ദേവരാഗം, നോവൽ, ഭാഗം 16 വായിച്ചു നോക്കൂ…

രചന : ദേവിക

വെളുപ്പിന് ഉള്ള അമ്പലത്തിൽ നിന്നും വരുന്ന പാട്ട് കേട്ടിട്ട് ആണു യാമിനി കണ്ണുകൾ തുറന്നതു…..

ആദ്യം കൈ നീട്ടി ചാരുവിനെ തപ്പി….. ആള് ഇപ്പോഴും നല്ല ഉറക്കം ആണു….. അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു പതുക്കെ എഴുനേറ്റു….. യാമിനി എഴുനേറ്റു എന്നു അറിഞ്ഞതും അവൾ കിടന്നു ചിണ്ണൂങ്ങാൻ തുടങ്ങി….. പതുക്കേ ഒന്നു തട്ടി അടുത്ത് കിടന്ന ഒരു പാവയെ അവളുടെ നെഞ്ചോടു ചേർത്ത് വെച്ചു കൊടുത്തു……

പതിയെ അവളും ഉറക്കത്തിലേക്ക് വീണു….

തലയിണ വെച്ചു കൊടുത്തു യാമിനി ഒന്നു എഴുനേറ്റു…… അഴിഞ്ഞു വീണ മുടി വാരി കെട്ടി…അടുക്കളയിൽ പോയി അടുപ്പിൽ ഉള്ള ഇന്നലത്തെ ചാരം വാരി കളഞ്ഞു…

ഗ്യാസ് തീർന്നിട്ട് തന്നെ ആഴ്ചകൾ ആയി…..

രാവിലെ തന്നെ ഇങ്ങനെ ഊതാൻ മടിയാവാ….

അവൾ അടുപ്പിലേക്ക് ഊതി കൊണ്ടു പറഞ്ഞു…

ചായ വെച്ചതിനു ശേഷം അവൾ ചോറിനു ഉള്ള വെള്ളം വെച്ചു കുളിക്കാൻ പോയി……

തണുപ്പ് കാരണം മര്യാദക്ക് ഒന്നു കുളിക്കാൻ പോലും പറ്റിയില്ല…. ആ സമയത്തു ആരും എഴുനേൽക്കാത്ത കാരണം പേടി ഇല്ലാതെ കുളിച്ചു കേറി….. കുളി കഴിഞ്ഞു വരുമ്പോഴേക്കും അടുപ്പിൽ വെച്ച വെള്ളം തിളച്ചു മറിയുന്നുണ്ടായിരുന്നു…..

അവൾ പാത്രത്തിൽ കൈ ഇട്ടു…ഒരു നാഴിക്കു ഉള്ള അരിയെ ഉള്ളു… ഇന്നേങ്കിലും കുറച്ചു പൈസ എങ്കിലും ചോദിച്ചു നോക്കണം… എത്രയെന്നു വെച്ച അയാൽക്കാരോട് ചോദിക്കാ……. അവസാനം അരി വരെ കടം വാങ്ങാൻ തുടങ്ങി….

ആലോചിച്ചു നിന്നാൽ അതിനെ നേരം ഉണ്ടാവുള്ളൂ… അവൾ പെട്ടന്ന് പണികൾക്ക് കടന്നു…..

അലക്കാൻ ഉള്ളത് കഴിഞ്ഞു വന്നിട്ടും ചാരു എഴുന്നേറ്റിട്ടു ഉണ്ടായിരുന്നില്ല….

അവൾ മോളെ ഒന്നു നോക്കി ഒരു കോട്ടൺ സാരി എടുത്തു ഉടുത്തു……കുങ്കുമം എടുത്തു നെറ്റിൽ പതിയെ തൊട്ടു . കഴുത്തിലേക് താലി മാല എടുത്തു ഇട്ടു…മുക്കു പണ്ടം ആണെകിലും നാട്ടുകാരെ ബോദിപെടുത്താൻ ഇതൊക്കെ വേണം അല്ലോ….

ഇങ്ങനെ ജീവിച്ചാലും ഒരു ആൺ തുണയിലാതെ ജീവിക്കുന്നതു കണ്ടാൽ പേര് ഒന്ന് അല്ലേ ഉള്ളു…ചോദിക്കുന്നവരോട് എല്ലാം ഭർത്താവ് ഉപേക്ഷിച്ചു പോയി എന്നു പറഞ്ഞു മോളെ ചേർത്ത് പിടിച്ചു…… നന്ദനെ പറ്റി ചേർത്ത് പറയാൻ തുടങ്ങിയപ്പോൾ പരമാവധി നന്ദനിൽ നിന്നും ഒഴിഞ്ഞു മാറാൻ തുടങ്ങി…… നിങ്ങളെ ഒരിക്കലും ഓർക്കരുത് എന്നാണ് ഞാൻ ചിന്തിക്കുന്നത്….

പക്ഷെ എന്റെ മോളെ കാണുമ്പോൾ നിങ്ങൾ ഉള്ളത് പോലെ ആണു……,എന്റെ നെറ്റിയിലെ ഈ സിന്ദൂരം എന്റെ മനസിലെ ചോര ആണു……നിങ്ങളും നിങ്ങളുടെ അമ്മയും ആഗ്രഹിച പോലെ നിങ്ങൾ ഒരു കുടുംബം ആയി മുന്നോട്ട് പോകുന്നുണ്ടാകും……

അമ്മേടെ മോളു എഴുനെറ്റിലെ….. എഴുന്നേറ്റ ചാരു… അമ്മക്ക് പണിക്ക് പോണം…. വേഗം എഴുന്നേൽക്കു കണ്ണാ…….

ആ….. എഴുന്നേൽക്കു….. ഇനി അമ്മക്ക് ദേഷ്യം വരുവേ…….

മ്മേ……. ചായ….. ചാരു എഴുനേറ്റു അപ്പൊ തന്നെ കണ്ണു ചിമ്മി എഴുനേറ്റു……

അമ്പടി കള്ളി പെണെ….. അപ്പൊ കള്ള ഉറക്കം ആയിരുന്നല്ലേ…. വേഗം അമ്മ പല്ല് തേച്ചു തരാം എന്നിട്ട് നമുക്ക് ചായ കുടിക്കാട്ടോ….

മ്മ്മ്…. എന്നേ ഇക്ക് അമ്മേ……. ഇന്ന് ഉക്കൂള്ളൂ ഇല്ലാലോ……

അതിനു എന്താ അമ്മേടാ ചാരു ഇന്ന് അമ്മുവിന്റെ വിട്ടിൽ ഇരിക്കേണ്ട…… അമ്മേടെ കൂടെ വന്നോട്ടാ…….

സ്കൂൾ ഇല്ലാത്ത ദിവസം അടുത്ത വീട്ടിലെ രമണി ചേച്ചിയുടെ വിട്ടിൽ ആണു ആകരു…… ഇപ്പോ ചാരു ആവശ്യ ഇല്ലാത്ത സാധനങ്ങൾ എടുത്തു പണി കഴിഞ്ഞു വരുമ്പോഴെക്കും പറയാൻ തുടങ്ങും….

അതിനു ശേഷം അവിടെ നിർത്താൻ അവൾക്ക് താല്പര്യം ഉണ്ടായിരുന്നില്ല……. അവൾ ചാരുവിനെ എടുത്തു ഒക്കത്തു വെച്ചു പുറത്തേക്ക് നടന്നു…..

അമ്മേ….. നാൻ പോയി അമ്മുവോട് പഞ്ഞിട്ട് വരട്ടാ….. നിക്കേ…..

ചാരു നിക്ക്…. അമ്മ ഈ വാതിൽ ഒന്നു പൂട്ടികോട്ടെ……. അപ്പോഴേക്കും ചാരു ഓടി അമ്മുവിന്റെ വീടിന്റെ മുന്നിൽ എത്തിയിരുന്നു…..

അവളും ചാരു പോയതിന്റെ പിന്നാലെ നടന്നു…..

എന്താ യാമിനി ഇന്ന് നേരത്തെ…. ആഹ്ഹ് ചാരു മോളും ഉണ്ടോ……. ശങ്കരെട്ടൻ വരുന്നതിനു മുന്ന് പോകുന്നത് ആണോ…. ശങ്കരൻ അവരുടെ വീടിന്റെ ഓണർ ആണു….

ഏയ്യ്… അത് ഒന്നുമില്ല ചേച്ചി…. ഇന്ന് നേരത്തെ വരാൻ പറഞ്ഞു… അവിടെത്തെ മോൾടെ കല്യാണം ആവാറായി… അപ്പൊ ബന്ധുക്കൾ ഒക്കെ വന്നു തുടങ്ങും.. അതാ…. പിന്നെ മോൾക്കും ഇന്ന് സ്കൂൾ ഇല്ലാലോ… ഇവള് അമ്മുവിനെ കാണാൻ വേണ്ടി വന്നതാ… ശെരി എന്നാ ചേച്ചി വൈകിട്ടു കാണാം…

യാമിനി പെട്ടന്ന് ചാരുവിന്റെ കൈ പിടിച്ചു വലിച്ചു…..

ഈ ഡ്രസ്സ്‌ ഇടുപ്പിച്ചു ആണോ ചാരുവിനെ കൊണ്ടു പോകുന്നത്… അവര് ഒക്കെ വലിയ ആളുകൾ അല്ലേ… ആളുകൾ വരും എന്ന് നി തന്നെ അല്ലേ പറഞ്ഞെ… വേണേൽ ഞാൻ അമ്മുവിന്റെ വിട്ടിൽ ഇടുന്ന ഡ്രസ്സ്‌ തരാം…..

അയ്യോ അത് ഒന്നും വേണ്ട.. ചാരുവിനു ഡ്രസ്സ്‌ ഒക്കെ ഇണ്ട്…. ഇതു ഇപ്പോ ഇവള് വാശി പിടിച്ചിട്ട് ഇടാത്ത….. ശെരി ചേച്ചി നേരം വൈകും ചെല്ലട്ടെ…. ചെന്നിട്ട് കുറെ പണി ഉള്ളതാ……

അതും പറഞ്ഞു ചാരുവിന്റെ കൈയിൽ പിടിച്ചു നടന്നു…..

ഓ…. പറച്ചിൽ കേട്ടാൽ തോന്നും സർക്കാർ ജോലിക്ക് ആണെന്ന്….. കുറച്ചു തൊലി വെളുപ്പിന്റ അഹങ്കാരം ആണു……. അതിന്റ ഗുണം ആയിരിക്കും ഒക്കത് ഒരു കൊച്ചു……ഇതു ഒന്നും പോരാഞ്ഞിട്ട് ആണു കൊച്ചിനെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തിയെക്കുന്നത്…..

യാമിനി പോകുന്നത് ഒക്കെ രമണി പറഞ്ഞു വിട്ടിലേക്ക് തിരിഞ്ഞു…..

എന്തൊക്കെ അറിയണം അവർക്ക്…. അല്ലെഗിലും അവർക്ക് കുറ്റം പറഞ്ഞാൽ മതിയാലോ….

ഭർത്താവ് ഗൾഫിൽ ഉള്ളവർക്ക് ഇങ്ങനെ വേണേൽ ജീവിക്കാലോ…… ദേ….. ഇനി അമ്മുന്നു വിളിച്ചു അങ്ങോട്ട് പോയാൽ ഉണ്ടാലോ… ഇന്നലെ രമണി ചേച്ചി തല്ലിയത് ഓർമ ഉണ്ടോ… എന്നിട്ടും പോയേക്ക… സ്കൂളിൽ വെച്ചു കാണുന്നുണ്ടല്ലോ….. അത് മതി…… എന്റെ ചാരു നി വേഗം നടക്ക്…. അല്ലെഗിൽ അമ്മക്ക് ചീത്ത കേൾക്കും….. യാമിനി ചാരുവിന്റെ കുഞ്ഞികൈകൾ പിടിച്ചു നടക്കാൻ തുടങ്ങി…..

പാലത്തിന്റെ അവിടെ കുറെ ആണുങ്ങൾ ഇരിക്കുന്നത് കണ്ടു അപ്പൊ തന്നെ മോളെ പിടിച്ചു അപ്പുറത്തെ സൈഡിൽ പിടിച്ചു നടന്നു…. എന്നും പോകുമ്പോൾ കേൾക്കാം ഓരോന്ന്……

ഒന്നും കേട്ടില്ല എന്നു വെക്കും…

ഹലോ…. മോളെ…. തടി ഒക്കെ പോയല്ലോ…

ഞങ്ങൾ ഒക്കെ ഇവിടെ തന്നെ ഉണ്ട്…. ആവശ്യം വരുമ്പോ വിളിച്ച മതി….. കൂട്ടത്തിൽ ഏതോ ഒരുത്തൻ പറയുന്നത് കേട്ടിട്ട് ബാക്കി ഉള്ളവർ കൂട്ടചിരിയായി… ആ കൊച്ചിന്റെ കളർ കണ്ടാൽ അറിയാം ഏതോ നല്ല വീട്ടിലെ ചെക്കൻ പണി തന്നത് ആണെന്ന്…… അവളും കൊള്ളാം….

അല്ലെഗിലും ഇവൻമ്മാര് ഒകെ കാര്യം കഴിയുന്നതു വരെ ഉള്ളു ഈ സ്നേഹം ഒക്കെ….. യാമിനി അവരു പറയുന്നത് ഒന്നു കേൾക്കാതെ ചാരുവിന്റെ കൈയിൽ മുറുകെ പിടിച്ചു നടന്നു.. ഉള്ളിൽ കരഞ്ഞു കൊണ്ടു അവൾ നടന്നു…. വേഗം നടക്കു മോളെ………

മ്മാ…….. ചാരു ഒന്നു നിന്നു അവളുടെ സാരി പിടിച്ചു വലിച്ചു…..

മ്മ്മ്….

അമ്മ കയ്യണ്ടാട്ടാ….. ചാരു പഠിച്ചു വലുത് ആകുമ്പോ അമ്മ പനിക്ക് പൊണ്ടാട്ട…. ഇപ്പോ കയ്യണ്ടാ…

വലിയ കുട്ടികളെ പോലെ ഇപ്പോ കരയും എന്നു വെച്ചിട്ട് ആണു പറയുന്നത്…. യാമിനി അവൾക്ക് മുന്നിൽ മുട്ട് കുത്തി അവന്റ കവിളിൽ അമർത്തി ചുംബിച്ചു……. എന്നിട്ട് അവളെ വാരി എടുത്തു ഇടുന്നു…… എന്റെ കഷ്ട്ടപാട് കണ്ടിട്ട് ആവണം എന്തെങ്കിലും വേണം എന്ന് പറഞ്ഞു അവള് വാശി കാണിക്കാറില്ല….. ആരെകിലും എന്തെകിലും തന്നാൽ പോലും അങ്ങനെ വാങ്ങില്ല…..

ആരോട് എന്തെങ്കിലും മിണ്ടാൻ തന്നെ പേടിയാ…

അമ്മേ….. ദേ നന്ദച്ചൻ…… കുടു കുടു വണ്ടിയിൽ… അകലെ നിന്ന് തന്നെ കണ്ടു കടയിൽ നിന്നും ഇറങ്ങി ബുള്ളറ്റിൽ കേറുന്ന നന്ദനെ…….

അവരെ കണ്ട അപ്പൊ തന്നെ നന്ദൻ അവിടെക്ക് വന്നു……

ഹായി….. നല്ല വണ്ടി അല്ലേ അമ്മേ…. യാമിനി ഒക്കത്തു ഇരുന്നു ചാരു വണ്ടിയിൽ ഒക്കെ തൊട്ടു നോക്കി…… നന്ദൻ ആകെ മാറിയെന്നു തോന്നി യാമിനിക്ക് സ്വഭാവത്തിലും രൂപത്തിലും എല്ലാം……

ഇപ്പോ താടിയും മുടിയും വളർത്തി കാണാൻ ഒക്കെ നല്ല ഭംഗി വെച്ചു… ആദ്യം ആവശ്യത്തിനു മാത്രം സംസാരിച്ചിരുന്ന ആൾ വാ തോരാതെ സംസാരിക്കാൻ തുടങ്ങി…….

വാടോ….. എന്തായാലും നേരം വൈകി… ഞാൻ കൊണ്ടു വിടാം….

വേണ്ട… നന്ദേട്ടാ… ഇപ്പോ തന്നെ ആളുകൾ ഓരോന്ന് പറയാൻ തുടങ്ങിയിട്ട് ഉണ്ട്…..

ഞാൻ കാരണം ഇനിയും എന്തിനാ….

പറയുന്നവർ പറയട്ടെ…. അമ്മക്ക് നിന്നോട് ഉള്ള ദേഷ്യം ഒന്നുമില്ല….. ചാരു മോളെ ഇടക്ക് അങ്ങോട്ട് കൊണ്ടു ചെല്ലത്ത പരാതിയാണ്….

പിന്നെ നി കാരണം ഒന്നുമല്ല എന്റെ കല്യാണം മുടങ്ങിയത്…

അവൾക്ക് വേറെ ഒരു പ്രണയം ഉണ്ടായിരുന്നു….

അവൾ അവൾ ഇഷ്ട്ടപെടുന്ന ഒരാളുടെ കൂടെ ഇറങ്ങി പോയി….. അന്ന് നാണം കേട്ട് ഇറങ്ങിയതാ ആണ് ആണ് നാട്ടിൽ നിന്നു…..

അതിനു ശേഷം അമ്മ കല്യാണത്തിന്റെ കാര്യം പറഞ്ഞിട്ടു ഇല്ല….

നന്ദൻ ചിരിയോടെ പറഞ്ഞു……. യാമിനി അവന്റെ കണ്ണിൽ നോക്കി….. മനസ്സിൽ ഇപ്പോഴും ആ പഴയ മുറിവ് ഉണങ്ങിയിട്ട് ഇല്ലന്ന്….

നി ഇപ്പോഴും അതും ആലോചിച്ചു ആണോ ഇരിക്കുന്നത്…. അവനു ഒക്കെ വേറെ ജീവിതം തുടങ്ങി മുന്നോട്ട് പോയിട്ട് ഇണ്ടാകും….

ഒരിക്കലും നി തളർന്നു പോകരുത് യാമിനി ആരുടെ മുന്നിലും……

വെറും പെണ്ണ് എന്നു പറഞ്ഞവരുടെ മുന്നിൽ നി ജീവിച്ചു കാണിക്കണ്ണം… എന്തും സഹിക്കാൻ ഉള്ള കഴിവ് പെണ്ണിന് വേണ്ടുവോളം ഉണ്ട്…….

ഈ വാക്കുകൾ മതി എനിക്ക് അവസാനം വരെ പോരാടാൻ…. ജയിക്കാൻ അല്ലാ തോൽക്കാതെ ഇരിക്കാൻ……

യാമിനി അവന്റെ കണ്ണിൽ നോക്കി പറഞ്ഞു…..

എന്റെ യാമിനി നി ഈ കൊച്ചിനെ വരെ നിന്നേ പോലെ ഒരു പൂച്ച കുട്ടിയായി വളർത്താൻ ആണോ….

നി ഇങ്ങു വന്നെടീ കാന്താരി…..

നന്ദൻ അവളുടെ കൈയിൽ നിന്നും ചാരുവിനെ എടുത്തു….. ചാരു അപ്പൊ തന്നെ യാമിനിയെ നോക്കി… അവളുടെ ചിരിച്ചു ഉള്ള മുഖം കണ്ടപ്പോൾ ചാരു ചിരിച്ചു കൊണ്ടു ബുള്ളറ്റിൽ ഒക്കെ തൊട്ടു നോക്കി നന്ദനെ നോക്കി കൊട്ടി ചിരിക്കും…. അവളുടെ നുണക്കുഴി കവിളിൽ അമർത്തി ചുംബിച്ചു അവൻ…

വലുതാകുമ്പോ അമ്മയെ കടത്തി വെട്ടിക്കും എന്റെ സുന്ദരി പെണ്ണ്…. ഇനി നിന്നോട് പ്രത്യകിച്ചു പറയണോ…. വന്നു കയറടോ…….

പിന്നെ യാമിനിയും ആലോചിച്ചു നിന്നില്ല……

അവനോട് കുറച്ചു അകലം പാലിച്ചു ഇരുന്നു……

അവർ രണ്ടു പേരും അവന്റെ ഒപ്പം ഉള്ളപ്പോൾ അവന്റെ മനസ് സന്തോഷം നിറയുകയായിരുന്നു….

പണ്ട് എങ്ങോ മറന്നു പോയ അവനിലെ കാമുകനെ അവൻ തൊട്ടു അറിയൂകായായിരുന്നു…

ജീവിതത്തിൽ അവസാനം വരെ അവന്റെ ഒപ്പം അവര് ഉണ്ടാകണ്ണം എന്ന് കൊതിച്ചു……

അവർക്ക് വേറെ അധികാരം ഉള്ളവൻ ഉണ്ട് എന്നു അറിയാതെ…..

തുടരും……

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ദേവിക