവന്റെ ഒപ്പം യാത്ര ചെയ്തു……..

അന്ന് ഓഫീസിൽ അത്യാവശ്യം ആയതു കൊണ്ടു ഈശ്വർ ഓഫീസിലേക്ക് പോയി… പോകാൻ ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല… അച്ഛന്റെ തീരുമാനത്തിൽ അവനു ഒന്നും പറയാൻ പറ്റിയിരുന്നില്ല….

അവൻ പോയ തക്കം നോക്കി അവൾ ധന്യയെ വിളിച്ചു…..

അവളുടെ ഫോട്ടോ ഒക്കെ കണ്ടിട്ട് ഉള്ള കാരണം അവൾക്ക് പെട്ടന്ന് മനസ്സിൽ ആക്കാൻ പറ്റിയിരുന്നു….

ആൾ ഒഴിഞ്ഞ സ്ഥലം നോക്കി യാമിനി വരുന്നതിനു മുന്നേ അവൾ വന്നിരുന്നു….

യാമിനി ഉടുത്തു ഇരുന്ന സാരി കൊണ്ടു മുഖം തുടച്ചു അവളുടെ അടുത്തേക്ക് ചെന്നു……..

ധന്യ….

തിരിഞ്ഞു നിന്ന അവളെ അവൾ വിളിച്ചു…….

തിരിഞ്ഞ ആ നിമിഷം തന്നെ അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന ദേഷ്യവും സങ്കടവും പുറത്ത് വന്നിരുന്നു…… ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി യാമിനി കൈ നീട്ടി ധന്യയുടെ കവിളിൽ വലിച്ചു അടിച്ചു……………

ഇതു എന്തിനാണ് എന്നു എനിക്കും നിനക്കും അറിയാം…….

നീ എന്നേ…… ധന്യ കവിളിൽ കൈ വെച്ചു അവളെ നോക്കി……

അപ്പോഴാണ് യാമിനി ശെരിക്കും അവളെ നോക്കുന്നതു…… അവളുടെ ഉന്തിയ വയറു കണ്ടു പലതും മനസ്സിലേക്ക് ഓടി വന്നു……

നോക്കണ്ട…. നിന്റെ ഭർത്താവിന്റെ ആണു……

യാമിനി അവളുടെ ജീവൻ പോകുന്ന പോലെ തോന്നി….. ഈ നിമിഷം മരിച്ചു പോയെങ്കിൽ എന്നു അവൾ ഓർത്തു…… ഒരു ആശ്രയത്തിനു അവൾ അവിടെ ഉണ്ടായിരുന്ന കസേരയിൽ പിടിച്ചു……

തുടരും…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ദേവിക

Scroll to Top