ആത്മസഖി, തുടർക്കഥ, ഭാഗം 28 വായിക്കുക….

രചന : അശ്വനി

“ബേബി….. ”

“പോടാ പട്ടി….. ”

അവന്റെ ഒരു കോപ്പിലെ ബേബി…. എത്ര ഹാപ്പി ആയിട്ടാ ഒരു കിസ്സ് അടിക്കാം എന്ന് വിചാരിച്ചത്…

ആക്രാന്തം മൂത്ത് ഒക്കെ കുളം ആക്കി തെണ്ടി….

അവനെ പ്രാകി കൊണ്ട് പുറത്തേക്ക് നോക്കി ഇരുന്നു… ഇടയ്ക്ക് മുഖം ചരിച്ചു നോക്കിയപ്പോ ദേണ്ടെ പല്ലു മുഴുവൻ കാട്ടി കിണിക്കുന്നു…

പന്നി…. അവനെ നോക്കി ചുണ്ട് കോട്ടി വെട്ടിത്തിരിഞ്ഞിരുന്നു…

“സ്റ്റോപ്പ്‌…. സ്റ്റോപ്പ്‌….നിർത്ത്…. ”

പിന്നിലേക്ക് തന്നെ നോക്കി പറഞ്ഞതും അലേഖ് സംശയത്തോടെ കാർ സൈഡ് ആക്കി നിർത്തി..

“എന്താടി…. ”

“ആ ഇരിക്കുന്നതാ രഞ്ജിത്ത്… ”

കുറച്ചു അപ്പുറത്ത് മരത്തിന്റെ താഴെ ബൈക്ക് വെച്ചു അതിനു മുകളിൽ കയറി ഇരുന്നു ഫോണിൽ തോണ്ടുന്ന ആ ചെറ്റയെ ചൂണ്ടി കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു…

“അതിനു….?? ”

അവന്റെ ചോദ്യം കേട്ട് രഞ്ജിത്തിനെ കൂർപ്പിച്ചു നോക്കി കൊണ്ടിരുന്ന ഞാൻ മുഖം തിരിച്ചു കണ്ണു മിഴിച്ചു പൊട്ടനെ നോക്കി…

“അതിനോ… അവനാ എന്നെ തല്ലിയത്…. എനിക്ക് തിരിച്ചു തല്ലണം… ”

ഞാൻ വാശിയോടെ പറഞ്ഞതും തെണ്ടി ഇരുന്നു ചിരിക്കുന്നു…

“ഈ കൈ ഒന്നു മാറിയിട്ട് പോരെ അടുത്ത കൈക്ക് സ്ലിങ് ഇടൽ… ”

“പോടാ തെണ്ടി… നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ല… ഓരോ ഭർത്താക്കന്മാർ ഭാര്യയുടെ ദേഹത്തു ഒരു തരി മണ്ണ് വീഴുന്നത് പോലും സഹിക്കില്ല… എന്റെ വിധി… ”

എന്നൊക്കെ പറഞ്ഞു സെന്റി അടിച്ചു നോക്കിയതും ആ തെണ്ടി പല്ലിളിച്ചു കാണിക്കുന്നു…

“വെരി സോറി… നിന്റെ ഉടായിപ്പ് എന്റെ അടുത്ത് ഇറക്കണ്ട…. ”

അവൻ തീർത്തു പറഞ്ഞതും ഞാൻ മുഖം വീർപ്പിച്ചിരുന്നു..

“എന്റെ മിസ്സിസ് ഫസ്റ്റ് ടൈം ഒരുത്തനെ പഞ്ഞിക്കിടണം എന്ന് പറഞ്ഞതല്ലേ… കേട്ടില്ലെന്ന് വേണ്ടാ…

ഞാൻ പോയിട്ട് വരാം… ”

എന്നും പറഞ്ഞു കവിളിൽ തട്ടിയതും ഞാൻ വിടർന്ന കണ്ണോടെ അവനെ നോക്കി…

“ശെരിക്കും… ”

“മ്മ്… ”

എന്നും പറഞ്ഞു സൈറ്റ് അടിച്ചു….

“വെയ്റ്റ്…. കറക്റ്റ് ആയി പ്ലാൻ ചെയ്തിട്ട് പോയാൽ മതി… നമ്മൾ ആണെന്ന് അവൻ അറിയണ്ട…. ”

പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും അലേഖ് നെറ്റി ചുളിച്ചു അതെന്താ മട്ടിൽ എന്നെ നോക്കി…

“കൈ വീണ്ടും സ്ലിങ് ഇടാൻ വയ്യ…. ”

ഞാൻ ഇളിച്ചു കൊണ്ട് പറഞ്ഞതും അലേഖ് പൊട്ടിച്ചിരിച്ചു…. തെണ്ടി എല്ലാം കുളം ആക്കും എന്നോർത്ത് അവന്റെ വാ പൊത്തി പിടിച്ചു…

“ശ്ശ്… പതുക്കെ…. ”

എന്നും പറഞ്ഞു കൈ എടുത്തതും അവൻ പിള്ളേരെ പോലെ ചുണ്ടിനു കുറുകെ വിരൽവെച്ചു തലയാട്ടി കാണിച്ചു…. കണ്ടിട്ട് ചിരി പൊട്ടിയെങ്കിലും സിറ്റുവേഷൻ ക്രൂഷ്യൽ ആയതുകൊണ്ട് അവനെ കൂർപ്പിച്ചു നോക്കി…

“നിന്ന് കളിക്കാതെ പ്ലാൻ വല്ലതും ഉണ്ടേൽ പറ….”

“നീ തന്നെ പറ…. ”

അവൻ കയ്യും കെട്ടി സീറ്റിലേക്ക് ചാഞ്ഞിരുന്നു…

ചുണ്ട് ചുളുക്കി ആലോചനയോടെ അവനെ തന്നെ നോക്കി ഇരുന്നു… ഇടയ്ക്ക് മുഖം ഒന്നു ചരിച്ചതും പിന്നിൽ ഇരിക്കുന്ന ഷോപ്പറുകൾ കണ്ടു ട്യൂബ് കത്തി

“ഡാ പൊട്ടാ… ആ സാധനം ഒക്കെ സീറ്റിലേക്ക് ഇട്ടിട്ടു രണ്ടു കവർ എടുത്തു താ…. ”

എന്തോ ആലോചിച്ചു മുന്നിലോട്ട് നോക്കിയിരുന്ന അവന്റെ തോളിൽ തട്ടി ഷോപ്പർ കണ്ണുകൊണ്ട് കാണിച്ചു പറഞ്ഞതും അലേഖ് പുരികം പൊക്കി…

“ഇതെന്തിനാ….. ”

“eat അപ്പം… ഡോണ്ട് കൗണ്ട് കുഴി.. ഓകെ… ”

കപട ഗൗരവത്തിൽ പറഞ്ഞതും അലേഖ് ഇതൊരു നടയ്ക്ക് പോകില്ലെന്ന മട്ടിൽ തലയാട്ടി ശ്വാസം വലിച്ചു വിട്ടു പിന്നോട്ടു തിരിഞ്ഞു ഷോപ്പറിൽ ഉണ്ടായിരുന്നത് മുഴുവൻ സീറ്റിൽ ഇട്ടിട്ടു കവർ എനിക്ക് നേരെ നീട്ടി….

പെണ്ണത് കൈ നീട്ടി മേടിച്ചു മടിയിൽ വെച്ചു…

എന്നെ നോക്കി ചിരിച്ചു കാണിച്ചു കണ്ണിന്റെ ഷേപ്പിൽ രണ്ടു പീസ് മുറിച്ചെടുത്തു… പേപ്പർ കവർ ആയതോണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ കീറിയെടുക്കാം…

“ഇത് തലയിൽ ഇട്ടു നോക്ക്…. ”

എന്നും പറഞ്ഞു എനിക്ക് നേരെ നീട്ടിയതും ഞാൻ കണ്ണ് മിഴിച്ചു…

“തലയിലോ… ”

എന്റെ ചോദ്യം കേട്ട് അവൾ സ്വയം തലയ്ക്കൊന്നു അടിച്ചു എനിക്ക് നേരെ തിരിഞ്ഞിരുന്നു അടുത്തേക്ക് വരാൻ കണ്ണ് കൊണ്ട് കാണിച്ചു…

സംശയത്തോടെ മുഖം അടുപ്പിച്ചതും പെണ്ണ് ആ കവർ തലയിൽ കൂടിയിട്ട് മുഖം മറച്ചു…

അവൾ കീറിയെടുത്ത ഗ്യാപ് വഴി മുന്നോട്ട് കാണാം…

“എന്നെ കാണാമോ…?? ”

അവൾ ചോദിച്ചതും ഞാൻ ഉണ്ടെന്ന് തലയാട്ടി…

അത് കേട്ടതും അവൾ അടുത്ത കവറിൽകൂടി ഇതേ പോലെ ചെയ്തു അവളുടെ തല വഴി ഇട്ടു…

ഇപ്പോ ഞങ്ങളെ രണ്ടിന്റെയും കണ്ണ് മാത്രേ കാണുള്ളൂ…

ഓരോ ഭ്രാന്ത്..

“നമ്മൾ സ്ലോ മോഷനിൽ അവന്റെ അടുത്തേക്ക് ചെല്ലുന്നു… നീ എന്നെ തല്ലും അല്ലേ എന്ന് ചോദിച്ചു ഞാനൊന്നു പൊട്ടിക്കുന്നു… അപ്പോ അവൻ തിരിച്ചു തല്ലാൻ വേണ്ടി വരുമ്പോൾ നീ ആ കൈ പിടിച്ചു ഒടിക്കണം… ഓകെ… ”

അവൾ thumbs up കാണിച്ചു ചോദിച്ചതും ഞാൻ ചുണ്ട് ചുളുക്കി അവളെ നോക്കി…

“അതേ നിന്നെ തല്ലിയ കാര്യം ചോദിക്കുവാണേൽ അവന് ആളെ മനസ്സിലാവുലെ… അപ്പോ പിന്നെ എന്തിനാ ഇതൊക്കെ…. ”

തലയിലെ കവർ കാണിച്ചതും അവൾ സീറ്റിലേക്ക് ചാഞ്ഞിരുന്നു…

ആലോചിക്കുവാണെന്ന് തോന്നുന്നു…

“ഒരു കാര്യം ചെയ്യാം… വേറെ എന്തെങ്കിലും കാരണം പറഞ്ഞു പൊട്ടിക്കാം… ”

“എന്ത് കാരണം…. ”

“അതെനിക്ക് വിട്ടേക്ക്… ഇപ്പോ നീ വാ… ”

എന്നും പറഞ്ഞു പെണ്ണ് ഡോർ തുറന്നു ഇറങ്ങി….

പെണ്ണ് എന്തൊക്കെ ഒപ്പിക്കും എന്നോർത്ത് സീറ്റ്‌ ബെൽറ്റ്‌ അഴിച്ചു ഞാനും ഇറങ്ങി….

“അതേ ഇങ്ങനെ പോണോ… ഒറ്റയടിയ്ക്ക് അങ്ങ് പോയി പൊട്ടിച്ചൂടെ…. ”

അവള് ഒരുമാതിരി കള്ളന്മാരെ പിടിക്കാൻ പോവുന്ന പോലെ പതുങ്ങി പതുങ്ങി നടക്കുന്നത് കണ്ടു ചോദിച്ചതും അവൾ ഒന്നു നിന്ന് എന്റെ നേരെ തിരിഞ്ഞു കവർ ചെറുതായി ഒന്നു പൊക്കി…

ഇപ്പോ കണ്ണ് വരെ കാണാം…

“അതിലൊരു ത്രില്ലില്ല…. ”

എന്ന് പറഞ്ഞു ഇളിച്ചു കാണിച്ചു വീണ്ടും കവർ താഴ്ത്തി… എന്തരോ എന്തോ

അവന്റെ അടുത്ത് എത്താറായതും എന്നെ ഞെട്ടിച്ചു കൊണ്ട് ബൈക്കിന്റെ മുകളിൽ ഫോണിൽ കളിച്ചു കൊണ്ടിരുന്ന ചെക്കന്റെ അടുത്തേക്ക് ഓടി ബൈക്കിന് മുകളിൽ ഒറ്റ ചവിട്ടു കൊടുത്തതും ബൈക്കും അവനും കൂടി അപ്പുറത്തേക്ക് മറഞ്ഞു വീണു…. ഞാൻ പകച്ചു പണ്ടാറം അടങ്ങി കവർ പൊക്കി കണ്ണു മിഴിച്ചു അവളെ നോക്കി….

ആ ചെക്കനും ഏകദേശം ഇതേ അവസ്ഥ ആണ്…

“ബ്ലൂബെറി കുന്നിലേക്ക് വഴി ചോദിച്ച എന്റെ ഡോറയെ നീ പുഴയിലേക്ക് പറഞ്ഞു വിട്ടു മുക്കികൊല്ലാൻ നോക്കും അല്ലെടാ ചെറ്റേ…. ”

എന്നും പറഞ്ഞു മലർന്നു കിടക്കുന്ന അവന്റെ വയറ്റിൽ ഒറ്റ ചവിട്ടു കൊടുക്കുന്നത് കണ്ടു ഞാൻ വാ പൊത്തി പോയി….

അവൻ ചാടി എണീക്കാൻ നോക്കിയതും പെണ്ണ് തിരിഞ്ഞു ഒറ്റയോട്ടം….

ഒരടി പോലും അനങ്ങാൻ കഴിയാതെ എന്റെ നേർക്ക് ഓടിവരുന്നത് നോക്കി നിൽക്കാൻ മാത്രേ കഴിഞ്ഞുള്ളു…

“എടാ പൊട്ടാ വാടാ…. ഓടടാ…. ”

ഓടുന്നതിനു ഇടയ്ക്ക് വിളിച്ചു പറഞ്ഞിട്ടും അവൻ കണ്ണും തള്ളിച്ചു നിൽക്കുവാ….തിരിഞ്ഞോടി അവന്റെ തലയ്ക്കിട്ടു ഒരു കൊട്ട് കൊടുത്തു…

“കുന്തം വിഴുങ്ങിയ പോലെ നിൽക്കാതെ വാടാ പൊട്ടാ…. ”

അവൻ ഞെട്ടി ചുറ്റും നോക്കി…. ആ രഞ്ജിത്ത് ഞങ്ങൾക്ക് നേരെ പാഞ്ഞു വരുന്നത് കണ്ടതും ഞാനവന്റെ കയ്യും പിടിച്ചു തിരിഞ്ഞു ഓടി…

“എടി നിക്ക്… വണ്ടി അപ്പുറത്താ…. ”

അവൻ ഉച്ചത്തിൽ പറയുന്നത് കേട്ടതും ഞാൻ സ്വിച്ച് ഇട്ട പോലെ നിന്നു…

“ഓ ഷിറ്റ്…. ”

ഞാൻ തലയ്ക്കടിച്ചു അവനെ നോക്കി… മുഖത്തു കവർ ഉള്ളത് കൊണ്ട് എക്സ്പ്രഷൻ അറിയാനും കഴിയില്ല… രഞ്ജിത്ത് ആണേൽ മദം ഇളകിയ ആനയെ പോലെ ചവിട്ടി കുലുക്കി വരുന്നു….

“അവന്റെ നേരെ തന്നെ ഓടാം… അടുത്ത് എത്താറാവുമ്പോ ഒഴിഞ്ഞു മാറാം… ”

അലേഖ് പറഞ്ഞതും ഞാൻ ഓകെ എന്ന് തലയാട്ടി….

“3……2……1…റൺ…. ”

അലേഖ് അലറി പറഞ്ഞതും ഞങ്ങൾ രണ്ടും അവന്റെ നേരെ ഓടി…. ആ ചെറ്റ ഞങ്ങൾ ഓടി വരുന്നത് കണ്ടതും ഒന്നു സംശയിച്ചു നിന്നു…

പിന്നെ വെട്ടി തിരിഞ്ഞു ഒറ്റയോട്ടം….

“അയ്യേ…. പേടിത്തൊണ്ടൻ…. ”

അവന്റെ പോക്ക് കണ്ടു അലേഖ് ഊരയ്ക്ക് കൈ കൊടുത്തു ചിരിക്കുന്നത് കേട്ട് ഞാനും ചിരിച്ചു പോയി…

അവനിനി ആളെ കൂട്ടി വന്നാൽ വെറുതേ കൊറേ പേരെ തല്ലി പരിപ്പെടുക്കുന്നത് ഒട്ടും താല്പര്യമില്ലാത്തത് കൊണ്ട് മാത്രം ഞങ്ങൾ രണ്ടും വേഗം പോയി കാറിൽ കയറി…..

കവർ തലയിൽ നിന്നഴിച്ചു മാറ്റി ഞങ്ങൾ രണ്ടും കൂടി പൊട്ടിച്ചിരിച്ചു പരസ്പരം നോക്കി……

“ഹാപ്പി അല്ലേ….. ”

അവൻ ചിരിക്കുന്നതിനു ഇടയ്ക്ക് സീറ്റിലേക്ക് ചാഞ്ഞു എന്നെ നോക്കി ചോദിച്ചത് കേട്ടതും ഞാൻ സന്തോഷത്തോടെ അതേ എന്ന് തലയാട്ടി….

അലേഖ് എന്റെ കവിളിൽ ഒന്നു തട്ടി കാർ മുന്നോട്ട് എടുത്തു….

സ്റ്റീരിയോയിൽ നിന്നുള്ള പാട്ടു കേട്ട് സീറ്റിലേക്ക് ചാഞ്ഞു അലേഖിനെ തന്നെ നോക്കി ഇരുന്നു…. നീ എത്ര സ്വീറ്റ് ആഹ് ഡാ പൊട്ടാ… കുഞ്ഞു കുഞ്ഞു വട്ട് വരെ സാധിപ്പിച്ചു തരുന്ന..ഒത്തിരി കെയർ ചെയ്യുന്ന സ്വീറ്റ് ഹബ്ബി….

അവന്റെ മുഖത്തു തന്നെ നോക്കിയുള്ള ചിരി കണ്ടിട്ടോ എന്തോ അലേഖ് മുഖം ചരിച്ചു എന്നെ നോക്കി…..

“എന്താണ് മോളെ ശ്രീക്കുട്ടി… ഒരു ഇളക്കം…. ”

അവൻ പുരികം പൊക്കി ചിരിയോടെ ചോദിച്ചതും ഞാൻ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി കാണിച്ചു പുറത്തേക്ക് മുഖം തിരിച്ചു…..

എന്റെ ശ്രീ നീ ഫ്ലാറ്റ് ആയോ… മ്മ്… മ്മ്… ഐ തിങ്ക്… ഐ തിങ്ക്…. I’m ഇൻ……….

*****************

അലേഖ്…I LOVE YOUUU….. !!!!!!

മനസ്സിൽ അലറി വിളിച്ചു പറഞ്ഞു കീഴ്ചുണ്ട് കടിച്ചു പിടിച്ചു ചെറു ചിരിയോടെ അവനെ നോക്കി…

ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചിരിക്കുവാ…

അങ്ങോട്ട് തന്നെ ചരിഞ്ഞിരുന്നു സ്റ്റീരിയോയിലെ പാട്ട് കേട്ടുകൊണ്ട് കണ്ണുകളടച്ചു……

നിർത്താതെ കോളിങ് ബെൽ അടിക്കുന്നത് കേട്ട് ചടപ്പോടെ കണ്ണ് ചിമ്മിയടച്ചു….. ഇന്നലെ എപ്പോ വന്നു കേറി എന്ന് പോലും അറിയില്ല…. കണ്ണ് തിരുമ്മാൻ കൈ പൊക്കാൻ പറ്റുന്നില്ലെന്ന് കണ്ടതും കണ്ണ് വലിച്ചു തുറന്നു നോക്കി… വേറെ ഒന്നും അല്ല… നമ്മടെ മഹാൻ എന്റെ ഷോൾഡറിൽ മുഖം വെച്ചു ചുറ്റി പിടിച്ചു ആണ് കിടപ്പ്…. രണ്ടിനും വട്ട് മൂത്തിട്ടു AC ഫുൾ ആക്കിയിട്ട് കെട്ടിപ്പിടിച്ചു കിടക്കും…

“ഡാ എണീക്ക്… ആരോ ബെൽ അടിക്കുന്നു.. ”

അവൻ തല വെച്ചു കിടക്കുന്ന കൈ കൊണ്ട് പുറത്തു തട്ടി വിളിച്ചതും ചെക്കൻ ചിണുങ്ങി ഒന്നും കൂടി അടുപ്പിച്ചു പിടിച്ചു…..പണ്ടാറം പിടിച്ച മുടിയും താടിയും ഒക്കെ കഴുത്തിലും കവിളിലും കുത്തി ഇക്കിളി എടുത്തിട്ട് പാടില്ല…

“ഡാ…. എണീക്ക്…..”

ഒന്നും കൂടി തട്ടി വിളിച്ചതും അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി…. അവൻ കണ്ണ് തുറക്കാതെ തന്നെ ഈർഷ്യയോടെ തിരിഞ്ഞു കിടന്നു കാൾ അറ്റൻഡ് ചെയ്തു…

“ഹലോ….. ആ എത്തിയോ…. വരുന്നു…. ”

അതും പറഞ്ഞു കാൾ കട്ട്‌ ചെയ്തു ചുണ്ട് ചുളുക്കി സംശയത്തോടെ നിൽക്കുന്ന എന്നെ നോക്കി…

“പപ്പയും അമ്മയും വന്നിട്ടുണ്ട്… പോയി ഡോർ തുറന്നു കൊടുക്ക്…. ”

കേൾക്കണ്ട താമസം ഞാൻ ചാടി ഇറങ്ങി ഹാളിലേക്ക് ഓടി… വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന അമ്മയെ ചെന്നു കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു… പപ്പാ ചെറിയ കുശുമ്പോടെ നിൽക്കുന്നത് കണ്ടു പപ്പയേയും കെട്ടിപ്പിടിച്ചു കവിളിൽ നല്ലോരു കടി അങ്ങ് കൊടുത്തു…

“ഡീീ… നിന്നെ എന്റെ മോൻ എങ്ങനെ സഹിക്കുന്നൂ… ”

പപ്പാ കവിളിൽ ഉഴിഞ്ഞു കപട ദേഷ്യത്തോടെ ചോദിച്ചതും ഞാൻ നാക്ക് നീട്ടി കാണിച്ചു…

“നിങ്ങൾ മാത്രേ ഉള്ളോ… ബാക്കി എല്ലാരും എന്തിയേ… എല്ലാരേം miss ചെയ്യുന്നു… ”

അമ്മ കൊണ്ടു വന്ന കവർ എല്ലാം നോക്കി കൊണ്ട് ചോദിച്ചതും അമ്മ ചിരിച്ചു…

“മോൾക്ക് ക്ലാസ്സ്‌ ഇല്ലേ… അല്ലെങ്കിൽ ഒരാഴ്ച അവിടെ വന്നു നിൽക്കായിരുന്നു… അക്കു വരാൻ എന്തായാലും ഒരാഴ്ച എടുക്കും….”

അമ്മ അതും പറഞ്ഞു ഒരു കണ്ടെയ്നർ നീട്ടിയതും ഞാനത് മേടിക്കാതെ നെറ്റി ചുളിച്ചു അമ്മയെ നോക്കി…

“അലേഖ്… അല്ല ഏട്ടൻ എവിടെ പോകുവാ…. ”

ഞാനത് ചോദിച്ചതും അമ്മ എന്നെ നോക്കി…

“അവൻ പറഞ്ഞില്ലേ…”

” ഇല്ല…. ”

“ചെന്നു ചോദിച്ചു നോക്ക്…. ”

ഞങ്ങൾക്കടുത്തേക്ക് വന്നു പപ്പാ പറഞ്ഞതും ഞാൻ രണ്ടാളെയും ഒന്നു നോക്കി റൂമിലേക്കോടി….

“നീ എങ്ങോട്ട് പോകുവാ….. ”

ഫോണിൽ തോണ്ടി ബെഡിൽ ഇരിക്കുമ്പോൾ ആണ് പെണ്ണ് വന്നത്… ഇപ്പോ പപ്പ വന്നുപോയതേ ഉള്ളൂ അവളെ പറഞ്ഞു വിടാം എന്നും പറഞ്ഞു…

“ആ ഡോർ ലോക്ക് ചെയ്തിട്ട് സ്ലിങ് എടുത്തു വാ… ”

ഞാൻ ഫോണിലേക്ക് തന്നെ നോക്കി പറഞ്ഞതും പെണ്ണ് ഒന്നു സംശയിച്ചു ഡോർ ലോക്ക് ചെയ്തു സ്ലിങ് എടുത്തു എന്റെ മുന്നിൽ കേറി ചമ്രം പടിഞ്ഞിരുന്നു… ഞാനത് മേടിച്ചു കയ്യിൽ ഇട്ടു കൊടുക്കാൻ നിന്നതും പെണ്ണ് കയ്യിൽ പിടിച്ചു…

“നീ എവിടെ പോകുവാ… ”

“മുംബൈ…… ”

അതും പറഞ്ഞു സ്ലിങ് ഇട്ടു കൊടുത്തു… പെണ്ണ് ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടു അവളുടെ മുഖത്തേക്ക് നോക്കിയതും ഇപ്പോൾ കരയും എന്നുള്ള മട്ടിൽ ചുണ്ട് പിളർത്തി ഇരിക്കുവാ…

പണിയാകുമോ…

ആലോചിച്ചു തീരും മുൻപേ പെണ്ണ് ഇരുന്നു മോങ്ങാൻ തുടങ്ങി…. ഇടയ്ക്ക് മൂക്ക് പിഴിഞ്ഞു ബെഡ് ഷീറ്റിലും തുടയ്ക്കുന്നത് കണ്ടു ചാടി എണീറ്റു ടിഷ്യു എടുത്തു മടിയിൽ വെച്ചുകൊടുത്തു…

പെണ്ണ് ഒന്നു കൂർപ്പിച്ചു നോക്കി വീണ്ടും മോങ്ങാൻ തുടങ്ങി… ടിഷ്യൂ എടുക്കുന്നു… മൂക്ക് പി_ഴിയുന്നു… അത് താഴേക്കിടുന്നു… ഇതെന്നെ പണി…

“ശ്രീ…. കരയല്ലേ പ്ലീസ്…. one week കാര്യം അല്ലേ ഉള്ളൂ…. ”

അവൾക്ക് മുന്നിൽ ചെന്നിരുന്നു കണ്ണ് തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞതും പെണ്ണ് കണ്ണു മിഴിച്ചു…

“ഒരാഴ്ചയോ…. ”

അതേ എന്ന് തലയാട്ടിയതും അവൾ കൈ തട്ടി മാറ്റി വീണ്ടും തൊടങ്ങി മോങ്ങൽ…എന്തൊക്കെ പറഞ്ഞിട്ടും പെണ്ണ് അമ്പിനും വില്ലിനും അടുക്കുന്നില്ല…. പണ്ടാരത്തിനെ എങ്ങനെ പറഞ്ഞു സമാധാനിപ്പിക്കും എന്നോർത്ത് ഞാൻ തലയ്ക്കു കൈയ്യും കൊടുത്തിരുന്നു….

“നിർത്തടി… നിന്റെ ആരേലും ചത്തോ…. ”

ഒടുക്കം സഹികെട്ടു അലറിയതും പെണ്ണ് സ്വിച്ച് ഇട്ട പോലെ കരച്ചിൽ നിർത്തി ചുണ്ട് രണ്ടും കൂട്ടിപ്പിടിച്ചു എന്നെ നോക്കി…

“ആ കണ്ണും മുഖവും ഒക്കെ തുടയ്ക്ക്… ”

ഗൗരവത്തോടെ പറഞ്ഞതും പെണ്ണ് അനുസരണയുള്ള കുട്ടിയെ പോലെ ഇട്ടിരുന്ന ടോപ്പൊക്കി മുഖം തുടച്ചു… അവളുടെ കോപ്രായം കണ്ടു ചിരി വന്നെങ്കിലും അത് പുറത്തു കാണിക്കാതെ എയറും പിടിച്ചു നിന്നു…

“ഇങ്ങോട്ട് നോക്ക്…. ”

എന്നും പറഞ്ഞു അവളുടെ മുഖം കൈക്കുമ്പിളിൽ ആക്കിയതും പെണ്ണ് മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കിയിരുന്നു…

“പോവാതിരിക്കാൻ പറ്റില്ല ശ്രീ… എന്റെ സാർ ആണ് വിളിച്ചത്… നോ പറയാൻ പറ്റില്ല…അത്രയ്ക്ക് അടുപ്പം ഉണ്ട് സാറുമായിട്ട്….ഒരാഴ്ചത്തെ കാര്യം അല്ലേ ഉള്ളൂ… അത് പെട്ടെന്നങ്ങ് പോകും…

പിന്നെ എവിടെ പോകുവാണേലും നിന്നെയും കൊണ്ടേ പോകൂ…പ്രോമിസ്… ”

എന്നും പറഞ്ഞു നെറ്റിയിലൊരു കിസ്സ് കൊടുത്തതും പെണ്ണ് ഒന്നു ഓക്കെ ആയി….

“ഡെയിലി വിളിക്കുമോ…. ”

അവൾ ചുണ്ട് കൂർപ്പിച്ചു ചോദിച്ചതും ഞാൻ തലയാട്ടി കൊടുത്തു…

“i will miss u….. ”

“miss u too little devil…. ”

അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞതും പെണ്ണ് കെട്ടിപ്പിടിച്ചു നെഞ്ചിൽ മുഖം ചേർത്തിരുന്നു…

“അയ്യോ മറന്നു… ഒരു മിനിറ്റേ…. ”

എന്നും പറഞ്ഞു എണീക്കാൻ പോയതും ഞാനവളുടെ കയ്യിൽ പിടിച്ചു നിർത്തിച്ചു…

“എങ്ങോട്ടാ… ”

“പേപ്പറും പെന്നും എടുക്കാൻ… വരുമ്പോൾ എനിക്ക് കൊണ്ട് വരണ്ട സാധനങ്ങളുടെ ലിസ്റ്റ് റെഡി ആക്കണ്ടേ…. ”

പല്ല് മുഴുവൻ കാട്ടി വെളുക്കനെ ചിരിച്ചു കൊണ്ട് പറഞ്ഞതും ഞാനവളെ നോക്കി പല്ലിറുമ്പി…

“അത്ര ബുദ്ധിമുട്ടണ്ട… വാട്സാപ്പിൽ അയച്ച പോരെ…. ”

“മതിയല്ലേ… എന്നാ ഞാൻ പോയി ഫോൺ എടുക്കട്ടെ… ”

ഉത്സാഹത്തോടെയുള്ള അവളുടെ മറുപടി കേട്ട് ചൊറിഞ്ഞു കേറിയതും പിടിച്ചു വെച്ച അവളുടെ കൈ ഒറ്റ തട്ടങ്ങു കൊടുത്തു…

“ഇറങ്ങി പോടീ… അവളുടെ പണ്ടാറം പിടിച്ച ലിസ്റ്റ്…. ”

“നീ പോടാ… നീ ഏത് പാതാളത്തിൽ പോയാലും എനിക്ക് പുല്ലാണ്…. ”

എന്നും പറഞ്ഞു വെട്ടി തിരിഞ്ഞു ഡോർ വലിച്ചു തുറന്നു ഒറ്റ പോക്ക്…. ഇവളെ ഒക്കെ ഉണ്ടല്ലോ..

തുടരും…

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ

രചന : അശ്വനി