ആദിദേവം, തുടർക്കഥ, ഭാഗം 28 വായിക്കുക…

രചന : ശിവാലിക രുദ്രപ്രയാഗ്

“”ചേച്ചിയമ്മേ എവിടെ ആയിരുന്നു ഇത്രെയും കാലം…..???എന്തിനാ ചേച്ചിയമ്മ ഇവിടെ നിന്നും പോയത്……???ചേച്ചിയമ്മ പറയുന്നത് കേൾക്കാനായി ആദിയും ഒപ്പം ദേവൂട്ടിയും കാതോർത്തു….

“”ദേവാ ഞാൻ മനപ്പൂർവ്വം പോയതല്ലാ ഇവിടെ നിന്നും,,നീ അറിഞ്ഞു കാണുമല്ലോ നാഥൻ തിരുമേനി ആരായിരുന്നുവെന്നും അയാളുടെ ലക്ഷ്യം എന്തായിരുന്നുവെന്നും… അയാളിൽ നിന്നും ഒരു തരത്തിൽ രക്ഷപ്പെടുകയായിരുന്നു ഞാൻ….”””

ഉറക്കത്തിലും പുഞ്ചിരിക്കുന്ന കുഞ്ഞുമുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

“”അയാൾ എന്തിന് ചേച്ചിയമ്മയെ….”””

ആദിയുടെ ഉള്ളിലെ സംശയം അവൻ ചോദിക്കുമ്പോൾ അവനിൽ ആകാംഷയായിരുന്നു….

“”ദേവാ നിനക്ക് ഞാൻ ആരാണെന്ന് അറിയുമോ”””

നിസ്സഹായതയോടെ അവൾ അവനെ നോക്കി…

“”ചേച്ചിയമ്മ””

“ശെരിയാണ് ഞാൻ നിന്റെ ചേച്ചിയമ്മയാണ്,,എന്നാൽ ഞാൻ ആരാണെന്ന സത്യം നീയും ദേവിയും അറിയണം “”നീലി””പണ്ട് ജാദ്രവേലൻ തടവിലാക്കി കൊണ്ടുവന്ന പെണ്ണ്…

തന്റെ പ്രണയം പോലും നേടാനാകാതെ കഴിയാതെ പോയ പെണ്ണ്”””

നീലി എന്ന പേര് കേട്ടതും ആദിയും ദേവൂട്ടിയും ഒന്ന് ഞെട്ടി.””അസുരൻ”‘ആദി ചേച്ചിയമ്മയുടെ മുഖത്തേക്ക് സന്തോഷത്തോടെ ഉറ്റുനോക്കി..

“”എന്റെ ചേച്ചിയമ്മയെ എനിക്ക് സന്തോഷമായി ഒരുപാട് സന്തോഷമായി അസുരന്റെ നീലി ചേച്ചിയമ്മ ആയിരുന്നുവോ..ഇത് അവൻ അറിഞ്ഞാൽ ഒരുപാട് സന്തോഷിക്കും,,,ഈ ചേച്ചിയമ്മയെ കാണാൻ പാഞ്ഞിങ്‌ എത്തും””ആദിയുടെ സന്തോഷം അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു.ദേവൂട്ടിയും സന്തോഷത്തോടെ അത് കണ്ടു കൊണ്ടിരുന്നു..

“”എന്നാലും ചേച്ചിയമ്മയെ ആ നാഥൻ ചേച്ചിയമ്മയെ എന്തിനാ കൊണ്ടുവന്നത്…””

“”ജാദ്രവേലൻ അമാനുഷികമായ ശക്തികൾ നേടിയെടുത്തവൻ ആയിരുന്നു.എങ്കിൽ പോലും അവൻ അതിലിൽ തൃപ്തൻ അല്ലായിരുന്നു അവന് ഇനിയും ശക്തികൾ വേണമെന്ന മോഹം ഉദിച്ചു.അവന്റെ ആഗ്രഹം നേടിയെടുക്കാനായി അവൻ പലതും പരീക്ഷിച്ചു മന്ത്രങ്ങൾ തന്ത്രങ്ങൾ അങ്ങനെ പലതും.ഒടുവിൽ അവൻ ശക്തികൾ ലഭിക്കാനായി മാർഗങ്ങൾ തേടിയിറങ്ങി.ഒടുവിൽ മലയടിവാരത്തെ കുഞ്ഞൊരു ഗ്രാമത്തിൽ അവൻ എത്തിപ്പെട്ടു.അവനറിയാമായിരുന്നു അവന്റെ മാർഗം അവിടെയുണ്ടെന്ന്,,,ഒടുവിൽ അവിടുത്തെ ഏറ്റവും പ്രായം ചെന്ന മൂപ്പനെ അവൻ കണ്ടു,,അവന്റെ കണക്കു കൂട്ടലുകൾ ശെരി ആയിരുന്നു.അവൻ ഒടുവിൽ മൂപ്പനിൽ നിന്നും പല രഹസ്യക്കൂട്ടുകൾ അറിഞ്ഞു.അതിൽ ഒന്നായിരുന്നു

നാഗമാണിക്യം,,

നാഗമാണിക്യം തേടിയലഞ്ഞ ജാദ്രവേലൻ മൂപ്പൻ പറഞ്ഞ രഹസ്യകൂട്ടുകളുടെ ചുരുളഴിച്ചു.

കണക്കുക്കൂട്ടലുകൾ നെയ്ത ജാദ്രവേലന്റെ ചുവടുകൾ പിഴയ്ക്കാൻ അധിക നേരം വേണ്ടി വന്നില്ല.മുൻകോപത്തിൽ തന്റെ ചോരകളെ തന്നെ അവൻ ഇല്ലാതാക്കി.എന്നാൽ അതൊടൊപ്പം പാപകറ പുരണ്ട അവന്റെ കൈകൾക്ക് നാഗമാണിക്യം സ്വന്തമാക്കാൻ കഴിയാതെ പോയി.പരിഹാരങ്ങൾ കണ്ടെത്താൻ ശ്രമിച്ച ജാദ്രവേലൻ വീണ്ടും മലയടിവാരത്തേക്ക് യാത്ര തിരിച്ചു…

“”ഏതാനും വർഷങ്ങൾക്കുള്ളിൽ ഒരുവൻ ജനിക്കും ചന്ദ്രക്കല ചിഹ്നത്തോടെ…. അവനോടൊപ്പം ഒരു പെണ്കുട്ടിയും ജനിക്കും അതേ ചിഹ്നമുള്ളവൾ.നിന്റെ നാശം അവന്റെ കൈകളാൽ ആയിരിക്കും അതും അവൾക്ക് വേണ്ടി….””””

അത് മറ്റാരും അല്ലായിരുന്നു അസുരനും ഈ ഞാനും ആയിരുന്നു..നിറഞ്ഞു വന്ന കണ്ണുനീർ പീലികൂട്ടങ്ങളിൽ ഒളിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു തുടങ്ങി….

അന്ന് മൂപ്പന്റെ വാക്കുകൾ തീ മഴ പോലെ ജാദ്രവേലനിൽ പതിച്ചു.

“”എന്റെ നാശം അല്ല എനിക്കറിയേണ്ടുന്നത് ,,,

“”””നാഗമാണിക്യം””‘”അത് സ്വന്തമാക്കാനുള്ള വഴിയാണ്..അക്രോശിച്ചുകൊണ്ട് ജാദ്രവേലൻ മൂപ്പർക്ക് നേരെ ചെന്നു.എന്നാൽ അവന്റെ ദുഷ്ടശക്തികൾക്ക് മുന്നിൽ തനിക്ക് ഒന്നും ചെയ്യാൻ ആകില്ലെന്ന സത്യം മൂപ്പന് അറിയാമായിരുന്നു.

സമീപനം പാലിച്ചുകൊണ്ട് മൂപ്പൻ പറഞ്ഞു….

നാൽപ്പത്തിയൊൻപത്‌ വർഷങ്ങൾക്ക് ശേഷം ഈ വംശത്തിൽ തന്നെ മരണം അടഞ്ഞു പോയ ദേവനും പുനർജനിക്കും,,അസുരനെ പോലെ..അസുരന് മരണം കാണില്ല,,കാരണം അവനിൽ അമാനുഷികമായ ശക്തികൾ ജനനത്തോടൊപ്പം ലഭിക്കും,,എന്നാൽ ദേവൻ ഒരു മനുഷ്യനായിട്ടായിരിക്കും ജനിക്കുന്നത്..

ദേവന്റെ പുനർജന്മമാണ് നീ….”””

ആദിയുടെ മുടിയിഴകളിൽ തലോടി പറയുമ്പോഴും ആദി മൗനമായി ഇരുന്നു കാരണം ബാക്കി കഥയും അവനറിയണമായിരുന്നു….

“”ദേവന് കൂട്ടായി ഇതേ ചിഹ്നമുള്ള ഒരു പെണ്ണ് വരുമെന്ന് അന്ന് മൂപ്പൻ പറഞ്ഞിരുന്നു.നിങ്ങൾ ഒന്നിച്ചാൽ മാത്രമേ ജാദ്രവേലന്റെ കണക്കുകൂട്ടലുകൾ നടക്കുകയുള്ളായിരുന്നു.

മൂപ്പൻ പറഞ്ഞ പ്രകാരം മനുഷ്യനായ നിനക്ക് മാത്രമേ നാഗമാണിക്യം കണ്ടെത്താനും അതെടുക്കാനും കഴിയൂ….

അങ്ങനെ ജാദ്രവേലന്റെ കാത്തിരിപ്പിനൊടുവിൽ അസുരൻ ജനിച്ചു ഒപ്പം ഞാനും.അസുരന്റെ കയ്യാൽ നാശം സംഭവിക്കുമെന്ന ഭയത്താൽ ജാദ്രവേലൻ എന്നെ അസുരനിൽ നിന്നും അകറ്റി,,എന്നെ തേടി വന്ന അസുരനെ ദുഷ്ടശക്തികളാൽ താമരപൊയ്കയിൽ ബന്ധിച്ചു.അവന്റെ ചോരയാൽ മാത്രമേ അസുരന് മോചനമുള്ളൂ വെന്ന് പറഞ്ഞു കൊണ്ടായിരുന്നു ജാദ്രവേലൻ അന്ന് അസുരനെ ബന്ധിച്ചത്…എന്നാൽ അതിന് ശേഷമാണ് ദേവൻ ജനിക്കുന്നത്..ജാദ്രവേലന്റെ ചോരയാണ് നീയും എന്നകാര്യം ഏതോ ഭാഗ്യത്തിന് അവൻ ഓർത്തില്ല…

നിന്റെ ജനനത്തോടെ അയാൾ പല തവണ എന്നെ ദുർമന്ദ്രവാതത്താൽ നശിപ്പിക്കാൻ ശ്രമിച്ചു

ഒടുവിൽ ഞാൻ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു,,

സുഭദ്രാമ്മയുടെ മരണം അറിഞ്ഞ നിമിഷം ഞാൻ വരാൻ ഇരുന്നതാണ്,,എന്നാൽ ജാദ്രവേലൻ അവനെ പേടിച്ചാണ് ഞാൻ വരാഞ്ഞത്…

അവന്റെ മരണം അത് തന്നെ സന്തോഷമുള്ള വാർത്തയാണ്…ഒടുവിൽ എല്ലാം നല്ലത് പോലെ നടന്നല്ലോ അത് മതി…..”””ഉള്ളിലെ നോവ് മറച്ചുവെച്ചുകൊണ്ട് അവൾ പുറമേ ചിരിച്ചു…

“”ചേച്ചിയമ്മേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ”””

അവളുടെ അനുവാദത്തിനായി അവൻ കാത്തിരുന്നു.

“”ചോദിക്ക് ദേവാ””

“”അസുരന് അറിയുമോ ചേച്ചിയമ്മയാണ് നീലിയെന്ന്””””ആദിയുടെ ഉളളിലെ അതേ സംശയം തന്നെ ദേവൂട്ടിക്കും ഉണ്ടായിരുന്നു.

“”അറിയാം”””

“”എന്നിട്ട് എന്തേ അസുരൻ ചേച്ചിയമ്മയെ തേടി വരാഞ്ഞത്…..ആരോടും ഒരു വാക്കു പോലും പറയാതെ പോയത്….”””

സംശയങ്ങളുടെ കൂമ്പാരകെട്ടുകൾ ആദി തുറക്കുകയായിരുന്നു.

കാരണം അവനറിയാൻ ആഗ്രഹിച്ചിരുന്നു സത്യങ്ങളോരോന്നും.

“”എനിക്കറിയില്ല ദേവാ ആ മൗനത്തിനു പിന്നിലെ കാരണമെന്തെന്ന്,,ഞാൻ എന്നോട് തന്നെ നൂറാവർത്തി ഈ ചോദ്യം ചോദിച്ചു കഴിഞ്ഞു.ജാദ്രവേലന്റെ മരണം ഞാൻ അറിയുമ്പോഴും അതിനേക്കാൾ ഏറെ ഞാൻ പ്രതീക്ഷിച്ചത് എന്നെ തേടിയുള്ള വരവാണ്..ഒരു വാക്ക് പറയാതെ ഒന്ന് കാണാൻ പോലും കൂട്ടാക്കാതെ പോയി കളഞ്ഞു….””‘ചേച്ചിയമ്മയുടെ സങ്കടം കണ്ട് എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ ദേവൂട്ടിയും ആദിയും പരസ്പരം നോക്കി.

“”നിങ്ങൾ വിഷമിക്കണ്ട എനിക്ക് ഉറപ്പുണ്ട് എന്നേലും അസുരൻ എന്നെ തേടി വരും… ആ മൗനത്തേക്കാൾ ശക്തിയുണ്ട് എന്റെ പ്രണയത്തിന്…….”””

കുഞ്ഞുമായി പോകാൻ എഴുന്നേൽറ്റു കൊണ്ട് ചേച്ചിയമ്മ അവരെ നോക്കി പുഞ്ചിരിച്ചു.

തിരിച്ചു ചെല്ലുമ്പോൾ ജാനുചേച്ചിയും അമ്മായിയും കൂടെ രാവിലത്തെ കഴിക്കാനുള്ളത് എടുത്തു വെച്ചിരുന്നു.

“”മോളേ””

ചേച്ചിയമ്മ അമ്മായിയെ കണ്ടതും വേഗം ഓടിച്ചെന്ന് മുടികളിൽ തഴുകി..

“”എവിടായിരുന്നു നീ ഇത്രെയും കാലം””

ആവലാതിയോടെ തിരക്കുന്ന അമ്മായിയെ ചേച്ചിയമ്മ ഒന്ന് നോക്കി.അവരുടെ മാറ്റം അവളിൽ അതിശയം ആയിരുന്നു,,പണ്ട് ജാദ്രവേലനോടൊപ്പം അവന്റെ എല്ലാ ക്രൂരതകൾക്കും ഒപ്പം നിന്ന ഒരു ഭാര്യ…എങ്കിലും അവർ മാറിയല്ലോ അതിലിൽ അവൾക്ക് ഒരുപാട് സന്തോഷം തോന്നി…

“”ഞാൻ എന്റെ ഒരു ബന്ധുവിന്റെ കൂടെ ആയിരുന്നു””എന്തോ അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്,,കാരണം താൻ ആരാണെന്ന സത്യം അവർക്ക് അറിയില്ല.അവരോട് അത് പറഞ്ഞുകൊണ്ട് ചേച്ചിയമ്മ ആദിയുടെയും ദേവൂട്ടിയുടെയും മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു.എന്നിട്ട് ദേവൂട്ടിയുടെ കയ്യിൽ കുഞ്ഞിനെ കൊടുത്തുകൊണ്ട് അടുക്കളയിലേക്ക് നടന്നു.എല്ലാരും ഭക്ഷണം കഴിച്ചുകഴിഞ്ഞു ജാനുചേച്ചിയോടൊപ്പം ഉച്ചക്കൽത്തുള്ള ഊണിന്റെ വട്ടകൂട്ടലിൽ ആയിരുന്നു.

രാവിലെ ഓഫീസിലേക്ക് പോയ ആദി രാത്രി ഒരുപാട് വൈകിയാണ് വന്നത്.ആദിവരുമ്പോൾ ഉമ്മറത്തു ദേവൂട്ടിയും ചേച്ചിയമ്മയും കുഞ്ഞിപെണ്ണിനെ കളിപ്പിച്ചു കൊണ്ടിരിക്കുവായിരുന്നു…

കുറച്ചു കഴിഞ്ഞതും ആദി ഫ്രഷായി താഴേക്ക് വന്നപ്പോൾ ചേച്ചിയമ്മ അവിടെ എങ്ങും ഇല്ല..

“”ചേച്ചിയമ്മ എന്തിയേ ദേവൂട്ടി””

ദേവൂട്ടിയുടെ അരികിലേക്ക് ചെന്നിരുന്നുകൊണ്ട് ആദി തിരക്കുമ്പോഴും അവന്റെ കണ്ണുകൾ ചുറ്റും പരതികൊണ്ടിരുന്നു.ചേച്ചിയമ്മ വീണ്ടും പോകുമോ എന്ന പേടി അവനിൽ ഉണ്ടായിരുന്നു..

തുടരും…..

ലൈക്ക് കമൻ്റ് ചെയ്യണേ….

രചന : ശിവാലിക രുദ്രപ്രയാഗ്