ആദിദേവം തുടർക്കഥയുടെ അവസാനഭാഗം വായിക്കൂ…

രചന :ശിവാലിക രുദ്രപ്രയാഗ്.

ചില പ്രണയങ്ങൾ ഇങ്ങനെയാണ് ഒന്നിച്ചു ജീവിക്കാൻ കഴിഞ്ഞെന്നു വരില്ല….

മരിക്കാത്ത ഓർമകളുമായി നീറി നീറി ജീവിതകാലം കാത്തിരിക്കും ഒരു തിരിച്ചു വരവിനായി…

കണ്ണൊന്ന് പിടയ്ക്കും ഒരു നോട്ടം കാണാൻ..

കാതുകൾ കൂർപ്പിക്കും ആ ശബ്ദമൊന്ന് കേൾക്കാൻ…..

ഇടം നെഞ്ചോന്ന് തുടിയ്ക്കും ഒരു ചേർത്തു പിടിക്കലിനായി….

ഏതൊരു പെ+ണ്ണും ആഗ്രഹിക്കും അവന്റെ നനുത്ത ചുണ്ടുകൾ നെറ്റിയിൽ പതിയാൻ…

ആ ചേർത്തു പിടിക്കലിൽ ആ നനുത്ത ചുംബനത്തിൽ അവൻ അവളോട് പറയാതെ പറയും

“”നീ എന്റെയാണ് “””

💙💙💙💙💙💙💙💙💙

അസുരവം തറവാട്ടിലേക്ക് മിഴികൾ പായിച്ചു നിക്കുന്ന ചേച്ചിയമ്മയെ കണ്ടതും ആദി മൗനനായി തിരിഞ്ഞു നടന്നു.

“‘വൈകിവരുന്ന വസന്തം മാരിവിൽ അഴകിൽ ഭൂമിയിൽ പതിക്കും,,ഹർഷമായി പൂക്കൾ വിതറും,,,,ഞാനും കാത്തിരിക്കുകയാണ് അസു_രാ നീ എന്ന വസന്തം വരുന്നതും കാത്തു ഈ ഭൂമിയിൽ….”””

മൗനം അലയടിക്കുന്ന വാക്കുകൾ പൊതിയുമ്പോഴും കണ്ണുകൾ ഇറുകെയടച്ചു കരയാതിരിക്കാൻ ആ പെണ്ണ് ഒന്ന് ശ്രമിച്ചു…

വെറുമൊരു പാഴ്ശ്രമം…

“”വയ്യ നിക്ക് ഇനി വയ്യ….. കാത്തിരിപ്പു പോലും എനിക്ക് മുന്നിൽ ഇരുൾ നിറയ്ക്കണു,,,””

അലയടിച്ച സങ്കടം കിടക്കയിലേക്ക് വീണു കരഞ്ഞു തീർക്കാൻ ശ്രമിച്ചു.നീരുറവ പറ്റാത്ത കണ്ണുനീർ കണങ്ങൾ അവളിൽ പെയ്തിറങ്ങി.വീർത്തുതടിച്ച കൺപോളകൾക്ക് മേലേ ആരുടെയോ കൈകളിലെ തണുപ്പേറ്റാണ് ആ പെണ്ണ് കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചത്.ഒടുവിൽ കണ്ണുകൾ തുറന്നപ്പോൾ അവൾക്കരികിലായി ഇരിക്കുന്ന ആളെ കണ്ടതും ആ കണ്ണുകൾ വിടർന്നു.ആ ചുണ്ടുകൾ മൊഴിഞ്ഞു.

“”അസുരാ”””

ആ ഒരു നിമിഷം ശബ്ദം പോലും ചിലമ്പിച്ചിരുന്നു,,സ്വപ്നം കാണുകയാണോയെന്നു പോലും അവൾ സംശയിച്ചു.

“”നീലി “”

അവന്റെ നാവിൽ നിന്നും ആ പെണ്ണിന്റെ പേര് ഉതിർന്നതും യാഥാർഥ്യമാണെന്ന് അവൾ തിരിച്ചറിഞ്ഞു.

എന്തിനാ വന്നത്????

പോയിക്കൂടായിരുന്നോ……

പരിഭവം നിറഞ്ഞ വാക്കുകളാൽ പൊട്ടിത്തെറിക്കാൻ ശ്രമിക്കുമ്പോഴും അവനോടുള്ള പ്രണയത്തിൽ അടിമപ്പെട്ടു പോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.

മറുപടിയ്ക്കായി കാത്തു നിന്ന അവളുടെ കാതുകൾ അവന്റെ ആ മൗനത്തോടൊപ്പം ചേർന്നിരുന്നു.

ഏറെ നേരത്തെ മൗനത്തിനു ശേഷം അവൻ ആ മുറി വിട്ട് ഇറങ്ങി.ആദിയുടെ അരികിലേക്ക് നടക്കുമ്പോൾ അവന്റെയുള്ളിൽ ആദിയോട് ചോദിക്കാനായി ഒരു ആഗ്രഹം കരുതി വെച്ചിരുന്നു.

ഉമ്മറത്തു കുഞ്ഞുമായി ദേവൂട്ടിയോടൊപ്പം ഇരിക്കയായിരുന്നു ആദി.

“”ആദിയേട്ടാ””

ദേവൂട്ടി എഴുന്നേൽറ്റതും ആദി തിരിഞ്ഞു നോക്കി.

“”അസുരൻ””

ദേവൂട്ടി ആദിയെ നോക്കി പറഞ്ഞതും കയ്യിൽ ഇരുന്ന കുഞ്ഞിപെണ്ണിനെ ദേവൂട്ടിയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് ആദി അസുരന്റെ അരികിലേക്ക് നടന്നു.

“”ദേവാ””

ആദി അരികിൽ എത്തിയതും അവനെ പുണർന്നുകൊണ്ട് അസുരൻ വിളിച്ചു.

“”നിനക്ക് എന്നോട് ദേഷ്യമുണ്ടോ ഒരു നോക്ക് പോലും കാണാൻ കൂട്ടാക്കാതെ പോയതിൽ”””

“”ദേഷ്യമല്ലായിരുന്നു സങ്കടമായിരുന്നു ഏട്ടാ””

നീലി പുറത്തേക്ക് ഇറങ്ങി വന്നതും ആദിയും അസുരനും ഒരുപോലെ അവളെ നോക്കി.

കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിറയെ പ്രണയമൊളിപ്പിച്ചവൾ.

“””അവൾ ഒരു അത്ഭുതം തന്നെ ആയിരുന്നു.

അകറ്റുന്തോറും അടുത്തേക്ക് ഞാൻ പോലും അറിയാതെ എന്നിലേക്ക് വന്ന പെണ്ണ്….

അവൾ ആരാണെന്നും എവിടെയാണെന്നും ഞാൻ അറിഞ്ഞു കഴിഞ്ഞു.വിധി അതെത്ര മായാജാലക്കാരൻ ആണ്.തുറന്നു പറയാത്ര എനിക്ക് അവളോടുള്ള പ്രണയം ഒരിക്കലും നഷ്ടപ്രണയം അല്ല…എന്റെ പ്രണയം നഷ്ടമായിട്ടില്ല അത് എന്നോടൊപ്പം തന്നെയുണ്ട്.നീലി ആരാണെന്ന സത്യം എന്നിൽ തന്നെ ഒതുങ്ങട്ടെ….

ഈ ലോകം പോലും അറിയാത്ത സത്യമായി..

“”ചേട്ടാ””

കഴിഞ്ഞു പോയ ഓർമകളിൽ നിന്നിരുന്ന അസുരനെ ആദി വിളിച്ചു.

“”ദേവാ ആ ജാദ്രവേലന്റെ കയ്യിൽ നിന്നും നീ എന്നെ രക്ഷിച്ചു,,അവസാനമായി നിന്നിൽ നിന്ന് ഞാൻ ഒന്നൂടെ ചോദിച്ചോട്ടെ….

ആദിയുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കികൊണ്ട് അസുരൻ നീലിയുടെ അരികിലേക്ക് നടന്നുകൊണ്ട് അവളെ ചേർത്തു പിടിച്ചു.

നിന്റെ ചേച്ചിയമ്മയെ ഞാൻ കൊണ്ട് പൊയ്ക്കോട്ടെ”””

“”ചേട്ടാ അതിന് എന്തിനാ എന്റെ സമ്മതം നിങ്ങൾ ഒന്ന് ഒരുമിച്ചാൽ മതി ഞങ്ങൾക്ക് അല്ലെ ദേവൂട്ടി”””

ദേവൂട്ടിയെ നോക്കി ആദി ചോദിച്ചതും അവൾ അതെയെന്ന് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.

“”പിന്നെ ചേച്ചിയമ്മയെ കൊണ്ട് പോകുന്നയെന്തിനാ നിങ്ങൾക്ക് ഇവിടെ നിന്നൂടെ””‘

ആദി അവന്റെ ആഗ്രഹം പറഞ്ഞുകൊണ്ട് അസുരനെ നോക്കി.

“”ഇത് കൊണ്ടാണ് ആദി നീലി ആരാണെന്ന് അറിഞ്ഞിട്ടുകൂടിയും ഇവളെ കൂട്ടാതെ ഞാൻ പോയത്,,നിനക്ക് പ്രിയപ്പെട്ടവരിൽ ഒരാളാണ് നിന്റെ ചേച്ചിയമ്മയെന്ന് എനിക്കറിയാം… ഞങ്ങൾ ഒരുമിച്ചു ഞങ്ങളുടെ ലോകത്തേക്ക് മടങ്ങിയാൽ ഇനി ഭൂമിയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ല”””

ആദിയുടെ അഭിപ്രായം അറിയാൻ അസുരനും നീലിയും ഒരുപോലെ അവനെ നോക്കി.

“”ചേച്ചിയമ്മ പൊയ്ക്കോ നിങ്ങളുടെ പ്രണയത്തേക്കാൾ വലുതായി ഒന്നുമില്ല”””

ഉളളിൽ സങ്കടമുണ്ടെങ്കിലും ആദിയുടെ മനസ്സ് നിറയെ അവർ ഒന്നിച്ചതിന്റെ സന്തോഷമായിരുന്നു.

“”നിന്നെ ഇനിയും വേദനിപ്പിക്കണ്ടാന്നു കരുതിയാണ് ദേവാ ഞാൻ പോയത് പോലും..എന്നാൽ ഈ പെണ്ണിന്റെ കണ്ണുനീരിന് മുന്നിൽ തുറന്നു പറയാത്ത പ്രണയം പോലും ചുട്ടു പൊള്ളുവാ”””

“”ചേട്ടാ ചെച്ചിയമ്മേ നിങ്ങൾ പോയാൽ ഒരിക്കലും തിരിച്ചു വരില്ലേ…”””

ആദി ആകാംഷയോടെ തിരക്കി.

“”പറ്റില്ല ദേവാ…. എന്നാൽ എനിക്ക് പോകാനിരിക്കാനും കഴിയില്ല….””

“”സാരല്ല്യ നിങ്ങൾ പൊയ്ക്കോ””

ആദി രണ്ടുപേരും നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.

“”ദേവാ””

അസുരൻ ആദിയെ പുണർന്നു.അത് കണ്ടു നിന്ന ദേവൂട്ടിയുടെയും നീലിയുടെയും കണ്ണുകൾ നിറഞ്ഞു.

“”എനിക്ക് അധിക നേരം നിക്കാൻ കഴിയില്ല ദേവാ ഉടൻ തന്നെ പോകണം”””

“”എങ്ങോട്ടാ നിങ്ങൾ പോകുന്നത്””

സംശയത്തോടെ ആദി തിരക്കി.

“”മനുഷ്യന്മാർ ഇല്ലാത്ത ഒരു ലോകമുണ്ട് അങ് അകലെ….”””

ദൂരേക്ക് ചൂണ്ടി അസുരൻ പറയുമ്പോൾ ആദിക്ക് മനസിലായില്ല..

“”അപ്പോൾ നിങ്ങൾ ഇപ്പം തന്നെ പോകുവാണല്ലേ….””

ആദി അസുരനെയും ചേച്ചിയമ്മയെയും നോക്കി.

“”മ്മ് അതേ””

ജാനുചേച്ചിയും അമ്മായിയും പുറത്തേക്ക് ഇറങ്ങി വന്നിരുന്നു.അവർക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു.

എല്ലാവരോടും യാത്ര പറയുന്ന തിരക്കിൽ ആയിരുന്നു അവർ ഒടുവിൽ ദേവൂട്ടിയുടെ കയ്യിൽ ഇരിക്കുന്ന കുഞ്ഞിപെണ്ണിന്റെ അരികിൽ അസുരനും ചേച്ചിയമ്മയും ചെന്നു നിന്നുകൊണ്ട് ഒരു പോലെ ഇരു കവിളിലും മുത്തി.

കണ്ണുകൾ ചിമ്മികൊണ്ട് കുഞ്ഞിപെണ്ണ് രണ്ടു പേരെയും നോക്കി.കുഞ്ഞിപ്പെണ്ണിന്റെ കണ്ണുകൾ നീല നിറമാകുന്നത് കണ്ടുകൊണ്ട് അസുരനും നീലിയും പരസ്പരം നോക്കി.

ഒടുവിൽ പുതുശ്ശേരി തറവാടിന്റെ പടിയിറങ്ങുമ്പോൾ നീലി ഒന്ന് തിരിഞ്ഞു നോക്കി.എല്ലാവരും ഉമ്മറത്തു തന്നെ നിൽപ്പുണ്ട്.

പുകചുരുളുകളായി അന്തരീക്ഷത്തിൽ അവർ പടരുമ്പോഴും എല്ലാവരും ഉമ്മറത്തു തന്നെ നിൽപ്പുണ്ടായിരുന്നു….

💙💙💙

“”കുഞ്ഞി….കുഞ്ഞി….കുഞ്ഞി””””

തറവാടിന് ചുറ്റും കുഞ്ഞിയെ തിരക്കി നടക്കുവാണ് ദേവൂട്ടി..

“”ആദിയേട്ടാ കുഞ്ഞിയെ കണ്ടോ “”

പുറത്തേക്ക് വന്ന ആദിയോട് ആകുലതയോടെ അവൾ തിരക്കി.

“”കുറച്ചു മുൻപ് ഈ മുറ്റത്തു നിൽപ്പുണ്ടായിരുന്നല്ലോ”””

കയ്യിലിരുന്ന പത്രം മടക്കി വെച്ചുകൊണ്ട് ആദിയും ദേവൂട്ടിയോടൊപ്പം ഇറങ്ങി..

ചുറ്റുമെല്ലാം നോക്കിയിട്ടും കുഞ്ഞിയെ കാണാഞ്ഞു ദേവൂട്ടി കരയാൻ തുടങ്ങി….

“”ആദിയേട്ടാ എന്റെ മോൾ””

ഏങ്ങി ഏങ്ങി ദേവൂട്ടി പറയുമ്പോൾ ആദിയുടെ ഉള്ളിലും ചെറിയൊരു ഭയം നിഴലിച്ചു..

അവന്റെ മനസ്സിലേക്ക് രണ്ടു ദിവസം മുന്നേ വാര്യത്തു ജ്യോത്സ്യൻ പ്രവചിച്ച കാര്യങ്ങൾ മിന്നിമാഞ്ഞു.

“”ശിവാത്മീക …. കാർത്തിക നക്ഷത്രം…..

തറവാടിന്റെ തന്നെ ഐശ്വര്യമായവൾ…..

പക്ഷേ ഈ കുട്ടിയെ ഒന്ന് സൂക്ഷിക്കുക അപകടങ്ങൾ പതുങ്ങി ഇരുപ്പുണ്ട് ചുറ്റും..

മരണം വരെ സംഭവിക്കാം…

നാഗത്താന്മാരെ മുറുകെ പിടിച്ചോളുക…

കൈവിടില്ല.തുണയായി കൂടെ തന്നെ കാണും.

അവർക്ക് പ്രിയപ്പെട്ടവൾ കൂടി ആകുമ്പോൾ സംശയമില്ല…

“”കുഞ്ഞി….’””

ആദിയുടെ ശബ്ദം നന്നേ ഇടറിയിരുന്നു..

എന്തോ ഉൾപ്രേരണയാൽ ആദി അസുരന്റെ മനയിലേക്ക് നടന്നു.പിന്നാലെ ദേവൂട്ടിയും.

“”കുഞ്ഞി””

ശ്വാസം വിട്ടുകൊണ്ട് ആദി വിളിച്ചതും ചെമ്പകപൂക്കൾ പറിക്കുന്ന ആ പട്ടുപാവാടക്കാരി തലചെരിച്ചു നോക്കി.മുന്നിൽ നിക്കുന്ന ആദിയെയും ദേവൂട്ടിയെയും കണ്ട് ആ കുഞ്ഞിപെണ്ണ് ഓടി അവരുടെ അരികിലേക്ക് ചെന്നു.

“”അച്ഛാ അമ്മേ”””

“”കുഞ്ഞി നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ പറയാതെ എങ്ങോട്ടും പോകരുതെന്ന്…””

ശ്വാസനയോടെ അവളെ ചേർത്തു നിർത്തികൊണ്ട് ദേവൂട്ടി ദേഷ്യപ്പെട്ടു.

“”അച്ഛാ ഇത് കണ്ടില്ലേ ഈ അമ്മയ്ക്ക് ഇപ്പോഴും ഞാൻ കൊച്ചു കുട്ടിയാണെന്നാണ് വിചാരം””

ചുണ്ടുകൾ പിളർത്തി അവളത് പറഞ്ഞുകൊണ്ട് ആദിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.

“”പിന്നേ പതിനാല് വയസ്സ് ആയാൽ വലിയ കുട്ടിയങ്ങു ആയില്ലേ…”””

ചിരിച്ചുകൊണ്ട് നിക്കുന്ന ആദിയെയും കുഞ്ഞിയെയും ദേഷിച്ചു നോക്കിക്കൊണ്ട് ദേവൂട്ടി തറവാട്ടിലേക്ക് തിരിഞ്ഞു നടന്നു.

“”അച്ഛാ ഞാൻ ഈ പൂക്കൾ കാവിൽകൊണ്ട് വെച്ചിട്ട് വരാവേ”””

പിച്ചിയ ചെമ്പകൾ പൂക്കൾ ഇലയിൽ അടുക്കിവെച്ചുകൊണ്ട് കുഞ്ഞി കാവിന്റെ ഭാഗത്തേക്ക് ഓടി.കുഞ്ഞി പോകുന്നതും നോക്കി ആദി കുറച്ചു നേരം അവിടെ നിന്നു.

കഴിഞ്ഞുപോയ സംഭവങ്ങൾ അവന്റെ മനസ്സിലേക്ക് പാഞ്ഞെത്തി….

പതിനാലുവർഷങ്ങൾ എത്രപെട്ടെന്നാണ് പോയത്.

അതിലിൽ ഏറ്റവും ആദ്യം തന്നെ അസുരനും അവന്റെ ചേച്ചിയമ്മയും ആയിരുന്നു.

തിരിഞ്ഞു നടക്കുമ്പോൾ ആദി ഒന്ന് തിരിഞ്ഞു നോക്കി അവൻ ഇന്നും വിശ്വസിക്കുന്നു അസുരനും നീലിയും ഇവിടൊക്കെ തന്നെയുണ്ടെന്ന്……

അവസാനിച്ചു.

തുടക്കം മുതൽ എന്റെ കൂടെ നിന്ന, ഈ കുഞ്ഞു കഥയ്ക്ക് സപ്പോർട്ട് ചെയ്ത എല്ലാ വായനക്കാരോടും ഒരുപാട് നന്ദി..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ശിവാലിക രുദ്രപ്രയാഗ്.