ആത്മസഖി, തുടർക്കഥ, ഭാഗം 34 ഒന്ന് വായിക്കൂ…

രചന : അശ്വനി

“ഒരു പെണ്ണിനെ പിഴപ്പിച്ചു കൊന്നു കളഞ്ഞവന്റെ കൂടെ ഇനി നീ നിൽക്കണ്ട….വാ…”

അച്ഛൻ ദേഷ്യത്തോടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞതും വിശ്വാസം വരാതെ മുഖം ചരിച്ചു ഞാനലേഖിനെ നോക്കി…..

“അച്ഛൻ എന്തൊക്കെയാ ഈ പറയുന്നേ… ”

പെണ്ണ് എന്റെ മുഖത്തു നിന്ന് നോട്ടം പിൻവലിച്ചു അങ്കിളിനെ നോക്കി ചോദിച്ചതും അങ്കിൾ പല്ല് കടിച്ചു എന്നെ നോക്കി…

“ഇവനൊരു പെണ്ണിനെ കൊന്നതാ ബാലേ…. ”

“ആര്…… ഈ പൊട്ടനോ…. ”

അങ്കിൾ പറഞ്ഞു നിർത്തിയതും അവൾ വാ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞത് കേട്ട് ഞാൻ അടക്കം മൂവരും കണ്ണ് മിഴിച്ചു അവളെ നോക്കി….

പൊട്ടൻ എന്ന് വിളിച്ചത് കേട്ട് ചൊറിഞ്ഞു വന്നെങ്കിലും സിറ്റുവേഷൻ മോശം ആയതു കൊണ്ട് കടിച്ചു പിടിച്ചു നിന്നു…

“നിനക്ക് ഇവനെ ആണോ വിശ്വാസം…. ദാ നോക്ക്…. അവൻ കഷ്ടപ്പെട്ട് ഒപ്പിച്ചതാ നിന്നെ ബോധ്യപ്പെടുത്താൻ…. ”

എന്നും പറഞ്ഞു അങ്കിൾ അവളുടെ കൊച്ചച്ചന്റെ കയ്യിലിരുന്ന കവർ മേടിച്ചു നിലത്തേക്ക് വലിച്ചെറിഞ്ഞതും അതിൽ നിന്ന് ഞാനും ജോയും ഒരുമിച്ചുള്ള ഫോട്ടോസ് പുറത്തേക്ക് തെറിച്ചു….

അവളോട് പറയാൻ തോന്നാത്ത നിമിഷത്തെ ശപിച്ചു കൊണ്ട് കാൽചുവട്ടിലെ മണ്ണൊലിച്ചു പോവുന്നത് നോക്കി നിൽക്കാൻ മാത്രേ എനിക്ക് കഴിഞ്ഞുള്ളു…..

“ഇപ്പോ ബോധ്യം ആയില്ലേ…. ”

ഫോട്ടോ രണ്ടെണ്ണം കയ്യിൽ എടുത്തു സ്കാൻ ചെയ്തു കൊണ്ടിരുന്ന അവളെ നോക്കി അങ്കിൾ പുച്ഛത്തോടെ പറഞ്ഞതും ശ്രീ മുഖം ഉയർത്തി എന്നെ നോക്കി… ഞാൻ ദയനീയമായി നോക്കിയതും പെണ്ണ് അങ്കിളിന് നേരെ തിരിഞ്ഞു….

“എന്ത് നോക്കി നിൽക്കുവാ… പോയി എടുക്കാൻ ഉള്ളത് എല്ലാം എടുത്തിട്ട് വാ…. ”

അങ്കിൾ രോഷത്തോടെ പറഞ്ഞതും അവൾ ചുണ്ട് ചുളുക്കി കയ്യും കെട്ടി ഒരു കൂസലും ഇല്ലാതെ നിന്നു….

“അച്ഛൻ ഈ നൂറ്റാണ്ടിൽ ഒന്നും അല്ലേ… ഒരു ഫോട്ടോയിൽ ആണും പെണ്ണും ഒന്നിച്ചു നിന്നാൽ അതിന്റെ അർത്ഥം അവർ തമ്മിൽ പ്രേമത്തിൽ ആവണം എന്ന് ഉണ്ടോ…. പിന്നെ…കല്യാണത്തിന് മുൻപ് ഇതൊന്നും അന്വേഷിക്കാതെ ആണോ മോളെ കെട്ടിച്ചു കൊടുത്തത്… ഓ അപ്പോൾ കുടുംബ മഹിമയും നോക്കി നിന്നതാവും അല്ലേ….അച്ഛൻ പോവാൻ നോക്ക്…. ”

അവൾ പറയുന്നത് കേട്ടതും ഞാൻ അത്ഭുതത്തോടെ അവളെ നോക്കി….ഇവൾക്കിത്ര വിശ്വാസം ഉണ്ടായിരുന്നോ….

“ഓ… അത് ശെരി…അപ്പോ നിനക്ക് ഞങ്ങളെക്കാൾ വലുതാണല്ലേ ഇന്നലെ കണ്ട ഇവൻ…… ”

ഓ… പെണ്ണ് ഒന്നു സെറ്റ് ആയി വന്നതാ…ഇങ്ങേരിത് നശിപ്പിക്കും….. അങ്കിളിനെ പ്രാകി കൊണ്ട് നിന്നതും പെണ്ണ് പെട്ടെന്ന് അങ്കിളിന്റെ കയ്യിൽ കേറി പിടിച്ചു…..

“അച്ഛൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് അച്ഛന്റെ കൂടെ വരാൻ പറ്റില്ലച്ഛാ…. കാരണം….അലേഖ് തന്ന സമ്മാനം ഇപ്പോ എന്റെ വയറ്റിൽ ഉണ്ട്…. ”

അവൾ ചെമ്മീനിലെ ഷീലയെ പോലെ ശ്വാസം വലിച്ചു വിട്ടു പറഞ്ഞതും ഞാൻ കണ്ണ് തള്ളിച്ചു അവളെ നോക്കി….ഇതൊക്കെ എപ്പോ….

“ഡാ…. നീ എന്റെ കൊച്ചിനെ…. ”

“എനിക്കൊന്നും അറിയൂല…. ”

കണ്ണ് തള്ളിച്ചു അവളെ തന്നെ നോക്കി നിൽക്കെ ഷർട്ടിൽ കുത്തിപിടിച്ച അങ്കിളിനോട് സത്യം പറഞ്ഞു പോയതും പെണ്ണ് കണ്ണുരുട്ടി കാണിച്ചു കഴുത്തിനു കുറുകെ അറുത്തു കളയും എന്ന മട്ടിൽ വരച്ചു കാണിച്ചതും എന്റെ മറുപടി കേട്ട് പകച്ചു നിൽക്കുന്ന അങ്കിളിനെ നോക്കി….

“അങ്കിൾ…. പറ്റിപ്പോയി… ഞാൻ പറയുന്നത് ഒന്നു കേൾക്ക്… പ്ലീസ്… ”

അങ്കിളിന്റെ കയ്യിൽ പിടിച്ചു യാചിക്കുന്ന പോലെ പറഞ്ഞിട്ടും അങ്കിൾ അത് കേൾക്കാൻ കൂട്ടാക്കാതെ കൈ വിടുവിച്ചു അവൾക്കടുത്തേക്ക് നടന്നു…

“ഞാൻ വരും ബാലേ…. നിന്നെ കൊണ്ട് പോവാൻ… അതിനു മുൻപ് വേറെ ചിലരെ കൂടി കാണാൻ ഉണ്ട്… ”

തറപ്പിച്ചു പറഞ്ഞു എന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തോടെ നോക്കി തിരിഞ്ഞു നടക്കാൻ ആഞ്ഞു…..

“അച്ഛാ… ഇവിടെ വരെ വന്നിട്ട് വെള്ളം പോലും കുടിക്കാതെ പോകുവാണോ…. ”

പെണ്ണ് സങ്കടത്തോടെ ചോദിക്കുന്നത് കേട്ട് ഞാൻ പല്ലിറുമ്പി അവളെ നോക്കി… പണ്ടാരം എന്തെങ്കിലും പറഞ്ഞു പെണ്ണിന്റെ മനസ്സ് മാറും മുൻപ് പോവും എന്ന് വിചാരിച്ചതാ… ഇവളിത്കുളം ആക്കും

“വേണ്ടാ…. ഇവിടുന്ന് ഒന്നും കഴിച്ചാൽ ദഹിക്കില്ല…. ”

എന്നെ നോക്കി രോഷത്തോടെ പറഞ്ഞതും

‘അതെന്താടോ കെളവാ… ഇവിടെ പ്ലാസ്റ്റിക് ആണോ തിന്നാൻ കൊടുക്കുന്നത് ‘ എന്ന് ചോദിക്കാൻ നാക്കിന്റെ തുമ്പത്തു വന്നു നിന്നെങ്കിലും പെണ്ണിനെ ഓർത്തു അതു വിഴുങ്ങി മുഖത്തു മ്ലാനത വരുത്തി നിന്നു…. സംഭവം അച്ഛന്റെ സ്ഥാനം ആണേലും എന്റെ പെണ്ണിനെ എന്നിൽ നിന്ന് അകറ്റാൻ നോക്കുന്നവർ ഒക്കെ ശത്രുപക്ഷത്തു ആണ്….

അങ്കിൾ പോയതും പെണ്ണ് നെഞ്ചിൽ കൈവെച്ചു ആശ്വാസത്തോടെ വാതിൽ അടച്ചു തിരിഞ്ഞതും ഞാനോടി ചെന്നു അവളെ കെട്ടിപ്പിടിച്ചു….

“നിനക്കെന്നെ ഇത്ര വിശ്വാസം ഉണ്ടോ ശ്രീ…. ”

“ഒലക്ക….. ”

ആനന്ദകണ്ണീരോടെ ചോദിച്ചതും പെണ്ണ് ഒറ്റവാക്കിൽ പറഞ്ഞത് കേട്ട് ഞാൻ പകച്ചു പണ്ടാരം അടങ്ങി പിടി വിടുവിച്ചു മാറി നിന്നു കണ്ണ് മിഴിച്ചു അവളെ നോക്കി….

“അപ്പോ…. നേരത്തേ….. ”

“അച്ഛന്റെ കൂടെ എങ്ങാനും പോയിരുന്നേൽ പിന്നെ ഇങ്ങോട്ടൊരു തിരിച്ചു വരവ് പ്രതിക്ഷിക്കണ്ട….

വീണ്ടും പഴയ ദാവണിയും പട്ടിക്കാടും ചൂരലും ബ്ലാഹ് ബ്ലാഹ്… ലൈഫ് കോഞ്ഞാട്ട ആയേനെ..”

അവൾ പറഞ്ഞു നിർത്തിയതും എന്റെ കണ്ണ് ഒന്നും കൂടി തള്ളി….

“അപ്പോ വയറ്റിൽ ഉണ്ടെന്ന് കള്ളം പറഞ്ഞതോ….അങ്കിൾ തെറ്റിദ്ധരിച്ചു കാണില്ലേ…. ”

“ആര് കള്ളം പറഞ്ഞു…. ഞാനൊരു സമ്മാനം ഉണ്ടെന്നല്ലേ പറഞ്ഞുള്ളൂ…. നീ ഈവെനിംഗ് വരുമ്പോ കൊണ്ട് തന്ന ഡാർക്ക്‌ ഫാന്റസി ഇപ്പോഴും വയറ്റിൽ കാണും….ഇനി അതും അല്ലെങ്കിൽ വയറ്റിൽ കരളും കുടലും പാൻക്രിയാസും ആമാശയവും ഉണ്ടല്ലോ…അച്ഛൻ തെറ്റിദ്ധരിച്ചാൽ ഞാൻ എന്തോ ചെയ്യാനാ…. ”

അവൾ ഇളിച്ചു കൊണ്ട് കൈ മലർത്തി പറഞ്ഞത് കേട്ട് എന്റെ കിളികൾ മൊത്തം പറന്നു തലയ്ക്കു ചുറ്റും വട്ടമിട്ടു……

“എന്റെ അച്ഛൻ ആയതു കൊണ്ട് പറയുവല്ല…ആദ്യം തന്നെ പറഞ്ഞത് കേട്ടില്ലേ… എടുക്കാൻ ഉള്ളത് ഒക്കെ എടുത്തിട്ട് വാ എന്ന്…. ഒരുമാതിരി നാടകത്തിൽ പറയുന്നത് പോലെ….

ഇനിയിപ്പോ ഞാൻ വരില്ലെന്ന് വാശി പിടിച്ചു നിന്നാൽ അച്ഛന്റെ അടുത്ത ഡയലോഗ് എനിക്കിങ്ങനെ ഒരു മോള് ഇല്ലെന്ന് ആവും….

സപ്പോസ് അച്ഛൻ പറഞ്ഞത് വല്ലതും ഉള്ളത് ആണെന്ന് ഭാവിയിൽ മനസ്സിലായി നിന്നെ വേണ്ടെന്ന് വെച്ചു തിരിച്ചു വീട്ടിലേക്ക് പോയാൽ അച്ഛൻ ആ മുറ്റത്തു കാല്കുത്താൻ പോലും സമ്മതിക്കില്ല….

ഞാൻ വഴിയാധാരം ആയി പോവും……

ഇതാവുമ്പോൾ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രോബ്ലം സോൾവ്……ബാക്കി വരുന്നിടത്തു വെച്ചു കാണാം…..

അതും പറഞ്ഞു പുരികം പൊക്കിയും താഴ്ത്തിയും കളിച്ചു എങ്ങനെയുണ്ടെന്ന മട്ടിൽ കയ്യും കെട്ടി എന്നെ നോക്കിയതും തലയിൽ വട്ടമിട്ടു പറന്ന കിളികളെ ഞാൻ അവളുടെ കാൽപാദങ്ങളിൽ സാഷ്ടാഗം പ്രണമിക്കാൻ പറഞ്ഞുവിട്ടു വടി പോലെ അങ്ങനെ നിന്നു പോയി…..

അതിലുപരി എന്റെ ഭാര്യ….

എന്റെ ഭാര്യ എന്നും പറഞ്ഞു തോളിലേറ്റി മറൈൻ ഡ്രൈവിൽ കൂടി രണ്ടു റൗണ്ട് ഓടാൻ തോന്നി പോയി…..എന്റെ പൊന്നോ…..

രണ്ടു മിനിറ്റ് കഴിഞ്ഞു കിളി മുഴുവൻ തിരിച്ചു വന്നതും എഴുതാൻ റെഡി ആയി ഫ്ലോറിൽ ഇരിക്കുന്ന അവൾക്കടുത്തേക്ക് ചെന്നു കൂടെ ഇരുന്നു…

“ശ്രീ…… ”

“മ്മ്…. ”

“ഞാൻ ഒന്നും ചെയ്തിട്ടില്ല ശ്രീ….ഞാൻ പറയുന്നത് കേട്ടിട്ട് നീ എന്ത് വേണേലും തീരുമാനിച്ചോ….

പക്ഷേ വിട്ടു പോവല്ലേ ശ്രീ….നീയില്ലാതെ എനിക്ക് പറ്റില്ല….. ”

മുഖം കുനിച്ചു ഞാനത് പറഞ്ഞതും പെണ്ണ് എഴുത്തു നിർത്തി പെൻ താഴെ വെച്ച് എന്റെ താടിയിൽ പിടിച്ചു അവളുടെ മുഖത്തിനു നേരെ വെച്ചു…….

“അലേഖ്….ഞാൻ നിന്നെ വിശ്വസിക്കാം…പോരെ….. കാണാൻ കുറച്ചേ ആയിട്ടുള്ളൂ എങ്കിലും നീയെന്റെ സ്വീറ്റ് കെട്ട്യോൻ അല്ലേ….പിന്നെ നിനക്ക് ഇതിനു മാത്രം കഴിവില്ലെന്ന് എനിക്കല്ലേ അറിയൂ…. ”

“എന്ത് കഴിവ്…. ”

“പറ്റിക്കാൻ ഉള്ള കഴിവ്…. ”

ഞാൻ കണ്ണുരുട്ടി ചോദിച്ചതും പെണ്ണ് ഇളിച്ചുകൊണ്ട് പറഞ്ഞു….

“മറ്റേ കഴിവ് ആയിരുന്നേൽ ഞാനിപ്പോ തെളിയിച്ചേനെ…. ”

“നോ താങ്ക് യൂ…. ”

അതും പറഞ്ഞു കവിളിൽ പിടിച്ചു വലിച്ചതും ഞാൻ ചിരിച്ചു കൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു വെച്ചിരുന്നു…

“പിന്നെ… നിനക്ക് പറയാൻ ഉള്ളത് കേൾക്കും മുൻപ് രണ്ടു കാര്യം എനിക്ക് ചെയ്ത് തരണം….”

എന്താണെന്ന് അറിയാൻ മുഖം ഉയർത്തി അവളെ നോക്കിയതും പെണ്ണ് സൈറ്റ് അടിച്ചു കാണിച്ചു….

“നമ്പർ one… ഈ കാര്യം വീട്ടിൽ അറിയിച്ചത് മാധവ് ആവും… അച്ഛന്റെ സംസാരത്തിൽ അത് ക്ലിയർ ആണ്…. നീ പോയി അവനെ ഒന്നു വൃത്തിക്ക് കാണണം… ”

അവളത് പറഞ്ഞു പറ്റുമോ എന്ന മട്ടിൽ പുരികം പൊക്കിയതും അവനാണ് പറഞ്ഞതെങ്കിൽ അവന്റെ കുടൽമാല പുറത്തെടുക്കാൻ ഉള്ള ദേഷ്യത്തോടെ പെണ്ണിനെ നോക്കി thumbs up കാണിച്ചു…

“ആൻഡ് നമ്പർ ടു…. ”

“എനിക്ക് അസൈൻന്മെന്റ് എഴുതി തരണം… ”

പെണ്ണ് പല്ലിളിച്ചു കൊണ്ട് പറഞ്ഞതും കൈമടക്കി ഒന്നു കൊടുക്കാൻ തോന്നിയെങ്കിലും നയതന്ത്രബന്ധം മോശമാവാതിരിക്കാൻ പണ്ടാരത്തിനെ ഉള്ളിൽ രണ്ടു തെറി വിളിച്ചു ചിരി വരുത്തി ഓകെ എന്ന മട്ടിൽ തലയാട്ടി കാണിച്ചു…

“ഗുഡ് ബോയ്…. വേഗം എഴുതിക്കോ…. ഞാൻ പോയി ബൂഗി കൂടെ കളിക്കട്ടെ…. ”

എന്നും പറഞ്ഞു പെണ്ണ് പേപ്പറും പെന്നും എന്റെ മുന്നിലേക്ക് നീക്കി വെച്ചു എണീറ്റു മൂട്ടിലെ പൊടിയും തട്ടി പോയി….

അവസ്ഥ…..

തുടരും….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : അശ്വനി