ആദിദേവം തുടർക്കഥയുടെ ഇരുപത്തിയഞ്ചാം ഭാഗം വായിക്കൂ….

രചന : ശിവാലിക രുദ്രപ്രയാഗ്

ആദിയും ദേവുവും കാത്തിരിക്കുകയാണ് വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ കടന്നു വരുന്ന അഥിതിയെയും കാത്തു….

❤❤❤❤❤❤❤❤❤

“”ആദിയേട്ടാ ഞാൻ ഒരു കാര്യം ചോയിക്കട്ടെ”””രാത്രിയിൽ ആദിയുടെ അരികിൽ ഇരുന്ന ദേവൂട്ടി വയറിൽ തഴുകികൊണ്ട് ആദിയുടെ മുഖത്തേക്ക് ഉറ്റുനോക്കി…

“”എന്തിനാ ദേവൂട്ടി ഒരു മുഖവര”””അവൻ അവളെ നോക്കി പിരികം ഉയർത്തി…

“”മ്മ്””അവൾ ഒന്നു മൂളി…

“”അത് വേറൊന്നുമല്ല…അന്ന് നടന്നതെല്ലാം ആദിയേട്ടൻ പറഞ്ഞു,,പക്ഷെ എങ്ങനാ രക്ഷപ്പെട്ടത് അവിടെ നിന്നും……””””

ദേവൂട്ടിയെ നോക്കി ആദിയൊന്ന് ചിരിച്ചു…

“”എന്തുവാ മനുഷ്യാ എന്തു ചോയിച്ചാലും ഇങ്ങനെ ചിരിച്ചുകൊണ്ട് ഇരിക്കണം കേട്ടോ…”””

ചുണ്ട് കൊട്ടികൊണ്ട് ദേവൂട്ടി തിരിഞ്ഞിരുന്നു….

“”പിണങ്ങിയോ….”””ആദി അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു….

“”ആദിയേട്ട കുഞ്ഞ്…”””ദേവൂട്ടി വയറിൽ താങ്ങി പിടിച്ചു…

“”വാവയ്ക് നോവില്ല പെണ്ണേ അവൻ ഈ അച്ഛന്റെ അരികിൽ അല്ലെ കിടക്കുന്നെ….””

ദേവൂട്ടിയുടെ സാരിയുടെ തലപ്പുമാറ്റി വീർത്ത വയറിൽ ആദിയൊന്ന് മുത്തി.

“”മോൻ ആണെന്ന് ഉറപ്പിച്ചോ….””‘ആദിയെ ഇടം കണ്ണിട്ടുകൊണ്ട് ദേവൂട്ടി ഒന്ന് നോക്കി…

“”അതേലോ”””അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

“”എന്തു പറഞ്ഞാലും ഇങ്ങനെ കള്ളച്ചിരി ചിരിച്ചോണ്ട് ഇരുന്നോ,,ഞാൻ പോണ് ഹും…””

“”നിക്ക് പെണ്ണേ””എഴുന്നേൽക്കാൻ പോയ ദേവൂട്ടിയെ അവൻ പിടിച്ചു അവിടെയിരുത്തി…

“”എന്താ…”””

“”പോവാണോ….””

“”ഹാ പോവാണ്””””

“”അപ്പോൾ നിനക്ക് അറിയണ്ടേ ഞാൻ എങ്ങനാ രക്ഷപ്പെട്ടതെന്ന്…..””””

“”മ്മ് അറിയണം””ആദിയുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു ദേവൂട്ടി…….

“”നമ്മൾ എല്ലാവരും കരുതിയതിനെക്കാൾ കൊടിയ വിഷമാണ് അമ്മാവൻ.അയാൾ ശെരിക്കും അമ്മാവൻ ഒന്നുമല്ല..പണ്ടൊരു ആക്സിഡന്റിൽ അമ്മാവൻ മരിച്ചു പോയിരുന്നു.അമ്മാവന്റെ ആത്മാവിനെ ബന്ധിച്ചു കയറി കൂടിയതാണ് ആ ജാദ്രവേലൻ ഈ കുടുംബത്തിൽ….”””

“”നിക്ക് അറിയാം ആദിയേട്ടാ എന്നോട് അമ്മായി പറഞ്ഞു എല്ലാം’”””

“”അപ്പോൾ അമ്മായിക്ക്”””

“”അറിയാം എല്ലാം,,,”””ആദിക്ക് പുതിയൊരു അറിവ് ആയിരുന്നു അത്.

“”ബാക്കി പറ ആദിയേട്ടാ”””

“”‘ഞാൻ അന്ന് ആ താമരപൊയ്കയിൽ ബോധം മറഞ്ഞു വീണു പോയിരുന്നു.പിന്നെ കണ്ണു തുറക്കുന്നത് എന്നെ അന്ന് രക്ഷിച്ച കാട്ടിലെ മനുഷ്യരുടെ അടുത്താണ്.എന്നെ രക്ഷിച്ചതും അവരുടെ അടുക്കൽ എത്തിച്ചതുമെല്ലാം അവനാണ് ആ അസുരൻ.എന്നെ ഇവിടെ നിന്നും മനപ്പൂർവം മാറ്റി നിർത്തിയതാണ് അവൻ.കാരണം എന്റെ സാന്നിധ്യം ഒരുപക്ഷേ ആ ജാദ്രവെലന്റെ രക്ഷക്ക് കാരണമാകുമായിരുന്നു.”””

“”ആദിയേട്ടൻ വന്നുല്ലോ നിക്ക് അത് മതി””‘ദേവൂട്ടി അവനെ സൈഡ് കൊണ്ട് വാരി പുണർന്നു.

“”മനുഷ്യൻ എത്ര സ്വാർത്ഥരാണല്ലേ…””ആദി പറയണക്കേട്ട് ദേവൂട്ടി തലയുയർത്തി…

“”അതെന്താ ആദിയേട്ടാ അങ്ങനെ പറഞ്ഞത്”””

“”അല്ല എല്ലാവർക്കും അവരവരുടെ കാര്യം മാത്രം””ആദി പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ ദേവൂട്ടി അവനെ തന്നെ നോക്കി…

“”നിന്നെയും നമ്മുടെ കുഞ്ഞിനെയും പോലെ എനിക്ക് ഇന്ന് ഈ ഭൂമിയിൽ അത്രെയും പ്രിയപ്പെട്ട ഒരാൾ കൂടി ആണ് എന്റെ കൂടപ്പിറപ്പായ അവൻ..അവനു വേണ്ടി എന്തേലും എനിക്ക് ചെയ്യണം ദേവൂട്ടി.അവന്റെ നീലിയെ എങ്കിലും കണ്ടുപിടിച്ചു ആ കൈകളിൽ കൊടുക്കണം”””അത് പറയുമ്പോൾ ആദിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“”ശെരിയാ ആദിയേട്ടാ നമുക്ക് നീലിയെ കണ്ടുപിടിക്കണം എന്നിട്ട് ആ ചേട്ടന്റെ കൈകളിൽ ഏൽപ്പിക്കണം”””

“”ദേവൂട്ടി ഒരുപക്ഷേ….””ആദി പകുതി പറഞ്ഞു നിർത്തികൊണ്ട് ദേവൂട്ടിയുടെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കി അവളിൽ നിന്നും അല്പം അകലമിട്ട് ഇരുന്നു…

“”എന്താ ആദിയേട്ട ഒരു പക്ഷേ””””

“”അല്ല ഒരു പക്ഷേ നീയാണ് നീലി എന്നു വിചാരിക്കുക,,അപ്പോൾ നീ അസുരനെ സ്വീകരിക്കുമോ അവന്റെ പ്രണയത്തെയും….”””

“”ഹാ അത് കൊള്ളാല്ലോ”””ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച ആദി അതിശയത്തോടെ ദേവൂട്ടിയെ ഒന്ന് നോക്കി…

ദേവൂട്ടി വയറിൽ പി_ടിച്ചുകൊണ്ട് ചിരി അടക്കാൻ ശ്രമിക്കുകയാണ്…

“”കുഞ്ഞാവേ നീ ഇത് വല്ലതും കേൾക്കുന്നുണ്ടോ നിന്റെ ഈ അച്ഛൻ പറയുന്നത്…ഇന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി നിന്റെ അച്ഛൻ ഒരു മണ്ടൻ ആണെന്ന്…””വയറിലേക്ക് നോക്കി ഓരോന്ന് പറയുന്ന ദേവൂട്ടിയെ ആദിയൊന്ന് കൂർപ്പിച്ചു നോക്കി…

“”ഹാ””വയറിൽ കുഞ്ഞിക്കാൽ ഇളക്കി ഒന്ന് അനങ്ങിയതും ദേവൂട്ടിക്ക് വേദനിച്ചു…

“”കണ്ടോ എന്നെ കളിയാക്കിയാൽ ചോദിക്കാനും പറയാനും ആളുണ്ട്”””വല്യ വീര്യത്തോടെ പറഞ്ഞുകൊണ്ട് ആദി ദേവൂട്ടിയെ നോക്കി നന്നായി ഒന്നു ചിരിച്ചു..

“”ഓഹോ ഇപ്പോൾ ഞാൻ പുറത്ത്…. നീ ഇങ്ങു വാട്ടോ അച്ഛനെയും മോനെയും ശെരിയാക്കുന്നുണ്ട്….””””ദേവൂട്ടി പിണക്കത്തോടെ നിന്ന് ചിണുങ്ങി…

“”ദേവൂട്ടി ഞാൻ ചോദിച്ചതിന് നീ മറുപടി ഒന്നും പറഞ്ഞില്ലല്ലോ”””ദേവൂട്ടി എന്ത് പറയുമെന്ന് കേൾക്കാൻ ആയി ആദി കാതോർത്തു ഇരുന്നു…

“”എന്റെ ആദിയേട്ടാ നിങ്ങൾ ശെരിക്കും മണ്ടൻ ആണോ അതോ അതേപോലെ അഭിനയിക്കുവാണോ….”””

“”അതെന്താ..നീ അങ്ങനെ പറഞ്ഞേ””””

“”പിന്നല്ലാതെ ഞാൻ എങ്ങനെ നീലിയാകാനാണ്…ആദിയേട്ടൻ മുത്തശ്ശി പറഞ്ഞത് ഓർക്കുന്നില്ലേ അസുരനെപോലെ നീലിക്കും മരണമില്ലെന്ന് അപ്പോൾ പിന്നെ ഞാൻ എങ്ങനെ നീലി ആകും…”””

‘”എന്റെ പൊന്നോ അത് എനിക്കറിയാം ഞാൻ നീ ആയിരുന്നെങ്കിൽ നിന്റെ തീരുമാനം അറിയാൻ ചോദിച്ചതാണ്….”””

“”മ്മ് മതി ഇനി കിടന്ന് ഉരുളണ്ട… ബാ കഴിക്കാൻ എടുത്തു വെക്കാം….””ആദിയെ നോക്കി കളിയാക്കികൊണ്ട് ദേവൂട്ടി താഴേക്ക് പോയി…

“”ദേവൂട്ടി നിക്ക് അവിടെ പടിക്കെട്ടുകൾ തനിയെ ഇറങ്ങേണ്ട”””

ആദി ദേവൂട്ടിയോടൊപ്പം ചെന്ന് അവളെ പിടിച്ചുകൊണ്ട് താഴേക്ക് ഇറങ്ങി…താഴെ ചെല്ലുമ്പോൾ ജാനുചേച്ചിയും അമ്മായിയും അവിടെ ഉണ്ടായിരുന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞതും അമ്മായി ആദിയുടെ അരികിലേക്ക് വന്നു..

“”ആദി ഞാൻ നാളെ പോകുവാണ് തറവാട്ടിലേക്ക് അവിടെ അമ്മയും അച്ഛനും തനിച്ചല്ലേ…”””

“”അമ്മായി എങ്ങും പോകുന്നില്ല…ഞങ്ങളോടൊപ്പം ഇവിടെ കഴിഞ്ഞാൽ മതി…മുത്തശ്ശിയെയും മുത്തശ്ശനെയും നാളെ നമുക്ക് ഇങ്ങോട്ട് വിളിച്ചോണ്ട് വരാം….”””ആദി പറയണ കേട്ട് സന്തോഷം കൊണ്ട് ദേവൂട്ടി എല്ലാരേയും നോക്കി…

“”അതേ അമ്മായി,,അമ്മായി എങ്ങോട്ടും പോകണ്ട,,,അമ്മായി പോയാൽ എനിക്കും ആദിയേട്ടനും പിന്നെ ആരാണ് ഉള്ളത്…””ദേവൂട്ടി പറഞ്ഞു തീരുന്നതിന് മുൻപ് പൊട്ടി കരഞ്ഞുകൊണ്ട് അവർ ദേവൂട്ടി ചേർത്തുപിടിച്ചു..

“”എന്റെ കുഞ്ഞേ നിനക്ക് ഇത് എങ്ങനെ കഴിയണു ദ്രോഹിച്ചവരെ പോലും സ്നേഹിക്കാൻ”””

“”അമ്മായി കഴിഞ്ഞതൊക്കെ മറക്ക്”””

ദേവൂട്ടി അമ്മായിയെ ചേർത്തു പിടിച്ചു…

“”നേരം വൈകി മോൾ പോയി കിടന്നോ””ജനുചേച്ചിയെ സഹായിക്കാൻ അടുക്കളിയിലേക്ക് പോകുന്ന അമ്മായിയെ ആദിയും ദേവൂട്ടിയും നോക്കി ഇരുന്നു…

“”പാവം പണ്ട് ഞാനും സത്യങ്ങൾ ഒന്നും അറിയാതെ അമ്മായിയെ ഓരോന്ന് പറഞ്ഞിട്ടുണ്ട്.അന്നെല്ലാം എല്ലാരുടെയും കണ്ണിൽ അഹങ്കാരിയായ അമ്മയും മോളും ആയിരുന്നു രണ്ടുപേരും…”””

“”എന്നാലും ദിവ്യ മരിക്കണ്ടായിരുന്നു അല്ലെ ആദിയേട്ടാ…””

“”മ്മ്””ആദി പുറത്തേക്ക് നോക്കി ഇരുന്നു കുറച്ചു നേരം…

“”ആദിയേട്ടാ നമുക്ക് കിടക്കാം എനിക്ക് ഇരിക്കാൻ വയ്യാ….””

“”ജാനുവേച്ചി”””ആദി വിളിക്കുന്നത് കേട്ട് ജാനുചേച്ചി വേഗം അവിടേക്ക് വന്നു..

“”എന്താ കുഞ്ഞേ….””

“”റൂം വൃത്തിയാക്കിയാരുന്നോ”””

“”കുഞ്ഞ് പറഞ്ഞപ്പോൾ തന്നെ വൃത്തിയാക്കിയിരുന്നു…”””

“”മ്മ്”””ദേവൂട്ടി ഒന്നും മനസ്സിലാകാതെ നിക്കുവായിരുന്നു..

“”മുറിയോ എന്തിനാ ആദിയേട്ടാ …”””

“”ഇനി മുതൽ കുറച്ചു നാളത്തേക്ക് നമ്മൾ താഴത്തെ മുറിയിൽ ആണ്…””ദേവൂട്ടിയുടെ മൂക്കിൽ പിടിച്ചുകൊണ്ട് ആദി പറഞ്ഞു.

“”ആദിയേട്ടാ അത് സാരല്യ നമുക്ക് നമ്മുടെ മുറി മതി….””

“”പറയണ അനുസരിക്ക് ദേവി”””

ദേവൂട്ടി നിന്നു ചിണുങ്ങുന്ന കണ്ട് ആദി കപട ഗൗരവത്തോടെ ദേവൂട്ടിയോട് പറഞ്ഞു…

ദേവൂട്ടിക്ക് അറിയാം ആദിക്ക് ദേഷ്യം വരുമ്പോൾ മാത്രമാണ് അവളെ ദേവി എന്നു വിളിക്കുന്നത്.

അവസാനം സമ്മതം മൂളികൊണ്ട് ദേവൂട്ടി ആദിയോടൊപ്പം താഴത്തെ മുറിയിലേക്ക് നടന്നു.മുൻപ് ഇങ്ങനൊരു മുറി ഉണ്ടെന്ന് അറിയുമെങ്കിലും ദേവൂട്ടി അധികം ശ്രദ്ധിച്ചിട്ടില്ലായിരുന്നു ആ മുറി..

കതക് തുറന്നു അകത്തേക്ക് കയറിയതും അവളെ എന്തോ ഒന്ന് അതിലേക്ക് ആകർഷിക്കുന്നത് പോലെ…

കുഞ്ഞൊരു മുറിയാണെങ്കിലും പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് അതിൽ നിറഞ്ഞു നിൽക്കുന്നത് പോലെ…

മേലോട്ടുള്ള പടിയോട് ചേർന്നുള്ള മുറി.വന്ന അന്നുമുതൽ ഈ മുറി ആരും തുറക്കുന്നത് കണ്ടിട്ടില്ല.

താഴത്തെ മുറികളിൽ ഒന്ന് ജാനുചേച്ചിയും ഒന്ന് അമ്മായിയും മറ്റൊന്ന് മുത്തശ്ശനും മുത്തശ്ശിയും വരുമ്പോൾ ഉപയോഗിക്കുന്ന മുറിയാണ് പിന്നെ അമ്മയുടെ മുറിയും.

പിന്നെ ഈ മുറിയേയുള്ളൂ അതായിരിക്കും ആദിയേട്ടൻ ഈ മുറി തിരഞ്ഞെടുത്തത്.

മേശമേൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളും ഭിത്തിയിന്മേൽ വരച്ച ചിത്രങ്ങളും ആരുടെയോ ഒരു സാന്നിധ്യം ഈ മുറിയിൽ ഉണ്ടായിരുന്നുവെന്ന് വെളിവാക്കുന്നു..

കട്ടിലിന്റെ പിറകിൽ കുഞ്ഞൊരു മട്ടുപ്പാവ് പോലെ.രണ്ടു സൈഡിലും കുഞ്ഞു രണ്ടു തൂണുകളും.അതിൽ നിറയെ നിശാഗന്ധി പടർന്നു പന്തലിച്ചു കിടക്കുന്നു.ഒറ്റ നോട്ടത്തിൽ കണ്ടാൽ അറിയാം ആരോ അത്രത്തോളം സ്നേഹത്തോടെ നട്ടുവളർത്തിയതാണ് ഈ ചെടി..ആരും നോക്കാൻ ഇല്ലാഞ്ഞിട്ടു കൂടിയും ആരെയോ കാത്തുകൊണ്ട് അതിൽ പൂവ് വിരിയാറുണ്ട്.നിറയെ മുട്ടുകളും ഉണ്ട്…

“”ആദിയേട്ടാ ഇത് ആരുടെ മുറിയാ…. മുൻപെങ്ങും ഈ മുറി തുറന്നു കൂടി ഞാൻ കണ്ടിട്ടില്ല…..”””

വിടർന്ന കണ്ണുകളോടെ ചുറ്റും നോക്കി നിക്കയായിരുന്നു ദേവൂട്ടി…

“”ഇഷ്ടായോ നിനക്ക് ഈ മുറി”””ആദി അവളോട് ചോദിച്ചു…

“”ഒരുപാട് ഇഷ്ടായി”””

“”ഇത് ചേച്ചിയമ്മയുടെ മുറിയാണ്….”””

“”ചേച്ചിയമ്മയോ അതാരാ…????

ദേവൂട്ടി സംശയത്തോടെ ആദിയെ നോക്കി…

തുടരും….

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ശിവാലിക രുദ്രപ്രയാഗ്