എന്തൊക്കെയാ ഇച്ചായാ നിങ്ങൾ ഈ പറയുന്നത്… വെറുതെ തമാശ പറയല്ലേ…

രചന: ശിവ

“ഡി എനിക്ക് ഇനി നിന്റെ കൂടെ ജീവിക്കാനാവില്ല ….. നമുക്ക് പിരിയാം…. അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്നവൾ അപ്രതീക്ഷിതമായുള്ള എന്റെ ഡയലോഗ് കേട്ടൊന്ന് ഞെട്ടി…..

“എന്തൊക്കെയാ ഇച്ചായാ നിങ്ങൾ ഈ പറയുന്നത്???? വെറുതെ തമാശ പറയല്ലേ…..

“തമാശയല്ല ഞാൻ കാര്യമായിട്ടാണ് തന്നെയാണ് പറഞ്ഞത്….. എത്രയെന്നു വെച്ചാണ് ഞാൻ സഹിക്കുന്നത്…. ഭാര്യ എന്ന നിലയിൽ കിടപ്പറയിൽ നീ ഒരു പരാജയം തന്നെയാണ്…. എന്റെ മനസ്സറിഞ്ഞു പെരുമാറാൻ നിനക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല….. ഇനിയും നി_ന്റെ കൂടെ അ_ഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ എനിക്കാവുമെന്ന് തോന്നുന്നില്ല അതുകൊണ്ട് നമുക്ക് പിരിയാം അതാണ് നല്ലത് …… നമുക്ക് ഡിവോഴ്സ് ചെയ്യാം ….. അത്‌ കേട്ടതും അവളുടെ മുഖം വാടി.. അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു തുടങ്ങി……

ഉടനെ തന്നെ ഒരു പൊട്ടിക്കരച്ചിൽ ഉണ്ടാവുമെന്നു പ്രതീക്ഷിച്ചു നിന്ന എന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ടു അടുക്കളയിൽ ഇരുന്ന പാത്രങ്ങൾ ഓരോന്നായി എന്റെ നേർക്കു വന്നു കൊണ്ടിരുന്നു……

പെട്ടെന്ന് ഉള്ള ആക്രമണം ആയതിനാൽ ഒഴിഞ്ഞു മാറാൻ പറ്റിയില്ല അതുകൊണ്ട് തന്നെ എറിഞ്ഞതെല്ലാം കൃത്യമായി എന്റെ ദേഹത്ത് തന്നെ കൊണ്ടു…..

പിന്നെ ഒട്ടും താമസിച്ചില്ല ഞാൻ അവിടുന്ന് ഇറങ്ങി ഓടി….. നിങ്ങളെ ഇന്ന് ഞാൻ കൊല്ലുമെന്ന് പറഞ്ഞു പിന്നാലെ അവളും വന്നു …. പിന്നെ പുറത്തേക്കു പോവാൻ പോലും ആവാതെ വീടിനകത്തു നടന്നത് ജീവൻ രക്ഷിക്കാൻ ഉള്ള നെട്ടോട്ടം ആയിരുന്നു……

അപ്പോഴേക്കും എന്റെ ഭാഗ്യത്തിന് ചേട്ടന്റെ വീട്ടിൽ പോയിരുന്ന അമ്മ തിരിച്ചെത്തി…..

“എന്താടാ ഇവിടെ നടക്കുന്നത് പുറത്തു നിന്നേ കേൾക്കാമല്ലോ ഇവിടത്തെ ബഹളം…..

“എന്റെ അമ്മേ അവൾക്ക് ഭ്രാന്തായി……

അമ്മ നോക്കുമ്പോൾ ഭദ്രകാളിയെ പോലെ കലി തുള്ളി മീൻ കറി വെക്കുന്ന ചട്ടിയുമായി അവൾ നിൽക്കുകയാണ്……

“എന്താ മോളെ എന്ത് പറ്റി……

അമ്മയുടെ ചോദ്യം കേട്ട് അവൾ കൈയിൽ ഇരുന്ന കറി ചട്ടി താഴേക്കു വലിച്ചെറിഞ്ഞു ദേഷ്യത്തിൽ എന്നെ ഒന്ന് നോക്കി……

ഭാഗ്യം എന്റെ നേർക്ക് വരേണ്ട ചട്ടിയാണ് ഇപ്പോൾ പല പീസ് ആയി തറയിൽ കിടക്കുന്നത്…..

“മോളെ എന്താടി പ്രശ്നം നീ കാര്യം പറ…..

“അമ്മേ അത് പിന്നെ ഈ ഇച്ചായൻ…. എന്നു പറഞ്ഞു അവൾ അമ്മയെ പോയി കെട്ടിപിടിച്ചു…..

ചെറുതായി ഒന്ന്‌ കരഞ്ഞു തുടങ്ങി…..

“അവൻ എന്ത് ചെയ്തു.. എന്താടാ നീ എന്റെ കൊച്ചിനെ ചെയ്തത്….????

“ഞാൻ ഒന്നും ചെയ്തില്ല അമ്മേ….. ഒരു തമാശ പറഞ്ഞു അത്രേയുള്ളൂ…..

“ഓഹോ ഡിവോഴ്സ് വേണമെന്ന് പറഞ്ഞത് നിങ്ങൾക്ക് തമാശ ആയിരുന്നോ എന്നും ചോദിച്ചവൾ എന്റെ നേർക്ക് ചൂടായി…..

“ഡിവോഴ്‌സോ….. എന്തൊക്കെ ആണെടാ ഞാൻ ഈ കേൾക്കുന്നത്…..

“അതുപിന്നെ അമ്മേ ഫേസ്ബുക്കിൽ ഒരു ഭാര്യയുടെയും ഭർത്താവിന്റെയും ഡിവോഴ്സ് കഥ ഞാൻ വായിച്ചിരുന്നു…… അതു വായിച്ചായപ്പോൾ എന്തോ ഒരു വല്ലാത്ത ഫീൽ ആയി പോയി അതിലെ നായികയുടെ മനസ്സും ചിന്തകളും വിഷമങ്ങളും ഒക്കെ എഴുത്തുകാരൻ അതിമനോഹരമായി എഴുതിയിട്ടുണ്ട്….. ശെരിക്കും റിയൽ ലൈഫിൽ നടന്നതാണെന്നു തോന്നി പോവും…..

അത്രക്ക് ഭംഗിയുള്ള എഴുത്താണ്……

ആ കഥയുടെ അവസാനം അതിലെ ഭർത്താവിന്റെ ആവശ്യപ്രകാരം അയാളുടെ സന്തോഷം ആണ് തനിക്ക് വലുതെന്നു വിചാരിച്ചു ഭാര്യ ഡിവോഴ്സ് ഒപ്പിട്ടു കൊടുത്തു…… പക്ഷേ അയാൾ കെട്ടിയ താലി അഴിച്ചു കളയാതെ അതിനു തന്റെ ജീവനേക്കാൾ വില കൽപ്പിച്ചു അവൾ പിന്നീട് ജീവിക്കുന്നതാണ് കഥ……

താലിയുടെ മഹത്വം അറിയാതെ തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്തിനേറെ പറയുന്നു ഫേസ്ബുക്കിലും വാട്സ്ആപ്പിലും കയറാൻ ഭർത്താവ് സമ്മതിക്കുന്നില്ല എന്ന കാരണം പറഞ്ഞു വരെ ഡിവോഴ്സ് വേണമെന്ന് പറഞ്ഞു വരുന്ന ഒരു തലമുറ ഇന്നു വളർന്നു വരുന്നുണ്ട്…..

അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്തെ ഇങ്ങനെ ഒക്കെയുള്ള ഭാര്യമാർ ഉണ്ടായിരിക്കുമോ എന്നെനിക്കൊരു സംശയം തോന്നി….

അത്‌ കൊണ്ടു ചുമ്മാ ഒരു തമാശക്ക് അതിലെ ഭർത്താവ് ഭാര്യയോട് പറയുന്ന ഡയലോഗ് ഞാൻ ഇവളോട് ഒന്ന്‌ പറഞ്ഞു നോക്കിയതാ….. ഞാൻ ഓർത്തു അതിലെ ഭാര്യയെ പോലെ ഇവൾ കിടന്നു മോങ്ങും എന്നാണ് പക്ഷേ എന്റെ ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം…..

ഞാൻ പറഞ്ഞു തീർത്തതും അവളുടെ മുഖത്തു ആശ്വാസത്തിന്റെ ചെറിയൊരു പുഞ്ചിരി വിടർന്നു……

അവൾ എന്റെ നേരെ നടന്നു വന്നു…. ദുഷ്ടാ എന്നു വിളിച്ചു പിന്നെ അങ്ങോട്ട് പിച്ചും മാന്തും നു_ള്ളും ഒക്കെ ആയിരുന്നു…..

“അമ്മേ ഇത് കണ്ടോ ഇവളോട് നിർത്താൻ പറ ഇല്ലെങ്കിൽ പിന്നെ എന്നെ ജീവനോടെ അമ്മക്ക് കാണാൻ പറ്റില്ല……

“നീ കണ്ടിടത്തു നിന്ന് ഓരോന്ന് വായിച്ചു ഓരോന്ന് ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു…..

നിനക്ക് ഇത് കിട്ടേണ്ടത് തന്നെയാണ്…… നല്ലത് പോലെ കൊടുക്ക്‌ മോളെ എന്നും പറഞ്ഞു ചിരിച്ചു കൊണ്ടു അമ്മ അകത്തേക്ക് പോയി……

“നിങ്ങൾ ഒരമ്മ തന്നെയാണോ അമ്മേ…. സ്വന്തം മോനെ കൊലക്കു കൊടുത്തിട്ട് മുങ്ങുന്നോ…..

ഞാൻ അത്‌ പറഞ്ഞു തീരും മുൻപ് അവളുടെ വക കൈയിൽ ഒരു കടി കിട്ടി……

“വേറെ വഴിയില്ലാതെ എന്റെ പൊന്നെ ഇനി ഇങ്ങനെ ചെയ്യൂല്ല ഒന്നു ക്ഷെമിക്കടി എന്നു പറഞ്ഞു ഞാൻ അവളെ കെട്ടി പിടിച്ചു…..

എന്റെ പറച്ചിൽ കേട്ടിട്ടാണോ അതോ മടുത്തിട്ടാണോ എന്നറിയില്ല അവൾ അടിയും പിച്ചും മാന്തും ഒക്കെ നിർത്തി…..

അവളെ കുറ്റം പറയാൻ പറ്റില്ല കിട്ടിയത് എല്ലാം എന്റെ കൈയിൽ ഇരുപ്പ് കൊണ്ടാണല്ലോ……

പാത്രങ്ങൾ കൊണ്ടുള്ള അവളുടെ ഒരൊറ്റ ഏറു പോലും മിസ്സ്‌ ആവാത്തത് കൊണ്ടാവും ദേഹത്തിനു നല്ല വേദന….. അവിടെ ഇവിടൊക്കെ ആയി മുറിവും ഉണ്ട്……..

രാത്രി വേദന കൊണ്ടു പുളഞ്ഞപ്പോൾ അവൾ തന്നെ മുറിവിലൊക്കെ മരുന്ന് പുരട്ടി ദേഹത്ത് ചൂട് പിടിച്ചു തന്നു……

എന്റെ സംശയം അന്നത്തോടെ മാറി ഇങ്ങനേയും ഒരു ഭാര്യക്ക് സ്നേഹിക്കാമെന്നു അവൾ കാട്ടി തന്നു…..

സത്യം പറഞ്ഞാൽ ദേഷ്യം കേറി നിൽക്കുമ്പോളൊക്കെ അവളെ പൂതനയായി തോന്നുമെങ്കിലും സ്നേഹത്തിന്റെ കാര്യത്തിൽ അവൾ എനിക്കൊരു മാലാഖ തന്നെയാണ്…..

ശെരിക്കും “കെട്ടിയോൾ ആണെന്റെ മാലാഖ ”

എന്തായാലും കഥ എഴുതുക വായിക്കുക എന്നല്ലാതെ അത്‌ വായിച്ചു വീട്ടിൽ ഇനിയൊരു പരീക്ഷണത്തിന് ഞാനില്ല വെറുതെ അവളെ വിധവ ആക്കേണ്ടല്ലോ……

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന: ശിവ

Scroll to Top