എനിക്ക് ഈ വിവാഹത്തിന് താ- ല്പര്യമില്ല. നിങ്ങൾക്ക് പോകാം. അവളുടെ വാക്കുകൾ കേട്ട് രാഹുൽ ഞെ- ട്ടി

രചന : രേഷ്മ രവീന്ദ്രൻ

ഉത്തരം കിട്ടാത്ത ചോദ്യം…

**************

“”നിങ്ങൾ ഏതെങ്കിലും പെണ്ണിനെ അനുഭവിച്ചിട്ടുണ്ടോ ??””

ദിവ്യയുടെ ചോദ്യം കേട്ട് രാഹുൽ അവളെ അമ്പരപ്പോടെ നോക്കി.

“”മനസിലായില്ല “”

എല്ലാ അർത്ഥത്തിലും ഏതെങ്കിലും പെണ്ണിനെ അറിഞ്ഞിട്ടുണ്ടോ ??മാനസികമായും ശാരീരികമായും ?

“”ഈശ്വര …ഇവളെന്തൊക്കെയാ ചോദിക്കുന്നത് .??ജീവിതത്തിലെ ആദ്യത്തെ പെണ്ണ് കാണൽ ആയിരുന്നു ..

സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മകൻ ഉത്തരവാദിത്തമൊന്നുമില്ലാതെ കൂട്ട് കൂടി കള്ള് കുടിച്ചു നടക്കുന്നത് കണ്ടപ്പോൾ മകനെ നേർവഴിയ്ക്ക് നടത്തുവാനാണ് അമ്മ അവന് പെണ്ണ് അന്വേഷിച്ചു തുടങ്ങിയത് ….

ആ അന്വേഷണം അവസാനിച്ചത് ദിവ്യയിൽ ആയിരുന്നു .ദിവ്യ ഒരു സ്കൂൾ ടീച്ചർ ആയിരുന്നു ,നാട്ടിൻ പുറത്തെ നന്മകൾ നിറഞ്ഞ ,തുളസിക്കതിർ പോലെ ഒരു പെൺകുട്ടി…..

അമ്മയുടെ നിർബന്ധo കാരണം വന്നതാണെങ്കിലും രാഹുലിന് ദിവ്യയെ വളരെ ഇഷ്ട്ടമായി….

പക്ഷെ .. !!

പെണ്ണിനും ചെറുക്കനും സംസാരിക്കാൻ വേണ്ടി കാരണവന്മാർ അനുവദിച്ചു നൽകിയ ആ സമയത്തെ അവളുടെ ആദ്യ ചോദ്യം ഇതായിരുന്നു…

“”എന്നെ ഇഷ്ടമായോ “എന്ന പ്രണയാതുരമായ ചോദ്യം പ്രതീക്ഷിച്ചു വന്ന രാഹുൽ പന്തം കണ്ട പെരുച്ചാഴിയെ പോലെ അവളുടെ മുഖത്തേയ്ക്ക് നോക്കി മിണ്ടാനാവാതെ നിന്നു .

“”ചോദ്യം മനസ്സിലായില്ലേ ??””അവളുടെ കൂർത്ത നോട്ടത്തെ നേരിടാനാവാതെ പകച്ചു നിൽക്കുന്ന രാഹുലിനെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു .

“”അത് …അത് പിന്നെ ..”…അവൻ പതറി .

“”നിങ്ങൾ ഏതെങ്കിലും പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ ??””

അവൾ ഇത്തവണ അവളുടെ ചോദ്യം ഒന്ന് കൂടി വ്യക്തമാക്കി .

രാഹുലിന്റെ മനസ്സിലൂടെ ബാംഗ്ലൂരിലെ പഠന കാലം മിന്നിമറഞ്ഞു ,കയ്യ് നിറയെ പണം നിയന്ത്രിക്കാൻ ആരുമില്ലാത്ത ജീവിതം ആസ്വദിക്കുകയായിരുന്നു….

ആദ്യമൊക്കെ മദ്യവും മയക്കു മരുന്നും ആയിരുന്നു ലഹരി ..പക്ഷെ ….

പിന്നീട് എപ്പോഴോ പെണ്ണ് ഒരു ലഹരിയായി മാറി…

വീട്ടുകാർ നൽകുന്ന പോക്കറ്റ് മണി തികയാതെ ,സ്വന്തം ശരീരം പകരമായി നൽകി പണം സമ്പാദിക്കുന്ന പെൺകുട്ടികൾ മുതൽ തെരുവ് വേശ്യകൾ വരെ …..അങ്ങനെ എത്രയെത്ര മുഖങ്ങൾ ……അല്ല ,..ശരീരങ്ങൾ ,….താൻ ഒരിക്കലും അവരുടെ മുഖം കണ്ടില്ലല്ലോ ,മനസ്സ് കണ്ടില്ലല്ലോ ,ശരീരം മാത്രമല്ലെ കണ്ടത് ??””

ഒരു നിമിഷം കൊണ്ട് ഒരുപാട് കാര്യങ്ങൾ രാഹുലിന്റെ മനസ്സിലൂടെ കടന്ന് പോയി …

“”എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല .”

ദിവ്യയുടെ ശബ്ദം കാതിൽ വീണപ്പോൾ രാഹുൽ ചിന്തയിൽ നിന്നുണർന്നു ….

അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി ….അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി കള്ളം പറയാൻ അവന് സാധിച്ചില്ല …

കുറ്റം ചെയ്ത കുട്ടി അമ്മയുടെ മുന്നിൽ നിൽക്കുന്നത് പോലെ അവൻ അവളുടെ കണ്ണുകളെ നേരിടാനാവാതെ മുഖം കുനിച്ചു …

“”നിങ്ങളുടെ ഈ മൗനത്തിൽ എനിക്കുള്ള ഉത്തരം ഉണ്ട് .നിങ്ങൾക്ക് പോകാം “”

അവളുടെ ശബ്ദം ഉറപ്പേറിയതായിരുന്നു .

“”ഞാൻ ചെയ്ത തെറ്റ് എന്താണ് ??..എന്റെ പ്രായത്തിലുള്ള ആണുങ്ങൾ ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ …ഞാൻ ആരെയും ബലാത്സംഗം ചെയ്യാൻ ശ്രമിച്ചില്ല ..പെൺകുട്ടികൾ സ്വന്തം ഇഷ്ടത്തോടെ എനിക്ക് വഴങ്ങി തരുകയായിരുന്നു …പിന്നെ എന്റെ ഭാഗത്ത്‌ എന്താ തെറ്റ് …ഞാനും ചോരയും നീരുമുള്ള ആണൊരുത്തനാണ് .

അങ്ങനെ തോറ്റു കൊടുക്കാൻ രാഹുലിന്റെ മനസ്സ് സമ്മതിച്ചില്ല ..നഷ്ട്ടപ്പെട്ട ഊർജം വീണ്ടെടുത്ത് അവൻ അവളോട് വീറോടെ ചോദിച്ചു ….

അവൾ തിരിഞ്ഞു അവനെ നോക്കി ശാന്തമായി പുഞ്ചിരിച്ചു .

വിവാഹം എന്നത് …

രണ്ട് മനസ്സുകൾ തമ്മിലുള്ള ഒത്തുചേരലാണ്

രണ്ട് ശരീരങ്ങൾ തമ്മിലുള്ള ഒത്തുചേരലാണ്

രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഒത്തുചേരലാണ്

രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള ഒത്തുചേരലാണ്

അത് ഏറ്റവും പരിശുദ്ധവും ,പരിപാവനവുമായ ബന്ധമാണ്

വിവാഹ ജീവിതത്തിൽ ഏർപ്പെടുന്നവർ മനസ്സ് കൊണ്ടും ശരീരം കൊണ്ടും പരിശുദ്ധമായിരിക്കണം

പരിശുദ്ധി നഷ്ട്ടപ്പെട്ട നിങ്ങളെ എനിക്ക് വേണ്ട .”

അവൾ തറപ്പിച്ചു പറഞ്ഞു .

“”ഞാൻ മാത്രമല്ല വിവാഹത്തിന് മുൻപ് സ്ത്രീയുമായി ബന്ധം പുലർത്തിയ ഒരേയൊരു പുരുഷൻ …ഇതൊക്കെ ഇന്ന് സർവ സാധാരണമാണ് …””

ദുർബലമായ ശബ്ദത്തിൽ രാഹുൽ വീണ്ടും വാദിച്ചു

“”ഞാൻ ഒന്ന് ചോദിച്ചോട്ടെ ??വിവാഹത്തിന് മുൻപ് നിങ്ങൾ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് ,ഒരുപക്ഷെ നിങ്ങളുടെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിലോ ??

വിവാഹത്തിന് മുൻപ് പരിശുദ്ധി നഷ്ടപ്പെടുത്തിയ എന്നെ നിങ്ങൾ സ്വീകരിക്കുമായിരുന്നോ ???

ഏതെങ്കിലും ആണുങ്ങൾ സ്വീകരിക്കുമായിരുന്നോ ?

“”പെണ്ണിന് മാത്രം എന്തിന് പരിശുദ്ധി ??!!””

“””പെണ്ണിന് മാത്രം എന്തിന് കന്യകാത്വം ??””

ആണിന് പരിശുദ്ധി വേണ്ടേ ???””

മലവെള്ള പാച്ചിൽ പോലെ അവളിൽ നിന്ന് ഒഴുകിയെത്തിയ ചോദ്യങ്ങൾ നേരിടാനാവാതെ രാഹുൽ പകച്ചു നിന്നു

ദിവ്യ അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു …കാമം കേറി വെറി പിടിച്ച നായകൾ ഒരു പെണ്ണിനെ പിച്ചി ചീന്തിയാൽ അത് അവളുടെ തെറ്റ്

അവളുടെ വസ്ത്രധാരണം കുഴപ്പം …

അവളുടെ രാത്രി സഞ്ചാരത്തിന്റെ കുഴപ്പം …

അങ്ങനെ അവൾ വഴിപിഴച്ചവൾ ആവുന്നു …

അവളെ പിച്ചിച്ചീന്തിയവൻ മഹാത്മാവ് …അവന് ചിക്കൻ ബിരിയാണിയും ,സുഖവാസവും നമ്മുടെ പരമോന്നത നീതി പീഠത്തിന്റെ വക സമ്മാനം

ശരീരത്തിന്റെ പരിശുദ്ധി നഷ്ടപ്പെട്ടതിന്റെ പേരിൽ അവൾ ഒരു ജന്മം മുഴുവൻ ജീവിക്കണം….

പെണ്ണ് ഇന്നനുഭവിക്കുന്ന എല്ലാ ദുരിതങ്ങൾക്കും ഒരേയൊരു കാരണം മാത്രം….

അത് പെണ്ണിന്റെ കന്യകാത്വം മാത്രമാണ്

അത് നഷ്ടപ്പെട്ടാൽ .”ഒന്ന് ഡെറ്റോൾ ഉപയോഗിച്ച് കുളിച്ചാൽ തീരുന്ന അഴുക്ക് മാത്രമേ നിന്റെ ശരീരത്തിലുള്ളൂ എന്ന് പറഞ്ഞു അവളെ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാൻ നമ്മുടെ സമൂഹം തയ്യാറാവണം

അതിന് സാധിക്കാത്തിടത്തോളം കാലം പെണ്ണ് എന്നും ഇരയായിരിക്കും .

ദിവ്യ കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി..

രാഹുൽ വല്ലായ്മയോടെ അവളെ നോക്കി

അവളുടെ ഒരു ചോദ്യത്തിനും അവന്റെ കയ്യിൽ ഉത്തരമില്ലായിരുന്നു…

“”നിങ്ങൾക്ക് പരിശുദ്ധയായ പെണ്ണിനെ അല്ലെ വേണ്ടത് ??എനിക്കും വേണ്ടത് പരിശുദ്ധനായ ആണിനെയാണ് ..!നിങ്ങൾക്ക് പോകാം ..എനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ല !

സ്വന്തമായി അഭിപ്രായങ്ങളുള്ള വ്യക്തിത്വമുള്ള ,ആ പെണ്ണിനെ ആരാധനയോടെ നോക്കി രാഹുൽ പിന്തിരിഞ്ഞു നടന്നു ……

************

“”രാഹുൽ ……രാഹുൽ ….””

രാഹുൽ പെട്ടന്ന് തിരിഞ്ഞു നോക്കി ..ആരാ എന്റെ പേര് വിളിക്കുന്നത് ??

“”രാഹുൽ ,ഞാനാണ് വിളിച്ചത് “”!

“”ഓ ….രേഷ്മ രവീന്ദ്രൻ …നിങ്ങളാണോ എന്നെ വിളിച്ചത് ?”

“”ഈ കല്യാണം മുടങ്ങി അല്ലെ ??””

“”ഓ ….അറിഞ്ഞോ …തനിക്ക് എഴുതാൻ പുതിയ കഥ കിട്ടിയല്ലോ ??ഇനി ക്ലൈമാക്സ്‌ താൻ തന്നെ എഴുത് “”

ദേഷ്യത്തോടെ പറഞ്ഞു നിർത്തി രാഹുൽ പോയിട്ടോ ….ഹോ ഭാഗ്യം !!ഞാൻ ഓർത്ത് എന്നെ നോക്കി ദഹിപ്പിക്കുമെന്ന് ….

ഏതായാലും ദിവ്യ കൊള്ളാം അല്ലെ ??എന്റെ നായികയ്ക്ക് വേണ്ട എല്ലാ ഗുണവും അവൾക്കുണ്ട്

പക്ഷെ പ്രിയപ്പെട്ട വായനക്കാരെ ….രാഹുൽ പറഞ്ഞത് പോലെ ഈ കഥയ്ക്ക് ഒരു ക്ലൈമാക്സ്‌ എഴുതാൻ ഞാൻ ഒരുപാട് ശ്രമിച്ചു ….പക്ഷെ ക്ലൈമാക്സ്‌ എഴുതാൻ ശ്രമിക്കുമ്പോഴൊക്കെ രണ്ടു ചോദ്യങ്ങൾ എന്റെ ക്ലൈമാക്സ്‌നെ തടസ്സപ്പെടുത്തുന്നു

എന്റെ ക്ലൈമാക്സ്‌നെ തടസ്സപ്പെടുത്തുന്ന ചോദ്യങ്ങളെ ഞാൻ നിങ്ങൾക്ക് വിട്ട് തരുന്നു

ഇവന്മാരെ പൊങ്കാലയിട്ട് കൈകാര്യം ചെയ്യാനുള്ള സുവർണാവസരം നിങ്ങൾ വിനിയോഗിക്കുമല്ലോ ?

ഒന്നാമത്തെ ചോദ്യം !

“”ഒന്നിലധികം പുരുഷന് വഴങ്ങി കൊടുക്കുന്ന പെണ്ണിന് പേര് വേശ്യ …..!

അങ്ങനെയെങ്കിൽ ഒന്നിലധികം പെണ്ണിനെ അനുഭവിക്കുന്നവന് എന്ത് പേര് വിളിക്കണം ???

പുരുഷ സ്പർശം ഏൽക്കാത്ത പെൺകുട്ടികളെ വിളിക്കുന്ന പേര്

കന്യക…

അങ്ങനെയെങ്കിൽ കന്യകയുടെ പുല്ലിംഗം എന്ത് ???

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലുണ്ട് ഈ കഥയുടെ ക്ലൈമാക്സ് …

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : രേഷ്മ രവീന്ദ്രൻ