ആദിദേവം തുടർക്കഥയുടെ ഇരുപത്തിമൂന്നാം ഭാഗം വായിക്കൂ…

രചന : ശിവാലിക രുദ്രപ്രയാഗ്

“”ആദിയേട്ടാ എവിടെയാ,,,എന്തിനാ ഇങ്ങനെ മറഞ്ഞിരുന്ന് ന്നെ കളിപ്പിക്കണത്,,നിക്ക് ഇനിയും പിടിച്ചു നിക്കാൻ കഴിയുമെന്ന് തോന്നണില്ല”””

ജീവിതത്തിൽ താൻ ഏറെ സന്തോഷത്തോടെ ഇരിക്കേണ്ടുന്ന നിമിഷവും ഇങ്ങനെ നോവേറി കഴിയാനായിരിക്കും വിധി…

കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി പോയിരുന്നു ദേവൂട്ടി…..

തെക്കേ തൊടിയിൽ ദിവ്യയുടെ അന്ത്യകർമ്മങ്ങൾ ഓരോന്നും നടന്നുകൊണ്ടിരുന്നു.വന്നവരെല്ലാം നാഥൻ തിരുമേനിയെ തിരക്കിയെങ്കിലും എല്ലാവരും മൗനം പാലിച്ചു. ദിവ്യയുടെ അമ്മയുടെ അവസ്ഥയോർത്ത് ആരും കൂടുതൽ ഒന്നും തിരക്കാൻ നിന്നില്ല.

വിഷം തീണ്ടിയതാണെന്ന് വന്നവർ പരസ്പരം മുറുമുറുത്തുകൊണ്ടിരുന്നു..

“”മോളേ ,,,,,,””””

ജാനുചേച്ചിയായിരുന്നു വിളിച്ചുണർത്തിയത്…

“”ആദിയേട്ടൻ വന്നോ”‘”

ഉള്ളിലെ ആകാംഷയോടെ അവൾ തിരക്കി…

വാടിയ മുഖത്തോടെ കുനിഞ്ഞിരുന്ന ജാനുചേച്ചിയെ കണ്ടപ്പോൾ ദേവൂട്ടിക്ക് മനസ്സിലായി ആദി വന്നിട്ടില്ലെന്ന്…

“”മോളേ ഈ കഞ്ഞി ഇച്ചിരി കുടിക്ക്”””

കയ്യിലിരുന്ന പാത്രത്തിന്റെ മൂടി മാറ്റിക്കൊണ്ട് ജാനുചേച്ചി ചൂട് കഞ്ഞി ഊതി ഊതി ദേവൂട്ടിയുടെ വായുടെ അരികിൽ കൊണ്ട് ചെന്നു…

“‘നിക്ക് വേണ്ട”””

മുഖം വെട്ടിച്ചുകൊണ്ട് ദേവൂട്ടി തിരിഞ്ഞിരുന്നു…

“”നീ ഒന്നും കഴിക്കേണ്ട പട്ടിണി കിടന്ന് ചാവ് എന്നിട്ട് വയറ്റിലെ കുഞ്ഞിനെയും കൂടി കൊല്ല്‌,, ആ ചെക്കൻ എവിടെയാണെന്ന് പോലും അറിയില്ല,,,കാണാതായിട്ട് ഇത്രെയും നാളായി ചത്തോ ഇല്ലിയോയെന്ന് ആർക്കറിയാം”””

“”അമ്മേ””

അകത്തേക്ക് കയറി വന്ന ദേവൂട്ടിയുടെ അമ്മയുടെ വാക്കുകളിൽ അവളുടെ ഉള്ളൊന്ന് പിടഞ്ഞു…

“”രമേ മതി നിർത്ത്”””

അകത്തേക്ക് കയറി വന്ന അച്ഛൻ അവസാന വാക്കെന്നോണം അവരോട് പറഞ്ഞു…

“”ഞാൻ ഒന്നും പറയുന്നില്ല അച്ഛനും മോളും എന്താണെന്ന് വെച്ചാൽ ആയിക്കോ…

ഞാൻ ഒരു കാര്യം പറഞ്ഞേൽക്കാം ഞങ്ങൾ തിരിച്ചു പോകുമ്പോൾ ഞങ്ങളോടൊപ്പം നീയും കാണും….”””

“”ഇല്ല അമ്മേ ഞാൻ വരില്ല ന്റെ ആദിയേട്ടൻ വരുമ്പോൾ ഞാൻ ഇവിടെ കാണണം”””

അവസാന വാക്കെന്നോണം അവൾ പറഞ്ഞു നിർത്തി…

“”മോൾടെ തീരുമാനത്തിൽ മാറ്റമില്ലേ””

അച്ഛനായിരുന്നു അത് ചോദിച്ചത്..

ഉള്ളോന്ന് പിടഞ്ഞു അച്ഛന്റെ ആ ചോദ്യത്തിൽ ,,കാരണം പലപ്പോഴും തന്റെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും ചേർത്തുപിടിച്ചിരുന്ന ഒരു മനുഷ്യൻ അച്ഛൻ തന്നെയായിരുന്നു..

അമ്മയുമായി വഴക്കിടുമ്പോഴും അമ്മ അടിക്കാൻ കയ്യൊങ്ങുമ്പോഴുമെല്ലാം രക്ഷക്കായി എത്തുന്നത് തന്റെ അച്ഛൻ ആയിരുന്നു…

എന്ത് ആഗ്രഹം പറഞ്ഞാലും അമ്മ തടസ്സം പറയുമ്പോൾ അച്ഛൻ ആയിരുന്നു നടത്തി തരുന്നത്…

ആ അച്ഛനോട് താൻ എങ്ങനെ പറയും…

എന്നാൽ ആദിയേട്ടനെ വിട്ട് പോകാനും തനിക്ക് ആവില്ല…

ഈ വീട്ടിൽ നിന്ന് പടിയിറങ്ങിയാൽ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ആരോ ഉള്ളിൽ ഇരുന്ന് പറയുന്നത് പോലെ…

“”അച്ഛാ””””

ആ വിളിയിൽ ശബ്ദം ചിലമ്പിച്ചിരുന്നുവോ…..

“”നിന്റെ ഇഷ്ട്ടം””

അതും പറഞ്ഞു അച്ഛൻ മുറി വിട്ട് ഇറങ്ങാൻ പോകുമ്പോൾ ആ കയ്യിൽ പിടിച്ചുകൊണ്ട് ഞാനും വരുന്നു അച്ഛാ എന്ന് ഉള്ളിൽ പറയാൻ കൊതിച്ചിരുന്നു ആയിരം വെട്ടം….

“”ഞങ്ങൾ ഇറങ്ങുകയാണ്,,ഇനി ഞങ്ങൾക്ക് ഇങ്ങനെ ഒരു മകൾ ഇല്ല,,ഞങ്ങൾ പറഞ്ഞാൽ അനുസരിക്കാത്ത മകളെ എന്തിനാ ഞങ്ങൾക്ക്”””

അമ്മയുടെ വാക്കുകൾ കൊള്ളിയാൻ പോലെ ദേവൂട്ടിയുടെ ഉള്ളിൽ പതിച്ചു…

അവളുടെ നശിച്ച ജന്മത്തെയോർത്ത് സ്വയം പഴിക്കുകയായിരുന്നു….

“”മോളേ ഒരു വറ്റെങ്കിലും കഴിക്ക് അകത്തൊരു ജീവൻ ഉള്ളതാണ് അത് മറക്കരുത്””

പരിഭവത്തോടെ തനിക്കു നേരെ കഞ്ഞിയും നീട്ടി നിൽക്കുന്ന ജാനുചേച്ചിയെ അവൾ പിടിച്ചു അരികിൽ ഇ^രുത്തി…

“”എന്താ കുഞ്ഞേ ഈ കാണിക്കുന്നത്””

ദേവൂട്ടിയുടെ ആ പ്രവർത്തിയിൽ ജാനുചേച്ചി ചോദിച്ചു..

അവിടെയിരുന്ന ജാനുചേച്ചിയെ അവൾ കെട്ടിപിടിച്ചുകൊണ്ട് വാവിട്ടു കരഞ്ഞു…

ജാനുചേച്ചിയും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല അവൾ കരയട്ടേന്ന് വെച്ചു.. ഉള്ളിലെ സങ്കടങ്ങൾ അങ്ങനേലും ഒഴുക്കി തീർക്കട്ടേന്ന് കരുതി….

ഏങ്ങലടികൾ നിലച്ചതും ദേവൂട്ടിയുടെ മുടിയിഴകളിൽ കൂടി അവർ പതിയെ തഴുകി…

ഈ ഒരു സാഹചര്യത്തിൽ തന്നോടൊപ്പം നിൽക്കേണ്ടുന്ന ഒരു അമ്മയുടെ സ്നേഹവും വാത്സല്യവും എല്ലാം ആവോളം ജാനുചേച്ചിയിൽ നിന്നും അവൾക്ക് കിട്ടി…

“”ഇനി മോൾ ഈ കഞ്ഞി കുടിക്ക്”

ജാനുചേച്ചിയുടെ നിർബദ്ധതിന് വഴങ്ങി കുഞ്ഞിന് വേണ്ടി മാത്രം അവൾ രണ്ട് വറ്റ് കഴിച്ചു…

“”അമ്മായി’””

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അകത്തേക്ക് കയറി വന്ന സ്ത്രീയെ നോക്കി ദേവൂട്ടി വിളിച്ചു…

ജാനുചേച്ചി എഴുന്നേൽറ്റുകൊണ്ട് പാത്രവുമായി പുറത്തേക്ക് നടന്നു…

“”അമ്മായി”‘

ഒന്നും മിണ്ടാതെ നിൽക്കുന്ന അവരെ നോക്കി വീണ്ടും അവൾ വിളിച്ചു….

“”മാപ്പ്””

അരികിലേക്ക് വന്നുകൊണ്ട് ദേവൂട്ടിയുടെ കാൽ രണ്ടും പിടിച്ചുകൊണ്ട് അവർ കരഞ്ഞു പറഞ്ഞു…

“”അമ്മായി വിട് എന്താ ഈ കാട്ടുന്നത്”””

കിടക്കയിൽ നിന്നും വേഗം കാലുകൾ പിൻവലിച്ചുകൊണ്ട് ദേവൂട്ടി എഴുന്നേൽക്കാൻ ശ്രമിച്ചു..

അവളുടെ ആരോഗ്യപരമായ അശ്വസ്തതകൾ കാരണം ആ ശ്രമം പാഴായി പോയി…

“”എന്നോടും എന്റെ മോളോടും നീ ക്ഷമിക്കണം..നിക്ക് അറിയാം എന്റെ മോളേ കൊന്നത് അയാൾ ആണെന്ന്,,സ്വന്തം ഭർത്താവിന്റെ മരണത്തിൽ സന്തോഷിക്കുന്ന ലോകത്തിലെ ഒരേ ഒരു ഭാര്യ ഞാൻ ആയിരിക്കും,കാരണം അയാൾ ആരാണെന്നും എന്താണെന്നും എനിക്ക് അറിയാം,,ദിവ്യയെ ഗർഭിണി ആയിരിക്കുന്ന സമയത്താണ് എന്റെ വാസു ഏട്ടന് ഒരു അപകടം ഉണ്ടാകുന്നത് അന്ന് തല നാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നാണ് എല്ലാവരും പറഞ്ഞത്…എന്നാൽ അതല്ലായിരുന്നു സത്യം ആ അപകടത്തിൽ എന്റെ വാസു ഏട്ടൻ ഞങ്ങളെ വിട്ടു പോയിരുന്നു…..””””

അവർ ഒന്ന് വിതുമ്പി കൊണ്ട് തുടർന്നു..

ഒരു കേൾവിക്കാരിയെ പോലെ ദേവൂട്ടി എല്ലാം കേട്ടുകൊണ്ട് ഇരുന്നു….

“”വാസു ഏട്ടൻ അപകടത്തിൽ നിന്നും തിരിച്ചു വന്നപ്പോൾ എല്ലാവരും സന്തോഷിച്ചു…ഞാനും എന്നാൽ പോകെ പോകെ അയാളുടെ യഥാർത്ഥ മുഖം എന്നിൽ വെളിപ്പെടുത്തി…

വാസുനാഥ് എന്ന എന്റെ വാസു ഏട്ടനെ കൊന്നിട്ട് അയാൾ എല്ലാവരുടെയും മുന്നിൽ നാഥൻ തിരുമേനിയായി അഭിനയിച്ചു..

പിന്നീട് ഈ കുടുംബം തകർക്കാൻ ഓരോന്ന് ഓരോന്ന് അയാൾ ചെയ്തു കൊണ്ടിരുന്നു…

ഒടുവിൽ അയാളുടെ കയ്യാൽ എന്റെ മകളും…..”””

കരയുന്ന ദിവ്യയുടെ അമ്മയെ ദേവൂട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു….

“”എന്ത് നീചൻ ആണ് അയാൾ””

ദേവൂട്ടി നാഥനെ കുറിച്ചു ചിന്തിക്കുകയായിരുന്നു.

അപ്പോഴാണ് അവിടേക്ക് അസുരൻ കയറി വന്നത്..

“”അമ്മായി കിടന്നില്ലേ””

ദിവ്യയുടെ അമ്മയെ നോക്കി അവൻ ചോദിച്ചു..

“”ആരാ മോളേ ഇത്”””

കണ്ണുനീർ തുടച്ചുകൊണ്ട് ദിവ്യയുടെ അമ്മ ദേവൂട്ടിയുടെ അരികിൽ നിന്നും എഴുന്നേൽറ്റു…

“”അതൊക്കെ നാളെ പറയാം,അമ്മായി പോയി ഒന്ന് വിശ്രമിക്കു…..””

ദേവൂട്ടി എന്തോ പറയാൻ വന്നതും അത് തടഞ്ഞുകൊണ്ട് വേഗം അസുരൻ മറുപടി കൊടുത്തു…

“”മ്മ്””

ദിവ്യയുടെ അമ്മ പുറത്തേക്ക് പോയി..

അപ്പോഴേക്കും ജാനുചേച്ചി ദേവൂട്ടിക്ക് കഴിക്കാനുള്ള മരുന്നുമായി മുറിയിലേക്ക് വന്നു..

“”മോളേ ദാ മരുന്ന്””

അവൾക്കു നേരെ മരുന്നും വെള്ളവും നീട്ടി…

ദേവൂട്ടിയെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അസുരൻ മുറിവിട്ട് ഇറങ്ങാൻ പോയതും….

“”ന്റെ ആദിയേട്ടൻ എപ്പഴാ വരണത്””

“”ആദി വരും”””

ദേവൂട്ടിയോട് നടന്ന കാര്യങ്ങളൊക്കെ പറയാൻ വേണ്ടിട്ട് കൂടി ആയിരുന്നു അസുരൻ മുറിയിലേക്ക് വന്നത്..ദേവൂട്ടിക്ക് മനയിൽ നടന്ന കാര്യങ്ങൾ മാത്രമേ അസുരൻ പറഞ്ഞു കൊടുത്തിട്ടുള്ളൂ..

ആദി അവനെ തേടി വന്ന കഥയും ആദി അനുഭവിച്ച വേദനയും ത്യാഗവും..ശെരിക്കും ആദി തന്റെ ആരാണെന്നും എല്ലാം ദേവൂട്ടിയോട് പറയാൻ അസുരൻ ആഗ്രഹിച്ചിരുന്നു…

എന്നാൽ ജാനുചേച്ചി മരുന്നു കൊടുത്തിട്ടും അവിടെ തന്നെ നിൽക്കുവാണ്…

“”ഏതാ മോളേ ആ കൊച്ചൻ””

കോണി പടികൾ ഇറങ്ങവെ അവൻ ഒന്ന് നിന്നു ജാനുചേച്ചി ചോദിച്ച ചോദ്യത്തിന് ദേവൂട്ടി എന്തു പറയുമെന്ന് അറിയാൻ..

“”ആദിയേട്ടന് എന്നെയും അമ്മയെയും പോലെ അത്രയ്ക്കും വേണ്ടപ്പെട്ട ഒരാൾ ആണ്..

പിന്നെ ജാനുചേച്ചി ആദിയേട്ടൻ ഇവിടെ ഇല്ലെങ്കിലും ഏട്ടന്റെ കാര്യങ്ങൾക്ക് ഒന്നും ഒരു കുറവും വരുത്തരുത്….”””

ദേവൂട്ടിയുടെ വാക്കുകൾ അസുരനിൽ തണുപ്പ് പടർത്തി…

“”മോൾ കിടന്നോ””

ജാനുചേച്ചി ഇവിടെ കിടന്നോളം രാത്രിയിൽ വയ്യാഴിക വല്ലോം വന്നാലോ…””

“”അച്ഛാ വന്നിട്ടെ ഞാൻ പുറത്തോട്ട് വരുള്ളൂ,,,ല്ലേ കുഞ്ഞാ”””

ദേവൂട്ടി വയറ്റിന്മേൽ വിരലുൾ ഓടിച്ചതും കുഞ്ഞിക്കാൽകൊണ്ട് അകത്തുനിന്നും ചവിട്ടു തുടങ്ങി…

നിലത്തേക്ക് പായ വിരിക്കാൻ പോയ ജാനുചേച്ചിയെ ദേവൂട്ടി തടഞ്ഞെങ്കിലും നില മറന്നു പ്രവർത്തിക്കാൻ അവർ കൂട്ടാക്കിയില്ല..

എന്തോ കിടന്നിട്ടും ദേവൂട്ടിക്ക് ഉറക്കം വന്നില്ല…

ആദിയെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു മനസ്സ് നിറയെ…

ദേവൂട്ടി പതിയെ എഴുന്നേൽറ്റുകൊണ്ട് ജനാല തുറന്നു.ആകാശത്തെ നക്ഷത്രങ്ങൾ മുല്ലമൊട്ടു പോലെ വിരിഞ്ഞു നിൽപ്പുണ്ട്..

പുഞ്ചിരി തൂകി ചന്ദ്രനും….

കമ്പിയിൽ പിടിച്ചുകൊണ്ട് ദേവൂട്ടി ജനലിന്റെ ഓരത്തു ചേർന്നിരുന്നുകൊണ്ട് നിലാവിനെ നോക്കി…..

തുടരും…

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ശിവാലിക രുദ്രപ്രയാഗ്